Posts

കണ്ണൂരിൽ വൻ എം.ഡി.എം.എ വേട്ട; രണ്ടു കേസുകളിലായി പെൺകുട്ടി ഉൾപ്പെടെ നാല് പ്രതികൾ പിടിയിൽ.

Image
കണ്ണൂർ : കണ്ണൂരിൽ വൻ എം.ഡി.എം.എ വേട്ട. രണ്ടു കേസുകളിലായി പെൺകുട്ടി ഉൾപ്പെടെ നാല് പ്രതികൾ പിടിയിൽ. കണ്ണൂർ ടൗൺ പോലീസും ഡാൻസഫ് ടീമും ചേർന്നാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. രണ്ടു കേസുകളിലുമായി 158 ഗ്രാം എം.ഡി.എം.എ, 112 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. പുതിയതെരു ശങ്കരൻ കട യാസിർ (30),  തയ്യിൽ മരക്കാർക്കണ്ടി സ്വദേശിനി അപർണ അനീഷ് (23) എന്നിവരെയാണ് കണ്ണൂർ നഗരത്തിലെ ഹോട്ടൽ റൂമിൽ വച്ചും എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ആദ്യ കേസിലെ പ്രതിയുടെ സഹോദരൻ പുതിയതെരു ശങ്കരൻകടയിലെ റിസ്‌വാൻ (22), കണ്ണൂർ സിറ്റി സ്വദേശി മൈതാനപ്പള്ളി ടി.പി ഹൗസിൽ ദിൽഷിദ് (33) എന്നിവരയും കണ്ണൂർ മലബാർ ടവറിൽ വച്ചു 156 ഗ്രാം എം.ഡി.എം.എ, 112 ഗ്രാം ആഷിഷ് ഓയിൽ എന്നിവയുമാണ് അറസ്റ്റ് ചെയ്തത്.എസ്.ഐ ഷമീൽ, സവ്യ സച്ചി, എ.എസ്.ഐ അജയൻ, മുഹമ്മദ്‌, ഷിജി, എസ്.സി.പി.ഒ മഹേഷ്‌, ശംസുദ്ധീൻ, ഡാൻസഫ് ടീം അംഗങ്ങളായ എസ്.ഐ മഹിജൻ, എസ്.സി.പി.ഒ മഹേഷ്‌, സി.പി.ഒ റജിൽരാജ്, ബിനു, രാഹുൽ, അനൂപ്, പ്രഭീഷ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. - ന്യൂസ് ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർ...

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി; കണ്ണൂർ ചപ്പാരപ്പടവ് സ്വദേശിയിൽ നിന്നും പിടികൂടിയത് 1095.5 ഗ്രാം സ്വർണം.

Image
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി. കണ്ണൂർ ചപ്പാരപ്പടവ് കൂവേരി സ്വദേശി ഹമീദ് മുഹമ്മദ് ഉപ്പു വളപ്പിൽ (21) എന്ന യാത്രക്കാരനിൽ നിന്നും 66.77 ലക്ഷം വില വരുന്ന 1095.5 ഗ്രാം സ്വർണമാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് മസ്ക്കറ്റിൽ നിന്നും ഐഎക്സ് -714 വിമാനത്തിൽ കണ്ണൂരിൽ എത്തിയ യാത്രക്കാരൻ സ്വർണ്ണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ എൻ.സി പ്രശാന്ത്, പി.കെ ഹരിദാസൻ, ഇൻസ്പെക്ടർ രാജൻ റായി, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ സജിത്ത് കുമാർ എന്നിവരാണ് പരിശോധനയിൽ കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നവകേരള സദസിനെ നെഞ്ചേറ്റിയ ജനങ്ങൾ വലിയൊരു പ്രവാഹമായാണ് ഓരോ സദസിലേക്കും എത്തുന്നതെന്നു മുഖ്യമന്ത്രി; ജനങ്ങളാണ് എന്തിന്റേയും അന്തിമ വിധികർത്താക്കൾ. ഇവിടെ ഒഴുകിയെത്തുന്നത് നാടിന്റെ പരിച്ഛേദമാണ്. അവർ നൽകുന്ന സന്ദേശം കൂടുതൽ കരുത്താണ് സർക്കാറിന് നൽകുന്നത്. ഓരോ കാര്യവും ശരിയായ രീതിയിൽ നിർവഹിക്കാനായതു ജനങ്ങൾ,

Image
കണ്ണൂർ : നവകേരള സദസിനെ നെഞ്ചേറ്റിയ ജനങ്ങൾ വലിയൊരു പ്രവാഹമായാണ് ഓരോ സദസിലേക്കും എത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് പാനൂർ വാഗ്ഭടാനന്ദ നഗറിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ് തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ് മാറുകയാണ്. അതിനെ വില കുറച്ച് കാണരുത്. ജനങ്ങളാണ് എന്തിന്റേയും അന്തിമ വിധികർത്താക്കൾ. ഇവിടെ ഒഴുകിയെത്തുന്നത് നാടിന്റെ പരിച്ഛേദമാണ്. അവർ നൽകുന്ന സന്ദേശം കൂടുതൽ കരുത്താണ് സർക്കാറിന് നൽകുന്നത്. ഓരോ കാര്യവും ശരിയായ രീതിയിൽ നിർവഹിക്കാനായതു ജനങ്ങൾ, നാടാകെ നൽകി പിന്തുണ കൊണ്ടാണ്. ഓഖിയും നിപയും 2018ലെ നൂറ്റാണ്ടിലെ മഹാപ്രളയവും അതിരൂക്ഷമായ കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയുടെ വ്യാപനവും എല്ലാം കൂടി കേരളം തകർന്നടിഞ്ഞുപോവുന്ന അവസ്ഥയിലായി. ഇത്തരം ദുരന്തങ്ങളുടെ ഘട്ടത്തിൽ സംസ്ഥാനത്തിന് മതിയായ സഹായം കേന്ദ്രത്തിൽനിന്നു ലഭിച...

ക്ഷേത്രത്തിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.

Image
ഒറ്റപ്പാലം : ക്ഷേത്രത്തിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ . ചെന്നൈ പുളിയൻ തോപ്പ് സ്വദേശി മുരളിബാബു (48) ആണ് പിടിയിലായത്. പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൊഴാനെത്തിയ ഇയാൾ തൃപ്പടിയിലുണ്ടായിരുന്ന പണം മോഷ്ടിച്ചിരുന്നു എന്നാണ് പരാതി. ഇതുകണ്ട ക്ഷേത്രം ഭാരവാഹികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒറ്റപ്പാലം ഇൻസ്‌പെക്ടർ സുജിത്, സബ് -ഇൻസ്‌പെക്ടർ പ്രവീൺ, എസ്.സി.പി.ഒ ഷിജിത്, സി.പി.ഒ രാജീവ്‌,സജിത്ത്, ജയരാജ്‌ എന്നിവരടങ്ങിയ പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഗാന്ധിചരിത്രം ഇന്ത്യാ രാജ്യത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ വിദേശത്ത് പോയാല്‍ ഗാന്ധിജിയെ പ്രശംസിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് ടി. പ്തമനാഭന്‍; ഗാന്ധിജിയുടെ സന്ദേശങ്ങള്‍ മരിക്കുന്നില്ല എന്ന് മാത്രമല്ല അതിന്‍റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. 22

Image
കണ്ണൂർ : ഗാന്ധിചരിത്രം ഇന്ത്യാ രാജ്യത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ വിദേശത്ത് പോയാല്‍ ഗാന്ധിജിയെ പ്രശംസിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് ടി. പ്തമനാഭന്‍ പറഞ്ഞു. കാരണം അവിടെ സവര്‍ക്കറെ കുറിച്ച് പറയാന്‍ കഴിയില്ല. വില കുറഞ്ഞ ഉപ്പും ഖാദിയും കൊണ്ടാണ് ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് ഗാന്ധിജിയെ കുറിച്ച് വലിയ അറിവൊന്നും ഉണ്ടാവില്ല. അത് പഠിപ്പിച്ചുകൊടുക്കാന്‍ ഇന്നത്തെ അധ്യാപകര്‍ക്ക് താല്‍പര്യവും കാണില്ല. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ മരിക്കുന്നില്ല എന്ന് മാത്രമല്ല അതിന്‍റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. അദ്ദേഹം ജീവിച്ചതും മരിച്ചതും ഇന്ത്യക്കുവേണ്ടിയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അദ്ദേഹം നവഖാലിയിലെ തെരുവുകളില്‍ ഹിന്ദു മുസ്ലീം മൈത്രിക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയില്‍ പത്താമത്തെ പ്രതിമയുടെ അനാച്ഛാദനം ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹ...

ചരിത്രമാകാൻ കണ്ണൂർ തലശ്ശേരിയിൽ മന്ത്രിസഭായോഗം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ (22.11.2023)

Image
* കൊച്ചിയിൽ ബി.പി. സി എല്ലിന്റെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബി.പി. സി. എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.    കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി ഇതിനായി ബി.പി. സി. എല്ലിന് കൈമാറും. ഈ ഭൂമിയിലാണ് ബി.പി. സി. എൽ പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബി.പി. സി. എൽ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഈ തുക പൂർണമായും ബി.പി. സി. എൽ ആണ് വഹിക്കുക. പ്ലാൻറ് നിർമ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂർത്തിയാവും.   പ്ലാന്റില്‍ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്കരണത്തിനു ...

സമൂഹമാധ്യമ കൂട്ടായ്മകളിലും പേജുകളിലും തെറ്റിദ്ധരിപ്പിക്കുന്നതും സംഘര്‍ഷമുണ്ടാക്കുന്നതുമായ സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍; കര്‍ശന നടപടിയെന്ന് ജില്ലാ പോലീസ് മേധാവി, .സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഏതു പോലീസ് സ്റ്റേഷനിലും നല്‍കാം.

Image
പാലക്കാട് : സമൂഹമാധ്യമ കൂട്ടായ്മകളിലും പേജുകളിലും തെറ്റിദ്ധരിപ്പിക്കുന്നതും സംഘര്‍ഷമുണ്ടാക്കുന്നതുമായ സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വെല്ലുവിളിയുടെ ഭാഷ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യം പാര്‍ട്ടികളും സംഘടനകളും ഗൗരവമായ പരിശോധനക്ക് വിധേയമാക്കുകയും തടയുകയും വേണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി എല്ലാ മാസവും അല്ലെങ്കില്‍ രണ്ടു മാസത്തിലൊരിക്കല്‍ വിവിധ രാഷ്ട്രീയ സംഘടനകളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗം ചേരുന്നുണ്ട്. യോഗത്തില്‍ എല്ലാ കക്ഷിരാഷ്ട്രീയ പ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണം തടയുന്നതിന് സോഷ്യല...

പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി വത്സല എന്ന് മുഖ്യമന്ത്രി; പി വത്സലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.

Image
പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി വത്സല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശം പൂർണമായും : പി.വത്സലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത യാതനകളെ കടഞ്ഞ് കഥകൾ ഉണ്ടാക്കിയ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു പി.വത്സല. അതിനിസ്വരായ ജനവിഭാഗങ്ങളുടെ പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് എഴുത്തിന്റെ മനസ്സ് തിരിച്ചു എന്നതാണ് വത്സലയുടെ പ്രത്യേകത.  സാഹിത്യത്തിന്റെ ജനായത്തവൽക്കരണ പ്രക്രിയയെ അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഊർജ്ജം പകരുകയാണ് വത്സല ഇതിലുടെ ചെയ്തത്. കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങളോട് ഗാഢമായി ഇഴചേർന്ന് നിൽക്കുന്നതായിരുന്നു അവരുടെ സാഹിത്യ പ്രവർത്തനം. ആദിവാസി ജീവിതം എല്ലാ തീവ്രതയോടെയും അവർ എഴുത്തിൽ പ്രതിഫലിപ്പിച്ചു. നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകൾ സാഹിത്യ ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിയവയാണ്. സംസ്ഥാന സർക്കാർ ഏഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.  സമകാലിക ...

കേരളത്തിലെ ആദ്യ വനിത ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു.

Image
കേരളത്തിലെ ആദ്യത്തെ വനിത ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ് വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി കാലിക്കടവില്‍ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു കേരളത്തിലെ ആദ്യത്തെ വനിത ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ് വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി കാലിക്കടവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാസര്‍കോട് കുടുംബശ്രീ മിഷന്റെ കീഴില്‍ പരപ്പ ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക് തല സ്‌കില്‍ ട്രെയിനിങ്ങില്‍ പങ്കെടുത്ത് ടൂവീലര്‍ മെക്കാനിക്കല്‍ പരീശീലനം നേടിയ വനിതകളാണ് ടൂവീലര്‍ വര്‍ക്ക് ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. കാലിക്കടവില്‍ നടന്ന പരിപാടി വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി വിജയന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്.ഇക്ബാല്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് പി.സി.ഇസ്മായില്‍, വാര്‍ഡ് മെമ്പര്‍മാരായ മോളിക്കുട്ടി പോള്‍, സി.വി.അഖില, ടി.വി.രാജീവന്‍, എം.എം.ഷെരീഫ, ജോബ് കഫേ ഡയറക്ടര്‍ രാജേഷ്, ഡാജി ഓടയ്ക്കല്‍, ലൗലി വര്‍ഗ്ഗീസ്, കെ.വി.പ്രമീള എന്നിവര്‍ സംസാരിച്ചു. കെ.ജെ.പോള്‍ സ്വാഗതവും ഗീത ശിവദാസ് നന്ദിയും പറഞ്ഞു. • 'NEWSOFKERA...

നവകേരള സദസ്സ് ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു: മുഖ്യമന്ത്രി.

Image
കണ്ണൂർ : നവകേരള സദസ്സ് നാലാം ദിവസത്തിലേക്ക് കടക്കുന്ന വേളയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഈ കൂട്ടായ്മയിൽ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഇതിനെക്കുറിച്ച് ചിലരുടെ എതിർപ്പുകൾ ഉയർന്നുവന്നു. അപവാദ പ്രചാരണങ്ങൾക്കിറങ്ങിയവരുമുണ്ട്. ബഹിഷ്‌കരണാഹ്വാനം മുഴക്കിയ ചിലർ ഉണ്ട്. ജനങ്ങൾ സ്വീകരിക്കാതിരിക്കാൻ തടസ്സപ്പെടുത്താൻ ശ്രമിച്ചവരുണ്ട്. അത്തരക്കാരുടെ ആഗ്രഹങ്ങളല്ല ജനങ്ങൾ നിറവേറ്റുന്നത്. അത്തരം കുത്സിത ശ്രമങ്ങൾക്കൊന്നും ചെവികൊടുക്കാതെ, സർക്കാരിനുള്ള അചഞ്ചലമായ പിന്തുണയുമായി ആബാലവൃദ്ധം, ഒരു തരത്തിലുള്ള ഭേദവുമില്ലാതെ നവകേരള സദസ്സിനോപ്പം അണിചേരുകയാണ്. ഇത് വലിയ കരുത്ത് നൽകുന്നതാണെ് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം പൈവെളിഗെയിൽ തുടങ്ങിയത് മുതൽ ഇതുവരെ ഒരു കേന്ദ്രത്തിൽ പോലും ജനാവലിയുടെ വൈപുല്യത്തിലോ ആവേശത്തിലോ കുറവുണ്ടായില്ല. കൂടിയതേയുള്ളൂ. തീരുമാനിക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ജനപങ്കാളിത...

സ്‌കൂള്‍ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ തടവും പിഴയും.

Image
കല്‍പ്പറ്റ: സ്‌കൂള്‍ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളിന് രണ്ടരവര്‍ഷം കഠിന തടവും 7000 രൂപ പിഴയും. നടവയല്‍ സ്വദേശിയായ മധു (37) വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഒരു മാസം മുമ്പ് സമാനമായ മറ്റൊരു കേസിലും ഇയാളെ 5 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. 2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അന്നത്തെ പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന കെ.എ എലിസബത്താണ് കേസിലെ ആദ്യാന്വേഷണം നടത്തിയിരുന്നത്. പിന്നീട് സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി. അന്വേഷണ സംഘത്തില്‍ സബ് എ.എസ്.ഐ വിനോദ് ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മേഴ്സി അഗസ്റ്റിന്‍ തുടങ്ങിയവരുണ്ടായിരുന്നു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവില്‍ പോലീസ് ഓഫീസറായ...

ദന്തഡോക്ടര്‍ മലപ്പുറം ഇടക്കര കാര്‍കുഴിയില്‍ വീട്ടില്‍ മുംതാസ് നിര്യാതയായി.

Image
തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഗര്‍ഭിണിയായ ദന്തഡോക്ടര്‍ മരിച്ചു. മലപ്പുറം ഇടക്കര വെസ്റ്റ് പെരുംകുളം കാര്‍കുഴിയില്‍ വീട്ടില്‍ മുംതാസാ (31) ണ് മരിച്ചത്.  ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. തിരുവനന്തപുരം ഡെന്റല്‍ കോളജിലെ ഓറല്‍ പതോളജി വിഭാഗത്തില്‍ ഒന്നാംവര്‍ഷ പി.ജി. വിദ്യാര്‍ത്ഥിനിയായിരുന്നു.  മൂന്നു മാസം ഗര്‍ഭിണിയായിരുന്ന മുംതാസിനെ ഡെങ്കിപ്പനി ബാധിച്ചതോടെ മൂന്നാഴ്ച മുമ്പ് എസ്.എ.ടിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ഡെന്റല്‍ കോളജിലെ പൊതുദര്‍ശനത്തിന് ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. ഭര്‍ത്താവ്: ഡോ. സഫീര്‍ (പ്രഫ. എന്‍.ഐ.ടി, കോഴിക്കോട്). മക്കള്‍: ഖദീജ, നൂഹ്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ ജില്ലാ സ്പോർട്സ് അസോസിയേഷൻ കരാട്ടെ മത്സരം സംഘടിപ്പിച്ചു.

Image
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സ്പോർട്സ് കൗൺസിൽ അംഗീകൃത കരാട്ടെ സംഘടനയായ കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ 22മത് ജില്ല കരാട്ടെ മത്സരം കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു. കണ്ണൂർ ജില്ലയിൽ നിന്നും 800 ഓളം കുട്ടികൾ പങ്കെടുത്ത മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഡോ. പി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. ജില്ല കരാട്ടെ അസോസിയേഷൻ പ്രസിഡന്റ്‌ ജോസഫ് കെ.ജെ ബേബി അധ്യക്ഷത വഹിച്ചു. റഫറി കമ്മീഷൻ ചെയർമാൻ പ്രശാന്ത് കുമാർ, സെക്രട്ടറി ഷിജിൽ പി.കെ സംസാരിച്ചു.  ജില്ല കരാട്ടെ അസോസിയേഷൻ സെക്രട്ടറി അഞ്ജന പി കുമാർ സ്വാഗതവും ട്രഷറർ സുമേഷ് ചടയത്ത് നന്ദിയും പറഞ്ഞു. വേദിയിൽ വച്ച് ദേശീയ കരാട്ടെ മത്സരത്തിൽ മെഡൽ നേടിയ ആര്യ രാജേഷ് പി.പി, നിവേദ്യ എം രാജ്, നന്ദന ആർ, അരുണിമ ജയറാം എന്നിവരെ അനുമോദിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സേവന പാതയിൽ അഭിമാനത്തോടെ വീണ്ടും സി എച്ച് സെന്റർ എളയാവൂർ; വി.കെ അബ്ദുൽ ഖാദർ മൗലവിയുടെ പേരിലുള്ള ഐസിയു ആംബുലൻസ് 29ന് ബുധനാഴ്ച നാടിന് സമർപ്പിക്കും.

Image
കണ്ണൂർ : സേവന പാതയിൽ അഭിമാനത്തോടെ വീണ്ടും സി എച്ച് സെന്റർ എളയാവൂർ. വി.കെ അബ്ദുൽ ഖാദർ മൗലവിയുടെ പേരിലുള്ള ഐസിയു ആംബുലൻസ് 29ന് ബുധനാഴ്ച നാടിന് സമർപ്പിക്കുന്നു. ജീവകാരുണ്യ മേഖലയിൽ രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കണ്ണൂർ ജില്ലയിലെ എളയാവൂർ സി.എച്ച് സെന്റർ മഹത്തരവും മാതൃകാ പരവുമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ഏറെ പ്രശംസ പിടിച്ചു പറ്റി അതിന്റെ പ്രവർത്തന പാന്ഥാവിൽ മറ്റൊരു പദ്ധതി കൂടി നാടിന് സമർപ്പിക്കുകയാണ്. രണ്ട് വർഷം മുമ്പ് വിടപറഞ്ഞ വി.കെ അബ്ദുൾ ഖാദർ മൗലവിയുടെ സ്മരണാർത്ഥമാണ് ആധുനിക രീതിയിലുള്ള ഐ.സി.യു ആംബുലൻസ് നാടിന് സമർപ്പിക്കുന്നത്.  മൺമറഞ്ഞുപോയ പല നേതാക്കളുടെയും സ്മരണാർത്ഥം ഇതിനകം എളയാവൂർ സി.എച്ച് സെന്റർ ഇവിടെ നിത്യ സ്മാരകങ്ങൾ സമൂഹത്തിന്‌ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ ഈ മഹത്തായ സംരംഭവും പിറവിയെടുക്കുന്നതെന്ന് സി എച്ച് സെന്റർ അധികൃതർ പറഞ്ഞു. വർദ്ധിച്ചു വരുന്ന അപകടങ്ങളാൽ മനുഷ്യ ജീവന് വെല്ലുവിളി നേരിടുന്ന വർത്തമാന കാല സാഹചര്യത്തിൽ ഇത്തരം സംവിധാനമുള്ള ആംബുലൻസുകളുടെ സേവനം വളരെ വിരളമാണ്. അത്യാസന്ന നിലയിൽ മരണം മുഖാമുഖം കാണുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ രോ...

ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ.

Image
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്.കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. രോഗികളെ പരിചരിക്കുന്നതിന് പ്രത...

കേരളത്തിലേക്ക് കടത്തിയ 13.528 കിലോഗ്രാം കഞ്ചാവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മൂന്നു ഒഡീഷ സ്വദേശികൾ പിടിയിൽ. 20

Image
പാലക്കാട് : പാലക്കാട് ടൗൺ നോർത്ത്  പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും   നടത്തിയ പരിശോധനയിൽ  13.528 കിലോഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിൻ മാർഗ്ഗം അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന ലഹരി കടത്ത് തടയുന്നതിന് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും പ്രതികളും ഒലവക്കോട്  റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയിൽ 81 കിലോഗ്രാം കഞ്ചാവുമായി 6 അന്യ സംസ്ഥാന തൊഴിലാളികൾ  പാലക്കാട് പോലീസിൻ്റെ പിടിയിലായിരുന്നു. ഒഡിഷ ഖജപറ്റി കീർത്തിങ്ങി ശശികന്ത് ബിർ (22), ഒഡിഷ ഖജപറ്റി ബഡാങ്ങി ഗാന്ധി നഗർ നരേന്ദ്ര മാലി (25),  ഒഡിഷ ഖജപറ്റി ബഡാങ്ങി ഗാന്ധി നഗർ സുബ്‌ൻ മാലി (24)  എന്നിവരാണ് കഞ്ചാവുമായി പോലീസ് പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളായ പ്രതികൾ കേരളത്തിലേക്ക് എത്തിച്ച കഞ്ചാവിൻ്റെ ഉറവിടത്തെക്കുറിച്ചും ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്   ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി സുന്ദരൻ സി, പാലക്കാട്  നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി  ആർ.മനോജ് കുമാർ എന്നിവരുടെ നേത്...

വിവരാവകാശ നിയമപ്രകാരം നല്കുന്ന മറുപടികളിൽ സ്വന്തം പേരും ഔദ്യോഗിക വിലാസവും ഫോൺ നമ്പറും ഇ മെയിലും നല്കണമെന്ന വ്യവസ്ഥ ലംഘിച്ച ഓഫീസർക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷൻ.

Image
വിവരാവകാശ നിയമപ്രകാരം നല്കുന്ന മറുപടികളിൽ സ്വന്തം പേരും ഔദ്യോഗിക വിലാസവും ഫോൺ നമ്പറും ഇ മെയിലും നല്കണമെന്ന വ്യവസ്ഥ ലംഘിച്ച ഓഫീസർക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷൻ. വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസിലെ പൊതു ബോധന ഓഫീസർ പി.സി. ബീന മറുപടിക്കത്തിൽ സ്വന്തം പേര് മറച്ചു വച്ചു, വിവരങ്ങൾ വൈകിപ്പിച്ചു, അപേക്ഷകന് ശരിയായ വിവരം ലഭിക്കാൻ തടസ്സം നിന്നു എന്നീ ചട്ടലംഘനങ്ങളാണ് നടത്തിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീമാണ് ശിക്ഷ വിധിച്ചത്. വനം വകുപ്പിലെ മുൻഗാമിയായ ഓഫീസർ പിൻഗാമിക്ക് നല്കുന്ന ഔദ്യോഗിക കുറിപ്പിന്റെ പകർപ്പ് നല്കാനുള്ള കമ്മിഷൻ ഉത്തരവും നിശ്ചിത സമയത്തിനകം പാലിച്ചില്ല. അത് 15 ദിവസത്തിനകം ഹരജിക്കാരന് നലകാനും 25 ദിവസത്തിനകം കമ്മിഷന് നടപടി റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷണർ നിർദ്ദേശിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാടുന്നു; പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണും: പ്രതിപക്ഷ നേതാവ് വിഡി സതീശൻ; വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ്.

Image
നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് . അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സി.പി.എം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്. യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും , ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി. പ്രതിപക്ഷ നേതാവിൻ്റെ വാർത്താക്കുറിപ്പ് പൂർണമായും :  തിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നത്. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേ...

മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം; പഴയങ്ങാടി എരിപുരത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്.

Image
കണ്ണൂർ :  മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം. പഴയങ്ങാടി എരിപുരത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ സുധീഷ് വെള്ളച്ചാൽ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ എളയാവൂരിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ; കാറിൽ നിന്നും വീട്ടിൽ നിന്നുമായി പിടികൂടിയത് 6.185 കിലോ ഗ്രാം കഞ്ചാവ്, പിടിയിലായത് കണ്ണൂർ ടൗൺ ഭാഗത്ത് മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികൾ.

Image
കണ്ണൂർ : 6.185 കിലോ ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എളയാവൂർ ശ്രീ ഭരത ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിനകത്തു വെച്ചും കെ.എൽ 47 ജി 8372 കാറിൽ നിന്നും കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂർ എളയാവൂർ മുണ്ടയാട് സ്വദേശി രഞ്ജിത്ത് (26), കല്യാശ്ശേരി യു പി സ്‌കൂളിന് സമീപം താമസിക്കുന്ന കാക്കാട്ട് വളപ്പിൽ മുഹമ്മദ്‌ ഷാനിഫ് (32) നെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്നും വാഹനത്തിൽ നിന്നുമായി 6.185 കിലോ ഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെടുത്തു.  കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാക്കൾ. മുമ്പും നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായ പ്രതികളെന്നു എക്സൈസ് പറഞ്ഞു. പിടിയിലായ രഞ്ജിത്ത് തളിപ്പറമ്പ എക്സൈസ് റെയിഞ്ച് ഓഫീസിലെ എം.ഡി.എം.എ കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുന്ന കേസിലെ പ്രതിയാണ്. മുഹമ്മദ്‌ ഷാനിദ് കാപ്പ പ്രകാരം നാട് നടത്തിയ പ്രതിയാണ്. കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ എം.ഡി.എം.എ പിടി...

ഹോസ്റ്റല്‍ മാനേജര്‍ ഒഴിവ്.

Image
തൃശൂർ : തൃശൂർ  ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്റ്റല്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. യോഗ്യത- ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി- 2023 ജനുവരി ഒന്നിന് 18-36 വയസ്. യോഗ്യരായവര്‍ ഡിസംബര്‍ 16 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0487 2331016. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ കോര്‍പ്പറേഷന്‍ മാലിന്യനീക്കത്തിനായി പുതിയ ഹൈഡ്രോളിക് എക്സ്കവേറ്ററും മണ്ണുമാന്തി യന്ത്രവും എത്തി.

Image
കണ്ണൂര്‍: കണ്ണൂർ കോര്‍പ്പറേഷന്‍ മാലിന്യനീക്കത്തിനായി പുതിയ ഹൈഡ്രോളിക് എക്സ്കവേറ്ററും മണ്ണുമാന്തി യന്ത്രവും എത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാലിന്യനീക്കം ത്വരിതപ്പെടുത്തുന്നതിനായി പുതിയ ഹിറ്റാച്ചി ഹൈഡ്രോളിക് എക്സ്കവേറ്ററും, ജെ സി ബി മണ്ണുമാന്തി യന്ത്രവും എത്തിച്ചേര്‍ന്നു. ഇവയുടെ താക്കോല്‍ കോര്‍പ്പറേഷന്‍ ഓഫീസ് വളപ്പില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഏറ്റുവാങ്ങി. ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് ഉപയോഗിച്ച് 27 ലക്ഷം രൂപ ചെലവില്‍ ഹൈഡ്രോളിക് എക്സ്കവേറ്ററും 42 ലക്ഷം രൂപ ചെലവില്‍ ജെ സി ബി ബാക്ക്ഹോ ലോഡര്‍ എന്നിവയാണ് വാങ്ങിയത്. ഇവ എത്തിയതോടുകൂടി കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യ നീക്കം കൂടുതല്‍ സുഗമമാക്കുന്നതിന് സഹായകരമാകും. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ പി കെ സാജേഷ് കുമാര്‍, പി വി ജയസൂര്യന്‍, കെ പി അബ്ദുള്‍ റസാഖ്, പി വി കൃഷ്ണകുമാര്‍, എസ് ഷഹീദ ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു, ആസൂത്രണ സമി...

സ്ട്രൈക്കിംഗ് ഫോർസ് കൺട്രോൾ ഡ്യൂട്ടിക്കിടെ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ തളിപ്പറമ്പ് എക്സൈസ് പിടിയിൽ. 20

Image
കണ്ണൂർ : സ്ട്രൈക്കിംഗ് ഫോർസ് കൺട്രോൾ ഡ്യൂട്ടിക്കിടെ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ തളിപ്പറമ്പ് എക്സൈസ് പിടിയിൽ. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവും അഷറഫ് മലപ്പട്ടത്തിന്റേയും നേതൃത്വത്തിൽ ചൊർക്കള, കുറുമാത്തൂർ, കൂനം പൂമംഗലം, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുമാത്തൂർ - കൂനം റോഡിൽ വെച്ച് കഞ്ചാവുമായി നവാബ് ഖാൻ (25), ലാൽ ബഹദൂർ ഗെമിരി (26) എന്നിവരെ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് എൻ.ഡി.പി.എസ് ആക്ട് പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. ഇവരിൽ നിന്ന് 42 ഗ്രാം കഞ്ചാവ് കണ്ടെടുത്തു എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനീത്, സുരജ് എന്നിവർ കൂടി ഉണ്ടായിരുന്നു.   - ന്യൂസ് ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പാതിരാത്രിയിൽ ലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 42 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി; ലോറി ഡ്രൈവർ പിടിയിൽ. 19

Image
കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പ് വച്ച് ലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 42 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ലോറി ഡ്രൈവർ കൊയിലാണ്ടി സ്വദേശി രാജേഷ് കെ ടി എന്നയാളെ സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ എൻ റിമേഷ്, ഐ.ബി ഇൻസ്പെക്ടർ പ്രജിത്ത് എ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ ഐ.ബി പ്രിവന്റീവ് ഓഫീസർ പ്രവീൺകുമാർ കെ, പ്രിവന്റീവ് ഓഫീസർമാരായ യു.പി മനോജ് കുമാർ അനിൽകുമാർ .പി. കെ ,സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ. പി, സന്ദീപ്. എൻ. എസ്, ജിത്തു .പി .പി,സാവിഷ്.എ, ജിഷ്ണു .പി .കെ, മുഹമ്മദ് അബ്ദുൾ റഹൂഫ്, എക്സൈസ് ഡ്രൈവർ പ്രബീഷ് എൻ.പി എന്നിവർ ഉണ്ടായിരുന്നു.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം. 19

Image
ഏകദിന ക്രിക്കറ്റ് ലോക കപ്പ് ചാംപ്യൻഷിപ്പിൽ ഓസ്ട്രേലിയക്ക് ആറ് വിക്കറ്റ് വിജയം. 43.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലോക കപ്പ് നേടി. ആറാം തവണയാണ് മഞ്ഞപ്പട ലോക കപ്പിൽ മുത്തമിടുന്നത് 120 പന്തില്‍ നിന്ന് 137 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറി ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായത്. തുടക്കത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഓസീസിന് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. 7 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. 15 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലിന്റെ കൈകളിലെത്തിച്ചു. 4 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. ഇന്ത്യന്‍ താരങ്ങളുയര്‍ത്തിയ എല്‍ബിഡബ്ല്യു അപ്പീലിന് അനുകൂലമായി അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഹെഡ്ഡും ലബുഷെയ്നും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ...