Posts

Showing posts from December, 2025

പുതുവത്സരാഘോഷം; പയ്യാമ്പലം ബീച്ചിലേക്ക് ഗതാഗത നിയന്ത്രണം. Newsofkeralam

Image
 പുതുവത്സരാഘോഷം; പയ്യാമ്പലം ബീച്ചിലേക്ക് ഗതാഗത നിയന്ത്രണം. പുതുവത്സരാഘോഷം പ്രമാണിച്ച് ഡിസംബർ 31 വൈകുന്നേരം 6 മണി മുതൽ പയ്യാമ്പലം ബീച്ചിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം: എസ് എൻ പാർക്ക്- സവോയ് ഹോട്ടൽ- ഗേൾസ് സ്കൂൾ വഴി , തിരിച്ച് പോകുവാൻ: പള്ളിയാൻമൂല - ചാലാട് - മണൽ വഴി . പയ്യാമ്പലത്ത് വാഹനങ്ങൾ റോഡിൻ്റെ ഇടത് വശത്ത് മാത്രം പാർക്ക് ചെയ്യേണ്ടതാണ്. പോലീസ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് കർശന നടപടി ഉണ്ടായിരിക്കുന്നതാണ്.

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: യുവതിയും യുവാവും കണ്ണൂർ സിറ്റി പോലീസിൻ്റെ പിടിയിൽ. Newsofkeralam

Image
  കണ്ണൂർ: ഗവ. ജില്ലാ ആശുപത്രിക്ക് സമീപം മയക്കുമരുന്നുമായി യുവതിയെയും യുവാവിനെയും എംഡിഎംഎ സഹിതം കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ നജീമ കെ (33), കണ്ണൂർ തയ്യിൽ സ്വദേശിയായ കെ. രാഹുൽ @ ഷാഹുൽ ഹമീദ് (37) എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്നും 70.66 ഗ്രാം മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസ്, കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദേശപ്രകാരം എസ്ഐ കരുണാകരൻ, എസ്ഐ മനോജ്, എഎസ്ഐ ശ്രീജിത്ത്, എഎസ്ഐ അജിത്ത്, എസ്.സിപിഒ സതീഷ്, ബിനു, സിപിഒമാരായ പ്രതീഷ്, പ്രമീഷ്, നിഷിത, മിഥുൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഗതാഗതം നിരോധിച്ചു. Newsofkeralam

Image
  ഹരിപ്പാടുള്ള പനച്ചമൂട് - കൊച്ചുവീട്ടില്‍ മുക്ക് റോഡിലെ ചപ്പാത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഡിസംബര്‍ 31 മുതല്‍ ആരംഭിക്കുകയാണ്. അതിനാല്‍ അന്നേ ദിവസം മുതല്‍ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

മുതിർന്ന സി.പി.എം നേതാവും ധർമ്മടം മുൻ എം.എൽ.എയുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു.

Image
കണ്ണൂർ: മുതിർന്ന സി.പി.എം നേതാവും ധർമ്മടം മുൻ എം.എൽ.എയുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗമായിരുന്ന അദ്ദേഹം കണ്ണൂർ പെരളശ്ശേരി സ്വദേശിയാണ്.ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭാംഗമായത്. 2011-ൽ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 2016-ൽ പിണറായി വിജയന് മത്സരിക്കുന്നതിനായി അദ്ദേഹം ഈ മണ്ഡലം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മെഡിസെപ് : പ്രീമിയം വർദ്ധനവ് പിൻവലിക്കണം : എ എം ജാഫർഖാൻ.

Image
കണ്ണൂർ: മെഡിസെപ് പദ്ധതിയുടെ പ്രതിമാസ പ്രീമിയമായി നൽകുന്ന തുക ഭീമമായി വർധിപ്പിച്ച സർക്കാർ തീരുമാനവും പ്രീമിയത്തോടൊപ്പം  ജിഎസ്ടി തുക ഈടാക്കാനുള്ള തീരുമാനവും പിൻവലിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ എം ജാഫർഖാൻ പറഞ്ഞു. മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ചേരാനുള്ള സൗകര്യം ഒരുക്കണമെന്നും ലോൺ റിക്കവറി തുകയിൽ നിന്നും രണ്ട് ശതമാനം വരുന്ന തുക കമ്മീഷനായി ഈടാക്കാനുമുള്ള സർക്കാർ തീരുമാനവും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം പാനൽ ചെയ്ത ആശുപത്രികളുടെ ലിസ്റ്റ് പോലും പ്രഖ്യാപിക്കാതെ സർക്കാറും ഇൻഷുറൻസ് കമ്പനിയും ഒത്തു കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ല കൺവെൻഷനും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.വി മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ പി സുനിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വി പി ബോബിൻ, വൈസ് പ്രസിഡന്റ്‌ ജി എസ് ഉമാശങ്കർ, സെക്രട്ടറിമാരായ എം ഒ ഡയ്സൺ, ജോയ് ഫ്രാൻസിസ് സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ വി അബ്ദുൽ റഷീദ്, എ ഉണ്ണികൃഷ്ണൻ,അഷറഫ് ഇരി...

രുചി മേളമൊരുക്കി സർഗോത്സവം 2025.

Image
കണ്ണൂരിൽ നടക്കുന്ന സർഗ്ഗോത്സവം 2025 കലയുടെ ഉത്സവം മാത്രമല്ല, രുചിയുടേത് കൂടിയാണ്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കലാമേളയുടെ ഭാഗമായി ഭക്ഷണപ്പുരയിൽ എല്ലാ ദിവസവും മൂന്ന് നേരം 2500 പേർക്ക് ഭക്ഷണമൊരുക്കും. അതോടൊപ്പം ഇടനേരം ചായയും പലഹാരവും ഉണ്ടാകും. മൂന്ന് നേരവും പ്ലേറ്റിലാണ് ഭക്ഷണം നൽകുന്നത്. വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നൽകുക. എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്ക് ഇഷ്ടപെടുന്ന രുചികളാണ് മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി ദം ബിരിയാണി, കിണ്ണത്തപ്പം തുടങ്ങിയ കണ്ണൂർ സ്പെഷ്യൽ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലക്ടറേറ്റ് മൈതാനത്ത് തയ്യാറാക്കിയിട്ടുള്ള ഭക്ഷണശാലയിൽ ഒരേ സമയം അറുനൂറിലധികം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. 20 കുടുംബശ്രീ അംഗങ്ങളും 15 വളണ്ടിയർമാരും 21 ഭക്ഷണ കമ്മറ്റി അംഗങ്ങളുമുൾപ്പടെ 56 പേർ ഭക്ഷണം വിളമ്പാനും ഭക്ഷണശാല നിയന്ത്രണത്തിനുമുണ്ട്. അസിസ്റ്റന്റ് ടി ഡി ഒ ടി.കെ മനോജിനാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല. സി. കെ ജോഷ്‌മോൻ, പി പി ഗിരീഷ് എന്നിവർ കൺവീനർമാരാണ്. (പടം)

എംഡിഎംഎ കൈവശം വെച്ച യുവാവിനെ എടക്കാട് പോലീസ് പിടികൂടി. Newsofkeralam

Image
  കണ്ണൂർ: പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടു നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുവുമായി യുവാവ് പിടിയിൽ. കടമ്പൂർ മമ്മാക്കുന്ന് സ്വദേശിയായ ബലീദ് കെ പി (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 0.920 ഗ്രാം മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പോലീസിനെ കണ്ട് പ്രതി ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. എടക്കാട്, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളും ബാലിദിന്റെ പേരിലുണ്ട്.എടക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉമേഷൻ കെ വിയുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ എൻദിജേഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിപിൻ, ജിംരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കണ്ണൂര്‍ കോർപറേഷൻ മേയറായി പി. ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Image
കണ്ണൂര്‍ കോർപറേഷൻ മേയറായി പി. ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഇന്ദിര 36 വോട്ടുകള്‍ നേടിയപ്പോള്‍, എല്‍ഡിഎഫിന്റെ വി.കെ. പ്രകാശ് 15 വോട്ടുകളും, ബിജെപിയുടെ അര്‍ച്ചന വണ്ടിച്ചാല്‍ 4 വോട്ടുകളും നേടി. 

ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.

Image
തിരുവനന്തപുര: ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.  വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ച് ആശംസകള്‍ അറിയിച്ചുവെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :  ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.  വെള്ളിയാഴ്ച രാവിലെ ശ്രീ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ...

പുറത്തീൽ ഡ്രീം പാലസിൽ കെ.കെ മുസ്തഫ മുണ്ടേരി നിര്യാതനായി.

Image
വാരം: പുറത്തീൽ ഡ്രീം പാലസിൽ കെ.കെ മുസ്തഫ മുണ്ടേരി (63) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: ഫിദ റഹ്‌ന, നിദ റഹ്‌ന, സിദാൻ, റൈഹാൻ. സഹോദരങ്ങൾ: പരേതനായ അബ്ദുൽ ഖാദർ, അഹമ്മദ്, അബ്ദുല്ല, അബ്ദുറഹിമാൻ, സലാം, നബീസ, ഖദീജ കർഷക സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും പുറത്തീൽ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമാണ്.

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം : വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു.

Image
2025 ലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വില്ലേജ് ഓഫീസിൽ സൗകര്യമില്ലെങ്കിൽ തൊട്ടടുത്ത സർക്കാർ ഓഫീസുകളിൽ ഇതിന് സൗകര്യമൊരുക്കും. ഹെൽപ്പ് ഡെസ്‌കുകളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായ നിർദ്ദേശങ്ങൾ നൽകുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലിക ജോലി ക്രമീകരണ വ്യവസ്ഥയിൽ ചുമതലപ്പെടുത്തും. ഇതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് അതത് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 24,08,503 പേർ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമെ കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽ 19,32,000 പേർ വോട്ടവകാശം ഉറപ്പാക്കാൻ രേഖകളുമായി വീണ്ടും ഹിയറിംങ്ങിന് ഹാജരാകേണ്ടിവരും. നിലവിൽ 18 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർ അവരുടെ ബന്ധുത്വം 2002 ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തണം എന്ന നിബന്ധനയുള്ളതുകൊണ്ടാണിത്. ചുരുക്കത്തിൽ ഈ 19,32,000 പേരും തങ്ങളുടെ വോട്ടവകാശം സ്ഥാപിച്ചു കിട്ടാൻ വീണ്ടും ഈ പ്രക്രിയ...

സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി; ആഘോഷങ്ങൾ തടയുന്നവർക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്‌കൂളുകൾക്കെതിരെയും കർശന നടപടിയുണ്ടാകും. Newsofkeralam

Image
  സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിനാകെ വെളിച്ചം പകരുന്ന ക്രിസ്മസ് സന്ദേശത്തിൻറെ പ്രഭ കെടുത്തും വിധം ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ അപലപനീയമാണ്. പാലക്കാട് പുതുശ്ശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിന് നേരെ അക്രമം ഉണ്ടായി. അക്രമങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിനെതിരെയുള്ള സമ്മർദ്ദവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. ചില സ്‌കൂളുകൾ ആഘോഷങ്ങൾ ഒഴിവാക്കി വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തും. ആഘോഷങ്ങൾ തടയുന്നവർക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്‌കൂളുകൾക്കെതിരെയും കർശന നടപടിയുണ്ടാകും. ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങൾക്കെതിരെയുള്ള ഒരു കടന്നു കയറ്റത്തെയും അംഗീകരിക്കാൻ കഴിയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭവന സല്ലാപം കമ്മിറ്റി രൂപീകരിച്ചു.

Image
കണ്ണൂർ: സമൂഹത്തിലെ നിർധനരായ കുടുബങ്ങളുടെ ചിരകാലാഭിലാഷമായ തല ചായ്ക്കുവാൻ ഒരിടം എന്നുള്ള  സ്വപ്‍ന സാക്ഷാത്കാരം പൂർത്തീകരിക്കുവാനായി സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കുന്ന പദ്ധതിയാണ് ഭവന സല്ലാപം.ട്രസ്റ്റ് വർക്കിങ്ങ് ചെയർമാൻ റഫീഖ് കളത്തിലിന്റെ അധ്യക്ഷതയിൽ കണ്ണൂർ താണ എം ഐ എസ് ഹാളിൽ സംഘടിപ്പിച്ച കമ്മിറ്റി രൂപീകരണ യോഗത്തിൽ പൊതു പ്രവർത്തകൻ കെ പി ഇസ്മത്ത് ഉദ്‌ഘാടനം നിർവ്വഹിച്ചു.ട്രഷറർ മുനീർ അബ്ദുല്ല ബൈലോ അവതരിപ്പിച്ചു, ചെയർമാൻ അബു അൽമാസ് വിഷയാവതരണവും നടത്തി.യോഗത്തിൽ മാധ്യമം മുൻ സീനിയർ എഡിറ്റർ സി കെ എ ജബ്ബാർ, കെ വി അബ്ദുൽ ജബ്ബാർ, കെ നജാദ്, പി നസീർ, ഷഫീക്ക് അറക്കകത്ത് , ജമാൽ സിറ്റി എന്നിവർ സംസാരിച്ചു.ട്രസ്റ്റ് ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും ടി അനസ് നന്ദിയും രേഖപ്പെടുത്തി.സി എച്ച് റാസിഖ് , ആഷിക് കെ എം , ശമൽ എംപി , നിസാർ സൂപ്പിയാർ , ഷറഫു ആനയിടുക്ക് , റഫീഖ് തുർക്കി, നൗഷാദ് പുത്തലോൺ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ അവതരിപ്പിച്ച പാനൽ ഏക കണ്ഠമായി അംഗീകരിച്ച് താഴെ ചേർത്തവരെ ഭവന സല്ലാപ ഭാരവാഹികളായി തിരഞ്ഞെടുത്തു. രക്ഷാധികാരികൾ : ഡോ. ഖലീൽ ചൊവ്വ, ഡോ. പി സലീം, പി കെ ഇസ്മത്ത്, എം കെ ന...

ഉത്സവകാല വിലനിയന്ത്രണത്തിന് ഇടപെടല്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍. Newsofkeralam

Image
  • കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്ക് ജില്ലയില്‍ തുടക്കം ഉത്സവകാലത്തെ വിലനിയന്ത്രണത്തിന് കണ്‍സ്യൂമര്‍ഫെഡും പൊതുവിതരണ വകുപ്പും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെന്നു ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. തൃക്കണ്ണമംഗല്‍ കൊട്ടാരക്കര മുനിസിപ്പല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ്-പുതുവത്സര സഹകരണവിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സബ്‌സിഡികള്‍ വിപുലീകരിച്ചു. ഭക്ഷ്യഉല്പാദനത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങളേക്കാള്‍ വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.കൊട്ടാരക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീനാ ഉമ്മന്‍ അദ്ധ്യക്ഷയായി. ആദ്യവില്പന മന്ത്രി നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വിപണിയിലും 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് ക്രിസ്മസ്-പുതുവത്സര വിപണനം.   ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങള്‍ സര്‍ക്കാര്‍സബ്‌സിഡിയോട...

ജില്ലാ ആശുപത്രി കണ്ണൂർ : (24/12/2025 ബുധൻ ) ഒ പി വിഭാഗങൾ.

Image
ജില്ലാ ആശുപത്രി കണ്ണൂർ :  (24/12/2025 ബുധൻ ) ഒ പി വിഭാഗങൾ. 🔵 *ശിശു രോഗ വിഭാഗം* 🩺 Dr ബിന്ദു  ⏰ 8 AM to 12:30 PM 🔵 *ഗൈനക്കോളജി* 🩺 Dr ഷീബ,ഷോണി,വൈഷ്ണ  ⏰ 8 AM to 12:30 PM 🔵 *ജനറൽ സർജറി* 🩺 Dr മോഹൻ കുമാർ  ⏰ 8 AM to 12:30 PM 🔵 *ഇ. എൻ. ടി.* 🩺 Dr ദിൽജു  ⏰ 8 AM to 12:30 PM 🔵 *ശ്വാസകോശ വിഭാഗം* 🩺 Dr നീതു  ⏰ 8 AM to 12:30 PM 🔵 *ഡെന്റൽ* 🩺Dr ദീപക്/സൻജിത്ത് ജോർജ്   ⏰8 AM to 12:30 PM 🔵 *നേത്ര രോഗ വിഭാഗം*  🩺Dr രാജേഷ്  ⏰8 AM to 12:30 PM 🔵 *പെയിൻ&പാലിയേറ്റീവ്* 🩺 Dr സുമിൻ മോഹൻ  ⏰ 8 AM to 12:30 PM 🔵 *എൻ.സി.ഡി(N.C.D)* 🩺 Dr വിമൽ രാജ്  ⏰ 8 AM to 12:30 PM *ഇല്ലാത്ത ഒ.പികൾ* 🔵കാർഡിയോളജി  🔵ഓങ്കോളജി  🔵നെഫ്റോളജി  🔵ത്വക്ക് രോഗ വിഭാഗം  🔵പി.എം.ആർ  🔵ഓർത്തോപീഡിക്ക്  🔵സൈക്യാട്രി  🔵ജനറൽ മെഡിസിൻ  🔴*പൊതു അവധി ദിനങ്ങൾ ഒഴികെയുള്ള എല്ലാ ബുധനാഴ്ച്ചയും കണ്ണൂർ താലൂക്കിൽ ഉൾപ്പെടുന്നവർക്ക് മെഡിക്കൽ ബോർഡ്‌ ഉണ്ടായിരിക്കുന്നതാണ്*🔴 *⚠️കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ ഉണ്ടായ...

മുഹമ്മദ് സിനാനെ ആദരിച്ചു.

Image
  കണ്ണൂർ: കഴിഞ്ഞ സൂപ്പർ ലീഗിൽ ബെസ്റ്റ് എമർജിംഗ് പ്ലെയർ ആയി തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സിനാനെ വെൽഫെയർ പാർട്ടി അത്താഴക്കുന്നു ഡിവിഷൻ കമ്മറ്റി ആദരിച്ചു. ജില്ലാ സിക്രട്ടറി മുഹമ്മദ് ഇംതിയാസ് ആദരവ് കൈമാറി. കോർ പ്പറേഷൻ കമ്മറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, എം.ഇബ്രാഹിം കുട്ടി, ബി.ഹസ്സൻ , ടി. അബ്ദുൽ സത്താർ, കുടുംബാംഗങ്ങളും പങ്കെടുത്തു.

വനിതാ കമ്മീഷൻ അദാലത്തിൽ 16 കേസുകൾ പരിഹരിച്ചു. Newsofkeralam

Image
  സംസ്ഥാന വനിതാകമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 63 കേസുകൾ പരിഗണിച്ചു. ഇതിൽ 16 എണ്ണം പരിഹരിച്ചു. ഏഴ് കേസുകൾ പോലീസ് റിപ്പോർട്ടിനായും നാലെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. മൂന്ന് കേസുകൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. 33 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കുടുംബ വിഷയങ്ങളിലുണ്ടാകുന്ന ആത്മഹത്യ തടയാൻ സാമൂഹ്യ ജാഗ്രത അനിവാര്യമാണെന്ന് അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുടുംബങ്ങളിൽ കൃത്യമായ ഇടവേളകളിൽ കൗൺസിലിംഗ് ലഭ്യമാക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കേണ്ട സാഹചര്യമുണ്ട്. വ്യക്തികൾ നേരിടുന്ന മാനസിക പ്രയാസങ്ങൾക്ക് വീട്ടന്തരീക്ഷത്തിൽതന്നെ പരിഹാരം കാണാൻ ഈ സംവിധാനം ഒരു പരിധി വരെ സഹായകരമാകും. മാനസികാരോഗ്യ പരിപാലനത്തിന് ആവശ്യമായ ബോധവത്കരണ പരിപാടികൾ പി എച്ച് സി കളിൽ ശക്തമാക്കണം. കുടുംബത്തിലുണ്ടാകുന്ന ചെറിയ വിഷയങ്ങൾ പോലും സ്ത്രീകളിൽ കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഇതിനായി പഞ്ചായത്തുകളിൽ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തി ആഴത്തിലുള്ള പ്രാദേശിക ...

ലോക പ്രശസ്ത ഖുർആൻ പണ്ഡിതനും അറിയപ്പെടുന്ന ഖാരിയുമായ അബ്ദുന്നാസ്സിർ ഹറക് (ഈജിപ്ത്) കണ്ണൂർ സിറ്റി മൈതാനപ്പള്ളിയിൽ ഖുർആൻ പാരായണ വിരുന്നിനായി എത്തുന്നു.

Image
👤  അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക് കണ്ണൂർ : ലോക പ്രശസ്ത ഖുർആൻ പണ്ഡിതനും അറിയപ്പെടുന്ന ഖാരിയുമായ അബ്ദുന്നാസ്സിർ ഹറക് (ഈജിപ്ത്) കണ്ണൂർ സിറ്റി മൈതാനപ്പള്ളിയിൽ ഖുർആൻ പാരായണ വിരുന്നിനായി എത്തുന്നു. ഡിസംബർ 23, 24 തിയ്യതികളിൽ മൈതാനപ്പള്ളി ഗ്രൗണ്ടിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് ഖുർആൻ പ്രഭാഷണവും, എക്സിബിഷനും, ഖുർആൻ പാരായണ മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും ഒരുക്കിയിട്ടുള്ളത്. ഖാരി അബ്ദുൽ അസീസ് അൽ ഫലാഹി, ഖാരി സൽമാൻ അൽ ഫലാഹി, പ്രമുഖ വാഗ്മി അഹമ്മദ് കബീർ ബാഖവി, അബു ശമ്മാസ് അലി മൗലവി എന്നിവരും പരിപാടിയിൽ പങ്കെടുക്കും. വിശാലമായ കാർ പാർക്കിംഗ് സൗകര്യവും സ്ത്രീകൾക്ക് പരിപാടി വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദികടലായി അൽ ജാമിഅ അൽ ഇസ്ലാമിയ നൂറുൽ ഉലൂം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത് 24-12-2025 ബുധനാഴ്ച. യുഡിഎഫ് ജില്ലയിൽ നേടിയത് ചരിത്ര വിജയം:അഡ്വ മാർട്ടിൻ ജോർജ്; സിപിഎം വോട്ടുകൾ ബിജെപിക്ക് മറിഞ്ഞു.   

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ: സാംസ്‌കാരിക സായാഹ്നങ്ങൾക്ക് തുടക്കം. Newsofkeralam

Image
  ബേക്കൽ അന്തരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായി സാംസ്‌കാരിക സായാഹനത്തിന് തുടക്കമായി. സാംസ്‌കാരിക സായാഹ്നത്തിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി ഷാജി കുമാർ നിർവഹിച്ചു. പ്രേമ സല്ലാപം പഴയ കാലഘട്ടത്തിലും പുതിയ കാലഘട്ടത്തിലും എന്ന വിഷയത്തിലൂന്നിയാണ് പ്രഭാഷണം നടത്തിയത്. സംഘാടക സമിതി എക്സിക്യൂട്ടീവ് മെമ്പർ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി. സാംസ്കാരിക സമിതി കൺവീനർ അജയൻ പനയാൽ സ്വാഗതം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ സി.എച്ച് കുഞ്ഞബു ഡിസംബർ 20 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ പരിപാടികൾ വിശദീകരിച്ചു. ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തിൽ വിവിധ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നാളെ ഡിസംബർ 22 ന് മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം പ്രഭാഷണം നടത്തും.

കെ.പി. താഹിർ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആകും.

Image
  👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക് കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി വാരം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ പി താഹിറിനെ മുസ്ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് തീരുമാനിച്ചു . കണ്ണൂർ ബാഫഖി സൗധത്തിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗത്തിൽ വച്ചാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായിയാണ് താഹിറിന്റെ പേര് പ്രഖ്യാപിച്ചത്. കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത് 24-12-2025 ബുധനാഴ്ച. യുഡിഎഫ് ജില്ലയിൽ നേടിയത് ചരിത്ര വിജയം:അഡ്വ മാർട്ടിൻ ജോർജ്; സിപിഎം വോട്ടുകൾ ബിജെപിക്ക് മറിഞ്ഞു.   

കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കി നികുതി സ്വീകരിക്കുന്നതിന് 50,000/- രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. Newsofkeralam

Image
  കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കി നികുതി അടയ്ക്കുന്നതിന് 50,000/ രൂപ കൈക്കൂലി വാങ്ങിയ പാമ്പാടുംമ്പാറ പഞ്ചായത്തിലെ ഓവര്‍സിയറും ഉടുമ്പന്‍ഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള ഇടുക്കി സേനാപതി സ്വദേശിയായ വിഷ്ണു.എച്ച് നെ വിജിലന്‍സ് ഇന്ന് (20/12/2025) കൈയ്യോടെ പിടികൂടി. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ഞ്ചോല സ്വദേശിയായ പരാതിക്കാരന്‍ ചതുരംഗപ്പാറ വില്ലേജില്‍ വാങ്ങിയ വസ്തുവില്‍ നിലവിലുണ്ടായിരുന്ന കടമുറി വിപുലീകരിയ്ക്കുന്നതിന് പ്ലാന്‍ തയ്യാറാക്കി ഉടുമ്പന്‍ഞ്ചോല ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കെട്ടിടത്തിന്റെ റോഡില്‍ നിന്നുള്ള അകലത്തില്‍ അവ്യക്തതയുള്ളതിനാല്‍ അപാകതകള്‍ പരിഹരിച്ച് അപേക്ഷ വീണ്ടും സമര്‍പ്പിയ്ക്കാന്‍ പഞ്ചായത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയ എന്‍ജിനിയര്‍ പ്ലാനിലെ അപാകതകള്‍ പരിഹരിച്ച ശേഷം പഞ്ചായത്തിലെ ഓവര്‍സിയറായ വിഷ്ണുവിനെ നേരില്‍ കണ്ടിരുന്നു. ആ സമയം കെട്ടിടത്തിന്റെ കൂടുതലായി നിര്‍മ്മിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം റെഗുലറൈസ് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയെന്നും അപ്പോള്‍ കെട്ടിട നികുതി സ്വീക...

മരക്കാർകണ്ടി ഒറ്റമാവിൽ താമസിക്കുന്ന ശാദുലി മൻസിലിൽ അബ്ദുൽ റസാഖ് ഹാജി (ശാദുലി മുഖദിം -75 ) നിര്യാതനായി

Image
കണ്ണൂർ: മരക്കാർകണ്ടി ഒറ്റമാവിൽ താമസിക്കുന്ന ശാദുലി മൻസിലിൽ അബ്ദുൽ റസാഖ് ഹാജി (ശാദുലി മുഖദിം -75 ) നിര്യാതനായി. ദീർഘകാലം ആടൂർ ഈസ്റ്റ് എൽ.പി സ്കൂൾ അറബി അധ്യാപകനായിരുന്നു. കണ്ണൂർ , തായത്തെരു ശാദുലിപള്ളി പ്രസിഡന്റായിരുന്നു. കൊച്ചിപള്ളി കമ്മിറ്റി മുൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : മറിയം ടി. മക്കൾ: ഷെഫീക്ക, ഫാറൂഖ് (ബഹ്‌റൈൻ), നൗഫൽ (മസ്‌കറ്റ്), ഫായിസ് (ഇലക്ട്രിക്ക് വർക്ക്), സുമയ്യ, ഫാസി (ബാംഗ്ലൂർ), സ്വാലിഹ് കാമിൽ സക്കാഫി ബാഖവി (മുദരിസ്‌, ധർമ്മടം). മരുമക്കൾ: ലത്തീഫ് എസ്എപി (മുട്ടം), മുഹമ്മദ് ഫിറോസ് (മാനേജർ, കേരളാ ഗ്രാമീണ ബാങ്ക്, മയ്യിൽ). ഖബറടക്കം ഞായറാഴ്ച.

കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത് 24-12-2025 ബുധനാഴ്ച.

Image
  കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഇ-ചലാൻ അദാലത്ത് 24-12-2025 ബുധനാഴ്ച തലശ്ശേരി ആർ.ടി ഓഫീസിനോടനുബന്ധിച്ചുള്ള ഹാളിൽ വച്ച് നടത്തുന്നതാണ്. പലകാരണങ്ങളാൽ ചലാനുകൾ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവ ഉദാഹരണത്തിന് ആർസി ബുക്കിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവർ, ആർസി ഓണർ വിദേശത്ത് ആയതിനാൽ ചലാൻ അടക്കാൻ ശ്രമിക്കുമ്പോൾ ഒടിപി ലഭിക്കാത്തതിനാൽ അടക്കാൻ പറ്റാത്തവർ എംവിഡിയുടെയും പോലീസിന്റെയും ചലാൻ അടക്കാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് അടക്കാൻ പോകാത്തവർ പ്രയോജനപ്പെടുന്നതാണ് ഈ അദാലത്ത്. കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും ഒരുമിച്ച് നടത്തുന്ന ഈ അദാലത്തിൽ പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്, സമയം രാവിലെ 10.30 മണി മുതൽ വൈകിട്ട് 4.00 മണി വരെ. ചലാൻ അടയ്ക്കാൻ വരുന്നവർക്ക് എടിഎം, ക്രെഡിറ്റ്‌, ഡെബിറ്റ് കാർഡ് വഴിയോ ജിപേ പോലെയുള്ള യുപിഐ ആപ്പ് വഴിയോ മാത്രമാണ് പിഴ അടയ്ക്കാൻ സാധിക്കുക.

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്; കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി. Newsofkeralam

Image
  മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് ശ്രീനിവാസന്‍. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ അധികമില്ല.  മുഖ്യമന്ത്രിയുടെ അനുശോചനം പൂർണമായും :  മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ്  മറയുന്നത്. പച്ച മനുഷ്യൻ്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചത്.താൻ പ്...

യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല, ശ്രീനിവാസന്റെ വിയോ​ഗത്തിൽ അനുശോചിച്ച് മോഹൻലാൽ. Newsofkeralam

Image
  തന്റെ പ്രിയസുഹ‍ൃത്ത് ശ്രീനിവാസന്റെ വിയോ​ഗത്തിൽ അനുശോചിച്ച് മോഹൻലാൽ. തന്റെ  ഫേസ്ബുക്ക് കുറുപ്പിലാണ് മോഹൻലാൽ പ്രതികരിച്ചത്. നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പരാമർശിച്ചുകൊണ്ടാണ് മോഹൻലാൽ അനുശോചിച്ചത്. മദ്ധ്യവർ​ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും തന്റെ ചിത്രങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള കഴിവ് ശ്രീനിവാസനുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റേത് അനുഗ്രഹീത രചനാ വൈഭവമാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:  യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽ...

വാഹനങ്ങള്‍ ഓണ്‍ലൈനായി ലേലം ചെയ്യുന്നു. newsofkeralam

Image
  ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ എ ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതുമായ ജില്ലയിലെ 14 വര്‍ഷം പൂര്‍ത്തിയായ കെ.എല്‍ 01 ബി.സി 3160 റ്റാറ്റാ എല്‍പി 410 ക്വിക്ക് റെസ്‌പോണ്‍സ് വാന്‍, കെ.എല്‍ 29 ഡി 4346 റ്റാറ്റാ എല്‍പി 912 ബസ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ എം.എസ്.റ്റി.സി പോര്‍ട്ടല്‍ മുഖന ഡിസംബര്‍ 24 രാവിലെ 11 മണി മുതല്‍ 04.30 വരെ ഓണ്‍ലൈനായി ലേലം നടത്തും. ഫോൺ: 0477 2239326.

ജില്ലാ ആശുപത്രി കണ്ണൂർ* (19/12/2025 വെള്ളി ) ഒ പി വിഭാഗങ്ങൾ.

Image
  *🏥 ജില്ലാ ആശുപത്രി കണ്ണൂർ*   (19/12/2025 വെള്ളി )  ഒ പി വിഭാഗങ്ങൾ.   *☎️ 04972731555* 🔵 *ജനറൽ മെഡിസിൻ* 🩺 Dr അഭിലാഷ്/പ്രിയങ്ക  ⏰ 8 AM to 12:30 PM 🔵 *ശിശു രോഗ വിഭാഗം* 🩺 Dr സുരേഷ് ബാബു   ⏰ 8 AM to 12:30 PM 🔵 *ഗൈനക്കോളജി* 🩺 Dr ഷീബ,ഷോണി,വൈഷ്ണ  ⏰ 8 AM to 12:30 PM 🔵 *ഓർത്തോപീഡിക്ക്* 🩺Dr അജിത്  ⏰️8 AM to 12:30 PM 🔵 *ഇ.എൻ.ടി* 🩺 Dr ഷിത  ⏰ 8 AM to 12:30 PM 🔵 *നേത്ര രോഗ വിഭാഗം*  🩺Dr ജെയ്സി  ⏰8 AM to 12:30 PM 🔵 *ശ്വാസകോശ വിഭാഗം* 🩺 Dr നീതു  ⏰ 8 AM to 12:30 PM 🔵 *ഡെന്റൽ* 🩺 Dr സൻജിത് ജോർജ്/ദീപക്  ⏰ 8 AM to 12:30 PM 🔵 *റേഡിയേഷൻ ഓങ്കോളജി*        *പെയിൻ&പാലിയേറ്റീവ്* 🩺 Dr ദിവ്യ  ⏰ 8 AM to 12:30 PM 🔵 *എൻ.സി.ഡി(N.C.D)* 🩺 Dr വിമൽ രാജ്  ⏰ 8 AM to 12:30 PM 🔵 *ഫിസിക്കൽ മെഡിസിൻ&റീഹാബ്* 🩺 Dr ശോഭീ കൃഷ്ണ ⏰ 8 AM to 12:30 PM ⚫️ *സൂപ്പർ സ്പെഷ്യലിറ്റി വിഭാഗം*⚫️ 🔵 *നെഫ്റോളജി* 🩺 Dr രോഹിത് രാജ്  ⏰ 8 AM to 12:30 PM *ഇല്ലാത്ത ഒപികൾ* 🔵കാർഡിയോളജി  🔵ജനറൽ സർജറി  🔵സൈക്...

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍. Newsofkeralam

Image
  *മന്ത്രിസഭായോഗ തീരുമാനങ്ങള്‍* *മുഖ്യമന്ത്രിയുടെ ഓഫീസ്* *17/12/2025* *------------------------* *ധനസഹായം* രാത്രികാല പട്രോളിംഗ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ച് കാൽ മുറിച്ചുമാറ്റിയ കാസർഗോഡ് ജില്ലയിലെ ഹാർബർ റസ്ക്യൂ ഗാർഡ് ബിനീഷ് എംന് നേരത്തെ അനുവദിച്ച 55,000 രൂപയുടെ ധനസഹായത്തിന് പുറമെ 5 ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും. *ഓണറേറിയം വർദ്ധിപ്പിച്ചു* പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 18 മോഡൽ പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു. ടീച്ചർക്ക് 13,000 രൂപയായും, ആയ/ഹെൽപ്പർക്ക് 9000 രൂപയായുമാണ് പ്രതിമാസം ഓണറേറിയം വർദ്ധിപ്പിച്ചത്. *തസ്തിക* കോഴിക്കോട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലന്‍റേഷന്‍റെ ഒന്നാം ഘട്ടത്തിലേക്ക് തസ്തികകള്‍ അനുവദിച്ചു. പ്രഫസര്‍- 14, അസോസിയേറ്റ് പ്രഫസര്‍ -7, അസിസ്റ്റന്‍റ് പ്രഫസര്‍ - 39 എന്നിങ്ങനെയാണിത്.  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ അവയവദാന പദ്ധതിയുടെ തുടർ നടത്തിപ്പിന് ഒരു ട്രാൻസ്‌പ്ലാന്റ്റ് കോർഡിനേറ്റർ തസ്തിക നിലനിർത്തും. മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിലെ കാര...

ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറി ക്കാനുളള നീക്കം ചെറുക്കും: സണ്ണി ജോസഫ്. Newsofkeralam

Image
  കണ്ണൂർ: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് ഭേദഗതി ബില്ലിനെതി രെയുള്ള സംസ്ഥാന തല പ്രക്ഷോഭ ത്തിൻ്റെ ഉദ്ഘാടനം കെപിസിസി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് കണ്ണൂരിൽ നിർവഹിച്ചു. മഹാത്മാഗാന്ധിയുടെ ഓർമ്മകളെ പ്പോലും തകർക്കാനുള്ള ബി ജെ പി യുടെ ശ്രമമാണിത്. ലക്ഷക്കണക്കിന് സാധാരണക്കാരുടെയും പാവപ്പെട്ട തൊഴിലാ ളികളുടേയും ജീവിതോ പാധി യാണ് ഇതു മൂലം തകരുന്നത്. കോൺഗ്ര സ് സർക്കാർ പാവങ്ങൾക്ക് വേണ്ടി കൊണ്ടുവന്ന എല്ലാ പദ്ധതി കളും ഒന്നൊന്നായി കേന്ദ്ര സർ ക്കാർ തകർക്കു കയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരും സണ്ണി ജോസഫ് പറഞ്ഞു.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു .നേതാക്കളായ രാജീവൻ എളയാവൂർ ,എം പി ഉണ്ണികൃഷ്ണൻ ,റിജിൽ മാക്കുറ്റി ,വി വി പുരുഷോത്തമൻ , കെ പ്രമോദ് ,മുഹമ്മദ് ബ്ലാത്തൂർ ,ടി ജയകൃഷ്ണൻ , അമൃത രാമകൃഷ്ണൻ , അഡ്വ.വി പി അബ്ദുൽ റഷീദ് ,സുരേഷ് ബാബു എളയാവൂർ, എം കെ മോഹനൻ , അഡ്വ.റഷീദ് കവ്വായി ,കെ ബാലകൃഷ്ണൻ രാജീവൻ പാനുണ്ട , സി ടി ഗിരിജ ,ജോഷി കണ്ടത്തിൽ , ഡോ.ജോസ് പ്ലാന്തോട്ടം ,ശ്രീജ മഠത്തിൽ ,കാട്ടാമ്പള്ളി രാമചന്ദ്രൻ , കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കൊത്ത് , കെ ഒ സുരേന്ദ്രൻ മാസ്റ്റർ ,കൂക്കിരി രാജേഷ്...

കൊളവല്ലൂർ പാറാട് വെച്ച് മാരകായുധവുമായി അക്രമം; അഞ്ചു പേരെ പോലീസ് പിടികൂടി. Newsofkeralam

Image
  കൊളവല്ലൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള വിജയാഘോഷത്തിന്റെ സമയത്ത് നാട്ടുകാർക്ക് നേരെയും പോലീസിന് നേരെയും മാരകായുധവുമായി ആക്രമണം നടത്തിയ പ്രതികളിലെ അഞ്ചുപേരെ കൂത്തുപറമ്പ് എസിപി സ്‌ക്വാഡും കൊളവല്ലൂർ പോലീസും ചേർന്ന് മൈസൂരിൽ വെച്ച് പിടികൂടി.പാറാട് സ്വദേശികളായ ശരത്ത്, ശ്രീജിൽ, അശ്വന്ത്, ശ്രേയസ്സ്, അതുൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട 7 പേരെ മുൻപ് പിടികൂടിയിരുന്നു.പ്രതികൾ വാൾ വീശി പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മൈസൂരിൽ വെച്ച് പിടികൂടിയത്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഐ.പി.എസ്, കൂത്തുപറമ്പ് എസിപി ആസാദ് എം.പി, കൊളവല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു പി എന്നിവരുടെ നിർദ്ദേശപ്രകാരം കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്തുപറമ്പ് എസിപി സ്‌ക്വാഡ് അംഗങ്ങളും കൊളവല്ലൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

തിരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ കഴിഞ്ഞു; ഏവർക്കും നന്ദി - തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. Newsofkeralam

Image
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നന്ദി അറിയിച്ചു. ഏകദേശം ഒന്നര വർഷം മുൻപ് ആരംഭിച്ച വാർഡ് പുനർവിഭജനവും, രണ്ടുഘട്ടമായി നടത്തിയ വോട്ടെടുപ്പും, വോട്ടെണ്ണലും ഉൾപ്പെടെയുള്ള സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സുഗമവും പ്രശ്നരഹിതവുമായി പൂർത്തിയാക്കാനായി. സമാധാനപരമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ സഹകരിച്ച മുഴുവൻ സമ്മതിദായകർക്കും, സ്ഥാനാർത്ഥികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും കമ്മീഷണർ നന്ദി അറിയിച്ചു.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളുടെയും ജില്ലാ ഭരണകൂടങ്ങളുടേയും തദ്ദേശസ്ഥാപന ഭരണ സംവിധാനങ്ങളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കൃത്യമായ ഏകോപനത്തോടെ തദ്ദേശതിരഞ്ഞെടുപ്പ് പൂർത്തിയാക്കാനായത്. മാതൃകാപെരുമാറ്റച്ചട്ടം, ഹരിതചട്ടം, ക്രമസമാധാനം എന്നിവ പാലിച്ച് തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ കഴിഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ച തിരഞ്ഞെടു...

അന്തർദേശീയ മയക്കുമരുന്ന് ശൃംഖലയിലെ ഒരു പ്രധാന കണ്ണി വയനാട് എക്സൈസ് ടീമിൻ്റെ പിടിയിൽ.

Image
   കേരളത്തിലും ബാംഗ്ലൂരുമടക്കമുള്ള പ്രദേശങ്ങളിൽ മയക്കുമരുന്ന് വിതരണത്തിൽ ഏർപ്പെട്ടിരുന്ന അന്തർദേശീയ സംഘത്തിലെ ഒരു പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമിനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വയനാട് ജില്ലാ എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 

യുഡിഎഫ് തരംഗത്തിനിടയിലും എസ്ഡിപിഐ മുന്നേറ്റമുണ്ടാക്കി: സിപിഎ ലത്തീഫ്. Newsofkeralam

Image
  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിനിടയിലും ഒരു മുന്നണികളുടെയും സഹായമില്ലാതെ എസ്ഡിപിഐ ഒറ്റയ്ക്ക് നിന്ന് മുന്നേറ്റം ഉണ്ടാക്കിയതായി സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്.എസ്ഡിപിഐ വിജയപ്രതീക്ഷ വച്ചുപുലർത്തിയ നിരവധി വാർഡുകളിൽ ബിജെപിയെ പോലും കൂട്ടുപിടിച്ച് ഇടതുവലതു മുന്നണികൾ പാർട്ടിയുടെ വിജയത്തിനെതിരെ പ്രവർത്തിച്ചു. എസ്ഡിപിഐക്ക് സാധ്യതയുള്ള വാർഡുകളിലും സിറ്റിംഗ് വാർഡുകളിലും അധികാരവും പണവും ഉപയോഗിച്ച് പാർട്ടിയെ പരാജയപ്പെടുത്താൻ എല്ലാ മുന്നണികളും പരമാവധി പരിശ്രമിച്ചു. നികുതി ഭാരമേല്പിച്ച ഇടതു സർക്കാരിനെതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായി. ഈ തരംഗത്തിനിടയിലും നില മെച്ചപ്പെടുത്താൻ പാർട്ടി പ്രവർത്തകർക്ക് സാധിച്ചു. രണ്ട് കോർപ്പറേഷനുകളിലും 8 നഗരസഭകളിലും 91 ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലുമായി 102 ജനപ്രതികളാണ് ഇത്തവണ പാർട്ടിക്ക് ഉള്ളത്. മുന്നൂറിലധികം വാർഡുകളിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും പാർട്ടി നേടി. അൻപതിലധികം വാർഡുകളിൽ പത്തിൽ താഴെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 100നും 200നും ഇടയിൽ വോട്ട് നേടിയ ആയിരത്തിലധികം വാർഡുകളുണ്ട്. അഞ്...

യുഡിഎഫ് ജില്ലയിൽ നേടിയത് ചരിത്ര വിജയം:അഡ്വ മാർട്ടിൻ ജോർജ്; സിപിഎം വോട്ടുകൾ ബിജെപിക്ക് മറിഞ്ഞു. Newsofkeralam

Image
  കണ്ണൂർ : കണ്ണൂർ ജില്ലയിൽ യുഡിഎഫ് നേടിയത് ചരിത്ര വിജയമാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും നേരിട്ട് പ്രചരണത്തിനെത്തി ഭരണ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ചിട്ടും എൽഡിഎഫിന് ഒരു ചലനവും സൃഷ്ടിക്കാനായില്ല. കണ്ണൂർ കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കേണ്ടത് അഭിമാന പ്രശ്നമായി കണ്ട മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും മുൻകാലങ്ങളിലെക്കാൾ വലിയ തിരിച്ചടിയാണ് വോട്ടർമാർ നൽകിയത്. പതിറ്റാണ്ടുകളോളം എൽഡിഎഫ് കുത്തകയാക്കി വെച്ചിരുന്ന ഒട്ടേറെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തു എന്ന് മാത്രമല്ല മെമ്പർമാരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്. യുഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ നീക്കുപോക്ക് അവർക്കുതന്നെ വിനയായി മാറിയതാണ് കണ്ണൂർ കോർപ്പറേഷനിലടക്കം കണ്ടത്. സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ടെമ്പിൾ വാർഡിൽ ബിജെപി വിജയിക്കാനും സിപിഎം മൂന്നാം സ്ഥാനത്തെത്താനുമിടയാക്കിയ വോട്ടുനില പരിശോധിച്ചാൽ സിപിഎം അണികളുടെ വോട്ട് ബിജെപിക്ക് മറിഞ്...

റെയില്‍വേ ഗേറ്റ് അടച്ചിടും. Newsofkeralam

Image
കാസർഗോഡ്: കുമ്പള - മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ഗേറ്റ് (എല്‍.സി 289) റെയില്‍വേയുടെ അടിയന്തര അറ്റകുറ്റ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഡിസംബര്‍ 17 രാവിലെ എട്ട് മുതല്‍ ഡിസംബര്‍ 18 വൈകുന്നേരം ആറ് വരെ അടച്ചിടും സൗത്ത് റെയില്‍വേ അറിയിച്ചു. വാഹന ഗതാഗതം എല്‍.സി 291 (മഞ്ചേശ്വരം ഗേറ്റ്), എല്‍.സി 288 (ഉപ്പള ഗേറ്റ്) എന്നിവ വഴി തിരിച്ച് വിടണമെന്ന് സതേണ്‍ റെയില്‍വേ പി.ജി.ടി ഡിവിഷന്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു.  

തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (2025 ഡിസംബര്‍ 13). 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. Newsofkeralam

Image
തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (2025 ഡിസംബര്‍ 13). 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.  പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ലൈവ് അപ്ഡേറ്റുകൾ അറിയാൻ https://sec.kerala.gov.in   https://trend.sec.kerala.gov.in https://lbtrend.kerala.gov.in https://trend.kerala.nic.in

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; പോലീസ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. Newsofkeralam

Image
  കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ (13.12.2025) നടക്കാനിരിക്കെ, ജില്ലയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ് ഉത്തരവിറക്കി. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലുമാണ് നടപടി. വിദ്യാർത്ഥികളുടെ പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പുകളെയും ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്നും, പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും പോലീസ് കർശന നിർദ്ദേശം നൽകി.  പോലീസ് പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്: 1) നിലവിലുള്ള നിയമ വ്യവസ്ഥകൾക്കും, ചട്ടങ്ങൾക്കും വിധേയമായി മാത്രമേ വിജയാഹ്ലാദ പരിപാടികൾ നടത്താവൂ. 2) ബന്ധപ്പെട്ട അധികാരികളുടെ മുൻകൂട്ടിയുള്ള അനുമതിയോടു കൂടി മാത്രമേ ഏതൊരു വിജയാഹ്ലാദ പരിപാടികളും നടത്താവൂ. 3) ഏതൊരു വിജയാഹ്ലാദ പരിപാടിക്കൊപ്പവും, ബന്ധപ്പെട്ട പാർട്ടി/സംഘടനയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികൾ ഉണ്ടായിരിക്കണമെന്നും, പ്രകടനങ്ങളും, പൊതുയോഗങ്ങളും പൂർണ...

കണ്ണൂർ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി. Newsofkeralam

Image
കണ്ണൂർ: തദ്ദേശസ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 12 വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

സിപിഎമ്മിന് മേധാവിത്വമുള്ള കണ്ണൂർ ജില്ലയിലെ പല പ്രദേശങ്ങളിലും വ്യാപകമായ കള്ളവോട്ടും അക്രമവും നടത്തിയതായി ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്. Newsofkeralam

Image
കണ്ണൂർ : സിപിഎമ്മിന് മേധാവിത്വമുള്ള കണ്ണൂർ ജില്ലയിലെ പല പ്രദേശങ്ങളിലും വ്യാപകമായ കള്ളവോട്ടും അക്രമവും നടത്തിയതായി ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ആന്തൂർ നഗരസഭയടക്കം സിപിഎം ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിൽ നിന്നും രാവിലെ തന്നെ യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഭവമുണ്ടായി. മലപ്പട്ടം,കുറ്റിയാട്ടൂർ ,മാതമംഗലം ,വെള്ളോറ ,വെള്ളോറ ,മാലൂർ ,പയ്യന്നൂർ എന്നീ പഞ്ചായത്തിലും സമാനമായ അക്രമങ്ങൾ അഴിച്ചു വിട്ടു. വനിതാ സ്ഥാനാർത്ഥികൾ പോലും പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. ബൂത്തിനകത്ത് വെച്ച് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് സിപിഎം പ്രവർത്തകർ അക്രമം നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം ഗൗരവത്തോടെ കാണേണ്ടതാണ്. സി പി എമ്മിൻ്റെ ജനാധിപത്യ ധ്വംസനങ്ങൾക്കു കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. പരാജയഭീതിയിലാണ് സിപിഎം നേതൃത്വത്തിന്റെ അറിവോടെ വ്യാപകമായി കള്ളവോട്ട് ചെയ്തതെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു ജനാധിപത്യത്തിൻ്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് തുടക്കം മുതൽ സിപിഎം സ്വീകരിച്ചത്. സിപിഎമ്മിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ പോലും ജനാധിപ...

ചലച്ചിത്രസംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാട് ജി എൽ പി എസിൽ വോട്ട് രേഖപ്പെടുത്തുന്നു.

Image
ചലച്ചിത്രസംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാട് ജി എൽ പി എസിൽ വോട്ട് രേഖപ്പെടുത്തുന്നു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

Image
മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (വെള്ളി) വോട്ടെണ്ണല്‍ ദിനമായ ശനിയാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

വോട്ടെണ്ണല്‍ മറ്റന്നാള്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Image
  തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ മറ്റന്നാള്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകള്‍ എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെ ആയിരിക്കും എണ്ണുക. ത്രിതല പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപന തലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ . സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക. വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം പോളിങ് സാധനങ്ങളും ഇ.വി.എമ്മും വിതരണകേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിക്കുക. 

വോട്ടവകാശം മറക്കാതെ വിനിയോഗിച്ച് വെള്ളി മൂപ്പൻ

Image
കണ്ണൂർ: പ്രായം 89 ആയെങ്കിലും വോട്ടെടുപ്പ് ദിനമായാൽ വെള്ളി മൂപ്പന് ചെറുപ്പക്കാരുടെ ചുറുചുറുക്കാണ്. രാവിലെ തന്നെ ഉന്നതിയിലുള്ള ബന്ധുക്കൾക്കൊപ്പം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തും. ഇത്തവണയും പതിവുപോലെ കെ.കെ വെള്ളി പയഞ്ചേരി എൽ.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. ഇരിട്ടി നഗരസഭയിലെ പന്ത്രണ്ടാം വാർഡ് അത്തിതട്ടിൽ ഉൾപ്പെട്ടതാണ് കൂളിപ്പാറ ഉന്നതി. പത്ത് വീടുകളിൽ നിന്നായി 34 വോട്ടർമാരാണ് വോട്ട് ചെയ്യാനെത്തിയത്. വെള്ളിമൂപ്പനൊപ്പം മുതിർന്ന വോട്ടറായ കണ്ണൻ മൂപ്പനും വോട്ട് രേഖപ്പെടുത്തി. പ്രായം കൂടിയ സ്ത്രീ വോട്ടറായ കെ.കെ ഓമനയും കന്നി വോട്ടർമാരായ ആറുപേരും പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പ് 2025 @ 4.25 PM കണ്ണൂർ ജില്ലയില്‍ പോളിംഗ് 70% കടന്നു

Image
  തദ്ദേശ തെരഞ്ഞെടുപ്പ് 2025   @ 4.25 PM ജില്ലയില്‍ പോളിംഗ് 70% കടന്നു തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 1461904 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: 813047 -72.36% (ആകെ : 11,25,540) വോട്ട് ചെയ്ത പുരുഷന്മാര്‍: 648854- 67.25% (ആകെ : 9,66,454) വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 3, 33.33% (ആകെ : 09) ബ്ലോക്ക് പഞ്ചായത്തുകള്‍ 1. പയ്യന്നൂര്‍: 72.28% 2. കല്യാശ്ശേരി: 70.67% 3. തളിപ്പറമ്പ്: 71.9% 4. ഇരിക്കൂര്‍: 70.38% 5. കണ്ണൂര്‍: 68.76% 6. എടക്കാട്: 72.84% 7. തലശ്ശേരി: 72.16% 8. കുത്തുപറമ്പ്: 70.9% 9. പാനൂര്‍: 70.72%  10. ഇരിട്ടി: 72.16% 11. പേരാവൂര്‍: 69.63% മുനിസിപ്പാലിറ്റികള്‍ 1. തളിപ്പറമ്പ്: 70.42% 2. കൂത്തുപറമ്പ്: 73.29% 3. പയ്യന്നൂര്‍: 73.35% 4. തലശ്ശേരി: 64.96% 5. ശ്രീകണ്ഠാപുരം: 71.06% 6. പാനൂര്‍: 60.13% 7. ഇരിട്ടി: 73.78% 8. ആന്തൂര്‍: 82.51% കണ്ണൂര്‍ കോര്‍പ്പറേഷന്‍: 62%

ഇരട്ടി സന്തോഷം; കന്നിവോട്ടിട്ട് ഇരട്ട സഹോദരിമാര്‍. Newsofkeralam

Image
കാസർഗോഡ്: കന്നി വോട്ട് രേഖപ്പെടുത്തിയ സന്തോഷത്തിലാണ് കോളംകുളത്തെ ഇരട്ടസഹോദരിമാരായ ഹരിചന്ദനയും ഹരിനന്ദനയും. ഒരേപോലത്തെ വസ്ത്രമണിഞ്ഞ് ഇരുവരും ഒരുമിച്ച് ബൂത്തിലെത്തിയപ്പോള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും അതൊരു കൗതുക കാഴ്ചയായി. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ പെരിയങ്ങാനം ഗവണ്മെന്റ് എല്‍.പി. സ്‌കൂളിലാണ് ഇരുവരും തങ്ങളുടെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഈ ഇരട്ട സഹോദരിമാര്‍. ജനാധിപത്യ പക്രിയയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഹരിചന്ദനയും ഹരിനന്ദനയും.