Posts

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഒഴിവുവുകൾ പൂഴ്ത്തി വെച്ച് ഇഷ്ടകാർക്ക് ജോലി നൽകിയെന്നാരോപിച്ചു കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാറെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു.

Image
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിന്ന് താൽക്കാലിക ഒഴിവുകൾ നികത്താൻ  ഇന്റർവ്യൂ നടത്താൻ വേണ്ട ലിസ്റ്റ് കൊടുത്തിട്ടും ഒന്നര കൊല്ലത്തോളം ഇഷ്ടക്കാർക്കും, രാഷ്ട്രീയ നിയമനം നടത്തുന്നതിന് വേണ്ടിയും  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകിയ ലിസ്റ്റ്  പൂഴ്ത്തിവെച്ച  യൂണിവേഴ്സിറ്റി പിവിസിയെയും, രജിസ്ട്രാരേയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധിച്ചു.   നൂറുകണക്കിന്  ഉദ്യോഗാർത്ഥികളാണ്  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിന്ന് ലിസ്റ്റ് കൊടുത്ത പ്രകാരം യൂണിവേഴ്സിറ്റി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വേണ്ടി കാത്തുനിൽക്കുന്നത്. ഈ ഇന്റർവ്യൂ വരെ   ഇവരെ മറ്റു ഒഴിവിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ  നിന്ന് പരിഗണിക്കാത്തത് മൂലം  ഇവരുടെ ഒന്നരവർഷം  നഷ്ടപ്പെടുത്തിയാണ് യൂണിവേഴ്സിറ്റി ചെയ്തത്. ഇതിനെതിരെ ആയിരുന്നു യൂത്ത് കോൺഗ്രസിന്റെ ഉപരോധം.  ഇന്റർവ്യൂ താമസിച്ചതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാം എന്നുള്ള രജിസ്ട്രാറുടെ  ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ഉപരോധം സമരത്തിന് ജില്ലാ ...

ഇസ്സഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കും ഉള്ളുവെന്ന്‌ മുഖ്യമന്ത്രി; ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവര്‍ണര്‍ക്കും, വയനാട് ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ഗാന്ധി എം.പിക്കും ഒരുക്കിയിട്ടുളളതെന്നും മുഖ്യമന്ത്രി.

Image
തിരുവനന്തപുരം : ഇസ്സഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കും ഉള്ളുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഷാഫി പറമ്പിലിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിശിഷ്‌ടവ്യക്തികള്‍ക്കും, അതിവിശിഷ്‌ട‌വ്യക്തികള്‍ക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  പ്രത്യേക മാനദണ്ഡ പ്രകാരമാണ്. ഇതുപ്രകാരം സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട  വിശിഷ്‌ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊളളുന്നത് കേന്ദ്രത്തിലെയും സംസ്ഥാന ത്തിലെയും ബന്ധപ്പെട്ട അധികാരികള്‍ ഉള്‍പ്പെടുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുമാണ്. ഓരോ 6 മാസം കൂടുമ്പോഴും സെക്യൂരിറ്റിറിവ്യൂ കമ്മിറ്റി യോഗം ചേരുകയും വിശിഷ്‌ടവ്യക്തികളുടെ  സുരക്ഷ സംബന്ധിച്ച അവലോകനവും പുനപരിശോധനയും നടത്തുകയും ചെയ്‌തുവരുന്നു. ഇപ്രകാരം സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുളളത് ഇസ്സഡ് പ്ലസ് കാറ്റഗറിയിലുളള സുരക്ഷാ ക്രമീകരണങ്ങളാണ്. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവര്‍ണര്‍ക്...

സംസ്ഥാന എക്സൈസ് കലാ കായിക മേളയിൽ കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാജി.വി.വി.

Image
ഷാജി.വി.വി കണ്ണൂർ : ഏറണാകുളത്ത് നടന്ന 18-ാമത് സംസ്ഥാന എക്സൈസ് കലാ കായിക മേളയിൽ കഥാപ്രസംഗ മത്സരത്തിൽ  ഒന്നാം സ്ഥാനവും, കവിതാപാരായണം, നാടൻപാട്ട് മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നേടിയ കണ്ണൂർ ഡിവിഷൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഷാജി.വി.വി, ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശിയാണ്. പ്രഭുനാഥ് പി.സി എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന എക്സൈസ് കലാ-കായിക മേളയിൽ നാടക മത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ പ്രഭുനാഥ് . പി.സി. ദ്രുവൻ എൻ. ടി മിമിക്രിയിൽ ഒന്നാം സ്ഥാനം ദ്രുവൻ എൻ. ടി. കെ.കെ സമീർ ധർമടം എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മത്സരത്തിൽ സംസ്ഥാന തലത്തിൽ കെ.കെ സമീർ ധർമടം   ഒന്നാം സ്ഥാനം കരസ്ഥമാക്കി. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പ്രാദേശിക അവധി: പൊതുപരീക്ഷകൾക്ക് ബാധകമല്ല.

Image
തിരുവനന്തപുരം :    കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് (വാർഡ് 12) വാർഡിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച പ്രാദേശിക അവധി ഉത്തരവിൽ ഭേദഗതി വരുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് ഫെബ്രുവരി 27,28 മാർച്ച് ഒന്ന് തിയതികളിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് നേരത്തെ ഉത്തരവായിരുന്നു. എന്നാൽ അധ്യയന വർഷത്തിന്റെ അവസാനഘട്ടമായതിനാൽ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ പ്രാദേശിക അവധി മുൻനിശ്ചയപ്രകാരമുള്ള പരീക്ഷകൾക്ക് ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

തൃശ്ശൂർ പാളത്തിലെ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയന്ത്രണം; ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി, ബദൽ സംവിധാനവുമായി കെഎസ്ആർടിസി.

Image
തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ട്രെയിൻ ഗതാഗതം  റദ്ദാക്കൽ, കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തി. തിരുവനന്തപുരത്തു നിന്ന് ഇന്ന് ( 26-02-23) ഉച്ചയ്ക്ക് പുറപ്പെടുന്ന  കണ്ണൂർ ജനശതാബ്ദി ട്രെയിൻ ക്യാൻസൽ ചെയ്തതിനെത്തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി  യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി സജ്ജമായിക്കഴിഞ്ഞുവെന്നും കെഎസ്ആർടിസി അറിയിച്ചു. 26/02/2023  ക്യാൻസൽ ചെയ്ത തിരുവനന്തപുരം കണ്ണൂർ ജനശദാബ്ദി ട്രെയിനിനിൻ്റെ  എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യർത്ഥം   കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെ.എസ് ആർ ടി സി യുടെ . വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയ...

അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് പിടിയിൽ.

Image
തൃശൂർ: ആസ്സാം സ്വദേശിയായ അതിഥിതൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ തൃശൂർ ടൌൺ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കണിമംഗലം കുറുപ്പം വീട്ടിൽ മുഹമ്മദ് യാസിൻ (18) ഒല്ലൂക്കര കാളത്തോട് കോക്കാക്കില്ലത്ത് മുഹമ്മദ് ബിലാൽ (18) ഒല്ലൂർ അഞ്ചേരിച്ചിറ  ഷൊർണൂക്കാരൻ വിജീഷ് (18) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ കൂടി ബാക്കിയുണ്ട്. 2023 ഫെബ്രുവരി 22  രാത്രി 8.45 മണിയോടെ ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ കൂർക്കഞ്ചേരി സോമിൽ റോഡ് പരിസരത്തുവെച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും, കൈവശം പണമില്ലെന്ന് പറഞ്ഞപ്പോൾ പ്രതികളുടെ മൊബൈൽഫോൺ നമ്പറിലേക്ക് ആദ്യം 300 രൂപ അയക്കാൻ പറയുകയും, തുടർന്ന് അസം സ്വദേശിയുടെ ബാങ്ക് എക്കൌണ്ടിൽ പണമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, മൊബൈൽഫോൺ തട്ടിപ്പറിച്ച്, ഭീഷണിപ്പെടുത്തി, പിൻ നമ്പർ വാങ്ങിയെടുക്കുകയും എക്കൌണ്ടിലുണ്ടായിരുന്ന 12000 രൂപ ഗൂഗിൾ പേ വഴി പ്രതികളിൽ ഒരാളുടെ എക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് ബൈക്കുകളിൽ കയറി സ്ഥലം വിടുകയും ചെയ്തിരുന്നു.  23.02.2023 രാവിലെ പരാതിക്കാരൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേത്തി, പരാതി നൽകിയതിനെത്തുടർന്ന് നട...

കാഞ്ഞിരോട് നിരത്തിന്റവിട നൂറുദ്ധീൻ നിര്യാതനായി.

Image
  കാഞ്ഞിരോട് (കണ്ണൂർ): കാഞ്ഞിരോട് നിരത്തിന്റവിട ഫാത്തിമ മൻസിലിൽ നൂറുദ്ധീൻ (56) നിര്യാതനായി. പരേതരായ നാവത്ത് ഇടുക്കിലകത്ത് മറിയത്തിന്റെയും കമാലിന്റെയും മകനാണ്. ഭാര്യ: സൈനബ. മക്കൾ : നുസ്‌രിയ, നുഫൈസ് , റയീസ. മരുമകൻ : റമീസ് (സൗദി) സഹോദരങ്ങൾ : ഹാജറ, അസ്മ. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കാഞ്ഞിരോട് മുക്കണ്ണി ഖദീജ നിര്യാതയായി.

Image
കാഞ്ഞിരോട്: കാഞ്ഞിരോട് മുക്കണ്ണി  ഖദീജ (85) നിര്യാതയായി. പരേതരായ തൈവളപ്പിൽ അസൈനാരുടെയും മുക്കണ്ണി മറിയത്തിന്റെയും മകളാണ്. ഭർത്താവ് : പരേതനായ കുണ്ടന്റവിട അബ്ദുല്ല. മക്കൾ : മമ്മൂട്ടി, സിദ്ദിഖ് (ഇരുവരും സൗദി അറേബ്യ), കുഞ്ഞാമിന, മറിയം, ആസിയ, നസീമ. ജമാതാക്കൾ :  മുഹമ്മദ്‌ (കുടഗ്), സഹിദ(മുണ്ടയാട്), ഷാഹനാസ്, പരേതരായ അബ്ദുൽ കാദർ (കൂടാളി), അസീസ് (കൊയ്യോട്), അബൂബക്കർ (പഴയങ്ങാടി). സഹോദരങ്ങൾ : മുക്കണ്ണി മൊയ്‌തീൻ, പരേതനായ അബ്ദുറഹ്മാൻ (ചാവശേരി).  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Image
വയനാട് :നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി 18 ന് കാട്ടിമൂല മിൽക് സൊസൈറ്റിയുടെ മുൻപിൽ നിർത്തിയിട്ടിരുന്ന കെ.എൽ 72 1240 നമ്പർ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ തലപ്പുഴ എസ്.എച്ച്.ഒ പി.പി റോയിയും സംഘവും അറസ്റ്റ് ചെയ്തു. തലപ്പുഴ 42 സ്വദേശി പ്രമോദ് (42) ആണ് പിടിയിലായത്. അന്നേ ദിവസം വാളേരി ശ്രീ കിരാത മൂർത്തി ദേവി ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് വിഗ്രഹത്തിൽ ചാർത്തിയ താലികളും ഇയ്യാൾ മോഷ്ടിച്ചിരുന്നു ഇതിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തിരുന്നു. എസ്.ഐ അശോകൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുള്ള, രാജേഷ്, സനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

എളയാവൂർ സി.എച്ച്.എമ്മിൻ്റെ വിജയം ത്യാഗം കൊണ്ട് നേടിയെടുത്തത്. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.

Image
സി.എച്ച്.എം. സിൽവർ ജൂബിലി ബ്ലോക്കിന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ശിലാസ്ഥാപനം നിർവ്വഹിക്കുന്നു. കണ്ണൂർ: 1995 കാലഘട്ടത്തിൽ യു.ഡി.എഫ് സർക്കാറിൻ്റെ ചരിത്രപരമായ തീരുമാനത്തിൻ്റെ ഭാഗമായി കേരളത്തിൽ പഞ്ചായത്ത് തലങ്ങളിൽ ഹൈസ്കൂൾ ഇല്ലാത്ത പഞ്ചായത്തുകൾക്ക് ഹൈ സ്കൂൾ അനുവദിക്കാൻ തീരുമാനിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ  വലിയ നേട്ടമായി കാണുന്നു. അക്കാലത്ത് അനുവദിക്കപ്പെട്ട ഒരു സ്കൂളാണ് എളയാവൂർ സി.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂൾ.ഈ സ്കൂൾ 25 വർഷം കൊണ്ട് എല്ലാ മേഖലയിലും നേടിയെടുത്ത വിജയം ത്യാഗസമർപ്പണം കൊണ്ട് നേടിയെടുത്തതാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.പറഞ്ഞു. അന്നത്തെ കാലഘട്ടം പ്രത്യേകിച്ച് ഇതിൻ്റെ ശിലാസ്ഥാപനം നടക്കുന്ന വേളയിൽ രാഷ്ട്രീയ സംഘർഷം കൊണ്ട് കലുഷിതമായിരുന്നു.എന്നാൽ നാട്ടുക്കാരുടെ ആവേശം ഇന്നും മറക്കാൻ പറ്റാത്ത അനുഭവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും കാലോചിതമായി മുന്നോട്ട് പോകേണ്ടതുണ്ട്. അതിനായി അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളായി വളർത്തിയെടുക്കാൻ മാനേജ്മെൻ്റും നാട്ടുകാരും അധ്യാപകരും മുന്നോട്ട് വരണമെന്നും സി.എച്ച്.എമ്മിൻ്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് അ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റ് വിജിലൻസ് പിടിയിൽ.

Image
മലപ്പുറം : മലപ്പുറം ജില്ലയിലെ, എടരിക്കോട് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ചന്ദ്രൻ 25,000 രൂപ കൈക്കൂലി വാങ്ങവെ ഇന്ന് (25.02.2023) വിജിലന്‍സിന്‍റെ പിടിയിലായി.  മലപ്പുറം ജില്ലയിലെ, മാറാക്കര സ്വദേശിയായ മുസ്തഫയുടെ ബന്ധുവിന്റെ വീടിന് ഭീഷണിയായ മൺതിട്ട നീക്കം ചെയ്യുന്നതിനും, അവിടെനിന്ന് കിട്ടുന്ന വെട്ടുകല്ല് ഉപയോഗിച്ച് ചുറ്റുമതില്‍ കെട്ടുന്നതിനുമുള്ള പണികള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. അന്നേദിവസം ഉച്ചയോടെ ഈ വിവരം അറിഞ്ഞ  എടരിക്കോട് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയ ചന്ദ്രൻ സ്ഥലത്ത് എത്തിപണി നിർത്തിവയ്ക്കാൻ വാക്കാല്‍ ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് മുസ്തഫ വൈകുന്നേരം 5 മണിയോടെ വില്ലേജ് ഓഫീസിലെത്തി ചന്ദ്രനെ കണ്ട് സംസാരിച്ചതിലും, രാത്രി 9 മണിക്ക് ഫോണ്‍ മുഖാന്തിരം സംസാരിച്ചതിലും പണി നിർത്തി വയ്ക്കാതിരിക്കുന്നതിനും, പണി തുടരുന്നതിനുമായി 50,000 രൂപ കൈക്കൂലിയായി വേണമെന്ന് ചന്ദ്രൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വിജിലൻസ്, മലപ്പുറം യൂണിറ്റ് ഡി.വൈ.എസ്.പി ശ്രീ . ഫിറോസ്‌ എം. ഷഫീഖിനെ അറിയിക്കുകയും അദ്ദേഹത്തിന്‍റെ നേത്രുത്വത്തിലുള്ള വിജിലന്‍സ് സംഘം കെണി ഒ...

സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

Image
ആലപ്പുഴ : ആലപ്പുഴ കലവൂർ ജംഗ്ഷന് സമീപത്തു നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് പിടികൂടി.  സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് തണ്ണീർമുക്കം സൗത്ത് സ്വദേശി വിയാസ് പി എ (28 ) അറസ്റ്റിലായത്. 1.100 കിലോഗ്രാം കഞ്ചാവും, 24.327 ഗ്രാം  ഹാഷിഷ് ഓയിലുമായി സ്‌കൂട്ടറിൽ  വരികെയാണ് ഇയാൾ പിടിയിലായത്. വർഷങ്ങളായി പ്രതിക്ക് കഞ്ചാവ് വില്പന ഉണ്ടെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസ്സിലാകുന്നത് ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച്  കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ് സതീഷ്  നേതൃത്വം കൊടുത്ത  എക്സൈസ് സംഘത്തിൽ  പ്രിവന്റീവ് ഓഫീസർമാരായ മധു എസ്, സതീഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, ഷെഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ എന്നിവർ ഉണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

റോഡപകടങ്ങൾ: രക്ഷാപ്രവര്‍ത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കാനായാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയും: ഫേസ്ബുക്ക് പോസ്റ്റ്മായി കേരള പോലീസ്.

Image
കടപ്പാട് : കേരള പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ  തിരുവനന്തപുരം : റോഡ് അപകടങ്ങളിൽ പെടുന്നവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ആയാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയും. ഫേസ്ബുക്ക് പോസ്റ്റ്മായി കേരള പോലീസ്. റോഡപകടങ്ങൾ കണ്ടാൽ വാഹനങ്ങൾ നിർത്താതെ പോകുന്നവരാണ് ഏറെയും. എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കാനായാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  : റോഡപകടങ്ങൾ: രക്ഷാപ്രവര്‍ത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ റോഡപകടങ്ങൾ കണ്ടാൽ വാഹനങ്ങൾ നിർത്താതെ പോകുന്നവരാണേറെയും. അപകടങ്ങൾ നാളെ നമ്മളെത്തേടിയുമെത്തിയേക്കാം. രക്തസ്രാവവും അടിയന്തിര വൈദ്യസഹായത്തിന്റെ അഭാവവുമാണ് റോഡപകടങ്ങളിൽ മിക്ക മരണങ്ങൾക്കും കാരണമാകുന്നത്. എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കാനായാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയും. 🚨  പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്. 🚨 ആവശ്യമെങ്കിൽ  തൂവാല, വൃത്തിയുള്ള വസ്ത്രം എന്നിവ ഉപയോഗിച്ച് അപകടം മൂലമുണ്ടായ രക്തസ്രാവം തടയാൻ ശ്രമിക്കുക. 🚨 അപകടത്...

കൊല്ലത്ത് കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 7 വർഷത്തെ കഠിന തടവും അമ്പതിനായിരം രൂപ പിഴയും.

