Posts

പൊതുവാച്ചേരി മാങ്കുന്നത്തു തെനിച്ചേരികണ്ടി നാസർ നിര്യാതനായി.

Image
കാഞ്ഞിരോട്: മാച്ചേരി കൊളത്തു വയൽ ബാങ്കിന് സമീപം താമസിക്കുന്ന പൊതുവാച്ചേരി മാങ്കുന്നത്തു തെനിച്ചേരികണ്ടി നാസർ (65) നിര്യാതനായി. മത്സ്യ വ്യാപാരിയായിരുന്നു. പരേതരായ പീർ മുഹമ്മദിന്റെയും നബീസ എം. കെ യുടെയും മകനാണ്.ഭാര്യ.ജമീല (പരിപ്പിൻ മൊട്ട.കക്കാട്).  മക്കൾ. ഇല്യാസ്, റിയാസ്, ബൽക്കീസ്, ജാമതാക്കൾ. അബ്ദുൽ കരീം ( ആംബുലൻസ് ഡ്രൈവർ.സി. എച്ച്.സെന്റർ ചക്കരക്കൽ) ഫാസില (തരിയേരി ). ഷഫ്ന (മാലൂർ ). സഹോദരങ്ങൾ. ഗസ്സാലി(കണ്ണൂർ സിറ്റി)ജാഫർ( കടലായി)മുജീബ് റഹ്മാൻ(കാഞ്ഞിരോട് ) പരേതയായ സൈനബ. കബറടക്കം നാളെ വെള്ളിയാഴ്ച(01/05/26) രാവിലെ 9 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ Follow the • News Of Keralam • ന്യൂസ് ഓഫ് കേരളം channel on WhatsApp: https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I യു.ഡി.എഫ് പ്രചരണത്തെ ഇളക്കി മറിച്ച് ഡി കെ ശിവകുമാർ.   കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ; ജനങ്ങള്‍ പാഠം പഠിപ്പിച്ചിട്ടും ഇടതുമുന്നണി പഠിക്കുന്നില്ല: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്.    മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ്...

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.

Image
  സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. *ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്*.  * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.  * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. * മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ ...

പ്രസിദ്ധമായ പുറത്തീൽ പള്ളി മഖാം ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരിപാടിക്ക് ഇന്ന് തുടക്കമാകും.

Image
          - അബൂബക്കർ പുറത്തീൽ,           കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ: പ്രസിദ്ധമായ പുറത്തീൽ പള്ളി മഖാം ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരിപാടിക്ക് ഇന്ന് തുടക്കമാകും. രാത്രി ഏഴിന് ബഷീർ ഫൈസി മാണിയൂർ ഉദ്ഘാടനം ചെയ്യും. ലുഖ്മാനുൽ ഹക്കീം ഫാളിലി പ്രഭാഷണം നടത്തും. നാളെ വൈകിട്ട് ഏഴിന് യഹിയ ബാഖവി പുഴക്കര പ്രഭാഷണം നടത്തും. രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്ക് ഖത്തം ദുഃആക്ക് ഹാമിദ് മദനി നേതൃത്വം നൽകും. രാത്രി ഏഴിന് കുമ്മനം നിസാമുദ്ദീൻ അസ്‌ഹരി പ്രഭാഷണം നടത്തും. മൂന്നിന് രാവിലെ ഒൻപതിന് സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മൗലിദ് പാരായണത്തി നും കൂട്ടുപ്രാർത്ഥനക്കും നേതൃത്വം നൽകും. തുടർന്ന് 10 മുതൽ വൈകിട്ട് മൂന്നുവരെ അന്നദാനം നടക്കും. Follow the • News Of Keralam • ന്യൂസ് ഓഫ് കേരളം channel on WhatsApp: https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I യു.ഡി.എഫ് പ്രചരണത്തെ ഇളക്കി മറിച്ച് ഡി കെ ശിവകുമാർ.   കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ; ജനങ്ങള്‍ പാഠം പഠിപ്പിച്ചിട്ടും ഇടതുമുന്നണി പഠിക്കുന്നില്ല: അഡ്വ. മ...

ഉപ്പ് വെള്ളം കയറി കിണർ വെള്ളം ഉപയോഗശൂന്യമായി കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ വാരംകടവ് നിവാസികൾക്ക് ആശ്വാസമായി കുടിവെള്ളമെത്തിച്ച് കോർപറേഷൻ.

Image
              - അബൂബക്കർ പുറത്തീൽ,          കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : കണ്ണൂർ കോർപറേഷൻ ഉപ്പ് വെള്ളം കയറി കിണർ വെള്ളം ഉപയോഗശൂന്യമായി കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ വാരംകടവ് നിവാസികൾക്ക് ആശ്വാസമായി കുടിവെള്ളമെത്തിച്ച് കോർപറേഷൻ. കണ്ണൂർ കോർപറേഷൻ പരിധിയിലെ വാരംകടവ് റിംസ് സ്കൂളിന് സമീപത്തെ ഇരുപതോളം വീട്ടുകാർ കുടിവെള്ളം കിട്ടാതെ വലഞ്ഞതിനെ തുടർന്ന് കോർപറേഷൻ നേരിട്ട് വെള്ളം എത്തിക്കുമെന്ന് മേയർ കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു. കാട്ടാമ്പള്ളി ഷട്ടർ തുറന്നു കിടക്കുന്നതിനാൽ മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ പ്രദേശത്തെ വീടുകളിലെ കിണർ വെള്ളത്തിന് ഉപ്പുരസം അനുഭവപ്പെടുന്നതാണ് കാരണം പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായിരുന്നു. എല്ലാ വീടുകളിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ ഉണ്ടെങ്കിലും മൂന്ന് ദിവസം കൂടുമ്പോൾ മാത്രമായിരുന്നു വെള്ളം ലഭിച്ചത്. ഇന്ന് രാവിലെ മേയർ അഡ്വ.പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നുമാത്രമല്ല കണ്ണൂർ കോർപ്പറേഷൻ 56 ഡിവിഷനുകളിലും ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളിൽ കോർപ്പറേ...

വീണ ജോർജിന്റെ വ്യാജ പരാതിയിൽ കെഎസ്‌യു പ്രവർത്തകരെ ജയിലിൽ അടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം. 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം: അഡ്വ. ടി ഒ മോഹനൻ.

Image
   - അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ എസ്‌ യു ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ ഉള്ള അഞ്ച് കെഎസ്‌യു പ്രവർത്തകരെ വധശ്രമം എന്ന കുറ്റം ചുമത്തി ജയിൽ അടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. സ്പീക്കർ എ എൻ ഷംസീറും മന്ത്രിയും ചേർന്ന് നടത്തിയ നാടകത്തിൽ ഇരയായത് പാവപ്പെട്ട കെഎസ്‌യു പ്രവർത്തകരാണ്. പ്രതിഷേധിച്ച് വളർന്ന് വന്നവർ എന്ന് വീമ്പ് പറയുന്ന സിപിഎം നേതാക്കൾ ഒരു കരിങ്കൊടി പ്രതിഷേധത്തെ പോലും ഭയപ്പെടുകയാണ്.ആയുധം ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞ് കേസെടുത്ത് രണ്ടുമാസത്തിനു ശേഷമാണ് മന്ത്രി ഇപ്പോൾ തന്റെ നേരെ ആക്രമം നടന്നില്ല എന്ന് മൊഴി കൊടുത്തത്. ഇത് നേരത്തെ പറയാൻ തയ്യാറായിരുന്നെങ്കിൽ കേസ് പ്രാഥമികമായി തന്നെ തള്ളി പോകുമായിരുന്നു. വിശുദ്ധ റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾ ഉൾപ്പെടെയുള്ള കെഎസ്‌യു പ്രവർത്തകർ 15 ദിവസം ജയിലിൽ കിടക്കേണ്ടിയും വരുമായിരുന്നില്ല. എന്നാൽ മനപ്പൂർവ്വം അവരെ ജയിലിൽ കിടത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മന്ത്രി വീണാ ജോർജ്ജും സ്പീക്ക...

വോട്ടെണ്ണല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

Image
  നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കി. ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിക്ക് എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ. അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി. വോട്ടെണ്ണല്‍ ദിവസം സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, വോട്ടിങ് മെഷീനുകളുടെ സുരക്ഷ, കൃത്യത ഉറപ്പാക്കല്‍ തുടങ്ങിയ സാങ്കേതിക വശങ്ങള്‍ എന്നിവയിലായിരുന്നു പരിശീലനം. വോട്ടെണ്ണല്‍ പ്രക്രിയ സുതാര്യമായും തടസ്സമില്ലാതെയും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള റിട്ടേണിങ് ഓഫീസര്‍മാരും എ.ആര്‍.ഒമാരും പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അതത് സെക്ഷനുകളുടെ മേല്‍നോട്ടം വഹിക്കും. നാളെയും (ബുധന്‍) മറ്റന്നാളും (വ്യാഴം) ഒന്നാം ഘട്ട റാന്‍ഡമൈസേഷനിലൂടെ തെരഞ്ഞെടുത്ത 1456 കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രണ്ടാം ഘട്ട റാന്‍ഡമൈസേഷനില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ പരിശീലനം...

ചരമം : പനയത്താംപറമ്പിലെ തട്ടാൻക്കണ്ടി ഹൗസിൽ ടി.കെ. നബീസ. Newsofkeralam

Image
ചക്കരക്കൽ : മുഴപ്പാല പനയത്താംപറമ്പിലെ തട്ടാൻക്കണ്ടി ഹൗസിൽ പരേതനായ എറമുള്ളാൻ്റെ ഭാര്യ ടി.കെ. നബീസ (72) നിര്യാതയായി. മക്കൾ: സുബൈദ, ഇസ്മായിൽ, അബ്ദുൽ കരീം. ജാമാതാക്കൾ : ഇബ്രാഹിം, കുഞ്ഞാമിന, ബൽക്കീസ.  സഹോദരങ്ങൾ : ഫാത്തിമ, റുഖിയ, ജമീല.

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (24.04.2026) അവധി.

Image
  കൊല്ലം : അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൊല്ലം  ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ (24.04.2026 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ചപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ബാധകമല്ല.

വെടിക്കെട്ടപകടം : ആർഡിഒ അന്വേഷിക്കും. Newsofkeralam

Image
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ടേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച 9 പേരുടെ മൃതദേഹം ലഭിച്ചു. Newsofkeralam

Image
  തൃശൂരില്‍ വെടിക്കെട്ട്  കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച 9 പേരുടെ മൃതദേഹം ലഭിച്ചു.  അപകടസ്ഥലത്തു നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല.  13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ.ഇതിൽ മൂന്നു പേർ സ്ത്രീകൾ. ഐസിയുവിലുള്ള 13 ൽ അഞ്ചു പേരുടെ നില ഗുരുതരം.

വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തത്‌സമയ വിവരങ്ങൾ ലഭ്യമാകുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു.

Image
 *കൺട്രോൾ റൂം തുറന്നു*  വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തത്‌സമയ വിവരങ്ങൾ ലഭ്യമാകുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620 തൃശൂർ താലൂക്ക് ഓഫീസ് : 04884232226 തൃശ്ശൂർ കലക്ടറേറ്റ് കണ്ട്രോൾ റൂം : 94470 74424

ചരമം : മുണ്ടേരി കാനിച്ചേരി കോളിൽമൂല രാഘവൻ മാസ്റ്റർ പിടികക്ക് സമീപം അബൂബക്കർ അബാദിൽ താമസിക്കുന്ന പടന്നോട് കൈത്തല വളപ്പിൽ അബ്ദുൽ കാദർ ഹാജി. Newsofkeralam

Image
  കണ്ണൂർ : മുണ്ടേരി കാനിച്ചേരി കോളിൽമൂല രാഘവൻ മാസ്റ്റർ പിടികക്ക് സമിപം അബൂബക്കർ അബാദിൽ താമസിക്കുന്ന പടന്നോട് കൈത്തല വളപ്പിൽ അബ്ദുൽ കാദർ ഹാജി (71) നിര്യതനായി. സൗദി അറേബ്യയിലെ ആദ്യകാല പ്രവാസിയും റിയാദിൽ ദിർഘ കാലം വ്യാപാരിയുമായിരുന്നു. പരേതരായ പുറക്കാട് ഹസ്സൻ കുട്ടി (കാനിചേരിയുടെയും പടന്നോട്ട് കൈത്തല വളപ്പിൽ കദീജയുടെയും മകനാണ്. ഭാര്യ ഇല്ലത്ത് മാടത്താൻ കണ്ടി ഇ. എം ഹഫ്സത്ത്. ( കോളിൽമൂല) മക്കൾ സജ്ജാദ് ഇ. എം. ഫഹദ്.ഇ.എം. സഫീറ. ഇ.. എം ( മൂവരും അബുദാബി ) ബുഷറ ഇ.എം ( കോളിൽമൂല). ജാമാതാക്കൾ. മുഹമ്മദ് കുഞ്ഞി കാനിചേരി ( അബുദാബി) മുജീബ് എം.കെ ( കാഞ്ഞിരോട്) വഫ ചാലാട് ( അബുദാബി) സഫ (കുഞ്ഞിപ്പള്ളി. കക്കാട്) സഹോദരങ്ങൾ. അബ്ദുറഹ്മാൻ (മുണ്ടേരി) ഇബ്രാഹിം (കുടിക്കിമൊട്ട). ഫാത്തിമ, സൈനബ,കുഞ്ഞാമിന (എല്ലാവരും പടന്നോട് ) പരേതനായ മാമു ഹാജി. 

വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Image
 വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആഴത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് ചുരത്തിലെ ഹെയര്‍പിൻ വളവിൽ വെച്ച് അപകടത്തിൽപെട്ടത്. 

തമിഴ്നാട് വാൽപ്പാറയിൽ ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിവരമറിഞ്ഞ ഉടൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Image
 തിരുവനന്തപുരം: തമിഴ്നാട് വാൽപ്പാറയിൽ ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിവരമറിഞ്ഞ ഉടൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പു നൽകിയിട്ടുണ്ട്. കോയമ്പത്തൂര്‍ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തമിഴ്നാട് വാൽപ്പാറയിൽ മലപ്പുറം പാങ്ങ് പാറമ്മൽ ജി.എൽ.പി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച ട്രാവലരാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. 

സി. കണ്ണൻ അനുസ്മരണം : കണ്ണൂർ സിറ്റിയിൽ പൊതുയോഗം സംഘടിപ്പിച്ചു.

Image
കണ്ണൂർ സിറ്റിയിൽ സംഘടിപ്പിച്ച സി കണ്ണൻ അനുസ്മരണം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു        - അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ: തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ അതുല്യ നേതാവ് സി. കണ്ണന്റെ ഇരുപതാം ചരമവാർഷികത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റിയിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ പി സുധാകരൻ അധ്യക്ഷനായി. പി പ്രശാന്തൻ , പി പി മജീദ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ഷഹറാസ് സ്വാഗതം പറഞ്ഞു.

പി കുഞ്ഞിമുഹമ്മദ്: കണ്ണൂരിന്റെ സാംസ്കാരിക മുഖം: അബ്ദുറഹിമാൻ കല്ലായി.

Image
കണ്ണൂർ: കണ്ണൂരിന്റെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ സാംസ്കാരിക മുഖമാണ് പി കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടതെന്ന് അബ്ദുറഹിമാൻ കല്ലായി അഭിപ്രായപ്പെട്ടു. പി കുഞ്ഞിമുഹമ്മദ് അനുസ്മരണവും പ്രാർത്ഥന സദസ്സും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ സർവകലാശാല കൊണ്ടുവരുന്നതിനു മുഖ്യ പങ്ക് വഹിച്ചത് കുഞ്ഞുമുഹമ്മദ് ആണെന്ന് അഡ്വ കെ എ ലത്തീഫ് പറഞ്ഞു. ഫാറൂക് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ച സദസ്സിൽ ടി എ തങ്ങൾ പ്രാർത്ഥന നടത്തി. ഡെപ്യൂട്ടി മേയർ കെ പി താഹിർ, അഡ്വ എം പി മുഹമ്മദലി, പി സി അഹമ്മദ്കുട്ടി, മുഹമ്മദ് മുണ്ടേരി, നസീർ പുറത്തിൽ, അഹമ്മദ് തലയങ്കണ്ടി, സി എറമുള്ളാൻ, കോളേക്കര മുസ്തഫ, പി സി അമീനുള്ള, റിയാസ് കണിച്ചേരി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്ലീഹ് മഠത്തിൽ സ്വഗതവും, ടി കെ നൗഷാദ് നന്ദിയും പറഞ്ഞു.

വാരം ട്രിനിറ്റി കോളേജ് ഉടമ മുണ്ടേരിമൊട്ട കൈപ്പക്കീൽ മൊട്ടയിൽ കെ.ടി അബ്ദുൽ മജീദ് നിര്യാതനായി.

Image
കണ്ണൂർ: വാരം ട്രിനിറ്റി കോളേജ് ഉടമ മുണ്ടേരിമൊട്ട കൈപ്പക്കീൽ മൊട്ടയിൽ ഖദീജ മൻസിലിൽ കെ.ടി അബ്ദുൽ മജീദ് (50) നിര്യാതനായി. മാതാവ് : മറിയുമ്മ. പിതാവ് : പരേതനായ മൊയ്തു. ഭാര്യ : നാമിയ അബ്ദുൽ മജീദ്. മകൾ : മിൻഹാ മജീദ്. സഹോദരങ്ങൾ : ഖദീജ, അബ്ദുള്ള (ട്രെൻഡ് സോഫ മേക്കിങ്, വളപട്ടണം), ഫാത്തിമ, മൂസ, ഹാഷിം (ഇരുവരും ബിസിനസ്), ശരീഫ.

വി​ഖ്യാ​ത പി​ന്ന​ണി ഗാ​യി​ക ആ​ശാ ഭോ​സ്‌​ലെ (92) വി​ട​പ​റ​ഞ്ഞു.

Image
മും​ബൈ: വി​ഖ്യാ​ത പി​ന്ന​ണി ഗാ​യി​ക ആ​ശാ ഭോ​സ്‌​ലെ (92) വി​ട​പ​റ​ഞ്ഞു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ശ ഭോ​സ്‌​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​മ്പ​തു ഭാ​ഷ​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ലേ​റെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച ആ​ശാ ഭോ​സ്‌​ലെ ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. എ​ട്ടു പ​തി​റ്റാ​ണ്ടു നീ​ണ്ട സം​ഗീ​ത ജീ​വി​ത​ത്തി​ലൂ​ടെ, ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ആ​ശ ഭോ​സ്‌​ലെ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2000ൽ ​ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡും 2008ൽ ​പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​രു​ന്നു.

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായപി.കുഞ്ഞി മുഹമ്മദ് നിര്യാതനായി.

Image
മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായപി.കുഞ്ഞി മുഹമ്മദ് (84) നിര്യാതനായി.ഖബറടക്കം ഞായറാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം കണ്ണൂർ ചിറക്കൽക്കുളം ജുമാ മസ്ജിദിൽ .തുടർന്ന് ഖബറടക്കം.

ഇമ ചിമ്മാതെ 4366 ക്യാമറകൾ; ക്യാമറകളെയും നിരീക്ഷിച്ച് വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം:100% വെബ് കാസ്റ്റിംഗ് കണ്ണൂരിൽ ഹിറ്റ്.

Image
  രാജ്യത്ത് ആദ്യമായി തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം വെബ് കാസ്റ്റിംഗ് കണ്ണൂർ ജില്ലയിൽ നടപ്പാക്കിയത് വമ്പൻ ഹിറ്റ്. സമാധാനപരവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ ക്യാമറ കണ്ണുകൾ നിർണായകമായി.  ഒരു വാർ റൂം മാതൃകയിലായിരുന്നു വ്യാഴാഴ്ച്ച ജില്ലാ കളക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം. 187 ജീവനക്കാർ തങ്ങൾക്ക് മുന്നിൽ നിരത്തിയ 110 ഡെസ്ക്ടോപ്പുകളിലൂടെയും അത്രയും തന്നെ ടി.വികളിലൂടെയും ജില്ലയിലെ 2183 പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ച 4366 ക്യാമറ ദൃശ്യങ്ങളിലൂടെ തിരഞ്ഞെടുപ്പിന്റെ ഓരോ മിനുട്ടും ഇമ ചിമ്മാതെ നിരീക്ഷിച്ചു.  പോളിംഗ് മന്ദഗതിയിലായ ബൂത്തുകളിൽ അപ്പപ്പോൾ ബന്ധപ്പെട്ടും ആപ്പിൽ പോളിംഗ് അപ്ഡേഷൻ താമസിച്ച പ്രിസൈഡിംഗ് ഓഫീസർമാരെ ഉണർത്തിയും തിരഞ്ഞെടുപ്പ് വേഗതയുടെ സകല ചുക്കാനും പിടിച്ചത് വെബ്കാസ്റ്റിങ് ജില്ലാ തല കൺട്രോൾ റൂമിൽ നിന്നായിരുന്നു.  വോട്ടെടുപ്പ് സമയം കഴിഞ്ഞശേഷം 50 ൽ കൂടുതൽ പേർ ടോക്കണുമായി വരി നിൽക്കുന്ന ബൂത്തുകളിലെ ഉദ്യോഗസ്ഥരേയും പിന്നീട് 30 ൽ കൂടുതൽ പേർ വരിയിലുള്ള ബൂത്തുകളിലെ ഉദ്യോഗസ്ഥരേയും അപ്പപ്പോൾ ബന്ധപ്പെട്ട് നടപടികൾ ത്വരിതഗതിയിലാക്കി.  പുലർച്ചെ 5 ന് തുടങ്ങിയ...

കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വിജിൻ വോട്ട് രേഖപ്പെടുത്തി. Newsofkeralam

Image
കണ്ണൂർ : കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വിജിൻ എടനാട് വെസ്റ്റ് എൽപി സ്കൂളിലെ നാലാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

യു.ഡി.എഫ് പ്രചരണത്തെ ഇളക്കി മറിച്ച് ഡി കെ ശിവകുമാർ.

Image
    - അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ: യു. ഡി.എഫ് സ്ഥാനാർത്ഥി ടി.ഓ മോഹനൻ്റെ തിരഞ്ഞുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കർണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറും കണ്ണൂർ എം.പി കെ സുധാകരൻ, എൻ എ ഹാരിസ് എം . എൽ എ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം തുറന്ന വാഹനത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് നിന്നാരംഭിച്ച് കണ്ണൂർ സിറ്റിയിൽ സമാപിച്ച റോഡ് ഷോ പ്രവർത്തകരെ ഇളക്കി മറിച്ച് ആവേശഭരിതമാക്കി. ഇരുചക്ര വാഹനങ്ങളും, നിരവധി വാഹനങ്ങളുടെ ഡി.ജെ സെറ്റും വാദ്യങ്ങളുമായി നട്ടുച്ച മെയിൽ വകവെക്കാതെ ഉജ്വല പ്രകടനത്തോടെയാണ് കണ്ണൂർ പട്ടണത്തിൽ റോഡ് ഷോ നടത്തിയത്. ആയിരക്കണക്കിന് പ്രവർത്തക അകമ്പടിയോടെയാണ് റോഡ് ഷോ സമാപിച്ചത്. കർണ്ണാടകയിൽ കോൺഗ്രസ് വിജയകരമായി നടപ്പിലാക്കിയ 5 ഇന ഗ്യാരണ്ടിയാണ് യു.ഡി.എഫ് പ്രഖ്യാപിച്ചത്. കേരളത്തിലും നടപ്പിലാക്കാൻ സാധിക്കും.   കർണ്ണാടക സർക്കാർ നടപ്പിലാക്കിയ അനുഭവ സമ്പത്ത് 5 ഇന ഗ്യാരണ്ടി നടപ്പിലാക്കാൻ കേരളത്തിന് സാധിക്കുമെന്ന് ഉറപ്പ് നൽകുന്നു. യു.ഡി.എഫ്നെ വിജയിപ്പിക്കാൻ പ്രവർത്തകർ കഠിനാധ്വാനം ചെയ്യണമെന്ന് ഡി.കെ ശിവകുമാർ ആവശ്യ പ്പ...

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

Image
വാരം : പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി (81) നിര്യാതയായി. മക്കൾ : മുഹമ്മദ്‌ അലി (ഗൾഫ്), അയ്യൂബ്. ജാമാതാക്കൾ : നസീമ, ഫിറോസ. സഹോദരങ്ങൾ : പരേതരായ കുഞ്ഞാമിന, നഫീസ, ഫാത്തിമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപതിന് പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു.

Image
കണ്ണൂർ : രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി തെക്കി ബസാറിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്നും കാൽ നടയായി പ്രവർത്തകരോടൊപ്പം ജില്ലാ കലക്ടറേറ്റിൽ എത്തി ഡെപ്യൂട്ടി കലക്ടർ ബിജു സിയുടെ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. മുൻ മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ പി ആർ വേശാല, ബാബു ഗോപിനാഥ്, എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ്  കടന്നപ്പള്ളി രാമചന്ദ്രൻ ഡെപ്യൂട്ടി കലക്ടർ ബിജു സിയുടെ മുൻപാകെ നാമനിർദേശ പത്രിക നൽകി. ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.   ​കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു . പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.   കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥ...

ധര്‍മ്മടത്ത് വീണ്ടും ജനവിധി തേടി പിണറായി.

Image
ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.   ​കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു . പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.   കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ. ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.   പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകും: മന്ത്രി പി പ്രസാദ്; മുഹമ്മ പൊലീസ് ക്വാർട്ടേഴ്സ് ശിലസ്ഥാപനകർമ്മം മന്ത്രി പി പ്രസാദ് നിർവഹിച്ചു.  വളയം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.