Posts

Showing posts from August, 2025

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Image
കണ്ണൂര്‍: എന്‍.എസ്.എസ് ജാമിഅ ഹംദര്‍ദ് കണ്ണൂര്‍ കാമ്പസ് യൂണിറ്റ് നമ്പര്‍ 01 ന്‍റേയും ബ്ലഡ് ഡോണേഴ്സ് യൂത്ത് കൂട്ടായ്മയുടേയും ആഭിമുഖ്യത്തില്‍ സാറ മെമ്മോറിയല്‍ ബ്ലഡ് സെന്‍ററര്‍ - കിംസ് സഹകരണത്തോടെ ജാമിഅ ഹംദര്‍ദ് കണ്ണൂര്‍ കാമ്പസില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാമ്പസ് ഡയറക്ടര്‍ ഡോ.അയ്യൂബ് സി.പി ഉദ്ഘാടനം ചെയ്തു. ഡോ.ഗോകുല്‍, രേഷ്മ തുടങ്ങിയവർ സംസാരിച്ചു. സമീര്‍ പി.എ സ്വാഗതവും ഫര്‍ഹാസ് നന്ദിയും പറഞ്ഞു. തന്‍സീറ കെ.കെ, ഷബീര്‍ കുഞ്ഞിപ്പള്ളി, മുസമ്മിൽ, മനാസ്, സമദ്, ഫഹീം, ആഫില്‍, നവാഫ്, സഫ, ഷഫ്ന തുടങ്ങിയവർ നേതൃത്വം നല്‍കി. ക്യാമ്പിൽ 50 വിദ്യാര്‍ത്ഥികള്‍ രക്തദാനം ചെയ്തു. Related News :  ബ്ലഡ്‌ ഡോണഴ്‌സ് യൂത്ത് കൂട്ടായ്മയുടെ സംസ്ഥാനതല ഓഫീസ് ഉദ്‌ഘാടനവും രക്‌തദാന ക്യാമ്പും നടത്തി.  

ബ്ലഡ്‌ ഡോണഴ്‌സ് യൂത്ത് കൂട്ടായ്മയുടെ സംസ്ഥാനതല ഓഫീസ് ഉദ്‌ഘാടനവും രക്‌തദാന ക്യാമ്പും നടത്തി.

Image
കണ്ണൂർ: ബ്ലഡ്‌ ഡോണഴ്‌സ് യൂത്ത് കൂട്ടായ്മയുടെ സംസ്ഥാനതല ഓഫീസ് ഉദ്‌ഘാടനവും രക്‌തദാന ക്യാമ്പും നടത്തി. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് പി ഇന്ദിര ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് സിനി ജോസഫ് അധ്യക്ഷത വഹിച്ചു. മുൻ കണ്ണൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റോഷ്നി ഖാലിദ്, കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, താണ ഡിവിഷൻ കൗൺസിലർ ഷബീന ടീച്ചർ, സ്നേഹ സല്ലാപം ചാരിറ്റബ്ൾ ട്രസ്റ്റ് ജനറൽ കൺവീനറും ഓർമ്മത്തോപ്പ് ജോ. സിക്രട്ടറിയുമായ അബ്ദുൽ ഖല്ലാക്ക്, സിറ്റി ചികിത്സാ സഹായ കമ്മിറ്റി ചെയർമാനും ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ കൺവീനറുമായ നിസാമുദ്ദീൻ, എം സി സി ബ്ലഡ് സെന്റർ അസിസ്റ്റന്റ് പ്രൊഫസർ അഞ്ചു കുറുപ്പ്, ആർ ഐ ബി കെ കണ്ണൂർ ജില്ലാ സെക്രട്ടറി വിശാൽ, ബി ഡി കെ ജില്ലാ വൈസ് പ്രസിഡണ്ട് സമീറ അഷ്റഫ്, പി ബി ഡി എ ജില്ലാ കോഡിനേറ്റർ ലത്തീഫ് കൂത്തുപറമ്പ്, ടീം കണ്ണൂർ സോൾജിയസ് പ്രതിനിധി അനീഷ് മഠത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് മുസമ്മിൽ സ്വാഗതവും സെക്രട്ടറി രേഷ്മ രാജേഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആനയിടുക്ക് ഗവ. എൽപി സ്...

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ. Newsofkeralam

Image
  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. മുൻകാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തിൽ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉൾപ്പടെയുള്ളവ ഇൻസ്‌പെക്ടർമാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട് പോലിസ് ട്രെയിനിങ് കോളേജ് ഹാളിൽ നടന്ന മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പോലീസ്, ഫയർഫോഴ്‌സ് എന്നിവരെപ്പോലെ മോട്ടോർ വാഹന വകുപ്പും ഒരു യൂണിഫോമ്ഡ് ഫോഴ്സ് ആണ്, യൂണിഫോം ധരിക്കുന്നത് രാജ്യത്തിന്റെ സംരക്ഷകരിൽ ഒരാളായി മാറുന്നതിന് തുല്യമാണ്. മനസ്സുകൊണ്ടും ശരീരംകൊണ്ടും കരുത്തുള്ളവരായിരിക്കണം ഓരോ ഉദ്യോഗസ്ഥരും. പുതിയ ഉദ്യോഗസ്ഥർക്ക് 30 ദിവസത്തെ കമ്പ്യൂട്ടർ പരിശീലനവും കെഎസ്ആർടിസിയുടെ വർക്ക്ഷോപ്പുകളിൽ 10 മുതൽ 20 ദിവസം വരെ ന...

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു; ബോർഡിന്റെ എല്ലാ സേവനങ്ങളേയും കോർത്തിണക്കിയാണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതെന്ന് മന്ത്രി. Newsofkeralam

Image
  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. ബോർഡിന്റെ എല്ലാ സേവനങ്ങളേയും കോർത്തിണക്കിയാണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ അംശാദായം അടയ്ക്കുന്നതിനും അനൂകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനും അതിവേഗം കഴിയും. തൊഴിലാളികളുടെ സമയം ലാഭിക്കാനും സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുവാനും ആപ്ലിക്കേഷൻ സഹായകമാണ്. സമൂഹത്തിലെ നട്ടെല്ലായ കടകളിലെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമം എന്ന മഹത്തായ ലക്ഷ്യത്തോടെ 2006 ൽ ആണ് ക്ഷേമ ബോർഡ് രൂപീകരിച്ചത്. പിന്നീട് 18 ലക്ഷത്തോളം അംഗങ്ങളുള്ള ബോർഡ് ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്നു. തൊഴിലാളികൾക്ക് മാത്രമല്ല, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും ഈ ക്ഷേമ ബോർഡ് ഒരു വലിയ താങ്ങാണെന്നും മന്ത്രി പറഞ്ഞു.ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാനും സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ്. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വേഗത്തിൽ പണം അടക്കുവാൻ കഴിയുന്ന ഓൺലൈൻ ...

കണ്ണൂർ കുറുവ സ്വദേശി ഷാർജയിൽ നിര്യാതനായി.

Image
കണ്ണൂർ: കുറുവ അവേരയിലെ മെഹറാസിൽ അബ്ദുൽ സത്താർ (65) ഷാർജയിൽ നിര്യാതനായി. പരേതരായ പുന്നക്കൽ ഹസൻ്റെയും വടക്കേകണ്ടി സുഹറയുടെയും മകനാണ്. ഭാര്യ: പുന്നക്കൽ ഫൗസിയ. മക്കൾ: ഹർഷിദ്, പരേതനായ ഫർഷാദ്, ദിൽഷാദ്, മെഹ്റ. മരുമക്കൾ: നിലോഫർ, നുഐമ, ഫെബിന. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ അസീസ്, നസീമ, ഹാറൂൺ, നൗഫൽ. ദുബായിൽ കിസൈസ് ഖബർസ്ഥാനിൽ കബറടക്കം നടന്നു.

അറിയിപ്പ്. Newsofkeralam

Image
  തൃശ്ശൂർ സിറ്റി പോലീസ് അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും രാമവർമപുരം എ ആർ ക്യാമ്പ് വളപ്പിലും സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതുമായ വാഹനങ്ങൾ ലേലം ചെയ്യും. വാഹന ഉടമകൾ അല്ലെങ്കിൽ വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കുന്ന ഏതൊരു വ്യക്തിക്കും അതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ഹാജരായി സെപ്റ്റംബർ 15 ന് മുമ്പായി വാഹനങ്ങൾ നിയമാനുസൃതം ഏറ്റെടുക്കാമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2427574

പുല്ലുപ്പി ഹിന്ദു എൽപി സ്കൂൾ റിട്ടേർഡ് പ്രധാന അധ്യാപിക കെ എൻ പുഷ്പ ലത ടീച്ചർ നിര്യാതയായി. Newsofkeralam

Image
  കണ്ണാടിപ്പറമ്പ് (കണ്ണൂർ): ടാക്കീസ് റോഡിലെ പരേതനായ സി.കരുണാകരൻ നമ്പ്യാരുടെ (വിമുക്തഭടൻ) ഭാര്യ പുല്ലുപ്പി ഹിന്ദു എൽപി സ്കൂൾ റിട്ടേർഡ് പ്രധാന അധ്യാപിക കെ എൻ പുഷ്പ ലത ടീച്ചർ (73) നിര്യാതയായി. കെ പി പി എച്ച് എ സംസ്ഥാന വനിത ഫോറം കൺവീനർ, എൻഎസ്എസ് കണ്ണാടിപ്പറമ്പ് കരയോഗം വനിതാ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് എക്സ് സർവീസ്സ് ലീഗ് ചേലേരി യൂണിറ്റ് മഹിളാ വിംഗ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മക്കൾ : കെ എൻ സഞ്ജയ് (സ്പെഷ്യൽ ബ്രാഞ്ച് എടക്കാട് പോലീസ് സ്റ്റേഷൻ), കെ എൻ രാജു (കോർജാൻ യു.പി സ്കൂൾ), കെ എൻ ശ്രീമോൾ (ദുബൈ).  മരുമക്കൾ : ബിജു ഒ വി (ദുബൈ, മാനേജർ കാരയാപ്പ് എഎൽപി സ്കൂൾ), രഹന കെ (തിലാനൂർ യുപി സ്കൂൾ), ധന്യ സി പി (മാങ്ങാട് ഈസ്റ്റ് എൽപി സ്കൂൾ). സഹോദരങ്ങൾ: രമാവതി കെ എൻ, ഭവാനി കെ എൻ, പരേതനായ മോഹൻദാസ് കെ എൻ, കെ എൻ പങ്കജവല്ലി, കെ എൻ കോമളവല്ലി, കെ എൻ രമേഷ് ബാബു  സംസ്ക്കാരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണാടിപറമ്പ പുല്ലുപ്പിയിൽ. കെ എൻ പുഷ്പ ലത ടീച്ചറുടെ നിര്യാണത്തിൽ ന്യൂസ് ഓഫ് കേരളം വാർത്ത അനുശോചിച്ചു.

തെരുവ് പട്ടി ശല്യത്തിനെതിരെ വെൽഫെയർ പാർട്ടി ധർണ നടത്തി. Newsofkeralam

Image
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വർദ്ധിച്ചുവരുന്ന തെരുവ് പട്ടി ശല്യത്തിനെതിരെ, അധികാരികൾ നടപടികൾ കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി കണ്ണൂർ കോർപ്പറേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൾടെക്സ് ജംഗ്ഷനിൽ സായാഹ്ന ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി സി മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്തു.കോർപ്പറേഷൻ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു,ത്രേസ്യാമ്മ മാളിയേക്കൽ, ബി ഖാലിദ്, എം സി അബ്ദുൽ ഖല്ലാക്ക്, ബീന ആയിക്കര, കെ വി അഷ്റഫ്, എന്നിവർ സംസാരിച്ചു.ഇ വി നിസാമുദ്ദീൻ, അൻസാരി കാക്കടവൻ, അബ്ദുൾ നാസർ കെ എൻ, കെ എൽ മുസമ്മിൽ, ഹസ്സൻ കക്കാട് എന്നിവർ നേതൃത്വം നൽകി.

ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി. Newsofkeralam

Image
ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി. വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ഓഫീസിലെത്തി സഹായം കൈമാറിയത്. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് ഉൾപ്പടെ വേഗതപകരുന്നതാണ് ഈ ധനസഹായം.

എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂർ പോലീസ് പിടികൂടി. Newsofkeralam

Image
കണ്ണൂർ: ചാലോട് മുട്ടന്നൂരിലെ ഒരു ഹോട്ടലിൽ വച്ച് യുവതിയെയും യുവാക്കളടക്കം ആറുപേരെ എംഡിഎംഎയുമായി മട്ടന്നൂർ പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നു പിടികൂടി.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലയോട് സ്വദേശിയായ മജ്നാസ്, ഏച്ചൂർ സ്വദേശിനി രജിന രമേശൻ, ആദി കടലായി സ്വദേശി മുഹമ്മദ് റനീസ്, ചെമ്പിലോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ശുഹൈബ് കെ, പാലയോട് സ്വദേശി സഞ്ജയ്. കെ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 27.82 ഗ്രാം എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, സിബ് ലോക്ക് കവറുകളും, 500 രൂപ നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. മട്ടന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ എംന്‍റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സജീവൻ പി യുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ, നിഷാദ് സിവിൽ പോലീസ് ഓഫീസർമാരായ ധനേശൻ, നിപിൻ, അതുല്യ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വാർത്ത: അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.

രാജ്യത്ത് ബഹുസ്വരതയും സോഷ്യലിസവും മതേതരത്വവും നില നിൽക്കണമെന്നാഗ്രഹിക്കുന്നവർ തെരുവിൽ ഇറങ്ങേണ്ട സമയമായിരിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ റഷീദ് ഉമരി; വോട്ട് കൊള്ളക്കെതിരെ ആസാദി സ്ക്വയർ സംഘടിപ്പിച്ചു. Newsofkeralam

Image
കണ്ണൂർ: രാജ്യത്ത് ബഹുസ്വരതയും സോഷ്യലിസവും മതേതരത്വവും നിലനിൽക്കണമെന്നാഗ്രഹിക്കുന്നവർ തെരുവിൽ ഇറങ്ങേണ്ട സമയമായിരിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ റഷീദ് ഉമരി പറഞ്ഞു. വോട്ട് കള്ളന്മാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക എന്ന പ്രമേയം ഉയർത്തി 79ാം സ്വാതന്ത്ര്യ ദിനത്തിൽ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി കാൾടെക്സ് ജംഗ്ഷനിൽ സംഘടിപ്പിച്ച ആസാദി സ്ക്വയർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ള നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത് രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. പൗര സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും തകർത്ത് രാജ്യത്തെ ഏകാധിപത്യ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. ക്വിറ്റ് ഇന്ത്യ സമരത്തെ അനുസ്മരിക്കാതെ വിഭജന ഭീതി ദിനമാചരിക്കുന്നത് തന്നെ ജനങ്ങളെ വേർതിരിച്ച് രാജ്യത്തെ കലുഷിതമാക്കാനാണെന്നും റഷീദ് ഉമരി പറഞ്ഞു. വോട്ട് കൊള്ളക്കെതിരെ അതിശക്തമായ പ്രതിഷേധ - പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കേണ്ട സി.പി.എം - കോൺഗ്രസ് പാർട്ടികൾ കേരളത്തിൽ മൗനമാണ്. ഈ സമയം വരെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് കൊള്ളക്കെതിരെ ശബ്ദിച്ചിട്ടില്ലെന്ന...

ലഹരി കേസുകളിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്ക് കേരളത്തിൽ: മന്ത്രി എം ബി രാജേഷ്; കേരള എക്സൈസ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. ലഹരി കേസുകളിൽ നടപടി എടുക്കുന്നതിനോടൊപ്പം തന്നെ 'വിമുക്തി' പോലെ രാജ്യത്താകെ മാതൃകയായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു. Newsofkeralam

Image
  ലഹരി കേസുകളിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാവേലിക്കര എക്സൈസ് കോംപ്ലക്സ് ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള എക്സൈസ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. ലഹരി കേസുകളിൽ നടപടി എടുക്കുന്നതിനോടൊപ്പം തന്നെ 'വിമുക്തി' പോലെ രാജ്യത്താകെ മാതൃകയായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു. 2024-25 ലെ കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം 25,000 കോടി രൂപയുടെ മയക്കുമരുന്നാണ് രാജ്യത്താകെ പിടികൂടിയത്. കേരളത്തിൽ ഗൗരവമായ ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2.47 കോടി രൂപ ചെലവിലാണ് എക്സൈസ് റേഞ്ച് ഓഫീസും സർക്കിൾ ഓഫീസും ഉൾപ്പെടുന്ന എക്സൈസ് കോംപ്ലക്സിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചത്. രണ്ടാംഘട്ട നിർമ്മാണത്തിനായുള്ള തുക ഉടൻ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മാവേലിക്കര മുൻ എംഎൽഎ ആർ രാജേഷ്, എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർ, തഴക്കര ഗ...

ഓപ്പറേഷന്‍ ഡി -ഹണ്ട്: 147 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു. newsofkeralam

Image
  ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ആഗസ്റ്റ് പത്ത്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1828 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 134 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 147 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.03447 കി.ഗ്രാം), കഞ്ചാവ് (42.9687 കി.ഗ്രാം), കഞ്ചാവ് ബീഡി (93 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ആഗസ്റ്റ് പത്തിന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.മയക്കുമരുന്നിന...

കേരളത്തിന്റെ 'ഹില്ലി അക്വ' ദുബായിലേക്ക്: ഇന്ത്യയിൽ ആദ്യമായി ബയോ ഡിഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം. Newsofkeralam

Image
  സ്പെഷ്യൽ സ്റ്റോറി കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് ദുബായിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.ഐ.ഐ.ഡി.സി.) ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ സ്വന്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് കണ്ടെയ്നർ കുപ്പിവെള്ളം ഇതിനോടകം ദുബായിലേക്ക് കയറ്റുമതി ചെയ്തു കഴിഞ്ഞു. യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് ഹില്ലി അക്വയുടെ എല്ലാ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അരോഹണ ജനറൽ ട്രേഡിംഗ് എൽഎൽസി എന്ന യു.എ.ഇ. ആസ്ഥാനമായുള്ള കമ്പനിയുമായി ചർച്ചകൾ നടന്നു വരുന്നു.തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മീറ്റിലാണ് കയറ്റുമതിക്കുള്ള ധാരണയായത്. 2024 ഒക്ടോബർ 1-ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ കയറ്റുമതിയ്ക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭാവിയിൽ ആഗോള ടെൻഡറുകളിലൂടെ വിപണി സാധ്യതയുള്ള മറ്റ് വിദേശ രാജ്യങ്ങളിലെ വിതരണക്കാരെ കണ്ടെത്ത...

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് നാളെ (11) രാവിലെ ചുമതലയേല്‍ക്കും. Newsofkeralam

Image
ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് നാളെ (11) രാവിലെ ചുമതലയേല്‍ക്കും. കണ്ണൂര്‍ സ്വദേശിയാണ്.  പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി വി. വിഗ്‌നേശ്വരി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് പുതിയ കളക്ടർ എത്തുന്നത്. സുവോളജിയില്‍ പി എച്ച് ഡി ബിരുദധാരിയാണ് ഡോ. ദിനേശന്‍ ചെറുവാട്ട്. ഫിഷറീസ് വകുപ്പില്‍ കാല്‍ നൂറ്റാണ്ടോളം പ്രവര്‍ത്തിച്ച ഇദ്ദേഹം അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മത്സ്യഫെഡ് എം.ഡിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, അഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാട്ടര്‍ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍, കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി അംഗമാണ്. അഞ്ച് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ. ദിനേശന്‍ ചെറുവാട്ട്.

രാജ്യ സ്നേഹവും മൂല്ല്യ ബോധവും കുട്ടികളെ കരുത്തരാക്കും : അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. Newsofkeralam

Image
 കണ്ണൂർ:രാജ്യ സ്നേഹവും മൂല്യബോധവും ചെറുപ്പം മുതൽ കുട്ടികളിൽ അങ്കുരിക്കാൻ ജവഹർ ബാൽ മഞ്ചിന്റെ പ്രവർത്തനങ്ങൾ വഴി തെളിയിക്കുമെന്നും അത് അവർക്ക് കരുത്താകുമെന്നും കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. ജവഹർ ബാൽ മഞ്ച് കൊടി പാറട്ടേ ചടങ്ങിന്റെ സംസ്ഥാനതല പരിപാടി കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പതാക സണ്ണി ജോസഫ് ജവഹർ ബാൽ മഞ്ച് കുട്ടികളുടെ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ സുരേഷ് കെ. കരുൺ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ കോ-ഓർഡിനേറ്റർ ഫെൻറസൽ, സംസ്ഥാന പ്രസിഡന്റ് ആദി ഹസ്സൻ, സംസ്ഥാന കോ-ഓർഡിനേറ്റർമാരായ സി.വി.എ.ജലീൽ, പി.മഹേഷ്, എസ്.ശ്രീനാഥ്,  ജില്ലാ ചെയർ പേഴ്സൺ അഡ്വ.ലിഷ ദീപക്, സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ.മാത്യു, സംസ്ഥാ ജോസെക്രട്ടറി എസ്. ഇഷാനി, ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണ, ജില്ലാ കോ-ഓർഡിനേറ്റർമാരായ എം.പി. ഉത്തമൻ, സി.പി. സന്തോഷ് കുമാർ , എ.കെ. ദീപേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് സംസ്ഥാന ചെയർമാൻ സുരേഷ് കരുണിന് ഉപഹാരം നൽകി. 23 ബ്ലോക്കിലെ കോ-ഓർഡിനേറ്റർമാരും മണ്ഡലം ...

'The Role Model' ദ റോൾ മോഡൽ ജി.സി.സി തല പ്രകാശനം മക്കയിൽ പ്രൗഢ ഗംഭീരമായി.

Image
മക്ക: പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പരിശുദ്ധ മണ്ണിൽ. 'The Role Model' എന്ന കൃതിയുടെ ജി.സി.സി തല പ്രകാശനം ഗംഭീരമായി. സയ്യിദ് സ്വാദിഖലി തങ്ങൾ സമർപ്പിച്ച ജീവിതത്തിന്റെ നേർവശങ്ങളിലേക്കുള്ള ഹൃദയസ്പർശിയായ കാഴ്ചയാണ് ഈ പുസ്തകം ഒരുക്കുന്നത്.മക്കയിലെ പ്രശസ്ത വ്യവസായികളും, സാംസ്കാരിക സാമുഹിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങ്, ആത്മീയതയുടെയും സാഹിത്യപ്രൗഢിയുടെയും സമന്വയമായി മാറി.മക്കയിലെ പ്രമുഖ വ്യവസായിയും സൗദി അറേബ്യയിൽ നിരവധി സ്ഥാപനങ്ങളുടെ മേലാദികാരിയുമായ അയ്യുബ് ജമാലിൽ നിന്ന് സൗദികെ എം സി സി നേഷണൽപ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ കോപ്പി ഏറ്റുവാങി മക്കയിലെ സ്വദേശി പൗരൻമാരായ യൂസുഫ് ലൈഹെബി, മുഹമ്മത് ഉമേരി, അഹമ്മത് അബ്ദുറസാക്ക്, ഉബൈദുൽ ഫഹമി, അബ്ദുറഹിമാൻ അസീരി, അഹമ്മദ് അലി അലീജി, ഹംസ എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.നാട്ടിൽ നടന്ന പ്രകാശനച്ചടങ്ങിന് ശേഷമുള്ള കുറച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യ പതിപ്പ് മുഴുവൻ വായനക്കാരിൽ എത്തിപ്പെട്ട ഈ കൃതി. ലളിതമായ ഭാഷയുടെയും, ഹൃദയത്തിൽ പതിയുന്ന ശൈലിയുടെയും, സേവന ജീവിതത്തിന്റെ വിശുദ്ധതയുടെയും പേരിലാണ് എല്ലാവരും സ്വീകരിച്ചത്. ചടങ്ങിന്റെ...

വ്യാജ ഓൺലൈൻ ട്രേഡിംഗ് മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ 4 കോടി 43 ലക്ഷം രൂപ തട്ടിയ കേസില്‍ ചെന്നൈ സ്വദേശികൾ അറസ്റ്റിൽ. Newsofkeralam

Image
കണ്ണൂര്‍: വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് കണ്ണൂര്‍ മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 4,43,20,000 രൂപ തട്ടിയ കേസിലാണ് ചെന്നൈ മങ്ങാട് സൈദ് സാദിഖ് നഗർ സ്വദേശികളായ മഹബൂബാഷ ഫാറൂഖ് (39), റിജാസ് (41) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അന്വേഷണ സംഘം ചെന്നൈയിൽ എത്തി അതി സാഹസികമായി അറസ്റ് ചെയ്തത്. ഷെയര്‍ ട്രെഡിങ് നടത്തുന്നതിനായി പ്രതികള്‍ ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനെ ക്കൊണ്ട് upstox എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ലാൻ സ്‌കീമിലൂടെ വാൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വാട്സ്ആപ്പ് വഴിയുള്ള നിർദേശങ്ങൾക്കനുസരിച് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഓരോ തവണ ഇൻവെസ്റ്റ് നടത്തുമ്പോളും വ്യാജ ട്രേഡിങ്ങ് ആപ്പ്ളിക്കേഷനിൽ വലിയ ലാഭം കാണിക്കുകയും പരാതിക്കാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിന്‍വലിക്കാന്‍ സാധിക്കാതെ വരികയും വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. പരാതിക്കാരന്റെ അക്കൌണ്ടിൽ നിന്നും നഷ...

ദേശീയപാത 66-ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി തീര്‍ക്കണം: മന്ത്രി പി.എ.മുഹമ്മദ് റിയാസ്. Newsofkeralam

Image
തിരുവനന്തപുരം:സംസ്ഥാനത്ത് ദേശീയപാത 66-ന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. പ്രവൃത്തികളില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ദേശീയപാത പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മന്ത്രി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്.പ്രവൃത്തികള്‍ക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കുകയും ആ സമയക്രമത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.എന്നാല്‍ മികവുറ്റ രീതിയില്‍ തന്നെയാകണം നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കേണ്ടത്. നിലവില്‍ പ്രവൃത്തി പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാത്ത ഇടങ്ങളില്‍ എന്‍എച്ച്എഐ റീജിയണല്‍ ഓഫീസര്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കണം. ഈ സ്ട്രെച്ചുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാകണം. മഴക്കാലമാണെങ്കിലും പ്രീകാസ്റ്റിംഗ് പോലുള്ള പ്രവൃത്തികള്‍ ഈ സമയത്ത് നടത്താനാകും. അത്തരം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി...

കാലോചിത വിദ്യാഭ്യാസം സമൂഹത്തിന് ആവശ്യമായ പുതിയ ദിശകളിലേക്ക് : മുനവ്വറലി ശിഹാബ് തങ്ങൾ. Newsofkeralam

Image
കണ്ണൂർ: വിദ്യാഭ്യാസം എന്നത് സാമൂഹികബോധവും ഉന്നതമായ ജീവിത മൂല്യങ്ങളും കുട്ടികളുടെ മനസ്സിൽ നന്മയുടെ വിത്തായി വിതയ്ക്കണമെന്നും ഇതിനായി അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ ചിന്തകൾക്ക് ചിറകു കൊടുക്കേണ്ടതാണെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. എളയാവൂർ സി.എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ട വിദ്യാഭ്യാസ സമ്മേളനത്തിൽ തങ്ങൾ മുന്നോട്ടുവച്ച ശക്തമായ സന്ദേശമായിരുന്നു ഇത്.സി എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച വി.കെ. അബ്ദുൽ ഖാദർ മൗലവി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയ തങ്ങൾ മുഖ്യപ്രഭാഷണത്തിൽ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും ദിശകളും പെട്ടെന്ന് തിരിച്ചറിഞ്ഞു കൊണ്ട് സമൂഹത്തിൽ ശക്തമായ പ്രതിധ്വനി ഉയർത്തുകയും വിദ്യാഭ്യാസ മേഖലയിൽ പുതിയ ചർച്ചകൾക്ക് വാതിൽ തുറക്കുകയും ചെയ്യുന്നതായിരുന്നു. ഒരു കുട്ടിയുടെ മനസ്സിൽ പുതിയ ചിന്താവിസ്താരങ്ങൾക്ക് ജന്മം നൽകുകയാണ് ഇന്നത്തെ അധ്യാപകർക്കും സ്ഥാപനങ്ങൾക്കും മുന്നിലുള്ള പ്രധാന ചുമതലയെന്ന് തങ്ങൾ ഊന്നി പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിന് മാനേജർ ആഷിഖ് ഡി വി അധ്യക്ഷനായി. പ്രഥമാധ്യാപകൻ സുബൈർ പി.പി. റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ. മുഹമ്മദ് സി...

പയ്യന്നൂർ സുലോചന കൊലപാതകം അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. Newsofkeralam

Image
കണ്ണൂർ/തിരുവനന്തപുരം: പയ്യന്നൂർ സുലോചന കൊലപാതകം അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള വീട്ടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 76 വയസ് പ്രായമുള്ള സുശീലയുടെ കൊലപാതകകേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വർഷമായി ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകം ആണെന്ന് മനസ്സിലായെങ്കിലും പ്രതികളെ കണ്ടെത്താൻ  കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് കേസന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡി. ജി. പി ഉത്തരവ് ഇറക്കുകയായിരുന്നു.ഇതിനെ തുടർന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്. പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. അനിൽ കുമാർ എം വി കേസന്ന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എസ്പി ബാലകൃഷ്ണൻ നായരും  അനിൽ കുമാറും ഉൾപ്പെടെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം സുലോചന മരിച്ച നിലയിൽ കാണപ്പെട്ട കിണറും പരിസര പ്രദേശങ്ങളും സന്ദർശിച്ചു. പി.പി ദിവ്യയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചയാൾ അറസ്റ്റിൽ. https://newsofkeralam.blogspot.com/2025/07/kannur-news_24.html ഓപ്പറേഷന്‍ ഡി -ഹണ്ട്: 85 പേരെ അറസ്റ്റ് ...

കോടാലി സ്കൂളിൽ സീലിം​ഗ് തകർന്നത് പുനർനിർമിക്കും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും: കെ കെ രാമചന്ദ്രൻ എം.എൽ.എ. Newsofkeralam

Image
തൃശൂർ: പുതുക്കാട് മറ്റത്തൂർ പഞ്ചായത്തിലെ കോടാലി ജി.എൽ.പി സ്കൂളിൽ തകർന്നു വീണ ജിപ്സം സീലിം​ഗ് പുനർനിർമിച്ചു നൽകാമെന്ന് കോസ്റ്റ് ഫോർഡ് ഉദ്യോഗസ്ഥർ അറിയിച്ചതായി കെ.കെ രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. കോടാലി ജി.എൽ.പി സ്കൂളിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചതിനു ശേഷം അറിയിച്ചതാണിത്.സീലിം​ഗ് പൂർണമായും തകർന്നു വീണതിലുണ്ടായ നിർമാണ അപാകത പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം ബാലകൃഷ്ണൻ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എം.എൽ.എയ്ക്കൊപ്പം സ്‌കൂൾ സന്ദർശിച്ചു.

ആഗസ്ത് ആറിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാസർകോട്ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു Newsofkeralam

Image
  കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ആഗസ്ത് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനസുരക്ഷയെ മുൻനിർത്തി ഇന്ന് ആഗസ്ത് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.മുൻകൂട്ടി പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. 

കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉള്‍പ്പടെ) എന്നിവയ്ക്ക് 2025 ആഗസ്ത് 6ന് (06/08/2025 ബുധനാഴ്ച) അവധി.

Image
കണ്ണൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉള്‍പ്പടെ) എന്നിവയ്ക്ക് 2025 ആഗസ്ത് 6ന് (06/08/2025 ബുധനാഴ്ച) കണ്ണൂർ ജില്ലയിൽ അവധി പ്രഖ്യാപിച്ചു.

ഓപ്പറേഷന്‍ ഡി -ഹണ്ട്: 85 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു. Newsofkeralam

Image
  ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ആഗസ്റ്റ് 04) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1806 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 81 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 85 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.00096 കി.ഗ്രാം), കഞ്ചാവ് (2.4221 കി.ഗ്രാം), കഞ്ചാവ് ബീഡി (68 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ആഗസ്റ്റ് 04ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയ...

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. Newsofkeralam

Image
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.  റെഡ് അലർട്ട് 05/08/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം 06/08/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 05/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 06/08/2025: , മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 05/08/2025: തിരുവനന്തപുരം, കൊല്ലം 06/08...

സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി. Newsofkeralam

Image
സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍. പൊളിച്ചുമാറ്റിയ സ്കൂള്‍ കെടിടങ്ങള്‍ പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. അണ്‍ എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍‌ എഞ്ചിനിയര്‍മാര്‍ ചേര്‍ന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണം. റവന്യു വകുപ്പ് മന്ത്രി കെ രാ...

സപ്ലൈകോ മാവേലി സ്റ്റോറില്‍ മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം ; പുതിയ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനുമാണ് ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് മന്ത്രി. Newsofkeralam

Image
  കുന്ദമംഗലത്തെ സപ്ലൈകോ മാവേലി സ്റ്റോറില്‍ പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. എളേറ്റില്‍ വട്ടോളി, കൈതപ്പൊയില്‍ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സന്ദര്‍ശനം.കാറില്‍ നിന്നിറങ്ങി സപ്ലൈകോയുടെ മരുന്ന് കടയിലെത്തിയ മന്ത്രി നിലവിലെ മരുന്ന് വിതരണത്തിന്റെ സ്ഥിതി ചോദിച്ചറിഞ്ഞു. ശേഷം മാവേലി സ്റ്റോറിലേക്ക് കയറി സാധനങ്ങള്‍ പരിശോധിക്കുകയും സാധനങ്ങള്‍ വാങ്ങാനെത്തിയവരോട് അഭിപ്രായം തേടുകയും ചെയ്തു. സാധനങ്ങളുടെ ഗുണനിലവാരവും മികച്ച പാക്കേജിങ്ങും ഉറപ്പ് വരുത്തണമെന്നും കൂടുതല്‍ ഉപഭോക്താക്കളെ മാവേലി സ്റ്റോറുകളിലേക്ക് എത്തിക്കാനുള്ള ശ്രമം ഉണ്ടാവണമെന്നും എല്ലാ ദിവസവും ജോലിക്കെത്തണമെന്നും മന്ത്രി ജീവനക്കാരോട് നിര്‍ദേശിച്ചു. പാക്കേജിങ് ഏരിയയും സന്ദര്‍ശിച്ചു. പുതിയ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനുമാണ് ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ഓട്ടോറിക്ഷയിൽ മറന്ന് വെച്ച സ്വർണ്ണാഭരണവും, പണവും, മറ്റ് രേഖകളും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി. Newsofkeralam

Image
കണ്ണൂർ: കണ്ണൂർ മുനീശ്വരൻ കോവിൽ നിന്നും ഓട്ടോറിക്ഷയിൽ കാൽ ടെക്സിലേക്ക് യാത്ര ചെയ്ത താഴെ ചൊവ്വ ,ചാലത്ത് കുന്നത്ത് സ്വദേശിനിയായ ജയശ്രീ സി കെ എന്ന സ്ത്രീ ഓട്ടോ റിക്ഷയിൽ മറന്ന് വെച്ച ഒന്നര പവൻ സ്വർണ്ണാഭരണം, അമ്പതിനായിരം രൂപ. മറ്റ് വിലപിടിച്ച രേഖകൾ അടങ്ങിയ പേഴ്സ് ഓട്ടോ ഡ്രൈവറായ താഴെ ചൊവ്വ, അമ്പാടിമുക്ക് സ്വദേശിയായ ഹസ്സൻ കുഞ്ഞ്. കെ എന്നയാൾ ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി മാതൃകയായി. കണ്ണൂർ ടൗൺ പോലിസ് സ്റ്റേഷനിൽ വെച്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, എസ് ഐ ഷഹീഷ് കെ.കെ അസ്സി: സബ്ബ് ഇൻസ്പെക്ടർ വിജിത്ത്, നാസർ എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണവും പണവും മറ്റ് രേഖകളും കൈമാറിയത്.

തലമുണ്ട വായനശാലയ്ക്ക് സമീപം താമസിക്കുന്ന നൊച്ചിക്കാട് സമീറ (38) നിര്യാതയായി. Newsofkeralam

Image
കാഞ്ഞിരോട്: കാഞ്ഞിരോട് - ചക്കരക്കൽ റോഡിൽ തലമുണ്ട വായനശാലയ്ക്ക് സമീപം താമസിക്കുന്ന നൊച്ചിക്കാട് സമീറ (38) നിര്യാതയായി. അവിവാഹിതയാണ്. അബ്ദുറഹ്മാന്റെയും (കാരന്തൂർ) നൊച്ചിക്കാട് ഖദീജയുടെയും മകളാണ്. സഹോദരങ്ങൾ: ഹാരിസ്, നസീർ (ഇരുവരും കാഞ്ഞിരോട്), സാബിറ (മാണിയൂർ).

മഴയിലും ചോരാതെ ആവേശം; ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക് Newsofkeralam

Image
* രണ്ടു മാസത്തിനിടെ എത്തിയത് 30,000 പേര്‍ ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്. മഴ തകര്‍ത്തു പെയ്യുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമായി 500 ലധികം പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി 30,000 ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ടിക്കറ്റ് ഇനത്തില്‍ ഈ സീസണില്‍ ഇതിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡിടിപിസി) 8 ലക്ഷം രൂപ ലഭിച്ചു.വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഡിടിപിസി കരിങ്കല്ലു കൊണ്ടു തീര്‍ത്ത ആകര്‍ഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റിപ്പിള്‍ വെള്ളച്ചാട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡിടിപിസി വിനിയോഗിച്ചിരിക്കുന്നത്.   ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി നടപ്പാക്കിയ ഇന്‍സ്റ്റലേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍...

എംഡിഎംഎയുമായി യുവാവ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ. Newsofkeralam

Image
കണ്ണൂർ കക്കാട് വെച്ച് പോലീസ് പെട്രോളിങ്ങിനിടെ സംശയം തോന്നി പരിശോധിച്ചപ്പോൾ പോലീസ് യുവാവിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു.കക്കാട് സ്വദേശിയായ യാസിർ അറാഫത്തിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. പ്രതിയിൽ നിന്നും നിന്നും 13.05 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. യാസിറിന്റെ വീട്ടിലും ലഹരി വസ്തുക്കൾ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ നിന്നും 30.56 ഗ്രാം എംഡിഎംഎയും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നിന്നും ലഹരിവസ്തുക്കൾ തൂക്കി വിൽക്കുവാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിങ്ങ് മെഷീനും പോലീസിന് ലഭിച്ചിട്ടുണ്ട്.എസ്.ഐമാരായ അനുരൂപ്. കെ, വിൽസൺ പി ജെ എന്നിവരുടെ നേത‍ൃത്വത്തിൽ എ.എസ്.ഐ സക്കീറ, എസ്.സി.പി.ഒമാരായ പ്രമോദ്, മഹേഷ് സി പി, ബിനു. കെ, സി.പി.ഒമാരായ സഫീർ, സനൂപ്, ഉമേഷ്, നവീൻ, ബാബുമണി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടുകയും ലഹരിവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തത്.

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് നല്ലി മാതൃകയായി. Newsofkeralam

Image
കണ്ണൂർ: നഗരത്തിലെ തുണിക്കടയിൽ നിന്നും വാങ്ങിയ വസ്ത്രത്തിൽ യാദൃശ്ചികമായി കുടുങ്ങിയ കുട്ടിയുടെ ബ്രേസ്ലെറ്റ് ഉടമക്ക് തിരിച്ചു നൽകി ജില്ലാ പഞ്ചായത്ത് ജെൻ്റർ കോർഡിനേറ്റർ ശ്രീജിന. പി മാതൃകയായി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ശ്രീജിത്ത് കോടേരി, എസ് ഐ ‌ദീപ്തി, ചൈൽഡ് വെൽഫയർ പോലീസ് ഓഫീസർ എസ് ഐ ഷഹീഷ് കെ.കെ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉടമക്ക് കൈമാറി.

അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം: സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി. Newsofkeralam

Image
  അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ആഭിമുഖ്യത്തിൽ, എൽ.കെ.ജി.യിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനധന സഹായ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി. പഠനത്തിന്റെ ആദ്യപടികളിലെത്തുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പോലും മികച്ച വിദ്യാഭ്യാസം ലഭിക്കണം. അതിലൂടെ മാത്രമേ അവർക്ക് സമൂഹത്തിൽ മുന്നോട്ട് വരാൻ സാധിക്കൂ. സാമ്പത്തിക സഹായം കുട്ടികളുടെ പഠന ചിലവുകൾക്ക് ചെറിയ ആശ്വാസമാകും. അതോടൊപ്പം രക്ഷിതാക്കൾക്കും കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇത് പ്രചോദനമാകും. അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎ...

സിനിമാ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. Newsofkeralam

Image
 സിനിമാ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഷൂട്ടിങ്ങിനു ശേഷം ഹോട്ടല്‍ മുറിയില്‍ എത്തിയ അദ്ദേഹത്തെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണു കരുതുന്നത്. ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ച് ചോറ്റാനിക്കരയിലെ ഹോട്ടലിലെ മുറി ഒഴിയാന്‍ എത്തിയതായിരുന്നു. ചെക്ക് ഔട്ട്‌നു പോയ അദ്ദേഹത്തെ കാണാതെ റൂംബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മിമിക്രിയിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളിൽ ജാഗ്രത വേണം: മന്ത്രി കേളു. Newsofkeralam

Image
  വർദ്ധിച്ച് വരുന്ന ജീവിത ശൈലി രോഗങ്ങളുടെ കാര്യത്തിൽ ജനങ്ങൾ ബോധവാന്മാരാകണമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ എംഎൽഎ ആസ്‌തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ഇമ്മ്യൂണൈസേഷൻ ബ്ലോക്ക്, ടോയ്‌ലറ്റ് സമുച്ചയം, ഗ്രാമപഞ്ചായത്ത് തുക വകയിരുത്തി ലബോറട്ടറിയിൽ സ്ഥാപിച്ച നൂതന ബയോകെമിസ്ട്രി അനലൈസർ, ജനറേറ്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  ആശുപത്രി സൗകര്യങ്ങൾ വർദ്ധിക്കുന്നതനുസരിച്ച് ജീവിതശൈലി രോഗങ്ങളും വർദ്ധിക്കുന്നു. മാറിയ ഭക്ഷണ രീതി മനുഷ്യരുടെ ജീവിതത്തെ തന്നെ മാറ്റുകയാണെന്നും വ്യായമവും ഇലക്കറി ഭക്ഷണ രീതികളും ശീലമാക്കി വരാനിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ആൻസി മേരി ജേക്കബ്, ത്രിതല പഞ്ചായത്ത് ജനപ്രതി...