Image
കൊല്ലം : കൊല്ലത്ത്  കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 7 വർഷത്തെ കഠിന തടവും അമ്പതിനായിരം രൂപ പിഴയും. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്‌പെക്ടർ ആയിരുന്ന സഹദുള്ള പിഎയും സംഘവും ചേർന്ന്  2017 ഡിസംബർ 25നു പുലർച്ചെ ഒരുമണിക്ക് 1.1 കിലോഗ്രാം കഞ്ചാവുമായി ചവറ ജംഗ്‌ഷനിൽ വച്ച് എടുത്ത കേസിലാണ് കൊല്ലം  സെക്ഷൻസ് കോടതിയുടെ വിധി. പള്ളിത്തോട്ടം റീസെറ്റിൽമെൻറ് കോളനി സ്വദേശിയായ നൗഷറുദീൻ എന്നയാളാണ് സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതി അതിന് മുൻപും കഞ്ചാവ് കടത്തിൽ പിടിയിലായിട്ടുള്ള ആളാണ്.   കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  ബിജുകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഓപ്പറേഷൻ കാവൽ: സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു.

Image
വയനാട് : ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍  ആരംഭിച്ച ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി ജില്ലയിലെ സ്ഥിരം കുറ്റവാളികളായ സുജിത്ത് , ജോബിഷ് ജോസഫ് എന്നിവരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജില്ലയിലെ പുല്‍പ്പള്ളി, തിരുനെല്ലി പോലീസ് സ്റ്റേഷനുകളിലും, സംസ്ഥാനത്തുടനീളം മയ്യില്‍, കതിരൂര്‍, വളപട്ടണം,കാസര്‍ഗോഡ്  പയ്യോളി, മലപ്പുറം, ചാലക്കുടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ  സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തല്‍, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ   10 ഓളം ക്രിമിനല്‍ കേസുകളില്‍  പ്രതിയാണ് പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ  ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്ന് പാലം  ചക്കാലക്കല്‍ വീട്ടില്‍ ശ്രീ.സുജിത്ത് (27) . വയനാട് ജില്ലയിലെതന്നെ പുല്‍പ്പള്ളി, തിരുനെല്ലി പോലീസ് സ്റ്റേഷനുകളിലും ജില്ലക്ക്  പുറത്ത് കാസര്‍ഗോഡ്  പയ്യോളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും, സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തല്‍, വധശ്രമം, അടിപ...

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത.

Image
കേരള തീരത്ത് നാളെ (ഫെബ്രുവരി 25) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും  സംസ്ഥാനദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കേരളത്തിൽ വേനൽ ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു; പൊതുജനങ്ങള്‍ പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കേണ്ടതാണ്.

Image
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.  ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽമഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ ശുദ്ധമായ കുടിവെള്ളം എപ്പോഴും കുപ്പിയില്‍ കരുതണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ്  സോഫ്റ്റ്  ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക എന്നീ നിർദേശങ്ങളുമുണ്ട്. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വേനൽക്കാലത്ത് മാർക്കറ്റുകൾ...

നാളെ ശനിയാഴ്ച കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
• വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലെനിന്‍ സെന്റര്‍, എം ഒ പി, ബ്രദേഴ്‌സ് ഓയില്‍മില്‍, മുദ്രക്ലബ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഫെബ്രുവരി 25 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. • മാതമംഗലം സെക്ഷനിലെ  കുഴിക്കാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 25 ശനി രാവിലെ 8 മണി മുതല്‍ 5 മണി വരെയും മണിയറ ഭാഗത്ത്   രാവിലെ 9 മണി മുതല്‍ 5മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും. • അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജേശ്വരി, സ്‌കൂള്‍പാറ, അലവില്‍, ഒറ്റത്തെങ്ങ്, കുന്നാവ്, ഫോര്‍സം സോഡാ, നന്മ, ഗ്രീന്‍സ് അലയന്‍സ്, ന്യൂട്രിമിക്‌സ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 25 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ മുക്കാൽ കോടിയോളം വില വരുന്ന വൻ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; അരി ലോഡിനകത്താണ് ഹാൻസ് കടത്തിയത്.

Image
   പാലക്കാട്: പാലക്കാട്  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കൊപ്പം പോലീസും  ചേർന്ന് നടത്തിയ പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ നിരോധിത പുകയില ഉത്പന്നമായ  ഒരു ലക്ഷത്തിയമ്പതിനായിരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. ചില്ലറ വിപണിയിൽ മുക്കാൽ കോടിയോളം വില വരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കൊപ്പം പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് ഹാൻസ് ലോറി പിടികൂടിയത്. അരി ലോഡിനകത്താണ് ഹാൻസ് കടത്തിയത്. ഹാൻസ്   കയറ്റിയ ലോറി ഓടിച്ച മലപ്പുറം ചുങ്കത്തറ പോത്തുകൽ കുറുപ്പിലകത്ത് വീട്ടിൽ ഷമീർ (36) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തേക്ക് സപ്ലൈ ചെയ്യാനാണ് ഹാൻസ് കടത്തിയതെന്ന് പ്രതി പറഞ്ഞു. പുകയില ഉത്പന്നങ്ങളുടെ  ഉറവിടത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസ്, ഷൊർണൂർ ഡി.വൈ.എസ്.പി, പി.സി.ഹരിദാസ്,  നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ  എന്നിവരുടെ നിർദ്ദേശപ്രകാരം കൊപ്പം  സബ്ബ് ഇൻസ്പെക്ടർ  രാജേഷ്.എം.ബി യുടെ  നേതൃത്വത്തിലുള്ള കൊപ്പം പോലീസും സബ്ബ് ഇൻ...

പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കിടെ പ്രാഥമിക ശുശ്രൂഷ നൽകി കുഞ്ഞിന് രക്ഷകനായി മയ്യിൽ പോലീസ് സ്റ്റേഷനിലെ മുഹമ്മദ് ഫാസിൽ; യാദൃശ്ചികമായി കുഞ്ഞിന് കാവലാളായ പോലീസുകാരന് ആദരവുമായി നാട്

Image
കണ്ണൂര്‍ : മയ്യില്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ. മുഹമ്മദ് ഫാസില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായാണ് കഴിഞ്ഞ ദിവസം  കമ്പില്‍ പാട്ടയം എന്ന സ്ഥലത്ത് എത്തിയത്. എന്നാല്‍ ആ യാത്ര ഒരു കുഞ്ഞു ജീവന്‍ രക്ഷിക്കാനുളള നിമിത്തമായി. യാത്രചെയ്ത ഇരുചക്രവാഹനം റോഡരികിലെ ഒരു വീട്ടില്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് മുഹമ്മദ് ഫാസില്‍ പാസ്പോര്‍ട്ട് അപേക്ഷയിലെ വിലാസം തെരഞ്ഞ് പോയത്. തിരികെ വാഹനത്തിന് സമീപത്തേക്ക് നടക്കവെ ആ വീട്ടില്‍ നിന്ന് കൂട്ട നിലവിളി ഉയരുന്നത് ഇദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പെട്ടു. ഓടി അടുത്തെത്തിയപ്പോള്‍ ഒമ്പത് മാസം മാത്രം പ്രായമുളള ആണ്‍കുഞ്ഞ് ശ്വാസം നിലച്ച് അനക്കമറ്റ് കിടക്കുന്നത് കണ്ടു.  മാതാവും മറ്റുളളവരും നിസ്സഹായരായി നിലവിളിക്കെ പോലീസ് ഉദ്യോഗസ്ഥന്‍ ഒരു നിമിഷം പാഴാക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അനക്കമറ്റ കുഞ്ഞിനെ കൈയ്യില്‍ വാങ്ങി പ്രാഥമിക ശുശ്രൂഷ നല്‍കി. അല്‍പസമയത്തെ പരിശ്രമത്തില്‍ തന്നെ കുഞ്ഞൊന്നു ഞെട്ടി. ചെറിയൊരു ഞെരക്കം കേട്ടപാടെ കുഞ്ഞിനെ തോളിലെടുത്ത് ഇരുചക്രവാഹനത്തില്‍ അയല്‍വാസിയുടെ സഹായത്തോടെ അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അധികസമയം തുടര്‍ച്ചയ...

നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതിൽ ടീം കേരള വൊളന്റിയർമാർ പങ്കാളികളാകണം: മുഖ്യമന്ത്രി; മയക്കുമരുന്നുപോലുള്ള സാമൂഹ്യ വിപത്തുകൾക്കെതിരായ പോരാട്ടത്തിൽ യൂത്ത് ഫോഴ്സ് അംഗങ്ങൾ മുന്നിലുണ്ടാകണം.

Image
നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതിൽ ടീം കേരള യൂത്ത് ഫോഴ്സ് വൊളന്റിയർമാർ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കേരള യൂത്ത് ഫോഴ്സിന്റെ പ്രവർത്തനം എല്ലാ തട്ടിലേക്കും വ്യാപിപ്പിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീം കേരള യൂത്ത് ഫോഴ്സിലെ  2500  സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവജനങ്ങളുടെ കർമശേഷി സമൂഹത്തിനു പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു ടീം കേരള പദ്ധതി ആവിഷ്‌കരിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടീം കേരളയുടെ കാര്യശേഷിയും കർമബോധവും സാമൂഹ്യപ്രതിബദ്ധതയും വെളിപ്പെട്ട പല ഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. കേരളം നേരിട്ട പ്രകൃതി ദുരന്തങ്ങളുടെ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ ക്യാംപുകളിലെ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ ഇവരായിരുന്നു. കോവിഡ് മഹാമാരി നാടിനെ നിശ്ചലമാക്കിയപ്പോൾ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളിൽ യൂത്ത് ഫോഴ്സ് അംഗങ്ങൾ പൂർണമായി സഹകരിച്ചു. ദുരന്തങ്ങളും മഹാമാരികളുമുണ്ടാകുമ്പോൾ സർക്കാർ സംവിധാനങ്ങളെ സഹായിച്ചുകൊണ്ടു ദുരന്തത്തിന്റ...

കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പോളിടെക്‌നിക് കോളേജ് ആരംഭിക്കുന്നതിന് 35 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം ; കേരള സർക്കാർ മന്ത്രിസഭായോഗ തീരുമാനങ്ങൾ (23-02-2023).

Image
കേരള സർക്കാർ മന്ത്രിസഭായോഗ തീരുമാനങ്ങൾ (23-02-2023) -------------------- * ഡെവലപ്പ്‌മെന്റ് ഓഫ് കോവളം  ആന്റ് അഡ്ജസന്റ് ബീച്ചസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേര്‍ന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.  ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളില്‍ പേരുകേട്ടതാണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം   ജനപ്രിയമാണ്. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികള്‍ നടക്കുക. ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം,  ഐബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിര്‍ത്തി...

വൈദ്യുതി മുടങ്ങും - വെള്ളിയാഴ്ച (24 ഫെബ്രു 2023)

Image
• ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അടിച്ചേരി, കല്യാട് പടിഞ്ഞാറേക്കര, അഡുവാപ്പുറം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 24 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. • ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണ്ണംകുണ്ട് ഭാഗങ്ങളില്‍ ഫെബ്രുവരി 24 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. • ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാറക്കാടി, കൊയ്യം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 24 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ന്യൂസ്‌ ഓഫ് കേരളം`വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി

Image
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ തെറ്റായ ഒരു  പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയത്.  ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്.  കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂസ്‌ ഓഫ് കേരളം`വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://chat.whatsapp.c...

ഡോക്ടർമാരെ നിയമിക്കുന്നു.

Image
തൃശ്ശൂർ ജനറൽ ആശുപത്രി എച്ച് എം സിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഡോക്ടർമാരെ  നിയമിക്കുന്നതിനായി ഫെബ്രുവരി 27ന് ഉച്ചയ്ക്ക് 12 മണിക്ക് തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് അഭിമുഖം നടത്തും. ഒഴിവുകൾ: 3. യോഗ്യത: എം ബി ബി എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. മാസവേതനം: 41000. ഫോൺ: 0487 2427778 ന്യൂസ്‌ ഓഫ് കേരളം`വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq