Posts

പാഠപുസ്‌തകളില്ലാതെ എങ്ങനെ കുട്ടികൾ പഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി; സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന ഉറപ്പ് വിട്ടുവീഴ്ചയില്ലാതെ പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി.

Image
 മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ തിരുവനന്തപുരം : പാഠപുസ്‌തകളില്ലാതെ എങ്ങനെ കുട്ടികൾ പഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ വർഷാവസാന പരീക്ഷകൾ തീരുന്നതിനു മുൻപു തന്നെ പാഠപുസ്‌തക വിതരണം ആരംഭിച്ചിരിക്കുകയാണ്. വേനലവധി തീരുന്നതിനു മുൻപായി യൂണിഫോമുകളുടെ വിതരണവും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ  പറഞ്ഞു. സാധാരണക്കാരുടെ മക്കൾക്ക്  മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന ഉറപ്പ് വിട്ടുവീഴ്‌ചയില്ലാതെ പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണ്. പൊതുവിദ്യാഭ്യാസത്തെ ഇനിയും ഒരുപാടുയരങ്ങളിൽ നമുക്ക് എത്തിക്കേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്കായി, അവരുടെ ഭാവിക്കായി ആ ലക്ഷ്യം  സാക്ഷാൽക്കരിക്കാൻ ഏവർക്കും ഒരുമിച്ചു നിൽക്കാം - മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  : പാഠപുസ്തകങ്ങളില്ലാതെ എങ്ങനെ കുട്ടികൾ പഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നു. ഇത്തവണ വർഷാവസാന പരീക്ഷകൾ തീരുന്നതിനു മുൻപ...

നെടുമ്പാശേരിയിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ അപകടം ; റൺവേ താൽക്കാലികമായി അടച്ചു.

Image
  കൊച്ചി: നെടുമ്പാശ്ശേരിയിൽ ഹെലികോപ്റ്റർ അപകടം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്ക് പരിക്കേറ്റു.ഇന്ന് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 4 വർഷം കഠിന തടവും 50000 രൂപ പിഴയും.

Image
ഇടുക്കി : കഞ്ചാവ് കടത്തിയ കേസിലെ  പ്രതികൾക്ക് 4 വർഷം കഠിന തടവും  50000 രൂപ പിഴയും. 2017 ഒക്ടോബർ 14 ന് ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിന് സമീപത്തുള്ള വെയിറ്റിംഗ് ഷെഡിൽ നിന്ന് 1. 3 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ ചേർത്തല അരുകുറ്റി സ്വദേശികളായ  തസ്‌ലിക് ( 26), നിധിൻ ( 25 ) എന്നിവരെയാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.  നാല് വർഷം കഠിന തടവും 50000  രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന ഷാജി എസ് ഉം സംഘവും ചേർന്ന് എടുത്ത കേസിൽ ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  ആയിരുന്ന റ്റി.ജി. റ്റോമി  അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി രാജേഷ്  ഹാജരായി.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവുമായി കാസർകോട് സ്വദേശി പോലീസ് പിടിയിൽ; പിടികൂടിയത് സി എഫ് എൽ ബൾബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വർണ്ണം.

Image
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണ്ണവുമായി കാസർകോട് സ്വദേശി പോലീസ് പിടിയിൽ. ഞായറാഴ്ച പുലർച്ചെ 3.10ന് അബുദാബിയിൽ നിന്നും  വന്ന ഗോ ഫസ്റ്റ്  വിമാനത്തിൽ എത്തിയ കാസർകോട് ആലംപാടി   ഷെറഫാത്ത് മുഹമ്മദ്‌ ആണ് കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ സമയത്ത് എയർപോർട്ട് പോലീസും , പോലീസ് സ്പെഷൽ സ്ക്വാഡ് അംഗങ്ങളും സംശയം തോന്നി പരിശോധിച്ചതിൽ  അയാളുടെ ബാഗിൽ സി എഫ് എൽ ബൾബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വർണ്ണം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് 86 ലക്ഷം രൂപ വിലവരും. പിടിച്ചെടുത്ത സ്വർണം പോലീസ് കോടതിയിൽ ഹാജരാക്കും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസിന്റെ നിർദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂർ എയർപോർട്ട് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ, എസ്ഐ സന്തോഷ്‌, സുധീർ, സാദിഖ്, മുഹമ്മദ്‌ ഷമീർ, ലിജിൻ, റനീഷ് എന്നിവരും എയർപോർട്ടിലെ മറ്റു പോലീസുദ്യോഗസ്ഥരും എയർപോർട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിൽ ആണ്  ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കിലോ ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. ഇതിനു മുൻപും എയർപോർട്ട് പോലീസ് കണ്ണൂർ എയർപോർട്ടിൽ വെ...

ഫാ.കുര്യാക്കോസ് മുണ്ടപ്ലാക്കൽ സ്മാരക സാമൂഹ്യ സേവന അവാർഡ് ബ്ലഡ് ഡോണേഴ്സ് കേരളക്ക്.

Image
അവാർഡ് ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞറളക്കാട്ടിൽ നിന്നും ബ്ലഡ് ഡോണേഴ്സ് കേരള പ്രവർത്തകർ ഏറ്റുവാങ്ങുന്നു കണ്ണൂർ : കെ സി വൈ എം തലശ്ശേരി അതിരൂപത മുൻ ഡയറക്ടർ മോൺ കുര്യാക്കോസ് മുണ്ടപ്ലാക്കലിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സാമൂഹ്യ സേവന അവാർഡ് ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക്. തലശ്ശേരി സന്ദേശ് ഭവനിൽ നടന്ന ആദ്യകാല നേതാക്കളുടെ സമ്മേളനത്തിൽ വച്ച് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ്ജ് ഞറളക്കാട്ടിൽ നിന്നും ഏറ്റുവാങ്ങി. 2011 ൽ കോട്ടയം ചങ്ങനാശ്ശേരിയിൽ ബസ് കണ്ടക്ടറായ വിനോദ് ഭാസ്ക്കർ തുടങ്ങിവെച്ച ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് ഇന്ന് കേരളത്തിനകത്തും പുറത്തും കമ്മിറ്റികളുള്ള സംഘടനയായി മാറിയത്. രക്തദാനത്തിനൊപ്പം ബോധവൽക്കരണ ക്ലാസുകൾ, സന്നദ്ധ രക്തദാന ക്യാമ്പുകൾ എന്നിവ നടത്തി വരുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിർധനരായ രോഗികൾക്ക്  മരുന്നുകളും മറ്റ് സഹായവും നൽകുന്ന സ്നേഹസ്പർശം, തെരുവിൽ ഒറ്റപ്പെട്ടു പോയവർക്ക് പുതപ്പ് നൽകുന്ന സ്നേഹ പുതപ്പ്, കണ്ണൂർ പോലീസുമായി സഹകരിച്ച് പോലീസ് - ബി ഡി കെ അക്ഷയപാത്രം വഴി എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതി, പാലിയേറ്റ് കെയർ വിംഗ്, കീ...

കേന്ദ്രസർക്കാരിന്റെ ജനാധിപത്യ കശാപ്പ്. എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു.

Image
കണ്ണൂർ : രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിയിലും രാഹുൽ ഗാന്ധിയെ തുടക്കത്തിൽ അയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്യതത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യോഗം എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രജേഷ് ഖന്ന ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പി ഷനിജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോയി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കണ്ണൂർ  ജില്ലാ ജോ : സെക്രട്ടറി എൻ കെ  രത്നേഷ്  സ്വാഗതവും ജില്ലാ ട്രഷറർ വി.ആർ സുധീർ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി സി സാബു , ജെന്നിഫർ വർഗ്ഗീസ്, കെ. അസിബു, കെ ശ്രീകാന്ത്, പി. പ്രദിപൻ എന്നിവർ നേതൃതം നൽകി. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സ്വർണ്ണാഭരണത്തിൻെറ പേരിൽ ഒന്നേമുക്കാൽ ലക്ഷം തട്ടിയെടുത്ത പത്തൊൻപതോളം ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ.

Image
തൃശൂർ : സ്വർണ്ണാഭരണത്തിൻെറ പേരിൽ ഒന്നേമുക്കാൽ ലക്ഷം തട്ടിയെടുത്ത പത്തൊൻപതോളം ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. ഹോൾസെയിൽ വിലയ്ക്ക് സ്വർണ്ണാഭരണങ്ങൾ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത ചില്ല് ശ്രീകുമാർ (38) എന്നു വിളിക്കുന്ന കൊല്ലം ജില്ലയിലെ പൊൻമന ചിറ്റൂർ സ്വദേശിയായ പടിറ്റതിൽ വീട്ടിൽ ശ്രീകുമാറാണ് ടൌൺ ഇസ്റ്റ് പോലീസിൻെറ പിടിയിലായത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് വിത്തനശ്ശേരി സ്വദേശിയായ വ്യക്തിക്ക് ഹോൾസെയിലിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കാര്യത്തിനാണ് ഈസ്റ്റ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്തത്. ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായ പി. ലാൽകുമാറിൻെറ  നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിന്നീട്  പാലിയേക്കരയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങളിൽ നിന്നും കരീലകുളങ്ങര, കായംകുളം, കനകകുന്ന്, കൊല്ലം റെയിൽവേ, വള്ളിക്കുന്നം, ചവറ, മണ്ണഞ്ചേരി, മാരാരിക്കുളം എന്നീ പോലീസ് സ്റ്റേഷനുകളിലായി പ്രതിക്ക് പത്തൊൻപതോളം ക്രിമിനൽകേസുകൾ ഉണ്ടെന്നും അറിയാൻ ...

കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസിന്റെ പിടിയിൽ; ഉപഭോക്താക്കൾക്കിടയിൽ "സ്നോബോൾ " എന്ന കോഡിലാണ് ഇവർ മയക്ക് മരുന്ന് കൈമാറിയിരുന്നത്.

Image
കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസിന്റെ പിടിയിൽ. മോഡലിംഗ് ആർട്ടിസ്റ്റായ ചേർത്തല  അർത്തുങ്കൽ സ്വദേശി റോസ് ഹെമ്മ (ഷെറിൻ ചാരു ) (29 ) ആണ് എറണാകുളം എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണർ ബി. ടെനിമോന്റെ മേൽനോട്ടത്തിലുള്ള  സ്പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിൽ ആയത്. ഇവരിൽ നിന്ന് 1.90 ഗ്രാം എംഡിഎംഎ  കണ്ടെടുത്തു. ഉപഭോക്താക്കൾക്കിടയിൽ "സ്നോബോൾ " എന്ന കോഡിലാണ് ഇവർ മയക്ക് മരുന്ന് കൈമാറിയിരുന്നത്. രാത്രി കാലങ്ങളിൽ മാത്രം മയക്കുമരുന്നുമായി പുറത്തിറങ്ങുന്ന ഇവർ ഉപഭോക്താക്കളുടെ വാഹനങ്ങളിൽ ലിഫ്റ്റ് അടിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മയക്കുമരുന്ന് കൈമാറ്റം ചെയ്തിരുന്നു.  റിസോർട്ടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന റേവ് പാർട്ടികളിലെ രാസലഹരിയുടെ വിതരണം പൂർണ്ണമായും ഏറ്റെടുത്തിരുന്നത് ഇവരുടെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു.  മയക്കുമരുന്ന് ഉപയോഗത്തിന്  പിടിയിലായ നിരവധി യുവതീ യുവാക്കൾ ആഡംബര വാഹനങ്ങളിൽ വന്നിറങ്ങുന്ന  ഇവരെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നുവെങ്കിലും കൂട...

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ റോഡ് ഉപരോധിച്ച് നരേന്ദ്ര മോഡിയുടെ കോലം കത്തിച്ച് കെ എസ് യു.

Image
കണ്ണൂർ : കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ റോഡ് ഉപരോധിക്കുകയും നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ജനാധിപത്യവ്യവസ്ഥിതിയെ അട്ടിമറിക്കാനും ആർ എസ് എസ് ന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനും ശ്രമിക്കുന്ന നരേന്ദ്ര മോഡിക്കെതിരെ ശക്തമായ രീതിയിൽ പ്രതിഷേധാവുമായി കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി മുന്നോട്ട് പോകുമെനന്നും രാഹുൽ ഗാന്ധി ജനാധിപത്യ മതേതര വിശ്വാസികളുടെ മനസ്സിലാണ് ജീവിക്കുന്നതെന്നും കെ എസ് യു ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.കെ എസ് യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ബ്ലോക്ക്‌ പ്രസിഡന്റ്‌മാരായ ഹരികൃഷ്ണൻ പാലാട്, ആഷിത്ത് അശോകൻ, അതുൽ എം സി, റിസ്‌വാൻ സി എച്ച്, അക്ഷയ് മാട്ടൂൽ, അർജുൻ കൊറോം,ആൽബിൻ മത്തായി തുടങ്ങിയവർ നേതൃത്വം നൽകി ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സൈഡ് മിററുകൾ ഊരി മാറ്റി വയ്ക്കാനുള്ളതല്ല: നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, സ്റ്റൈൽ കൂട്ടാനും മറ്റും ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും സൈഡ് മിററുകൾ ഊരിമാറ്റുന്ന പ്രവണതയുണ്ട്: സൈഡ് മിററുകൾ ഇരുചക്രവാഹനങ്ങളിലെ പ്രധാനപ്പെട്ട ഘടകമാണെന്ന് കേരളാ പോലീസ്.

Image
തിരുവനന്തപുരം: നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, സ്‌റ്റൈൽ കൂട്ടാനും മറ്റും ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും സൈഡ് മിററുകൾ ഊരിമാറ്റുന്ന പ്രവണതയുണ്ട്. സൈഡ് മിററുകൾ ഇരുചക്രവാഹനങ്ങളിലെ പ്രധാനപ്പെട്ട ഘടകമാണെന്ന് കേരളാ പോലീസ് വ്യക്തമാക്കി. ഡ്രൈവിംഗിനിടയിൽ തല തിരിച്ച് നോക്കുന്നത് അപകടങ്ങളിൽ കലാശിക്കാനും ടൂവീലറിന്റെ ബാലൻസ് നഷ്ടപ്പെടാനും ഇടയാക്കും. കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നൽകിയിട്ടള്ളത്. യൂടേൺ തിരിയുമ്പോഴും , ഒരു ട്രാക്കിൽ നിന്നും മറ്റൊരു ട്രാക്കിലേക്കോ ഇടറോഡുകളിലേക്കോ കയറുമ്പോഴും, ഓവർ ടേക്ക് ചെയ്യുമ്പോഴുമൊക്കെ റിയർ വ്യൂ മിററുകൾ നിരീക്ഷിക്കേണ്ടതാണ്. മിററുകളുടെ സഹായത്തോടെ, പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാനും അതു മനസിലാക്കി ശരിയായ തീരുമാനം കൈക്കൊള്ളാനും കഴിയുന്നുവെന്നും പോലീസ് പറയുന്നു. കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :  സൈഡ് മിററുകൾ ഊരി മാറ്റി വയ്ക്കാനുള്ളതല്ല നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, സ്റ്റൈൽ കൂട്ടാനും മറ്റും ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും സൈഡ് മിററുകൾ ഊരിമാറ്റുന്ന പ്രവണതയുണ്ട്, പ്രത്യേകിച്ച് ചെറുപ്പക്കാരിൽ. സൈഡ് മിറ...

സുൽത്താൻ ബത്തേരിയിൽ 54.528 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.

Image
വയനാട് : സുൽത്താൻബത്തേരിയിൽ 54.528 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര  സ്വദേശി റഷീദ് സി പി (34) ആണ് എക്സൈസ് പിടിയിലായത്. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി.ആർ ഹരിനന്ദനനും പാർട്ടിയും ചേർന്നാണ് മോട്ടോർ സൈക്കിളിൽ വന്ന പ്രതിയെ പിടികൂടി മയക്കുമരുന്ന് കണ്ടെടുത്തത്. കോഴിക്കോട് ടൗണിൽ വില്പനക്കായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്നു എംഡിഎംഎ . 10 വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി.എസ്. വിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു , ബിനുമോൻ ,ജലജ , ഷാനിയ, ഡ്രൈവർ അൻവർ എന്നിവർ ഉണ്ടായിരുന്നു.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

രാഹുൽ ഗാന്ധിയുടെ അയോഗ്യത: ജനാധിപത്യത്തിനെതിരെ സംഘപരിവാറിന്റെ ഹിംസാത്മക കടന്നാക്രമണമെന്ന് മുഖ്യമന്ത്രി.

Image
ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി നടത്തിയ രാഷ്‌ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്‌സഭാംഗത്വത്തിനു അയോഗ്യത കല്‌പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്‌റ്റ് രീതിയാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.   മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :  ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. സ്...

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയം, ഡോക്ടറാണെന്നു പറഞ്ഞു പ്രണയം: യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ത്രിപുര സ്വദേശികൾ പിടിയിൽ.

Image
മാട്രിമോണിയൽ വെബ് സൈറ്റിൽ പേര് രജിസ്റ്റർ  ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ-ലെ ഡോക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 22,75,000 രൂപ തട്ടിയെടുത്ത ത്രിപുര സ്വദേശികളെ തിരുവനന്തപുരം സിറ്റി സൈബർ  ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കുമാർ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബർമ (27) എന്നിവരെയാണ് ത്രിപുരയിലെ തെലിയമുറ എന്ന സ്ഥലത്തുനിന്നും പിടികൂടിയത്.  വെബ്‌സൈറ്റിലെ വിവരങ്ങൾ ശേഖരിച്ച പ്രതികൾ യുവതിയെ വാട്സാപ്പ് വഴി ബന്ധപ്പെടുകയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ ഡോക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വിവാഹലോചന നടത്തി പ്രണയത്തിലാകുകയും, തുടർന്നു  യുവതിയുടെ പേരിൽ  വിദേശത്ത് ബിസിനസ്സ് ആരംഭിക്കാം എന്നു പറഞ്ഞ് യുവതിയുടെ പക്കൽ  നിന്നും ഇരുപത്തിരണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകൾ  വഴി കരസ്ഥമാക്കുകയുമായിരുന്നു. മാട്രിമോണിയൽ സൈറ്റുകൾ വഴി വിവാഹ ആലോചനകൾ  ക്ഷണിച്ച് പരസ്യം  നൽകുന്ന യുവതികളുടെ പ്രൊഫൈൽ  പരിശോധിച്ച് വ്യക്തിഗത വിവരങ്ങൽ  കരസ്ഥമാക്കി അവരുമായി നവമാധ്യമങ്ങളിലൂടെ സംവദിച്ച് വിശ്വാസത്തിലെടുത്ത്...

കുട്ടികൾക്ക് ചൂടിൽ നിന്നും സംരക്ഷണം ഉറപ്പാക്കി എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനും ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും കുട്ടികൾക്ക് ലഭ്യമാക്കാനും ബാലാവകാശ കമ്മീഷൻ ഉത്തരവായി.

Image
കുട്ടികൾക്ക് ചൂടിൽ നിന്നും സംരക്ഷണം ഉറപ്പാക്കി എൽ.എസ്.എസ് ,  യു.എസ്.എസ് പരീക്ഷകൾ രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനും ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും കുട്ടികൾക്ക് ലഭ്യമാക്കാനും ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി എൽ.എസ്.എസ് ,  യു.എസ്.എസ് പരീക്ഷകൾക്ക് പ്രത്യേക ക്ലാസ് ഏർപ്പെടുത്തുന്നത് നിരോധിക്കണം. പരീക്ഷകൾക്കായുള്ള സ്വകാര്യ ട്യൂഷൻ സെന്ററുകളിലെ  പ്രത്യേക പരിശീലനം നിർത്തലാക്കണം. കുട്ടികളെ സ്‌കൂളുകളിൽ വേർതിരിച്ചിരുത്തി ക്ലാസ് നടത്തുന്നതും അവധി ദിവസങ്ങളിലടക്കം പ്രത്യേക പരിശീലനം നൽകുന്നതും തടയണം. കുട്ടികളിൽ അനാവശ്യ മത്സരബുദ്ധി സമ്മർദ്ദം വിവേചനം എന്നിവ സൃഷ്ടിക്കുന്ന തരത്തിൽ നടത്തുന്ന പരീക്ഷകളിൽ മാറ്റം വരുത്താനും കുട്ടികളിൽ അനാവശ്യമായ മത്സര ബുദ്ധിയും  സമ്മർദ്ദവും സൃഷ്ടിക്കുന്ന രീതിയിൽ സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ഫ്‌ളക്‌സ് ബോർഡുകളും പരസ്യങ്ങളും ഒഴിവാക്കാനും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ,  ഡയറക്ടർ ,  പരീക്ഷാ സെക്രട്ടറി എന്നിവർക്ക്  ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മിഷൻ ചെയർപ...

ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ എന്ന ആവശ്യം റേഷനിംഗ് ഇൻസ്‌പെക്ടർക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി; മാവേലി സ്റ്റോറുകളിലെ ബില്ല് ഇംഗ്ലീഷിന് പകരം മലയാളത്തിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും.

Image
• പ്രതിമാസ ഫോൺ-ഇൻ-പരിപാടിയിൽ കാർഡ് മാറ്റം സംബന്ധിച്ച പരാതികൾ കുറഞ്ഞു ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ ഓരോ കുടുംബത്തിനും   പ്രത്യേകം റേഷൻ കാർഡുകൾ എന്ന ആവശ്യം റേഷനിംഗ് ഇൻസ്‌പെക്ടർക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഒരു വീട്ടിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുകയാണെങ്കിൽ ഓരോ കുടുംബത്തിനും പ്രത്യേകം അടുക്കള ഉണ്ടാകണം. ഒരു മേൽക്കൂരക്ക് കീഴിൽ ഒന്നിലധികം കുടുംബങ്ങൾക്ക് ഒരു അടുക്കള എന്ന രീതിയിൽ ആണെങ്കിൽ പ്രത്യേകം റേഷൻ കാർഡ് ലഭിക്കില്ല.  മുൻഗണനാ കാർഡുകൾ അനർഹർ കൈവശം വച്ചിരിക്കുന്ന വിഷയത്തിൽ വിജിലൻസ് കമ്മിറ്റികൾ വാർഡ് തലത്തിൽ ഉടൻ തന്നെ യോഗം ചേർന്ന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വാർഡിലുള്ള റേഷൻ കടകളിലെ എ.എ.വൈ (മഞ്ഞ) കാർഡുകൾ പരിശോധനക്ക് വിധേയമാക്കും. അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വെച്ചിട്ടുണ്ടെങ്കിൽ ആ വിവരം  9188527301  എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.  അറിയിക്കുന്ന ആളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതുതായി  3,45,377  റേഷൻ...

എംഡിഎംഎയുമായി യുവാവ് വളപട്ടണം പോലീസിന്റെ പിടിയിൽ.

Image
കണ്ണൂർ : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് വളപട്ടണം പോലീസിന്റെ പിടിയിലായി. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പുതിയതെരു കാട്ടാമ്പള്ളി റോഡിലെ റേഷൻ കടയുടെ മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കാട്ടാമ്പള്ളി മുക്രി കൊല്ലത്തിങ്കൽ ഹൗസിൽ  ഷുഫൈൽ എം. കെ  (24) ആണ് പിടിയിലായത്. പതിവ് പട്രോളിംഗ് ഡ്യൂട്ടിയിൽ സംശയംതോന്നിയതിനെ തുടർന്ന് ഇയാളെ പരിശോധിക്കുകയായിരുന്നു.  0.4 ഗ്രാം എംഡിഎംഎ യുമായാണ് ഇയാൾ പിടിയിലായത്. ഇതിന് മുൻപ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ 1.55 ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.വളപട്ടണം പോലീസ് സറ്റേഷനിലെ സബ്ബ്‌ ഇൻസ്‌പെക്ടർ  നിതിൻ, ഡി വി ആർ സീനിയർ സിവിൽ പോലീസ് ഓഫീസർ ജോബി പി ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ലെവൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ശ്രവണസഹായി വിതരണം ചെയ്തു.

Image
കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേള്‍വി കുറഞ്ഞവര്‍ക്കുള്ള ശ്രവണസഹായികളുടെ വിതരണം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വച്ച് മേയര്‍ അഡ്വ.ടിഒ മോഹനന്‍ വിതരണം ചെയ്തു. 46 പേര്‍ക്കാണ് ശ്രവണസഹായികള്‍ വിതരണം ചെയ്തത്. നേരത്തേ ജവഹര്‍ ലൈബ്രറി, മരക്കാര്‍കണ്ടി, പുഴാതി, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ വെച്ച് നടന്ന ക്യാമ്പില്‍ വെച്ച് ആകെ 91 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്. ഇവര്‍ക്ക് മൊത്തം 14 ലക്ഷം രൂപ ചെലവഴിച്ച് 173 ശ്രവണ സഹായികളാണ് വിതരണം ചെയ്യുന്നത്. ബാക്കിയുള്ള 44 പേർക്ക്  ഈ മാസം 27 ന് എടക്കാട്, എളയാവൂര്‍, ചേലോറ എന്നിവിടങ്ങളില്‍ വച്ച് വിതരണം ചെയ്യും.ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ബീബി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി കെ വിനോദ്, ചൈല്‍ഡ് ഡെവലപ്പ്മെന്‍റ് പ്രോജക്ട് ഓഫീസര്‍ സി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ കോർപറേഷൻ ആറ്റടപ്പ ഡയാലിസിസ് കേന്ദ്രം ട്രയൽ റൺ നടത്തി.

Image
 കണ്ണൂർ കോർപ്പറേഷന്  കീഴിലെ ആറ്റടപ്പ ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി മേയർ അഡ്വ. ടി ഒ മോഹനന്റെ സാന്നിധ്യത്തിൽ ട്രയൽ റൺ നടത്തി. ഒരേസമയം ആറ് മെഷീനുകൾ ആണ് പ്രവർത്തിപ്പിക്കുവാൻ കഴിയുക. കേന്ദ്രം പ്രവർത്തന ക്ഷമമാകുന്നതോടെ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ തേടാൻ ആകും. കോവിഡ് കാലത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കോവിഡ് രോഗികളുടെ ഡയാലിസിസിനായി  കേന്ദ്രം ഏറ്റെടുത്തിരുന്നു. തുടർന്ന് കോർപ്പറേഷന് തിരികെ നൽകിയെങ്കിലും വലിയ രീതിയിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാൽ കുറേക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയിരിക്കുകയാണ്. മേയറോടൊപ്പം ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം പി രാജേഷ്, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ വി ബാലകൃഷ്ണൻ, ഡോ. യദുകൃഷ്ണൻ, ടെക്‌നിഷ്യൻ എന്നിവരും സന്നിഹിതരായിരുന്നു. Gന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചു വിട്ടു.

Image
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരാളെ പിരിച്ചു വിട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി.

Image
കോടതി രണ്ടുവർഷം തടവിന്‌ ശിക്ഷിച്ച രാ​ഹു​ല്‍ ഗാ​ന്ധി എംപിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഇനി ലോക്‌സഭയിൽ പ്രവേശിക്കാനോ നടപടകളിൽ ഭാഗമാകാനോ സാധിക്കില്ല.മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര ഭരണകൂട ഭീകരതക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വായമൂടികെട്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

Image
കണ്ണൂർ : രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര ഭരണകൂട ഭീകരതക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വായമൂടികെട്ടി  ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ഡിസിസി വൈസ് പ്രസിഡണ്ട് വി വി പുരുഷോത്തമൻ നേതൃത്വം നൽകി .തുടർന്ന്  പഴയ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗം എ ഐ സി സി മെമ്പർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ . ടി ഒ മോഹനൻ, സജീവ് മാറോളി, എൻ പി ശ്രീധരൻ , കെ പ്രമോദ് ,രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ ,പി മുഹമ്മദ് ഷമ്മാസ് , അഡ്വ. സി ടി സജിത്ത്, പി മാധവൻ മാസ്റ്റർ , അഡ്വ റഷീദ് കവ്വായി, കെ ബാലകൃഷ്ണൻ മാസ്റ്റർ ,സി വി സന്തോഷ് ,ടി ജയകൃഷ്ണൻ, കൂക്കിരി രാജേഷ് ,ടി ജനാർദ്ദനൻ ,എം പി അരവിന്ദാക്ഷൻ, കല്ലിക്കോടൻ രാഗേഷ് , സുധീഷ് മുണ്ടേരി ,ടി കെ അജിത്ത് , എം കെ വരുൺ എന്നിവർ പ്രസംഗിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മുൻകൂട്ടി ഒപി പരിശോധന ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുങ്ങി; ഓൺലൈൻ ബുക്കിങ് തെരഞ്ഞെടുക്കുന്നവർക്ക് വേണ്ടി പ്രത്യേക ഗ്രീൻ ചാനൽ കൗണ്ടർ തുടങ്ങുന്നതും പരിഗണനയിലാണ്.

Image
തൃശ്ശൂർ മെഡിക്കൽ കോളജിൽ മുൻകൂട്ടി ഒപി പരിശോധന ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുങ്ങി. ഇ - ഹെൽത്ത് വെബ്സൈറ്റ് മുഖേനയാണ് ബുക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാ ചികിത്സാവിഭാഗങ്ങളിലും ബുക്കിംഗ് സേവനം ലഭ്യമാകും. പരീക്ഷണ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലും 20 പേർക്ക് വീതമാണ് ബുക്കിങ്ങിനായി നീക്കി വെച്ചത്. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായകമാകും. തൃശൂർ മെഡിക്കൽ കോളജിൽ ഇ-ഹെൽത്ത് സംവിധാനം ഡിസംബറിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇ-ഹെൽത്ത്   സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്നതോ ഓൺലൈൻ ആയി എടുക്കുന്നതോ ആയ യുഎച്ച്ഐഡി ഉപയോഗിച്ച് മെഡിക്കൽ കോളജിൽ നിന്നും ഒപി ടിക്കറ്റ് എടുക്കാം. https://ehealth.kerala.gov.in/ എന്ന വെബ് വിലാസത്തിൽ ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ യുഎച്ച്ഐഡി ലഭിക്കും. പിന്നീട് യുഎച്ച്ഐഡി പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആശുപത്രി, കാണേണ്ട വകുപ്പുകൾ എന്നിവ തെരഞ്ഞെടുത്തു ബുക്ക് ചെയ്യാം. ഇ-ഹെൽത്ത് സ്ഥാപനങ്ങളിൽ നിന്നും ഏത് വകുപ്പുകളിലേക്കും മുൻകൂട്ടി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് തെരഞ്ഞെടുക്കുന്നവർക്ക് വേണ്ടി പ്രത്യേക ഗ്രീൻ ചാനൽ കൗണ്ടർ തുടങ്ങുന്നതും പരിഗണനയിലാണ്. ന്യൂ...

ചിറക്കല്‍ കോവിലകത്തെ വലിയരാജ രവീന്ദ്രവര്‍മ്മ അന്തരിച്ചു.

Image
കണ്ണൂർ : ചിറക്കല്‍ കോവിലകത്തെ വലിയരാജ രവീന്ദ്രവര്‍മ്മ (88) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലാണ് മരണം. സംസ്‌കാരം ശനിയാഴ്ച നടക്കും. ഭാര്യ: ശാന്തകുമാരി തമ്പുരാട്ടി (എണ്ണയ്ക്കാട് വടക്കേ മഠം കൊട്ടാരം). മക്കള്‍: ഗായത്രി വര്‍മ്മ, ഗംഗവര്‍മ്മ, ഗോകുല്‍ വര്‍മ്മ. മരുമക്കള്‍: പ്രദീപ് കുമാര്‍ വര്‍മ്മ, ആര്‍ വി രവികുമാര്‍, ലക്ഷ്മി വര്‍മ്മ. രവീന്ദ്ര വര്‍മ്മരാജ ആനുകാലികങ്ങളില്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്‍പത് നൃത്തനാടകങ്ങള്‍ രചിച്ചതിന് പുറമെ രണ്ട് നൃത്തനാടകങ്ങള്‍ക്ക് ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്. രാജ രചിച്ച നൃത്ത നാടകങ്ങള്‍ വിവിധ കലാസമിതികള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ആകാശവാണി നിലയങ്ങളില്‍ നാടക ആര്‍ടിസ്റ്റായി ഒട്ടേറെ പ്രക്ഷേപണ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. നാടക രംഗത്തെ സംഭാവനകള്‍ക്ക് കേരള സംഗീത നാടക അകാഡമി 2009ലെ 'ഗുരുപൂജ' പുരസ്‌കാരം നല്‍കി ആദരിച്ചു. പന്തളം പാലസ് വെല്‍ഫേര്‍ സൊസൈറ്റി കെ രാമവര്‍മ്മ സാഹിത്യപുരസ്‌ക്കാരം 2011ല്‍ രാജയുടെ 'ആഞ്ജനേയോപദേശം' എന്ന കവിതയ്ക്ക് ലഭിച്ചു. ശനം രാചാര്യരുടെ 'ഭജഗോവ...

പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സൈബർ പാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.

Image
കോഴിക്കോട് : പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) ആണ് മരിച്ചത്. മറിയം ഗാലിയ ജോലി ചെയ്യുന്ന സൈബര്‍ പാര്‍ക്കിലേക്ക് പോകും വഴി പന്തീരാങ്കാവിലാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് ബൈത്തുൽ സഫയിലേക്ക് മൃതദേഹം കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.  സി.എ. അസീസിന്റെയും ആയിശബിയുടെയും മകളാണ്. ഭർത്താവ്: മനാഫ്, മകൻ: അർഹാം.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

വേനൽക്കാല സമയക്രമത്തിൽ കൂടുതൽ സർവീസുകളുമായി കണ്ണൂർ വിമാനത്താവളം; വരാണസിയിലേക്കും കൂടി വിമാന സർവ്വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരിൽ നിന്ന് വിമാന സർവ്വീസ് ഉണ്ടാകും, ഇതിൽ തെക്കേ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളും ഉൾപ്പെടും.

Image
        ഈ വർഷത്തെ വേനൽക്കാല സമയക്രമം വിമാന കമ്പനികൾ പുറത്തിറക്കിയപ്പോൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ. ശീതകാല സമയക്രമത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 239 സർവ്വീസുകളാണ് നടത്തിയിരുന്നതെങ്കിൽ വേനൽക്കാല സമയക്രമത്തിൽ ഇത് 268 സർവ്വീസുകളായി ഉയർന്നു. കോവിഡിന്റെ മാന്ദ്യതക്ക് ശേഷം പതിയെ വിമാനത്താവളത്തിലെ ഫ്‌ളൈറ്റുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നു എന്നത് ശുഭ സൂചകമാണ്. ശൈത്യകാല സമയക്രമത്തിനേക്കാളും 12% വർദ്ധനവ് വേനൽക്കാല സമയക്രമത്തിൽ ഉണ്ട്. കഴിഞ്ഞ വേനൽക്കാല സമയക്രമത്തേക്കാളും 15% വർദ്ധനവ് ഈ വർഷം വേനൽക്കാല സമയക്രമത്തിൽ ഉണ്ടായിട്ടുണ്ട്. വേനൽക്കാല സമയക്രമത്തിൽ ആഭ്യന്തര സർവ്വീസുകളിൽ ആഴ്ചയിൽ 142 സർവ്വീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ശീതകാല സർവ്വീസുകളെക്കാളും 20% കൂടുതലാണ്. കഴിഞ്ഞ വേനൽക്കാല സമയക്രമത്തേക്കാളും 24% വർദ്ധനവാണ് ആഭ്യന്തര സർവ്വീസുകളിൽ  കാണുന്നത്.     ഇൻഡിഗോ എയർലൈൻസ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് വേനൽക്കാല സമയക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരാണസിയിലേക്കും കൂടി ...