രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.
അബൂബക്കർ പുറത്തീൽ, ഗൾഫ് ഡെസ്ക്, യു.എ.ഇ, അബുദാബി അബുദാബി: യു.എ.ഇയുടെ ഈദുൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങൾക്ക് സ്വർണ്ണനിറം പകരാനൊരുങ്ങുന്നു. കാസർക്കോട് ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി ഇഖ്ബാൽ ഹത്ബൂർ, ഈ വർഷം അവതരിപ്പിക്കുന്ന വാഹന അലങ്കാര സൃഷ്ടിയിലൂടെ രാജ്യവ്യാപകമായി വലിയ ചർച്ചയായി മാറുകയാണ്. തുടർച്ചയായി 15 വർഷം വാഹന അലങ്കാര മത്സരങ്ങളിൽ പ്രവാസി സമൂഹത്തിന്റെ മനസ്സാക്ഷി കീഴടക്കി മലയാളിയുടെ കഴിവിനെ ‘സ്വർണ്ണ മുദ്ര’ പോലെ മിനുക്കിയ ഇഖ്ബാൽ, ഈ വർഷം വീണ്ടും ഒരു ചരിത്ര സൃഷ്ടിയുമായി വേദിയിലേക്ക് വരുന്നു. ഈ വർഷത്തെ മത്സരത്തിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഡിസൈൻ പൂർണ്ണമായും സ്വർണ്ണ തിളക്കത്തിൽ പൊതിഞ്ഞ, യു.എ.ഇയുടെ പ്രതിഭാധനനായ നേതാവ് ശൈഖ് ഹംദാൻ്റെ കർമ്മ വൈഭവത്തോടെ ഉയർത്തി പ്പിടിക്കുന്ന ഒരു രാജകീയ കാഴ്ചയാണ്. അലങ്കാരമെന്നതിലുപരി യു.എ.ഇയുടെ നേതൃത്വത്തോടുള്ള ആദരവും, ഈ രാജ്യം 54 വർഷത്തിലേറെക്കാലം ലോക നക്ഷത്രപടത്തിൽ ഉയർത്തിയ ദർശനത്തോടുള്ള ഒരു മലയാളിയുടെ സ്വർണ്ണ സമർപ്പണവും ആണിത്.സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായ ഈ ഡിസൈൻ, എമിറേറ്റിലെ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പൂർണമായി കവർന്നു കഴിഞ്ഞു. മത്സര രംഗത്തെ മറ്റ് വാഹനങ്ങ...