Posts

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 23 പേർ അർഹരായി: മെഡൽ ജേതാക്കളുടെ വിവരം ചുവടെ :

Image
2023 ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 23 പേർ അർഹരായി. വിശിഷ്ടവും ആത്മാർഥവുമായ പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കാണ് എല്ലാവർഷവും മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകള്‍ സമ്മാനിക്കുന്നത്. മെഡലിന് അർഹരായ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.  1. മജു ടി എം – ഡെപ്യൂട്ടി കമ്മീഷണർ, സിആർപിഎഫ് ക്യാന്റീൻ, പള്ളിപ്പുറം 2. നൂറുദ്ദീൻ എച്ച് - അസിസ്റ്റന്റ് കമ്മീഷണർ, കാസർഗോഡ് 3. ശങ്കർ ജി എ – സർക്കിൾ ഇൻസ്പെക്ടർ, എൻഫോഴ്സ്മെന്റ്& ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, കാസർഗോഡ് 4. ഹരിഷ് സി യു – എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് റെയ്ഞ്ച് ഓഫീസ്, പറളി 5. കെ ആർ അജിത്ത് – എക്സൈസ് ഇൻസ്പെക്ടർ, അമൃത് ഡിസ്റ്റിലറി, പാലക്കാട് 6. ആർ എസ് സുരേഷ് – അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട് 7. ലോനപ്പൻ കെ ജെ – അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, തൃശൂർ 8. സുനിൽ കുമാർ വി ആർ - അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട് 9...

വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോർക്ക നഴ്‌സിങ് രജിസ്‌ട്രേഷന് തുടക്കമായി. ഇപ്പോൾ രജിസ്റ്റർ ചെയ്യാം. 14 08

Image
വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ വിവിധ സ്‌പെഷ്യാലിറ്റികളിലെ നഴ്‌സിങ് പ്രൊഫഷണലുകൾക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് രജിസ്‌ട്രേഷന് തുടക്കമായി. നഴ്‌സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. നിലവിൽ ജർമ്മനി (ട്രിപ്പിൾ വിൻ), യു.കെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റുകൾ. www.nifl.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് ബയോഡാറ്റ അപ്‌ലോഡ്‌ ചെയ്ത് ആവശ്യമുളള വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജോലി ചെയ്യാൻ താൽപര്യമുളള രാജ്യങ്ങൾക്കും മുൻഗണന നൽകാം. അധിക ഭാഷായോഗ്യതകൾ മറ്റ് യോഗ്യതകൾ എന്നിവ നൽകാനും സംവിധാനമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും)...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 7 മുതൽ 11 വരെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി. 14.08.2024

Image
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍‍ദ്ധനവും, ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണം പീക്ക് സമയത്ത് (വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നു.  പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം.  വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബ്ലഡ്‌ ഡോണർസ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയും എഫ് എം സി മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ.

Image
കണ്ണൂർ : രക്തദാന ക്യാമ്പ് നാളെ. ബ്ലഡ്‌ ഡോണർസ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയും എഫ് എം സി മെഡിക്കൽ സെന്ററും സംയുക്തമായി കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പ് ആഗസ്റ്റ് 15 വ്യാഴാഴ്ച സ്വാതന്ത്ര്യ ദിനത്തിൽ നടക്കും. ഉളിക്കൽ എഫ് എം സി മെഡിക്കൽ സെന്ററിൽ രാവിലെ പത്തിന് ക്യാമ്പ് ആരംഭിക്കും. രക്തദാനം നടത്താൻ ആഗ്രഹിക്കുന്നവർ 9947223623, 8606713450 എന്നീ നമ്പറുകൾ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ ടിപി സുമേഷിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.

Image
• വാർത്ത : അബൂബക്കർ പുറത്തീൽ, കണ്ണൂർ . കണ്ണൂർ: വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ ടിപി സുമേഷിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാർത്ഥതയ്ക്കും കർമ്മധീരതയ്ക്കുമുള്ള 2024-ലെ പ്രശസ്ത സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനാണ് വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) ടി.പി.സുമേഷ് അർഹനായത്. തളിപറമ്പ ബാറിൽ അഭിഭാഷകനായിരിക്കെ 2004ൽ ആണ് സബ് ഇൻസ്പെക്ടറായി കേരള പോലീസിൽ ജോലിയിൽ പ്രവേശിക്കുന്നത്. കാസർക്കോട്, കോഴിക്കോട് ജില്ലകളിൽ ബേഡകം, ബേക്കൽ, രാജപുരം,ബേപ്പൂർ,സിറ്റി ട്രാഫിക്, ചന്തേര, ചീമേനി എന്നിവിടങ്ങളിൽ സബ് ഇൻസ്പെക്ടറായുംപിന്നിട് 2014 ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷനായി. ഹോസ്ദുർഗ് വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടറായും വിജിലൻസ്, ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിലും ചോമ്പാല, ധർമ്മടം, മയ്യിൽ, വടകര, എന്നിവിടങ്ങളിൽ എസ് എച്ച് ഓ ആയി ചുമതലവഹിച്ചിട്ടുണ്ട്. ഇപ്പോൾ വളപട്ടണം സ്റ്റേഷനിൽ എസ് എച്ച് ഓ ആയി ചുമതല വഹിച്ചു വരികയാണ്. കൊലപാതകം, മോഷണം, പോക്സോ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ തുമ്പുണ്ടാക്കി ശിക്ഷ പ്രതികൾക്ക് വാങ്ങി കൊടുത്ത മികച...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ; തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തും; പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും.

Image
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15 രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ്, കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനം ഉണ്ടായിരിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കും; വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി, ഓണത്തിന് ജില്ലകളിൽ ഭക്ഷ്യ വകുപ്പ്, റവന്യു, പോലീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്ത സ്‌ക്വാഡുകൾ രൂപീകരിക്കുമെന്ന് മന്ത്രി.

Image
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ ഉൾപ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചർച്ച ചെയ്യുകയും വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി നാലുമാസത്തിൽ ഒരിക്കൽ യോഗം കൂടി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തൽ നടത്തുന്നുണ്ട്. ആഗസ്റ്റ് ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോൾ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാൾ അരി, വെളിച്ചെണ്ണ, ചെറുപയർ, ...

കടലിൽ അകപ്പെട്ട് ഒഴുകിയ വള്ളവും തൊഴിലാളികളെയും ഹാർബറിൽ എത്തിച്ചു; രക്ഷകരായി ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം.

Image
തൃശൂർ : മുനമ്പം ഫിഷ് ലാൻഡിങ് സെൻ്ററിൽ നിന്നും ഇന്ന് പുലർച്ചേ മത്സ്യബന്ധനത്തിന് പോയ എസ്.എൽ.വി എന്ന ഇൻബോർഡ് വള്ളത്തിൻ്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 15 നോട്ടിക്കല്‍ മൈല്‍ (30 കിലോമീറ്റർ) അകലെ അറപ്പക്കടവ് വടക്ക് പടിഞ്ഞാറ് ഭാഗത്ത് എൻജിൻ നിലച്ച് കുടുങ്ങിയ എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി സ്വദേശി സോമനാഥ പ്രഭു എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളവും പള്ളിപുറം സ്വദേശികളായ 39 മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ തിരമാലയിലും കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്. ഉച്ചക്ക് 12 ഓടെയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.   ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം. എഫ് പോളിൻ്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് & വിജിലൻസ് വിങ് ഓഫീസർമാരായ വി എൻ പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, വി. എം ഷൈബു, റസ്‌ക്യൂ ഗാര്‍ഡ്മാരായ സി.എൻ പ്രമോദ്, ടി. എൻ റെഫീക്ക്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന്...

വിദഗ്ധ സംഘം ദുരന്തബാധിത മേഖലകളില്‍ പരിശോധന ആരംഭിച്ചു.

Image
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ (ഓഗസ്റ്റ് 13) ഉച്ച വരെ പരിശോധന നടത്തിയത്. ദുരന്ത മേഖലയിൽ പ്രതികൂല കാലവസ്ഥയായതിനാൽ ഉച്ചക്ക് ശേഷം പരിശോധന അവസാനിപ്പിച്ചു. ഓഗസ്റ്റ് 15 വരെ പരിശോധന തുടരും. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായ പരിശോധനക്ക് വിധേയമാക്കി. പ്രദേശത്തെ മണ്ണിന്റെയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ സംഘം വിലയിരുത്തി സർക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ വാട്ടര്‍ റിലേറ്റഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (സി.ഡബ്ല്യൂ.ആര്‍.ഡി.എം.) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ: ടി.കെ.ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര...

