കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി.


കാഞ്ഞിരോട്: കാഞ്ഞിരോട് - മയ്യിൽ റോഡിൽ കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ താമസിക്കുന്ന ചൂലോട്ടു പുതിയപുരയിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി (76) നിര്യാതനായി. കാഞ്ഞിരോട് മുണ്ടേരി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം എ കുട്ടി സ്റ്റോർ ഉടമയാണ് ദീർഘകാലം ദുബായിൽ പ്രവാസിയായിരുന്നു. പരേതരായ കെഎം മമ്മുവിന്റെയും സിപി ബീക്കുട്ടിയുടെയും മകനാണ്. ഭാര്യ: പള്ളിക്കൽ പുതിയകത്ത് സുഹറ (കാഞ്ഞിരോട്). മക്കൾ: മുഹമ്മദ് അനസ്.(സാംസങ് മൊബൈൽ ഇരിട്ടി), ആദിൽ മുഹമ്മദ് (ബാംഗ്ലൂരു), അനീസ (കുടുക്കിമൊട്ട), ആഖിൽ മുഹമ്മദ്. ജമാതാക്കൾ: സജീർ കൂടാളി (പ്രൊഫസർ, ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ചാല), അസ്ന (വളപട്ടണം), ഫാത്തിമ (കക്കാട്), സഹോദരങ്ങൾ: മൊയ്തു (കുടുക്കിമൊട്ട), റഫീഖ് (കസബ് മസ്കറ്റ്),  ഫാഹിദ്, പരേതരായ അബ്ദുറഹ്മാൻ, സുബൈദ. കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി, തണൽ കാഞ്ഞിരോട്, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരോട് യൂണിറ്റ്, കാഞ്ഞിരോട് നബിദിന ആഘോഷ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളിൽ മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞിരോട് പ്രദേശത്ത് മത സാമൂഹിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു.

കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി.







Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.