Posts

പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം.

Image
പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. നിരവധി വ്യാജ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും സേവനങ്ങൾക്കും അപ്പോയിന്റ്‌മെന്റിനും അധിക ചാർജുകൾ ഈടാക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാജ വെബ്‌സൈറ്റുകളിൽ www.indiapassport.org , www.online-passportindia.com , www.passportindiaportal.in , www.passport-india.in , www.passport-seva.in , www.applypassport.org തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ *.org, *.in, *.com എന്നീ ഡൊമെയ്‌നിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളിൽ സൂചിപ്പിച്ച വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. പാസ്‌പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകർക്ക് ഔദ്യോഗി...

മൊബൈൽ ആക്സസറീസ് ഹോൾസെയിൽ ഷോപ്പിന്റെ ലൈസൻസിനായി കൈക്കൂലി വാങ്ങവേ കൊച്ചിൻ കോർപ്പറേഷനിലെ 3 ആരോഗ്യ വിഭാഗം ജീവനക്കാർ വിജിലൻസ് പിടിയിൽ.

Image
കൈക്കൂലി വാങ്ങവേ കൊച്ചിൻ കോർപ്പറേഷനിലെ 3 ആരോഗ്യ വിഭാഗം ജീവനക്കാർ വിജിലൻസ് പിടിയിൽ. കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിൾ,ഹെൽത്ത് ഇൻസ്പെക്ടർ മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനു, കണ്ടിജന്റ് വർക്കറായ ജോൺ സേവ്യർ എന്നിവർ 10,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടികൂടി. ആലുവ സ്വദേശിയായ പരാതിക്കാരന്റെ മകൻ പള്ളുരുത്തി നമ്പ്യാർപുരം റോഡിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ആക്സസറീസ് ഹോൾസെയിൽ ഷോപ്പിന്റെ ലൈസൻസിനായി കഴിഞ്ഞ മാസം 27 തിയതി ഓൺലൈനിൽ കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിളിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് 30 തിയതി കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിൾ, ഹെൽത്ത് ഇൻസ്പെക്ടർ മധുവിനെ നേരിൽ കണ്ടപ്പോൾ അപേക്ഷ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിനുവിന്റെ കൈവശമാണെന്ന് പറഞ്ഞു. അതിനുശേഷം കണ്ടിജന്റ് വർക്കറായ ജോൺ സേവ്യർ പരാതിക്കാരനെ ഫോണിൽ വിളിച്ച് ഷോപ്പ് പരിശോധിക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ബുധനാഴ്ച ഷിനുവും ജോണുമായി ഷോപ്പ് പരിശോധിച്ച ശേഷം റൂം വ്യത്യാസം വരുത്തണമെന്നും അല്ലാത്ത പക്ഷം വെള്ളിയാഴ്ച 50,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി ...

അയ്യപ്പഭക്തർക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും വിരൽത്തുമ്പിലെത്തിച്ച് ജില്ലാ പോലീസ് .

Image
പത്തനംതിട്ട : അയ്യപ്പഭക്തർക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കിയിരിക്കുകയാണ് ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശാനുസരണം ജില്ലാ പോലീസ് സൈബർ സെൽ തയ്യാറാക്കിയ 'ശബരിമല - പോലീസ് ഗൈഡ്' എന്ന പോർട്ടലിലൂടെ യാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. QR കോഡ് സ്കാൻ ചെയ്യുന്നതിലൂടെ കാണാവുന്ന രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയാർ ചെയ്തിരിക്കുന്ന പോലീസ് ഗൈഡിൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ പ്രധാന വിവരങ്ങളും അയ്യപ്പ ഭക്തർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളും മറ്റു നിർദേശങ്ങളും അടങ്ങിയിരിക്കുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പോക്സോ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും 25,000/- രൂപ പിഴയും ശിക്ഷ.

Image
പാലക്കാട്‌ : പോക്സോ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും 25,000/- രൂപ പിഴയും ശിക്ഷ. ബാലികയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ കൊടുവായൂർ കുരുടൻ കുളമ്പ്  അഭിഷേക്  (22)നെയാണ്പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജു മൂന്നുവർഷം തടവും 25,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക തടവ് അനുഭവിക്കണം. 29/5/23 തീയതി 12 മണിക്ക് പ്രതി അതിജീവിതയുടെ വീട്ടിൽ വച്ച് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം. പുതുനഗരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ് ഐ മാരായിരുന്ന സാബു സി എസ്, മുജീബ് ഐ, സുജികുമാർ എസ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എ എസ് ഐ ഷെൽവം   അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി സി രെമിക ഹാജരായി. ASI സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയ...

ഉപതിരഞ്ഞെടുപ്പ് : അവധി പ്രഖ്യാപിച്ചു.

Image
ആലപ്പുഴ: ഉപ-തിരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്ക്-01 വളവനാട് നിയോജകമണ്ഡലം, പത്തിയൂർ ഗ്രാമപഞ്ചായത്ത്-12-എരുവ നിയോജകമണ്ഡലം എന്നിവയുടെ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗവ.എച്ച്.എസ് പൊള്ളേത്തൈ,ടി.എം.പി.എൽ.പി.എസ് കലവൂർ, സെൻറ് ജോസഫ് പബ്ലിക്ക് സ്കൂൾ പൊള്ളത്തെ,ഗവ.എസ്.കെ.വി.എൽ.പി.എസ്.പത്തിയൂർ, ഗവ.എൽ.പി.ബി.എസ്.എരുവ എന്നിവക്ക് ഡിസംബർ 9 (തിങ്കൾ), ഡിസംബർ 10 (ചൊവ്വ) തീയതികളിലും, വളവനാട് നിയോജകമണ്ഡലം (മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,20 എന്നീ വാർഡുകൾ ഉൾപ്പെടുന്നു), എരുവ നിയോജകമണ്ഡലം എന്നിവയുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 10 (ചൊവ്വാഴ്ചയും) തീയതിയും, അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി. ഉപ-തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു.

Image
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു. പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നല്കി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിക്കുന്നു. Panboon (Pantoprazole Gastro-Resistant Tablets IP 40 mg) M/s. Rivpra Formulations Pvt. Ltd., Plot. No. 8, Sector - 6A, IIE, SIDCUL, Haridwar-249 403 (UK) T-2402172 2/2024 01/2026 Losartan Potassium Tablets IP 50mg M/s. Regent Ajanta Biotech 86-87, Village Makhiyali Dundi, Peerpura Road, Roorkee - 247 667 PRT2404-07 04/2024 03/2026 Rovatag 5mg Rosuvastatin Tablets IP M/s. Iosis Remedies Pvt. Ltd., Rajpura Road, Village Khera, Nihla, Tehsil, Nalagarh, District Solan, Himachal Pradesh-174101,...

കളർകോട്ട് വാഹനാപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു; ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം ആറായി.

Image
Newsofkeralam / Alappuzha  ആലപ്പുഴ: കളർകോട്ട് വാഹനാപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു. ഇതോടെ കളർകോട് അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം ആറായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറയിൽ ആൽവിൻ ജോർജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ കണ്ണൂർ താലൂക്ക് അദാലത്ത് ഒമ്പതിന്; പരാതികൾ സ്വീകരിക്കും.

Image
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പതിന് കണ്ണൂർ താലൂക്കിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ഡിസംബർ ആറ് വരെ നൽകാം. കണ്ണൂർ താലൂക്ക് ഓഫീസിലും അക്ഷയ കേന്ദ്രങ്ങളിലും https://karuthal.kerala.gov.in/ എന്ന പോർട്ടൽ വഴിയും പരാതി നൽകാം. പൊതുജനങ്ങൾക്ക് ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥികളുടെ മരണം: ഗവർണറും മന്ത്രിമാരും അന്തിമോപചാരമർപ്പിച്ചു;

Image
ആലപ്പുഴ: ആലപ്പുഴ കളർകോട് ജങ്ഷന് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി അന്തിമോപചാരമർപ്പിച്ചു. മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ച് ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേർന്നു. ഉച്ചയ്ക്ക് 12.30 നാണ് ഗവർണർ മെഡിക്കൽ കോളേജിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ മെഡിക്കൽ കോളേജിലെ പൊതുദർശനത്തിനെത്തി അന്തിമോപചാരമർപ്പിച്ചു.മന്ത്രിമാരായ വീണ ജോർജ്, പി.പ്രസാദ്,സജി ചെറിയാൻ എന്നിവർ നേരത്തെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പോസ്റ്റ് മോർട്ടം നടപടികൾക്കും ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിച്ചു. എച്ച്.സലാം എം.എൽ.എ ഇന്നലെ മുതൽ തന്നെ സംഭവ സ്ഥലത്തും മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി രക്ഷാ പ്രവർത്തനത്തിനെത്തയിരുന്നു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, തോമസ് കെ.തോമസ് എം.എൽ.എ എന്നിവരും മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. ജില്ല കളക്ടർ അലക്സ് വർഗ്ഗീസ് റവന്യു വകുപ്പ് മന്ത്രി കെ.രാജനുവേണ്ടിയും ജില്ല ഭരണകൂടത്തിന് വേണ്ടിയും പ...

കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

Image
കണ്ണൂർ: കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. നിയന്ത്രണം വിട്ട് കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഒരു പരീക്ഷ കഴിഞ്ഞ് ഇന്ന് പുലർച്ചെ ഇമ്മാനുവൽ നാട്ടിലേക്ക് മടങ്ങാനായി തലശ്ശേരിയിൽ എത്തി. കാർ ഇവിടെ നിർത്തി യിട്ടതായിരുന്നു. ഇവിടെ നിന്നു കാറിൽ മടങ്ങുന്നതിനിടെ വീടിനു തൊട്ടടുത്തു വച്ചു തന്നെയാണ് അപകടം സംഭവിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകം; അനുശോചനം അറിയിച്ചു മുഖ്യമന്ത്രി.

Image
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, മലപ്പുറം സ്വദേശി ദേവാനന്ദൻ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കിഴുന്ന സി. കെ. സുനിൽ കുമാർ നിര്യാതനായി.

Image
കണ്ണൂർ:  കിഴുന്ന പരേതരായ സി. എച്ച്. മുകുന്ദൻ മാസ്റ്ററുടെയും, യെശോദ ടീച്ചറുടെയും മകൻ സി. കെ. സുനിൽ കുമാർ (60) നിര്യാതനായി. ഭാര്യ: ഡോ. ധന്യ (കോട്ടക്കൽ ആര്യ വൈദ്യശാല, മസ്കറ്റ്.). മക്കൾ: ശ്രീഹരി, (ചിന്മയ വിദ്യാലയം, ചാല ) ശ്രീനിധി ( മസ്കറ്റ് ). സഹോദരങ്ങൾ: അഡ്വ. ശ്രീകുമാർ സി. കെ.,മാനേജർ, കിഴുന്ന സൗത്ത് യൂ പി സ്കൂൾ, സി. കെ. സന്തോഷ്‌ കുമാർ (ഫോട്ടോഗ്രാഫർ), സി. കെ. അനിൽ കുമാർ (ഫോട്ടോഗ്രാഫർ ), രഹന മുകുന്ദ് ( റിട്ടയേർഡ് അധ്യാപിക, കിഴുന്ന സൗത്ത് യൂ പി സ്കൂൾ. സഹോദരീ ഭർത്താവ്: സി. എച്ച്. ധർമൻ ( ഡെൽമ സ്റ്റുഡിയോ, തൊട്ടട ) സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്തു. കണ്ണൂർ. Vnanzal Vnanzal • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ ആദികടലായി മുഹമ്മദ്‌ ഷംജിദ് നിര്യാതനായി.

Image
കണ്ണൂർ സിറ്റി : ആദികടലായി ബദരിയ്യ മൻസിലിൽ മടത്തിൽ മുഹമ്മദ്‌ ഷംജിദ് (37) നിര്യാതനായി. പിതാവ് : പി മുഹമ്മദ്‌ സലീം, മാതാവ് മടത്തിൽ ഷാഹിന, ഭാര്യ ശമീന. മക്കൾ ആസിയ, ഹംദാൻ, സഹോദരങ്ങൾ മുഹമ്മദ്‌ ഷിജാസ്, ഷാസിയ മുംതാസ്. പരേതനായ ബർമ മജീദിൻ്റെ മകളുടെ മകനാണ് ഷംജിദ്. കബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് സിറ്റി ജുമാത്ത് പള്ളി കബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Image
ശക്തമായ മഴ തുടരുന്ന പശ്ചാത്തല ത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന അവധി: വ്യാജ വാർത്തകൾക്കെതിരെ കർശന നിയമ നടപടി : എ.ഡി.എം.

Image
കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച (03/12) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം സി പദ്മചന്ദ്ര കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരുക. ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എ ഡി എം അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂര്‍ വളപട്ടണം മന്നയിൽ അരി വ്യവസായിയുടെ വീട്ടില്‍ നിന്ന് ഒരുകോടി രൂപയും 300 പവന്‍ സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയെ കണ്ണൂര്‍ സിറ്റി പോലീസ് വിദഗ്ദ്ധമായി പിടികൂടി.

Image
• പിടിയിലായത് അയല്‍വാസിയായ ലിജീഷ്. • മോഷണ മുതല്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. • കീച്ചേരിയില്‍ നേരത്തേ നടന്ന ഒരു മോഷണവും ഇയാളുടെ അറസ്റ്റോടെ തെളിഞ്ഞു. • കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ പോലീസ്, ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ, ഫോറന്‍സിക് സയന്‍സ് വിഭാഗം, സൈബര്‍ സെല്‍ എന്നിവയുടെ കൂട്ടായ പ്രയത്നത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കണ്ണൂർ : കണ്ണൂര്‍ വളപട്ടണം മന്നയിൽ അരി വ്യവസായിയുടെ വീട്ടില്‍ നിന്ന് ഒരുകോടി രൂപയും 300 പവന്‍ സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയെ കണ്ണൂര്‍ സിറ്റി പോലീസ് വിദഗ്ദ്ധമായി പിടികൂടി. മോഷണം നടന്ന വീടിന്‍റെ അയല്‍വാസിയായ ലിജീഷ് ആണ് പിടിയിലായത്. മോഷണ മുതല്‍ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.  2024 നവംബര്‍ 19ന് വ്യവസായിയും കുടുംബവും വീട് പൂട്ടി സ്വകാര്യ ആവശ്യത്തിന് സംസ്ഥാനത്തിനു വെളിയില്‍ പോയിരുന്നു. ഇക്കാര്യം മനസ്സിലാക്കിയാണ് പ്രതി നവംബര്‍ 20ന് മോഷണം നടത്തിയത്. വീട്ടിലെ സി.സി.ടി.വി ക്യാമറകളില്‍ നിന്ന് വ്യക്തമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നില്ല. പോലീസ് നായയെ ഉപയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും കൃത്യമായ ഫലം ഉണ്ടായില്ല. അയല്‍വാസിയായ ലിജീഷ് പോലീസിന്‍റെ നിരീക്ഷണത്തി...

സർവീസിൽ നിന്നും വിരമിച്ച കണ്ണൂർ സിറ്റി ഡി.എച്ച്.ക്യു സബ് ഇൻസ്പെക്ടർ ശശീന്ദ്രന് യാത്രയപ്പ് നൽകി.

Image
കണ്ണൂർ : സ്തുത്യർഹമായ സേവനത്തിനു ശേഷം കഴിഞ്ഞ ദിവസം സർവീസിൽ നിന്നും വിരമിച്ച കണ്ണൂർ സിറ്റി ഡി.എച്ച്.ക്യു സബ് ഇൻസ്പെക്ടർ ശശീന്ദ്രന് യാത്രയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ കമ്മീഷണര്‍ അജിത് കുമാർ ഐ.പി.എസ് വിരമിക്കുന്ന ഓഫീസര്‍ക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ മുന്നറിയിപ്പുമായി കെ എസ് ഇ ബി. വൈദ്യുതി അപകടങ്ങളില്‍‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ എസ് ഇ ബി.

Image
തിരുവനന്തപുരം: തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ മുന്നറിയിപ്പുമായി കെ എസ് ഇ ബി. വൈദ്യുതി അപകടങ്ങളില്‍‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു. തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ശക്തമായ കാറ്റിൽ മരക്കൊമ്പുകള്‍ വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസരപ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്.   സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍‍ സാധ്യതയുണ്ട്. ഈ വര്‍‍ഷം ഇതുവരെയുണ്ടായ 296 വൈദ...

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഡിസംബര്‍ മൂന്ന് - 2024) അവധി.

Image
കാസർകോട് ജില്ലയിൽ നാളെ (ഡിസംബര്‍ മൂന്ന് - 2024) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ് മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3 - 2024) അവധി.

Image
തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ഭാഗമായി കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ കുമളിയിൽ നിന്നും മുക്കുഴി, സത്രം വഴി ശബരിമലക്കുള്ള കാനന പാതയിലൂടെയുള്ള അയ്യപ്പഭക്തന്മാരുടെ യാത്ര കാലാവസ്ഥ അനുകൂലമാകുന്നത് വരെ താൽക്കാലികമായി നിരോധിച്ചു.

Image
ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ഭാഗമായി കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ കുമളിയിൽ നിന്നും മുക്കുഴി, സത്രം വഴി ശബരിമലക്കുള്ള കാനന പാതയിലൂടെയുള്ള അയ്യപ്പഭക്തന്മാരുടെ യാത്ര കാലാവസ്ഥ അനുകൂലമാകുന്നത് വരെ താൽക്കാലികമായി നിരോധിച്ചു.ശബരിമല കാനന പാതയിലും പരിസരത്തും ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിലാണിത്. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിനായി ജില്ലാ പോലീ‌സ് മേധാവി , ഡെപ്യൂട്ടി ഡയറക്ടർ, പെരിയാർ ടൈഗർ റിസർവ്, വെസ്റ്റ് ഡിവിഷൻ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നേഴ്സ് ഒഴിവ്.

കാസർകോട്ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. ആണ് നേഴ്സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ഏഴിന് ശനിയാഴ്ച്ച രാവിലെ 10.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍- 0467-2206886, 9447783560. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പേരാവൂർ കല്ലേരിമലയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.

Image
കണ്ണൂര്‍ : പേരാവൂർ കല്ലേരിമലയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇരുബസുകളിലുമായി ഉണ്ടായിരുന്ന 34 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരൂടെയും നില ഗുരുതരമല്ല. ഒരു ബസിലെ ഡ്രൈവറിന് മാത്രമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. അപകടം നടന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തുകയും പരിക്കേറ്റ ആളുകളെ ബസില്‍ നിന്ന് പുറത്തെത്തിച്ച് പേരാവൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിക്കുകയുമായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായരുന്ന ആംബുലന്‍സിന് വഴി തടസ്സം സൃഷ്ടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു..

Image
നവംബര്‍ 21 ന് കാസര്‍കോട് കെയല്‍വെല്‍ ഹോസ്പിറ്റലില്‍ നിന്നും കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായരുന്ന കെ.എല്‍ 59 എം 6423 ആബുംലന്‍സിനെ കെ.എല്‍ 48 കെ 9888 എന്ന ഹ്യുണ്ടായി ഐ 20 കാര്‍ ഓടിച്ച ഡ്രൈവര്‍ പി. മുഹമ്മദ് മുസമ്മില്‍ തടസ്സം സൃഷ്ടിക്കുകയും കിലോമീറ്ററുകള്‍ ഓളം രോഗിയുമായി പോകുന്ന ആംബുലന്‍സിനെ വഴി തടസ്സപ്പെടുത്തി എന്നും ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്‍ ഓടിച്ച മുഹമ്മദ് മുസ്ലമില്ലിനെ നേരിട്ട് ഹാജരായതില്‍ കുറ്റം സമ്മതിക്കുകയും മോട്ടോര്‍ വാഹന നിയമം 19 പ്രകാരം മുഹമ്മദ് മുസമ്മലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും 9000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇടപ്പാളിലെ ഐ.ഡി.ടി.ആര്‍ ല്‍ അഞ്ച് ദിവസത്തെ റോഡ് സുരക്ഷ ക്ലാസ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള നിര്‍ദ്ദേശവും കാസര്‍കോട് എന്‍ഫോസ്മെന്റ് ആര്‍.ടി.ഒ പി രാജേഷ് നല്‍കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം...

ചേലക്കര ഉപതിരഞ്ഞെടുപ്പ്; പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി.

Image
ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടിന് തന്നെ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി. ചേലക്കര നിയോജക മണ്ഡലത്തില്‍ ലഭിച്ച തപാല്‍ വോട്ടുകൾ 1486 ആണ്. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെട്ട ആബ്‌സന്റീ വോട്ടര്‍മാര്‍- 925, ഭിന്നശേഷിക്കാര്‍- 450, വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ - 43 എന്നിങ്ങനെ തപാല്‍ വോട്ടുകള്‍ ലഭിച്ചു. ഇടിപിബിഎസ് (സര്‍വ്വീസ് വോട്ടര്‍മാര്‍) സംവിധാനത്തിലൂടെ 68 തപാല്‍ വോട്ടുകളാണ് ലഭിച്ചത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 4 ടേബിളും ഇടിപിബിഎംഎസ് ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളും ഉള്‍പ്പെടെ ആകെ 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW