Posts

സ്കൂൾ ബസ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

Image
കോഴിക്കോട് : കല്ലായി ഗവ. യു.പി സ്കൂളിൽ പുതിയതായി അനുവദിച്ച സ്കൂൾ ബസ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബസ് വാങ്ങിയത്.പ്രധാനാധ്യാപിക ട്രീസ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, വാർഡ് കൗൺസിലർമാരായ എം സി സുധാമണി, ബിജുലാൽ, പി ടി എ പ്രസിഡന്റ് ജറീഷ് പി ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ എന്നിവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തതും വീടുകളില്‍ നിര്‍ത്തിയിട്ടതുമായ ആഢംബര ബൈക്കുകള്‍ മോഷണം നടത്തുന്ന സംഘത്തെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. 26

Image
പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തതും വീടുകളില്‍ നിര്‍ത്തിയിട്ടതുമായ വിലകൂടിയ ബൈക്കുകള്‍ നോട്ടമിട്ട് രാത്രികാലങ്ങളിൽ മോഷണം നടത്തിയിരുന്ന ചെര്‍പ്പുളശ്ശേരി ചലവറ സ്വദേശി കൊട്ടുതൊടി മുഹമ്മദ് ബിലാല്‍ (23), താനാളൂര്‍ വട്ടത്താനി സ്വദേശി കൊല്ലടത്ത് മുഹമ്മദ് ഫസലു (23), കോട്ടയം അറനൂറ്റിമംഗലം സ്വദേശി പാറശ്ശേരി അനന്തു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ പെരിന്തല്‍മണ്ണ ടൗണിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും നിര്‍ത്തിയിട്ട വിലകൂടിയ ബൈക്കുകള്‍ രാത്രികളില്‍ മോഷണം പോകുന്നതായി കേസുകള്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിക്കുന്നത്. അന്വേഷണത്തിനിടയില്‍ ജില്ലയില്‍ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ ബൈക്കുകള്‍ മോഷണം പോയതായും മോഷണ ബൈക്കുകളില്‍ വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വച്ചും രൂപഘടനയില്‍ മാറ്റംവരുത്തിയും കറങ്ങിനടന്ന് രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുകയും...

കണ്ണൂർ റെയിൽവെ പോലീസിൻ്റെ ജാഗ്രത; മലബാർ എക്സ്പ്രസിൽ മോഷണ പരമ്പര നടത്തിയ പ്രതികളെ ട്രെയിനിൽ വച്ച് തന്നെ പിടികൂടി. 26

Image
കണ്ണൂർ: ട്രെയിനിൽ കവർച്ച നടത്തിയ മോഷ്ടാക്കളെ മണിക്കൂറുകൾക്കകം വലയിലാക്കി കണ്ണൂർ റെയിൽവെ പോലീസിലെ സുരേഷ് കക്കറയും മഹേഷും. ഇന്ന് തിരുവനന്തപുരം മംഗലാപുരം മലബാർ എക്സ്പ്രസിൽ തൃശ്ശൂരിൽ നിന്നും കണ്ണൂർ വരെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇവർ S 4 കോച്ചിൽ കൊല്ലത്തുനിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്നു ഒരു ബിഡിഎസ് വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ കളവ് പോയതായി അറിയുകയും ഇതിനിടെ S 9 കോച്ചിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാൻ ശ്രമിച്ചതായ വിവരവും ലഭിച്ചു. ഇതിനിടെ A 1 കോച്ചിൽ കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്റെ പേഴ്സ് കളവ് പോയതായും അറിഞ്ഞു. പ്രതികൾ ട്രെയിനിൽ ഉണ്ടെന്നും ഷൊർണൂറിൽ എത്തിയാൽ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട് എന്ന് നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇരുവരും പെട്ടെന്ന് തന്നെ കോച്ചുകളിൽ പരിശോധന നടത്തി വരവെ പോലീസ് ഉദ്യോഗസ്ഥരെ കണ്ട പ്രതികളായ രണ്ടു യുവാക്കൾ HA1 കോച്ചിന്റെ ബാത്റൂമിൽ കയറി ഒളിക്കുകയും ചെയ്തു .ഡോർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും തുറക്കാതിരുന്നതിനാൽ ട്രെയിൻ ഷോർണൂരിൽ എത്തിയ സമയത്ത് ജിആർപി യുടെയും റെയിൽവേ ജീ...

ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം.

സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 31നാണ് പണിമുടക്ക്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക വര്‍ധിപ്പിക്കണം എന്നതുള്‍പ്പൈയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചു. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. 30,000 ബസുകൾ ഉണ്ടായിരുന്നത് 6000 ആയി ചുരുങ്ങി. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു. വിദ്യാർഥി കൺസഷൻ കാലോചിതമായി പരിഷ്‌കരിക്കണം. അതിദരിദ്ര വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയത് ബസ് ഉടമകളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ്. സർക്കാർ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന്ബസുടമ സംയുക്ത സമിതി ചെയർമാൻ ലോറൻസ് ബാബു അറിയിച്ചു • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്...

രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. 25

Image
കോഴിക്കോട് : രാത്രി കാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്ന യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തുന്ന പി.പി.ബിജു എന്ന ലക്കിടി ബൈജു,എന്നയാളെ നടക്കാവ് ഇൻസ്പെക്ടർ പി.കെ ജിജീഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. സപ്തംബർ മാസം 14 തീയതി പുലർച്ചെ കോഴിക്കോട് ICICl ബാങ്കിലെ ജീവനക്കാരനായ തിരുപനന്തപുരം സ്വദേശി മെഡിക്കൽ കോളേജ് ഭാഗത്തുള്ള തൻ്റെ താമസസ്ഥലത്തേക്കുള്ള വാഹനം കാത്ത് മാവൂർ റോഡിലുള്ള ഒരു സ്ഥാപനത്തിൻ്റെ മുൻവശം വിശ്രമിക്കുന്നതിനിടയിൽ പ്രതി അവിടെ എത്തി ഇയാളുടെ ലാപ്ടോപ് അടങ്ങിയ ബാഗും, മൊബൈൽ ഫോണും പേഴ്സും കളവ് ചെയ്ത കൊണ്ടുപോവുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്.കളവിന് ശേഷം മുങ്ങിയ പ്രതി വീണ്ടും കളവ് നടത്താൻ വേണ്ടി കെ.എസ്ആർ.ടി.സി. പരിസരത്ത് എത്തിയപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റ്, കെ.എസ്.ആർ.ടി.സി.ബസ്റ്റ് സ്റ്റാൻ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദീർഘദൂര യാത്രകഴിഞ്ഞ് വന്നിറങ്ങുന്ന യാത്രക്കാർ വിശ്രമിക്കുന്ന സമയങ്ങളിൽ ബാഗും ഫോണുകളും ഉൾപ്പെടെയുള്ള വിലകൂടിയ വസ്തുക്കൾ മോഷണം നടത്തുന്നതാണ് രീതി. നടക്കാ...

നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ; ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് 'സഖാവായതിന്റെ പ്രിവിലേജാണോ', അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട് എന്നും ഉമാ തോമസ്.

തിരുവനന്തപുരം: മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച സംഭവത്തിൽ പോലീസ് കേസെടുത്ത നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നുവെന്നും വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.  ഉമ തോമസിന്റെ വാക്കുകളിലേക്ക് :  എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് 'സഖാവായതിന്റെ പ്രിവിലേജാണോ', അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്.. അത് എന്ത് തന്നെയായാലും  അന്തസായി പണിയെടു...

പയ്യന്നൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

Image
കണ്ണൂര്‍: പയ്യന്നൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കാങ്കോൽ സബ് സ്റ്റേഷന് സമീപത്തെ കുളവയലിൽ ബമ്മാരടി കോളനിയിലാണ് സംഭവം. ചെക്കിക്കുളം സ്വദേശിനി വി കെ പ്രസന്ന (38) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭർത്താവ് ഷാജി (40) പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിവരം അറിഞ്ഞ് നിരവധി നാട്ടുകാരാണ് ബൊമ്മരടി കോളനിയിലെ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്.  ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. പയ്യന്നൂർ പൊലിസ് സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.  കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ വനിതാ പോലീസിന്റെ പ്രവർത്തനം മാതൃകാപരം: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ.

Image
• വനിതാ - ശിശു സംരക്ഷണ നിയമങ്ങളും പോലീസും: വനിതാ കമ്മിഷന്‍ ജില്ലാതല സെമിനാര്‍ നടത്തി   സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി മാതൃകാപരമായ ഇടപെടലുകളാണ് പ്രവർത്തനമാണ് കേരളത്തിലെ വനിതാ പോലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്‌റ്റേഷന്‍ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ 'വനിതാ - ശിശു സംരക്ഷണ നിയമങ്ങളും പോലീസും' ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ. സുഗമമായ കുടുംബാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനുള്ള ജാഗ്രത ഈ സമൂഹത്തിന് ആകെ ഏറ്റെടുക്കേണ്ട തായിട്ടുണ്ട്. ഇതിൽ പോലീസിന്റെ ഉത്തരവാദിത്വം വളരെയേറെ വലുതാണ്. സ്ത്രീപക്ഷ കേരളത്തിനുവേണ്ടി സംസ്ഥാന സർക്കാർ തന്നെ മുന്നോട്ടു വന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശക്തമായ നിയമങ്ങൾ നിലനിൽക്കുമ്പോൾ ആ നിയമങ്ങളുടെ പ്രയോജനം സ്ത്രീകൾക്ക് ലഭ്യമാകുന്നതിനുതകുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാൻ ഏറ്റവും നല്ല പങ്കുവഹിക്കേണ്ടത് പൊലീസുകാരാണ്. സ്ത്രീപക്ഷ കാഴ്ചപ്പാടോടുകൂടിയുള്ള അന്വേഷണം നടത്തിക്കൊണ്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി; നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നുണ്ട്. 25

Image
കണ്ണൂർ : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം കാപ്പ(KAAPA) നിയമ പ്രകാരം നാടുകടത്തി. തലശ്ശേരി തിരുവങ്ങാട് സ്വദേശി ജിതിൻ സി (25) നെയാണ് നാടുകടത്തിയത്. ഇയാൾക്കെതിരെ തലശ്ശേരി പോലീസ് സ്റ്റേഷനിൽ സംഘം ചേർന്ന് തടഞ്ഞു വെച്ച് ദേഹോപദ്രപം ഏൽപ്പിച്ചതിനും , സ്ഫോടക വസ്തു കൈവശം വെച്ചതിനും , ദേഹോപദ്രപം ഏൽപ്പിച്ച് കവർച്ച നടത്തിയതിനും മൂന്ന് കേസുകൾ നിലവിലുണ്ട് . കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐ.പി.എസിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി തോംസൺ ജോസ് ഐ.പി.എസ് ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇയാളെ ഒരു വർഷത്തേക്ക് തടഞ്ഞുകൊണ്ടാണ് ഉത്തരവായത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ റിമാൻഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കും. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നവർക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം നിൽക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂർ സിറ്റി പ...

കുതിക്കുന്നു സ്വര്‍ണം; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്. 25

Image
കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരിക്കുകയാണ് സ്വര്‍ണം. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയരുകയാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 45,320 രൂപയായി. ഗ്രാമിന് 5665 രൂപയുമാണ് വില വരുന്നത്. 3300 രൂപയാണ് ഈ മാസം മാത്രം ഒരു പവന്മേലുണ്ടായിരിക്കുന്ന വര്‍ധന.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേരളീയത്തിൽ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവൻകുട്ടി; കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര. 24

Image
കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും. പാർക്കിങ് സ്ഥലങ്ങളിൽനിന്ന് റെഡ്സോണിലേക്കു കെ.എസ്.ആർ.ടി.സി. ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ നൽകണമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളീയം കൺവീനർ എസ്. ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധ...

കണ്ണൂർ ചൊവ്വ അമ്പലക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. 24

Image
കണ്ണൂർ : കണ്ണൂർ ചൊവ്വ അമ്പലക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. അണ്ടത്തോട് പരേതനായ അബ്ദുൾ ജലീലിന്റെയും പക്കാരൻവിടെ ഷമീനയുടെയും മകൻ കക്കാട് ഭാരതീയ വിദ്യാഭവൻ 10-ാം ക്ലാസ്സ് വിദ്യാർത്ഥി അണ്ടത്തോട് തൗഫീഖിൽ ഫാസ് അബ്ദുൾ ജലീൽ (15) ആണ് മരിച്ചത്. ഖബറടക്കം ബുധനാഴ്ച്ച സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു; ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ അവഗണിക്കുക ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുതെന്നും പോലീസ്. 24

Image
അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും. ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ അവഗണിക്കുക ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്...

മാനസിക ആരോഗ്യ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടന്നു.

Image
കണ്ണൂർ സിറ്റി: സ്പോർട്സ് കരാട്ടെ കെന്യു റിയു അക്കാദമി മാനസിക, ആരോഗ്യ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.സിറ്റി കെന്യു റിയു കരാട്ടെ അക്കാദമി സെൻ്ററിൽ നടന്ന പരിപാടി കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആർ പി വിനോദ് ഉദ്ഘാടനം ചെയ്തു, കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ് ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് ജേതാവും, വിമുക്തി മിഷൻ, എക്സൈസ് ഓഫീസറുമായ സമീർ ധർമ്മടം മുഖ്യ പ്രഭാഷണം നടത്തി, കരാട്ടെ അക്കാദമി ചീഫ് ഇൻസ്‌ട്രെക്ടർ   റെൻഷി നൗഫൽ ഗുരുക്കൾ സ്വാഗതവും  സെൻപായ് ഫാത്തിമത്തുൽ ജസ്മയിൻ നന്ദിയും പറഞ്ഞു കരാട്ടെ അക്കാദമി സെക്രട്ടറി  കെ കെ ഷറഫുദ്ധീൻ, കണ്ണൂർ സിറ്റി ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ കൺവീനർ കെ നിസ്സാമുദ്ധീൻ, കരാട്ടെ അക്കാദമി എക്സികുട്ടീവ് മെമ്പർ എം സി അബ്ദുൽ ഖല്ലാക്ക് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു, ബോധ വത്കരണ ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, കേരള സർക്കാറിൻ്റെ ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് ലഭിച്ച സമീർ ധർമടത്തിനെ നൗഫൽ ഗുരുക്കൾ ഉപഹാരം നല്കി ആദരിക്കുകയും ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്ര...

അംഗപരിമിതയായ വയോധികയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍. 24

Image
കൊല്ലം : അംഗപരിമിതയായ വയോധികയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിലായി. ഓയൂര്‍, മീയന, റാഷിന മന്‍സിലില്‍ അഷറഫ് മകന്‍ റാഷിദ് (33) ആണ് കൊട്ടിയം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മീന്‍ കച്ചവടക്കാരനായ പ്രതി കച്ചവടത്തിനുപയോഗിക്കുന്ന പെട്ടി ഓട്ടോയുമായി കൊട്ടിയം ജംഗ്ഷനില്‍ എത്തിയ സമയം കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന വയോധികയെ കാണാന്‍ ഇടയായി. ഇവരുടെ അടുത്തെത്തിയ പ്രതി ലൈഗികാതിക്രമം നടത്തുകയും പ്രതിരോധിച്ച വയോധികയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ വയോധികയെ എടുത്തുകൊണ്ട് പോകുകയും ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്തു. സിത്താര ജംഗ്ഷന് സമീപത്ത് ചോരയെലിപ്പിച്ച് കിടക്കുന്ന വയോധികയെ നാട്ടുകാരാണ് കണ്ടെത്തുന്നത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഇവരെ മകളെത്തി കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസറ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടുന്നത്. ചാത്തന്നൂര്‍ എ.സി.പി ഗോപകുമാമാറിന്‍റെ നിര്‍ദ്ദേശാനുസരണം കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ വി...

വിദേശ മദ്യവും ബിയറുമായി മദ്ധ്യ വയസ്കൻ എക്സൈസ് പിടിയിൽ. 24

Image
കണ്ണൂർ : തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ചെക്കിക്കുളം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ 3.5 ലിറ്റർ വിദേശ മദ്യവും 3.9 ലിറ്റർ ബിയറും കൈവശം വെച്ച് സൂക്ഷിച്ച കുറ്റത്തിന് പള്ളിമുക്ക് സ്വദേശി വി. മുരളിധരനെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു. എക്‌സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്‌ ടി വി,കലേഷ് എം,ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പൊതു സേവന കേന്ദ്രം കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ. 24

Image
മേപ്പാടി: പൊതു സേവന കേന്ദ്രം കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ. മേപ്പാടി ടൗണിൽ പ്രവർത്തിച്ചു വരുന്ന പൊതു സേവന കേന്ദ്രമായ (CSC ) സിറ്റി കമ്മ്യൂണിക്കേഷൻ സെന്റർ കുത്തി തുറന്ന് 10000 രൂപയും കമ്പ്യൂട്ടർ സാമഗ്രികളും കവർന്ന കേസിൽ ഒളിവിലായിരുന്ന മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കൽ സ്വദേശിയായ പറമ്പിൽ സാജിത്ത്( 41) എന്ന താജുദ്ദീനെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. ജൂലൈ 26 ന് ആയിരുന്നു കവർച്ച. പരാതിയുടെ അടിസ്ഥാനത്തിൽ 27 ന് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് പ്രതി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ താമസിച്ചു വരികയായിരുന്ന പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ അതിവിദഗ്ദമായാണ് ഇന്നലെ രാത്രി പട്ടാമ്പിയിൽ വച്ച് പോലീസ് പിടികൂടിയത്. കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ പോലീസിലും മോഷണം കഞ്ചാവ് വിൽപ്പന തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. മേപ്പാടി പോലീസ് ഇൻസ്പെക്ടർ എ.ബി വിബിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സിറാജ് വി പി, രജിത്ത് പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിഗേഷ് സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, നവീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. • ...

കവികളുടെ ഹൃദയമുള്ള ഭരണാധികാരികളാണ് നാടിന് ആവശ്യം : ഡോ. എം പി അബ്ദുൽ സമദ് സമദാനി എം പി. 23

Image
കണ്ണൂർ : കവികളുടെ ഹൃദയമുള്ള ഭരണാധികാരികളാണ് നാടിന് ആവശ്യമെന്ന് ഡോ. എം പി അബ്ദുൽ സമദ് സമദാനി എം പി അഭിപ്രായപ്പെട്ടു. കണ്ണൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രങ്ങൾ നിർമ്മിക്കപ്പെടുന്നത് കവി ഹൃദയങ്ങളിലും അത് തകരുന്നത് രാഷ്ട്രീയക്കാരുടെ കൈകളിലുമാണ് എന്ന് പറയാറുണ്ട്. അപരന്റെ ഇഷ്ടം എന്റെ ഇഷ്ടമാകുന്നിടത്ത് യുദ്ധമുണ്ടാകില്ല.   ലോകം മുഴുവൻ അമ്മമാരുടെയും കുട്ടികളുടെയും കൂട്ടവിലാപമാണ്. സമാധാനമില്ലാത്തിടത്ത് ഒരു പക്ഷി പോലും കൂട് കൂട്ടില്ല. എല്ലാം മറന്ന് മനുഷ്യത്വം മാത്രം ഓർക്കുക' എന്ന ഐൻസ്റ്റയിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യർക്ക് കൂടിയിരിക്കാൻ ഉള്ളതാണ്.  കേരളത്തിന് മുഴുവൻ മാതൃകയായ നടപടിയാണ് കണ്ണൂർ കോൺപറേഷൻ നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN...

എസ്.എസ്.എൽ.സി പ്ലസ് ടു പരാജയപ്പെട്ടവർക്കായി കേരളാ പോലീസിന്റെ ഹോപ്പ് പദ്ധതിയിലൂടെ സൗജന്യ പരിശീലനം. 22

Image
കൽപ്പറ്റ: എസ്.എസ്.എൽ.സി പ്ലസ് 2 പരാജയപ്പെട്ടവർക്കായി സൗജന്യ പരിശീലനം നൽകുന്നു. കേരളാ പോലീസിന്റെ ഹോപ്പ് പദ്ധതിയുടെ ഭാഗമായാണ് പ്ലസ് ടു, പത്താം ക്ലാസ്സ് കഴിഞ്ഞ് തുടർവിദ്യാഭ്യാസത്തിന് യോഗ്യത ലഭിക്കാത്ത കുട്ടികൾക്കായാണ് സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലയിൽ ബത്തേരി, മാനന്തവാടി. കൽപ്പറ്റ, മേപ്പാടി എന്നീ നാല് കേന്ദ്രങ്ങളിലായാണ് പരിശീലനം നൽകുന്നത്. പ്ലസ് ടു സേ പരീക്ഷയിൽ തോറ്റ കുട്ടികളിൽ വീണ്ടും പരിക്ഷ എഴുതാൻ അപേക്ഷിച്ചവർക്കാണ് പരിശീലനം നൽകുന്നത്. പ്ലസ് ടു പരീക്ഷ എഴുതാനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 26 ആണ്. പത്താം ക്ലാസ്സിൽ തുടർ പഠനത്തിന് യോഗ്യത ലഭിക്കാത്തവർക്കും ഈ പദ്ധതി പ്രകാരം പരിശീലനം നൽകുന്നു. പരിശീലനത്തിന് തൽപ്പര്യപ്പെടുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക: 8330050223 • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂരിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി; കണ്ണൂർ സ്‌പെഷ്യൽ സ്‌ക്വാഡും കൂട്ടുപുഴ ചെക്പോസ്റ്റ് ടീമും ചേർന്നാണ് ബസ് യാത്രക്കാരനിൽ നിന്ന് 46 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തത്. 22

Image
കണ്ണൂർ : കണ്ണൂരിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി. കണ്ണൂർ സ്‌പെഷ്യൽ സ്‌ക്വാഡും കൂട്ടുപുഴ ചെക്പോസ്റ്റ് ടീമും ചേർന്നാണ് ബസ് യാത്രക്കാരനിൽ നിന്ന് 46 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തത്. അഞ്ചരക്കണ്ടി സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനാർദ്ദനൻ പിപിയുടെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ രാജ്, പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി,അനിൽ കുമാർ കെ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പങ്കജാക്ഷൻ.സി, ചെക്ക്പോസ്റ്റ്‌ പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ പി സി,ബഷീർ.സി,സിവിൽ എക്‌സൈസ് ഓഫീസർമാരായ ശരത് പി ടി റോഷിത്, ഷജേഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കടലിൽ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. 22

Image
തൃശൂർ : ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ആലപ്പുഴ കലവൂർ സ്വദേശി അലോഷ്യസിന്റെ ഉടമസ്ഥയിലുള്ള IND-KL-03-MM-5574 രജിസ്റ്റേഷനിലുള്ള അൽഫോൺസ ബോട്ടാണ് അഴീക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് രണ്ടു നോട്ടിക്കൽ മൈൽ അകലെ വെച്ച് എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് ഫോൺ മുഖാന്തിരം സഹായഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം എഫ് പോളിന്റെ നിർദ്ദേശത്തെ തുടർന്ന് അഴീക്കോട് നിന്നും റെസ്ക്യൂ ബോട്ട് പുറപ്പെടുകയും ബോട്ടിനെയും അതിലെ 18 തൊഴിലാളികളെയുംകരയിലെത്തിച്ചു. മറൈൻ എൻ ഫേഴ്സ്മെന്റ് ആന്റ് വിജിലൻസ് ഉദ്യോഗസ്ഥരായ ഇ ആർ ഷിനിൽ കുമാർ, വി എം ഷൈബു, വി എൻ പ്രശാന്ത് കുമാർ, ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ കെ ബി ഷിഹാബ്, കെ എം അൻസാർ, ബോട്ട് സ്രാങ്ക് ദേവസി, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്ക...

തളിപ്പറമ്പ് കപ്പാലത്ത് സൈക്കിളിൽ വരികയായിരുന്നു കുട്ടിക്ക് ബസ് ഇടിച്ചു പരിക്ക്. 22

Image
കണ്ണൂർ : തളിപ്പറമ്പ് കപ്പാലത്ത് സൈക്കിളിൽ വരികയായിരുന്നു കുട്ടിയെ ബസ് ഇടിച്ചു പരിക്കേൽപ്പിച്ചു. വട്ടപ്പാറ സ്വദേശി ബിലാൽ ആണ് പരിക്കേറ്റത്. പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ചു തകർത്തു. ബസ് തെറ്റായ ദിശയിലൂടെയാണ് വന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇരിട്ടിയിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്നു ആവേ മരിയ ബസ്സാണ് ഇടിച്ചത്. കുട്ടിയെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എം.ഡി.എം.എയുമായി യുവാക്കൾ തലശ്ശേരിയിൽ പോലീസ് പിടിയിൽ. 22

Image
  കണ്ണൂർ : നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ തലശ്ശേരി പോലീസ് പിടികൂടി. കുറ്റ്യാടി സ്വദേശികളായ മരുതോങ്കര നബീൽ പി.എം (34), കുറ്റ്യാടി അടുക്കത്ത് അനൂപ് ടി.കെ (38) എന്നിവരാണ് പിടിയിലായത്. തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരുവങ്ങാട് സെയ്താർ പള്ളി എന്ന സ്ഥലത്ത് വെച്ച് എസ്.ഐ സജേഷ് സി ജോസിന്റെ നേതൃത്വത്തിൽ  നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. ഇവരുടെ കൈവശം നിന്നും 85.005 ഗ്രാം പോലീസ് കണ്ടെടുത്തു. കാറിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ബാംഗ്ലൂരിൽ നിന്നുമാണ് വിൽപ്പനക്കയി എം.ഡി.എം.എ കടത്തികൊണ്ട് വരുന്നത്. ഇവരുടെ മയക്കുമരുന്ന് ഉറവിടത്തെ കുറിച്ചും ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. തുടർന്ന് ഇവർ സഞ്ചരിച്ചു വന്ന കാർ കസ്റ്റഡിയിൽ എടുക്കുകയും എൻഡിപിഎസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജേഷ് സി ജോസ്, എ എസ് ഐ രാജീവൻ, സിപിഒ മാരായ നസീൽ, ശ്യാമേഷ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം...

കണ്ണൂർ നാറാത്ത് വീട്ടുപറമ്പിൽ നിർത്തിയിട്ട ട്രാവലർ കാണാതായ സംഭവം : പേരാമ്പ്രയിൽ എടവരാട് ചേനായിൽനിന്നും കണ്ടെത്തി പോലീസ്.

Image
കണ്ണൂർ : നാറാത്ത് നിന്ന്‌ കാണാതായ ട്രാവലർ വണ്ടി പേരാമ്പ്രയിൽ എടവരാട് ചേനായിൽ പോലീസ് കണ്ടെത്തി. രണ്ടുമാസം മുമ്പാണ് മയ്യിൽ നാറാത്ത് ശ്രീജേഷ് വീട്ടുപറമ്പിൽ നിർത്തിയിട്ട ട്രാവലർ കാണാതായത്. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽനിന്ന്‌ ശ്രീജിത്ത് ലേലത്തിനെടുത്തതാണ് വാഹനം. മയ്യിൽ പോലീസ് ഇൻസ്‌പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനം കടത്തിക്കൊണ്ടുപോയ രണ്ടുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. നമ്പർ മാറ്റിയ ശേഷം തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച വാഹനം മയ്യിൽ സ്റ്റേഷനിലെ എസ്.ഐ അബൂബക്കർ സിദ്ധീഖ്, സി.പി.ഒ ശ്രീജിത്ത്, കണ്ണൂർ അസിസ്റ്റൻ്റ് കമ്മീഷണർ ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളായ ഷാജി, സ്നേഹേഷ് എന്നിവർ വാഹനം കണ്ടെത്തി മയ്യിൽ പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികൾ റിമാൻഡിലാണ്. അവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് ദേവർ കോവിൽ സ്വദേശിയും മെൽക്കോൺ ടൂറിസ്റ്റ് ബസ് നടത്തിപ്പുകാരനുമായ ആഷിഫ് ആണ് കേസിലെ മുഖ്യപ്രതി. ചേനായി ഭാഗത്ത് ഈ വാഹനം രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. പോലീസ് നിരീക്ഷണം മനസ്സിലാക്കിയവ...

ട്രോമ കെയർ പരിശീലനം അടെൽകിന്റെ നേതൃത്വത്തിൽ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോർജ്; അടിയന്തര സാഹചര്യം നേരിടുന്നതിന് പരിശീലകർക്കുള്ള പരിശീലനം,നൂതന സിമുലേഷൻ സാങ്കേതികവിദ്യയിലും എമർജൻസി കെയറിലും പരിശീലകർക്കുള്ള ആദ്യ പരിശീലനം. 21

Image
സംസ്ഥാനത്തെ ട്രോമ കെയർ പരിശീലനം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിന്റെ (ATELC) നേതൃത്വത്തിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടിയന്തര സാഹചര്യം നേരിടുന്നതിന് പരിശീലകർക്കുള്ള പരിശീലനം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം അടെൽകിൽ ആരംഭിച്ചു. അത്യാധുനിക സിമുലേഷൻ ബേസ്ഡ് ടീച്ചിംഗിംൽ പരിശീലകരുടെ പരിശീലർക്കുള്ള മാസ്റ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാമാണ് ആരംഭിച്ചത്. ഒക്ടോബർ 16 മുതൽ 21 വരെ രണ്ട് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും സിമുലേഷൻ വിദഗ്ധരും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജുകളിൽ നിന്നും നഴ്സിംഗ് കോളേജുകളിൽ നിന്നുമുള്ളവർക്കാണ് പരിശീലനം നൽകിയത്. സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും എമർജൻസി കെയറിൽ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 150 ഓളം മാസ്റ്റേഴ്സ് ട്രെയ്നർമാർക്കാണ് പരിശീലനം നൽകിയത്. നൂതന സിമുലേഷൻ ടെക്നോളജിയിലും എമർജൻസി കെയറിലും അത്യാധുനിക സങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പരിശീലനം നൽകിയത്. മനുഷ്യ ശരീരത്...