കണ്ണൂർ കോർപ്പറേഷൻ സീവേജ് ട്രീറ്റ്മെൻ്റ പ്ലാൻ്റിലേക്ക് കകൂസ് മാലിന്യം ഒഴുക്കിയതിന് ശ്രീ റോഷ് അപാർട്ട്മെൻ്റ് ഉടമകൾക്കെതിരെ കോർപ്പറേഷൻ ഫൈൻ ചുമത്തി.

Image
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ സീവേജ് ട്രീറ്റ്മെൻ്റ പ്ലാൻ്റിലേക്ക് കകൂസ് മാലിന്യം ഒഴുക്കിയതിന് ശ്രീ റോഷ് അപാർട്ട്മെൻ്റ് ഉടമകൾക്കെതിരെ കോർപ്പറേഷൻ ഫൈൻ ചുമത്തി. എസ് ടി. പി പ്ലാൻ്റിലേക്ക് ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മലിനജലമാണ് ഒഴുക്കിയിരുന്നത്. ആയതിന് കോർപ്പറേഷൻ്റെ അനുമതിയും ഫീസും അടക്കണം. പലപ്പോഴും കക്കൂസ് മാലിന്യം പ്ലാൻ്റിൽ എത്തുന്നതായി നടത്തിപ്പുകാർ പരാതിപ്പെട്ടിരുന്നു. ആയതിൻ്റെ അടിസ്ഥാനത്തിൽനടത്തിയ പരിശോധനയിലാണ് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ തൊഴിലാളികൾക്കായി നിർമ്മിച്ച കക്കൂസിൽ നിന്നും നേരിട്ട് പൈപ് ലൈൻ സ്ഥാപിച്ചതായി കണ്ടെത്തിയത്. ആയത് പ്രകാരം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാഹിന മൊയ്തീൻ,സുരേഷ് ബാബു എളയാവൂർ, കൗൺസിലർ ജയസൂര്യ,  ക്ലീൻ സിറ്റി മാനേജർ ബൈജു പി.പി. ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ എന്നിവർ സ്ഥലത്ത് എത്തിച്ചേരുകയും പൈപ് ലൈനിലേക്ക് നൽകിയ കണക്ഷൻ വിഛേദിപ്പിക്കുകയും ചെയ്തു. കേരള മുൻസിപ്പൽ ആക്ട് സെക്ഷൻ 318, 322, 323, 340 A , മാലിന്യ സംസ്കരണം - ബൈ ലോ ലംഘനം എന്നിവ ചുമത്തി 82 500 രൂപ പിഴ ചുമത്തി ...

മാലിന്യ മുക്ത നവകേരളം ശില്പശാല മേയർ ഉദ്ഘാടനം ചെയ്തു.

Image
കണ്ണൂർ : മാലിന്യമുക്തം നവകേരളം രണ്ടാഘട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദമാക്കാനും ആസൂത്രണം ചെയ്യുവാനും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നഗരസഭതല ശില്പശാല സംഘടിപ്പിച്ചു. ഐ. എം. എ. ഹാളിൽ വെച്ചു നടന്ന ശില്പശാല കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ബഹു. മേയർ, ശ്രീ. മുസ്ലീഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ബഹു. ഡെപ്യുട്ടി മേയർ ശ്രീമതി. അഡ്വ. ഇന്ദിര പി അധ്യക്ഷത വഹിച്ചു. ബഹു. മേയർ, ശ്രീ. മുസ്ലീഹ് മഠത്തില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ SPHI കെ. വി. ജിതേഷ് കുമാർ സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. കെ രാഗേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഷമീമ ടീച്ചര്‍, മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ശ്രീലത വി കെ, നികുതി അപ്പീൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഷാഹിന മോയ്തീന്‍, വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സുരേഷ്ബാബു എളയാവൂര്‍ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ഫലമായി നിരവധി നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മാലിന്യം വലിച്...

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. 13 August 01:00

Image
*വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു* *ഓറഞ്ച് അലർട്ട്* *13/08/2024*: *പത്തനംതിട്ട, ഇടുക്കി* *14/08/2024*: *എറണാകുളം, തൃശൂർ* *15/08/2024*: *ഇടുക്കി* ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.  *മഞ്ഞ അലർട്ട്* *13/08/2024*: *തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ*  *14/08/2024*: *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്*  *15/08/2024*: *പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്*  *16/08/2024*: *മലപ്പുറം, കോഴിക്കോട്, വയനാട്*  *17/08/2024*: *എറണാകുളം, ഇടുക്കി, തൃശൂർ*  എന്നീ ജില്ലകളിൽ കേന്ദ...

ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 എ. എം മാധ്യമപ്രവർത്തക ആർ.ജെ ലാവണ്യ അന്തരിച്ചു.

Image
ദുബൈ : മാധ്യമപ്രവർത്തക ആർ.ജെ ലാവണ്യ (41) അന്തരിച്ചു. നിലവിൽ ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 എ. എം ൽ സീനിയർ റേഡിയോ ജോക്കി ആണ്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓൺ ഡിമാന്‍റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രശസ്തയാക്കി മാറ്റിയത്. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. അച്ഛൻ: പരേതനായ സോമസുന്ദരം. അമ്മ: ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. ആർ ജെ ലാവണ്യയുടെ അകാലത്തിലുള്ള വേർപാടിൽ റേഡിയോകേരളം 1476എ എം ടീം അംഗങ്ങൾ അഗാധമായ ദു‌ഖം രേഖപ്പെടുത്തി. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെന്‍റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്കാരം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റ...

ദുരന്ത ഭൂമിയിൽ മാതൃകയായി റാഷിദ് ഖാസിമി ഉസ്താതും സംഘവും : 300 ഷെൽട്ടർ ഒരുക്കും.

Image
കണ്ണൂർ: വയനാട് ദുരന്ത ഭൂമിയിലെ ദേശീയ മുഖമായി മാതൃകയായി മാറി തളിപ്പറമ്പ് കുറുമാത്തുർ സ്വദേശി റാഷിദ് ഖാസിമിയും സംഘവും. വയനാട് വീട് ഏർപ്പാടാക്കി അവിടെ താമസിച്ചാണ് പ്രവർത്തനം. വിദേശത്തായിരുന്ന റാഷിദ് ഖാസിമി ദുരന്തവാർത്തയറിഞ്ഞയുടനെ വയനാട്ടിലെത്തി രക്ഷാപ്രവർത്തനങ്ങളിലും മറ്റും സജീവമായി. ടി.സിദ്ധീഖ് എം.എൽ എ ജില്ലാ കലക്ടർ എന്നിവരെ സമീപിച്ച് പ്രവർത്തനങ്ങളുടെ ഭ ഭാഗമായി. സയ്യിദ് അർഷദ് മദനിയുടെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജം ഇയ്യത്തുൽ ഉലമ അൽ ഹിന്ദിന്റെയും താൻ ചെയർമാനായ റൈഹാൻ ഫൗണ്ടേഷന്റ യും ഏകോപനത്തിലുടെ പ്രവർത്തന രംഗത്ത് സജീവമായി. കാസർകോട് ജില്ലയിൽ പള്ളി ഖതീബായി ജോലി ചെയ്യുന്ന ഉസ്താത് ക്യാമ്പിൽ കഴിയുന്നവരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം കൊടുത്തത്. 30 ഓളം വീട്ടുകാരെ ഒരു വർഷം വാടക ഏറ്റെടുത്ത് മാറ്റിപാർപിച്ചു. 300 ലേറെ പേർക്ക് 3000 രുപ വെച്ച് നൽകി. വീട്ടിലാവശ്യമായ ഉപകരണങ്ങളും പാത്രങ്ങളും മറ്റും ഏർപാട് ചെയ്തു. കൂടാതെ ജോലിക്കാവശ്യമായ പണിയായുധങ്ങളും തയ്യാറാക്കി. കഴിഞ്ഞ ദിവസം കലക്ടറുമായി ചർച്ച ചെയ്ത് ഒരേക്കർ സ്ഥലത്ത് 300 ഷെൽട്ടർ പദ്ധതിയൊരുക്കാൻ റാഷിദ് ഉസ്താത് മുന്നോട്ട് വന്നിരിക്കു...

നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ കയറാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം; താലൂക്ക് വികസന സമിതി.

കാഞ്ഞങ്ങാട് - കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന പല ബസ്സുകളും നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നും അത്തരം ബസ്സുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഹോസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മലിനജലം റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് ഒഴുകുന്നത് തടയാന്‍ നടപടി വേണമെന്നും വില്ലേജുകളിലെ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. താലൂക്ക് തഹസില്‍ദാര്‍ എം മായ, പി.കുഞ്ഞിക്കൃഷ്ണന്‍, ഖാലിദ് കൊളവയല്‍, രാജമോഹന്‍, ബി കെ മുഹമ്മദ് കുഞ്ഞി, വി.ഗോപി, യു.കെ ജയപ്രകാശ്, രാജു കൊയ്യന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.പി അടിയോടി എന്നിവര്‍ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടണം; വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണം, തുടക്കത്തിൽ രോഗം കണ്ടുപിടിച്ച് ചികിത്സിക്കുന്നത് പ്രധാനം : ആരോഗ്യമന്ത്രി. • Newsofkeralam

Image
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുളം, തോട് തുടങ്ങിയ ജലാശയങ്ങിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാൽ ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേർ മാത്രമാണ്. കേരളത്തിൽ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ ഏകോപനത്തിൽ ഫലപ്രദമായ ചികിത്സ ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വർഷങ്ങളായി വൃത്തിയാക്കാത്ത വാട്ടർ ടാങ്കിലെ വെള്ളം ഉപയോ...

42 ലക്ഷത്തിലധികം വിലവരുന്ന വാക്സ് ഗോൾഡ് കവർച്ച കേസിലെ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. •Newsofkeralam

Image
തൃശൂർ : 42 ലക്ഷത്തിലധികം വിലവരുന്ന വാക്സ് ഗോൾഡ് കവർച്ച കേസിലെ രണ്ട് പ്രതികൾകൂടി അറസ്റ്റിൽ. തൃശൂരിൽ ലോഡ്ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ ഇടുക്കി കാരിക്കോട് തെക്കുംഭാഗം ദേശത്ത് പള്ളിപറമ്പിൽ വീട്ടിൽ പക്കി എന്നുവിളിക്കുന്ന സാംസൺ പീറ്റർ (21). ഇടുക്കി കരിങ്കുന്നം പൊന്നംതാനം സ്വദേശിയായ പടികാച്ചികുന്നേൽ വീട്ടിൽ നന്ദു ദീപു (21) എന്നയാളേയുമാണ് ഈസ്റ്റ് പോലീസ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഈ കേസിലെ മൂന്ന് പ്രതികളെ മുൻ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതികളെ പിടികൂടാനായുള്ള അന്വേഷണ സംഘം ഈ പ്രതികളെ ഇടുക്കി മൂലമറ്റത്തുനിന്നും കണ്ടെത്തുകയായിരുന്നു. തൊടുപുഴ കരിങ്കുന്നം, എന്നീ പോലീസ്റ്റേഷനുകളിലായി മൂന്നുകേസുകളിലെ പ്രതിയാണ് സാംസൺ പീറ്റർ. നന്ദുവിന് കാളിയാർ, തൊടുപുഴ, കരിങ്കുന്നം, കോട്ടയം, കോന്നി എന്നീ പോലീസ്സ്റ്റേഷനുകളിലെ അഞ്ചോളം കേസുകളിലെ പ്രതിയാണ്. കത്തികൊണ്ട് കുത്തിയും അക്രമിച്ചും പരിക്കേല്പിച്ച് ആലുവ സ്വദേശികളിൽ നിന്നാണ് ഗോൾഡ് വാക്സും പണവും പ്രതികൾ കവർന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എ സിൻറെ സ്പെഷ്യ...

പാർക്കിങ് സംവിധാനം ഒരുക്കൽ: കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് വരുത്തും: മന്ത്രി എം ബി രാജേഷ്; വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ഫീസ് സ്ലാബുകൾ പരിഷ്‌കരിക്കും, ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം ഇനി യൂസർഫീസ് ;ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷിച്ചവരെ വിളിച്ചുവരുത്തിയാൽ നടപടി • Newsofkeralam

Image
കെട്ടിടനിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിർമാണ ചട്ടത്തിലെ വ്യവസ്ഥയിൽ ഇളവ് വരുത്തുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വർഷങ്ങളായുള്ള പരാതികളെത്തുടർന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികൾ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.         കെട്ടിടം നിർമിക്കുന്ന വ്യക്തിയുടെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിംഗ് സംവിധാനം അനുവദിക്കുന്നതിനാണ് നടപടി സ്വീകരിട്ടത്. 25 ശതമാനം പാർക്കിംഗ് എങ്കിലും നിർമ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാർക്കിംഗ് ആകാം. ഭൂമി ഉടമസ്ഥന്റെ പേരിലായിരിക്കണം, നിർമാണ നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റർ ദൂരത്തിനുള്ളിലാകണം, വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം, പാർക്കിങ്ങിന് ഉപ...

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം.

Image
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 12/08/2024: പത്തനംതിട്ട, ഇടുക്കി, മലപ്പുറം 13/08/2024: പത്തനംതിട്ട, ഇടുക്കി 14/08/2024: എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.  മഞ്ഞ അലർട്ട് 12/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ  13/08/2024: കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ  14/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  15/08/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്  ...

വയനാട് മുണ്ടകൈ ദുരന്തം: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്.

Image
  വയനാട് ജില്ലയിലെ മുണ്ടകൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2024 ജൂലൈ 30ന് തന്നെ നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാസർക്കോട് കന്യപ്പാടിയിൽ 1.18 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. • Newsofkeralam

Image
പിടിയിലായ പ്രതി ആഷിഖ്  കാസർകോട് : കാസർക്കോട് കന്യപ്പാടിയിൽ 1.18 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. മഞ്ചേശ്വരം മുഖാരികണ്ടം സ്വദേശി ആഷിഖ് പി എസ് ( 27) നെയാണ് ബദിയടുക്ക എക്സൈസ് അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്‌പെക്ടർ സുബിൻ രാജ് നേതൃത്വം കൊടുത്ത പാർട്ടിയിൽ പ്രിവൻറീവ് ഓഫീസർ മഞ്ജുനാഥ ആൾവ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ മോഹനകുമാർ, വിനോദ് കെ, നസറുദ്ധീൻ, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ക്രിസ്റ്റി എന്നിവർ ഉണ്ടായിരുന്നു.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എം.ബി.എ ട്രാവല്‍ ആന്റ് ടൂറിസം; സ്‌പോട്ട് അഡ്മിഷന്‍ 14 ന്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിട്യൂട്ടായ തിരുവനന്തപുരം കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 14 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി കെ.എം.എ.ടി/ സി.എം.എ.ടി/ സി.എ.ടി യോഗ്യതയുമുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ നേടാം. എസ്.സി/ എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സംവരണവും ആനുകൂല്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kittsedu.ojg എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9446529467, 9447079763, 0471 2327707, 2329468. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്: ഓണാഘോഷം: എക്‌സൈസ് വകുപ്പില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

തൃശൂർ : ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ  ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമും, താലൂക്ക് തലത്തില്‍ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ചുമതലയുള്ള അസി. എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് കുമാര്‍ അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജ മദ്യത്തിന്റെ നിര്‍മാണവും വിതരണവും തടയല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടും, പ്രത്യേകം രൂപീകരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാര്‍ വഴിയും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് രണ്ട് സട്രൈക്കിങ്ങ് ഫോഴ്‌സുകളും, ഹൈവേ പട്രോളിങ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.  അനധികൃത മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന മദ്യം അപകടകരമാണെന്നും, കാഴ്ചശക്തി നശിപ്പിക്കുന്നത് മുതല്‍ മരണം വരെ സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍...

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ കണ്ണൂർ സിറ്റി സ്വദേശിനിയായ യുവതി മരിച്ചു.

Image
കണ്ണൂർ : വാഹനാപകടത്തിൽ യുവതി മരിച്ചു. മുഴപ്പിലങ്ങാട് ദേശീയ പാത 66 മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന സ്ക്കോർപ്പിയോ വാഹനമിടിച്ചാണ് യുവതി മരിച്ചത്. മരക്കാർകണ്ടി അൻസാർ ക്ലബ്ബിന് സമീപം ഷംനാസിൽ ഷംന ഫൈഹാസ് (39) ആണ് മരിച്ചത്. മുഴപ്പിലങ്ങാട് മoത്തിൽ ഉമർഗേറ്റ് ബീച്ച് റോഡിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഇവർ മoത്തിന് സമീപം ബസ്സിറങ്ങി പുതിയ ഹൈവെ മുറിച്ചുകടക്കവെ പാതയിലൂടെ അമിത വേഗതയിൽ വന്ന ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്. മുഴപ്പിലങ്ങാട് മഠത്തിനടുത്ത് വെച്ചായിരുന്നു അപകടം. പിതാവ് : മുഹമ്മദ് അബ്ദുള്ള (സെക്യൂരിറ്റി ഗാർഡ്, അസറ്റ് സെനറ്റ്, മേലെചൊവ്വ). മാതാവ് : ഷാഹിദ. ഭർത്താവ് : ഫൈഹാസ് മഠത്തിൽ. മക്കൾ : മുഹമ്മദ് ഫിസാൻ (സി.എ. വിദ്യാർഥി, ബാംഗ്‌ളൂരു), സൈന നഷ്വ (പത്താം ക്ലാസ് വിദ്യാർഥിനി, ദീനുൽ ഇസ്ലാം സ്ഭ സ്‌കൂൾ). ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദ് കബർസ്ഥാനിൽ.    - ന്യൂസ്‌ഓഫ്കേരളം, കണ്ണൂർ ഡെസ്ക്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആ...

എഴുത്ത് വലിയൊരു സമരമുറ: നാം എന്നും നിലകൊള്ളേണ്ടത് വേട്ടയാടപ്പെടുന്ന ഇരകളുടെ കൂടെ ഹൃദയപക്ഷത്ത്: അംബികാസുതൻ മാങ്ങാട്. •

Image
കണ്ണൂർ : പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയും വെണ്ടുട്ടായി പൊതു ജന വായനശാലയും സംയുക്തമായി പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഡോ. അംബികാ സുതൻ മാങ്ങാടുമായി സർഗ്ഗ സംവാദം നടത്തി. മുതിർന്ന സാഹിത്യകാരൻ മാരുമായി വിദ്യാർത്ഥികൾ തുടർച്ചയായി നടത്തുന്ന സംവാദ പരിപാടിയായ കാൽപാടുകൾ എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് സാഹിത്യസംവാദം നടത്തിയത്. കാസർക്കോടുള്ള അദ്ദേഹ വസതിയിലെത്തിയാണ് വിദ്യാർഥികൾ അദ്ദേഹവുമായി സംവദിച്ചത്‌. എട്ടാം തരത്തിൽ പഠിക്കുന്ന പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട രണ്ടു മത്സ്യങ്ങൾ എന്ന അദ്ദേഹത്തിൻ്റെ കഥയെ അടിസ്ഥാനമാക്കിയും അദ്ദേഹത്തിൻ്റെ രചനാ ലോകത്തിലൂന്നിയുമാണ് സംവാദം പുരോഗമിച്ചത്. എഴുത്ത് വലിയൊരു സമരമുറയാണെന്നും നാം എന്നും വേട്ടയാടപ്പെടുന്ന ഇരകളുടെ കൂടെ, ഹൃദയപക്ഷത്താണ് നില കൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡോസൾഫാൻ ദുരിത മേഖലയെ ക്കുറിച്ചും അവരനുഭവിച്ചു കൊണ്ടിരിക്കുന്ന തീരാ ദുരിതത്തെക്കുറിച്ചും അങ്ങനെ പ്രവർത്തിക്കുമ്പോൾ നേരിടേണ്ടി വന്ന വൈതരണികളെ ക്കുറിച്ചും കുട്ടികളോട് മനസ്സ് തുറന്ന് സംവദിച്ചു. സ്കൂൾ വിദ്യാരംഗം കോർഡിനേറ്ററായ സ...