Posts

വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ് : 2023 ഓടെ കേരളത്തിൽ 50 പാലങ്ങൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമാകും.

Image
  • പരപ്പുഴ പാലം നാടിന് സമർപ്പിച്ചു വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള  സൗന്ദര്യവത്കരണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മണലൂർ മണ്ഡലത്തിലെ അമല നഗർ - പാവറട്ടി റോഡിൽ സ്ഥിതി ചെയ്യുന്ന പരപ്പുഴ പാലം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. 2023 ഓടെ സംസ്ഥാനത്തെ 50 പാലങ്ങൾ  സൗന്ദര്യവത്കരണത്തിന്റെ ഭാഗമാകും. ആദ്യഘട്ടത്തിൽ കോഴിക്കോട് ഫറൂഖ്, കായംകുളം കൂട്ടാംവാതുക്കൽ കടവ് പാലം, ഹരിപ്പാട് വലിയഴീക്കീൽ പാലം തുടങ്ങി 19 പാലങ്ങളാണ് ദീപാലംകൃതമായിട്ടുള്ളത്. ബ്രിഡ്ജ് ടൂറിസം കേരളത്തിന്റെ സാംസ്കാരിക, സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  ഗുരുവായൂർ മേൽപ്പാലത്തിന്റെ പണികൾ പുരോഗമിക്കുന്നതിനാൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പരപ്പുഴ പാലം സമയബന്ധിതമായി പൂർത്തീകരിച്ചത് ഏറെ പ്രതിസന്ധികൾ മറികടന്നാണെന്ന്  പ്രവർത്തനത്തിൽ പങ്കാളികളായവരെ അനുമോദിച്ച് മന്ത്രി പറഞ്ഞു. 3 കോടി രൂപ ചെലവിൽ പൊതുമരാമത്ത്...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട : കാസർക്കോട് സ്വദേശിയിൽ നിന്നും 1043 ഗ്രാം സ്വർണം, അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം സ്വർണം.

Image
  കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.  കാസർക്കോട് സ്വദേശിയിൽ  നിന്നും 1043 ഗ്രാം സ്വർണം, അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന ജി 8 - 58 വിമാനത്തിൽ എത്തിയ കാസർകോട്  പള്ളിക്കര സ്വദേശി  അർഷാദ് മൊവ്വലിൽ നിന്നാണ് 55,38,330 രൂപ വിലവരുന്ന 1043 ഗ്രാം സ്വർണം പിടികൂടിയത്. മലാശയത്തിൽ 1165 ഗ്രാം നാല് ഗുളികകളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം തൂക്കമുള്ള ഒരു പാക്കറ്റിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെത്തി.  വേർതിരിച്ചെടുത്തപ്പോൾ വിപണി മൂല്യം 39,77,190 രൂപ വിലവരുന്ന 749 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് കണ്ടെടുത്തത്. ഡെപ്യൂട്ടി കമ്മീഷണർ സി.വി ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ.വി ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ  പ്രകാശൻ, ശ്രീവിദ്യ സുധീർ, ഗീതാകുമാരി, ഇൻസ്‌പെക്ടർമാരായ  നിഖിൽ കെ.ആർ, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂർ, ഹെഡ് ഹവിൽദാർ വത്സല എം.വി,  ഓഫിസ് സ്റ്റാ...

ലഹരിക്കെതിരെ സന്ദേശവുമായി എക്സൈസ് വകുപ്പ് : ലഹരി ഉപയോഗിക്കുന്നതിലൂടെ ഓരോ അവയവങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ വിശദമായി ചിത്രങ്ങളിലൂടെ നല്‍കിയിട്ടുണ്ട്.

