Posts

തൂഫാൻ;ദ നാർക്കോ ഹണ്ട്",'നമുക്ക് ലഹരിയുടെ വേരറുക്കാം' എന്ന കാപ്ഷനുകളോടെ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും. 31

Image
തൂഫാൻ;ദ നാർക്കോ ഹണ്ട്",'നമുക്ക് ലഹരിയുടെ വേരറുക്കാം' എന്ന കാപ്ഷനുകളോടെ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും. കേരള പോലീസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തൃശ്ശൂർ റൂറൽ ജില്ലയിലെ 500 സ്കൂളുകളിലെ കുട്ടികൾക്കായി നെയിം സ്ലിപ്പുകൾ വിതരണം ചെയ്യുന്നത്.* *നെയിംസ്ലിപ്പുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് മാള കോട്ടക്കൽ എസ്. സി.ജി.എച്ച്.എസ് ൽ വെച്ച് യുവജന ക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ ജെ ജനീഷ് നിർവഹിക്കും* ഇരിങ്ങാലക്കുട : ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കേരള പോലീസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് *"തൂഫാൻ; ദ നാർക്കോ ഹണ്ട്"* എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശങ്ങളും പോലീസിന്റെ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും ആലേഖനം ചെയ്ത നെയിം സ്ലിപ്പുകളാണ് തൃശ്ശൂർ റൂറൽ ജില്ലയിലെ 500 സ്കൂളുകളിലെ കുട്ടിക...

ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശന വേളയിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.

Image
വിദ്യാർത്ഥികളെ സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് ബോധവാൻമാരാക്കുന്നതിൻ്റെ ഭാഗമായി ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശന വേളയിൽ സംസ്ഥാനത്താകമാനം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും. സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പൊലീസ് സൈബർ വിഭാഗത്തിൻ്റെ പദ്ധതിയായ കിഡ് ഗ്ലോവ് പ്രോജക്റ്റ് സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഉപയോഗം, സൈബർ ഭീഷണികളിൽ നിന്നുള്ള സംരക്ഷണം, ഓൺലൈൻ ഗെയിമിംഗ് അപകടസാധ്യതകൾ, വ്യാജ വാർത്താ അവബോധം, സ്വകാര്യതാ സംരക്ഷണം, ഡിജിറ്റൽ ആസക്തി, സൈബർ ശുചിത്വം, സോഷ്യൽ മീഡിയ സുരക്ഷ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റം തുടങ്ങിയ മേഖലകൾ കിഡ് ഗ്ലോവിൻ്റെ പരിധിയിൽ വരും. പദ്ധതിയുടെ ഭാഗമായി പൊലീസ് വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ അദ്ധ്യാപകർക്കും രക്ഷിതാകൾക്കും സൈബർ സുരക്ഷ സംബന്ധിച്ച് പ്രാഥമിക പരിശീലനം നൽകുകയും ക്വിസ് മുതലായ വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുംഈ പദ്ധതിയുടെ ശരിയായ തുടർ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.  സൈ...

സന്ദർശിച്ചു.

Image
കണ്ണൂർ : കണ്ണൂരിൽ പോലീസുകാരുടെ മർദ്ദനത്തിൽ പരിക്കുപറ്റിയ കോൺഗ്രസ്‌ കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ആർ രഞ്ജിത്തിനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പ്രകാശൻ മാസ്റ്റർ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു.

അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

Image
അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പു...

തളിപ്പറമ്പിൽ വീണ്ടും എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട.

Image
കണ്ണൂർ : അതിമാരക മയക്കുമരുന്നായ  എംഡിഎംഎ യുമായി യുവാവും യുവതിയുമടക്കം രണ്ട് പേര്  തളിപ്പറമ്പ് എക്സൈസിന്റെ  പിടിയിൽ.  ജോയിൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി വി ശ്രീകുമാർ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് .ജെ  യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2.1 ഗ്രാം എംഡി എം എ കണ്ടെടുത്തു. പട്ടുവം കുന്നരു  സ്വദേശി മുജീബ് റഹ്മാൻ   33 വയസ്സ്  കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ 23 വയസ്സ്  എന്നിവരാണ് പിടിയിലായത്.  മാരകമായ എം.ഡി .എം. എ വിതരണ  ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ . അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്., ബിജു വിവി ,പ്രിവന്റ്  ഓഫീസർ ഗ്രേഡ് ഉല്ലാസ് ജോസ്, വിജിത്ത് ടിവി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്.എം, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ. സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് . 

മു​ന്‍​മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ചേലാട് തോമ്പ്രയിൽ ടി.​യു. കു​രു​വി​ള അന്തരിച്ചു.

Image
കൊച്ചി : മു​ന്‍​മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ചേലാട് തോമ്പ്രയിൽ ടി.​യു. കു​രു​വി​ള (90) അന്തരിച്ചു . മെ​യ് 12ന് ​ആ​ണ് ശ്വ​സ​ത​ട​സം അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​രു​വി​ള​യെ കൊ​ച്ചി ആ​സ്റ്റ​ര്‍ മെഡിസിറ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് വകുപ്പ് മ​ന്ത്രി​യാ​യി​രു​ന്നു. 2006, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ത​മം​ഗ​ല​ത്ത് നി​ന്നും തു​ട​ര്‍​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോസഫ് ​വി​ഭാ​ഗ​ത്തി​ന്റെ വൈ​സ് ചെ​യ​ര്‍​മാ​നാ​ണ്.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ്‌ അനിയാ വലിയ പള്ളിയിൽ.

കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

വളപട്ടണം: ചിറക്കലിൽ അബദ്ധത്തിൽ കുഴിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് രക്ഷകനായി വളപട്ടണം പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് രജിത്ത് പി.പി.  രാത്രി ഏഴു മണിയോടെ ചിറക്കൽ പഞ്ചായത്തിലെ പുതിയതെരു സ്റ്റൈലോ കോർണറിന് സമീപമാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ മാരിമുത്തു എന്നയാൾ നടന്നുപോകുന്നതിനിടയിൽ അബദ്ധത്തിൽ അഞ്ചടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചോര വാർന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന വളപട്ടണം പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ശ്രീ. രജിത്ത് പി.പി. ഒട്ടും സമയം കളയാതെ ഉടനടി ഇയാൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് പോലീസ് വാഹനത്തിന്റെ സഹായത്തോടെയോ നാട്ടുകാരുടെ സഹകരണത്തോടെയോ ഇയാളെ എത്രയും വേഗം തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു.

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ന് തിരുവനന്തപുരം പട്ടം ഗവ: മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

Image
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ന് തിരുവനന്തപുരം പട്ടം ഗവ: മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30-ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും. ​"പാഠം 1: പുതുയുഗ വിദ്യാലയം" എന്ന ആശയത്തിലൂന്നി ആണ് ഇത്തവണത്തെ അധ്യയന വർഷം ആരംഭിക്കുക. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും പങ്കുചേരും.

കണ്ണൂർ സിറ്റി കുറുവയിൽ സബീനാസിൽ അമീറലി (33) മസ്കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

Image
കണ്ണൂർ സിറ്റി : കുറുവയിൽ സബീനാസിൽ അമീറലി (33) മസ്കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പിതാവ്: മുസ്തഫ ഹാജി (ഐ.യു.എം.എൽ എടക്കാട് നോർത്ത് പ്രസിഡന്റ്).  മാതാവ്: മറിയംബി. സഹോദരങ്ങൾ: ഷഹീദ്, നൗഷാദ്, ഷെരീഫ്, സബീന. ഭാര്യ : മുർഷിദ. ഏക മകൾ : മൂന്ന് വയസ്സുകാരി അംറ മറിയം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മൈതാനപ്പള്ളി ഖബർസ്ഥാനിൽ. കണ്ണൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി അനുശോചിച്ചു.

പുറത്തീൽ കുഞ്ഞിപ്പുരയിൽ അഹമ്മദ് കുട്ടി നിര്യാതനായി.

Image
വാരം : പുറത്തീൽ കുഞ്ഞിപ്പുരയിൽ അഹമ്മദ് കുട്ടി (75) നിര്യാതനായി. മക്കൾ : നിയാസ്, നസീർ അഹമ്മദ്, നവാസ്, നുസ്രത്ത്, നാഷിമ. മരുമക്കൾ : സൈനുദ്ധീൻ, സാജിദ്, നൂർജഹാൻ, സഹല, ഫാരിഷ.

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച.

Image
             - അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡോ. ആഷിഖ് ഹോപ്പ് മെഡിക്കൽ സെന്ററും ടൈംപാസ് ആർട്‌സ് & സ്പോർട്‌സ് ക്ലബും പള്ളിപ്രം സഹകരിച്ചാണ് പള്ളിപ്രം യു. പി സ്കൂളിൽ മെയ് 24 ഞായറാഴ്ച ക്യാമ്പ് നടക്കുന്നത്. ഞായറാഴ്ച രാവിലെ  പത്തുമണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുക. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്യും. ടൈം പാസ് ക്ലബ്ബ് രക്ഷാധികാരി പി സജയൻ അധ്യക്ഷത വഹിക്കും. ടൈം പാസ് ക്ലബ്ബ് സെക്രട്ടറി കെ. നിഖിൽ, കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ കെ.അർഷാദ്, കെ. ടി മുർഷിദ്, ടൈം പാസ് ക്ലബ്ബ് പ്രസിഡണ്ട് പി അഹമ്മദ് തുടങ്ങിയവർ സംസാരിക്കും. ജനറൽ, ഓർത്തോ, ശിശുരോഗ വിഭാഗം ഡോക്ടർമാരുടെ പരിശോധനകളാണ് ക്യാമ്പിൽ ലഭ്യമാകുന്ന സൗജന്യ സേവനങ്ങൾ. ഷുഗർ, ബ്ലഡ്‌ പ്രഷർ എന്നിവയും ക്യാമ്പിൽ സൗജന്യമായി പരിശോധിക്കാം. വിറ്റാമിൻ ഡി, ടി.എഫ്.ടി, എച്ച്. ബിഎ1സി രക്ത പരിശോധനകൾ 50 ശതമാനവും മറ്റു രക്ത പരിശോധനകൾ 30 ശതമാനവും വിലകിഴിവിൽ...

മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു Newsofkeralam

Image
  മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു 

പ്രതിപക്ഷ നേതാവായി പിണറായി വിജ‍യനെ പ്രഖ്യാപിച്ചു. Newsofkeralam

Image
  തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജ‍യനെ പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സമിതിയുടേതാണ് തീരുമാനം.

കാത്തിരിപ്പിന് വിരാമം; പടനയിച്ചവന്‍ തന്നെ നയിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി. Newsofkeralam

Image
 വിഡി സതീശന്‍ കേരള മുഖ്യമന്ത്രി. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നടത്തിയത്.

വ്യാജ പെൻഷൻ വാഗ്ദാനം നൽകി സൈബർ തട്ടിപ്പ് വ്യാപകം . Newsofkeralam

Image
   ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രമുഖ ബാങ്കുകളുടെ പേരിൽ "Pension Card", "Monthly Pension Scheme", "Senior Citizen Benefit Card" എന്നിവയുടെ വ്യാജ പരസ്യ ലിങ്കുകൾ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ് വ്യാപകം.ഇത്തരം പരസ്യങ്ങളിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരിട്ട് WhatsApp ചാറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നു. തുടർന്ന് തട്ടിപ്പുകാർ ബന്ധപ്പെട്ട ബാങ്കിൻ്റെ Customer Care അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഫോൺ കോളുകൾ വഴിയോ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെടുന്നു. പെൻഷൻ കാർഡ് ആക്ടിവേഷനു വേണ്ടി "Pension Form" എന്ന പേരിൽ ഒരു ലിങ്ക് അയക്കുകയും അത് തുറന്ന് വിവരങ്ങൾ പുരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ലിങ്ക് തുറക്കുന്നതിനോടൊപ്പം തന്നെ മൊബൈൽ ഫോണിൽ മാൽവെയർ അടങ്ങിയ APK ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. ഈ മാൽവെയർ ആപ്ലിക്കേഷൻ വഴി മൊബൈലിലെ OTP സന്ദേശങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ, SMS വിവരങ്ങൾ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കുന്നു.  തുടർന്ന് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ക്രെഡിറ്റ് കാർഡുകളിൽ നിന്നും അവർ...

കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. Newsofkeralam

Image
  കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് കട്ടക്കുളം സ്വദേശി അനീഷിന്റെ മകൻ ഫെലിൻ ഫെഡറിക് (15) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി വൈകി കണ്ണപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ വെച്ചാണ് അപകടം നടന്നത്. സമീപ പ്രദേശത്തെ ഒരു ഉത്സവത്തിന് പോയി മടങ്ങി വരുന്നതിനിടെയാണ് ഫെലിൻ അപകടത്തിൽപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ രാത്രി മുതൽ നടത്തിയ തിരച്ചിലിൽ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.

തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. Newsofkeralam

Image
ചെന്നൈ : തമിഴകത്തിന്റെ ജനനായകനായി വിജയ്. തമിഴ് മക്കളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയിലാണ് ഇളയ ദളപതി ജോസഫ് സി. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു വിജയിയുടെ സത്യപ്രതിജ്ഞ. ദൈവ നാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തന്റെ ഭരണം അഴിമതി വിരുദ്ധവും നീതി പൂര്‍വ്വവുമായിരിക്കും എന്ന് ഉറപ്പു നല്‍കുന്നതായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് സത്യവാചകം ചൊല്ലികൊടുത്തത്. ഒമ്പത് മന്ത്രിമാരും ചുമതലയേല്‍ക്കുകയാണ്. 

കുളപ്പുറം ഓൾ കേരള എക്സിക്യൂട്ടീവ് ക്രിക്കറ്റ്: കണ്ണൂർ സിറ്റി പോലീസ് ജേതാക്കൾ.

Image
  കണ്ണൂർ : കുളപ്പുറം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള എക്സിക്യൂട്ടീവ് പ്രൊഫഷണൽ ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ സിറ്റി പോലീസ് കിരീടം ചൂടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കാസർകോട് പോലീസിനെ പരാജയപ്പെടുത്തിയാണ് കണ്ണൂർ സിറ്റി പോലീസ് ചാമ്പ്യന്മാരായത്. സംസ്ഥാനത്തെ പ്രമുഖ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ അണിനിരത്തി നടത്തിയ ടൂർണമെന്റ് കായികപ്രേമികൾക്ക് മികച്ചൊരു ദൃശ്യവിരുന്നാണ് സമ്മാനിച്ചത്.സെൻട്രൽ യൂണിവേഴ്സിറ്റി, കാസർകോട് ജില്ലാ പോലീസ്,ഇന്ത്യൻ റെയിൽവേ, എൽ.എസ്.ജി.ഡി, കണ്ണൂർ റൂറൽ പോലീസ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് തുടങ്ങിയ പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. വിവിധ ഘട്ടങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിലാണ് കണ്ണൂർ സിറ്റി പോലീസ് ജേതാക്കളായത്. ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അർജുൻ. യു. പി യും വിജയ്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങി. x

ഗേറ്റ് പരീക്ഷയിൽ സോഷ്യോളജിയിൽ അഖിലേന്ത്യാ തലത്തിൽ അമൽ മോഹനന് ഒന്നാം റാങ്ക്.

Image
          - അബൂബക്കർ പുറത്തീൽ,            കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ :  ഗേറ്റ് പരീക്ഷയിൽ സോഷ്യോളജിയിൽ അഖിലേന്ത്യാ തലത്തിൽ അമൽ മോഹനന് ഒന്നാം റാങ്ക്. 1000 ൽ 993 സ്കോർ നേടിയാണ് ഒന്നാമത് എത്തിയത്. കണ്ണൂരിലെ നിയുക്ത എംഎൽഎ അഡ്വ. ടി ഒ മോഹനന്റെയും, മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക വി ആർ പ്രീതയുടെയും മകനാണ്. N Follow the • News Of Keralam • ന്യൂസ് ഓഫ് കേരളം channel on WhatsApp: https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I യു.ഡി.എഫ് പ്രചരണത്തെ ഇളക്കി മറിച്ച് ഡി കെ ശിവകുമാർ.   കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ; ജനങ്ങള്‍ പാഠം പഠിപ്പിച്ചിട്ടും ഇടതുമുന്നണി പഠിക്കുന്നില്ല: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്.    മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായപി.കുഞ്ഞി മുഹമ്മദ് നിര്യാതനായി

കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ബ്രാഞ്ച് വാർഷിക സമ്മേളനം നടത്തി.

Image
          - അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : കേരള എൻ ജി ഒ അസോസിയേഷൻ, കണ്ണൂർ ബ്രാഞ്ച് 51ാം വാർഷിക സമ്മേളനം കണ്ണൂർ ഈക്കോസ് ഭവൻ ഹാളിൽ വെച്ച് നടന്നു. സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു, ബ്രാഞ്ച് പ്രസിഡണ്ട്‌  പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി അബ്ദുൾ റഷീദ്, എ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ഷമിൽ എ സ്വാഗതവും ട്രഷറർ അനിൽകുമാർ കുന്നത്ത് നന്ദിയും പറഞ്ഞു.സർവീസിൽ നിന്ന് വിരമിച്ചവർക്കും ഗസറ്റഡ് ഓഫീസ് തസ്തിയിലേക്ക് പ്രമോഷൻ ലഭിച്ചവർക്കും ഉള്ള യാത്രയയപ്പും മറ്റ് അനുമോദനവും ഉപഹാര സമർപ്പണവും മേയർ നിർവഹിച്ചു.പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട്‌ മഹേഷ്‌ കെ വി ഉത്ഘാടനം ചെയ്തു.ജയരാജൻ വി യുടെ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി നന്ദകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഇ പി അബ്‌ദുള്ള, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മഹേഷ്‌ കുട്ട്യാറ്റൂർ, സുരേശൻ പിവി,കിഷോർ പി ആർ,ഹാഷിബ...

മുസ്ലിം ലീഗ് നേതാവിന്റെ പ്രസ്താവന പരാജയത്തിന്റെ ജാള്യത മറച്ചു വെക്കാന്‍.

Image
                     - അബൂബക്കർ പുറത്തീൽ,                 കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂര്‍: അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറച്ചു വെക്കാന്‍ വേണ്ടിയുള്ളതാണെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോഴും അഴീക്കോട് പരാജയപ്പെട്ടതിനു കാരണം മുന്നണിക്കും പാര്‍ട്ടിക്കും ഉള്ളില്‍ തിരയുന്നതിനു പകരം അപര ശത്രുവിനെ തേടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. സ്വന്തം പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവും ആഭ്യന്തര തര്‍ക്കങ്ങളും മറച്ചുവെക്കാന്‍ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണിത്. ജനവിധിയെ മാനിച്ച് ആത്മപരിശോധന നടത്തേണ്ട സമയത്ത്, വോട്ടര്‍മാരെ അപമാനിക്കുകയും രാഷ്ട്രീയ എതിരാളികളെ ''തീവ്രവാദികള്‍'' എന്ന് മുദ്രകുത്തുകയും ചെയ്യുന്നത് രാഷ്ട്രീയ ധാര്‍മികതയല്ല. വര്‍ഗീയ പാര്‍ട്ടി എന്നത് എസ്ഡിപിഐയേക്കാള്‍ കൂടുതല്‍ യോജിക്കുന...

പൊതുവാച്ചേരി മാങ്കുന്നത്തു തെനിച്ചേരികണ്ടി നാസർ നിര്യാതനായി.

Image
കാഞ്ഞിരോട്: മാച്ചേരി കൊളത്തു വയൽ ബാങ്കിന് സമീപം താമസിക്കുന്ന പൊതുവാച്ചേരി മാങ്കുന്നത്തു തെനിച്ചേരികണ്ടി നാസർ (65) നിര്യാതനായി. മത്സ്യ വ്യാപാരിയായിരുന്നു. പരേതരായ പീർ മുഹമ്മദിന്റെയും നബീസ എം. കെ യുടെയും മകനാണ്.ഭാര്യ.ജമീല (പരിപ്പിൻ മൊട്ട.കക്കാട്).  മക്കൾ. ഇല്യാസ്, റിയാസ്, ബൽക്കീസ്, ജാമതാക്കൾ. അബ്ദുൽ കരീം ( ആംബുലൻസ് ഡ്രൈവർ.സി. എച്ച്.സെന്റർ ചക്കരക്കൽ) ഫാസില (തരിയേരി ). ഷഫ്ന (മാലൂർ ). സഹോദരങ്ങൾ. ഗസ്സാലി(കണ്ണൂർ സിറ്റി)ജാഫർ( കടലായി)മുജീബ് റഹ്മാൻ(കാഞ്ഞിരോട് ) പരേതയായ സൈനബ. കബറടക്കം നാളെ വെള്ളിയാഴ്ച(01/05/26) രാവിലെ 9 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ Follow the • News Of Keralam • ന്യൂസ് ഓഫ് കേരളം channel on WhatsApp: https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I യു.ഡി.എഫ് പ്രചരണത്തെ ഇളക്കി മറിച്ച് ഡി കെ ശിവകുമാർ.   കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ; ജനങ്ങള്‍ പാഠം പഠിപ്പിച്ചിട്ടും ഇടതുമുന്നണി പഠിക്കുന്നില്ല: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്.    മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ്...

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.

Image
  സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. *ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്*.  * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.  * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. * മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ ...

പ്രസിദ്ധമായ പുറത്തീൽ പള്ളി മഖാം ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരിപാടിക്ക് ഇന്ന് തുടക്കമാകും.

Image
          - അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ: പ്രസിദ്ധമായ പുറത്തീൽ പള്ളി മഖാം ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരിപാടിക്ക് ഇന്ന് തുടക്കമാകും. രാത്രി ഏഴിന് ബഷീർ ഫൈസി മാണിയൂർ ഉദ്ഘാടനം ചെയ്യും. ലുഖ്മാനുൽ ഹക്കീം ഫാളിലി പ്രഭാഷണം നടത്തും. നാളെ വൈകിട്ട് ഏഴിന് യഹിയ ബാഖവി പുഴക്കര പ്രഭാഷണം നടത്തും. രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്ക് ഖത്തം ദുഃആക്ക് ഹാമിദ് മദനി നേതൃത്വം നൽകും. രാത്രി ഏഴിന് കുമ്മനം നിസാമുദ്ദീൻ അസ്‌ഹരി പ്രഭാഷണം നടത്തും. മൂന്നിന് രാവിലെ ഒൻപതിന് സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മൗലിദ് പാരായണത്തി നും കൂട്ടുപ്രാർത്ഥനക്കും നേതൃത്വം നൽകും. തുടർന്ന് 10 മുതൽ വൈകിട്ട് മൂന്നുവരെ അന്നദാനം നടക്കും. Follow the • News Of Keralam • ന്യൂസ് ഓഫ് കേരളം channel on WhatsApp: https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I യു.ഡി.എഫ് പ്രചരണത്തെ ഇളക്കി മറിച്ച് ഡി കെ ശിവകുമാർ.   കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ; ജനങ്ങള്‍ പാഠം പഠിപ്പിച്ചിട്ടും ഇടതുമുന്നണി പഠിക്കുന്നില്ല: അഡ്വ. മ...

ഉപ്പ് വെള്ളം കയറി കിണർ വെള്ളം ഉപയോഗശൂന്യമായി കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ വാരംകടവ് നിവാസികൾക്ക് ആശ്വാസമായി കുടിവെള്ളമെത്തിച്ച് കോർപറേഷൻ.

Image
              - അബൂബക്കർ പുറത്തീൽ,          കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : കണ്ണൂർ കോർപറേഷൻ ഉപ്പ് വെള്ളം കയറി കിണർ വെള്ളം ഉപയോഗശൂന്യമായി കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ വാരംകടവ് നിവാസികൾക്ക് ആശ്വാസമായി കുടിവെള്ളമെത്തിച്ച് കോർപറേഷൻ. കണ്ണൂർ കോർപറേഷൻ പരിധിയിലെ വാരംകടവ് റിംസ് സ്കൂളിന് സമീപത്തെ ഇരുപതോളം വീട്ടുകാർ കുടിവെള്ളം കിട്ടാതെ വലഞ്ഞതിനെ തുടർന്ന് കോർപറേഷൻ നേരിട്ട് വെള്ളം എത്തിക്കുമെന്ന് മേയർ കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു. കാട്ടാമ്പള്ളി ഷട്ടർ തുറന്നു കിടക്കുന്നതിനാൽ മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ പ്രദേശത്തെ വീടുകളിലെ കിണർ വെള്ളത്തിന് ഉപ്പുരസം അനുഭവപ്പെടുന്നതാണ് കാരണം പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായിരുന്നു. എല്ലാ വീടുകളിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ ഉണ്ടെങ്കിലും മൂന്ന് ദിവസം കൂടുമ്പോൾ മാത്രമായിരുന്നു വെള്ളം ലഭിച്ചത്. ഇന്ന് രാവിലെ മേയർ അഡ്വ.പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നുമാത്രമല്ല കണ്ണൂർ കോർപ്പറേഷൻ 56 ഡിവിഷനുകളിലും ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളിൽ കോർപ്പറേ...