കണ്ണൂർ കോർപറേഷൻ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യം ഹരിതകർമ സേനാംഗങ്ങൾവഴി ശേഖ രിക്കാനുള്ള പ്രത്യേക ക്യാമ്പയിൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഹരിതകർമ സേന, ഓരോ വാർഡിലും ഇതിനായി പ്രത്യേക ക്യാമ്പ് സങ്കടിപ്പിക്കും. പുനഃചംക്രമണംചെയ്യാൻ സാധിക്കുന്ന ഇ മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച വില നൽകിയാണ് ശേഖരിക്കുന്നത് .ഇ മാലിന്യത്തിൻ്റെ ശാസ്ത്രീയ നിർമാർജനം ഉറപ്പാക്കുക യാണ് ഉദ്ദേശ്യം. പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണ ങ്ങളാണ് ഇ മാലിന്യം.സിആർടി ടെലിവിഷൻ, റഫ്രി ജറേറ്റർ, വാഷിങ് മെഷിൻ, മൈക്രോവേവ് ഓവൻ, മിക്‌സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സിപിയു, സിആർടി മോണിറ്റർ, മൗസ്, കിബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇ ഡി ടെലിവിഷൻ, പ്രിൻ്റർ, ഫോ ട്ടോസ്റ്റാറ്റ് മെഷിൻ, അയൺ ബോ ക്സ്, മോട്ടോർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോ ഡം, എയർ കണ്ടീഷണർ, ബാറ്റ റി, ഇൻവർട്ടർ, യുപിഎസ്, സ്റ്റബി ലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂ ളർ, ഇൻഡക്ഷൻ കുക്കർ, എസ് എംപിഎസ്, ഹാർഡ് ഡിസ്ക്, സി ഡി ഡ്രൈവ്, പിസിബി ബോർഡു കൾ, സ്പീക്കർ, ഹെഡ്‌ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവ ഇതി ൽപ്പെ...