Posts

കുറ്റകൃത്യങ്ങൾ കൈയ്യോടെ പൊക്കും- കൊല്ലം നഗരം ബോഡി വോൺ ക്യാമറ നിരീക്ഷണത്തിൽ. Newsofkeralam

Image
കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവർ സൂക്ഷിക്കുക. കൊല്ലം സിറ്റിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ യൂണിഫോമിൽ ഇനിമുതൽ ബോഡി വോൺ ക്യാമറയും ഉണ്ടാവും. കൊല്ലം സിറ്റി പൊലീസിന്റെ പരിധിയിൽ കുറ്റകൃത്യങ്ങളെ കൈയോടെ പിടികൂടാൻ ബോഡി വോൺ ക്യാമറ ഒളിഞ്ഞിരിപ്പുണ്ട്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ യൂണിഫോമിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ നിരത്തിൽ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്. ക്യാമറ ഒപ്പിയെടുക്കുന്ന കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ കോടതിയിൽ ഉൾപ്പെടെ സമർപ്പിക്കാൻ കഴിയുന്ന ഡിജിറ്റിൽ തെളിവായിമാറും. ജില്ലയിൽ സിറ്റി പൊലീസിനു മാത്രമാണ് ബോഡി വോൺ ക്യാമറ അനുവദിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് ക്യാമറകളിൽ സിറ്റി പൊലീസ് കൺട്രോൾ റൂമിന് 14, ട്രാഫിക് 6, കൊല്ലം ഈസ്റ്റ്, വെസ്റ്റ്, ഇരവിപുരം തുടങ്ങിയ സ്റ്റേഷനുകളിൽ ഓരോന്നുവീതവും ചാത്തന്നൂർ കരുനാഗപ്പള്ളി സബ്ഡിവിഷനുകൾക്ക് ഓരോന്നുവീതവുമാണ് നൽകിയിട്ടുള്ളത്. കൺട്രോൾ റൂമിനു ലഭിച്ച കാമറയിൽ രണ്ടെണ്ണം പിങ്ക് പൊലീസിനും കൈമാറിയിട്ടുണ്ട്. ഇവയെല്ലാം നഗരത്തിലെ വിവിധ ഭഗങ്ങളിൽ പോയിന്റ് ഡ്യൂട്ടിനോക്കുന്ന പോലീസുകാർ യൂണിഫോമിൽ ഘടിപ്പിക്കും. രാവിലെയും വൈകിട്ടും സ്‌കൂൾ, കോളേജ്, ബസ്സ്റ്റാൻഡ്, പ്രധാനപ്പെട്ട...

മുണ്ടേരി കാനച്ചേരി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. Newsofkeralam

Image
കണ്ണൂർ : മുണ്ടേരി കടവിന് സമീപം കാനച്ചേരി കടവത്ത് പൊയിൽ പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. മായൻമുക്ക് പാറക്കൽ ചാലിക്കണ്ടി ഹൗസിൽ ഫനീസൽ ആണ് മരിച്ചത്. പാറക്കൽ ഖദീജയുടെയും പരേതനായ ചാത്തോത് അബ്ദുല്ലയുടെയും മകനാണ്. റഹീസ്, റമീസ് എന്നിവർ സഹോദരനാണ്  ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയി മോർച്ചറിയിൽ. ശനിയാഴ്ച  വൈകുന്നേരം 5:30 ന്  മൃതദേഹം മായൻ മുക്ക് ചലിക്കണ്ടി ഹൗസിൽ എത്തിച്ചേരും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി; ശനിയാഴ്ച്ച കണ്ണൂർ ടൗണിൽ ഡിസിസിയുടെ പ്രതിഷേധ പ്രകടനം, പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാൻ മോഡി ഏത് വിധമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി വിജയനും നടപ്പിലാക്കുന്നത് : കണ്ണൂർ മേയർ.

Image
കണ്ണൂർ : കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പ്രകടനത്തിന് നേതൃത്വം നൽകി. നേതാക്കളായ അഡ്വ .ടി ഒ മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവൂർ, അഡ്വ . റഷീദ് കവ്വായി , റിജിൽ മാകുറ്റി, അഡ്വ .വി പി അബ്ദുൽ റഷീദ് ,സി ടി ഗിരിജ, ശ്രീജ മഠത്തിൽ ,എം കെ മോഹനൻ , ടി ജയകൃഷ്ണൻ , കൂക്കിരി രാഗേഷ്, കായക്കുൽ രാഹുൽ ,ലക്ഷമണൻ തുണ്ടിക്കൊത്ത് , കല്ലിക്കോടൻ രാഗേഷ് ,സുധീഷ് മുണ്ടേരി ,ഫർഹാൻ മുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു. കെ സുധാകരന്റെ അറസ്റ്റിലൂടെ വെളിവാകുന്നത് പിണറായിയുടെ ഭീരുത്വം:അഡ്വ.ടി. ഒ മോഹനൻ. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിലൂടെ പിണറായി വിജയൻ എന്ന ആഭ്യന്തരമന്ത്രിയുടെ ഭീരുത്തമാണ് വെളിവാകുന്നത്.  പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാൻ മോഡി ഏത് വിധമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി വിജയനും നടപ്പിലാക്കുന്നത്. ബിഹാറിലെ പട്നയിൽ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് പ്രത...

കൊയിലാണ്ടിയിൽ കാറിൽ കടത്തിയ 42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. Newsofkeralam

Image
കൊയിലാണ്ടിയിൽ കാറിൽ കടത്തിയ എംഡിഎംഎ പിടികൂടി. കൊയിലാണ്ടി തിക്കോടി സ്വദേശി മുഹമ്മദ് വാരിസാണ് 42 ഗ്രാം എംഡിഎംഎയുമായി എക്സൈസ് പിടിയിലായത്. കൊയിലാണ്ടി റെയിഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ദിപീഷും സംഘവും ചേർന്ന് കൊയിലാണ്ടി - പേരാമ്പ്ര റോഡിൽ മുത്താമ്പി പാലത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. എക്സൈസ് സംഘത്തിൽ  പ്രിവൻറ്റീവ്  ഓഫീസർ  സജീവൻ എം, സിഇഒമാരായ രാകേഷ് ബാബു ജി ആർ, രതീഷ് എ.കെ, വിപിൻ.ആർ, ഷിജു.ടി, ഡബ്ല്യ.സി.ഇ.ഒ. ഷൈനി ബി.എൻ, ഡ്രൈവർ മുബസ്സിർ വി.പി എന്നിവർ പങ്കെടുത്തു.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കൂട്ടുപുഴ വളവ്‌പാറയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി വീട് ഭാഗികമായി തകർന്നു. Newsofkeralam

Image
കണ്ണൂർ : ഇരിട്ടി കൂട്ടുപുഴ വളവ്‌പാറയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു   കൂട്ടുപുഴ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് വളവുപാറയിലെ കുന്നുമ്മൽ കുഞ്ഞാമിനയുടെ വീട്ടിലേക്ക് മറിഞ്ഞത്. റോഡിൽ നിന്നും താഴ്ന്നുകിടക്കുന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്തിരുന്നത്. മേൽക്കൂരയോട് ചേർന്ന് സ്ഥാപിച്ച കുടിവെള്ള ടാങ്ക് ഇടിച്ചു തകർത്ത കാർ മേൽക്കൂരയുടെ ഒരു ഭാഗവും തകർത്ത ശേഷം വരാന്തയിലേക്ക് വീഴുകയായിരുന്നു. വീടിൻറെ വരാന്തയിലെ ഭിത്തിയും തകർന്നു. ഈ സമയം വീട്ടിൽ കുഞ്ഞാമിന ഉൾപ്പെടെ നാലു പേരുണ്ടായിരുന്നു. വീടിൻ്റ വരാന്തയിൽ ഉണ്ടായിരുന്ന കുഞ്ഞാമിനയുടെ ചെറുമകൻ അജ്‌നാസ് വലിയ ശബ്ദം കേട്ട് അകത്തേക്ക് ഓടിക്കയറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പേരട്ട സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉള്ളവർക്ക് നിസാര പരിക്കേറ്റു. സംഭവമറിഞ്ഞ് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ എ.സി. ഷീബ ഉൾപ്പെടെയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. ന്യൂസ്‌ ഓഫ് കേരളം വാട്സ്...

ജൂൺ 24 ശനിയാഴ്ച്ച കണ്ണൂർ ജില്ലയിലെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Newsofkeralam

Image
• മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജൂൺ 24 ശനി രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് മണിവരെ കടവനാട്, കുറ്റൂർ പള്ളിമുക്ക് അഞ്ജനപ്പുഴ റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. • തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ട ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ 24ന് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സിപ്‌കോസ് പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 3.30 വരെയും കൊട്ടുങ്ങല്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ധര്‍മപുരി പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 5.30 വരെയും വട്ടുപാറ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയും കടലായി നട, കുറുവ മഞ്ഞക്കാല്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും • എൽ ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ താർ റോഡ്, എയർടെൽ മുണ്ടയാട് എളയാവൂർ പഞ്ചായത്ത്, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ജൂൺ 24ന് ശനിയാഴ്ച രാവിലെ എട്ട് മണിമുതൽ വൈകീട് അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. • ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കൊക്കായി, ചെമ്പന്തൊട്ടി, ഓടക്കുണ്ട് ...

കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺ‍​ഗ്രസ്. Newsofkeralam

Image
പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺ‍​ഗ്രസ്. സെക്രട്ടറിയേറ്റിലേക്ക് ഉടൻ മാർച്ച് നടത്തുമെന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചു. ഇന്നും നാളെയും കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. അറസ്റ്റിനെതിരെ കരിദിനമാചരിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചന; ഭീഷണിയും കള്ളക്കേസും കൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ്. Newsofkeralam

Image
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്നെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കും. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കാപ്പ ചുമത്തി ജയിലിലടച്ചു; കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ.Newsofkeralam

Image
കണ്ണൂർ : പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും  കുറ്റവാളി എരുവട്ടി സ്വദേശി പ്രണു ബാബു  (37)  എന്നയാളെയാണ്  കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ്  പ്രകാരം കാപ്പ (KAAPA)ചുമത്തി  ജയിലിലടച്ചത്.  കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി  അജിത് കുമാർ ഐ.പി.എസ്ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.മൂന്നാമത്തെ തവണയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഐഎംഎ ബ്ലഡ് ബാങ്ക് ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു; 25 ശതമാനം ശമ്പള വര്‍ധനയ്ക്ക് ധാരണ. Newsofkeralam

Image
തൃശൂര്‍ ഐഎംഎ ബ്ലഡ് ബാങ്കിലെ ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പ്.  ജൂലൈ മാസം മുതല്‍ ബ്ലഡ് ബാങ്ക് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 25 ശതമാനം വര്‍ധിപ്പിച്ച് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ബ്ലഡ് ബാങ്കിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മാനേജ്‌മെന്റ് കമ്മിറ്റി കൈക്കൊള്ളും. ഇതിന്റെ ഭാഗമായി കൂടുതല്‍ രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായി. സമരം ഒത്തുതീര്‍പ്പായ പശ്ചാത്തലത്തില്‍ ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനം ഇന്ന് (വെള്ളി) മുതല്‍ പുനരാരംഭിക്കും.  ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ വി വല്ലഭന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ എന്‍ സതീഷ്, ബ്ലഡ്ബാങ്ക് ഡയറക്ടര്‍ ഡോ. ഗോപിനാഥന്‍, ജോയിന്റ് ഡയരക്ടര്‍ ഡോ. പി ഗോപികുമാര്‍, ഐഎംഎ തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ശോഭന മോഹന്‍ദാസ്, സ...

ബൈക്ക് കവർന്നു രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ. Newsofkeralam

Image
കാസർക്കോട് : ബൈക്ക് കവർന്നു രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ. പെരിഞ്ഞനം മോട്ടോർ മെക്കാനിക്ക് തൃശൂർ സ്വദേശിയായ അശ്വിൻ (24) നെയാണ് പിടികൂടിയത്. മേല്പറമ്പ കളനാട് കട്ടക്കാലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച് കടന്ന തൃശൂർ സ്വദേശിയായ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിന്തുടർന്ന് പിടികൂടി.കളനാട് ബേബി വില്ല ക്വാർട്ടേഴ്സിൽ താമസിച്ച് മാർബിൾ പണിയെടുക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ബ്രജ്രരാജ് എന്നയാളുടെ കെഎൽ 14 എക്സ് 9522 നമ്പർ ഹീറോ മോട്ടോർ സൈക്കിൾ ആണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത് മധ്യപ്രദേശുകാരനായ ബ്രജരാജ് കട്ടക്കാൽ എന്നയാളുടെ പരാതിയിൽ മേല്പറമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു വിവരം ഉടൻ തന്നെ വയർലെസ് മുഖാന്തിരം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ സിസിടിവികൾ പരിശോധിച്ചതിൽ കളവ് ചെയ്ത ബൈക്ക് ഒരു ചെറുപ്പക്കാരൻ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായി വിവരം കിട്ടി. വിവരമറിഞ്ഞ ഉടൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം പോലീസ് നടത്തിയ പരിശോധനയിൽ ബൈക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്...

പോലീസിനെ അക്രമിച്ച് കടന്ന് കളഞ്ഞ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി റിമാന്റ് ചെയ്തു. Newsofkeralam

Image
 എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ചിലവന്നൂർ കോർപ്പറേഷൻ കോളനിയിൽ താമസിച്ച് വന്നിരുന്ന കമ്മൽ ബെന്നി എന്ന് വിളിക്കുന്ന ആന്റണി ജോസഫിനെയാണ് എറണാകുളം ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടർ  ഫൈസൽ എം.എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. എളംകുളം ചിലവന്നൂർ കോർപ്പറേഷൻ കോളനിയിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന പ്രതി നിരന്തരം അടിപിടികളും മറ്റും നടത്തിയും മയക്കുമരുന്ന് ഉപയോഗവും വിൽപനയും മൂലം സമീപവാസികൾക്കും പൊതുജനങ്ങൾക്കും ഭീക്ഷണിയായിട്ടുളളയാളാണ്. കഴിഞ്ഞ മാസം അയൽവായിയായ യുവതിയെ രാത്രി പ്രതി അക്രമിക്കുകയും അശ്ലീല പ്രയോഗങ്ങളും മറ്റും ചെയ്ത് ശല്യം ചെയ്യുന്നതായി സ്റ്റേഷനിൽ ഫോൺ വരികയും തുടർന്ന് നൈറ്റ് പെട്രോളിങ്ങിൽ ഉണ്ടായിരുന്ന പോലീസുകാർ സ്ഥലത്തെത്തി പ്രതിയെ കീഴടക്കിയ സമയം പ്രതി കയ്യിൽ കിട്ടിയ ചില്ല് കഷ്ണം കൊണ്ട് പോലീസുകാരെ വീശി അക്രമിച്ച് പരിക്കേൽപ്പിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതി കോർപ്പറേഷൻ കോളനിയിലെ വീട് വിട്ട്പോകുകയും ഫോൺ പോലും ഉപയോഗിക്കാത്ത പ്രതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന...

നാളെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി; ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പതിവ് പോലെ തുടർന്ന് ക്‌ളാസുകൾ നടത്തണം. Newsofkeralam

Image
ജൂൺ 23ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലിയും ചേരും. അസംബ്ലിയിൽ പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കകകയും തുടർന്ന് ഉച്ചയ്‌ക്ക് 12 മണി വരെ സ്‌കൂ‌ൾ ക്യാമ്പസുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേരണം. പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കണം. തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പതിവ് പോലെ തുടർന്ന് ക്‌ളാസുകൾ നടത്തണം. തിരുവനന്തപുരം പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ രാവിലെ 9 മണിയ്ക്ക് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ജൂൺ 24ന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ആരോഗ്യ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശത്തിൽ ഉൾപ്പെടുത്തേണ്ടത് :- മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട...

അമിത വില ഈടാക്കുന്നുവെന്ന പരാതി കോഴിക്കടകളില്‍ ഭക്ഷ്യപൊതു വിതരണ വകുപ്പ് പരിശോധന നടത്തി; 135 രൂപയ്ക്ക് വാങ്ങുന്ന കോഴിക്ക് തൃക്കരിപ്പൂരില്‍ 170 രൂപ ഇടാക്കുന്നതായി കണ്ടെത്തി. Newsofkeralam

Image
കാസർക്കോട് : കോഴിക്കടകളില്‍ അമിത വില ഈടാക്കുന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തൃക്കരിപ്പൂര്‍, പടന്ന, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 135 രൂപയ്ക്ക് വാങ്ങുന്ന കോഴിക്ക് തൃക്കരിപ്പൂരില്‍ 170 രൂപ ഇടാക്കുന്നതായി കണ്ടെത്തി. പടന്നയില്‍ 160 രൂപയും കാഞ്ഞങ്ങാട് 155 മുതല്‍ 160 രൂപവരെയുമാണ് ഈടാക്കുന്നത്. ഹോസ്ദുര്‍ഗ്ഗ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സെയ്ഫുദീന്‍, പി.കെ.ശശികുമാര്‍, വി.ഹരിദാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. Newsofkeralam

Image
നാളെ സംസ്ഥാനവ്യാപകമായി  വിദ്യാഭ്യാസ ബന്ദ് : എബിവിപി ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും, എസ് എഫ് ഐക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയും എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എബിവിപി  23 ജൂൺ 2023 വെള്ളിയാഴ്ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നു സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ്. വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതമാണ്  നടന്നുകൊണ്ടിരിക്കുന്നത്.അധികാരത്തിന്റെ ബലത്തിൽ  അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് തല്ലി ചതച്ചതിലും കള്ളക്കേസിൽ കുടുക്കി റിമാന്റ് ചെയ്തതിലും  പ്രതിഷേധിച്ച് നാളെ(23-06-2023) സംസ്ഥാന വ്യാപകമായി  വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ന്യൂസ്‌ ഓഫ് ...

ഗസ്റ്റ് അധ്യാപക ഇന്റർവ്യു. Newsofkeralam

Image
IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ് തസ്തികയിലെ താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. താല്പര്യമുള്ളവർ ജൂൺ 26 ന് രാവിലെ 10ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04862 232246, 8547005084, 9744157188. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ജൂൺ 23 വെള്ളിയാഴ്ച കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Newsofkeralam

Image
 • മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജൂൺ 23 വെള്ളി രാവിലെ 9.30 മുതൽ പകൽ 11.30 വരെ കായപൊയിൽ, രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തോക്കാട്,എടോളി പച്ചണി, കൂത്തമ്പലം, ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ വെള്ളോറ, ടവർ, ചെക്കിക്കുണ്ട് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. •  ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ കോറങ്ങോട്, കൊളന്ത, അഞ്ചങ്ങാടി, വെള്ളായി തട്ട് എന്നിവിടങ്ങളിൽ ജൂൺ 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ, നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയും സഹായികളും ഉൾപ്പെടെ ആലത്തൂർ പോലീസിൻ്റെ പിടിയിൽ. Newsofkeralam

Image
വാഹനം പണയം വെച്ച് പണം തട്ടിയ കേസുകൾ, മുക്കുപണ്ടം പണയം വെച്ചിട്ടുള്ള കേസുകൾ ഉൾപ്പടെ നിരവധി ചീറ്റിംഗ് കേസുകളിൽ സംസ്ഥാനത്തു നിരവധി പോലീസ് സ്റ്റേഷനുകളിൽ ഉൾപ്പെട്ട പ്രതിയായ അനൂപ്,വാനൂർ ആലത്തൂർ, മുഹമ്മദ്‌ അനീഷ്, വടക്കും തല, പൈപ്പ് ലൈൻ റോഡ്, ആലുവ. അജിത്, വയസ് 28 വെളിയിൽ, കോമള പുരം, ആലപ്പുഴ എന്നിവരാണ് ആലത്തൂർ പോലീസിൻ്റെ പിടിയിലായത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പണം വച്ചു ചീട്ടു കളിച്ച 14 അംഗ സംഘം നാലേ കാൽ ലക്ഷത്തിലേറെ രൂപയുമായി പിടിയിൽ. Newsofkeralam

Image
വയനാട് : പണം വച്ചു ചീട്ടു കളിച്ച 14 അംഗ സംഘം പിടിയിൽ. മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയിൽ നിന്നാണ് മീനങ്ങാടി പോലീസ് ഇവരെ പിടി കൂടിയത്. സംഘത്തിൽ പനമരം കൈപ്പാട്ടു കുന്ന് ഞാറക്കാട്ട് വീട്ടിൽ സന്തോഷ്‌ (40), ചൂതുപാറ വട്ടിണിയിൽ വീട്ടിൽ സിനീഷ് (40), തൊവരിമല തുളുനാടൻ വീട്ടിൽ ശറഫുദ്ധീൻ (41), ബത്തേരി കുപ്പാടി പുഞ്ചയിൽ വീട്ടിൽ സുനിൽ (32), കാരച്ചാൽ വടക്കുമ്പുറത്തു വീട്ടിൽ ഏലിയാസ് (52), പേരാമ്പ്ര കുമ്മനാട്ടുകണ്ടി വീട്ടിൽ ഇബ്രാഹിം (63), പടിഞ്ഞാറത്തറ കുഴിക്കണ്ടത്തിൽ ഷിബു (40), ഇരുളം മേത്തുരുത്തിൽ അജീഷ് (36), തൊണ്ടർനാട് പുന്നോത്തു വീട്ടിൽ ഷംസീർ (38), അമ്പലവയൽ വികാസ് കോളനി കളനൂർ വീട്ടിൽ രമേശൻ (43), കമ്പളക്കാട് പള്ളിമുക്ക് നെല്ലോളി വീട്ടിൽ സലിം(47), മൂലങ്കാവ് തൊട്ടുച്ചാലിൽ വീട്ടിൽ അരുൺ (33), തരുവണ നടുവിൽ വീട്ടിൽ വിജേഷ് (38), കാര്യമ്പാടി വലിയപുരക്കൽ വീട്ടിൽ പ്രജീഷ് (37) എന്നിവരാണുണ്ടായിരുന്നത് . ഇവരിൽ നിന്നും 432710 ( നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി എഴുന്നൂറ്റി പത്ത്) രൂപ പിടിച്ചെടുത്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആദ്യമായാണ് ചീട്ടുകളിസംഘത്തിൽ നിന്നും ഇത്രയും വലിയ തുക വ...

നിരോധിത മരുന്നുകൾ തിരികെ നൽകണം; പ്രസ്തുത മരുന്നുകൾ വില്പന നടത്തുന്നവർക്കെതിരെ കർശനം നടപടി സ്വീകരിക്കുമെന്നും അസി. ഡ്രഗ്സ് കൺട്രോളർ. Newsofkeralam

Image
കേന്ദ്ര സർക്കാർ നിരോധിച്ച 14 ഇനം ഫിക്സഡ് ഡോസ് കോമ്പിനേഷൻ അടങ്ങിയ മരുന്നുകൾ മരുന്നുകൾ കൈവശം വയ്ക്കുന്നവർ എത്രയും വേഗം വിതരണക്കാർക്ക് തിരികെ നൽകണമെന്ന് അസി. ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ജൂൺ രണ്ടു മുതലാണ് നിരോധനം നിലവിൽ വന്നത്. പ്രസ്തുത മരുന്നുകൾ വില്പന നടത്തുന്നവർക്കെതിരെ കർശനം നടപടി സ്വീകരിക്കുമെന്നും അസി. ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഫോൺ : 0487 2362591. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി യുവതി പിടിയിൽ; ഷാർജയിൽ നിന്ന് എത്തിയ വയനാട് സ്വദേശിനി നിന്നും പിടികൂടിയത് 1320 ഗ്രാം സ്വർണം.

Image
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി യുവതി പിടിയിൽ. ഷാർജയിൽ നിന്ന് ഐഎക്‌സ് 744 വിമാനത്തിൽ എത്തിയ വയനാട് സ്വദേശിനി ഷെറിൻ തെക്കേടത്ത് എന്നവരിൽ നിന്നാണ് 78.50 ലക്ഷം രൂപ വിലവരുന്ന 1320.95 ഗ്രാം സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ഒരു പാക്കറ്റ് സ്വർണ്ണ മിശ്രിതം ആണ് കണ്ടെടുത്തത്. കണ്ണൂർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വി.ബി. സുബ്രഹ്മണ്യൻ, സൂപ്രണ്ട്മാരായ ശ്രീവിദ്യ സുധീർ, ജിനേഷ് കെ, ഇൻസ്പെക്ടർമാരായ സുരേന്ദ്ര ജംഗിദ്, രാജീവ് വി, സിലീഷ് എം, ഹെഡ് ഹവൽദാർ വത്സല എം വി, ഓഫീസ് സ്റ്റാഫുകൾ ആയ ലിനീഷ്, പ്രീഷ എം എന്നിവരാണ് ക്സ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മയ്യിൽ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന ഹോം ഗാർഡ് മലപ്പട്ടം കൊളന്ത സ്വദേശി രാമചന്ദ്രൻ കുഴഞ്ഞുവീണു മരിച്ചു. Newsofkeralam

Image
കണ്ണൂർ : മയ്യിൽ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന ഹോം ഗാർഡ് മലപ്പട്ടം കൊളന്ത സ്വദേശി രാമചന്ദ്രൻ (60) കുഴഞ്ഞുവീണു മരിച്ചു. ഡ്യൂട്ടിക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ദീർഘകാലം ഇരിക്കൂർ, ചക്കരക്കൽ പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ചെയ്തിട്ടുണ്ട്. പരേതനായ പി പി ഗോപാലൻ, നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സഹിത പി. മക്കൾ : ആതിര കെ കെ, അനുരാഗ് രാമചന്ദ്രൻ.  മരുമകൻ : വിജേഷ് മരുതായി.  സഹോദരങ്ങൾ :നാരായണൻ, ലീല ചുളിയാട്, കാർത്യായനി കുട്ടാബ്, കോമള വളക്കൈ. - ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഓപ്പറേഷൻ ക്ലീൻ കണ്ണൂർ: കണ്ണൂരിൽ വീണ്ടും എംഡിഎംഎയുമായി രണ്ടു പേർ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ. Newsofkeralam

Image
കണ്ണൂർ : ഓപ്പറേഷൻ ക്ലീൻ കണ്ണൂർ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ടു പേർ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായി. താവക്കര റെയിൽവേ അണ്ടർ ബ്രിഡ്ജിന്റെ സമീപം വെച്ച് വിൽപ്പന നടത്തുന്നതിനിടയിൽ 13.35 ഗ്രാം എംഡിഎംഎയുമായാണ് കണ്ണൂർ കടലായി കൂലിയിന്റവിട ഹൗസിൽ കെ. സമീർ (44), കാസർകോട് മഞ്ചേശ്വരം ഉദ്യവാർ സെറീന കോട്ടേജിൽ നസീർ (39) കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ പിഎ ബിനു മോഹന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സിഎച്ച് നസീബ്, മഹിജൻ, എ എസ് ഐ മാരായ അജയൻ, രഞ്ജിത്ത്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ്, മിഥുൻ സിവിൽ പോലീസ് ഓഫീസർ നാസർ, ശ്രീജേഷ്, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ വിനിൽ മോൻ എന്നീ പോലീസ് ഓഫീസർമാർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ കണ്ണൂരിന്റെ ഭാഗമായി മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരുന്നുണ്ട്. ഇത്തരകാരെ കണ്ടെത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നു...

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. Newsofkeralam

Image
കാസർക്കോട് : കാസർക്കോട് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ക്ലീൻ കാസർക്കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിവരുന്ന ശക്തമായ പരിശോധനയിലാണ് മൂന്നുപേർ പിടിയിലായത്. ചെങ്കള കല്ലക്കട്ട സ്വദേശി അബ്ദുൾ മുനവീർ (26), ബെള്ളൂർ നെട്ടണികെ സ്വദേശി ഉമറുൽ ഫാരൂഖ് (31), ചേരൻകൈ കടപ്പുറം സ്വദേശി മുഹമ്മദ്‌ സുഹൈൽ (30), എന്നിവരാണ് 12 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. കാസർക്കോട് പോലീസ് എസ് ഐ കെ.വി ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ വിജയൻ, സി.പി.ഒമാരായ വേണുഗോപാൽ, ജെയിംസ് , സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരടങ്ങുന്ന ടീമാണ് പ്രതികളെ പിടികൂടിയത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി; ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം, സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി. Newsofkeralam

Image
പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം. ഡെങ്കിപ്പനി വ്യാപനം തടയാൻ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊതുജനങ്ങൾ ഇക്കാര്യത്തിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രേയിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ ഇടവരുത്തരുത്. തോട്ടം മേഖല, നിർമ്മാണ സ്ഥലങ്ങൾ, ആക്രിക്കടകൾ, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം. വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം ...