ഓപ്പറേഷൻ പ്രൊജക്‌ട് സീറോ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ 15,000/- രൂപ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ.
Newsofkeralam | A Online News Portal
കണ്ണൂർ : ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡുവായ 15,000/- രൂപ കൈക്കൂലി വാങ്ങുകയും ചെയ്ത കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ മുഹമ്മദ് അസ്ലം പി എന്നയാളെ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടി. ഇന്ന് വൈകുന്നേരം പ്രതി പരാതിക്കാരനോട് കണ്ണൂർ ടൗൺ കാൾടെക്സ് എന്ന സ്ഥലത്ത് പണവുമായി എത്താൻ ആവശ്യപ്പെടുകയും തുടർന്ന് വിജിലൻസ് ഡിവൈഎസ്പി നേതൃത്വത്തിൽ കെണിയൊരുക്കി പ്രതിയെ പിടികൂടുകയാണ് ചെയ്തത്.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു.
കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി.
എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു.
നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും

Comments