Posts

'ഓപ്പറേഷൻ സ്റ്റെപ്പിനി': ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. News

Image
'ഓപ്പറേഷൻ സ്റ്റെപ്പിനി': ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. സംസ്ഥാനത്ത് താരതമ്യേന വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിൽ ഡ്രൈവർമാർക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ ഗുണമേന്മക്കുറവും ഒരു കാരണമാണെന്നും, ഇതിന് പ്രധാന കാരണം പരിശീലനം നല്ല രീതിയിൽ പൂർത്തിയാക്കാത്തവരെയും, മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയും, ഡ്രൈവിംഗ് സ്കൂൾ കാർ വഴി സ്വാധീനിച്ചും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നത് കൊണ്ടാണെന്നും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലെ തെരഞ്ഞെടുത്ത ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളും, തെരഞ്ഞെടുത്ത ഡ്രൈവിംഗ് സ്കൂളുകളും കേന്ദ്രീകരിച്ച് ഇന്ന് (25/07/2023) രാവിലെ 09:30 മണി മുതൽ ഒരേ സമയം മിന്നൽ പരിശോധന നടത്തുന്നത്.   മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിക്കുന്ന പ്രകാരമല്ല സംസ്ഥാനത്തെ ചില ഡ്രൈവിംഗ് സ്കൂളുകാർ പരിശീലനം നൽകുന്നതെന്നും, ഈ വീഴ്ചകൾ ചില മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കണ്ടില്ലെന്ന് നടിക്കുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ചില ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ലൈസെൻസ് ലഭ...

വൈദ്യുതി മുടങ്ങും. - ജൂലൈ 26 ബുധൻ

Image
ചൊവ്വ സബ് സ്റ്റേഷനിലെ സൂര്യനഗർ, കാഞ്ഞങ്ങാട്ട് പള്ളി, ആതിരകം ട്രാൻസ്‌ഫോമർ പരിധികളിൽ ജൂലൈ 26 ബുധൻ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

അവധി'ക്ക് നാളെ അവധി; എല്ലാവരും ഗോ ടു യുവർ ക്ളാസസ്സ്, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണം : കോഴിക്കോട് ജില്ലാ കളക്ടർ. News

Image
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ അവധിയില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനമാണെന്നും എല്ലാവരും സുരക്ഷിതമായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണമെന്നും കലക്ടറുടെ പോസ്റ്റിൽ പറയുന്നു. നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണം.  എല്ലാ സ്കൂൾ ഹെഡ് മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ കുട്ടികൾക്ക് സുരക്ഷിതമായി സ്‌കൂളിൽ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണം. രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകൾ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാൻ. പ്രിയപ്പെട്ട വിദ്യാർഥികൾ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അധികാരികളുടെയും നിർദേശങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ജാഗ്രതയോടെ ഉള്ള പെരുമാറ്റം അപകടങ്ങളെ ഒഴിവാക്കും, അപ്പൊ എല്ലാവരും ഗോ ടു യുവർ ക്ള...

മുദ്ര ചെയ്യാത്ത ത്രാസുകള്‍: ആശുപത്രികള്‍ക്കെതിരെ കേസ്; നവജാത ശിശുക്കളുടെ ചികിത്സയുടെ ഭാഗമായി തൂക്കം കണക്കാക്കി മരുന്ന് നിശ്ചയിക്കേണ്ട അവസരങ്ങളില്‍ ത്രാസിന്റെ കൃത്യത ഒരു പ്രധാന ഘടകമാണ്. News

Image
ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധിച്ച് മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നവജാത ശിശുക്കളുടെ ചികിത്സയുടെ ഭാഗമായി തൂക്കം കണക്കാക്കി മരുന്ന് നിശ്ചയിക്കേണ്ട അവസരങ്ങളില്‍ ത്രാസിന്റെ കൃത്യത ഒരു പ്രധാന ഘടകമാണ്. ത്രാസിന് കൃത്യതയില്ലെങ്കില്‍ നവജാത ശിശുക്കള്‍ക്കും രോഗികള്‍ക്കും മരുന്ന് നിശ്ചയിക്കുന്നതിലുള്‍പ്പെടെ വ്യത്യാസം ഉണ്ടാകുമെന്നതിനാലാണ് നടപടി. നഗരത്തിലെ ആറ് ആശുപത്രികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പറിലും lmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും 'സുതാര്യം' മൊബൈല്‍ ആപ്ലികേഷനിലൂടെയും പരാതി അറിയിക്കാവുന്നതാണ്. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ അബ്ദുല്‍ കാദറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം സര്‍ക്കിള്‍ കക ഇന്‍സ്‌പെക്ടര്‍ ചന്ദ്രബാബു എസ്.എസ്, ഇന്‍സ്‌പെക്റ്റിംഗ് അസിസ്റ്റന്റ് വിജയകുമാര്‍.പി എന്...

കേരളത്തില്‍ വ്യാഴാഴ്ച (ജൂലൈ 27) വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. Rain

Image
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച്, പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വടക്കന്‍ ആന്ധ്രാ പ്രദേശ് - തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കൊങ്കണ്‍ തീരം മുതല്‍ വടക്കന്‍ കേരളതീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്ക് പടിഞ്ഞാറന്‍ മധ്യ പ്രദേശിനും കിഴക്കന്‍ രാജസ്ഥാനും മുകളിലും, തെക്കന്‍ പാകിസ്ഥാനു മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ വ്യാഴാഴ്ച (ജൂലൈ 27) വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് (ജൂലൈ 25) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

എപി സിദ്ധീഖ് നിര്യാതനായി.

Image
. കണ്ണൂർ (കക്കാട് ) : പരേതനായ കെ. എം. ഇ ബ്രഹിമിന്റ മകൻ എപി സിദ്ധീഖ് നിര്യാതനായി. ഉമ്മ: ഫാത്തിമ. ഭാര്യ: സമീറ മുരിങ്ങേരി. മക്കൾ : ഫിർദൗസ്,  അമാൻ. സഹോദരങ്ങൾ : ലിറാർ, സലീം, പരേതനായ ജലീൽ, കബറടക്കം വൈകീട്ട് കക്കാട് ജുമാമസ്ജിദ് കബർസ്ഥാനിൽ. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി. News

Image
കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രി എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. അബോധാവസ്ഥയിലായിരുന്ന കുട്ടിയേയാണ് എസ്എടി. ആശുപത്രിയിലേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും 2 കെയര്‍ ടേക്കര്‍മാരെ അനുവദിക്കുകയും ചെയ്തു. തുടര്‍ന്നും പരിചരണം ഉറപ്പാക്കും. ഇനി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കി. രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്‍കി. ഫിറ്റ്‌സും നീര്‍ക്കെട്ടും ഉണ്ടാകാതെയിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ...

ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിൻ്റെ ഡ്രോൺ പരിശോധന തുടങ്ങി. Kerala police

Image
കണ്ണൂർ / തിരുവനന്തപുരം : ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിൻ്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ്. കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ പരിശോധന നടത്തി. റൂറൽ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളിൽ മൂന്ന് സ്റ്റേഷനുകളിൽ പരിശോധന പൂർത്തിയായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും. ഇതിൻ്റെ ലൊക്കേഷൻ വീഡിയോയും ഫോട്ടോയും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ ( ഡി.ജി.സി.എ ) കീഴിൽ പരിശീലനം ലഭിച്ച 45 പോലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് പോലീസിന്റെ ഡ്രോൺ കൈകാര്യം ചെയ്യുന്നത്. സൈബർ ഡോമിൻ്റെ ചുമതലയുള്ള ഐ.ജി. പി. പ്രകാശാണ് സംസ്ഥാനതല മേൽനോട്ടം വഹിക്കുന്നത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. News crime

Image
കൊല്ലം : സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടം കരിയിൽ കെ.പി 14/13 എസ്.എ നിവാസിൽ കമാലുദീൻ മകൻ അൽഹാദ് (42) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കരിക്കോട് സ്വദേശിയായ പെൺകുട്ടിക്ക് ബാംഗ്ലൂരിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് സിറ്റ് വാങ്ങി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 2019 മുതൽ വിവിധ സമയങ്ങളിലായി പ്രതി പെൺകുട്ടിയുടെ മാതാവിന്റെ കൈയിൽനിന്നും 1057015/- രൂപ കബളിപ്പിച്ച് കൈക്കലാക്കി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല, കന്റോൺമെന്റ്, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിയായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കേസുകൾ നിലവിലുണ്ട്. കൊല്ലം ജില്ലയിൽ സമാന രീതിയിൽ മറ്റു പലരെയും ഇയാൾ കബളിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ഷെഫിക്കിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ഓമനക്കുട്ടൻ നായർ, സിപിഒ ദീപു ദാസ് എന്നിവരടങ്ങിയ പോലീസ് സ...

കാസർക്കോട് ജില്ലയിലെ വെള്ളരികുണ്ട് , ഹൊസ്ദു ർഗ് താലൂക്കുകളിൽ വിദ്യാലയങ്ങൾക്ക് നാളെ (ജൂലൈ 25) അവധി. School

Image
കാസർക്കോട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർക്കോട്  ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 25, 2023 ചൊവ്വാഴ്ച) ജില്ലാ കളക്ടർ ഇമ്പശേഖർ കെ. IAS അവധി പ്രഖ്യാപിച്ചു.അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

വീട്ടമ്മയെ ടൂ വീലറിൽ നിന്നും തള്ളിയിട്ട് മൊബൈൽ മോഷ്ടിച്ച പ്രതി മയ്യിൽ പോലീസിന്റെ പിടിയിൽ. Kannur mayyil police

Image
കണ്ണൂർ : വീട്ടമ്മയെ ഇടിച്ച് വിഴ്ത്തി മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂർ മുണ്ടേരി ചാപ്പ കെ. പി ഹൗസിൽ അജ്നാസിനെ (21) യാണ് മയിൽ പോലീസ് പിടികൂടിയത്. മയ്യിൽ  -  കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ വെച്ച് വീട്ടമ്മ സഞ്ചരിക്കുന്ന ടൂ വീലർ തള്ളിയിട്ട് മൊബൈൽ മോഷ്ടിച്ച് പോയ പ്രതി മയ്യിൽ പോലിസിന്റെ പിടിയിലായി. ഈ മാസം 20നായിരുന്ന കേസിന് ആസ്പദമായ സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കുറ്റ്യാട്ടൂർ ഉരുവച്ചാലിലുള്ള വീടിനടുത്ത് എത്തിയസമയം പിറകിൽ വരികയായിരുന്ന ബൈക്കിൽ വന്ന പ്രതിയാണ്  സ്കൂട്ടി തള്ളിവിഴ്ത്തി വിട്ടമ്മയുടെ മൊബൈൽ മോഷ്ടിച്ച് കൊണ്ട് പോയത്..പോലിസിൽ വിവരമറിയിച്ചതിനെതുടർന്ന് മയ്യിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണo നടത്തുകയുമായിരുന്നു. മയ്യിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി. പി സുമേഷിന്റെ മേൽനോട്ടത്തിൽ എസ്.ഐ പ്രശോഭ്, രജീവ്,എ.എസ്.ഐ മനു,സി.പി.ഒമാരായ ശ്രീജിത്ത്, വിനീത്, അരുൺ. പ്രദീഷ്  എന്നിവരടങ്ങിയ അന്വേഷണസംഘം സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച 16 ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അനേഷണത്തിലാണ് പ്രതി പി...

കണ്ണൂരിന് പുറമെ വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. School

Image
തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് കണ്ണൂര്‍,വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ഉള്‍പ്പടെ) അവധിയായിരിക്കും.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സൂര്യാഘാതമേറ്റുള്ള മരണം : തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടി; സംസ്ഥാനത്ത് ഈ വർഷവും കഴിഞ്ഞ വർഷവും സൂര്യാഘാതമേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. Sun

Image
സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നൽകാനിടയായ സാഹചര്യം അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും തെറ്റായ വിവരം അപ് ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ ഡേറ്റ തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട്. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷവും കഴിഞ്ഞ വർഷവും സൂര്യാഘാതമേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. Mattanur police

Image
കണ്ണൂർ : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂർ നെല്ലൂന്നി പഴശ്ശി മേനപ്രത്ത് ഹൗസിൽ എം.വി വൈശാഖി (31) നെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടർ ഇയാൾക്കെതിരെ കാപ്പ ചുമത്തി ഉത്തരവ് ഇറക്കിയിരുന്നു. ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇയാൾക്കെതിരെ അഞ്ചോളാം കേസുകൾ ഉണ്ട്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഉയർന്ന തിരമാല ജാഗ്രത നിർദേശം. News

Image
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 25-07-2023 രാത്രി 11.30 വരെ 2.8 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 25.07.2023 ന്‌ ചൊവ്വാഴ്ച അവധി. School

Image
കണ്ണൂർ : കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 25.07.2023 ന്‌ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച്‌ ഉത്തരവാകുന്നു.  മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അറിയിക്കുന്നു.  വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്‌. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. #StaySafe #CollectorKNR ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ട്വിറ്ററിന്‍റെ 'കിളി 'പോയി, പകരം X; പുതിയ പേരും ലോഗോയും അവതരിപ്പിച്ച് മസ്ക്. Twits

Image
ട്വിറ്ററിന്റെ പേര് ഇനി ‘എക്‌സ്’ (X) എന്ന് അറിയപ്പെടുമെന്ന്  കമ്പനിയുടമ ഇലോൺ മസ്‌ക്. ട്വിറ്റർ ലോ​ഗോയായിരുന്ന  നീലക്കുരുവിയും ഇനി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ (X) എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. നേരത്തെ ട്വിറ്ററിന്റെ ഡെസ്ക്ടോപ് പതിപ്പിൽ നീലക്കുരുവിയുടെ ലോ​ഗോയ്‌ക്ക് പകരം ഡോ​ഗ്‌കോയിന്‍ ക്രിപ്റ്റോകറന്‍സി ചിഹ്നമായ നായയുടെ ചിഹ്നം നൽകിയിരുന്നു. അത് വിവാദമായപ്പോൾ മാറ്റി നീലക്കുരുവിയുടെ ചിത്രം  ആക്കിയിരുന്നു. ഇപ്പോൾ വീണ്ടും  ട്വിറ്ററിന്റെ പേരും ലോഗേയും മാറ്റുകയാണ് ചെയ്തത്.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മഹീന്ദ്ര ഥാർ വിൽപ്പനക്കെന്ന വ്യാജേന കോയമ്പത്തൂർ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത നിരവധി കേസുകളിൽ പ്രതിയായ ഫൈസൽ എന്ന ചരൽ ഫൈസൽ അറസ്റ്റിൽ. Crime

Image
പാലക്കാട് : കോയമ്പത്തൂർ സ്വദേശിക്ക് മഹീന്ദ്ര ഥാർ വാഹനം വിൽപനയ്ക്ക് നൽകാനെന്ന വ്യാജേന 5 ലക്ഷം രൂപയും വണ്ടിയും തട്ടിയെടുത്തുകൊണ്ടുപോയ കേസിൽ നെല്ലായ പട്ടിശ്ശേരി ചരലിൽ വീട്ടിൽ ഫൈസൽ എന്ന ചരൽ ഫൈസൽ (26) നെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. 21-6 -2023 ന് കുളക്കാട് വെച്ചാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നെല്ലായ പൊട്ടച്ചിറ സ്വദേശി മുഹമ്മദ് സലീം ന്റെ ഉടമസ്ഥയിലുള്ള മഹീന്ദ്ര ഥാർ വണ്ടി 10 ലക്ഷം രൂപക്ക് കോയമ്പത്തൂർ സ്വദേശിക്ക് വിൽപ്പനയ്ക്ക് ഉറപ്പ് നൽകി 10 ലക്ഷം രൂപയുമായി വന്ന കോയമ്പത്തൂർ സ്വദേശിയുമായി വാഹന ഉടമ മുഹമ്മദ് സലിമിനൊപ്പം വരുന്നതിനിടെ മുഹമ്മദ് സലിം ന്റെ അറിവോടെ മറ്റൊരു കാറിൽ എത്തിയ ചരൽ ഫൈസലും സംഘവും ഥാർ വണ്ടി വെള്ളിനഴി കുളക്കാട് വെച്ച് തടഞ്ഞ് ഇരുവരെയും വടിവാൾ വീശി ഭീഷണി മുഴക്കി ഇറക്കിവിട്ട് 5 ലക്ഷം രൂപ ഉൾപ്പെടെ ഥാർ വണ്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നു. വാഹന ഉടമ മുഹമ്മദ് സലിം ഉൾപ്പെടെ നടത്തിയ ആസൂത്രണ തട്ടിപ്പായിരുന്നു ഇത്. മുഹമ്മദ് സലീമിനെ പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിനു ശേഷം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ചരൽ ഫൈസലിനെ ഇന്നലെ മലപ്പുറം മുതുകുറുശ്ശിയിൽ നിന്നും , പ...

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പോലീസ് പിടികൂടി; ലഗേജിനുള്ളിൽ ഇൻസുലേഷൻ ടാപ്പ് പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. Kannur airport police gold

Image
കണ്ണൂർ : ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രകാരനിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പോലീസ് പിടികൂടി. കാസർകോട് തെക്കിൽ ബെണ്ടിച്ചാൽ പുത്തൂർ വീട്ടിൽ അഹമ്മദ് നിഷാദ് (33) ആണ് പിടിയിൽ ആയത്. എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ കയ്യിൽ കരുതിയ ലഗേജിനുള്ളിൽ ഇൻസുലേഷൻ ടാപ്പ് പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്ന സ്വർണം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് 127.56 ഗ്രാം തൂക്കം വരും.ഇതിന് വിപണിയിൽ ഏകദേശം 5,82,056 രൂപ മൂല്യമുണ്ട് .തുടർന്ന് ഇയാളെ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു . കണ്ണൂർ സിറ്റി പോലീസ് മേധാവി അജിത് കുമാർ ഐ.പി.എസ്  നേതൃത്വത്തിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലെ സബ്ബ്‌ ഇൻസ്‌പെക്ടർ പ്രശാന്ത് കെ വി, എ എസ് ഐ മാരായ സന്ദീപ്, സുജീഷ്, എസ് സി പി ഒ മാരായ ശ്രിജിനേഷ്, ലിജിൻ, സി പി ഒ മാരായ റനീഷ്,മുഹമ്മദ്‌ ഷമീർ എന്നിവരടങ്ങിയ പ്രത്യേക സ്‌ക്വാഡാണ് സ്വർണം പിടികൂടിയത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്...

ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട; വാഹന പരിശോധനയിൽ ഹ്യൂണ്ടായ് കാറിൽ നിന്ന് പത്ത് ലക്ഷം രൂപയോളം വിലവരുന്ന 200 ഗ്രാം എം.ഡി.എം.എ പിടികൂടി, പിടിയിലായത് അന്യസംസ്ഥാനത്ത് നിന്ന് വൻ തോതിൽ മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്ക് രഹസ്യമായി കൊണ്ടുവന്നു വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി. Crime

Image
ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഹ്യൂണ്ടായ് കാറിൽ നിന്ന് 200 ഗ്രാം എം.ഡി.എം.എ പിടികൂടി, കോഴിക്കോട് നരിക്കുനി സ്വദേശി വിനൂപിനെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്ന് പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്നതാണ്. അന്യസംസ്ഥാനത്ത് നിന്ന് വൻ തോതിൽ മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്ക് രഹസ്യമായി കൊണ്ടുവന്നു വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ വിനൂപ്. ഇയാൾ വാഹനം ഇടിപ്പിച്ചു വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. വ്യാവസായിക അളവിലുള്ള എം.ഡി.എം.എ പ്രതിയിൽ നിന്നും പിടികൂടിയിട്ടുള്ളതിനാൽ പരമാവധി 20 കൊല്ലം വരെ തടവും, 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. എക്സൈസ് ഇൻസ്‌പെക്ടർ ജിജിൽ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഏലിയാസ് പി വി, ജിനോഷ് പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അർജുൻ എം, പ്രിൻസ് ടി ജെ, സനൂപ്, ചന്ദ്രൻ എ സി, സുരേഷ് വി. കെ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1...

കുവൈത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സ്പെയിനിൽ നിര്യാതനായി.

Image
കണ്ണൂർ : കോയ്യോട് സ്വദേശി കെ.പി മുസ്തഫ (57) സ്പെയിനിൽ വെച്ച് നിര്യാതനായി. കുവൈത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം  ഔദ്യോഗികാവശ്യാർത്ഥം സ്പെയിനിൽ എത്തിയതായിരുന്നു. ഭാര്യ : എടക്കാട് ഏഴര ചെറിയ നാലകത്ത് നസീമ. മുഹമ്മദിന്റെയും ആസ്യ ഉമ്മയുടെയും മകനാണ്. മക്കൾ: മുഹ്സിന, മഹ്സൂമ, മുബശ്ശിറ, ഇസ്മാഈൽ. മരുമക്കൾ: സി.കെ റാഷിദ്, ശാക്കിർ ചാല, റംഷിദ് തലശ്ശേരി. സഹോദരങ്ങൾ: ഫൗസിയ, സാജിദ, റഷീദ, ഷഫീദ. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. Kerala police

Image
 കേരള പോലീസ് പോസ്റ്റ് ചെയ്ത ഫോട്ടോ  സോഷ്യൽ മീഡിയ വഴി വ്യാപകമാവുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാല്‍ വീഡിയോ കോളിന് ക്ഷണിക്കും. കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് പെണ്‍കുട്ടിയുടെ നഗ്നദൃശ്യമായിരിക്കും തെളിയുക. ഇതിനോട് പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശമായിരിക്കുമെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.   കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയ മുന്നറിയിപ്പ് പൂർണമായും :  സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക...

കനത്ത മഴ: കണ്ണൂരിന് പുറമെ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (24/07/2023) അവധി പ്രഖ്യാപിച്ചു. School

Image
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫണഷണല്‍ കോളേജ്, അങ്കണവാടി ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.  വയനാട്, കോഴിക്കോട്, കണ്ണൂര്‍ അടക്കം നാല് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 24.07.2023 ന്‌ തിങ്കളാഴ്ച അവധി. Holiday

Image
കണ്ണൂർ : കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 24.07.2023 ന്‌ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.  മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ കലക്ടർ അറിയിച്ചു .  വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്‌. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. #StaySafe #CollectorKNR ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പരിചയപ്പെട്ട് ഇന്ത്യൻ വംശജനായ വിദേശ പൗരനെ വീടുകയറി അക്രമിച്ച് കവർച്ച നടത്തിയ സംഘാംഗങ്ങളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. Crime

Image
കല്ലൂർ : കല്ലൂർ മാവിൻ ചുവട് മുസ്ലിം പള്ളിക്കു സമീപം താമസിച്ചിരുന്ന ഓസ്റ്റിൻ തോമസ് 65 വയസ്സ് എന്ന യൂഎസ് പൗരത്വമുള്ള ഇന്ത്യൻ വംശജനെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി അക്രമിച്ചും, ഭീഷണി പെടുത്തിയും മൊബൈൽ ഫോൺ, ടാബ്ലെറ്റ്, സ്വർണ്ണ മോതിരം , പണം എന്നിവ അപഹരിച്ച അഞ്ചംഗ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 1) ആഷിക്ക് 24 വയസ്, കുട്ടേ പറമ്പിൽ വീട് ചിറ്റിശ്ശേരി, 2)മിഥുൻ 24 വയസ്സ്, നെടുങ്കാട്ടിൽ H അഞ്ചാം കല്ല്, ചെവ്വൂർ, 3)സ്റ്റീ വോ 24 വയസ്, ആലുക്ക ഹൗസിൽ ചിറ്റിശ്ശേരി ദേശം, നെന്മണിക്കര, 4)ശരത്ത്, 24 വയസ്, വെളിയത്ത് വീട് , പാലയ്ക്കൽ, 5)കാർത്തിക് 18 വയസ്, കുഴുപ്പുള്ളി വീട്, ചിറ്റിശ്ശേരി എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീമതി.ഐശ്വര്യ ഡോങ്ങ്റേ IPS ന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി.എസ് സിനോജി ന്റെ നേതൃത്വത്തിൽ പുതുക്കാട് എസ്.എച്ച.ഒ യു.എച്ച് സുനിൽ ദാസും എസ് ഐ മാരായ സൂരജ് കെ എസ്സ്, സുധീഷ് , ലിജോ, സി.പി.ഒമാരായ ശ്രീജിത്ത്, ജറിൻ, അമൽ, കെ എ പി പി സി വിപിൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി ...