Posts

കെ കരുണാകരന്റെ ഇളയ സഹോദരന്‍ കെ ദാമോദരമാരാര്‍ അന്തരിച്ചു.

Image
മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ ഇളയ സഹോദരന്‍ കെ ദാമോദരമാരാര്‍ അന്തരിച്ചു. 102 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച ശേഷം കോഴിക്കോട്ടെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ പരേതയായ ടിവി തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്പിയുമായിരുന്ന അന്തരിച്ച ജികെ ശ്രീനിവാസന്‍ മരുമകനാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബാലികക്കെതിരെ ലൈംഗിക അതിക്രമം പ്രതിക്ക് 80 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ.

പാലക്കാട്‌ : കേസിൽ 9 വയസുള്ള പെൺകുട്ടിയെ താമസ വീട്ടിൽ വെച്ച് അമ്മയുടെ അറിവോടെ പ്രതിയായ രണ്ടാനച്ചൻ ഗുരുതര ലൈംഗിക അതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ചെയ്ത കേസിൽ കുലശേഖരൻ ,വയസ് 45 S/o വേലു സ്വാമി , എസ്റ്റേറ്റ്പ്പടി, ആൽത്തറ പെരുമ്പിലാവ് എന്നവർക്ക് വിവിധ വകുപ്പുകളി ലായി 80വർഷം കഠിന തടവും 2 ലക്ഷo രൂപ പിഴയും സരിത എന്നവർക്ക് 3 വർഷം തടവും 1 ലക്ഷം രൂപയും പിഴയും പട്ടാമ്പി FTSC ജഡ്ജ് രാമു രമേശ്‌ ചന്ദ്ര ഭാനു ശിക്ഷ വിധിച്ചു. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാർ ആണ്. കേസ് ഫയൽ എഴുതാൻ സഹായിച്ചത് എ എസ് ഐ ജയൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി.പട്ടാമ്പി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി പ്രോസിക്യൂനെ സഹായിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf...

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നടേരിയിൽ നിന്നും കാണാതായ യുവതിയെയും മകളെയും കണ്ണൂർ പിങ്ക് പോലീസിൻ്റെ സമയോചിതമായ അന്വേഷണത്തിൽ കണ്ണൂർ നഗരത്തിൽ നിന്നും കണ്ടെത്തി. 27 May 2024

Image
കണ്ണൂർ : കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നടേരിയിൽ നിന്നും കാണാതായ മുഹ്സിനയെയും മകളെയും കണ്ണൂർ പിങ്ക് പോലീസിൻ്റെ സമയോചിതമായ അന്വേഷണത്തിൽ കണ്ണൂർ നഗരത്തിൽ നിന്നും കണ്ടെത്തി.വീടുവിട്ടിറങ്ങിയ മുഹ്സിനയെയും മകളെയും പിങ്ക് പോലിസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൗമ്യ, ശ്രീജ, ഗീത,രേഷ്മ എന്നിവരാണ് കണ്ടെത്തിയത്. ഉമ്മയെയും മകളെയും കൊയിലാണ്ടി പോലീസിന് കൈമാറി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അധ്യാപക ഒഴിവുകൾ 27 May 2024

Image
അധ്യാപക ഒഴിവ് മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ്, എക്കണോമിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30ന് രാവിലെ 10.30ന് ഹയര്‍ഡസെക്കണ്ടറി വിഭാഗത്തില്‍ എത്തണം. ഫോണ്‍- 9539374029. അധ്യാപക ഒഴിവ് മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗം നാച്വറല്‍ സയന്‍സ്, ഗണിതം- 2, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് -2, മലയാളം-2, അറബിക് യു.പി - 2, ജൂനിയര്‍ ലാംഗ്വേജ് അറബിക് എല്‍.പി വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍- 04998 216300, 9400810453. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി. 27 May 2024

Image
സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം നടന്ന ചർച്ചകളെ ദുരുപദിഷ്ടിതമായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന സെക്രട്ടറിമാരുടെ യോഗം ചർച്ച ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കുറഞ്ഞതിന്റെ അനന്തരഫലങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഈസ് ഓഫ് ഡുയിങ് ബിസിനസ് പരിഷ്‌കരണങ്ങൾ, അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവപല്മെന്റ് ഫണ്ട് വിനിയോഗം, കോടതികളിൽ സർക്കാരിന്റെ കേസുകൾ മെച്ചപ്പെട്ട രീതിയിൽ നടത്തൽ തുടങ്ങിയ കാര്യങ്ങൾ ഈ യോഗം ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ വിശദമായ ചർച്ചകളും ആലോചനകളും ആവശ്യമാണെന്നും എല്ലാ സെക്രട്ടറിമാരും ആശയങ്...

വൈദ്യുതി മുടങ്ങും. 17 May 2024

Image
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ബി എസ് എന്‍ എല്‍, തയ്യില്‍, ശാന്തി മൈതാനം, നീര്‍ച്ചാല്‍ പള്ളി, സ്റ്റാര്‍ സീ, എന്‍ എന്‍ എസ് ഓഡിറ്റോറിയം, ടാറ്റ എന്‍ എന്‍ എസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 17ന് രാവിലെ എട്ട് മുതല്‍ 10 മണി വരെയും പോലീസ് സ്റ്റേഷന്‍, കുറുവ റോഡ്, മിനി ഇന്‍ഡസ്ട്രി, കാനം പുഴ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ 11.30 വരെയും നസ്രി പടന, പടന, കുറുവ പാലം, കുറുവ വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 11.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും സുനാമി, മൈതാന പള്ളി കോളനി, മൈതാന പള്ളി, ഗ്രാമീണ്‍ ബേങ്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.  വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടിപ്രം പി എച്ച് സി, വെള്ളാനപൊയില്‍, വട്ടിപ്രം ടൗണ്‍, വട്ടിപ്രം-118 എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 17ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് ...

207.84 ഗ്രാം മെത്തഫിറ്റമിനുമായി രണ്ടു പേരെ പിടികൂടി; പിടിയിലായത് കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മെത്തംഫിറ്റമിൻ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പണം മുൻകൂർ വാങ്ങി ഉപഭോക്താക്കൾക്ക് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ച് ഗൂഗിൾ ലോക്കേഷൻ നൽകി വിൽപന നടത്തി വന്ന സംഘത്തിലെ 2 പേർ.

Image
         കണ്ണൂർ : കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മയക്ക് മരുന്നായ മെത്തംഫിറ്റമിൻ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പണം മുൻകൂർ വാങ്ങി ഉപഭോക്താക്കൾക്ക് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ച് ഗൂഗിൾ ലോക്കേഷൻ നൽകി വിൽപന നടത്തി വന്ന സംഘത്തിലെ 2 പേരെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ താളിക്കാവ് വെച്ച് 207.84 ഗ്രാം മെത്തഫിറ്റമിൻ കൈവശം വെച്ചതിന് കരിപ്പാൽ കാവിന് സമീപം താമസിക്കുന്ന പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് മഷൂദ് (28) തളിപ്പറമ്പ് കുറ്റിക്കോൽ എൽ പി സ്കൂളിന് സമീപം താമസിക്കുന്ന ചെക്കന്റെ അകത്ത് ഹൗസിൽ മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും വിശദമായി അന്വേഷണം നടക്കുന്നു, എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി .ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെ .സി , അബ്ദുൾ നാസർ ആർ. പി, , സിഇഒമാരായ ഷാൻ ടി കെ .ഗണേഷ് ബാബു പി വി,ഡ്രൈവർ സോൾ ദേവ് , എന്നിവർ ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്ത...

ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ നിരവധി പേർ പിടിയിൽ: രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും. 16 May 2024

Image
ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ നിരവധി പേർ പിടിയിൽ. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേർക്കെതിരെയും വാറണ്ട് കേസിൽ പ്രതികളായ 153 പേർക്കെതിരെയും അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു. 53 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും അഞ്ചു പേർക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു. സ്പെഷ്യൽ ഡ്രൈെവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ അവലോകനം ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് സോണൽ ഐ.ജിമാർക്കും റെയിഞ്ച് ഡി.ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന കേസുകളിലും സെൻസേഷണൽ കേസുകളിലും ജില്ലാ പോലീസ് മേധ...

റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു. 16 May 2024

Image
കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മേയ് 17 മുതൽ പുന:സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ചെറുപുഷ്പം ബാസ്ക്കറ്റ്ബോൾ ടൂർണമെന്റും ബോബിറ്റ് മാത്യു അനുസ്മരണ സമ്മേളനവും നാളെ മുതൽ.

Image
കണ്ണൂർ : ചെറുപുഷ്പം ബാസ്ക്കറ്റ്ബോൾ ടൂർണമെന്റും ബോബിറ്റ് മാത്യു അനുസ്മരണ സമ്മേളനവും മെയ് 17, 18, 19 വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടക്കും. ചന്ദനക്കാംപാറ ചെറുപുഷ്പ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് സാജു സേവ്യർ ഉദ്ഘാടനം നിർവഹിക്കും. റവ. ഫാദർ ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കുര്യൻ കുരീക്കാട്ടിൽ സ്വാഗതവും പറയും. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കേരള പോലീസ് തിരുവനന്തപുരം, ആലപ്പുഴ പുളിങ്കുന്ന് ബോളേഴ്സ്, കോഴിക്കോട് സ്പാളഷ് ക്ലബ്, തൃശ്ശൂർ സൗഹൃദയ കോളേജ്, ആലപ്പുഴ ബാസ്ക്കറ്റ് ബോൾ ടീം, ചന്ദനക്കാംപാറ ചെറുപുഷ്പം എന്നിവർ പുരുഷ വിഭാഗം ടീമിലും ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജ്, തൃശൂർ നൈപുണ്യ കോളേജ്, പാലാ അൽഫോൻസാ കോളേജ് തുടങ്ങിയവർ വനിത വിഭാഗം ടീമിലും മത്സരിക്കും. ബോബിറ്റ് മാത്യു അനുസ്മരണ സമ്മേളനവും നടക്കും. സമാപന ദിവസം നടക്കുന്ന സമാപന സമ്മേളനത്തിൽ അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. തുടർന്ന് സണ്ണി ജെയിംസ് നന്ദി പ്രകാശിപ്പിക്കും.  - ന്യൂസ്‌ ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്...

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു; ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാൻ ആരോഗ്യ മന്ത്രി കർശന നിർദേശം നൽകി. 16 May 2024

Image
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാൻ മന്ത്രി കർശന നിർദേശം നൽകി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. 16 May 2024

Image
കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലാട് പന്നേന്‍ പാറയിലെ ചെറുമണലില്‍ ഹൗസിലെ സബിന്‍ മോഹന്‍ദാസ്(41) ആണ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ താഴെ ചൊവ്വ റെയില്‍വേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം. തോട്ടടയില്‍ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായ സബിന്‍ ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. തലശേരി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി എതിരേ വരികയായിരുന്ന സബിന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഗതാഗതം നിരോധിച്ചു.

Image
കണ്ണൂർ : പുതിയതെരു: എന്‍ എച്ച് 66 ചിറക്കല്‍ ഹൈവേ ജംഗ്ഷന് സമീപം കടലായി അമ്പലം - ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ - വെങ്ങര വയല്‍ വഴി അംബികാ റോഡില്‍ എത്തിചേരുന്ന പഞ്ചായത്ത് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 17 മുതല്‍ 19 വരെ പൂര്‍ണമായും അടച്ചിടും.  വാഹനങ്ങള്‍ പുതിയതെരു ഹൈവേ വഴിയോ അല്ലെങ്കില്‍ വളപട്ടണം അലവില്‍ റോഡ് വഴിയോ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ അസി. എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വെത്തിലപ്പള്ളി, പൂത്തട്ടക്കാവ്, ജന്നത്ത് നഗര്‍, പൊന്നാന്‍ക്കണ്ടി റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 16ന്‌രാവിലെ എട്ട് മണി മുതല്‍ 10.30 വരെയും ടാറ്റാ കൊടപ്പറമ്പ്, കൊടപ്പറമ്പ്, ഓഷ്യാനസ്, നാലുവയല്‍, സ്‌നേഹതീരം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെയും ആസാദ് റോഡ്, നീര്‍ച്ചാല്‍ സ്‌ക്കൂള്‍, കാക്കത്തോട്, ഗോപാലന്‍കട എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12.30 മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊട്ടാനച്ചേരി ചകിരി, ജയന്‍പീടിക, എടക്കണംബേത്ത്, ഏച്ചൂര്‍കോട്ടം, കൊട്ടാനച്ചേരി, കച്ചേരിപറമ്പ, ഇരുവന്‍ കൈ, അല്‍-വഫ, മുണ്ടേരി മെട്ട, മുണ്ടേരി എക്‌സ്‌ചേഞ്ച്, മുണ്ടേരി കടവ്, മുണ്ടേരി ചിറ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 16ന് രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ...

വ്യാജ ഫേസ്ബുക്ക് പേരുകളിൽ തട്ടിപ്പു സംഘം സജീവം. ജാഗ്രത വേണമെന്ന് പോലീസ്, നിയമപാലകരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജമായ ഫേസ്ബുക്ക് പേജുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി തട്ടിപ്പുകൾ നടത്തുന്ന സംഘങ്ങൾ സജീവം. Technology news

Image
വ്യാജ ഫേസ്ബുക്ക് പേരുകളിൽ തട്ടിപ്പു സംഘം സജീവം. ജാഗ്രത വേണമെന്ന് പോലീസ്. നിയമപാലകരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജമായ ഫേസ്ബുക്ക് പേജുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി തട്ടിപ്പുകൾ നടത്തുന്ന ഉത്തരേന്ത്യൻ സംഘങ്ങൾ സജീവമാണ്.  അടുത്ത കാലത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരാണെന്നും സമൂഹത്തിൽ അറിയപ്പെടുന്ന പോലീസ് ഓഫീസർമാരുടെ അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞ് ഫർണിച്ചറുകളും മറ്റും കുറഞ്ഞ വിലയ്ക്ക് നല്കാനുണ്ടെന്ന് കാണിച്ച് ഇത്തരം സംഘങ്ങൾ പലർക്കും മെസ്സേജുകൾ അയക്കുന്നുണ്ട് ഇത്തരത്തിൽ വ്യാജ അക്കൗണ്ടിൽ നിന്നും വരുന്ന സന്ദേശങ്ങൾ വിശ്വസിച്ച് ചിലയാളുകൾ അവരുമായി ചാറ്റ് ചെയ്തു അബദ്ധത്തിൽ ചെന്നു ചാടുന്നത് പതിവായിരിക്കുന്ന സന്ദർഭത്തിൽ  മെസെഞ്ചർ വഴിയോ ഫോൺ നമ്പർ വഴിയോ ഇത്തരത്തിൽ ചാറ്റ് ചെയ്ത് ആരും തന്നെ അബദ്ധങ്ങളിൽ ചെന്ന് ചാടരുത് എന്നും സംശയാസ്പദമായ കാളുകൾ സന്ദേശങ്ങൾ വന്നാൽ 1930 എന്ന നമ്പരിൽ ഉടൻ അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു. സൈബർ സെൽ മുഖാന്തിരം ഇത്തരം വ്യാജൻമാരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാ...

ഇരിക്കൂറിൽ ജ്യേഷ്ഠനെ കുത്തിക്കൊന്ന അനുജൻ അറസ്റ്റിൽ: കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു.

Image
             സജീവനുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു . കണ്ണൂർ : ഇരിക്കൂറിൽ ജ്യേഷ്‌ഠനെ കുത്തിക്കൊന്ന് ഒരാഴ്ച‌യായി ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ ഇരിക്കൂർ ഇൻസ്‌പെക്ടർ എം.എം അ ബ്‌ദുൾ കരീമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പടിയൂർ ചാളം വയൽ കോളനിയിലെ രാജീവ (42) നെ കുത്തി ക്കൊന്ന കേസിൽ ഇയാളുടെ അനുജൻ സജീവ (40) നാണ് പിടിയിലായത്.  കഴിഞ്ഞ ആറിനായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം സമീപത്തെ വനത്തിലാണ് സജീവൻ ഓടിക്കയറിയത്. വനത്തിൽ താമസിക്കുന്ന പതിവും ഇയാൾക്കുണ്ടാ യിരുന്നു. നേരത്തെ റബർഷീറ്റ് മോഷ്ടിച്ച കേസിൽ പ്രതിയായപ്പോഴും വനത്തിലേക്കാണ് ഓടിപ്പോയിരുന്നത്. അതിനാൽ വനം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ ദിവസം അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചിരുന്നു. പ്രതിയുടെ ഫോട്ടോ പത്രങ്ങളിലൊക്കെ വന്നിരുന്നു. ഇന്നലെ രാത്രിയോടെ ഇയാളുടെ രൂപത്തോട് സാമ്യമുള്ള ആളെ റെയിൽവേ സ്റ്റേഷനിൽ കണ്ടതിനെത്തുടർന്ന് ഇരിക്കൂർ പോലീസിൽ ഒരാൾ വിളിച്ചറി യിക്കുകയായിരുന്നു. ഇതോടെ ഇരിക്കൂർ പോലീസ് റെയിൽവേ പോലീസിനെ വിവരമറിയിച്ച് രാത്രി തന്നെ കണ്...

കാഞ്ഞിരോട് കാരക്കാട്ട് പൂവൻ തൊടിയിൽ താമസിക്കുന്ന നഫീസ നിര്യാതയായി.

Image
കാഞ്ഞിരോട് (കണ്ണൂർ): കാഞ്ഞിരോട് കെ.എസ്.ഇ.ബി കോട്ടേഴ്സിന് സമിപം കാരക്കാട്ട് പൂവൻ തൊടിയിൽ താമസിക്കുന്ന നഫീസ (62) നിര്യാതയായി. പരേതരായ പി.എസ് കുഞ്ഞി മുഹമ്മദിന്റെയും മറിയം കക്കയിലിന്റെയും (കൊളോളം) മകളാണ്. മകൻ: അഷ്‌റഫ്‌. ജമാതാവ്: ജസീല (വട്ടപ്പെയിൽ). സഹോദരങ്ങൾ : മൊയ്‌തു പൂവൻതൊടിയിൽ (അബുദാബി), അബ്ദുൽ ഗഫൂർ (വയനാട്), അബ്ദുൽ ലത്തീഫ്, ഖദീജ (കോഴിക്കോട്). ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി കബർ സ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഇടിമിന്നൽ ജാഗ്രതാ നിർദേശം. 11 MAY 2024

Image
ഇടിമിന്നൽ ജാഗ്രതാ നിർദേശം കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മി. വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത അറിയിച്ചു. മെയ് 13, 14 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാസർകോട് എൻ. എച്ചിന് സമീപം കാർ തടഞ്ഞുനിർത്തി വൻ സ്വർണവേട്ട; കണ്ണൂർ കസ്റ്റംസ് പിടികൂടിയത് 2.04 കോടി രൂപയുടെ സ്വർണം.

Image
 കണ്ണൂർ : കാസർകോട് എൻഎച്ച് 66ന് സമീപം കാർ തടഞ്ഞുനിർത്തി വൻ സ്വർണവേട്ട. കണ്ണൂർ കസ്റ്റംസ് പിടികൂടിയത് 2.04 കോടി രൂപ വിലവരുന്ന 2838.35 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ വികാസ്, സൂപ്രണ്ട് രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ സ്വർണം പിടികൂടിയത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് കടത്തുന്ന സ്വർണം സംഭരിച്ച് മംഗലാപുരം ഭാഗത്തേക്ക് കൊണ്ടുപോകുമകയാണെന്ന് അറസ്റ്റിലായ ഡ്രൈവർ സമ്മതിച്ചു.  - അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

“ഓപ്പറേഷൻ കൺവെർഷൻ”- സംസ്ഥാനത്തെ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.

Image
സംസ്ഥാനത്ത് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതും 2008-ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ളതുമായ ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി ഇനം മാറ്റി നൽകുന്നതിന് ചില സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാന വ്യാപകമായി പരസ്യം ചെയ്ത് ,ചില റവന്യൂ ഉദ്ദ്യോഗസ്ഥരെയും കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥരെ സ്വാധീനിച്ച് അവരുടെ സഹായത്തോടെ ക്രമക്കേട് നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (08.05.2024) രാവിലെ 11.00 മണി മുതൽ സംസ്ഥാന വ്യാപകമായി എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തിവരുന്നു. 50 സെന്റിൽ കൂടുതൽ വിസ്തീർണ്ണമുളള വസ്തുവിന്റെ 10% ജല സംഭരണത്തിനായി മാറ്റി വയ്ക്കണമെന്നും 2017-ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി തരംമാറ്റത്തിന് പരിഗണിക്കുവാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടെങ്കിലും ഏജൻസികൾ വഴി സമർപ്പിക്കുന്ന അപേക്ഷകളിൽ ഇവ അട്ടിമറിയ്ക്കപ്പെടുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഭൂമി തരം മാറ്റം കാരണം ജല നിർഗ്ഗമന മാർഗ്ഗം തടസ്സപ്പെടുന്നുണ്ടോയെന്നും സമീപത്തെ ജലസ്ത്രോതസിലേയ്ക്കുള്ള ഒഴുക്ക് തടസ്സപ്പെടുന്നുണ്ടോയെന്നുമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിന് ...

കണ്ണൂരിൽ കള്ള നോട്ടുമായി യുവാവ് ടൗൺ പോലീസിന്റെ പിടിയിൽ. 08 MAY 2024

Image
കണ്ണൂർ: അഞ്ഞൂറിൻ്റെ കള്ളനോട്ടുകളുമായി പയ്യന്നൂർ സ്വദേശിയെ പോലീസ് പിടികൂടി. പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശിയും ചെറുവത്തൂരിൽ വാഹനമെക്കാനിക്കുമായ മറുനടയൻ ഹൗസിൽ എം. എ.ഷിജു (36) വിനെയാണ് കണ്ണൂർ ടൗൺ എസ്.ഐ.എം. സവ്യസാചി, അജയൻ, രഞ്ജിത്ത്, എ. എസ്. ഐ നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ വൈകുന്നേരം 3 മണിയോടെ കാൾടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ പ്രതി 2562 രൂപ ബില്ലായതിനെ തുടർന്ന് അഞ്ച് അഞ്ഞൂറിൻ്റെ നോട്ടുകൾ നൽകുകയായിരുന്നു. തുടർന്ന് ബാർ മാനേജർ ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുഖ്യമന്ത്രിയുടെ വിദേശയാത്ര : രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം : വിഡി സതീശൻ : എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും പ്രതിപക്ഷ നേതാവ്. 08 MAY 2024

Image
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.   പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പൂർണ്ണമായ  പോസ്റ്റ് :  മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണ്? ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍...

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. 08 MAY 2024

Image
പാലക്കാട്: റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷാണ് (34) മരിച്ചത്. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എയർ ഇന്ത്യ എക്സ് പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കി: നൂറുക്കണക്കിന് യാത്രക്കാരാണ് മുന്നറിയിപ്പ് ഇല്ലാതെയുള്ള റദ്ദാക്കലിൽ വലഞ്ഞത്. 08 MAY 2024

Image
കൊച്ചി: തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും തിരുവനന്തപുരത്തു നിന്നുള്ള നാലും സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് സര്‍വീസകുള്‍ മുടങ്ങിയതെന്നാണ് വിവരം. അബുദാബി, മസ്ക്കറ്റ്, ഷാര്‍ജ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറുകണക്കിനു യാത്രക്കാരാണ് അര്‍ധരാത്രി വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനത്താവളത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇരിക്കാന്‍ പോലും സ്ഥലമില്ലാതെ മണിക്കൂറുകളോളം യാത്രക്കാര്‍ കൊച്ചി കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvv...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം, 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്.

Image
www.prd.kerala.gov.in , www.result.kerala.gov.in , www.examresults.kerala.gov.in , https://sslcexam.kerala.gov.in , www.results.kite.kerala.gov.in , https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. തിരുവനനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത് (99.92). വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്ത്. പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം. പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയിച്ച എല്ലാവരെയും...