Posts

വൈദ്യുതി മുടങ്ങും. 20 December 2023

Image
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അയ്യപ്പന്‍തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 20 ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.   തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണൂര്‍ കോട്ട, ഫോര്‍ട്ട് ലൈറ്റ് ആന്റ് സൗണ്ട്, എം കെ, സെഡ് പ്ലസ്, സംസം, വെസ്റ്റേണ്‍ ഐസ് പ്ലാന്റ്, സതേണ്‍ ഐസ് പ്ലാന്റ്, സീ വില്ലോ, ഐഡിയ, മോഡേണ്‍, ഹാര്‍ബര്‍, മൊയ്തീന്‍പള്ളി, അറക്കല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 20 ബുധന്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 1.30 വരെ വൈദ്യുതി മുടങ്ങും. ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കരേറ്റ വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 20 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും, കരേറ്റ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കാഞ്ഞിലേരി വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ...

കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് സി പി എം അതിക്രമം; കോൺഗ്രസ്സ് പോലീസ് സ്റ്റേഷൻ മാർച്ച് നാളെ.

Image
കണ്ണൂർ : കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് സി പി എം അതിക്രമം. കെ പി സി സി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പോലീസ് സ്റ്റേഷൻ ബഹുജന പ്രതിഷേധ മാർച്ച് കണ്ണൂർ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അറിയിച്ചു. അഴീക്കോട് നിയോജക മണ്ഡലം വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് രാവിലെ 11 മണിക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്യും. ഉളിക്കൽ സണ്ണി ജോസഫ് എം എൽ എ, ആറളം ചന്ദ്രൻ തില്ലങ്കേരി, ആലക്കോട് പി ടി മാത്യു കൂത്തുപറമ്പ കെ പി സാജു , ധർമ്മടം സജീവ് മാറോളി , ഇരിക്കൂർ ബേബി തോലാനി ,പഴയങ്ങാടി എം പി ഉണ്ണികൃഷ്ണൻ, കൊളവല്ലൂർ കെ സുരേന്ദ്രൻ ,പാനൂർ കെ പി സാജു , തളിപ്പറമ്പ റിജിൽ മാകുറ്റി , കോടിയേരി വി എ നാരായണൻ ,പെരിങ്ങോം അഡ്വ . ബ്രിജേഷ് കുമാർ ,ചെറുപുഴ മഹേഷ് കുന്നുമ്മൽ ,പയ്യന്നൂർ മുഹമ്മദ് ബ്ലാത്തൂർ തുടങ്ങിയ നേതാക്കൾ ഉദ്‌ഘാടനം ചെയ്യും. കണ്ണവം സജീവ് മാറോളി, കരിക്കോട്ടക്കരി പി എ നസീർ എന്നിവിടങ്ങളിൽ (വ്യാഴം) മട്ടന്നൂർ- കെ സി മുഹമ്മെദ് ഫൈസൽ , കണ്ണൂർ- ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോ...

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം.

Image
കണ്ണൂർ : പി എസ് സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കോണ്‍ഫറന്‍സ് ഹാളില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. താല്‍പ്പര്യമുള്ളവര്‍ താവക്കരയിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ്് അസ്സിസ്റ്റന്‍സ് ബ്യൂറോ, പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി എന്നിവിടങ്ങളില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972703130 . • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു.

Image
തൃശൂർ /വയനാട് : വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. വനംവകുപ്പിൻ്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരിൽ എത്തിച്ചത്. 8.20 നാണു കടുവയെ വാഹനത്തിൽ നിന്നും ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയത്. പരിക്കേറ്റ കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മാരാങ്കണ്ടി കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി.

Image
പുറത്തീൽ (കണ്ണൂർ): പുറത്തീൽ പരേതനായ കെ അബൂബക്കർ മുസ്ലിയാരുടെ ഭാര്യ മാരാങ്കണ്ടി  കുഞ്ഞിപ്പാത്തുമ്മ  (80) നിര്യാതയായി. മക്കൾ:  മുഹമ്മദലി, റഫീഖ് ( ഖത്തർ കെഎംസിസി സ്റ്റേറ്റ് കലാവിങ് കൺവീനർ), അബ്ദുൽ ജബ്ബാർ, മറിയം. മരുമക്കൾ: മുസ്തഫ, ജമീല, ഹസീന, അസ്‌ല. കബറടക്കം തിങ്കളാഴ്ച രാവിലെ 7 30ന് പുറത്തീൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്വകാര്യ ബസ്സിൽ നിന്ന് ഇറക്കിവിട്ട സുഗതന് നവകേരള സദസ്സിൽ ലൈസൻസ്.

Image
 ആലപ്പുഴ: ഭിന്നശേഷിക്കാരന് നവ കേരള സദസിൽ വച്ച് ലൈസെൻസ് നൽകി. വെണ്മണി സ്വദേശിയായ സുഗതന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഭിന്നശേഷിക്കാർക്കുള്ള ലൈസെൻസ് നൽകിയത്. ഒക്ടോബർ 10ന് മെഴുകുതിരിവ്യാപാരത്തിനായി പരുമലയിലേക്കു വന്ന സുഗതനെയും കുടുംബത്തെയും ചെങ്ങന്നൂർ കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ നിന്ന് ഇറക്കിവിട്ടിരുന്നു. മാവേലിക്കര സ്റ്റാൻഡിൽ പോകാൻ കഴിയില്ലെന്നു പറഞ് ബസിൽനിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് മാവേലിക്കര ജോയിന്റ് ആർടിഒ ക്ക് പരാതി നൽകുകയായിരുന്നു. ആർ ടി ഒ സജി പ്രസാദ് വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ലൈസൻസ് എടുക്കാൻ സഹായിക്കാമെന്ന് അറിയിക്കുകയുമായിരുന്നു. ലേണേഴ്സ് പാസായി കഴിഞ്ഞ ദിവസം ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ  സുഗതന് മാവേലിക്ക നവ കേരള സദസിൽ വച്ച് ലൈസൻസ് കൈമാറുകയായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുഖ്യമന്ത്രി ഒപ്പം കൊണ്ട് നടക്കുന്നത് പൊലീസ് ക്രിമിനലുകളെ; : പ്രതിപക്ഷ നേതാവ്ഞങ്ങള്‍ വിചാരിച്ചാല്‍ ക്രിമിനലുകളായ പൊലീസുകാര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങില്ല; മുഖ്യമന്ത്രിയായി 'മഹാരാജാവ്' എന്നും ഉണ്ടാകില്ലെന്ന് ഓര്‍ക്കണം; ഏറ്റവും വെറുക്കപ്പെട്ട് ജനങ്ങളാല്‍ ആട്ടിയോടിക്കപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും വിഡി സതീശൻ.

Image
_പ്രതിപക്ഷ നേതാവ് വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞത് പൂർണമായും : (16/12/2023)_ വടകര: ആലപ്പുഴയില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സഫാരിസ്യൂട്ടിട്ട പൊലീസ് ക്രിമിനലും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പോയ പൊലീസ് ക്രിമിനലുകളും ആക്രമിച്ചത്. പൊലീസിലെ അറിയപ്പെടുന്ന ക്രിമിനലുകളെയാണ് മുഖ്യമന്ത്രി കൊണ്ടുനടക്കുന്നത്. അവരാണ് ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം മംഗളം സീനിയര്‍ ഫോട്ടോഗ്രാഫര്‍ എയ്ഞ്ചലിനെ കഴുത്തിന് കുത്തിപ്പിടിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി അനില്‍ എന്ന ഗണ്‍മാനാണ് ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചത്. മറ്റൊരു തിരുവനന്തപുരം സ്വദേശി സന്ദീപ്, പിന്നെ സ്യൂട്ടിട്ട ക്രിമിനല്‍. മുഖ്യമന്ത്രിയുടെ ഒപ്പം നടക്കുന്ന ക്രിമിനലുകളായ പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളുടെ ഞങ്ങളുടെ കൈവശമുണ്ട്. എല്ലാ കാലത്തും മുഖ്യമന്ത്രിയുടെ കസേരയില്‍ ഈ മഹാരാജാവ് ഉണ്ടാകില്ലെന്ന് അവരെല്ലാം ഓര്‍ത്തിരുന്നാല്‍ നന്നായിരിക്കും. മുഖ്യമന്ത്രി പറഞ്ഞപോലെ ഇനി ഞങ്ങളും ജീവന്‍ രക്ഷാപ്രവര്‍...

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു.

Image
കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് (86)അന്തരിച്ചു. അൽപ നേരം മുമ്പ് അമീരി ദീവാനി കാര്യമാലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ വഴി രാജ്യത്തെ അറിയിച്ചത്. ഇദ്ദേഹം ദീർഘ കാലമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും. നവംബർ 29 നാണ് ഇദ്ദേഹത്തെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ് ൽ ആണ് ഷെയ്ഖ് നവാഫ് അൽ അഹമദ് സബാഹിന്റെ ജനനം. 2006 ഫെബ്രുവരി 7 മുതൽ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമീറിന്റെ ചില പ്രത്യേക അധികാരങ്ങൾ നിർവഹിക്കുന്നതിന് ഉപ അമീറും സഹോദരനുമായ ഷെയ്ഖ് മിഷ് അൽ അൽ സബാഹിനെ 2021 നവംബർ 15 നു പ്രത്യേക ഉത്തരവിലൂടെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. . ശരീഫ സുലൈമാൻ അൽ ജാസ്സിം. ആണ് ഭാര്യ.കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് സബാഹ് മൂത്ത മകൻ ആ...

പുറത്തീൽ യുപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പി.പി കമാൽ കുട്ടി മാസ്റ്റർ നിര്യാതനായി.

Image
പുറത്തീൽ (കണ്ണൂർ) : മത - സാമൂഹ്യ - രാഷ്ടീയ രംഗത്തെ പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പുറത്തീൽ പുതിയ പുരയിൽ താഴെ കൂറ്റെരി പി.പി കമാൽ കുട്ടി മാസ്റ്റർ (75) നിര്യാതനായി. പരേതനായ മുസ്ലിം ലീഗ് നേതാവ് പി കുഞ്ഞിമുഹമ്മദ് മൗലവിയുടെയും പുതിയ പുരയിൽ മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ : ഒ.എം കദീജ. മക്കൾ : ഒ എം ശാഫി, ഒ എം ശാഖിറ. സഹോദരങ്ങൾ: മൊയ്തു, മുഹമ്മദലി, ഉസ്മാൻ, ബീഫാത്തിമ, കുഞ്ഞായിശ, മൈമൂന, പരേതനായ അഹമ്മദ് മാസ്റ്റർ.  മരുമക്കൾ: ശമീമ, സുബൈർ.  ജില്ലാ മുസ്ലിം ലീഗ് വൈ. പ്രസിഡണ്ട് കെ.പി.താഹിർ, കോർപറേഷൻ കൗൺസിലർ കെ.പി.അബ്ദുൽ റസാഖ് മാതൃസഹോദരി പുത്രന്മാരാണ്. മുസ്ലി ലീഗ് ജില്ലാ കൗൺസിലർ എടക്കാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പുറത്തീൽ ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി. പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് ജനറൽ സെക്രട്ടറി, പുറത്തീൽ യുപി സ്കൂൾ ഹെഡ്മാസ്റ്റർ, എസ് വൈ എസ് എടക്കാട് മേഘല സെക്രട്ടറി തുടങിയ ഒട്ടേറേ പദവി കൾ അദ്ദേഹം വഹിച്ചിരിന്നു. കണ്ണൂർ മേയർ ടി ഒ മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ, സംസ്ഥാന മുസ്ലിം ലീഗ് വൈപ്രസിഡണ്ട് അബ്ദുൽ റഹിമാൻ കല്ലായി, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന വൈ. പ്രസിഡണ്ട് ...

വി മുരളീധരന്‍ വികസനം മുടക്കി വകുപ്പ് മന്ത്രി : പിഎ മുഹമ്മദ് റിയാസ്; കേരളത്തിൽ ജനിച്ചു വളർന്ന മുരളീധരൻ ഇന്നുവരെ കേരളത്തിന്റെ വികസന കാര്യത്തിൽ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.

