തൂഫാൻ;ദ നാർക്കോ ഹണ്ട്",'നമുക്ക് ലഹരിയുടെ വേരറുക്കാം' എന്ന കാപ്ഷനുകളോടെ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും. 31
തൂഫാൻ;ദ നാർക്കോ ഹണ്ട്",'നമുക്ക് ലഹരിയുടെ വേരറുക്കാം' എന്ന കാപ്ഷനുകളോടെ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും. കേരള പോലീസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തൃശ്ശൂർ റൂറൽ ജില്ലയിലെ 500 സ്കൂളുകളിലെ കുട്ടികൾക്കായി നെയിം സ്ലിപ്പുകൾ വിതരണം ചെയ്യുന്നത്.* *നെയിംസ്ലിപ്പുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് മാള കോട്ടക്കൽ എസ്. സി.ജി.എച്ച്.എസ് ൽ വെച്ച് യുവജന ക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ ജെ ജനീഷ് നിർവഹിക്കും* ഇരിങ്ങാലക്കുട : ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കേരള പോലീസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് *"തൂഫാൻ; ദ നാർക്കോ ഹണ്ട്"* എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശങ്ങളും പോലീസിന്റെ അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകളും ആലേഖനം ചെയ്ത നെയിം സ്ലിപ്പുകളാണ് തൃശ്ശൂർ റൂറൽ ജില്ലയിലെ 500 സ്കൂളുകളിലെ കുട്ടിക...