Posts

പാപ്പിനിശ്ശേരി മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി അഞ്ച് മുതല്‍ അടച്ചിടും. Newsofkeralam

Image
കണ്ണൂർ : പാപ്പിനിശ്ശേരി മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി  ഫെബ്രുവരി അഞ്ച് മുതല്‍ അടച്ചിടും. പാപ്പിനിശ്ശേരി മേല്‍പാലം അറ്റകുറ്റപണികള്‍ക്കായി ഫെബ്രുവരി അഞ്ചു മുതല്‍ അടച്ചിടാന്‍ കെ.വി സുമേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ തീരുമാനമായി. പാലത്തിന്റെ ഉപരിതലത്തിലെ കുഴികള്‍ പരിശോധിക്കാന്‍ നിലവിലെ ടാറിംഗ് മുഴുവന്‍ ഇളക്കിമാറ്റി മൈക്രോ കോണ്‍ക്രീറ്റ് ചെയ്ത് ബി സി ഓവര്‍ലേ ചെയ്യും. ഇതിന് ക്യൂറിംഗ് സമയം ആവശ്യമായതിനാലാണ് ഗതാഗതം പൂര്‍ണമായും തടയുന്നത്. ഫെബ്രുവരി അവസാനത്തോടെ പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.  2018 ല്‍ ഗതാഗതത്തിന് തുറന്നുനല്‍കിയ പാലത്തിന് തുടര്‍ച്ചയായി തകരാറുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വിഷയം എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സെപ്റ്റംബര്‍ 20 ന് കെ എസ് ടി പി പ്രൊജക്റ്റ് ഡയറക്ടര്‍, എം എല്‍ എ എന്നിവര്‍ വിദഗ്ധ പരിശോധന നടത്തിയിരുന്നു.  പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് ചന്ദ്രമതി, പിഡബ്ല്യുഡി റോഡ് വിഭാഗം എ...

റെയില്‍വെ ഗേറ്റ് അടച്ചിടും.

Image
കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണൂര്‍ സൗത്ത് - കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ താണ - ആയിക്കര (ആനയിടുക്ക്) ലെവല്‍ ക്രോസ് ജനുവരി 31 ന് രാത്രി പത്ത് മണി മുതല്‍ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

ഏജന്റ് മുഖേന കൈക്കൂലി വാങ്ങിയ ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, ലൈസൻസ് നൽകിയതിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് വേണ്ടി കൈക്കൂലി വാങ്ങിയ തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും വിജിലൻസ് പിടിയിൽ.

Image
ഏജന്റ് മുഖേന കൈക്കൂലി വാങ്ങിയ ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, ലൈസൻസ് നൽകിയതിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് വേണ്ടി കൈക്കൂലി വാങ്ങിയ തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും വിജിലൻസ് പിടിയിൽ. പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രൈവിംഗ് സ്കൂളിൽ പഠിച്ച ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർക്ക് ലൈസൻസ് നൽകുന്നതിന് ഏജന്റ് മുഖേന 2,500/- രൂപ കൈക്കൂലി വാങ്ങിയ ചേർത്തല ജോയിന്റ് ആർ.റ്റി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും പത്തനംതിട്ട നെടുംമ്പ്രം സ്വദേശിയുമായ ബിജു.കെ.ജി യെയും ഏജന്റും തണ്ണീർമുക്കം സ്വദേശിയുമായ ജോസ്.പി യെയും, തിരൂർ നഗരസഭയിൽ പരാതിക്കാരൻ പുതുതായി ആരംഭിച്ച ആയുർവേദിക് വെൽനെസ്സ് സെന്ററിന് ലൈസൻസ് നൽകിയതിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറിന് വേണ്ടി 10,000/- രൂപ കൈക്കൂലി വാങ്ങിയ തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും തിരൂർ പയ്യനങ്ങാടി സ്വദേശിയുമായ ഷിഹാബുദ്ദീനെയും വിജിലൻസ് കൈയ്യോടെ പിടികൂടി.          തണ്ണീർമുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഉടമസ്ഥതയിൽ മുഹമ്മയിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിൽ പഠിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർക്ക് ഡ്രൈവിംഗ് ടെസ്റ്റ്...

വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം; ഗവർണർ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

Image
തിരുവനന്തപുരം:  എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. രാവിലെ 8.45-ഓടെ പരിപാടികൾക്ക് തുടക്കമായി. 8.59-ന് ഗവർണർ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി എ ജയതിലക്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഭാരതീയ വ്യോമസേനയിലെ (ശംഖുമുഖം എയർഫോഴ്‌സ് സ്റ്റേഷൻ) വിങ് കമാൻഡർ വികാസ് വശിഷ്ട് പരേഡ് കമാൻഡറായും, മദ്രാസ് റെജിമെന്റ് രണ്ടാം ബറ്റാലിയനിലെ ക്യാപ്റ്റൻ അഭിഷേക് ദുബെ സെക്കൻഡ്-ഇൻ-കമാൻഡറായും പരേഡിന് നേതൃത്വം നൽകി. പരേഡിൽ സായുധ വിഭാഗങ്ങളായ ഭാരതീയ കരസേന, വ്യോമസേന, ആന്ധ്രാപ്രദേശ് സ്റ്റേറ്റ് പോലീസ്, മലബാർ സ്‌പെഷ്യൽ പോലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, കേരള സായുധ വനിത പോലീസ് ബറ്റാലിയൻ, റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ്, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ജയിൽ വകുപ്പ്, എക്‌സൈസ്, വനം വകുപ്പ് എന്നിവയുൾപ്പെടെ 11 പ്ലാറ്റൂണുകളും സായുധമല്ലാത്ത വിഭാഗത്തിൽ ഫയർ ആൻഡ്...

റിപ്പബ്ലിക് ദിനം കാസര്‍കോട് ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വനം വന്യജീവി വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തി.

Image
കാസര്‍കോട്:  റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വനം വന്യജീവി വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന്‍ വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായി പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ആഘോഷച്ചടങ്ങുകള്‍ നടത്തിയത്. ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡ്ഡി ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി.അഖില്‍ എന്നിവര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. പരേഡ് ഫസ്റ്റ് കമാന്‍ഡെന്റായി ശിവം ഐ.പിഎസ്, സെക്കന്റ് ഇന്‍ കമാന്‍ഡറായി കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ എം.സദാശിവന്‍ എന്നിവര്‍ പരേഡ് നിയന്ത്രിച്ചു. കാസര്‍കോട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സബ് ഇന്‍സ്പെക്ടര്‍ ഗോപിനാഥന്‍ നയിച്ച ജില്ലാ ആര്‍മ്ഡ് റിസര്‍വ് പോലീസ്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എസ് അനൂപ് നേതൃത്വം നല്‍കിയ ലോക്കല്‍ പോലീസ്, കാസര്‍കോട് വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ എം വി ശരണ്യ നയിച്ച വനിത പോലീസ്, കാസര്‍കോട് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജി.ആദര്‍ശ് നയിച്ച എക്സൈസ് ഡിവിഷന്‍, കെ.വി ബ...

2026 നിയമസഭാ തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാർ..!

Image
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായതായി ഇടുക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ജനുവരി 3 ന് ചെറുതോണി ടൗൺ ഹാളിൽ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ ആരംഭിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രാഥമിക പരിശോധനയാണ് പൂർത്തിയായത്. ജില്ലയിലെ 1076 പോളിങ് ബൂത്തുകളിലേക്ക് വിതരണം ചെയ്യുന്നതിനും പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും റിസർവ് മെഷീനുകളും ഉൾപ്പെടെ 1345 കൺട്രോൾ യൂണിറ്റുകൾ, 1345 ബാലറ്റ് യൂണിറ്റുകൾ, 1453 വിവിപാറ്റ് മെഷീനുകൾ എന്നിവയാണ് പരിശോധിച്ചത്. പ്രാഥമിക പരിശോധന പൂർത്തിയായ മെഷീനുകളുടെ കൃത്യത ഉറപ്പാക്കുന്നതിനായി അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്ക് പോൾ നടത്തി. 14 മെഷീനുകളിൽ 1200 വോട്ടുകൾ, 27 വീതം മെഷീനുകളിൽ 1000 വോട്ട്, 500 വോട്ട് എന്നിങ്ങനെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തിരഞ്ഞെടുത്ത 68 മെഷീനുകളിലാണ് മോക്ക് പോൾ നടത്തി കൃത്യത ഉറപ്പാക്കിയത്.  ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ ദിനേശൻ ചെറുവാട്ട്, ഇലക്ഷൻ ...

പിടിച്ചെടുത്ത ലോറികൾ വിട്ട് നൽകുന്നതിന് മൂന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫീസർ വിജിലൻസ് പിടിയിൽ.

Image
 ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ്, സ്ക്രാപ്പ് ലോഡുമായി പിടിച്ചെടുത്ത പരാതിക്കാരൻ പാർട്ണറായുള്ള സ്ക്രാപ്പ് ബിസിനസ് സ്ഥാപനത്തിന്റെ രണ്ട് ലോറികൾ വിട്ടു കൊടുക്കുന്നതിന് പരാതിക്കാരനിൽ നിന്നും മൂന്നര ലക്ഷം (3,50,000/-) രൂപ കൈക്കൂലി വാങ്ങിയ വാളയാർ ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എൻഫോഴ്സ്മെന്റ് ഓഫീസറും പാലക്കാട് കുരുടിക്കാട് സ്വദേശിയുമായ സുമൻ.പി.എൻ നെ വിജിലൻസ് ഇന്ന് (25.01.2026) കൈയ്യോടെ പിടികൂടി. വിജിലൻസ് കൈയ്യോടെ പിടികൂടിയ സമീപകാല ട്രാപ്പ് കേസുകളിൽ ഇത് ഏറ്റവും ഉയർന്ന കൈക്കൂലി തുകയാണ്.   പരാതിക്കാരനും സുഹൃത്തും ചേർന്ന് നടത്തുന്ന സ്ക്രാപ്പ് ബിസിനസിൽ വിവിധ ഡീലർമാരിൽ നിന്നും ബിൽ പ്രകാരം ശേഖരിച്ച സ്ക്രാപ്പ് വിൽക്കുന്നതിനായി രണ്ട് ലോറികളിൽ പൊള്ളാച്ചിയിലെ കമ്പനിയിലേക്ക് കൊണ്ട് പോകുന്ന സമയം 06-01-2026 തീയതി കുഴൽമന്ദം വച്ച് ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥർ ലോറികൾ പരിശോധിക്കുകയും വാളയാർ ജി.എസ്.ടി ഓഫീസ് ഗ്രൗണ്ടിൽ കൊണ്ട് പോയി തടഞ്ഞിടുകയും ചെയ്തിരുന്നു. ജി.എസ്.ടി ഉദ്യോഗസ്ഥർ ലോറി ഡ്രൈവർക്ക് ഒരു ഫോൺ നമ്പർ കൊടുത്ത ശേഷം ഓണറോട് ഈ നമ്പരിൽ ബന്ധപ്പെടാൻ പറയണമെന്ന് പറഞ...

വളയം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

Image
  വളയം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനായി. ലഹരിക്കെതിരെ പോലീസ് സ്റ്റേഷൻ ചുറ്റുമതിലിൽ വരച്ച ചിത്രത്തിൽ ഒപ്പു ചാർത്തി ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവേശനച്ചുവരിൽ മഹാത്മാഗാന്ധിയുടെ ചിത്രം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ഇ. ബൈജു ഐ.പി.എസ് അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ നവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ്, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് പ്രീത, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം രാധിക കുനിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ അർഷിദ്, ഗ്രാമപഞ്ചായത്ത് മെമ്പർ ബീന കുനിയിൽ, നാദാപുരം ഡിവൈഎസ്പി കുട്ടികൃഷ്ണൻ, എ പി ചന്ദ്രൻ , ബി.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടൻ്റ് അനൂപ് , വളയം സ്റ്റേഷൻ ഓഫീസർ അനിൽകുമാർ ,കേരള പോലീസ് ഹൗസിങ് സൊസൈറ്റി പ്രതിനിധി ശിവദാസൻ, സുനിൽ, പി പി ചാത്തു, മോഹനൻ പാറക്കടവ് ,ടി എം വി അബ്ദുൽ ഹമീദ് , വളയം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ബഹു: കേ...

പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകും: മന്ത്രി പി പ്രസാദ്; മുഹമ്മ പൊലീസ് ക്വാർട്ടേഴ്സ് ശിലസ്ഥാപനകർമ്മം മന്ത്രി പി പ്രസാദ് നിർവഹിച്ചു. Newsofkeralam

Image
  പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മുഹമ്മ പൊലീസ് ക്വാർട്ടേഴ്സിന്റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ച ചടങ്ങിൽ ശിലസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച സംവിധാനങ്ങളോടെ ഒരു പൊലീസ് ക്വാർട്ടേഴ്സ് പണിയുമ്പോൾ കേവലം പൊലീസുകാർ മാത്രമല്ല പൊതുജനങ്ങൾക്കും കൂടി അതിന്റെ ഗുണം ലഭിക്കുമെന്നും പൊലീസിന് ഭയാശങ്കകളില്ലാതെ, ബുദ്ധിമുട്ടില്ലാതെ സേവനമനുഷ്ഠിക്കാൻ സൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഹമ്മ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി പറഞ്ഞു. മികച്ച സൗകര്യങ്ങളുള്ള പൊലീസ് സ്റ്റേഷനുകൾ, ക്വാർട്ടേഴ്സുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങളെല്ലാം നൽകി ആ ഉത്തരവാദിത്തം നല്ല രീതിയിലാണ് സർക്കാർ നടപ്പാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ 2025-26 സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി 5,42,62000 രൂപ ചെലവിലാണ് പുതിയ ക്വാർട്ടേഴ്സ് നിർമ്മിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എ കെ പ്രസന്നൻ, അരുണ്‍ മോഹൻ, എം സന്തോഷ് കുമ...

ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം* *തുറമുഖം മാറും: മുഖ്യമന്ത്രി; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. Newsofkeralam

Image
  ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ നിശ്ചയിച്ചതിലും 17 വർഷം മുന്നേ, അതായത് 2028 ൽ തന്നെ ഈ മൂന്ന് ഘട്ടങ്ങളും സംയോജിപ്പിച്ച് വിഴിഞ്ഞത്തിന്റെ തുടർവികസനം പൂർത്തിയാക്കും. 2035 മുതൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും. പൂർണ്ണതോതിലുള്ള വികസന പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയാകുന്നതിനാൽ സർക്കാരിന്റെ വരുമാനവിഹിതം നേരത്തെ കണക്കാക്കിയതിനേക്കാൾ വർദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024 ജൂലായിൽ വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പ് വന്നു. 2025 മെയ് 2ന് ഈ തുറമുഖം നാടിനു സമർപ്പിക്കുകയും ചെയ്തു. 'ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല' എന്ന് പറഞ്ഞ് ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി കേരളം യാഥാർഥ്യമാക്കി കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ചരക്കു നീക്കത്തിനായി കേരളം മറ്റുള്ളവരെ ആശ്രയിച്ചിര...

കണ്ണൂർ ഐ ടി ഐ സംഘർഷം:പ്രതിഷേധ പ്രകടനം നടത്തി യൂത്ത് കോൺഗ്രസ്

Image
  NEWSOFKERALAM/ KANNUR /PUBLISHED: JANUARY 24, 2026. POSTED : ABOOBACKER PURATHEEL കണ്ണൂർ: തോട്ടട ഐടിഐയിൽ കെ എസ് യു, യൂത്ത് കോൺഗ്രസ്സ് നേതാക്കളെ എസ് എഫ് ഐ അക്രമിച്ചു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ നിയോജകമണ്ഡലം ‌ കമ്മിറ്റിയുടെ അഭിഖ്യത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. നിയോജകമണ്ഡലം ‌ പ്രസിഡന്റ്‌ വരുൺ എം കെ യുടെ അധ്യക്ഷതയിൽ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ യുടെ ഈ നെറികെട്ട രാഷ്ട്രീയം തുടരുകയാണെങ്കിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ അശ്വിൻ സുധാകർ, ജില്ലാ സെക്രട്ടറിമാരായ സുബീഷ് മരക്കാർക്കണ്ടി,പ്രിനിൽ മതുക്കോത്ത്,ലിജിന കെ ,അതുൽ നാരായണൻ,റൂബിൻകിഴുന്ന,മുഹമ്മദ്‌ റിബിൻ സി എച്ച് ,റിജിൻ ബാബു,നവീൻ എം, തുടങ്ങിയവർ സംസാരിച്ചു.

വളപട്ടണം ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കണം: എൻ.ജി.ഒ അസോസിയേഷൻ.

Image
ജില്ലാ ജോയന്റ് ഡയറക്റ്റർക്കുള്ള നിവേദനം ജില്ല അസിസ്റ്റന്റ് ഡയറക്ടർ സി എം ഹരിദാസിന് എൻ ജി ഒ.അസോസിയേഷൻ നേതാക്കൾ നൽകുന്നു. NEWSOFKERALAM/ KANNUR /PUBLISHED: JANUARY 24, 2026. POSTED : ABOOBACKER PURATHEEL കണ്ണൂർ: വളപട്ടണം ഗ്രാമപഞ്ചായത്തിലെ ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കുന്നത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി തദ്ദേശസ്വയംഭരണ ജില്ലാ ജോയിന്റ് ഡയറക്ടർക്ക് നിവേദനം നൽകി.ജനുവരി അവസാനിക്കാറായിട്ടും ഡിസംബറിലെ ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ കടുത്ത പ്രയാസത്തിൽ ആണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ് സംസ്ഥാന കമ്മിറ്റി അംഗം കെ. അസീംബു, ജില്ലാ വൈസ് പ്രസിഡണ്ട് ഇ പി അബ്ദുള്ള, കെ കെ അബ്ദുല്ല, കെ റഹ്മത്ത് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമം: പ്രതിയെ തിരിച്ചറിയാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.   കണ്ണൂർ കുപ്പത്ത് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; സംരക്ഷണഭിത്തി പൂർത്തിയാക്കും . 

ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. Newsofkeralam

Image
  തയ്യിൽ: ഒന്നര വയസ്സുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മാതാവായ ശരണ്യ വത്സരാജ് (28)-ന് തളിപ്പറമ്പ് അഡീഷണൽ കോടതി ജീവപര്യന്തം തടവും 1,00,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ല എങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കുവാനും വിധിച്ചു.ആൺ സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശരണ്യ സ്വന്തം മകനെ കൊന്നത്. കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.17/02/2020 തീയതി പിതാവ് നൽകിയ പരാതിയിൽ അന്നത്തെ കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ സതീശൻ പി.ആർ.ൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. യു. രമേശൻ ഹാജരായി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ശ്രീ. കെ.എൻ. പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്.

കണ്ണൂർ കുപ്പത്ത് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; സംരക്ഷണഭിത്തി പൂർത്തിയാക്കും.

Image
  കണ്ണൂർ കുപ്പത്ത് ദേശീയപാത നിർമ്മാണ പ്രദേശത്ത് എ ബി സി കെട്ടിടത്തിന് മുൻവശത്തായി സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിച്ചിൽ. ആളപായമില്ല. മെയിൻ റോഡിൽ നിന്നും എട്ട് മീറ്റർ ഉയരത്തിലുള്ള സർവീസ് റോഡിനായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായതെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അറിയിച്ചു.  തകർച്ച ഉണ്ടായ സ്ഥലത്തുനിന്നും ഏകദേശം 10-12 മീറ്റർ മാറിയാണ് അടുത്തുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ കെട്ടിടത്തിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടവുമായി ചേർന്ന് നടപടികൾ സ്വീകരിച്ചുവരികയാണ്. കെട്ടിടം ഒഴിപ്പിച്ചാലുടൻ, ബാക്കിയുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കുകയും 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 21/01/2026

Image
  മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 21/01/2026 *—--------------------------------------* ➡️ മേപ്പാടി ഉരുൾപ്പൊട്ടല്‍; പ്രത്യേക വായ്പാ പദ്ധതിക്കും ഉജ്ജീവന പദ്ധതിക്കും അംഗീകാരം വയനാട് ജില്ലയിലെ മേപ്പാടി ഉരുൾപ്പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരന്ത ബാധിതര്‍ക്കായുള്ള ഉജ്ജീവന പദ്ധതിക്കും അംഗീകാരം നല്‍കി.  മേപ്പാടി പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലും 30.07.2024 ന് ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ള വാർഡുകളിലെ ദുരന്തബാധിതർക്ക് ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി ഉപജീവന മാർഗങ്ങൾ പുനരാരംഭിക്കുന്നതിനാണ് ഉജ്ജീവന വായ്പ പദ്ധതി നടപ്പിലാക്കുക.  8.57 കോടി രൂപയുടെ വായ്പ പദ്ധതി അംഗീകരിച്ച് വായ്പയ്ക്ക് പലിശയായി കണക്കാക്കിയിട്ടുള്ള 1.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർ മുഖേന കുടുംബശ്രീ മിഷന് അനുവദിക്കും. പദ്ധതിക്ക് വേണ്ടി ഏകദേശ ചിലവായി കണക്കാക്കിയിട്ടുള്ള 20 കോടി രൂപ ഹൈക്കോടതി വിധി പ്രകാരം എസ്‍ഡിആര്‍എഫ് മാനദണ്ഡങ്ങളിൽ ഇളവ് ചെയ്ത് കണ്ടെത...

ഇ-ചലാൻ അദാലത്ത് ജനുവരി 23-ന്.

Image
  കണ്ണൂർ: ഇ-ചലാൻ മുഖേന 2021 മുതൽ ലഭിച്ചിട്ടുള്ള ട്രാഫിക് പിഴകളിൽ തീർപ്പാക്കാത്തവ അടയ്ക്കുന്നതിനായി കണ്ണൂർ സിറ്റി പോലീസ് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു. 2026 ജനുവരി 23 വെള്ളിയാഴ്ച കണ്ണൂർ ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ വെച്ചാണ് അദാലത്ത് നടക്കുക. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പൊതുജനങ്ങൾക്ക് അദാലത്തിൽ പങ്കെടുക്കാം. 2021 വർഷം മുതൽ നൽകിയിട്ടുള്ളതിൽ ഇതുവരെ പിഴ അടയ്ക്കാത്ത ചലാനുകളാണ് പരിഗണിക്കുന്നത്. നിലവിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളതായ ചലാനുകൾ അദാലത്തിൽ പരിഗണിക്കില്ല. പിഴ ഒടുക്കുന്നതിനായി എ.ടി.എം കാർഡ്, യു.പി.ഐ (UPI) സൗകര്യങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളൂ.

എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ; എൻ സി പി മുൻ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് കോൺഗ്രസിൽ അംഗത്വം നൽകി കെ. സുധാകരൻ എം പി. Newsofkeralam

Image
കണ്ണൂർ : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യുടെ നേതാക്കളും പ്രവർത്തകരും കോൺഗ്രസ്സിൽ ചേർന്നു. എൻസിപി മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റും മുൻ സംസ്ഥാന സെക്രട്ടറിയുമായ തലശേരിയിലെ  കെ. സുരേശൻ,എൻ സി പി സംസ്ഥാന നിർവ്വാഹക സമിതി അംഗവും എൻ സി പി മുൻ സംസ്ഥാന ജന:സെക്രട്ടറിയുമായ പി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 13 നേതാക്കൾക്ക് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ. സുധാകരൻ എം പി പാർട്ടി അംഗത്വം നൽകി. 1 കെ. സുരേശൻ (തലശ്ശേരി) മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് -എൻ സി പി , മുൻ സംസ്ഥാന സെക്രട്ടറി  2. പി. കുഞ്ഞിക്കണ്ണൻ -(പയ്യന്നൂർ) എൻ സി പി സംസ്ഥാന നിർവ്വാഹക സമിതി അംഗം                                                                  എൻ സി പി മുൻ സംസ്ഥാന ജന:സെക്രട്ടറി  3. രജീഷ്.കെ.വി (തലശ്ശേരി) - ജില്ലാ ജനറൽ സെക്രട്ടറി , സംസ്ഥാന നിർവ്വാഹക സമിതി അംഗം   4. ശിവദാസൻ. പി (അഴീക്കോട്) - നാഷണലിസ്റ്റ് മൽസ്യ തൊഴിലാളി കോൺഗ്...

തൃശ്ശൂരിന്റെ സംഘാടന മികവിനെ അഭിനന്ദിച്ച് സ്പീക്കർ. Newsofkeralam

Image
തൃശൂർ: അഞ്ച് ദിവസവും നല്ല സംഘാടന മികവോടുകൂടിയും പരാതി രഹിതമായും കലോത്സവം നടപ്പിലാക്കാൻ തൃശ്ശൂർ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനചടങ്ങിൽ മുഖ്യ പ്രഭാഷകനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലാദ്യമായി ഓൺലൈനായി കലോത്സവം നടത്തിയതാണ് തൃശ്ശൂരിലെ കലോത്സവത്തെ ശ്രദ്ധേയമാക്കുന്നതെന്നും കാസർകോട്ടെ സിയ ഫാത്തിമയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിനെ ഓർമിപ്പിച്ച് സ്പീക്കർ പറഞ്ഞു.

നമ്മുടെ വിദ്യാർത്ഥികൾ പ്രതിഭാസമ്പന്നർ ; എല്ലാവരും കേരളത്തിൽ വിജയികളായി തുടരണം - വിഡി സതീശൻ. Newsofkeralam

Image
തൃശൂർ: കലോത്സവത്തിന് എത്തിയ ഓരോ വിദ്യാർഥിയും നമ്മുടെ എല്ലാ സ്വപ്‌നങ്ങളെയും യാഥാർത്ഥ്യമാക്കാൻ കഴിവുള്ളവരാണ്. ഇവരാരും മറ്റ് വിദേശ രാജ്യങ്ങളിൽ പോകാതെ ഇവിടെത്തന്നെ തുടരണമെന്നും എല്ലാവരും പോയാൽ കേരളം ഒരു വൃദ്ധസദനമായി മാറുമെന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. ഓരോ വർഷം കഴിയും തോറും യുവജനോത്സവം വലിയ ഒരു ഉത്സവമായി, എന്നും കുട്ടികളുടെ മനസിൽ ഓർത്തിരിക്കാൻ പറ്റുന്ന ഓർമയായി മാറുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കലോത്സവ ചട്ടങ്ങൾ മാറ്റി സിയ ഫാത്തിമയെ മത്സരത്തിൽ പങ്കെടുപ്പിച്ച വിദ്യാഭ്യാസ മന്ത്രിയെ മന്ത്രി വി. ഡി സതീശൻ അഭിനന്ദിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി കലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറൽ കൺവീനറുമായ ആർ.എസ് ഷിബു ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തി. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ. കെ. രാജൻ, ഡോ. ആർ. ബിന്ദു, എ.കെ ശശീന്ദ്രൻ, എം.എൽ.എ മാരായ എ.സി മൊയ്തീൻ, സനീഷ് കുമാർ ജോസഫ്, പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ക...

അവസാനനിമിഷം വരെ നീണ്ടുനിന്ന ആവേശോജ്ജ്വല പോരാട്ടത്തിനൊടുവിൽ കലാകിരീടം കണ്ണൂരിന്. Newsofkeralam

Image
തൃശൂർ: അവസാനനിമിഷം വരെ നീണ്ടുനിന്ന ആവേശോജ്ജ്വല പോരാട്ടത്തിനൊടുവിൽ കലാകിരീടം കണ്ണൂർ നേടി. 1028 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ ജില്ല കല, വിദ്യ, നാദം എന്നിവ സമന്വയിപ്പിച്ച പുസ്തകവും വളയിട്ട കൈയും ശംഖുമുള്ള 117.5 പവന്റെ സ്വർണ്ണ കപ്പിൽ മുത്തമിട്ടത്. 1023 പോയിന്റുകൾ നേടി തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനവും, 1017 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  *ജില്ലകളുടെ പോയിൻ്റ് നില*  കണ്ണൂർ- 1028 തൃശൂർ- 1023 കോഴിക്കോട് -1017  പാലക്കാട് -1013 കൊല്ലം - 986 മലപ്പുറം - 981 തിരുവനന്തപുരം -977 എറണാകുളം- 976 കാസർഗോഡ് - 947 കോട്ടയം-942 വയനാട്- 935 ആലപ്പുഴ-927 പത്തനംതിട്ട-890 ഇടുക്കി -848 വിഭാഗം തിരിച്ചുള്ള പോയിന്റ് നില *എച്ച്.എസ് ജനറൽ* കണ്ണൂർ- 494 തൃശൂർ- 489 കോഴിക്കോട്-479 പാലക്കാട് -474  കൊല്ലം - 471 മലപ്പുറം - 468 കോട്ടയം - 467 എറണാകുളം -464 തിരുവനന്തപുരം -461 വയനാട്- 457 കാസർഗോഡ് - 453 ആലപ്പുഴ-443 പത്തനംതിട്ട-433 ഇടുക്കി -403  *എച്ച്.എസ്.എസ് ജനറൽ* പാലക്കാട് -539 കോഴിക്കോട്-538 തൃശൂർ-534 കണ്ണൂർ- 534 കൊല്ലം - 517 തിരുവനന്തപുരം -516 എറണാകുളം -514 മലപ്പുറം-513 കാസർഗോഡ് - 49...

ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമം: പ്രതിയെ തിരിച്ചറിയാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Image
കണ്ണൂർ: മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പരാതിക്കാരന്റെ പേരിൽ മണി ലോണ്ടറിംഗ് (Money Laundering) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന പ്രതി പരാതിക്കാരനെ വാട്സ് ആപ്പ് വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നിങ്ങൾ 'ഡിജിറ്റൽ അറസ്റ്റിലാണെന്ന്' അറിയിക്കുകയും വ്യാജ രേഖകൾ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കണ്ണൂർ സിറ്റി- 9497927694, ഇൻസ്പെക്ടർ ഓഫ് പോലീസ് (സൈബർ ക്രൈം പോലീസ് സ്റ്റേഷൻ)- 9497975778, പോലീസ് സബ് ഇൻസ്പെക്ടർ (സൈബർ ക്രൈം പോലീസ് സ്റ്റേഷൻ)- 9497935446 E-Mail ID - cyberpsknr.pol@kerala.gov.in

വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി കലോത്സവ വേദിയില്‍ മന്ത്രി കെ. രാജന്‍.

Image
   സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനവും വേദികളിലെത്തിയ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം കലോത്സവത്തിന്റെ ആവേശം പങ്കിട്ടു. മത്സര വേദികളില്‍ കാണികളിലൊരാളായി ഇരുന്ന് കയ്യടികളോടെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിച്ച മന്ത്രി, അവരുടെ പ്രകടനങ്ങളെ ആസ്വദിക്കുന്നതിലും മുന്നിലായിരുന്നു.കലോത്സവത്തിന്റെ സംഘാടക ചെയര്‍മാന്‍കൂടിയായ മന്ത്രി മത്സരത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെ നേരില്‍ കണ്ടു. കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വേദികളിലുടനീളം സൗഹൃദ സംഭാഷണങ്ങളുമായി അവര്‍ക്കൊപ്പം മന്ത്രിയും ചേര്‍ന്നു. ഔപചാരികതകളില്ലാതെ, കുട്ടികളോടൊപ്പം കലോത്സവം ആസ്വാദിക്കുകയാണ് മന്ത്രി കെ. രാജന്‍.

ഡിജിറ്റൽ അറസ്റ്റ്' നാടകം പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലീസ്.

Image
  കണ്ണൂർ: ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന റിട്ടയേർഡ് ബാങ്ക് മാനേജറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടാനുള്ള നീക്കം തോട്ടട സ്വദേശിയായ റിട്ടയേർഡ് ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിന്‍റെ ജാഗ്രതയിലും കണ്ണൂർ സിറ്റി സൈബർ പോലീസ് സമയോചിതമായ ഇടപെടലിലൂടെ പൊളിച്ചു. ജനുവരി 11-നാണ് തട്ടിപ്പിന് തുടക്കമിട്ട ഫോൺ കോൾ പ്രമോദ് മഠത്തിലിന് ലഭിക്കുന്നത്. മുംബൈയിലെ കാനറ ബാങ്കിൽ പ്രമോദിന്റെ പേരിൽ ഒരു അക്കൗണ്ടും സിം കാർഡും എടുത്തിട്ടുണ്ടെന്നും, നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻ.ഐ.എ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്. ഇതിന്റെ തെളിവായി എഫ്.ഐ.ആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവയും അയച്ചു നൽകി ഭീഷണിപ്പെടുത്തി. എന്നാൽ, കാര്യങ്ങൾ മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഉടൻ തന്നെ കണ്ണൂർ സിറ്റി സൈബർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് ജനുവരി 12-ന് രാവിലെ 11:30-ന് തട്ടിപ്പുകാർ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടതനുസരിച്ച് സൈബർ പോലീസ് സംഘം പ്...

കണ്ണൂർ കോർപ്പറേഷൻ പുഴാതി സോണലിലെ കൗൺസിലർമാർക്ക് സ്വീകരണം നൽകി.

Image
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ പുഴാതി സോണൽ പരിധിയിലെ 8 ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് സോണൽ ഓഫീസിൽ സ്വീകരണം നൽകി. സ്വീകരണവും ഉപഹാര വിതരണവും മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ പി താഹിർ അധ്യക്ഷത വഹിച്ചു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ മുഹമ്മദ്‌ അലി, കൗൺസിലർമാരായ അനൂപ് ബാലൻ, വി പുരുഷോത്തമൻ, കെ ഉഷാകുമാരി, കെ ശ്രീജ, ഷബീർ കുഞ്ഞിപ്പള്ളി, എ കെ മജേഷ്, സുബൈർ കിച്ചിരി, സോണൽ ഓഫീസർ ഇ പി അബ്ദുല്ല, അസിസ്റ്റന്റ് എൻജിനീയർ ജ്യോതിഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്ക, സിഡിഎസ് ചെയർപേഴ്സൺ ജ്യോതിലക്ഷ്മി, സൂപ്രണ്ട് വി പി ഷഹനാദ് തുടങ്ങിയവർ സംസാരിച്ചു. - അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.         ന്യൂസ്‌ ഓഫ് കേരളം.   കണ്ണൂർ കോർപ്പറേഷനുമായി ബന്ധപ്പെട്ട വാർത്തകൾ താഴെ ക്ലിക്ക് ചെയ്ത് വായിക്കാം :  കെ.പി. താഹിർ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആകും.   കണ്ണൂര്‍ കോർപറേഷൻ മേയറായി പി. ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മെഡിസെപ് : പ്രീമിയം വർദ്ധനവ് പിൻവലിക്കണം : എ എം ജാഫർഖാൻ.   പുതുവത്സരാഘോഷം; പയ്യാമ്പലം ബീച്ചിലേക...

24 വർഷമായി ഒളിവിൽ; നിരവധി മോഷണ കേസിലെ പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. Newsofkeralam

Image
തലശ്ശേരി: കേരളത്തിലുടനീളം നിരവധി വാഹന മോഷണക്കേസുകളിലും ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലും പ്രതി പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീൻ(52) ആണ് വയനാട്ടിലെ കൽപ്പറ്റയിൽ വെച്ച് തലശ്ശേരി പോലീസിന്റെ പിടിയിലായത്.തലശ്ശേരി ഇൻസ്‌പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. തലശ്ശേരി എസ്‌.ഐ സൈഫുദ്ദീൻ എം.ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ് എ.കെ, സിവിൽ പോലീസ് ഓഫീസർ ലിജീഷ് കെ എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.തലശ്ശേരി പോലീസ് സ്റ്റേഷനിൽ 24 വർഷം മുൻപ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിത്. മലപ്പുറം ജില്ലയിലെ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സൈനുദ്ദീൻ. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 24 ഓളം കേസുകളും ഇയാൾക്കെതിരെയുണ്ട്, എൽ.പി വാറന്റ് പ്രതിയുമാണ് സൈനുദ്ദീൻ.