Posts

സർക്കാരിന്റെത് ജനങ്ങളുടെ നടുവൊടിക്കുന്ന സമീപനം . അഡ്വ :മാർട്ടിൻ ജോർജ്ജ്.

Image
കണ്ണൂർ : കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ നടുവൊടിക്കുന്ന രീതിയിലുള്ള സമീപനമാണ് ബഡ്ജറ്റിലൂടെ സർക്കാർ നടത്തിയിട്ടുള്ളത് എന്ന് അഡ്വ. മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി. ഇതുപോലെ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനം ഒരു സർക്കാരിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സമീപനവുമായി മുന്നോട്ടു പോകാനാണ് സർക്കാർ ഉന്ദേശിക്കുന്നത് എങ്കിൽ യൂത്ത് യൂത്ത് കോൺഗ്രസ് നോക്കിയിരിക്കില്ലെന്നും അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.  പിണറായി വിജയന്റെ ദുർഭരണത്തിൽ സപ്ലൈകോ സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ പ്ലാസ സപ്ലൈകോ ഔട്ട്ലെറ്റിന് മുൻപിൽ പ്രതീകാത്മക സബ്സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നടത്തുന്ന വില്പന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിമിഷ രഘുനാഥ്, വി പി അബ്ദുൽ റഷീദ്, വി രാഹുൽ മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ, രാഹുൽ കായിക്കൽ  യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമാര...

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍.

Image
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.  * രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. * മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-ന...

ചിക്കൻ കടക്കുനേരെ സാമൂഹിക ദ്രോഹികളുടെ ആക്രമണം ശക്തമായ നടപടി സ്വീകരിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

Image
കണ്ണൂർ : ചിക്കൻ കടക്കുനേരെ സാമൂഹിക ദ്രോഹികളുടെ ആക്രമണം ശക്തമായ നടപടി സ്വീകരിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി . ശ്രീകണ്ഠാപുരം മാർക്കറ്റിൽ ശിഹാബിന്റെ ചിക്കൻ ഷോപ്പിനെതിരെ നടന്ന അക്രമത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് കമ്മറ്റിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികളെ ഉടൻ പിടികൂടണം എന്നും ആക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള ചിക്കൻ വ്യാപാരി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ വി സലീം ആവശ്യപ്പെട്ടു. ശക്തമായ നടപടി സ്വീകരിക്കണം എന്ന്ആവശ്യപ്പെട്ട് നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.  പ്രതിഷേധ പ്രകടനത്തിൽ വി പി ബഷീർ ഏകോപനസമിതി പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ പി സഹദ്, കെ സലാഹുദ്ദീൻ, ആന്റണി സി എഫ്, രാഗം ഖാദർ, മുരളീധരൻ, ഹർഷ ഹസ്സൻ, ലുലു മുഹമ്മദ് കുഞ്ഞി, സ്റ്റൈലോ ഷാബി ഈഫൻ, അബ്ദുനാസർ എന്നിവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.w...

ഉറുദുദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

Image
കണ്ണൂർ :: തളിപ്പറമ്പ് സൗത്ത് സബ് ജില്ലയുടെ ഉറുദുദിനാഘോഷ പരിപാടി കമ്പിൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ മാസ്റ്റർ ഉറുദു ഭാഷയുടെ പ്രസക്തിയെക്കുറിച്ച് ക്ലാസ് എടുത്തു. ചടങ്ങിൽ വെച്ച് അല്ലാമ ഇഖ്ബാൽ സംസ്ഥാന തല ഉർദു ടാലന്റ് മീറ്റ് സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ്, മൊമെന്റോ വിതരണവും നടന്നു. ചടങ്ങിൽ വാർഡ് മെമ്പർ നിസാർ, മുസമ്മിൽ മാസ്റ്റർ, മമ്മൂട്ടി മാസ്റ്റർ, സുഹൈൽ മാസ്റ്റർ, റുക്സാന ടീച്ചർ, ഷീന ടീച്ചർ, ജാബ്ബിർ, താജുദീൻ, മേഘ, പ്രജ്‌ന, ധന്യ, സലാം, നിഷ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ സിറ്റി കുറുവ ഫാത്തിഹാസിൽ അകത്ത് വളപ്പിൽ റാബിയ നിര്യാതയായി.

Image
കണ്ണൂർ സിറ്റി : കുറുവ ഫാത്തിഹാസിൽ അകത്ത് വളപ്പിൽ റാബിയ (68) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞി മഠത്തിൽ ഖാസിം. മക്കൾ : റഹ്മത്ത്, എ. വി ഫൈസൽ, ശബ്ന, എ. വി മുഹമ്മദ്‌ അസ് വാൻ. മരുമക്കൾ : സിറാജുദ്ധീൻ ടി. എം (അഞ്ചുകണ്ടി), എൻ.പി മറീന (പുറത്തീൽ), സന (കണ്ണോത്തും ചാൽ), പരേതനായ പിപി ഹാരിഫ് ഹുസൈൻ (കൊടപ്പറമ്പ), സഹോദരങ്ങൾ : ഖാസിം, ഖയറുന്നിസ, ഖമറുന്നിസ, റംലത്ത്, പരേതരായ നൈനാർ അഹമ്മദ്, സോഫിയ. ജനാസ നമസ്കാരം ളുഹർ നമസ്കാര ശേഷം കുറുവ ജുമാ മസ്ജിദിൽ തുടർന്ന് ഖബറടക്കം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തൃശൂരിൽ നാളികേരം ലോഡിന്റെ മറവിൽ കൊണ്ടുവന്ന 1750 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. Crime news

Image
തൃശൂരിൽ നാളികേരം ലോഡിന്റെ മറവിൽ കൊണ്ടുവന്ന 1750 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. 35 ലിറ്ററിന്റെ 50 കന്നാസുകളിൽ സ്പിരിറ്റ് നിറച്ച് മിനി ലോറിയിൽ ലോഡ് ചെയ്ത ശേഷം അതിന് മുകളിൽ നാളികേരം നിരത്തി ആർക്കും സംശയം തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു സ്പിരിറ്റ് കടത്ത്. തമിഴ്നാട് പൊള്ളാച്ചി ഭാഗത്ത് നിന്നാണ് തൃശൂരിലേക്ക് സ്പിരിറ്റ് കൊണ്ടുവന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന പാലക്കാട് സ്വദേശി ശ്രീകൃഷ്ണനെയും, തമിഴ്നാട് സ്വദേശി കറുപ്പു സ്വാമിയെയും അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിനോടൊപ്പം സ്‌ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി.ആർ.മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, കെ.വി വിനോദ്, ആർ.ജി രാജേഷ്, പ്രിവൻറ്റീവ് ഓഫീസർ എസ്.ജി.സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.അരുൺകുമാർ, മുഹമ്മദലി, ബസന്ത്കുമാർ, രജിത്ത് ആർ.നായർ, സുബിൻ, വിശാഖ്, ടോമി, എക്സൈസ് ഡ്രൈവർമാരായ രാജീവ്, വിനോദ് ഖാൻ സേട്ട് എന്നിവർ പങ്കെടുത്തു.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേ...

വയോധികയായ സ്ത്രീയുടെ മൂന്നര പവന്റെ സ്വർണമാല പൊട്ടിച്ചു ബൈക്കിൽ കടന്നു കളഞ്ഞ പ്രതി പിടിയിൽ; കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂർ, കാസർകോട് ജില്ലകളിൽ ആയി 250 ൽ പരം സിസിടീവി ക്യാമറകൾ ആണ് പോലീസ് സംഘം പരിശോധിച്ചത്.

Image
കണ്ണൂർ : വയോധികയുടെ സ്വർണമാല പൊട്ടിച്ച പ്രതി പിടിയിൽ. കഴിഞ്ഞ മാസം 22നാണ് കേസിന് ആസ്പദമായ സംഭവം. രാവിലെ 9.30 ന് പറശ്ശിനി അമ്പലത്തിനു സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വയോധികയായ സ്ത്രീയുടെ മൂന്നര പവന്റെ സ്വർണമാല പൊട്ടിച്ചു ബൈക്കിൽ കടന്നു കളഞ്ഞ പ്രതിയെയാണ് പോലീസ് പിടികൂടിയത്. പയ്യന്നൂർ വെള്ളൂർ അന്നൂർ പുതിയ പുരയിൽ ലിജീഷ് പി. പി (32) ആണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസിന്റെ മേൽനോട്ടത്തിൽ തളിപ്പറമ്പ ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ പി ഷൈൻ, എസ്.സി.പി.ഒ പ്രമോദ്, സിപിഒ അരുൺ കുമാർ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ഷിജോ അഗസ്റ്റിൻ എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂർ, കാസർകോട് ജില്ലകളിൽ ആയി 250 ൽ പരം സിസിടീവി ക്യാമറകൾ ആണ് പോലീസ് സംഘം പരിശോധിച്ചത്. പോലീസിനെ വഴി തെറ്റിക്കാനായി സംഭവം കഴിഞ്ഞു ശേഷം പ്രതി നേരിട്ടു വീട്ടിൽ പോകാതെ വിവിധ സ്ഥലങ്ങളിൽ സഞ്ചാരിച്ചാണ് തിരിച്ചു പോയത്. തുടർന്ന് സംഭവസമയം പ്രതി ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിൽ പ്രതി വലയിൽ ആവുകയായിരുന്നു. പ്രതിയെ ...

ഫെബ്രുവരി, മാര്‍ച്ചില്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം. Kasargode news

Image
കാസർകോട് : 110 കെ.വി മൈലാട്ടി വിദ്യാനഗര്‍ ലൈനിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി 110 കെ.വി.വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം സബ് സ്റ്റേഷനുകള്‍ക്കും അനുബന്ധ 33 കെ.വി.സബ് സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, പെര്‍ള, ബദിയടുക്ക എന്നിവയ്ക്കും കീഴില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കാസര്‍കോട് ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 04994 281637. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കൊച്ചിയിൽ ഓൺലൈൻ ടാക്സിയുടെ മറവിൽ രാസലഹരി വിൽപ്പന. രണ്ട് പേർ അറസ്റ്റിൽ.

Image
എറണാകുളം ടൗൺ ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്ന് രാസ ലഹരി വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം മൺറോത്തുരുത്ത് സ്വദേശി അമിൽ ചന്ദ്രൻ (28 വയസ്), കലൂർ എളമക്കര സ്വദേശി അഭിജിത്ത് (30 വയസ്) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 7 ഗ്രാം ക്രിസ്റ്റൽ MDMA കണ്ടെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ അമിൽ ചന്ദ്രന്റെ മേൽനോട്ടത്തിൽ ആറു കാറുകൾ ഓൺലൈൻ ടാക്സിയായി എറണാകുളം ടൗണിൽ ഓടുന്നുണ്ട്. ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുണ്ട് എന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വിവരം നൽകിയതോടെ എക്സൈസ് ഷാഡോ അംഗങ്ങൾ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരുകയായിരുന്നു. ആവശ്യക്കാർക്ക് മയക്കുമരുന്ന് സിഗരറ്റ് പാക്കറ്റിലാക്കിയ ശേഷം കാറിൽ ഇരുന്ന് എറിഞ്ഞ് കൈമാറുന്നതായിരുന്നു ഇവരുടെ രീതിയെന്ന് മനസ്സിലാക്കി, ഇവരുടെ വാഹനത്തെ രഹസ്യമായി പിന്തുടർന്ന എക്സൈസ് സംഘം എളമക്കര പുന്നയ്ക്കൽ ജംഗ്ഷന് സമീപം വച്ച് കാർ വളഞ്ഞു. ഇത് കണ്ടു പരിഭ്രമിച്ചു അമിൽ ചന്ദ്രന്റെ കൂട്ടാളി അഭിജ...

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി അഡ്വ.പി ഇന്ദിരയെ തെരഞ്ഞെടുത്തു.

Image
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി അഡ്വ.പി ഇന്ദിരയെ തെരഞ്ഞെടുത്തു. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ അഡ്വ.പി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫിലെ എന്‍ ഉഷയെയാണ്പ രാജയപ്പെടുത്തിയത്.   അഡ്വ.പി ഇന്ദിരക്ക് 35 വോട്ടും എന്‍ ഉഷക്ക് 19 വോട്ടും ലഭിച്ചു. ഉദയംകുന്ന് ഡിവിഷന്‍ കൗണ്‍സിലറായ അഡ്വ.പി ഇന്ദിര കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു. ബി ജെ പി യുടെ കൗണ്‍സിലര്‍ വി കെ ഷൈജു തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പുതുക്കി അനുവദിച്ചു.

Image
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് രാഷ്ട്രീയകക്ഷികൾക്കും സ്വതന്ത്രർക്കുമുള്ള ചിഹ്നങ്ങൾ പുതുക്കി അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം www.sec.kerala.gov.in ൽ ലഭ്യമാണ്. ദേശീയ രാഷ്ട്രീയകക്ഷികൾ, കേരളത്തിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, മറ്റ് സംസ്ഥാനങ്ങളിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പ്രാതിനിധ്യമുള്ള രാഷ്ടീയകക്ഷികൾ, സ്വതന്ത്രർ ഉൾപ്പടെയുള്ള മറ്റ് സ്ഥാനാർഥികൾ എന്നിങ്ങനെ നാല് പട്ടികകളിലാണ് ചിഹ്നം അനുവദിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഹോംഗാര്‍ഡുമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

Image
കാസര്‍കോട്: കാസര്‍കോട്  ജില്ലയില്‍ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി ജില്ലക്കാരായ എസ്.എസ്.എല്‍.സി പാസ്സായ 35നും 58നും ഇടയില്‍ പ്രായമുള്ള നല്ല ശാരീരിക ക്ഷമതയുള്ള, സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വ്വീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സര്‍വീസുകളില്‍ നിന്നും വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കും. അപേക്ഷ കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസില്‍ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കും. ശാരീരിക ക്ഷമതാ പരിശോധന ഉണ്ടായിരിക്കും. ഫോണ്‍ 04994 231101. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് വിവരാവകാശ കമ്മീഷണർ: ഫയൽ കാണാനില്ല എന്ന മറുപടി വിവരാവകാശ നിയമപ്രകാരം അനുവദിക്കില്ല".

Image
സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ പരാതികൾക്കായി കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ നടത്തിയ സിറ്റിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  "ആദ്യപടിയായി എല്ലാ കലക്ടറേറ്റുകളിലും പിന്നെ തിരഞ്ഞെടുത്ത ഓഫീസുകളിലും കമ്മീഷൻ പരിശോധന നടത്തും. ഏത് സമയത്തും കമ്മീഷണർമാരോ കമ്മീഷൻ നിയോഗിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരോ സർക്കാർ ഓഫീസുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തും. വിവരാവകാശ നിയമം സെക്ഷൻ നാല് പ്രകാരം വിവരങ്ങൾ സ്വയം വെളിപ്പെടുത്തണം എന്നുള്ളത് പല ഓഫീസുകളും പാലിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശമനുസരിച്ചു കമ്മീഷൻ മിന്നൽ സന്ദർശനം നടത്താൻ തീരുമാനിച്ചത്," കമ്മീഷണർ വ്യക്തമാക്കി. "സർക്കാർ ഓഫീസുകളിലെ ഫയലുകൾ നമ്പർ ഇട്ട്, വിഭാഗം തിരിച്ച്, പ്രത്യേകം അടുക്കി വെക്കണം. ഫയൽ ഡിസ്പോസൽ കാലാവധി രേഖപ്പെടുത്തൽ, ഡിസ്പോസ് ചെയ്ത ഫയലുകളുടെ ലിസ്റ്റ് സൂക്ഷിക്കൽ, കാലാവധി കഴിഞ്ഞ് നശിപ്പിച്ച ഫയൽ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖ എന്നിവ കൃത്യമായി ഉണ്ടായിരിക്കണം....

കാഞ്ഞിരോട് പഴയപള്ളിക്ക് സമീപം കൂരന്റവിട നൂർ മഹലിൽ താമസിക്കുന്ന തളയൻകണ്ടി അഹമ്മദ്‌ നിര്യാതനായി.

Image
കണ്ണൂർ : കാഞ്ഞിരോട് പഴയപള്ളിക്ക് സമീപം കൂരന്റവിട നൂർ മഹലിൽ താമസിക്കുന്ന തളയൻകണ്ടി അഹമ്മദ്‌ (66) നിര്യാതനായി. റിയാദിൽ മുൻ കാല പ്രവാസി ആയിരുന്നു. പരേതരായ കൂടാളി കുണ്ടന്റെവിട അബ്ദുള്ളയുടെയും തളയൻകണ്ടി കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ : എം. പി ഫാത്തിമ. മക്കൾ: ശിഹാബ് (ദുബായ്), ആയിഷ, റഹ്മത്ത്. സൗദത്ത് (എല്ലാവരും കാഞ്ഞിരോട്). മരുമക്കൾ : അബ്ദുസലാം, സജീർ (ഇരുവരും കൂടാളി), മുഹമ്മദ്‌ (ഉരുവച്ചാൽ കയിനി), ഫാമിദ (കുടിക്കമൊട്ട). സഹോദരങ്ങൾ : ഇബ്രാഹിം (മട്ടന്നൂർ), പരേതരായ അബൂബക്കർ, ഫാത്തിമ (കൂടാളി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ആളിൽനിന്നും 80 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി: അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളെ മറികടന്നാണ് ഷമീറ എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്.

Image
മലപ്പുറം : അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനി ഷമീറ എന്ന യാത്രക്കാരിയെയാണ് 1.34 കിലോഗ്രാം സ്വര്‍ണ്ണം സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്. ഷമീറയില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ റിഷാദ്, ജംഷീര്‍ എന്നിവരാണ് ആദ്യം പോലീസിന്റെ വലയിലാവുന്നത്. ശേഷം ഷമീറയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളെ മറികടന്നാണ് ഷമീറ എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. ഷമീറയുടെ ദേഹപരിശോധനയിലാണ് വസ്ത്രത്തില്‍ നിന്നും സ്വര്‍ണ്ണമടങ്ങിയ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകള്‍ക്കും കൂടി 1340 ഗ്രാം തൂക്കമുണ്ട്. ഇന്നത്തെ മാര്‍ക്കറ്റ് റേറ്റനുസരിച്ച് അഭ്യന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.  കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന ഏട്ടാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയ...

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ്: മന്ത്രി വീണാ ജോർജ്.

Image
5 താലൂക്ക് ആശുപത്രികളിൽ കൂടി ദന്തൽ യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതി സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തൽ യൂണിറ്റ് സജ്ജമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ദന്തൽ യൂണിറ്റ് നിലവിലില്ലാത്ത 5 താലൂക്ക് ആശുപത്രികളിലാണ് പുതുതായി ദന്തൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രി, മംഗൾപ്പാടി താലൂക്ക് ആശുപത്രി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ദന്തൽ യൂണിറ്റുകൾ ആരംഭിക്കുന്നത്. ദന്തൽ മേഖലയുടെ പുരോഗതിയ്ക്കായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ ദന്തൽ ചികിത്സ ലഭ്യമാണ്. ദേശീയ റാങ്കിംഗിൽ ആദ്യമായി തിരുവനന്തപുര...

വ്യോമസേനയില്‍ അഗ്നിവീര്‍: പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

Image
വ്യോമസേനയില്‍ അഗ്‌നിവീര്‍ തെരഞ്ഞെടുപ്പിനുള്ള (അഗ്‌നിവീര്‍വായു-01/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ഓണ്‍ലൈനായി ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.  2004 ജനുവരി രണ്ടിനും 2007 ജൂലായ് രണ്ടിനും ഇടയില്‍ ജനിച്ചവരാവണം അപേക്ഷകർ . വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://agnipathvayu.cdac.in/ ല്‍ ലഭിക്കും. മാര്‍ച്ച് 17 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മാനന്തവാടിയിൽ നിന്നും ഇരിക്കൂറിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇൻസ്പെക്ടർക്ക് പാട്ടുപാടി യാത്രയയപ്പ് നൽകി പ്രദേശവാസി.

Image
മാനന്തവാടി: സ്ഥലം മാറിപ്പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പാട്ടുപാടി യാത്രയയപ്പ് നൽകി വയോധികനായ പ്രദേശവാസി. മാനന്തവാടി ഇൻസ്പെക്ടർ എം എം അബ്ദുൽ കരീമിനാണ് പാട്ടുപാടി യാത്രയയപ്പ് നൽകിയത്. തോണിച്ചാൽ സ്വദേശി അഷറഫ് ഒരു പരാതി നൽകാൻ വന്നതായിരുന്നു പോലീസ് സ്റ്റേഷനിൽ . അപ്പോഴാണ് ഇൻസ്പെക്ടറുടെ സ്ഥലംമാറ്റം അറിയുന്നത്. ഇതോടെ 1969 ൽ പുറത്തിറങ്ങിയ 'നദി' സിനിമയിലെ 'ആയിരം പാദസരങ്ങൾ കിലുങ്ങി'യെന്ന ഗാനം ആലപിച്ചാണ് അഷറഫ് ഇൻസ്പെക്ടർക്ക്‌ യാത്രയപ്പ് നൽകിയത്. പാട്ട് പൂർത്തിയാക്കിയ അഷറഫിനെ ആലിംഗനം ചെയ്താണ് ഇൻസ്പെക്ടർ അബ്ദുൽ കരീം യാത്രയാക്കിയത്. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലേക്കാണ് അബ്ദുൽ കരീം ട്രാൻസ്ഫറായി പോകുന്നത്. താൻ ജോലി ചെയ്ത പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നെല്ലാം വ്യത്യസ്ത അനുഭവങ്ങളുമായാണ് അബ്ദുൽ കരീം പോകാറുള്ളത്.   - അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whats...

സെയില്‍സ്മാന്‍ സ്ഥിരം ഒഴിവ്.

Image
എറണാകുളത്തെ കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ (ശമ്പളം 19900-63200) എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍ വി എച്ച് എസ് സി ഫിഷ് പ്രോസസിങ് ടെക്‌നോളജി. കൂടാതെ ഫിഷ് മാര്‍ക്കറ്റിങ് ആന്‍ഡ് കാറ്ററിങ് മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും. പ്രായപരിധി- 18-27 വയസ് (ഇളവുകള്‍ അനുവദനീയം). താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ജ്യേഷ്ഠനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അനുജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.

Image
കൊല്ലം : ജ്യേഷ്ഠനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അനുജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2018 സെപ്റ്റംബർ 30-ാം തീയതി രാത്രിയായിരുന്നു കേസിനാസ്പ‌ദമായ സംഭവം. കൊട്ടിയം തഴത്തല ഗണപതിക്ഷേത്രത്തിനു സമീപം പനവിള വീട്ടിൽ കരുണാകരൻ മകൻ മഹിപാലനെയാണ് സഹോദരൻ ധനപാലൻ (58) വീട്ടുമുറ്റത്തു വച്ച് മാതാവും ബന്ധുക്കളും കാൺകെ സ്റ്റീൽ കത്തികൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.  വിവാഹശേഷം മഹിപാലൻ ഗൾഫിലായിരുന്ന സമയത്ത് തന്റെ ഭാര്യയുമായി ധനപാലന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന സംശയം കാരണം നാട്ടിലെത്തിയ മഹിപാലൻ ഭാര്യയും അനുജൻ ധനപാലനുമായി നിരന്തരം വഴക്കും പ്രശ്‌നങ്ങളുമുണ്ടായതിനെ തുടർന്ന് ഭാര്യ പിണങ്ങിപോയതിന് ശേഷം സഹോദരങ്ങൾ തമ്മിൽ വർഷങ്ങളായി ശത്രുതയിൽ കഴിഞ്ഞു വരികയുമായിരുന്നു. അപ്രകാരമിരിക്കെ സംഭവ ദിവസം രാത്രി 8.30യോടെ മദ്യപിച്ച് വീട്ടിൽ വന്ന അനുജൻ ജ്യേഷ്‌ഠനുമായി വീട്ടുമുറ്റത്ത് വച്ച് വഴക്കും കയ്യേറ്റവും ഉണ്ടാവുകയും തുടർന്ന് ഉടൻ തന്നെ അനുജൻ താമസിച്ചു വന്നിരുന്ന ഷെഡിനുള്ളിൽ കരുതി വച്ചിരുന്ന കത്തി എടുത്തുകൊണ്ട് വന്ന് ജ്യേഷ്‌ഠൻ്റെ നെഞ്ചിൽ തുരുതുരാ കുത്തുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ...

International Customs Day Celebration at Kannur Airport

Image
Kannur : At Kannur International Airport Customs International Day was celebrated. to commemorate the Indian Customs Act, enacted in 1962 and also to recount and honour the special achievements of customs officers. Shri. V.P.Baby, Assistant Commissioner chaired the meeting. He spoke about the various amendments made in Customs Act over the years and also the changes that came about in Customs due to digitisation and also the challenges faced by Customs officers and how Customs personnel tackle them. Shri. Vikas Rana, Deputy Commander of CISF was the chief guest of the meeting. He said that Customs maintain the financial health of the nation. He congratulated the customs officers for all the good works they are doing. Officers from Immigration, Kannur Airport Authority, KIAL and Airlines also partook of the meeting. After the meeting there was a brief discussion on Customs works. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പു...

കാക്കനാട് കേന്ദ്രമാക്കി യുവതി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ മയക്കുമരുന്ന് ഗുളികകൾ എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ: സമൂഹ മാധ്യമങ്ങളിലൂടെ 'ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം' എന്ന ഗ്രൂപ്പ് തുടങ്ങി അതിലൂടെ 'മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്.

Image
എറണാകുളം സ്വദേശികളായ ഫ്രെഡി.വി.എഫ്, അഖിൽ മോഹനൻ എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെയും, മാമല റേഞ്ച് സംഘത്തിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 110 മയക്കുമരുന്ന് ഗുളികകൾ (61.05 ഗ്രാം), ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനം എന്നിവ പിടിച്ചെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ 'ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം' എന്ന ഗ്രൂപ്പ് തുടങ്ങി അതിലൂടെ 'മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. ടി.അനികുമാറിന്റെ നിർദ്ദേശ പ്രകാരം നടന്ന റെയ്‌ഡിൽ മാമല റേഞ്ച് ഇൻസ്പെക്ടർ കലാധരൻ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സാബു വർഗ്ഗീസ്, പി.ജി.ശ്രീകുമാർ, ചാർസ് ക്ലാർവിൻ, പ്രിവൻ്റീവ് ഓഫീസർ എൻ.ജി.അജിത്ത് കുമാർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എൻ.ഡി.ടോമി എന്നിവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന...

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അന്താരാഷ്ട്ര ദിനം ആഘോഷിച്ചു.

Image
കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അന്താരാഷ്ട്ര ദിനം ആഘോഷിച്ചു. യോഗത്തിൽ കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർ വി.പി.ബേബി അധ്യക്ഷത വഹിച്ചു. വർഷങ്ങളായി കസ്റ്റംസ് നിയമത്തിൽ വരുത്തിയ വിവിധ ഭേദഗതികളെ ക്കുറിച്ചും ഡിജിറ്റൈസേഷൻ മൂലം കസ്റ്റംസിൽ വന്ന മാറ്റങ്ങളെക്കുറിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ അവ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അദ്ദേഹം സംസാരിച്ചു. സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡർ വികാസ് റാണ യോഗത്തിലെ മുഖ്യാതിഥിയായിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക ആരോഗ്യം നിലനിർത്തുന്നത് കസ്റ്റംസ് ആണെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ഇമിഗ്രേഷൻ, കണ്ണൂർ എയർപോർട്ട് അതോറിറ്റി, കിയാൽ, എയർലൈൻസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം കസ്റ്റംസ് വർക്കുകളെ കുറിച്ച് ഹ്രസ്വമായ ചർച്ച നടന്നു. - ന്യൂസ്‌ ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കു...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്.

Image
തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി അഞ്ച് വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക ഫെബ്രുവരി എട്ട് വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക മുനിസിപ്പൽ കോർപ്പറേഷനിൽ 5000 രൂപയും മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും. അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. തിരഞ്ഞെ...

നയപ്രഖ്യാപനത്തിന് സമയില്ല, റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാം; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

Image
ഗവർണർ ആരിഫ് മൊ​ഹമ്മദ് ഖാന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗവർണർ പ്രത്യേക നിലപാടാണ് കുറച്ചുകാലമായി സ്വീകരിച്ചുപോകുന്നത്. എന്താണ് ​ഗവർണർക്ക് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോൾ നടത്തുന്നത് കേരളത്തോടാകെയുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരം പ്രതിഷേധങ്ങൾ നടക്കുമ്പോൾ അതിനോട് അധികാര സ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട സമീപനം എന്താണ് എന്നുള്ളതാണ് പ്രശ്നം. മുഖ്യമന്ത്രി പോകുമ്പോൾ എന്താണ് നടക്കാറുള്ളത് എന്നാണ് ​ഗവർണർ ചോദിക്കുന്നത്. എനിക്ക് നേരെയും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ​ഗവർണർ ചെയ്തതുപോലെ ഇന്നുവരെ ആരും ചെയ്തിട്ടില്ല. സാധാരണ സെക്യൂരിറ്റി നടപടികൾക്ക് വിരുദ്ധമാണ് ​ഗവർണർ ഇപ്പോൾ ചെയ്തത്. പ്രതിഷേധക്കാരെ തടയുന്നത് പൊലീസിന്റെ ചുമതലയാണ്. എന്നാൽ അതിന് വിരുദ്ധമായാണ് ​ഗവർണർ നിലപാട് സ്വീകരിക്കുന്നത്. എഫ്ഐആർ കാണാതെ വരില്ല എന്ന് ആദ്യമായാണ് ഒരു അധികാരി പറയുന്നത്.  ഇപ്പോൾ സുരക്ഷ സിആർപിഎഫിന് കൈമാറി. സ്റ്റേറ്റിന്റെ തലവനെന്ന നിലയ്ക്ക് ഏറ്റവും മികച്ച സ...