Posts

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസര്‍ക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

Image
കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും  ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചതായി അറിയിക്കുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

റെഡ് അലർട്ട്: മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ (2025 ജൂൺ 16) അവധി.

Image
മലപ്പുറം: അതിതീവ്ര മഴ തുടരുന്നതിനാലും ജൂൺ 16 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2025 ജൂൺ 16 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവക്ക് നാളെ (16/06/2025) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

Image
വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവക്ക് നാളെ (16/06/2025) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. (റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ബാധകമല്ല) വിദ്യാർഥികൾ ജലാശയങ്ങളിലും, പുഴകളിലും മറ്റും ഇറങ്ങരുത്. സുരക്ഷിതരായിരിക്കുക.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാസർക്കോട് ജില്ലയിൽ റെഡ് അലർട്ട്: 2025 ജൂൺ 16ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Image
കാസർക്കോട്: കാസർക്കോട് ജില്ലയിൽ റെഡ് അലർട്ട്: ജൂൺ 16ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കാസർക്കോട് ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടി. ഈ സാഹചര്യത്തിൽ, ജില്ലയിലെ കോളേജുകൾ,പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂൺ 16) അവധി.

Image
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കെ.വി പ്രമോദൻ കൂത്തുപറമ്പ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ആയി ചാർജടുത്തു.

Image
കണ്ണൂർ: കെ.വി പ്രമോദൻ കൂത്തുപറമ്പ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ആയി ചാർജടുത്തു. പേരാവൂർ ഡിവൈഎസ്പി ആയിരുന്നു. 2023ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ, 2015ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, രണ്ടുതവണ ഡിജിപി യുടെ കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും നേടി. മമ്പറം കീഴത്തൂർ സ്വദേശിയായ കെ.വി പ്രമോദൻ ഇപ്പോൾ പന്തക്കപ്പാറയിലാണ് താമസം. ഭാര്യ : അനുശ്രീ ടീച്ചർ (മാലൂർ യു.പി.എസ്). മകൻ : ആദീവ് പ്രമോദ്. സഹോദരൻ : കെ.വി ഗണേശൻ (സി.ഐ മട്ടന്നൂർ എയർപോർട്ട് ഇമിഗ്രേഷൻ). - അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാസർക്കോട് ജില്ലയിൽ റെഡ് അലർട്ട്: ജൂൺ 14, 15 തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Image
കാസർക്കോട് ജില്ലയിൽ ജൂൺ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന്, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി, മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ സാധാരണപ്രകാരം നടക്കുന്നതായും അറിയിക്കുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മാതൃകയായി മമ്പറം എച്ച്.എസ്.എസ്. എസ്.പി.സി കേഡറ്റുകൾ; ലോക രക്തദാന ദിനത്തിൽ രക്തദാന സമ്മതപത്രങ്ങൾ കൈമാറി.

Image
കണ്ണൂർ: ലോക രക്തദാന ദിനത്തിൽ ജീവൻ രക്ഷിക്കാനുള്ള സന്നദ്ധതയുടെ മഹത്തായ സന്ദേശം നൽകി മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്.പി.സി). രക്തദാനത്തിന് തയ്യാറായ നൂറുകണക്കിന് ആളുകളുടെ സമ്മതപത്രങ്ങൾ ശേഖരിച്ച് കേഡറ്റുകൾ കണ്ണൂർ മെഡിക്കൽ കോളേജിന് കൈമാറി. കേഡറ്റുകളുടെ സാമൂഹിക പ്രതിബദ്ധതയും നിസ്വാർത്ഥ സേവനവും വിളിച്ചോതുന്ന ഈ പ്രവർത്തനം സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. 'രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ' എന്ന ആഹ്വാനം ഹൃദയത്തിലേറ്റിയാണ് എസ്.പി.സി. കേഡറ്റുകൾ ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പ്രദീഷ് വി.സി, സരിത പി. എന്നിവരുടെ മികച്ച നേതൃത്വത്തിൽ, കേഡറ്റുകൾ തങ്ങളുടെ രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് സമ്മതപത്രങ്ങൾ ശേഖരിച്ചത്. രക്തഗ്രൂപ്പുകൾ അനുസരിച്ച് തരംതിരിച്ച്, പ്രത്യേക ഫയലുകളിലാക്കി ഇവർ സമ്മതപത്രങ്ങൾ അധികൃതർക്ക് നൽകിയത്. കണ്ണൂർ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ, കേഡറ്റുകളെ പ്രതിനിധീകരിച്ച് അഭിനന്ദ് കെ, ദേവാംഗ് പി.എ, അമയ സുഗതൻ, ദേവനന്ദ പി. എന്നിവർ ചേർന്ന് മെഡിക്കൽ കോളേജ് ജനറൽ മാനേജർ ഡോ സാജിദ് ഒമറിന് ...

പറന്നുയർന്ന ഉടൻ നിലം പതിച്ച് വിമാനം, പിന്നാലെ അഗ്നിഗോളമായി; അഹ്മദാബാദ് ദുരന്തത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ

Image
പറന്നുയർന്ന ഉടൻ നിലം പതിച്ച് വിമാനം, പിന്നാലെ അഗ്നിഗോളമായി; അഹ്മദാബാദ് ദുരന്തത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ടേ​ക്ക് ഓ​ഫി​നി​ടെ അ​പ​ക​ടം; അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; വി​മാ​ന​ത്തി​ല്‍ 242 യാ​ത്ര​ക്കാ​ര്‍.

Image
ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണു. 242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്. അഹമ്മദാബാദിലെ മേഘാനി മേഖലയിൽ ആണ് വിമാനം തക‍ർന്ന് വീണത്. ബോയിംഗ് ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഷെഡ്യൂൾ ചെയ്ത സമയത്തിന് അൽപം വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫിന് ക്ലിയറൻസ് നൽകിയ 9 മിനിറ്റിന് ശേഷമാണ് വിമാനം തകർന്നത്. എഐ171 എന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ മുണ്ടേരി കോളിൽമൂല സ്വദേശി യുഎഇയിൽ വെച്ച് നിര്യാതനായി. Obituary

Image
കണ്ണൂർ: മുണ്ടേരി കോളിൽമൂല പള്ളിക്ക് സമീപം ചാലിൽ ഹൗസിൽ താമസിക്കുന്ന ഫസലു (40) യു.എ.ഇയിലെ അജ്മാനിൽ വെച്ച് നിര്യാതനായി. കാനിച്ചേരി കൂട്ടത്തിന്റെ സജീവ പ്രവർത്തകനാണ്. മൂന്നാഴ്ച മുൻപാണ് ബിസിനസ് ആവശ്യാർത്ഥം അജ്മാനിലേക്ക് പോയത്. കാനിച്ചേരി സ്വദേശി ഇബ്രാഹിമിന്റെയും ചാലിൽ നസീമയുടെയും മകനാണ്. ഭാര്യ ഏച്ചൂർ കോട്ടം റോഡിൽ ഇബത്തിസാം മൻസിലിൽ മുണ്ടായാടൻകണ്ടി കെ. ടി.ജുനൈദ ( കാഞ്ഞിരോട് കെ. എം.ജെ.ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്റ്റാഫ്) മക്കൾ. അസ് വസാരിയ, അർമാൻഫസലു ( ഇരുവരും കാഞ്ഞിരോട് കെ.എം.ജെ.സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: സൽമാൻ ഫാരിസ് ( എൻജിനീയർ), സഫീറ, യുസ്ര ( ഇരുവരും കോളിൽ മൂല). ഖബറടക്കം നാളെ (12/06/25) വ്യാഴാഴ്ച ഉച്ചക്ക് കാനിച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ആലക്കോട് എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട.

Image
കണ്ണൂർ: ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നസീബ് സി എച്ചും സംഘവും ആലക്കോട്- കരുവഞ്ചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 9.900 കിലോഗ്രാം കഞ്ചാവ് വിൽപ്പനക്കായി സ്കൂട്ടറിലും ഷോൾഡർ ബാഗിലുമായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് തളിപ്പറമ്പ് വെള്ളാട് നടുവിൽ നറുക്കുംകര താമസിക്കുന്ന തേമംകുഴിയിൽ വീട്ടിൽ ജോഷി പ്രകാശ് (23) നെ അറസ്റ്റ് ചെയ്തു. ആലക്കോട് എക്സൈസ് സംഘം ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൻ്റെ ഭാഗമായാണ് ജോഷി പ്രകാശിനെ പിടികൂടിയത്. കരുവഞ്ചാലിൽ വച്ചാണ് കഞ്ചാവിൻ്റെ വൻ ശേഖരത്തോടുകൂടി എക്സൈസ് ഇൻസ്പെക്ടറും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത് മംഗലാപുരത്തുനിന്നും കഞ്ചാവു വാങ്ങി മലയോര മേഖലയിൽ വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്നും ഇയാൾക്കെതിരെ മുമ്പും കഞ്ചാവ് കേസ് നിലവിലുണ്ട്. എക്സൈസ് ഇൻസ്പെക്ടർ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഗിരീഷ് കെ വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് തോമസ് ടി കെ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ഷിബു സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ് പി കെ, പ്രണവ് ടി, ജിതിൻ ആന്റണി സന്തോഷ് കെ വി എന്നിവരും ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ...

വർഷങ്ങളായി പൊളിച്ചിട്ട അഴീക്കോട് ഹെൽത്ത് സെന്റർ കെട്ടിടം പുനർ നിർമ്മിക്കുക : യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. Kannur udf news

Image
അഴീക്കോട് (കണ്ണൂർ):  വർഷങ്ങളായി പൊളിച്ചിട്ട അഴീക്കോട് ഹെൽത്ത് സെന്റർ കെട്ടിടം പുനർ നിർമ്മിക്കുക എന്നാവശ്യപ്പെട്ട് യുഡിഎഫ് അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.  ചെയർമാൻ കെ.വി. അശറഫ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സിക്രട്ടറി സി.പി. റഷീദ് മുഖ്യപ്രഭാഷണം നടത്തി. ടി.കെ.അജിത്ത്, വി.വി.സജിത്ത്, കെ.സന്തോഷ്, ടി.എം. മോഹനൻ,കെ.പി. ഹാരിസ്. സി. സജിത്ത് എന്നിവർ പ്രസംഗിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ... https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf...

കണ്ണൂർ സിറ്റി പള്ളിക്കണ്ടി ജമീല നിര്യാതയായി.

Image
കണ്ണൂർ സിറ്റി: സിറ്റി പള്ളിക്കണ്ടി ജമീല (77) നിര്യാതയായി. പരേതരായ ഇബ്രാഹിമിന്റെയും പള്ളിക്കണ്ടി ഫാത്തിമയുടെയും മകളാണ്. ഭർത്താവ് : പരേതനായ കുടുക്കിമൊട്ട തുണ്ടിയിൽ അബ്ദുള്ള. മക്കൾ : സാജ, മൊയ്തു, റഷീദ, റസൽ. ജാമാതാക്കൾ: ഹാരിസ്, സഹല, ഹസീന, ഷർമി. സഹോദരങ്ങൾ : നിസാർ, ഹഫ്‌സത്ത്, മജീദ്, ഹാഷിം, സഫൂറ, ആസാദ്, അസീസ്, പരേതയായ ഖദീജ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ... https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തളിപ്പറമ്പിൽ മദ്യവുമായി യുവാവ് പിടിയിൽ. 09062025

Image
കണ്ണൂർ: തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കൂനം എന്ന സ്ഥലത്ത് വെച്ച് അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യ൦ കൈവശം വെച്ച കുറ്റത്തിന് ഒറീസ സ്വദേശിയായ മനോജ്‌ ബരിക് (37) എന്നയാൾക്കെതിരെ ഒരു അബ്കാരി കേസെടുത്തു. എക്സൈസ് സംഘത്തിൽ  അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവൻ പച്ചക്കൂട്ടത്തിൽ, പ്രിവൻ്റീവ് ഓഫീസ൪ (ഗ്രേഡ്) മാരായ മുഹമ്മദ്‌ ഹാരിസ്. കെ, ഫെമിൻ ഇ എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ അനു. എം. പി എന്നിവരും ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നിലമ്പൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി: അനന്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നുവെന്നും മന്ത്രി.

Image
തിരുവനന്തപുരം: നിലമ്പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അനന്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു.ഇത് ഞെട്ടിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ കേസ്സിലെ പ്രതികൾ പോലീസ് പിടിയിലായി കഴിഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.  ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നിൽക്കേണ്ടത്.  കുട്ടിയ്ക്ക് ഷോക്കേറ്റ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജൻസികൾ പരിശോധിക്കുമെന്നും മന്ത്രി. ഇക്കാര്യത്തിൽ സത്യം താമസിയാതെ തന്നെ എല്ലാവർക്കും ബോധ്യമാകുന്നതാണ്. ഇതിന്റെ പേരിൽ സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയുമെന്നത...

മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളള അന്തരിച്ചു. 06062025

Image
മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളള അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് തവണ കെപിസിസി പ്രസിഡന്റായിരുന്നു. അടൂരില്‍ നിന്നും രണ്ട് തവണ നിയമസഭയിലെത്തി. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡി സി സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മുതല്‍ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരില്‍ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയര്‍ന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്കിന്റെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറ...

വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

Image
ന്യൂസ് ഓഫ് കേരളം, ന്യൂസ്‌ ഡെസ്ക്. News Updated By : 05/ജൂൺ/2025. വെള്ളിയാഴ്ച്ച (06/06/2025) സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മന്ത്രിസഭായോഗ തീരുമാനങ്ങൾ: 05-06-2025.

Image
*മന്ത്രിസഭായോഗ തീരുമാനങ്ങൾ* *തീയതി: 05-06-2025* -------------------------------------------- *ട്രോളിംഗ് നിരോധനം* കേരളതീര പ്രദേശത്തെ കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസമാണ് ട്രോളിംഗ് നിരോധനം. *തുടർച്ചാനുമതി* റവന്യൂ വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി. 01.01.2025 മുതൽ 31.12.2025 വരെ ഒരു വർഷത്തേക്കാണ് തുടർച്ചാനുമതി. *തസ്തിക* റവന്യൂ വകുപ്പിൽ 2 സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ തസ്തികകൾ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇക്കു വേണ്ടിയാണ് 2 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്.  12 കിഫ്ബി എൽ.എ യൂണിറ്റുകൾക്കായി അധികമായി സൃഷ്ടിച്ചിരുന്ന 62 താൽക്കാലിക തസ്തികകൾക്ക് 10.11.2024 മുതൽ ഒരു വർഷത്തേക്കു കൂടി തുടർച്ചാനുമതി നൽകി. സേവന വേതന ചിലവുകൾ കിഫ്ബി വഹിക്കണമെന്നുള്ള വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. *വേതനം പരിഷ്‌കരിച്ചു* സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പ്രതിമാസ വേതനം പരിഷ്‌കരിച്ചു. 60,000 രൂപയി...

കോയമ്പത്തൂരിലെ ആദ്യകാല വ്യവസായിയും വ്യാപാരിയും കാഞ്ഞിരോട് മീ ത്തലപ്പള്ളിക്ക് സമീപം ഖസർ അൽ ഫർഹയിൽ താമസിക്കുന്ന തലമുണ്ട മുണ്ടാടൻ കണ്ടി പുതിയപുരിയിൽ പൈശല വളപ്പിൽ മൂസ നിര്യാതനായി,

Image
കാഞ്ഞിരോട്: കോയമ്പത്തൂരിലെ ആദ്യകാല വ്യവസായിയും വ്യാപാരിയും കാഞ്ഞിരോട് മീ ത്തലപ്പള്ളിക്ക് സമീപം ഖസർ അൽ ഫർഹയിൽ താമസിക്കുന്ന തലമുണ്ട മുണ്ടാടൻ കണ്ടി പുതിയപുരിയിൽ പൈശല വളപ്പിൽ മൂസ (70) നിര്യാതനായി,  പരേതരായ കാഞ്ഞിരോട് മണിക്കുന്നുമ്മൽ ഇബ്രാഹിമിന്റെയും പൈശലവളപ്പിൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ: ലൈല മൂസ (കോയമ്പത്തൂർ). മക്കൾ: സിയാദ് മൂസ ( നോർവേ), തനിഷ റിയാദ് ( കാഞ്ഞിരോട്).  ജമാതാക്കൾ: റിയാദ് റഹ്മാൻ പഴയങ്ങാടി (സൗദി അറേബ്യ),  ഹൈഫ സിയാദ് സുണ്ടിക്കുപ്പ കൂർഗ് (നോർവേ).  സഹോദരങ്ങൾ:മറിയുമ്മ, നഫീസ, നസീമ, (എല്ലാവരും കാഞ്ഞിരോട്). മമ്മു (അജ്മാൻ), പരേതനായ അഹമ്മദ്, ഗുൽമിറാസ് (കാഞ്ഞിരോട്). • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ ക്രൈം ബ്രാഞ്ച് ഇ.ഒ.ഡബ്ല്യൂ ഡിവൈഎസ്പിയായി ടി.പി സുമേഷ് ചുമതലയേറ്റു.

Image
• അബൂബക്കർ പുറത്തീൽ, കണ്ണൂർ. ന്യൂസ് ഓഫ് കേരളം, ന്യൂസ്‌ ഡെസ്ക്. News Updated By : 04/ജൂൺ/2025. കണ്ണൂർ : കണ്ണൂർ ക്രൈം ബ്രാഞ്ച് ഇ.ഒ.ഡബ്ല്യൂ ഡിവൈഎസ്പിയായി ടി.പി സുമേഷ് ചുമതലയേറ്റു. നിലവിൽ വളപട്ടണം പോലിസ് സ്റേഷനിലെ എസ്.എച്ച്.ഒ ആയിരിക്കേയാണ് ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ചു ഇ.ഒ.ഡബ്ല്യൂ വിഭാഗത്തിൽ നിയമിതനായത്. വളപട്ടണം ഇൻസ്‌പെക്ടർ ആയിരിക്കെ നിരവധി പ്രമാദമായ കേസുകൾ തെളിയിച്ച ചരിതാർത്ഥ്യത്തോടെയാണ് ടി.പി സുമേഷ് വളപട്ടണത്ത് നിന്ന് പിടിയിറങ്ങുന്നത്. വളപട്ടണത്തെ പ്രമുഖ അരി വ്യാപാരിയുടെ മൂന്നു കോടി രൂപയുടെ കവർച്ച, അഴീക്കൽ ഹാർബറിലെ അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം, പാറക്കൽ രണ്ടു മാസം പ്രായുമുള്ള കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്, മീൻകുന്നിലെ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞു അമ്മ ആത്മഹത്യ ചെയ്ത കേസടക്കം നിരവധി കവർച്ച കേസുകളും കൂടാതെ പുതിയതെരു, വളപട്ടണം ഭാഗത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥൻ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തി വരവെയാണ് സുമേഷിന്റെ പുതിയ നിയോഗം. വളപട്ടണത്തിന് പുറമെ ധർമ്മടം,മയ്യിൽ അടക്കം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തിച്ചു. കണ്ണൂരിന്...

കാപ്പാ കേസ് പ്രതിയെ അന്വേഷിച്ച് എത്തിയ കണ്ണൂർ ടൗൺ പോലീസ് സ്ത്രീയിൽ നിന്നും എംഡിഎംഎയും ആയുധങ്ങളും കണ്ടെടുത്തു.

Image
കണ്ണൂർ : കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ കാപ്പാ കേസ് പ്രതിയായ റഹീംനെ അന്വേഷിച്ച് എത്തിയ പോലീസ് വീട്ടമ്മയിൽ നിന്നും 1.40 ഗ്രാം എംഡിഎംഎയും ക്വാർട്ടേഴ്സിൽ നടത്തി പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദിന്റെ കണ്ണൂർ മണലിലെ വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യം വിവരം ലഭിച്ചതിനെ തുടർന്ന് മണലിലെ ക്വാർട്ടേഴ്സിലെത്തി അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. പരിശോധന നടത്തുന്നതിനിടെ ഷാഹിദിന്റെ ഉമ്മയായ സീനത്ത്.സി കൈയിൽ എന്തോ ഒളിപ്പിച്ചു പിടിച്ചതായി കാണുകയും പരിശോധിച്ചപ്പോൾ മാരക ലഹരി വസ്തുവായ എംഡിഎംഎ ആണെന്ന് മനസ്സിലായി. ശേഷം ക്വാർട്ടേഴ്സിൽ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കൂടുതൽ വസ്തുക്കൾക്കായി പരിശോധന നടത്തി പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. പരിശോധന സമയത്ത് കോർട്ടേഴ്സിന് സമീപം സ്കൂട്ടറിൽ എത്തിയ ഷാഹിദ് അഫ്നാസിൽ നിന്നും 4 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദ്ദേശപ്രകാരം എസ്. ഐ ദീപ്തി. വി. വി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ അനുരൂപ്, വിനീത്, എസ്.സി.പി....

'അനധികൃത ലഹരി ഉപയോഗങ്ങളുടെ വിൽപ്പന കർശന ഇടപെടലിലൂടെ തടയുക' ലഹരിക്കെതിരെ വ്യാപാരികളും രംഗത്ത്.

Image
  ന്യൂസ് ഓഫ് കേരളം, ന്യൂസ്‌ ഡെസ്ക്. കണ്ണൂർ. News Updated By : 03/ജൂൺ/2025. കണ്ണൂർ: സിറ്റിയിലും പരിസരങ്ങളിലും ഉള്ള വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപ്പന നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക, അനധികൃത ലഹരി ഉപയോഗങ്ങളുടെ വിൽപ്പന കർശന ഇടപെടലിലൂടെ തടയുക സംശയാസ്പദമായ ആളുകളെയോ വാഹനങ്ങളോ കണ്ടാൽ അധികാരികളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ , സിറ്റി ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയും വ്യാപാരികളും സിറ്റി പോലീസും ചേർന്ന് കൊണ്ട് സ്കൂൾ പരിസരങ്ങളിലുള്ള കടകളിൽ പ്രത്യേകം തയ്യാർ ചെയ്ത ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഔപചാരികമായ ഉത്ഘാടനം സിറ്റി ഹൈ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സിറ്റി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആർ. പി. വിനോദ് വ്യാപാരി റിസ്‌വാനു നൽകി കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയുടെ ചെയർ മാൻ പി. മുബഷിർ, കൺവീനർ കെ. നിസാമുദ്ധീൻ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് കെ. വി. സലീം , പി. റയീസ്, ഹമ്രാസ്, എം പി.. ഗസ്സാലി, സിറ്റി ഹൈസ്കൂൾ ഹെഡ് മിസ്ട്രെസ് പ്രഭ ടീച്ചർ , പ്രിൻസിപ്പൽ ഷൈജു, ശുഭ ടീച്ചർ, ബഷീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു. • 'NEWSOFKE...

പ്രവേശനോത്സവവും അനുമോദനവും നടത്തി.

Image
കണ്ണൂർ: ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്കൂളിൽ പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവവും വിജയികൾക്കുള്ള അനുമോദനവും നടത്തി. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ടും മുൻ ഡെപ്യുട്ടി മേയറുമായ കെ ശബീന ടീച്ചർ അധ്യക്ഷത വഹിച്ചു. വൈ. പ്രസി. കെ നിസാമുദ്ദീൻ, എസ് എം സി ചെയർമാൻ എം സി അബ്ദുൽ ഖല്ലാക്ക്, സീനിയർ അസിസ്റ്റൻ്റ്മാരായ പി വി അബ്ദുൽ സത്താർ മാസ്റ്റർ, ശുഭ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു, ചടങ്ങിൽ വെച്ച് 2024-25 വർഷത്തെ യു എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളായ മുഹമ്മദ് ഷാൻ ഇർഷാദ്, മുഹമ്മദ് സഹ്റാൻ ഖാലിദ് എന്നിവരെ ഉപഹാരം നല്കി അനുമോദിച്ചു. പ്രിൻസിപ്പാൾ എം കെ ഷൈജു സ്വാഗതവും ഹെഡ്മിസ്ട്രസ്സ് എസ് പ്രഭ നന്ദിയും പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കർണാടകയിലെ കൂർഗ് ജില്ലയിൽ അരക്കാട് നേതാജി നഗറിൽ സറീനാസിൽ താമസിക്കുന്ന ബളാൽ സ്വദേശി ആക്കപറമ്പ് യൂസഫ് എന്ന ഇപ്പൂക്ക നിര്യാതനായി. 02062025

Image
സിദ്ധാപുരം: കർണാടകയിലെ കൂർഗ് ജില്ലയിൽ അരക്കാട് നേതാജി നഗറിൽ സറീനാസിൽ താമസിക്കുന്ന ബളാൽ സ്വദേശി ആക്കപറമ്പ് യൂസഫ് എന്ന ഇപ്പൂക്ക (67) നിര്യാതനായി. പരേതരായ ബാളലെ സ്വദേശികളായ സെയ്താലവി യുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ കാവുള്ളി ആമിന (അരക്കാട്). മക്കൾ: റൈഹാനത്ത് (ഹാസ്സൻ), സെറീന, സാജിദ (ഇരുവരും അരക്കാട്). ജാമാതാക്കൾ: റഫീഖ് (ഹാസ്സൻ), ശരീഫ് (അരക്കാട്). സഹോദരങ്ങൾ: ഹംസ (മാതാപ്പുറം), ആസ്യ. പരേതരായ മുഹമ്മദ് കുട്ടി, ഖദീജ (ഇരുവരും ബാളലെ), അലി (ബൊമ്മത്തി), ഖബറടക്കം ചൊവ്വാഴ്ച രാവിലെ അഞ്ചു മണിക്ക് അരക്കാട്  ഖബർസ്ഥാനിൽ. https://newsofkeralamonline.blogspot.com/2025/06/02062025.html • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW