Posts

Showing posts from May, 2025

കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം കേളോത്ത് മൊയ്തീന്‍ കുട്ടി നിര്യാതനായി.

Image
കാഞ്ഞിരോട്: കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ഫൗമിദ മൻസിൽ താമസിക്കുന്ന കേളോത്ത് മൊയ്തീന്‍ കുട്ടി (75) നിര്യാതനായി. കാഞ്ഞിരോട് ബസാറിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: വെളിച്ചത്താം കണ്ടി നബീസ (മൗവ്വഞ്ചേരി), മക്കള്‍: ഷമീർ (മസ്കത്ത്), ഫൗസിയ, ഫൗമിദ (ഇരുവരും കാഞ്ഞിരോട്). സഹോദരങ്ങള്‍: ഫാത്തിമ (കക്കാട് ), പരേതരായ മായിന്‍കുട്ടി, ഖദീജ (ഇരുവരും കാഞ്ഞിരോട്). ജാമാതക്കള്‍: മുഹമ്മദലി (കടാങ്കോട്), വാഹിദ് (കൂടാളി), ഷഫീന (കൂടാളി). കബറടക്കം രാവിലെ 9 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ... https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3...

പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ വിരമിച്ചു

Image
കണ്ണൂർ: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ സർവീസിൽനിന്ന് വിരമിച്ചു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ ചുമതല വഹിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരിക്കേ ജില്ലയിലെ ലൈബ്രറികളെ കോർത്തിണക്കി ആവിഷ്‌ക്കരിച്ച പിആർഡി സഹായ കേന്ദ്രം പദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 2012ൽ തിരുവനന്തപുരം ജില്ലയിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറായി സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം കണ്ണൂർ ജില്ലയിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറായും അസിസ്റ്റൻറ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 19 വർഷം 'ദേശാഭിമാനി' ദിനപത്രത്തിൽ ബ്യൂറോ ചീഫ്, ചീഫ് സബ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ കരിയാട് സ്വദേശിയാണ്. ഭാര്യ: വിചിത്ര. മക്കൾ: അനഘനന്ദ, അഥീന. *യാത്രയയപ്പ് നൽകി* ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഇ.കെ. പത്മനാഭന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ യാത്രയയപ്പ് നൽകി. കെ വി സുമേഷ് എംഎൽഎ ഉപഹാരം നൽകി. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൽകരീം, കണ്ണൂർ അസിസ്റ്റൻറ് എഡിറ്റർ സൗമ്യ മത്തായി, ആലപ...

അനധികൃത മത്സ്യബന്ധനമായ ഊത്തപിടുത്തത്തിനെതിരെ നടപടികള്‍ ശക്തമാക്കി മത്സ്യവകുപ്പ്.

Image
അനധികൃത മത്സ്യബന്ധനമായ ഊത്തപിടുത്തത്തിനെതിരെ നടപടികള്‍ ശക്തമാക്കി മത്സ്യവകുപ്പ്. ജില്ലയില്‍ ഇതിനെതിരെ വകുപ്പ് വിവിധ ഭാഗങ്ങളില്‍ പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരാഗമനമായ ഊത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഊത്തകയറ്റം ഈ വര്‍ഷം മേയ് പകുതിയോടെ ആരംഭിച്ചിട്ടുണ്ട്. ഊത്തപിടുത്തം സര്‍ക്കാര്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചതോടെ ഇത് ക്രമാതീതമായി വര്‍ദ്ധിക്കുകയും കൂടുതല്‍ പ്രചാരണം നല്‍കുന്ന തരത്തിലുള്ള വീഡിയോ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ നിയമലംഘനം നടത്തുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഇത് മത്സ്യങ്ങളുടെ പ്രജനനത്തെയും അതുവഴി മത്സ്യോത്പാദനത്തെയും ബാധിക്കുന്നു. മത്സ്യങ്ങളുടെ വംശനാശ ഭീഷണി നേരിടുന്ന പ്രശ്നമായതിനാല്‍ പൊതുജന സഹകരണവും പഞ്ചായത്തുതലത്തില്‍ ജനപ്രതിനിധികളുടെ ഇടപെടലും അനിവാര്യമാണ് എന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍ പെട്ടാല്‍ 2010 ഉള്‍നാടന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫി...

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് 138.87 കോടി രൂപയുടെ നാശനഷ്ടം.

Image
സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് 138.87 കോടി രൂപയുടെ നാശനഷ്ടം.നിലവിലെ കണക്കുകൾ പ്രകാരം 2656 ഹൈടെൻഷൻ പോസ്റ്റുകളും, 19513 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനു കളും 52093 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണ മേഖലയിൽ ഏകദേശം 138 കോടി 87 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 75,57,783 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസം നേരിട്ടു. ഇതിനോടകം 65,75,715 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകാനായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 31ന് (ശനിയാഴ്ച) അവധി

Image
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 31ന് (ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കല്ല്യാശ്ശേരി പഞ്ചായത്തില്‍ നവീകരിച്ച ഹാളുകള്‍ ഉദ്ഘാടനം ചെയ്തു.

Image
കണ്ണൂർ: കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കല്ല്യാശ്ശേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ എം വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നല്‍കിയ എം.പി നാരായണന്‍ നമ്പ്യാര്‍, കെ പി ആര്‍, നായനാര്‍ തുടങ്ങിയ ജനകീയ നേതാക്കന്മാരെ സംഭാവന ചെയ്ത, ചരിത്രം ഉണര്‍ന്നിരിക്കുന്ന മണ്ണാണ് കല്യാശ്ശേരിയുടേതെന്ന് എംഎല്‍എ പറഞ്ഞു. പഞ്ചായത്തിലെ എം പി നാരായണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്‌നകുമാരി നിര്‍വ്വഹിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സ്പില്‍ ഓവര്‍ പ്രവൃത്തിയായി ഡി.പി.സി അംഗീകാരം ലഭിച്ച പദ്ധതി 77,42,911 രൂപക്കാണ് പൂര്‍ത്തീകരിച്ചത്.  കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.വി ഷൈലജ, കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മാണ ചുമതല വഹിച്ച സില്‍ക്ക് ഇന്‍ഡസ്ട്രി കേരള ലിമിറ്റഡ്, കൊച്ചിയില്‍ നടന്ന ദേശീയ ഡൗണ്‍ സിന്‍ഡ്രോം ഗെയിംസില്‍ 14-18 വയസ്സ് ബാറ്റ് മിന്റണില്‍ ഫ...

വഖഫ് സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു.

Image
ന്യൂസ് ഓഫ് കേരളം, ന്യൂസ്‌ ഡെസ്ക്. News Updated By : Kannur Desc കണ്ണൂർ :'വഖഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്' ഭരണഘടന വിരുദ്ധമായ വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്‌.ഡി.പി.ഐ വഖഫ് സംരക്ഷണ സമിതി കണ്ണൂർ സിറ്റിയിൽ നടത്തിയ വഖഫ് സംരക്ഷണ സമ്മേളനം എസ്‌.ഡി.പി.ഐ ജില്ല വൈസ് പ്രസിഡന്റ് നൗഷാദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ ഹാഫിസ് അഫ്സൽ ഖാസിമി വിഷയവതരണം നടത്തി. സമിതി ചെയർമാൻ ജമാൽ കണ്ണൂർ സിറ്റി, എസ്‌.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ പൂക്കുണ്ടിൽ, കമ്മിറ്റി അംഗം ഹാശിം കലിമ തുടങ്ങിയവർ സംസാരിച്ചു. സിക്രട്ടറി ആശിഫ്, ജില്ല‌ കമ്മിറ്റി അംഗം എ.ഫൈസൽ, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ല പ്രസിഡന്റ് സമീറ ഫിറോസ്, മണ്ഡലം പ്രസിഡന്റ് ഷൈമ ഹാഷിം, സിക്രട്ടറി സമീറ ഷഫീഖ്, എസ്‌.ഡി.ടി.യു ടൗൺ ഏരിയ സിക്രട്ടറി റാസിഖ് തുടങ്ങിയവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ... https://whatsapp.com/channel/0029Vb5pE8vHLHQeu...

കാഞ്ഞങ്ങാട് കാസര്‍കോട് സംസ്ഥാനപാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. 29052025

Image
കാഞ്ഞങ്ങാട് കാസര്‍കോട് സംസ്ഥാനപാതയില്‍ ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയുടെ സഹകരണത്തോടെ നടത്തുന്ന അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖർ നല്‍കിയ ഉത്തരവ് പ്രകാരമാണ് നടപടി. കാസര്‍കോട് ഭാഗത്താണ് നിലവില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ദേശീയപാത 66 നിർമ്മാണം നടത്തുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ധരാഗതം വഴിതിരിച്ചുവിടുന്നതിനു കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാനപാത ഉപയോഗിക്കേണ്ടതിനാലാണ് അടിയന്തര കുറ്റപ്പണികൾ നടത്തുന്നത്. കരാറു കമ്പനിയുമായി ചേര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് നാളെ (30/05/2025) അവധി പ്രഖ്യാപിച്ചു.

Image
കാസർകോട് : കനത്തമഴയെതുടർന്ന് കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് നാളെ (30/05/2025) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ്‌ 30) അവധി.

Image
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ മദ്രസകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ (30/05/2025, വെള്ളിയാഴ്ച) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു

Image
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ (30/05/2025, വെള്ളിയാഴ്ച) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. 29052025

Image
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.  റെഡ് അലർട്ട് 29/05/2025: പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  30/05/2025: ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 29/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 30/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rain...

കണ്ണൂർ വലിയന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.

Image
കണ്ണൂർ വലിയന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; മരങ്ങൾ ഒടിഞ്ഞു വീണു, കാറ്റിൽ ലോട്ടറി കട തകർന്നു. വലിയന്നൂർ റേഷൻ പീടികക്ക് സമീപം കൂറ്റൻ മരം റോഡിലേക്ക് വീണ്  കണ്ണൂർ - മട്ടന്നൂർ റൂട്ടിൽ ഗതാഗതം സ്‌തംഭിച്ചു. രാവിലെ ശക്തമായ കാറ്റിലും മഴയിലുമാണ് മരം റോഡിലേക്ക് കടപുഴകി വീണത്. നാട്ടുകാരും കണ്ണൂരിൽ നിന്ന് എത്തിയ അഗ്‌നിശമന സേനയും ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്ഥലം സന്ദർശിച്ചു.  വാർത്തകൾ ഉടൻ ലഭിക്കാൻ -  ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ലിങ്ക് സന്ദർശിക്കുക :  https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I/107 • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വാരംകടവ് പടിക്കൽ അബ്ദുൽ ഖാദർ നിര്യാതനായി.

Image
കണ്ണൂർ : വാരംകടവ് പടിക്കൽ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: കീറപ്പൊയിൽ സൈനബ. പരേതരായ ആയിഷയുടെയും മാമുവിന്റെയും മകനാണ്. മക്കൾ: ഉസ്മാൻ, മുസ്തഫ (ഇരുവരും സലാല), ഷംസുദ്ദീൻ (ദുബൈ), സൗദത്ത്, ഉമൈബത്ത്, മൈമൂന, നസ്രിയ. സഹോദരൻ: പരേതനായ അബൂബക്കർ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (29 ) അവധി

Image
ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (29 /05/2025 വ്യാഴം) ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിംഗ് സെഷനുകൾ എന്നിവ പാടില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം.

Image
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കോവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചു കൊണ്ടാകും ഇവർക്ക് വോട്ടവകാശം വിനിയോഗിക്കാനാവുക. പ്രസ്തുത വിവരം ഇലക്ഷൻ കമ്മീഷന്റെ 2025 മേയ് 26 ലെ 52/2025/SDR/Vol.II നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (29-05-2025) അവധി

Image
വയനാട് ജില്ലയിൽ നാളെ (29-05-2025) അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ,അങ്കണവാടികൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാഞ്ഞിരോട് മുണ്ടേരി ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമിപം ചോടവളപ്പിൽ കൈപ്രത്ത് ആയിസ ഹജ്ജുമ്മ സി.കെ നിര്യാതയായി.

കാഞ്ഞിരോട്: മുണ്ടേരി ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമിപം ചോടവളപ്പിൽ കൈപ്രത്ത് ആയിസ ഹജ്ജുമ്മ സി. കെ (79) നിര്യാതയായി. ഭർത്താവ് : കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻപ്രസിഡന്റും കാഞ്ഞിരോടെ പൗര പ്രമുഖനുമായ പരേതനായ മുക്കണ്ണി കരക്കാട് അബ്ദുള്ള ഹാജി. പരേതരായ സി.പി.ചേക്കൂട്ടിയുടെയും സി കെ ഫാത്തിമയുടെയും മകളാണ്. മക്കൾ: സി. കെ സിദ്ധീഖ്‌ (പ്രീതി സ്റ്റോർ വിരാജ്പേട്ട), കുഞ്ഞാമിന (കാഞ്ഞിരോട്), റഫീഖ് (പ്രസിഡന്റ്‌ ഖത്തർ കെ.എം.സി.സി കണ്ണൂർ മണ്ഡലം), ഫാറൂഖ് (കെ. പി. ടി സ്റ്റോർ സിദ്ധാപുരം), ഇസ്ഹാഖ് (ഖത്തർ), ഷഫീഖ് (സൗദി), ഹൈറുന്നിസ (കാഞ്ഞിരോട്), പരേതനായ മുസ്തഫ സി കെ (കാഞ്ഞിരോട്). ജാമാതാക്കൾ : ഡി.അബ്ദുൽ നാസർ, അബ്ദുറഹ്മാൻ (ഹുബ്ലി), ഫൗസിയ (കാഞ്ഞിരോട്), നസീനി (കുമ്മാനം), സനീന (കാഞ്ഞിരോട്), സാജിത (അഞ്ചരക്കണ്ടി), ജസീന (ചക്കരക്കൽ), ഷമീമ. സഹോദരങ്ങൾ: അബ്‌ദുള്ളക്കുട്ടി (കക്കാട്), കുഞ്ഞിമുഹമ്മദ് (ഇരിക്കൂർ), പരേതരായ ഫാത്തിമ, (പെടയങ്കോട്), അഹമ്മദ് കുട്ടി (ഇരിക്കൂർ), കുഞ്ഞാലി, മൂസ (ഇരുവരും കാഞ്ഞിരോട്), സി. കെ മറിയം (ശ്രീകണ്ഠപുരം). • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ...

വി കെ അബ്ദുൽ ഖാദർ മൗലവിയുടെ ഭാര്യ മുഴത്തടം അൽ ഫലാഹിലെ വാഴയിൽ സുലൈഖ നിര്യാതയായി.

Image
കണ്ണൂർ:  മുസ്ലിം ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പരേതനായ വി കെ അബ്ദുൽ ഖാദർ മൗലവിയുടെ ഭാര്യ മുഴത്തടം അൽ ഫലാഹിലെ വാഴയിൽ സുലൈഖ (73 ) നിര്യാതയായി.  പരേതരായ പൊറ്റച്ചിലകത്ത് മുഹമ്മദിന്റെയും വാഴയിൽ പാത്തൂഞ്ഞിയുടെയും മകളാണ്. ഫാത്തിമ റയീസ ഏക മകളാണ്. മരുമകൻ എസ്.എ.പി. ഇസ്മയിൽ (സോണമാർബിൾ , പയ്യന്നൂർ ) മുസ്തഫ, ഉസ്മാൻ , സാദിഖ്, അബ്ദുൽ സത്താർ (ഖത്തർ ), റസിയ പരേതനായ അബ്ദുൽ സത്താർ, എന്നിവർ സഹോദരങ്ങളാണ്.  കബറടക്കം ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ നടക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന അഭിമാനനേട്ടവുമായി കണ്ണൂർ ജില്ലയിലെ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്.

Image
ന്യൂസ് ഓഫ് കേരളം, ന്യൂസ്‌ ഡെസ്ക്. News Updated By : 21/മെയ്/2025. കണ്ണൂർ : എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന അഭിമാനനേട്ടവുമായി കണ്ണൂർ ജില്ലയിലെ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് പി.എം അബ്ദുല്‍ ലത്തീഫിന്റെയും കെ പി സുബൈദയുടെയും മകളായ സഫ്രീന ലത്തീഫ് ആണ് അപൂര്‍വ്വ നേട്ടത്തിനുടമയായത്. മെയ് 18ന് പകൽ 10.25നാണ് ഉയരങ്ങൾ കീഴടക്കി ചരിത്രനേട്ടം സ്വന്തമാക്കിയത്. ക്യാമ്പിൽനിന്ന് 14 മണിക്കൂർകൊണ്ട് 8848.86 മീറ്റർ ഉയരം കീഴടക്കിയാണ് വനിതാ പർവതാരോഹരുടെ നിരയിൽ സഫ്രീന അഭിമാന നേട്ടത്തിന് ഉടമയായത്. നിരന്തര പരിശ്രമത്തിനൊടുവിലാണ് നേട്ടം കൈവരിച്ചതെന്നും വിവിധ മലനിരകൾ നേരത്തെ കീഴടക്കിയിരുന്നുവെന്നും സഫ്രീന പറഞ്ഞു. ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതനിര 2021ലും അർജന്റീനയിലെ അക്വാൻകാഗ്വ 2022 ലും റഷ്യയിലെ മൗണ്ട് എൽബ്രസ് 2024ലും കയറിയിട്ടുണ്ട്. 2023ല്‍ കസാക്കിസ്ഥാനിലെ ഉയരം കൂടിയ മഞ്ഞുമല കീഴടക്കിയും തന്റെ ആരോഹണ മികവ് തെളിയിച്ചിരുന്നു. ദീർഘകാലത്തെ പരിശ്രമത്തിനൊടുവിലാണ് ഉയരങ്ങൾ കീഴടക്കാനുള്ള ശാരീരികക്ഷമതയും മാനസികമായ കരുത്തും നേടിയത്. ഭർത്താവും കുടുംബവും സുഹൃത്തുക്കളും നൽകിയ പ...

കണ്ണൂർ ഫെസ്റ്റിനൊരുങ്ങി ഷാർജ.

Image
ഷാർജ: കണ്ണൂർ ഫെസ്റ്റിനൊരുങ്ങി ഷാർജ. നാടും വീടും വിട്ട് ഷാർജയിൽ ചേക്കേറിയ കണ്ണൂരുകാരായ പ്രവാസികളുടെ മഹാ സംഗമത്തിന് വേദിയൊരുക്കി ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി.  'കൺകുളിർമ്മയുടെ കണ്ണൂർ ഗാഥയുമായി' ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായി ഷാർജ വനിതാ കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി അണിയിച്ചൊരുക്കുന്ന മെഹന്ദി ഫെസ്റ്റ്, പാചക മത്സരം, ചിത്ര രചന, കളർ കോമ്പറ്റിഷൻ മെയ് 25 ഞായറാഴ്ച ഷാർജ കെ എം സി സി ഹാളിൽ വൈകീട്ട് 3 മണിമുതൽ ആരംഭിക്കും. ജൂൺ 1 ഞായറാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫ്രസ് ഹാളിൽ കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായി കണ്ണൂർ വൈബ് സംഘടിപ്പിക്കും. കണ്ണൂരിന്റെ കലാകാരന്മാർ അണിനിരക്കുന്ന കരോക്കെ മ്യൂസിക് നൈറ്റ്. ഒപ്പന, ഡാൻസ് തുടങ്ങി വർണ്ണശബളമായ കലാ പരിപാടികൾ അരങ്ങേറും. ജൂൺ 21 ശനിയാഴ്ച നടക്കുന്ന കലാ സാംസ്കാരിക സന്ധ്യയോടെ കണ്ണൂർ ഫെസ്റ്റ് സമാപിക്കും. അബ്ദുൽ സമദ് സമദാനി എം. പി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ശരീഫ് നയിക്കുന്ന ഇശൽ സന്ധ്യ, ഒപ്പന, അറബിക്ക് ഡാൻസ് കോൽക്കളി തുടങ്ങി വർണ്ണ ശബളമായ കലാ പരിപാടികളും അരങ്ങ...