Image
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ജന്മി-കുടിയാൻ ബന്ധമല്ല നിലനിൽക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജന്മി-കുടിയാൻ ബന്ധങ്ങൾ അവസാനിപ്പിക്കാൻ കേരളത്തിൽ  ഉജ്ജ്വല പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. വി മുരളീധരൻന്മാര്‍ അക്കാര്യം  ഓർക്കണം എന്നും  അദ്ദേഹം പറഞ്ഞു. കായംകുളത്ത് നവകേരള സദസ്സിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.  കേരളത്തിന് അര്‍ഹമായ വിഹിതം ലഭ്യമാക്കുന്നത് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ നിരന്തരം അസത്യം പ്രചരിപ്പിക്കുകയായാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ ജനിച്ചു വളർന്ന മുരളീധരൻ ഇന്നുവരെ കേരളത്തിന്റെ വികസന കാര്യത്തിൽ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. കേരളത്തിന്റെ വികസനം മുടക്കാനുള്ള കേന്ദ്രമന്ത്രി എന്ന നിലയിലാണ് ആദ്ദേഹം പ്രവർത്തിക്കുന്നത്. കേന്ദ്രവും കേരളവും തമ്മിൽ ജന്മി കുടിയാൻ ബന്ധമാണ് ഉള്ളത് എന്ന് തോന്നിപ്പിക്കുന്ന  വിധത്തിലാണ് അദ്ദേഹവും മറ്റു ബിജെപി നേതാക്കളും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. കേരളത്തിലെ റയിൽവെയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത  ക്രൂരതയാണ്. ഏറ്റവും കൂടുതൽ വരുമാനം റയിൽവെക്ക് നൽകുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്  ...

പയ്യാമ്പലം പുലിമുട്ട് നിര്‍മ്മാണം അന്തിമഘട്ടത്തില്‍; മഴക്കാലത്ത് തീരമേഖലയില്‍ വെള്ളം നിറയുകയും ഉപ്പുവെള്ളം കയറുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പുലിമുട്ട് പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകും.

Image
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പയ്യാമ്പലത്ത് നിര്‍മ്മിക്കുന്ന പുലിമുട്ടിന്‍റെ നിര്‍മ്മാണം പുതുവര്‍ഷാരംഭത്തില്‍ പൂര്‍ത്തിയാകും. നിര്‍മ്മാണത്തിന്‍റെ 90 ശതമാനത്തിലധികം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവിലുള്ള തോടിന് സമാന്തരമായി 90 മീറ്ററും തുടര്‍ന്ന് കടലിലേക്ക് 160 മീറ്ററുമായി ആകെ 250 മീറ്റര്‍ നിളത്തില്‍ കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. പയ്യാമ്പലം തീരപ്രദേശത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കടല്‍ വെള്ളം കയറുന്നതിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുലിമുട്ട് നിര്‍മ്മാണം ആരംഭിച്ചത്. കോര്‍പ്പറേഷനിലെ പഞ്ഞിക്കയില്‍, ചാലാട്, പള്ളിയാംമൂല എന്നീ ഡിവിഷനുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം സുഗമമായി കടലിലേക്കൊഴുകാതെയും വേലിയേറ്റ സമയത്ത് കടലില്‍ നിന്നും തിരിച്ചൊഴുകാതെയും കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നത്തിന്ശാശ്വത പരിഹാരമായാണ് പടന്നത്തോടിന്‍റെ അഴിമുഖത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നത്. മഴക്കാലത്ത് തീരമേഖലയില്‍ വെള്ളം നിറയുകയും ഉപ്പുവെള്ളം കയറുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പുലിമുട്ട് പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകും. അമൃത് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 കോടിയോളം രൂപ ചെ...

കഞ്ചാവുമായി തിരുവനന്തപുരം എക്സൈസ് റേഞ്ച് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ സ്ത്രീ ഉൾപ്പെടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ.

Image
  തിരുവനന്തപുരം : തിരുവനന്തപുരം എക്സൈസ് റേഞ്ച് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ സ്ത്രീ ഉൾപ്പെടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ജാർഖണ്ഡ് സ്വദേശിനിയും ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരിയുമായ രാഞ്ചോ ദേവി 1.06 കി.ഗ്രാം കഞ്ചാവുമായും, ജാർഖണ്ഡ് സ്വദേശി ബൽബിർ മണ്ഡൽ 1.07 കി.ഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പേട്ട ശ്രീവരാഹത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റിവ് ഓഫീസർ പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, ആദർശ്, ജയശാന്ത് ഗോപകുമാർ, വനിത സി. ഇ. ഒ അജിതകുമാരി, ഡ്രൈവർ സുധീർ എന്നിവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

Image
കണ്ണൂർ : രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തായത്തേരു  സാജിദ് പി എം , പള്ളി മൂപ്പൻ ഹൗസ്, താഴെത്തെരു, കണ്ണൂർ, അനീസ് പി,  ഹൗസ്,കണ്ണൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ (14.12.2023) നുരാത്രി   പത്തുമണിക്ക് ശേഷം കോഴിക്കോട് നിന്നും വരികയായിരുന്ന ഇന്നോവ കാറിന് മാഹിപാലത്തിന് സമീപം വെച്ച് രണ്ടുപേർ കൈ കാണിക്കുകയും തലശ്ശേരിലേക്ക് കാറിൽ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു. പിലാക്കൂൽ എത്തിയപ്പോൾ വെള്ളം കുടിക്കാനായി ഡാഷ് ബോർഡിനുള്ളിൽ സൂക്ഷിച്ച 15,600 രൂപ അടങ്ങിയ പേഴ്സ് കാണാത്തതിനെ തുടർന്ന് ചോദിച്ചപ്പോൾ ഇരുവരും പെട്ടെന്ന് കാറിൽ നിന്ന് ഇറങ്ങി ഓടി. തുടർന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat...

നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ എന്നും നേരിട്ടിട്ടുള്ള നാടാണ് കേരളം: മുഖ്യമന്ത്രി പിണറായി വിജയൻ.

Image
ഒരുമയോടും ഐക്യത്തോടും ജീവിക്കുന്ന നാടിനു ആ ഐക്യത്തെ തകർക്കാൻ വരുന്ന ശക്തികളെ ചെറുക്കാൻ സാധിക്കും. അത് മുൻകാലങ്ങളിൽ നമ്മൾ കാണുകയും ലോകവും രാജ്യവും അത് കണ്ട് വിസ്മയിച്ചിട്ടുള്ളതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറാം നവകേരള സദസ്സ് വേദി ആയ എസ് ഡി വി സ്‌കൂൾ മൈതാനത്തെ ആലപ്പുഴ നിയോജകമണ്ഡല സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള യാത്രപോകുന്ന വഴികളുടെ ഇരുവശവും സ്വീകരിക്കാൻ കൂടി നിൽക്കുന്ന ആയിരങ്ങൾ ആവേശപൂർവമായ പിന്തുണയാണ് നൽകുന്നത്. ഇത് നമ്മുടെ നാടിനെ തകർക്കാൻ കഴിയില്ല എന്ന വിശ്വാസമാണ് സർക്കാരിന് നൽകുന്നത്. ഈ യാത്ര തുടങ്ങി 28 ദിവസമായിട്ടും ഓരോ ദിവസവും എത്തുന്നവരുടെ എണ്ണം വർധിക്കുന്നതാണ് കാണുന്നത്. കേരളം എല്ലാ നിലകളിലും അഭിമാനകരമായ വളർച്ചയാണ് നേടുന്നത്. ആഭ്യന്തര വളർച്ച 2016 ൽ 9. 6 ശതമാനം ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 17. 6 ശതമാനമായി വർധിച്ചു എട്ട് ശതമാനത്തിന്റെ വർധനവാണ് നമുക്ക് നേടാനായത്. തനതു വരുമാനത്തിൽ 2016 ൽ 26 ശതമാനത്തിൽ നിന്ന് 67 ശതമാനമായി വർദ്ധിപ്പിക്കാൻ സാധിച്ചു. ഇത് കേരളത്തിന്റെ മെച്ചപ്പെട്ട രീതിയിൽ ഉള്ള സാമ്പത്തിക ഭദ്രത ചൂണ്ടി കാണിക്കുന്നു.നാടിന്റെ മുഴുവൻ ആഭ്യന്തര ഉത്പാ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ.

Image
കോഴിക്കോട് : ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. തട്ടിപ്പിനായി സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിക്കുകയും വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ നിർമ്മിക്കുന്നതിനാവശ്യമായ സഹായം നൽകുകയും ചെയ്ത മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടീല്‍, സിദ്ധേഷ് ആനന്ദ് കാർ‍വെ എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ഷെയ്ക്ക് മുർത്തുസാമിയ ഹയാത്ത് ഭായ് എന്നയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഗോവൻ കാസിനോകളിൽ സ്ഥിരമായി ചൂതാട്ടത്തിൽ ഏർപ്പെടുന്ന ഇവർ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിലും സമീപ സ്ഥലങ്ങളിലും കോഴിക്കോട് സിറ്റി സൈബർ പോലീസും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. മൊബൈൽ നമ്പറുകളും മൊബൈൽ ഫോണുകളും മാറി മാറി ഉപയോഗിക്കുകയും താമസ സ്ഥലങ്ങൾ നിരന്തരം മാറുകയും ചെയ്യുന്ന പ്രതികളെ ചൂതാട്ട കേന്ദ്രങ്ങൾ നിറഞ്ഞ ഗോവയിലെ പഞ്ചിമിൽ നിന്നാണ് കണ്ടെത്തിയത്. പ്രതികള്‍ നിരവധി ഓൺലൈൻ തട്ടിപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. തട്ടിപ്പിന് ഉപയ...

കേരളത്തോട് പകയും പ്രതികാരവും തീർക്കുകയാണ് കേന്ദ്ര സർക്കാർ : മുഖ്യമന്ത്രി പിണറായി വിജയൻ.

Image
ആലപ്പുഴ :നിലപാടുകളോട് വിയോജിക്കുന്ന നാടിനോട് പകയും പ്രതികാരവും തീർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചേർത്തല മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  കഴിഞ്ഞ ഏഴര വർഷത്തിനിടെ കേരളത്തിന് ലഭിക്കേണ്ട 1, 07500 കോടിയിലധികം രൂപയാണ് കേന്ദ്രം നൽകാനുള്ളത്. കേന്ദ്രത്തിലെ ഭരണകക്ഷിയെ അംഗീകരിക്കാത്ത മതനിരപേക്ഷ മനസുള്ള കേരളത്തോടുള്ള പക മൂലമാണിത്. കേന്ദ്രത്തിന് നൽകേണ്ട വിഹിതത്തോടൊപ്പം കേരളത്തിന്റെ കടമെടുപ്പ് പരിധിയിലും കുറവ് വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് ഭരണഘടനയുടെ ലംഘനമാണ്. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാന നിയമസഭയുടെ അധികാരം കവരുന്ന നടപടിയാണ്. ഈ ഭരണഘടന വിരുദ്ധമായ നടപടിയെയാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുന്നത്.  കടമെടുക്കുന്നത് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായാണ്. 2016ൽ 76, 69544 കോടിയായിരുന്നു രാജ്യത്തിന്റെ കട ബാധ്യത. 2021ൽ ഇത് 1,21, 91608 കോടിയായി. കേന്ദ്രസർക്കാർ എടുക്കുന്ന കടം എന്തിനുവേണ്ടിയാണ് വിനിയോഗിക്കു...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 67 ലക്ഷം വില വരുന്ന 1086 ഗ്രാം സ്വർണം.

Image
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മസ്ക്കറ്റിൽ നിന്നും എത്തിയ മേപ്പയൂർ സ്വദേശി നിസാർ കുളങ്ങര ത്താഴെ (40) എന്ന യാത്രക്കാരനിൽ നിന്നും 67 ലക്ഷം വില വരുന്ന 1086 ഗ്രാം സ്വർണം കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. 14/12/2023 ന് ഉച്ചയ്ക്ക് മസ്ക്കറ്റിൽ നിന്നും ഐഎക്സ് -712 വിമാനത്തിൽ കണ്ണൂരിൽ എത്തിയ യാത്രക്കാരൻ സ്വർണ്ണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.കെ ഹരിദാസൻ, എൻ.സി. പ്രശാന്ത് ഇൻസ്പെക്ടർ രാജൻ റായി, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ സജിത്ത് കുമാർ എന്നിവരാണ് കസ്റ്റംസ് പരിശോധനയിൽ പങ്കെടുത്തത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ആറു പേർ പിടിയിൽ..

Image
മീനങ്ങാടി: കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ആറു പേരെ പോലീസ് സാഹസികമായി പിടികൂടി. കണ്ണൂർ സ്വദേശികളായ ജിജില്‍(35), അനില്‍കുമാര്‍(33),  ജിതിന്‍(25),  അമല്‍ ഭാര്‍ഗവന്‍26), അജിത്ത്കുമാര്‍(33), അഖിലേഷ്(21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പരാതി ലഭിച്ച് ഒരാഴ്ചക്കുളളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. 07.12.2023 തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എകരൂര്‍ സ്വദേശി മക്ബൂലും ഈങ്ങാമ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാര്‍ മീനങ്ങാടിയില്‍ വെച്ച് മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവര്‍ന്നെന്ന മക്ബൂലിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. കര്‍ണാടക ചാമരാജ് നഗറില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുംവഴിയാണ് കവര്‍ച്ച് നടന്നത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിൽ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ കുര്യാക്കോസ്, ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എം.എ. സന്തോഷ്...

മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ മൃതദേഹത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.

Image
കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ മൃതദേഹത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കുന്നു,  കാസർകോട് :  മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ മൃതദേഹത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മട്ടലായിലെ വസതിയിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. രണ്ട് തവണ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എയായിരുന്ന കെ. കുഞ്ഞിരാമന്‍ മികച്ച നിയമസഭാ സാമാചികനായിരുന്നെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മുന്‍ എം.എല്‍.എമാരായ കെ.പി.സതീഷ് ചന്ദ്രന്‍, എം.വി.ജയരാജന്‍, ടി.വി.രാജേഷ്, കെ.വി.കുഞ്ഞിരാമന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കെ.കുഞ്ഞിരാമന്‍ 2006 മുതല്‍ 2016വരെ തൃക്കരിപ്പൂര്‍ എം.എല്‍.എയായിരുന്നു.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3...

വീടിന് തീപിടിച്ചു.

Image
കണ്ണൂർ : വീടിന് തീപിടിച്ചു. ഏച്ചൂർ കമാൽ പീടിക മഞ്ചക്കണ്ടി മടപ്പുരക്ക് സമീപം കുഞ്ഞി വളപ്പിൽ അബ്ദുൾ ഖാദറിൻ്റെ മകൾ റസിയയുടെ വീടിന്റെ രണ്ടാം നിലയിയിലാണ് തീപിടുത്തം ഉണ്ടായത് ഷോട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. നാട്ടുകാരും കണ്ണൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും തീയണച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എസ് ബി ഐ യോനോ ആപ്പ് ബ്ലോക്കായെന്ന പേരിൽ തട്ടിപ്പ്; പരാതിക്കാരന് 25000 രൂപ നഷ്ടമായി.

Image
കണ്ണൂർ : എസ് ബി ഐ യോനോ ആപ്പ് ബ്ലോക്കായെന്ന പേരിൽ  തട്ടിപ്പ് തലശ്ശേരി എരഞ്ഞോളി സ്വദേശിയായ 79 കാരന് 25000 രൂപ നഷ്ടമായി . ടെക്സ്റ്റ് മെസ്സേജായി ഫോണിലേക്ക് യോനോ ആപ്പ് ബ്ലോക്കായെന്നും പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശമയച്ചാണ് തട്ടിപ്പിനിരയാക്കിയത്. തലശ്ശേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ബാങ്കിൽ നിന്നും അയക്കുന്ന സന്ദേശം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ടെക്സ്റ്റ് മെസേജ് അയക്കുന്നത്. എസ് ബി ഐ യോനോ ആപ്പ് ബ്ലോക്കായിരിക്കുകയാണ്. പാൻ കാർഡ് വിവരങ്ങളും നെറ്റ് ബാങ്ക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണം എന്നാണ് സന്ദേശത്തിലുണ്ടാവുക. സന്ദേശത്തിൽ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ   എസ് ബി ഐയുടേതെന്നു തോന്നിപ്പിക്കുന്ന വ്യാജ സൈറ്റ് ഓപ്പണായി വരും.യൂസർ ഐഡിയും പാസ്സ്‌വേർഡും അടിച്ച് ലോഗിൻ ചെയ്യുമ്പോൾ വെരിഫിക്കേഷനെന്ന പേരിൽ  ഒടിപി കൂടി നൽകുന്നതിലൂടെയാണ് പണം നഷ്ടപ്പെടുന്നത്. ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ  വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ പൂർണമായും അവഗണ...

സ്വര്‍ണവില പവന് 800 രൂപ കൂടി 46,120 രൂപയിലേക്ക്.

Image
സ്വര്‍ണവില പവന് 800 രൂപ കൂടി 46,120 രൂപയിലേക്ക് എത്തി. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765 രൂപയായി. ഒരാഴ്ചയായി ഏകദേശം 1800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്. ഡിസംബര്‍ 4 ന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോര്‍ഡിട്ടിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഷബ്‌നയുടെ മരണം: ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണം: വനിതാ കമ്മിഷന്‍.

Image
കോഴിക്കോട് : ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന വിരുദ്ധനിയമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് വടകര ഓര്‍ക്കാട്ടേരിയിലെ മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും സഹോദരിയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് വടകര ഡിവൈഎസ്പിയ്ക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി. വടകര ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ഷബ്നയുടെ ഉമ്മയെയും ബന്ധുക്കളെയും വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ഭര്‍തൃഗൃഹത്തില്‍വച്ചു നിരന്തരമായി പീഡനത്തിനിരയാക്കി മരണത്തിലേക്ക് ഷബ്‌നയെ തള്ളിവിട്ടുവെന്നതിനു വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കു മുന്‍പാകെ ബന്ധുക്കള്‍ തെളിവുകള്‍ നിരത്തി. ഷബ്‌നയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ വീട് സന്ദര്‍ശിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ...

പയ്യാമ്പലം ബീച്ചിൽ വയോധികയുടെ മാല പൊട്ടിച്ച നിരവധി കേസുകളിൽ പ്രതിയായ രണ്ടുപേരെ 48 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ്.

Image
കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വയോധികയുടെ മാല പൊട്ടിച്ച പ്രതികളെ 48 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ്. പയ്യാമ്പലം ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയ കർണ്ണാടക സ്വദേശിനിയായ വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികളെ പോലീസ് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ വെച്ചാണ്  പിടികൂടിയത്. വളപട്ടണം പാലോട്ടു വയലിൽ ജീൻസ് മൻസിലിൽ കെഎൻ നിബ്രാസ് (27), കണ്ണൂർ തോട്ടടയിലെ മുബാറക് മൻസിലിൽ മുഹമ്മദ് താഹ (21) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും പിടികൂടിയത്. ഈമാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. നിബ്രാസിന് മോഷണം ഉൾപ്പെടെ 6 കേസുകളും താഹക്ക് 7 മോഷണ കേസ് ഉൾപ്പെടെ 9 കേസുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ ബിനു മോഹനെ കൂടാതെ എസ്.ഐ.മാരായ ഷമീൽ, സവ്യസച്ചി, എം. അജയൻ, എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒ ഷൈജു, രാജേഷ്, സി.പി.ഒമാരായ നാസർ, ഷിനോജ്, റമീസ്, സനൂപ്, ബാബുമണി, സുഗേഷ് എന്നിവരും ഉണ്ടായിരുന്നു. - അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ ഡെസ്ക്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കു...

സായാഹ്ന ഓപിയിലേക്ക് എംബിബിഎസ് ബിരുദധാരിയെ വേണം.

Image
ആലപ്പുഴ : മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയി‍ൽ സായാഹ്ന ഓ.പി നടത്തുന്നതിന് എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥിയെ നീയമിക്കുന്നു. ഡിസംബർ 13 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് അഭിമുഖ പരീക്ഷ നടത്തു. എംബിബിഎസ് യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി എത്തണം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW