Posts

സ്റ്റോക്ക് ട്രേഡിങ്ങ് വഴി ഒരു കോടിയുടെ തട്ടിപ്പ്: പ്രതികളിലൊരാൾ കാസർകോട് നിന്നും മലപ്പുറം സൈബർ പോലീസിന്റെ പിടിയിൽ. News

Image
ഫേസ്ബുക്കിൽ കണ്ട Black Rock Angel One എന്ന സ്റ്റോക്ക് ഇൻവെസ്റ്റ്മെന്റ് പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു അവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ കയറിയ വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശിയിൽ നിന്നാണ് പ്രതികൾ ഒരു കോടി എട്ടുലക്ഷത്തി രണ്ടായിരത്തിഇരുന്നൂറ്റി ഇരുപത്തിരണ്ടു രൂപ തട്ടിയെടുത്തത്. സ്റ്റോക്ക് ട്രേഡിങ്ങ് ആണെന്ന് വിശ്വസിപ്പിച്ച് ഇയാളിൽ നിന്നും പലതവണകളായാണ് പ്രതികൾ പണം അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചത്. ഇക്കാര്യത്തിൽ വേങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണത്തിനായി മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. സൈബർ ഓപ്പറേഷൻസ് വിങ് മേധാവി പോലീസ് സൂപ്രണ്ട് ഹരിശങ്കർ  നേതൃത്വത്തിലുള്ള സൈബർ ഓപ്പറേഷൻസ് വിങ്ങിന്റെ ഏകോപനത്തോടെ മലപ്പുറം സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളായ മുഹമ്മദ് മുജ്തബ S/o കുഞ്ഞമ്മു ചെറമ്മൽ, ബൈത്തുൽ മുഹമ്മദ് വീട്, കാഞ്ഞങ്ങാട് സക്ഖത്ത്, കാസർഗോഡ് എന്നയാളെ കാസർഗോഡ് നിന്നും അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐപിഎസിന്റെ  നിർദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ ചിത്തരഞ്ജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക...

ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുകയാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Image
 ഫോട്ടോ കടപ്പാട് കേരള പോലീസ്  കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായി  : ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുകയാണ്.  ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം    വാഹനത്തിനു കൃത്യമായ മെയിന്റനൻസ് ഉറപ്പ് വരുത്തുക.   എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്.   വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.  വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ് സെന്ററുമായി ബന്ധപ്പെടണം.   ഫ്യൂസ് കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.  വാഹനത്തിലെ ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള ജോലികൾ സ്വയംചെയ്യാതിരിക്കുന്നതാണ് ഉചിതം.   അനാവശ്യമോഡിഫിക്കേഷനുകൾ നിർബന്ധമായും ഒഴിവാക്കുക.  തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക.  വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്ന...

ഓൺലൈൻ തട്ടിപ്പിലൂടെ മേലെ ചൊവ്വ സ്വദേശിയായ യുവാവിന് നഷ്ടമായത് 25,000 രൂപ.

Image
കണ്ണൂർ :  ഓൺലൈൻ തട്ടിപ്പിലൂടെ മേലെ ചൊവ്വ സ്വദേശിയായ യുവാവിന് നഷ്ടമായത് 25,000 രൂപ. പുതുതായി എടുത്ത ഇന്ദുസിൻഡ് ക്രെഡിറ്റ്‌ കാർഡ് ആക്റ്റിവേറ്റ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് യുവാവിൻ്റെ മൊബൈലിലേക്ക് ഇന്ദുസിൻഡ് ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ ഓഫീസർ എന്ന വ്യാജേന കോൾ വരികയായിരുന്നു.പിന്നീട് അവർ ആവശ്യപ്പെട്ടത് പ്രകാരം കാർഡ് നമ്പറും ഒ ടി പിയും പറഞ്ഞു കൊടുത്തതിനെ തുടർന്ന് ക്രെഡിറ്റ് കാർഡിൽ നിന്ന് 25,000 രൂപ നഷ്ടപ്പെട്ടു. മറ്റൊരു പരാതിയിൽ സോഷ്യൽ മീഡിയ ആപ്പായ ടെലിഗ്രാമിൽ ഓൺലൈൻ വഴി പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ പിണറായി സ്വദേശിയായ യുവാവിന് 25,000 രൂപ നഷ്ടപ്പെട്ടു. പണം നൽകിയതിന് ശേഷം ഓരോ ടാസ്ക് പൂർത്തീകരിച്ചാൽ നൽകിയ പണത്തിന്റെ ലാഭത്തോടുകൂടി പണം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. തുടക്കത്തിൽ പണം തിരികെ ലഭിക്കുമെങ്കിലും രണ്ട് മൂന്ന് ടാസ്കുകൾ കഴിഞ്ഞാൽ പിന്നെ പലകാരണങ്ങൾ പറഞ്ഞ് പണം തിരികെ നൽകാതെ വരും. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലർക്കും മനസ്സിലാകുന്നത്.അപ്പോഴേക്കും ഒരു നല്ല തുക തട്ടിപ്പുക്കാരുടെ കൈകളിൽ എത്തിയിട്ടു...

തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു.

Image
കണ്ണൂർ : തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. തലശ്ശേരി തോട്ടുമ്മൽ സ്വദേശി മുഹമ്മദ് നിദാലാണ് മരിച്ചത്. ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി- മാഹി ബൈപാസിന്റെ മുകളിൽ നിന്ന് വീണിട്ടാണ് സെൻറ് ജോസഫ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് നിദാൽ (17) മരണപ്പെട്ടത്. മുഴപ്പിലങ്ങാട് സീതിന്റെ പള്ളിക്ക് സമീപം താമസിക്കുന്ന നിദാൽ രാത്രി എട്ടുമണിയോടെയാണ് താഴേക്ക് വീണത്. തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ. News

Image
മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ. പൊന്നാനിയില്‍ മാസപ്പിറ കണ്ടതിനാല്‍ കേരളത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാര്‍ റമദാന്‍ പിറ കണ്ടത് സ്ഥിരീകരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചത് : മുഖ്യമന്ത്രി പിണറായി വിജയൻ : ഈ വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കുമെന്നും മുഖ്യമന്ത്രി. News

Image
പൗരത്വ നിയമം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണം. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്. മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടു...

തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. Kannur Thalasherry mahi

Image
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ  എ എൻ ഷംസിറും മന്ത്രി പി എ മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യുന്നു തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ എൻ ഷംസിറും മന്ത്രി പി എ മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യുന്നു കണ്ണൂർ :  തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. പൊതുമരാത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ തലശ്ശേരി ചോനാടത്ത് ഒരുക്കിയ വേദിയിലെ ചടങ്ങില്‍ പങ്കെടുത്തു. ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി ഒരുക്കിയത്. ആയിരത്തിലേറെ പേരാണ് ഇവിടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തിയത്. ഇതോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറി.  ഉദ്ഘാടനത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്...

വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് പിഴ ഈടാക്കി. Kozhikode news

Image
കോഴിക്കോട് : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ടീമുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.   ജില്ല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഓഡിറ്റോറിയങ്ങള്‍, ബേക്കറി സ്ഥാപനങ്ങള്‍, ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 13 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പ്പന, ഉറവിട മാലിന്യ സംസ്‌ക്കരണത്തിനും മലിനജല പരിപാലനത്തിനുമുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധനയും നിരീക്ഷണവും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.  പരിശോധനയില്‍ തദ്ദേ...

പോലീസ് ഓഫീസർ ചമഞ്ഞ് സൈബർ തട്ടിപ്പ് തലശ്ശേരി സ്വദേശിക്ക് 1,29,033 രൂപ നഷ്ടമായി. Kannur city police

Image
കണ്ണൂർ : തലശ്ശേരി സ്വദേശിയെ സൈബർ തട്ടിപ്പുകാർ പോലീസ് ഓഫീസർ എന്ന വ്യാജേന ബന്ധപ്പെട്ട് 1,29,033 രൂപ കൈക്കലാക്കി. പരാതിക്കാരന്റെ ആധാറും ഫോൺ നമ്പറും ഉപയോഗിച്ച് മറ്റാരോ അനധികൃത ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ആ അക്കൗണ്ട് തീവ്രവാദത്തിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ശേഷം ഇക്കാര്യത്തിൽ പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ചാർജ് എന്ന വ്യാജേന പണം കൈക്കലാക്കുകയായിരുന്നു. ഇത്തരത്തിൽ പോലീസ് ഓഫീസർ ചമഞ്ഞ് പണം തട്ടിയ പരാതി മുന്നേയും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കൊറിയർ കമ്പനിയിൽ നിന്നാണെന്നും നിങ്ങളുടെ പേരിൽ അയച്ച ഒരു കൊറിയറിൽ പോലീസ് മയക്കുമരുന്നുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഫോൺ ചെയ്യും, ശേഷം പോലീസ് ഓഫീസർ ആണെന്ന വ്യാജേന ഒരാൾ വീഡിയോ കോളിൽ വന്ന് നിങ്ങളുടെ അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്നറിയാൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വേറിൽ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും പറഞ്ഞ് അവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം അയക്കാൻ പറഞ്ഞാണ് തട്ടിപ്പിനിരയാക്കുന്നത്. ഇത്തരത്തിൽ ഭയപ്പെടുത്തിയോ തെറ്റിദ്ധരിച്ചോ ഫോൺ കോളുകളും മെസ്സേജുകളു...

മെഡിക്കൽ ഓഫീസർ ഒഴിവ് : നഴ്സിംഗ് ഓഫീസർ ഒഴിവ്. News

Image
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഈവനിംഗ് ഒ.പി, കാഷ്വാലിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ ഒഴിവ്. യോഗ്യത എം.ബി.ബി എസ് ബിരുദം, ടി. സി. എം.സി രജിസ്‌ട്രേഷൻ. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മാർച്ച്‌ 11ന് രാവിലെ 10.30ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഇമെയിൽ knghospital@gmail.com ഫോൺ 0467 2217018. നഴ്സിംഗ് ഓഫീസർ ഒഴിവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഈവനിംഗ് ഒ.പി, കാഷ്വാലിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫീസർ ഒഴിവ്. യോഗ്യത ജനറൽ നഴ്സിംഗിൽ ഡിപ്ലോമ/ ഡിഗ്രി, കെ.എൻ.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കേറ്റ്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മാർച്ച്‌ 11ന് ഉച്ചയ്ക്ക് 2.30ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഇമെയിൽ knghospital@gmail.com ഫോൺ 0467 2217018. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN...

തിരുവനന്തപുരം ചൊവ്വര ഭാഗത്ത് KEMU വിന്റെ കഞ്ചാവ് വേട്ട, നാല് കിലോഗ്രാം കഞ്ചാവുമായി അഞ്ചു പേരെ എക്സൈസ് പിടികൂടി. News

Image
തിരുവനന്തപുരം : തിരുവനന്തപുരം ചൊവ്വര ഭാഗത്ത് KEMU വിന്റെ കഞ്ചാവ് വേട്ട. നാല് കിലോഗ്രാം കഞ്ചാവുമായി അഞ്ചു പേരെ എക്സൈസ് പിടികൂടി. നിർത്താതെ പോയ മാരുതി സ്വിഫ്റ്റ് കാറിനെ അതിസാഹസികമായി പിന്തുടർന്നാണ് KEMU പ്രതികളെ പിടികൂടിയത്. കൊലപാതക ശ്രമം ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിൽ പ്രതികളായ, പേരേക്കോണം സ്വദേശികളായ വിഷ്ണു, ശ്രീരാഗ്, അജി, ആമച്ചൽ സ്വദേശി ശരത്, പാറശ്ശാല സ്വദേശി വിപിൻ എന്നിവർ ആണ് കാറിൽ ഉണ്ടായിരുന്നത്. എക്സൈസ് സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് KEMU ഇവരെ വലയിലാക്കിയത്. അതിർത്തി പരിശോധനയ്ക്ക് പ്രത്യേകമായി എക്സൈസ് വകുപ്പിന് അനുവദിച്ച മൊബൈൽ യൂണിറ്റ് നിരവധി മേജർ കേസുകൾ കഴിഞ്ഞ മാസങ്ങളിൽ കണ്ടെടുത്തിട്ടുണ്ട്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി.വിജയകുമാർ ,പ്രിവന്റ് ഓഫീസർ .കെ. ഷാജു,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അജയൻ.കെ,സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്,ഹരിപ്രസാദ്, സുജിത്ത്, അനീഷ് എന്നിവർ പങ്കെടുത്തു.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്...

പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച വാഹനങ്ങള്‍ ലേലം ചെയ്യുന്നു. Kannur city police

Image
പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച വാഹനങ്ങള്‍ ലേലം ചെയ്യുന്നു. അവകാശികള്‍ക്ക് രേഖാമൂലം അവകാശവാദം ഉന്നയിക്കാവുന്നതാണ്.   കണ്ണൂർ സിറ്റി പോലീസ് ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡമ്പിങ് യാർഡിലുമായി സൂക്ഷിച്ചിരിക്കുന്നതുമായ 94 വാഹനങ്ങൾ കേരള പോലീസ് ആക്ട് . ലെ 56 വകുപ്പ്, സർക്കാർ ഉത്തരവ് നമ്പർ, 60/2018/Home : 11, 09.2018 എന്നിവ പ്രകാരം, ആയത് അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ചാണ് ലേലം ചെയ്യുന്നത് . ഈ വാഹനങ്ങളിന്മേൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ വിളംബര തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെയോ എ.സി.പി., നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി മുമ്പാകെയോ നേരിട്ട് ഹാജരായി തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണ്. മേൽ കാലാവധിക്കുള്ളിൽ ആരെങ്കിലും മേൽ പറഞ്ഞ പ്രകാരം, അവകാശം ഉന്നയിക്കാത്ത പക്ഷം ടി.വാഹനങ്ങൾ അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച്, MSTC Limited എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന നടത്തപ്പെടുന്ന auction (ഇ-ലേലം) വഴി സർക്കാരിലേക്ക് മുതൽ കൂട്ടുന്...

വയനാട് രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ ആലപ്പുഴ, കെ മുരളീധരൻ തൃശ്ശൂരിൽ, കെ സുധാകരൻ കണ്ണൂരിൽ, സംസ്ഥാനത്തെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. News

Image
ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സംസ്ഥാനത്തെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കേരളത്തിലേതുള്‍പ്പെടെ 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് വേണുഗോപാല്‍ പുറത്തുവിട്ടത്. കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക: കണ്ണൂര്‍-കെ സുധാകരന്‍, വയനാട്-രാഹുല്‍ ഗാന്ധി, വടകര-ഷാഫി പറമ്പില്‍, ആലപ്പുഴ-കെ സി വേണുഗോപാല്‍, തൃശൂര്‍-കെ മുരളീധരന്‍, കോഴിക്കോട്-എം കെ രാഘവന്‍, തിരുവനന്തപുരം-ശശി തരൂര്‍, ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്. എറണാകുളം-ഹൈബി ഈഡന്‍, ഇടുക്കി-ഡീന്‍ കുര്യാക്കോസ്, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട-ആന്റോ ആന്റണി, ചാലക്കുടി-ബെന്നി ബെഹ്‌നാന്‍, ആലത്തൂര്‍-രമ്യ ഹരിദാസ്, പാലക്കാട്-വി കെ ശ്രീകണ്ഠന്‍, കാസര്‍കോട്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അനർഹമായി കൈവശം വെച്ച റേഷൻ കാർഡുകൾ പിടികൂടി. News

Image
കോഴിക്കോട് : അനർഹമായി കൈവശം വെച്ചിരിക്കുന്ന റേഷൻ കാർഡുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർ കെ.കെ മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ മൂന്ന് എ.എ.വൈ കാർഡുകൾ, 30 മുൻഗണനാ കാർഡുകൾ, 18 എൻ.പി.എസ്. കാർഡുകൾ എന്നിവ പിടിച്ചെടുക്കുകയും അനധികൃതമായി വാങ്ങിയ റേഷൻ സാധനങ്ങൾക്ക് പിഴയായി 247383 രൂപ ഈടാക്കുകയും ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരന്‍; കോണ്‍ഗ്രസ് എന്നും നല്ല പരിഗണന ആണ് പത്മജക്ക് കൊടുത്തത്. പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ലെന്നും കെ മുരളീധരന്‍.

Image
കോഴിക്കോട് : കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാന്‍ നോക്കിയെന്നും പറയുന്നത് കേട്ടു. അതൊന്നും ശരിയല്ല. കോണ്‍ഗ്രസ് എന്നും നല്ല പരിഗണന ആണ് പത്മജക്ക് കൊടുത്തത്. പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചത്. 52,000 വോട്ടിന് യു ഡി എഫ് ജയിച്ച മുകുന്ദപുരത്ത് 2004 ല്‍ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011 ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ 12,000 വോട്ടിന് ജയിച്ച സീറ്റില്‍ 7,000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു. ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുന്നതല്ല തെരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂര്‍ക്കാവില്‍ താന്‍ മത്സരിച്ച് ജയിച്ചില്ലേ. വടകരയിലും താന്‍ ജയിച്ചില്ലേ. ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുമെങ്കില്‍ താന്‍ തോല്‍ക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. ജനങ്ങള്‍ക്ക് വിധേയമായി നില്‍ക്കണം. പാര്‍ട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തില്‍ പോലും കെ ക...

എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. News

Image
കോഴിക്കോട്: കടലില്‍ പെട്ടുപോയ പതിനാലുകാരന്‍റെ മൃതദേഹം കണ്ടെത്തി.  എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹമാണ്കണ്ടെത്തിയത്. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ശ്രീദേവ് കടലില്‍ പെട്ടുപോയത്. ഏറെ വൈകിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതെത്തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഓപ്പറേഷൻ ഓവർലോഡ് 3 : അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന.

ഓപ്പറേഷൻ ഓവർലോഡ്-3 -അമിതഭാരം കയറ്റി കൊണ്ട് പോകുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന സംസ്ഥാന വ്യാപകമായി ടിപ്പറുകളിലും ട്രക്കുകളിലും ലോറികളിലും അമിതമായും പെർമിറ്റിന് വിരുദ്ധമായും അനധികൃതമായും Extra body-കൾ നിർമ്മിച്ചു വരെ അമിത ഭാരം കയറ്റി കൊണ്ട് പോകുന്നതായും ക്വാറി ഉല്പന്നങ്ങൾ കയറ്റിയ വാഹനങ്ങളിൽ പലതിലും മതിയായ ജി.എസ്.ടി, ജിയോളജി പാസ്സുകളോ മറ്റ് രേഖകളോ ഉണ്ടാകാറില്ലെന്നും വാഹന ഉടമകളുടെയും ക്വാറി ക്രഷർ ഉടമകളുടെയും ഒത്താശയോടെ ക്വാറി ഉല്പന്നങ്ങൾ അമിത അളവിൽ വാഹനങ്ങളുടെ പെർമിറ്റിലും കൂടുതലായി കയറ്റി പോകുന്നത് വഴി ജി.എസ്.ടി ഇനത്തിലും റോയൽറ്റി ഇനത്തിലും സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിക്കുന്നതിന് ഓപ്പറേഷൻ ഓവർലോഡ് 3- എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് മിന്നൽ പരിശോധന നടത്തി വരുന്നു. പെർമിറ്റിനു വിരുദ്ധമായി രൂപമാറ്റം വരുത്തിയും അധികഭാരം കയറ്റിയും സഞ്ചരിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിലെയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെയും ജി.എസ്.ടി വകുപ്പിലേയും ചില ഉദ്യോഗസ്...

മരക്കാർക്കണ്ടി പഞ്ഞിക്കയിൽ ലീല നിര്യാതയായി.

Image
കണ്ണൂർ സിറ്റി: മരക്കാർക്കണ്ടി പഞ്ഞിക്കയിൽ ലീല (87) നിര്യാതയായി. ഭർത്താവ്: ലക്ഷ്മണൻ പഞ്ഞിക്കയിൽ. മക്കൾ : സുധീർ, സുനിൽ, സുനില, സാജൻ, സുജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അന്താരാഷ്ട്ര വനിതാ ദിനാചരണം 300 യുവതികൾ രക്തം ദാനം ചെയ്യും.

Image
കണ്ണൂർ: ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം വിവിധ പരിപാടികളോടെ ആചരിക്കും ശ്രേഷ്ഠ വനിതാ പുരസ്കാര സമർപ്പണം, സന്നദ്ധ രക്തദാന ക്യാമ്പ്, കേശദാനക്യാമ്പ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടക്കും. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാളി യുവതിയായ കരുവൻചാൽ വെള്ളാട് കാവും കുടിയിലെ ഗോപിക ഗോവിന്ദ് ആണ് ശ്രേഷ്ഠ വനിതാ പുരസ്കാരത്തിന് അർഹയായത്. ഇല്ലായ്മകളോട് പടപൊരുതി ഗോപിക നേടിയെടുത്ത വിജയം മലയാളികൾക്ക് അഭിമാനമാണ്. കൂലിപ്പണിക്കാരനായ ഗോവിന്ദൻ്റെയും ബിജിയുടെയും മകളായ ഗോപിക നിശ്ചയദാർഢ്യം കൈമുതലാക്കിയ മാതൃകാ യുവത്വമാണ്. ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന ഏഴ് സന്നദ്ധ രക്തദാന ക്യാമ്പുകളിലൂടെ 300 യുവതികൾ രക്തം ദാനം ചെയ്യും. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, മലബാർ കാൻസർ സെൻ്റർ, തലശ്ശേരി ജനറൽ ഹോസ്പിറ്റൽ, കണ്ണൂർ എ കെ ജി ഹോസ്പിറ്റൽ, തളിപ്പറമ്പ് സഹകരണ ആശുപത്രി, പയ്യന്നൂർ സഹകരണ ആശുപത്രി എന്നീ ബ്ലഡ് സെൻ്ററുകളുടെ നേതൃത്വത്തിൽ കണ്ണൂർ ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ്, സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ട് തളിപ്പറമ്പ്, ഡീപോൾ കോളേജ് എടത്തൊട്ടി, പാനൂർ...

രാത്രികാല സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. News

Image
കാസർകോട് : നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ രാത്രികാല സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. എസ്.എസ്.എല്‍.സി പാസ്സായ (40 വയസ്സില്‍ താഴെ പ്രായം) താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ആറിന് രാവിലെ പത്തിന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0467 2215522. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ലോകസഭ തെരഞ്ഞെടുപ്പ് ; എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചു: അതിര്‍ത്തിയില്‍ പ്രത്യേക സ്‌ക്വാഡ് : 107 കിലോ കഞ്ചാവ് പിടികൂടി. news

Image
കാസര്‍കോട് : ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സൈസ് വകുപ്പ് കാസര്‍കോട് ഡിവിഷന്‍ ജില്ലയില്‍ ഉടനീളം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കി വരികയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജ് പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂം കാസര്‍കോട് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിംഗിനായി ഒരു ബോര്‍ഡര്‍ പട്രോള്‍ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട് അബ്കാരി - മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലയിലെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. മദ്യം 'മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന് ജില്ലയിലൂടനീളം വാഹന പരിശോധനയും കര്‍ശനമായ...

ബേക്കൽ എസ് ഐ ആയിരുന്ന എം. രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും. News

Image
കാസർക്കോട് : ബേക്കൽ എസ് ഐ ആയിരുന്ന എം. രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും ,25000രൂപ പിഴയും. പിഴയ sച്ചില്ലെങ്കിൽ 15 മാസം അധികതടവും. 2014 ഫെബ്രുവരി എഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി കല്ലിങ്കൽ എന്ന സ്ഥലത്തുവെച്ച് അനധികൃത മണൽ കടത്ത് തടയാൻ ശ്രമിച്ച ബേക്കൽ എസ്.ഐ ആയിരുന്ന എം. രാജേഷിനെ മണൽ കയറ്റിവന്ന വാഹനം കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പൂച്ചക്കാട് റഹ്മത്ത് അബ്ദുൾ ജലീൽ പി.s/o റോഡിൽ ബിസ്മില്ല മൻസിലിൽ കുഞ്ഞാമദ് (39} നെയാണ് കാസർക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജ് (3) എ.വി ഉണ്ണികൃഷ്ണൻ ശിക്ഷ വിധിച്ചത്. ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർമാരായിരുന്ന പി.കെ സുധാകരൻ, ടി. പി സുമേഷ് എന്നിവരും തുടർന്ന് കേസന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് യു.പ്രേമനാണ്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർമാരായ കെ.ബാലകൃഷ്ണൻ, ജി.ചന്ദ്രമോഹൻ എന്നിവർ ഹാജരായിരുന്നു. - ന്യൂസ്‌ ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂ...

കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം പൂട്ടിയിട്ട കടയുടെ മുൻവശത്ത് വെച്ച് മരത്തടി കൊണ്ടും കല്ലുകൊണ്ടും അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

Image
കണ്ണൂർ : കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കാസർഗോഡ് പനത്തന സ്വദേശിയായ ജോസ് പി കെ (61) എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി മൂന്നാം അഡിഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജഡ്ജ് റൂബി കെ ജോസ് ശിക്ഷ വിധിച്ചത്. 01.11.2020 തിയ്യതി പുലർച്ചെ 4.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആനപ്പന്തി അയ്യൻകുന്ന് സ്വദേശിയായ രാജൻ എന്ന ചാക്കോയെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം പൂട്ടിയിട്ട കടയുടെ മുൻവശത്ത് വെച്ച് മരത്തടി കൊണ്ടും കല്ലുകൊണ്ടും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവം നേരിൽ കണ്ട നിഷാദ് എന്നയാളുടെ പരാതിയിൽ സിറ്റി സബ് ഇൻസ്‌പെക്ടറായിരുന്ന സുമേഷ് പി കെ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്‌പെക്ടർ ആയിരുന്ന സതീശൻ പി ആർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യുഷനുവേണ്ടി പബ്ലിക് പ്രോസിക്യുട്ടർ കെ രൂപേഷ് ഹാജരായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വ...

പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

Image
കണ്ണൂർ : പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 29-02-2024 ന് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍  അജിത്ത് കുമാർ ഐ. പി. എസ് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു.  സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സതീശൻ മാടൻ, ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ( ഗ്രേഡ് )  ഹരിദാസൻ പി പി, കൺട്രോൾ റൂം പാനൂർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ്) രാജൻ ആർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് കണ്ണൂർ എന്നീ ഓഫീസർമാരാണ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കോണ്‍ഗ്രസ് 16 ഇടത്ത് മത്സരിക്കും. രണ്ട് സീറ്റ് ലീഗിന് നല്‍കും, മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും; യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് വി ഡി സതീശൻ. News

Image
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും മുസ്ലീം ലീഗിന് രണ്ട് സീറ്റുകൾ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ട്. അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നൽകുമെന്നും ഫോർമുല അവർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മൂന്നാംസീറ്റ് വേണമെന്ന് മുസ്ലിം ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടത്തിയ ചർച്ചയിലാണ് ഇപ്പോൾ യോജിപ്പിലെത്തിയിരിക്കുന്നത്. നിലവിൽ യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയായി. ഇപ്പോഴുള്ള ധാരണപ്രകാരം മലപ്പുറത്തും പൊന്നാനിയിലും ലീഗ് മത്സരിക്കും. കോൺഗ്രസ് നേതാക്കളെല്ലാം പരസ്പരം കൂടിയാലോചിച്ച ശേഷം എടുത്ത തീരുമാനമാണ്. ഇതിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരവുമുണ്ടെന്നും സതീശൻ വ്യക്തമാക്കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW