Posts

കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾ ഷണ്ടിങ്ങിനിടെ പാളം തെറ്റി

Image
കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ രണ്ട് കോച്ച് ഷണ്ടിങ്ങിനിടെ പാളം തെറ്റി. ശനിയാഴ്ച രാവിലെ അഞ്ചിനാണ് അപകടം. ആര്‍ക്കും പരിക്കില്ല. രാവിലെ 5.10 ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന 16308 നമ്പര്‍ എക്‌സിക്യൂട്ടീവ് ട്രെയിനാണ് കണ്ണൂര്‍ പാറക്കണ്ടി ഭാഗത്ത് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. പുറകിലുള്ള രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. തുടര്‍ന്ന് രണ്ട് കോച്ചുകള്‍ ഒഴിവാക്കി 6. 45 ന് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം.ആർ.പി. രേഖപ്പെടുത്തി കേരളത്തിൽ വ്യാപകമായി വിൽപ്പന നടക്കുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ജി.ആർ.അനിൽ നിർദേശം നൽകിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. News

Image
സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം.ആർ.പി. രേഖപ്പെടുത്തി കേരളത്തിൽ വ്യാപകമായി വിൽപ്പന നടക്കുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ജി.ആർ.അനിൽ നിർദേശം നൽകിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരം ഒരിക്കൽ പ്രിന്റ് ചെയ്ത വില മാറ്റുവാനോ കൂടിയ വിലയ്ക്ക് വിൽക്കുവാനോ പാടില്ല. എന്നാൽ കാശ്മീർ പോലെയുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമ്മിച്ച കുറഞ്ഞ എം.ആർ.പി. യിൽ പായ്ക്ക് ചെയ്ത വിൽസ്, നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിൽ ആണ് ഇത്തരത്തിൽ ഉയർന്ന എം.ആർ.പി. സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിൽ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്. ജനുവരി 9ൽ സംസ്ഥാന വ്യാപകമായി 257 സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി 49 രൂപ എം.ആർ.പി. ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകൾ കണ്ടെടുത്തു. 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ പേരിൽ വിൽസ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും നിയമലംഘനം കമ്പനിയു...

അനുമോദനവും യാത്രയപ്പും നൽകി.

Image
കണ്ണൂർ : അനുമോദനവും യാത്രയപ്പും നൽകി. അന്താരാഷ്ട്ര തണ്ണീർത്തട കൺവെൻഷൻ കാര്യാലയം സ്വിറ്റ്സർലാന്റിൽ സംഘടിപ്പിക്കുന്ന ഇരുപത്തി ആറാമത് ശാസ്ത്ര സാങ്കേതിക അവലോകന യോഗത്തിൽ പങ്കെടുക്കുവാൻ ക്ഷണം ലഭിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനും, കണ്ണൂർ സർവകലാശാല പരിസ്ഥിതി പഠന വിഭാഗം ഡയരക്ടറുമായിരുന്ന തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോക്ടർ പ്രൊഫസർ ഖലീൽ ചൊവ്വക്ക് സർ സയ്യിദ് കോളേജ് 1985-87 പ്രീ ഡിഗ്രി ബാച്ച് കൂട്ടായ്മയായ ഓട്ടോഗ്രാഫ് അനുമോദനവും യാത്രയപ്പും നൽകി. ഓട്ടോഗ്രാഫ് ഭാരവാഹികളായ എം എസ് ഉമ്മർ കണ്ണൂർ സിറ്റി, മുഹമ്മദ്‌ കുഞ്ഞി കൊടിയിൽ, ജമാൽ കൊടിയിൽ, ഫൗലാദ്, അജമൽ തായത്ത്, സി പി ജലീൽ തുടങ്ങിയവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ.

Image
കൊച്ചി : മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തൃക്കാക്കര വിഷ്ണു (36) നെയാണ് കുന്നത്ത് നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പന്ത്രണ്ട് മാല പൊട്ടിക്കൽ കേസും, ഒരു ബൈക്ക് മോഷണവും. നേരത്തെ 22 കേസുകൾ തെളിഞ്ഞിട്ടുണ്ട്. പ്രത്യേക രൂപീകരിച്ച അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പിടികൂടുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ മരുന്ന് മേടിക്കാനെത്തിയ സ്ത്രീയുടെ രണ്ടരപ്പവന്‍റെ മല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിന്‍റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ജില്ലയിൽ മാല പൊട്ടിക്കലുകൾ നടത്തിയത്. പൊട്ടിക്കുന്നതിനിടയിൽ ആക്രമിക്കുകയും ചെയ്യും. മോഷണമുതൽ വിറ്റു കിട്ടുന്ന പണം ആർഭാട ജീവിതത്തിനുപയോഗിക്കുകയാണ് ചെയ്യുന്നത്. പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ വലയിലാക്കുന്നത്. വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ കളമശേരി, ചേരാനല്ലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ രണ്ട് കേസ് വീത...

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന: കാസർക്കോട് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല നാളെ.

Image
തിരുവനന്തപുരം : ' ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയർത്തി കാസർകോട്‌ റെയിൽവേ സ്റ്റേഷന്‌ മുന്നിൽ നിന്നാരംഭിച്ച്‌ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ വരെ കൈകൾ കയ്യോട്‌ ചേർന്ന്‌ പ്രതിരോധച്ചങ്ങല തീർക്കും. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ്‌ മനുഷ്യചങ്ങല തീർക്കുക. പത്ത്‌ ലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കുന്ന ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാകോണുകളിൽ നിന്നുള്ളവരും കണ്ണികോർക്കും. വൈകിട്ട്‌ നാലരയ്‌ക്ക്‌ ട്രയൽ ചങ്ങല തീർത്ത ശേഷം വൈകിട്ട്‌ അഞ്ചിന്‌ മനുഷ്യചങ്ങല തീർത്ത്‌ പ്രതിഞ്ജയെടുക്കും. തുടർന്ന്‌ പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. കാസർകോട്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം ആദ്യകണ്ണിയാകും. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ രാജ്‌ഭവനുമുന്നിൽ അവസാന കണ്ണിയാകും. രാജ്‌ഭവനുമുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതിയും ഉദ്‌ഘാടനം ചെയ്...

ജനുവരി 20 ശനി കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ കോയമ്പത്തൂര്‍ സോമില്ല്, ചുങ്കം മഠം, ചുങ്കം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 20 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊയ്തീന്‍ പള്ളി, ഹാര്‍ബര്‍, അറക്കല്‍, ഖിദ്മ, മോഡേണ്‍ ഐസ് പ്ലാന്റ്, ഐഡിയ ആയിക്കര എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 20 ശനി രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേന: മന്ത്രി എം ബി രാജേഷ്: 33 വാഹനങ്ങള്‍ കൂടി സേനക്ക് നല്‍കും, അടുത്ത ബജറ്റില്‍ കൂടുതല്‍ വാഹനങ്ങളും ഡ്രഗ് ഡിറ്റക്ടറുകളും അതിര്‍ത്തിയിലെ ലഹരി കടത്ത് തടയുന്നതിന് ആധുനിക സംവിധാനങ്ങള്‍ കൂടി തുടര്‍ന്നും ഉറപ്പാക്കും.

Image
കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മുഖ്യമന്ത്രിയുടെ 2022 ലെ എക്സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എക്‌സൈസ് സേനക്ക് ഉടനടി 33 വാഹനങ്ങള്‍ കൂടി ലഭ്യമാക്കും. അടുത്ത ബജറ്റില്‍ കൂടുതല്‍ വാഹനങ്ങളും ഡ്രഗ് ഡിറ്റക്ടറുകളും അതിര്‍ത്തിയിലെ ലഹരി കടത്ത് തടയുന്നതിന് ആധുനിക സംവിധാനങ്ങള്‍ കൂടി തുടര്‍ന്നും ഉറപ്പാക്കും. ലഹരി കടത്തിനെതിരെ ആന്റമാന്‍ നിക്കോബാറില്‍ പോയി കേരളത്തിന്റെ എക്‌സൈസ് സേന നടത്തിയ അന്വേഷണം അഭിമാനകരമായിരുന്നു. ജനങ്ങളെ അണിനിരത്തിയുള്ള ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിനുകളിലൂടെ എക്‌സൈസ് സേന ലോകത്തിന് മികച്ച മാതൃക സൃഷ്ടിച്ചു. ഇതിലൂടെ ജനങ്ങളും എക്‌സൈസും തമ്മിലുള്ള ബന്ധവും ശക്തമായി. കാലാനുസൃതയമായ മാറ്റത്തെ ഉള്‍ക്കൊണ്ട് കാര്യക്ഷമമായി വലിയ ഉത്തരവാദിത്വത്തോടെയാണ് സേന പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  മികച്ച സേവനം കാഴ്ചവെച്ച 24 പേര്‍ക്ക് 2022 വര്‍ഷത്തെ കേരള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലും 35 പേര്‍ക്ക് 2022- 23 വര്‍ഷത്തെ ബാച്ച് ഓഫ് എക്സലന്‍...

പോക്സോ കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവും, 561000 രൂപ പിഴയും ശിക്ഷ വിധിച്ചു. Crime news

Image
തൃശൂർ : അഞ്ചേരി വളർക്കാവ് നെടിയമ്പത്ത് വീട്ടിൽ ബാബു (59) വിനെയാണ് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോർട്ട് II ജഡ്ജ് ജയ പ്രഭു ശിക്ഷവിധിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായി 97 വർഷം കഠിന തടവും, 561000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു (പിഴയടച്ചില്ലെങ്കിൽ വിവിധ വകുപ്പുകളിലായി 5 വർഷവും 4 മാസവും അധിക കഠിന തടവ് അനുഭവിക്കണം). 12 വയസ്സ് താഴെ മാത്രം പ്രായമുള്ള അതീജീവിതനെ 2021 ആഗസ്റ്റ് 2 ാം തിയ്യതി മുതൽ 2022 ഫെബ്രുവരി 7-ാം തിയ്യതി വരെയുള്ള കാലയളവിൽ പ്രതി ഗുരുതരമായ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കാര്യത്തിന് പരാതി ലഭിച്ചതിനെ തുടർന്ന് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഹരീന്ദ്രൻ പോക്സോ കേസായി രജിസ്റ്റർ ചെയ്തിരുന്നു. സബ് ഇൻസ്പെക്ടർ ബിബിൻ.ബി.നായർ പ്രതിയെ അറസ്റ്റ് ചെയ്ത് ഇൻസ്പെക്ടർ ബെന്നി ജേക്കബ് വിശദമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എ.എസ്.ഐ ലാല അസിസ്റ്റന്റ് അന്വേഷണ ഉദ്യോഗസ്ഥയായും ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സുനി...

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് ; പരാതിക്കാരന് ഒൻപത് ലക്ഷത്തിലധികം രൂപ നഷ്ടമായി.

Image
കണ്ണൂർ : ഓൺലൈൻ ട്രേഡിങ് ചെയ്താൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായി.മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊബൈൽ ഫോണിലേക്ക് തുടർച്ചയായ ദിവസങ്ങളിൽ ഓൺലൈൻ ട്രേഡിങ് ചെയ്യുന്നതിന് താൽപര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് കോൾ വരികയായിരുന്നു. കോയിൻ ഡി സി എക്സ് എന്ന ട്രേഡിങ് മാർക്കെറ്റ് എന്ന സ്ഥാപനത്തിന്റെ വെബ് സൈറ്റ് വഴി പണം നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പലതവണകളായി തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടിലേക്ക് പണം അയച്ചു നൽകി. പിന്നീടാണ് ഇത് സ്ഥാപനത്തിന്റെ വ്യാജ വെബ്സൈറ്റ് ആണെന്നും തട്ടിപ്പ് ആണെന്നും പരാതിക്കാരന് മനസിലാകുന്നത്. നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ പണം അയച്ചതിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ആയതിനാൽ വീണ്ടും പണം നൽകിയാൽ മാത്രമേ തിരികെ നൽകാൻ പറ്റുമെന്നും അറിയിക്കുകയായിരുന്നു. തുടർന്നാണ് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. മറ്റൊരു പരാതിയിൽ യോനോ ആപ്പിന്റെ പേരിൽ വ്യാജ മെസ്സേജ് അയച്ച് പണം തട്ടിയതിൽ എ...

നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോൺ അന്വേഷണത്തിലൂടെ കണ്ടെത്തി മട്ടന്നൂർ പോലീസ്.

Image
കണ്ണൂർ : നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോൺ അന്വേഷണത്തിലൂടെ കണ്ടെത്തി മട്ടന്നൂർ പോലീസ്. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ രജീഷിന്റെ വിദഗ്‌ധമായ അന്വേഷണത്തിൽ അഞ്ച് മാസം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ കിട്ടിയത് മട്ടന്നൂർ ഇൻസ്‌പെക്ടർ കെ.വി പ്രമോദൻ ഉടമസ്ഥന് കൈമാറുകയായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഹോസ്റ്റലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന: രണ്ട് ഘട്ടങ്ങളിലായി 11 മെസ്സുകളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു.

Image
ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി പ്രവർത്തിക്കുന്ന 602 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. പരിശോധനകളിൽ 76 സ്‌ക്വാഡുകൾ പ്രവർത്തിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 4 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1597 പരിശോധനകളാണ് നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയ ആകെ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടേയും മെസ്സുകളുടേയും പ്രവർത്തനങ്ങളാണ് നിർത്തിവയ്പ്പിച്ചത്. ഹോസ്റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി ഉയർന്നതിനെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി തുടർന്നും കൂടുതൽ പരിശോധനകൾ നടത്തുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്‌കൂൾ, കോളേജ്, വിവിധ പരിശീലന കേന്ദ്രങ്ങൾ എന്നിവയോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീൻ, ഹോസ്റ്റൽ, മെസ്സ് എന്നിവിടങ്ങിലാണ് പരിശോധന നടത്തിയത്. കൃത്യമായ ലൈസൻസ്/ രജിസ്ട്രേഷൻ ...

മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർത്ഥികൾക്കും ഒരദ്ധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു : ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി.

Image
എറണാകുളം മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർത്ഥികൾക്കും ഒരദ്ധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പ്രസ്താവനയിൽ പറഞ്ഞു. ഭാവിയിൽ കോളേജിൽ ഇത്തരം സംഘർഷസാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർത്ഥി സർവ്വകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളേജ് തുറന്നു പ്രവർത്തിപ്പിക്കും. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട് - മന്ത്രി ഡോ ബിന്ദു അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ മേയറുടെ പി.എയുടെ മാതാവ് ഇ.പി റാബിയ നിര്യാതയായി.

Image
കണ്ണൂർ : മാട്ടൂൽ നോർത്ത് തഖ്‌വ പള്ളിക്ക് സമീപം (സ്ട്രീറ്റ് നമ്പർ 1) റാബിയ മഹലിൽ ഇടയിലെ പുരയിൽ ഇ.പി റാബിയ (82) നിര്യാതയായി. ഭർത്താവ് പരേതനായ എസ് വി കുഞ്ഞഹമ്മദ് ഹാജി. മക്കൾ: ആയിഷ, ജമാലുദ്ധീൻ (അബുദാബി), മുസ്തഫ, ഇബ്രാഹിം (ബഹ്‌റൈൻ), ഫാത്തിമ, അബ്ദുൽ സലാം, ജമീല (ബഹ്‌റൈൻ), മുഹമ്മദ്‌ റാഫി (ബഹ്‌റൈൻ), അബ്ദുള്ള (കണ്ണൂർ മേയറുടെ പി എ), സമീറ, ബുഷ്‌റ, ഹൈറുന്നിസ, പരേതനായ അബ്ദുൽ സത്താർ. മരുമക്കൾ : മുസ്തഫ, സുബൈർ, ഹംസ ( ഇരുവരും ബഹ്‌റൈൻ), സഫിയ, നസീമ, കദീജ, ഷാജിറ, അഷ്‌റഫ്‌, റിയാസ്, സബീദ, ഫൗസിയ, ഫായിസ, പരേതനായ അബ്ദുള്ള. സഹോദരി:  അലീമ. കബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാട്ടൂൽ നോർത്ത് മൂസക്കാൻ ജുമാ മസ്ജിദിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു: ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ പതിക്കണം.

Image
ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽ നിന്നും വിൽപ്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കുവാൻ കമ്മീഷണർ ജാഫർ മാലിക് നിർദ്ദേശം നൽകിയത്.   പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യ വിഷബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം എന്നാണ്. നിലവിൽ പായ്ക്കറ്റുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തിൽ ലേബൽ നിർബന്ധമാണ്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന പാർസലുകളിൽ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സയമ പരിധിയെക്കുറിച്ചോ ഉപഭോക്താക്കൾക്ക് ധാരണയില്ല. പലരും പാർസൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴി...

അപൂർവ രോഗ ചികിത്സയിൽ മറ്റൊരു നാഴികക്കല്ല്: സംസ്ഥാനത്ത് ആദ്യമായി ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്, ശരീര കോശങ്ങളിലെ ലൈസോസോമുകൾ പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള എൻസൈമുകളുടെ അഭാവം കാരണം അവയവങ്ങൾക്ക് നാശം സംഭവിക്കുന്ന അപൂർവ രോഗാവസ്ഥയാണ് ലൈസോസോമൽ സ്റ്റോറേജ് ഡിസോഡർ. Health news

Image
• മന്ത്രി വീണാ ജോർജ് എസ്.എ.ടി. ആശുപത്രിയിലെത്തി കുഞ്ഞുങ്ങളെ സന്ദർശിച്ചു സംസ്ഥാനത്ത് ആദ്യമായി ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തി മരുന്ന് സ്വീകരിച്ച കുട്ടികളേയും ബന്ധുക്കളേയും കണ്ടു. ആശുപത്രിയിലെ മറ്റ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും മന്ത്രി ആശയ വിനിമയം നടത്തി. ശരീര കോശങ്ങളിലെ ലൈസോസോമുകൾ പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള എൻസൈമുകളുടെ അഭാവം കാരണം അവയവങ്ങൾക്ക് നാശം സംഭവിക്കുന്ന അപൂർവ രോഗാവസ്ഥയാണ് ലൈസോസോമൽ സ്റ്റോറേജ് ഡിസോഡർ (lysosomal storage disorder). പോംപെ, ഗോഷെ എന്നീ രോഗങ്ങൾക്ക് സൗജന്യ മരുന്ന് നൽകുന്ന പദ്ധതിയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ചത്. 5 കുട്ടികൾക്കാണ് മരുന്ന് നൽകിയത്. നവകേരള സദസിനിടെ പരാതി നൽകിയ അമ്മയുടെ കുഞ്ഞിനും മരുന്ന് നൽകിയിട്ടുണ്ട്. അപൂർവ രോഗ ചികിത്സാ പദ്ധതിയുടെ ഭാഗമായിട്ടാണ് ചികിത്സ ഒരുക്കിയത്. പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്. കെ.എം.എസ്.സി.എൽ. മുഖേന 53 ലക്ഷം രൂപയുടെ മരുന്നുകളാണ് ആദ്യ ഘട്ടമായി...

നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി.

Image
നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. ഇരവിപുരം വില്ലേജില്‍ വാളത്തുംഗല്‍ ചേരിയില്‍ ചേതന നഗര്‍ 165- ഉണ്ണിനിവാസില്‍ മുരുകന്‍ മകന്‍ ഉണ്ണിമുരുകന്‍(29) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2019 മുതല്‍ കൊല്ലത്തും സമീപ ജില്ലകളിലുമായി പത്തോളം മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇതില്‍ രണ്ട് കേസുകളില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. കൊല്ലം ഈസ്റ്റ്, ഏനാത്ത്, കൊല്ലം വെസ്റ്റ്, ഇരവിപുരം, തമ്പാനൂര്‍, കൊട്ടിയം, കിളികൊല്ലൂര്‍ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ മോഷണ കേസുകള്‍ ഉണ്ട്. മൊബൈല്‍ ഫോണ്‍ മോഷണവും ഇരുചക്രവാഹന മോഷണവും വാഹനങ്ങളുടെ ബാറ്ററി മോഷണവുമാണ് ഇയാള്‍ നടത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ദേവിദാസ് എന്‍ ഐ.എ.എസ്സ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്ത്. കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. പൊതുജനങ്ങളുടെ സൈ...

45127 പേർക്കുകൂടി മുൻഗണനാ റേഷൻ കാർഡ്; വിതരണോദ്ഘാടനം നാളെ (18 ജനുവരി)

Image
സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡിനായി അപേക്ഷ നൽകിയവരിൽ 45127 പേർക്കു കൂടി മുൻഗണനാ കാർഡ് നൽകുന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിൽ ലഭിച്ച അപേക്ഷളും പരിഗണിച്ചാണ് ഇത്രയും പേർക്ക് മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന്(18 ജനുവരി) രാവിലെ 11ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ വിതരണോദ്ഘാടനം നിർവഹിക്കും. ഈ സർക്കാർ ചുമതലയേറ്റ ശേഷം 39611 മഞ്ഞ കാർഡുകളും(എഎവൈ) 3,28,175 പിങ്ക് കാർഡുകളും(പി.എച്ച്.എച്ച്) ഉൾപ്പെടെ 3,67,786 മുൻഗണനാ കാർഡുകൾ തരംമാറ്റി വിതരണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് വിതരണം ആരംഭിക്കുന്ന കാർഡുകൾ കൂടി ചേരുന്നതോടെ വിതരണം ചെയ്ത ആകെ മുൻഗണനാ കാർഡുകളുടെ എണ്ണം 4,12,913 ആകും. ദേശീയ ഭക്ഷ്യ നിയമം അനുശാസിക്കുന്ന മുൻഗണനാ വിഭാഗങ്ങൾക്കു പുറമേ മുഴുവൻ പേർക്കും ലഭ്യതയുടെ അടിസ്ഥാനത്തിൽ റേഷൻ കാർഡ് നൽകുന്ന സമീപനമാണു സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. ഭക്ഷ്യധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടു ഭക്ഷ്യധാന്യങ്ങളുടെ വില, ...

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍.

Image
ബത്തേരി: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. നല്ലളം, സിദ്ധിഖ് നിവാസില്‍ എച്ച്. ഷാഹുല്‍(26) നെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 16.01.2024 തീയതി വൈകിട്ടോടെയാണ് മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഇയാളെ പിടികൂടിയത്. എം.ഡി.എം.എ സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ പഴയ ബസ്റ്റാന്റിനു സമീപം അപകടത്തിൽ വ്യാപാരി മരിച്ചു.

Image
കണ്ണൂർ : കണ്ണൂർ പഴയ ബസ്റ്റാന്റിനു സമീപം അപകടത്തിൽ വ്യാപാരി മരിച്ചു. ചെറുകുന്നിലെ പ്രമുഖ വ്യപാരിയും ചെറുകുന്ന് ടൗണിലെ ഹാജി മുഹമ്മദ്‌ കുഞ്ഞി സൺസ് ഷോപ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സ്ഥാപക മെമ്പറും ഭാരവാഹിയുമായിരുന്ന കെപി അബ്ദുൽ സലാം (70) ആണ് മരിച്ചത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് ചൊവ്വാഴ്ച വൈകുന്നേരം ബസ്സ് തട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചെറുകുന്നിലെ പൗര പ്രമുഖനായ പരേതരായ പി.വി മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെയും അലീമയുടയും മകനാണ്. ഭാര്യ: റഹമത്ത് (ചെറുകുന്ന്). മക്കൾ : സുഫൈറ, സൽമ, സബിദ. മരുമക്കൾ: ഷാഹുൽ (ദുബൈ), അമീർ (അദ്ധ്യാപകൻ, ഹയർ സെക്കണ്ടറി ചെറുകന്ന് ബോയ്സ് സ്കൂൾ), ഫസൽ റഹ്മാൻ. സഹോദരങ്ങൾ: കെ.പി അബ്ദുൽ കലാം.(പഴയങ്ങാടി), ഡോക്ടർ കെ. പി അബ്ദുൽ ഗഫൂർ (ചക്കരക്കൽ), അബ്ദുൽ സത്താർ (വ്യപാരി, ചെറുകുന്ന്), അബ്ദുൽ നാസർ, അബ്ദുൽ ലത്തീഫ് (സൗദി അറേബ്യ), ആയിശ (കിച്ചേരി), ഹഫ്സത്ത്, മാരിയത്ത്, ജുവൈരിയ്യത്ത്. (മുവരും ചെറുകുന്ന്). ഖബറടക്കം ബുധനാഴ്ച രാത്രിയോടെ ചെറുകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. - ...

സ്കൂട്ടറിൽ കടത്തുകയായിരുന്ന പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. Kannur city police

Image
കണ്ണൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന പത്ത് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.തയ്യിൽ മരക്കാർക്കണ്ടി സ്വദേശി സമീൽ ക്വാട്ടേഴ്സിൽ അർഷിദ് (28) ആണ് പിടിയിലായത്. 03.10.2023 ന് രാത്രി സബ് ഇൻസ്‌പെക്ടർ സജേഷ് ജോസിന്റെ നേതൃത്വത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ സൈദാർ പള്ളി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന 10.15 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് ഒരാൾ കൂടി പിടിയിലായത്.  തയ്യിൽ മരക്കാർ കണ്ടി സ്വദേശിയായ സിയാദ് കെ എ (36), തയ്യിൽ നീർച്ചാൽ സ്വദേശി ഫൈസൽ കെ (34) എന്നിവരാണ് സ്കൂട്ടറിൽ കഞ്ചാവ് കടത്തി കൊണ്ട് വന്നത് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് തലശ്ശേരി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അർഷിദിനെ ഇന്നലെ രാത്രി കണ്ണൂരിൽ വെച്ച് പിടികൂടിയത്. തലശ്ശേരി പോലീസ് ഇൻസ്‌പെക്ടർ ബിജു ആന്റണി, സബ് ഇൻസ്‌പെക്ടർ ഷാജി വി, എസ് സി പി ഒ ശ്രീജേഷ്, സി പി ഒ മാരായ ഹിരൺ, ഷിനോജ് ഡ്രൈവർ എസ് സി പി ഒ വിജേഷ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പ...

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ.

Image
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത- എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. അക്കൗണ്ടിങ്/ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്/ എച്ച് ആര്‍ മാനേജ്‌മെന്റ് എന്നിവയില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസ പരമാവധി വേതനം 29700 രൂപ. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവര്‍ ജനുവരി 24ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും. ഫോണ്‍: 0487 2690100. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്...

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. Kerala police

Image
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഐപിഎസ് സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ദക്ഷിണ മേഖല ഐജി ജി സ്പർജൻ കുമാറിന് സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള ഐജിയുടെ പൂർണ അധിക ചുമതല നൽകി. വിജിലൻസ് ആസ്ഥാനത്തെ ഐജി ഹർഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി മാറ്റി നിയമിച്ചു. കൊച്ചി സിറ്റി കമ്മീഷണറായ ഐജി എ അക്‌ബറിനെ എറണാകുളം ക്രൈം രണ്ടാം വിഭാഗം ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഐജി എസ് ശ്യാം സുന്ദറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. പ്രൊക്യുർമെന്റ് വിഭാഗം അസിസ്റ്റന്റ് ഐജി ടി നാരായണനെ വയനാട് ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു. വയനാട് പൊലീസ് മേധാവിയായിരുന്ന പദം സിങ്ങിനെ പോളിസി വിഭാഗം അസിസ്റ്റന്റ് ഐജിയായി നിയമിച്ചു. പോളിസി വിഭാഗം അസിസ്റ്റന്റ് ഐജിയായിരുന്ന ഡി ശിൽപ്പയാണ് പ്രൊക്യുർമെന്റ് വിഭാഗം അസിസ്റ്റന്റ് ഐജി. ഡിവൈഎസ്പി റാങ്കിലുള്ള 114 പേർക്കും സ്ഥലം മാറ്റമുണ്ട്. ക്രൈംബ്രാഞ്ച്, വിജിലൻസ്, ഇൻ്റലിജൻസ് തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവർക്കും മാറ്റമുണ്ട്. ഒൻപത് സിഐമാർക്ക് പ്രമോഷൻ നൽകി പുതിയ നിയമനം നൽകിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ, ക...

ജനുവരി 17 ബുധന്‍ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ബോട്ട് പാലം, ബിസ്മില്ലാ, പാമ്പാടിയാല്‍, അഴീക്കല്‍ ബസ് സ്റ്റാന്‍ഡ്, സാലിസ് ഐസ് പ്ലാന്റ്, ശില്‍പ ഐസ് പ്ലാന്റ്, തിട്ടാസ് ഐസ് പ്ലാന്റ്, റോക്സി, മറൈന്‍ ഐസ് പ്ലാന്റ്, നെറ്റ് ഫാക്ടറി, അഴീക്കല്‍ ഹാര്‍ബര്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി 17 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ലെവല്‍ക്രോസ് അടച്ചിടും.

Image
തലശ്ശേരി-കണ്ണൂര്‍ (എന്‍ എച്ച്-ചൊവ്വ) റോഡില്‍ എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239-ാം നമ്പര്‍ ലെവല്‍ക്രോസ് ജനുവരി 17ന് രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അഡ്വ. പി ഇന്ദിര കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.

Image
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പൊതുമരാമത്ത്സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഇന്ദിരയെ കണ്ണൂർ കോർപറേഷൻ കോൺഗ്രസ് പാർലമെൻറ് പാർട്ടി യോഗം തീരുമാനിച്ചതായി ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അറിയിച്ചു. ഒഴിവ് വരുന്ന പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ശ്രീലത വി കെ യെയും കോൺഗ്രസ് പാർലമെൻറ് പാർട്ടി നിശ്ചയിച്ചു. യോഗത്തിൽ പാർലമെൻററി പാർട്ടി ലീഡർ അഡ്വ.ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ്,കെ പ്രമോദ്, സുരേഷ് ബാബു എളയാവൂർ, കൂക്കിരി രാജേഷ് ,എം പി രാജേഷ് ,പി ഇന്ദിര, ഷാഹിന മൊയ്തീൻ, ശ്രീലത വി കെ, മിനി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW