ടി.പി സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി.

Newsofkeralam | a online news portal 
ടി. പി. സുമേഷ് 
              • അബൂബക്കർ പുറത്തീൽ, 
           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം.

കണ്ണൂർ : തളിപ്പറമ്പ് പോലീസ് സബ് ഡിവിഷന്റെ പുതിയ ഡിവൈ.എസ്.പിയായി ടി.പി. സുമേഷിനെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഡിവൈഎസ്പി - എസിപി തലത്തിൽ അഴിച്ചുപണി നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 161 ഡിവൈഎസ്പിമാർക്കാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. കണ്ണൂർ, കാസർക്കോട് , കോഴിക്കോട് ജില്ലകളിൽ എസ്.ഐ, സി.ഐ, ഡിവൈഎസ്പി എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി കൊലപാതക കേസുകൾ, വധശ്രമക്കേസുകൾ, മോഷണക്കേസുകൾ, പോക്സോ കേസുകൾ എന്നിവ അന്വേഷിച്ച് മികച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധേയനാണ് ഇദ്ദേഹം. രണ്ട് തവണ ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ സർവീസിൽ നിരവധി ഗുഡ് സർവീസ് എൻട്രികളും നേടിയിട്ടുണ്ട്.
നിയമ ബിരുദധാരിയായ അദ്ദേഹം പോലീസിൽ ചേരുന്നതിന് മുൻപ് തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയ്യന്നൂർ സ്വദേശിയാണ്. ഭാര്യ: പി.പി. ഷിജിന. മക്കൾ: വിദ്യാർഥികളായ പി.പി. യദുകൃഷ്ണ, പി.പി. മൃദുൽകൃഷ്ണ.



കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു.


കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു.


കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി.


എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും.


സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു.
നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും 






Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.