ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ. NEWS
*മന്ത്രിസഭായോഗതീരുമാനങ്ങൾ* *23.08.2023* ............................... *അഞ്ച് ലക്ഷം രൂപ ധനസഹായം* തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട മലപ്പുറം ചേലമ്പ്ര സ്വദേശി മുഹമ്മദ് റസാന്റെ (അബ്ദുൾ റിയാസിന്റെ മകൻ) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. *ഗവ.പ്ലീഡർ* അഡ്വ. ശ്രീജ തുളസിയെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിക്കും. കെഎടിയിൽ ഒഴിവുള്ള മൂന്ന് ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് അഡ്വ. രാഹുൽ എംബി, അഡ്വ. പ്രവീൺ സി പി, അഡ്വ. അജിത് മോഹൻ എം.ജെ എന്നിവരെ നിയമിക്കും. എറണാകുളം ജില്ലാ ഗവ.പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ മനോജ് ജി കൃഷണനെ പുനർനിയമിക്കും. *പുനർനിയമനം* മത്സ്യഫെഡ് മാനേജിങ് ഡയറക്ടറായി ഡോ. പി സഹദേവന് രണ്ട് വർഷത്തേക്ക് പുനർനിയമനം നൽകാൻ തീരുമാനിച്ചു. കെ പി ശശികുമാറിനെ കാംകോയിൽ മാനേജിങ് ഡയറക്ടറായി നിയമിക്കും. *സാധൂകരിച്ചു* ഇടുക്കി ജില്ലയിലെ ദേവികുളം ഭൂമി പതിവ് ഓഫീസ് 2012 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെ തുടർച്ചാനുമതി കൂ...