Image
  ലഹരിക്കെതിരായ വിവിധ  രൂപങ്ങളും ശബ്ദ സന്ദേശങ്ങളും ഒരുക്കി കാഴ്ചക്കാര്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുകയാണ് കയ്യൂര്‍ ഫെസ്റ്റില്‍ എക്സൈസ് വകുപ്പ്. കാസര്‍കോട് എക്സൈസ് വകുപ്പ് സജ്ജീകരിച്ച വിമുക്തി മിഷന്‍ സ്റ്റാളില്‍ ലഹരിക്കെതിരായ ബോധവത്ക്കരണ വിഷയങ്ങളാണ് കാഴ്ചക്കാരനെ കാത്തിരിക്കുന്നത്. പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലൂടെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ആദ്യം ഒരുക്കിയിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നതിലൂടെ ഓരോ അവയവങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ വിശദമായി ചിത്രങ്ങളിലൂടെ നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ വിവിധ കൂട്ടായ്മകളെ കുറിച്ചുള്ള വാര്‍ത്തകളും ലഹരിയുടെ പിടിയില്‍ അരങ്ങേറിയ അപകടങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടുന്ന വാര്‍ത്തകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. വിമുക്തി മിഷന്റെ ലക്ഷ്യങ്ങളും ഡി-അഡിക്ഷന്‍ സെന്ററുകളുടെ വിശദ വിവരങ്ങളും കാണാം. ലഹരിയുടെ പിടിയിലമരുന്ന ജീവിതങ്ങളെ കുറിച്ചുള്ള വലിയ രൂപങ്ങളാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. വിമുക്തി മാനേജര്‍ ഇന്‍ ചാര്‍ജ് ടോണി എസ് ഐസക്, ഹൊസ്ദുര്‍ഗ് അസി.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ...

ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
   • ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൈപ്പക്കയിൽമെട്ട, കൈപ്പക്കയിൽമെട്ട പള്ളി, കോയ്യോട്ടുപാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.  • കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല എച്ച് എസ്, വെള്ളൂരില്ലം, അമല ആർകേഡ്, സുഷമ, പനോന്നേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30വരെ വൈദ്യുതി മുടങ്ങും.  • പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ പഞ്ചായത്ത്, മെർലി, വേളാപുരം, കോളനി, തച്ചൻ തറവാട്, നരയൻകുളം, പമ്പാല, മഞ്ഞക്കുളം, അയിക്കൽ, പുലക്കരവയൽ എന്നീ ഭാഗങ്ങളിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. • ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ വളക്കൈ, കൈതക്കടവ്, ഹണി കോംപ്ലക്സ്, ചെമ്പിലേരി, മുങ്ങ ചെങ്ങളായി, അരിമ്പ്ര, നെല്ലിക്കുന്ന്, നെല്ലിക്കുന്ന് ആശ്രമം എന്നീ ഭാഗങ്ങളിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരൊഗികമായി വൈദ്യുതി മുടങ്ങും. • വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ദേശബന്ധു, കിണർ, ആമ്പിലാട്, ചേരിക്കമ്പനി, എസ്റ്റേറ്റ് കനാൽക്കര എന്നീ ട...

സർട്ടിഫിക്കറ്റ് തിരികെ നൽകാത്തതിനാൽ ജോലി നഷ്ടമായെന്ന വാർത്ത: പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  പാലക്കാട് സർക്കാർ നഴ്സിങ് സ്‌കൂളിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരികെ നൽകാത്തതിനാൽ അട്ടപ്പാടി ഷോളയൂർ കാരയൂരിലെ ആദിവാസി യുവതിയായ ആരതിക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലെ ഇന്റർവ്യൂയിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ യഥാസമയം ഹാജരാക്കുവാൻ സാധിക്കാതെ ജോലി നഷ്ടമായി എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടിജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിന്മേൽ അടിയന്തിര അന്വേഷണം നടത്തി ഓരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ പാലക്കാട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്കും ,  പാലക്കാട് ഗവ. നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പാളിനും നിർദ്ദേശം നൽകി.

കണ്ണൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി.

Image
കണ്ണൂർ : കണ്ണൂർ  താണ മുഴത്തടം ജബലിൽ താമസിക്കുന്ന അംജദ് ഫാറൂഖ്  (40) അബുദാബിയിൽ നിര്യാതനായി. ഭാര്യ  : സിപി റംഷീന കാഞ്ഞിരോട്. മക്കൾ : തൽബിയ, അസ്മ, സാറ. തൂശികണ്ണൻ ഫാറൂഖ് ഹാജിയുടെയും  വാരം  ഡിവി ആയിഷയുടെയും  മകനാണ്. സഹോദരങ്ങൾ : ലുബ്‌ന, മർവ, മുഹമ്മദ്‌ മുസ്തഫ. ഖബറടക്കം പിന്നീട് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Image
  കോഴിക്കോട് : വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിൽ അടക്കാത്തെരുപുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ ( 62) നാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.  പതിവ് സമയം കഴിഞ്ഞിട്ടും രാജൻ രാത്രിയിൽ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായണ് വിവരം. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട : കണ്ണൂർ സ്വദേശി നിയാസിൽ നിന്നും പിടികൂടിയത് 18,86,994 രൂപ വിലവരുന്ന 355.5 ഗ്രാം സ്വർണം.

Image
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 18,86,994 രൂപ വിലവരുന്ന 355.5 ഗ്രാം സ്വർണമാണ് കണ്ണൂർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി എ. നിയാസ് (30) ആണ് സ്വർണ്ണവുമായി പിടിയിലായത്.  ഷാർജയിൽ നിന്നെത്തിയ  ഐഎക്സ്  746 വിമാനത്തിലെ യാത്രക്കാരൻ ആയിരുന്നു നിയാസ്. കണ്ണൂർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി ശിവരാമൻ, സൂപ്രണ്ട് അസീബ് ചെന്നാട്ട്, ഇൻസ്പെക്ടർമാരായ സൂരജ് ഗപ്‍ത, പങ്കജ്, സന്ദീപ്, ഹവിൽദാർ ഗിരീഷ്  തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വർണ്ണം പിടികൂടിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട : ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും പിടികൂടിയത് 44.14 ലക്ഷം രൂപയുടെ സ്വർണം.

Image
  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  സ്വർണവേട്ട : ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും പിടികൂടിയത് 44.14 ലക്ഷം രൂപയുടെ സ്വർണം. കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും ഒരു കിലോ സ്വർണം പിടികൂടി. കസ്റ്റംസ് വകുപ്പിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) കൊച്ചി വിമാനത്താവളത്തിൽ ദുബായിൽ നിന്ന് വന്ന റസാഖ് എന്ന യാത്രക്കാരനിൽ നിന്ന് 44.14 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.  ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 4 സ്വർണ ഗുളികകളാണ് കണ്ടെടുത്തത്. Kochi : Air Intelligence Unit (AIU) of the Customs department has seized gold worth Rs 44.14 lakhs at Kochi airport from a passenger coming from Dubai. 4 capsules of gold in compound form concealed inside his body were recovered and seized.

11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.

Image
  കാസർക്കോട് : 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.  കാസർക്കോട് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസ (11) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണത്.കുഞ്ഞിന്‍റെ ഉമ്മ റസീന അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് അപകടം. ബക്കറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിലേക്കു വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാര്‍ എത്തുമ്പോഴേക്കും അവശനിലയിലായിരുന്നു. ഉടന്‍ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. റിസ്വാന്റെ മൃതദേഹം അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസർകോട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. നാലുവയസുള്ള മുഹമ്മദ് റിയാന്‍ സഹോദരനാണ്. ബക്കറ്റിൽ വീണ് മരിച്ച കുട്ടിയുടെ മുത്തശ്ശി ആയിഷ(73) ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചിരുന്നു. പരേതനായ വടക്കന്‍ അബ്ദുള്ളയുടെ ഭാര്യയാണ് ആയിഷ. 

കുണ്ടറ കുരീപള്ളി സൊസൈറ്റി മുക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.

Image
  കൊല്ലം : കുണ്ടറ കുരീപള്ളി സൊസൈറ്റി മുക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ  മരിച്ചു. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാന്തിരിക്കൽ കലതിവിള വീട്ടിൽ ജോബിൻ ഡിക്രൂസ്(25), മുളവന തുണ്ടിൽ പുത്തൻ വീട്ടിൽ ആഗ്നൽ സ്റ്റീഫൻ (25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നരമണിയോടെ ആയിരുന്നു അപകടം. കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ജോബിന് മർച്ചന്റ് നേവിയിലാണ് ജോലി. സഹയാത്രികരായ ജോബിന്റെ സഹോദരൻ റോബിൻ, ഇളമ്പള്ളൂർ സ്വദേശി ഗോകുൽ, കരിക്കോട് മങ്ങാട് സ്വദേശി ഷോൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കണ്ണനല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.

സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്.

Image
തിരുവനന്തപുരം: സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും  സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ  ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.  ക്രിസ്മസിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. പ

വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാലിന് സംസ്കരിക്കും.

Image
  കണ്ണൂർ : ഇരിട്ടി - കൂട്ടുപുഴ കെഎസ്ടിപി റോഡിൽ കുന്നോത്ത് മൂസാൻ പീടികയ്ക്ക് സമീപം ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ  യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി പേമലയിൽ അമൽ മാത്യു (26) അണ് മരിച്ചത്.  ശനിയാഴ്ച  പതിനൊന്നര മണിയോടെയായിരുന്നു അപകടം. മലപ്പുറത്തുനിന്നും മൈസുരുവിലേക്ക് പോവുകയായിരുന്ന കാറും കുന്നോത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡിന്റെ എതിർ വശത്ത് എത്തിയാണ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാത്തതിൽ ബൈക്ക് റോഡരികിലെ കോൺക്രീറ്റ് കുറ്റികളിൽ ഇടിച്ച് പൂർണ്ണമായും തകർന്നു നിന്നെങ്കിലും ബൈക്ക് ഓടിച്ച അമൽ മാത്യു റോഡിന് പുറത്തേക്ക്  തെറിച്ച് നാലുമീറ്റർ താഴ്ച്ചയുള്ള പറമ്പിലേക്ക് വീഴുകയായിരുന്നു. റോഡിന്റെ മതില്കെട്ടിന് താഴെ  കുഴിയിൽ നിന്നും വളരെ സാഹസപ്പെട്ടാണ് അമലിനെ പുറത്തെടുത്തത്. തലയ്ക്കും കൈക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു. ഇരിട്ടിയിലെ ആശുപത്രിയിൽ പ്രാഥമിക ശ്രുഷൂശ നൽകി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കനായില്ല. ഇടിച്ച കാർ അപകട സ്ഥലത്തു നിന്നും 20മീറ്ററോളം ...

ക്ലീനർ/ഹെൽപ്പർ ഒഴിവ്

Image
  തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ക്രിസ്മസിന് അവധി.

Image
  ക്രിസ്മസ് പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനും ചാലക്കുടി റീജിയണൽ സയൻസ് സെന്ററിനും ഡിസംബർ  25  ന് അവധിയായിരിക്കും.  27  മുതൽ വൈകിട്ട് മ്യൂസിക്കൽ ഫൗണ്ടൻ ഉൾപ്പെടെയുള്ള എല്ലാ പ്രദർശനങ്ങളും ഉണ്ടായിരിക്കും.

വർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെ : മുഖ്യമന്ത്രിയുടെ ക്രിസ്മസ് സന്ദേശം

Image
  ന്യൂസ് ഓഫ് കേരളം ഓൺലൈനിന്റെ പ്രിയപ്പെട്ട വായനക്കാർക്ക് ക്രിസ്മസ് ആശംസകൾ നേരുന്നു  - അഡ്മിൻ ഡെസ്‌ക്, ന്യൂസ് ഓഫ് കേരളം  മുഖ്യമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.   തിരുവനന്തപുരം : സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സമത്വത്തിന്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെ. തന്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്‌നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം.  എങ്കിൽ മാത്രമേ ,  നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്‌നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം.  എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ. ഗവർണറുടെ ക്രിസ്മസ് ആശംസ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. ദൈവത്തിന്റെ മഹത്വമോതിയു...

ഓപ്പറേഷൻ യെല്ലോ; 2,78,83,024 രൂപ പിഴയീടാക്കി *13,942 പരാതികൾ ലഭിച്ചു *പരാതികൾ 9188527301 , 1967 (ടോൾ ഫ്രീ) നമ്പറുകളിൽ അറിയിക്കാം *സ്വമേധയാ സറണ്ടർ ചെയ്തത് 1,72,312 പേർ

    അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത്  2,78,83,024 രൂപ. സ്വമേധയാ സറണ്ടർ ചെയ്യാത്ത കാർഡുകൾ കണ്ടെത്തി അർഹരായവരെ മുൻഗണനാ വിഭാഗത്തിലുൾപ്പെടുത്തുന്നതിനുള്ള 'ഓപ്പറേഷൻ യെല്ലോ' വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും കേൾക്കുന്നതിനും അടിയന്തിര പരിഹാരം കാണുന്നതിനുമായി നടന്ന ഫോൺ ഇൻ പരിപാടിയിൽ പരാതികൾ കേട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം ഒക്ടോബറിലാണ് ഓപ്പറേഷൻ യെല്ലോ ആരംഭിച്ചത്. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അനർഹരെ കണ്ടെത്തുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വകുപ്പിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന  9188527301 എന്ന മൊബൈൽ നമ്പരിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ വിളിച്ചറിയിക്കാമെന്ന് മന്ത്രി പറഞ്ഞു. പരാതി ലഭിച്ച്  48 മണിക്കൂറിനുള്ളിൽ അനർഹമായി കാർഡു കൈവശം വച്ചവരിൽ നിന്ന് വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില കണക്ക...

കണ്ണൂർ താണയിൽ വീട് കുത്തിത്തുറന്ന് കവർച്ച : പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ് : പ്രതി സ്വന്തം വീട്ടിൽ തന്നെ കളവ് നടത്തുകയായിരുന്നു.

Image
  കണ്ണൂർ: കണ്ണൂർ താണയിൽ  വീട് കുത്തിതുറന്ന് സ്വർണവും പണവും കവർച്ച നടത്തിയ കേസിലെ പ്രതിയെ  24 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ്. ശാന്തിനഗർ കോളനിയിലുള്ള പുഷ്പലതയുടെ വീട്ടിൽ നിന്നും 13 പവൻ സ്വർണവും 15000 രൂപയുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പ്രതി സ്വന്തം വീട്ടിൽ തന്നെ കളവ് നടത്തുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ  പ്രഫഷണൽ മോഷ്ടാക്കളെ പോലെ പോലെ വീട് ഗ്രിൽസ് കുത്തിതുറന്ന് ഇളക്ട്രിക് കട്ടർ ഉപയോഗിച്ച് അലമാര കട്ട് ചെയ്താണ്  കളവ് നടത്തിയത്. തുടർന്ന് നടത്തിയ  പരിശോധനയിൽ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പിഎ ബിനുമോഹൻ, പ്രിൻസിപ്പൽ എസ്ഐ സി.എച്ച് നസീബ്, എഎസ്ഐമാരായ എം.അജയൻ, രഞ്ജിത്ത്, എസ്.സി.പി.ഒമാരായ നാസർ, ഷൈജു, സിപിഒമാരായ  രാജേഷ്, ഷിനോജ്, ബിനു, രജിൽ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  എറണാകുളം വെച്ചു പ്രതിയെ  പിടികൂടിയത്. ഇയാൾ രണ്ടുവർഷം  ജയിൽ ശിക്ഷ  അനുഭവിച്ചിട്ടുണ്ട്. പാലക്കാട്, കോട്ടയം മോഷണം, റോബറി കേസുകളും  ഇയാളുടെ  പേരിൽ ഉണ്ട്. - അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം.

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; ഘാന സ്വദേശിയെ ബെംഗളൂരുവിലെത്തി പിടികൂടി നടക്കാവ് പോലീസ്

Image
  കോഴിക്കോട് : കേരളത്തിലേക്ക് എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ സുപ്രധാന കണ്ണി പിടിയില്‍. ഘാന പൗരനായ വിക്ടര്‍ ഡി സാബാ എന്നയാളെയാണ് ബെംഗളൂരുവില്‍ വെച്ച് 150 ഗ്രാം എംഡിഎംഎയുമായി നടക്കാവ് പോലീസ് പിടികൂടിയത്. എംഡിഎംഎ വാങ്ങാനെന്ന വ്യാജേന വേഷം മാറി മയക്ക് മരുന്ന് മാഫിയ സംഘത്തിന്റെ താവളത്തിലെത്തിയ അഞ്ചംഗ അന്വേഷണ സംഘം അതി സാഹസിക നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തോക്ക് ചൂണ്ടിയാണ് കീഴ്‌പ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്ക് മരുന്നും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻ്റിൽ വെച്ച് നവംബർ 28 ന്  58 ഗ്രാം എംഡിഎംഎ പിടിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷ് പികെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരികരിച്ച് തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ എസ്.ബി.കൈലാസനാഥ്, കിരൺ ശശിധർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.കെ.ശശി...

കു​മ​ളി​ക്ക് സ​മീ​പം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി

Image
  പത്തനംതിട്ട : കു​മ​ളി​ക്ക് സ​മീ​പം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടത്തിൽ മരിച്ചവരുടെ എണ്ണംഅപകടത്തിൽ 9 ആയി.വാ​ഹന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു വ​യ​സു​കാ​ര​ൻ ഹ​രി​ഹ​ര​ൻ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ​തി​നാ​ൽ   ര​ക്ഷ​പ്പെ​ട്ടു​. ആ​ണ്ടി​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ നാ​ഗ​രാ​ജ് (46), ദേ​വ​ദാ​സ് (55), ശി​വ​കു​മാ​ർ (45), ച​ക്കം​പെ​ട്ടി സ്വ​ദേ​ശി മു​നി​യാ​ണ്ടി (55), ക​ന്നി സ്വാ​മി (60), ഷ​ണ്മു​ഖ സു​ന്ദ​ര​പു​രം സ്വ​ദേ​ശി വി​നോ​ദ് കു​മാ​ർ (43) എ​ന്നി​വ​ർ മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. തേനി ആണ്ടിപ്പെട്ടി സ്വദേശികളായ  പത്തുപേരാണ് ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിലുണ്ടായിരുന്നത്. അപകട വിവരം അറിഞ്ഞപ്പോഴേ രാത്രിയിൽ ഇടുക്കി കലക്ടറെയും തേനി കലക്ടറെയും ഇടുക്കി ജില്ലാ പൊലീസ് മേധാവിയെയും ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി കെ രാധാകൃഷ്ണൻ.  രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാതയും മന്ത്രി അറിയിച്ചു. കേരള പൊലീസ് ടീം സ്ഥലത്ത് എത്തി പരിക്കേറ്റവരെ ആദ്യം കുമളി  66ാം മൈൽ ആശുപത്രിയിലും തുടർന്ന് തേനി ഗ...

പൊലീസ് തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റി, അഞ്ച്‌ പുതിയ എഡിജിപിമാർ.

Image
  തിരുവനന്തപുരം : അഞ്ച്‌  ഉദ്യോഗസ്ഥർക്ക്‌ എഡിജിപിമാരായി സ്ഥാനക്കയറ്റം. ടി വിക്രം, ദിനേന്ദ്ര കശ്യപ്‌, ഗോപേഷ്‌ അഗർവാൾ, എച്ച്‌ വെങ്കിടേഷ്‌, അശോക്‌ യാദവ്‌ എന്നിവരെയാണ്‌ എഡിജിപിമാരാക്കിയത്‌. ടി വിക്രമിനെ സൈബർ ഓപ്പറേഷൻ എഡിജിപിയായും  ഗോപേഷ്‌ അഗർവാളിനെ കേരള പൊലീസ്‌ അക്കാദമി ഡയറക്ടറായും എച്ച്‌ വെങ്കിടേഷിനെ സായുധ പൊലീസ്‌ ബറ്റാലിയൻ എഡിജിപിയായും നിയമിച്ചു. നീരജ്‌കുമാർ ഗുപ്‌ത നോർത്ത്‌ സോൺ ഐജിയായും എ അക്‌ബറിനെ ട്രാഫിക് ആൻഡ്‌ റോഡ്‌ സേഫ്‌റ്റി മാനേജ്‌മെന്റ്‌ ഐജിയായും നിയമിച്ചു.തിരുവനന്തപുരം സിറ്റി പൊലീസ്‌ കമീഷണർ ജി സ്‌പർജൻ കുമാറിനെ സൗത്ത്‌ സോൺ ഐജിയായും ഹർഷിത അട്ടലൂരിയെ വിജിലൻസ്‌ ഐജിയായും സി എച്ച്‌ നാഗരാജുവിനെ സിറ്റി പൊലീസ്‌ കമീഷണറായും കെ സേതുരാമനെ കൊച്ചി സിറ്റി പൊലീസ്‌ കമീഷണറായും മാറ്റി നിയമിച്ചു. പി പ്രകാശാണ്‌ ഇന്റലിജൻസ്‌ ഐജി. തോംസൺ ജോസ്‌, ഡോ. എ ശ്രീനിവാസ്‌, എച്ച്‌ മഞ്‌ജുനാഥ്‌ എന്നിവർക്ക്‌ ഡിഐജിമാരായും സ്ഥാനക്കയറ്റം നൽകി. ഡോ. എ ശ്രീനിവാസ്‌ എറണാകുളം റേഞ്ച്‌ ഡിഐജിയായും രാജ്‌പാൽ  മീണയെ കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമീഷണറായും പുട്ട വിമലാദിത്യയെ അഡ്‌മിനിസ്‌ട്രേഷൻ ഡിഐജിയായും നിയമിച്ചു. അനൂ...

പത്തൊമ്പതു വർഷത്തെ തടവിനുശേഷം ജയിലിൽനിന്നിറങ്ങിയകുപ്രസിദ്ധ കൊലയാളി ചാൾസ്‌ ശോഭ്‌രാജിനെ ഫ്രാൻസിലേക്ക്‌ നാടുകടത്തി.

Image
  കാഠ്‌മണ്ഡു : പത്തൊമ്പതു വർഷത്തെ തടവിനുശേഷം കുപ്രസിദ്ധ കൊലയാളി ചാൾസ്‌ ശോഭ്‌രാജ്‌  ജയിൽമോചിതനായി. കാഠ്‌മണ്ഡു സെൻട്രൽ ജയിലിൽനിന്നിറങ്ങിയ ശോഭ്‌രാജിനെ ഫ്രാൻസിലേക്ക്‌ നാടുകടത്തി. ഖത്തർ എയർവേയ്‌സിന്റെ വിമാനത്തിൽ ദോഹ വഴി പാരീസിലേക്കാണ്‌ ഫ്രഞ്ച്‌ പൗരനായ ശോഭ്‌രാജ്‌ പോയത്‌. 10 വർഷം നേപ്പാളിൽ പ്രവേശിക്കുന്നതിന്‌ വിലക്കുണ്ട്‌. ബുധനാഴ്‌ച നേപ്പാൾ സുപ്രീംകോടതിയാണ്‌ ശോഭ്‌രാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്‌. 78 വയസ്സുള്ള തന്നെ പ്രായം കണക്കിലെടുത്ത്‌ വിട്ടയക്കണമെന്ന ശോഭ്‌രാജിന്റെ ഹർജിയിലായിരുന്നു ഉത്തരവ്‌. 1975ൽ നേപ്പാളിൽ അമേരിക്കൻ വനിത കോണി ജോ ബ്രോൻസിച്ചിനെ കൊലപ്പെടുത്തിയ കേസിൽ 2003ലാണ്‌ അറസ്റ്റിലായത്‌.

ക്രിസ്തുമസ്-പുതുവത്സരം; ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി: മന്ത്രി: ഓപ്പറേഷൻ ഹോളിഡേ പ്രത്യേക പരിശോധന, ഭക്ഷ്യ സുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾ നിർത്തിവയ്പ്പിച്ച് നിയമ നടപടികൾ സ്വീകരിയ്ക്കും.

  ക്രിസ്തുമസ്-പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഉത്സവ സീസണുമായി ബന്ധപ്പെട്ട് കൂടുതൽ വിൽപ്പനയുള്ള കേക്ക്, വൈൻ, മറ്റ് ബേക്കറി സാധനങ്ങൾ എന്നിവ നിർമ്മിയ്ക്കുന്ന നിർമ്മാണ യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പരിശോധനയും നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.ഭക്ഷ്യ സുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾ നിർത്തിവയ്പ്പിച്ച് നിയമ നടപടികൾ സ്വീകരിയ്ക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1514 സ്ഥാപനങ്ങൾ പരിശോധിയ്ക്കുകയും ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ചിരുന്ന 8 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി നിർത്തിവയ്പ്പിക്കുകയും ചെയ്തു. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 171 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകുകയും വലിയ നൂനതകൾ കണ്ടെത്തിയ 97 സ്ഥാപനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിന...

സൈനിക ട്രക്ക് അപകടത്തിൽ പെട്ട് മലയാളി സൈനികൻ വൈശാഖ് ഉൾപ്പടെ 16 സൈനികർ മരണമടഞ്ഞ വാർത്ത അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി : ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി.

Image
  തിരുവനന്തപുരം : സൈനിക ട്രക്ക് അപകടത്തിൽ പെട്ട് മലയാളി സൈനികൻ വൈശാഖ് ഉൾപ്പടെ 16 സൈനികർ മരണമടഞ്ഞ വാർത്ത അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ കാവ് സ്വദേശിയാണ് വൈശാഖ്‌. മരണപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

വൈദ്യുതി മുടങ്ങും [24 ഡിസംബർ 2022 ശനിയാഴ്ച].

Image
  • ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഏച്ചൂർ കോട്ടം, കൊട്ടാനച്ചേരി, കച്ചേരിപ്പറമ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 24ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും. • പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ കാനത്തൂർ റോഡ്, മഹാത്മ റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 24ന് രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. • കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മാധ്യമം, കണ്ണൂക്കര ഭാഗങ്ങളിൽ ഡിസംബർ 24 രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും. • തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ മഞ്ഞക്കാലിൽ ഡിസംബർ 24ന് രാവിലെ എട്ട് മണി മുതൽ 11 വരെയും വട്ടുപാറയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 12 വരെയും തയ്യിൽ കാവിൽ 11 മുതൽ രണ്ട് വരെയും വൈദ്യുതി മുടങ്ങും.