Posts

'വിശുദ്ധ റമളാന്‍ ആത്മവിശുദ്ധിക്ക്' : തന്‍സീലിന് തുടക്കമായി.

Image
കണ്ണൂർ: 'വിശുദ്ധ റമളാന്‍ ആത്മവിശുദ്ധിക്ക്' എന്ന ശീര്‍ഷകത്തില്‍ എസ്.വെെ.എസ് നടത്തുന്ന റമളാന്‍ കാമ്പയിന്‍റെ ഭാഗമായുള്ള ഖുര്‍ആന്‍ പാരായണ പഠനം 'തന്‍സീലിന്' തുടക്കമായി. പാറപ്രം ജുമാമസ്ജിദില്‍ വെച്ച നടന്ന തലശ്ശേരി സോണ്‍ തല ഉദ്ഘാടനം എസ്.വെെ എസ് സോണ്‍ വെെസ് പ്രസിഡന്‍റ് നാസര്‍ മുസ്ലിയാര്‍ ഏഴരയുടെ അധ്യക്ഷതയില്‍ സയ്യിദ് യാസീന്‍ തങ്ങള്‍ നിര്‍വഹിച്ചു. ഉമർ സഖാഫി, അബ്ദുൽ അസീസ് മഹ്ളരി, സൈഫുള്ള ചിറക്കര, ശുഹൈബ് കതിരൂർ, റഹൂഫ് പാറപ്രം തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് കേന്ദ്രങ്ങളില്‍ നടത്തുന്ന തന്‍സീലിന് പ്രത്യേകം പരിശീലനം ലഭിച്ച ട്യൂടര്‍മാര്‍ നേതൃത്വം നല്‍കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു.

Image
കണ്ണൂർ : കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. അത്താഴകുന്ന് ജുമാമസ്ജിദ് റോഡ് തുരുത്തിയുമായി ബന്ധിപ്പിക്കുന്ന ബത്തക്ക സൈദാലി റോഡ് കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിച്ച റോഡ് അത്താഴകുന്ന് മഹല്ല് പ്രസിഡന്റ് ബത്തക്ക സത്താർ ഹാജി ഉദ്ഘാടനം ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വെയ്ക്ക് കണ്ണൂർ എക്സ്പോ 2025 : അവലോകനയോഗം നടത്തി.

Image
കണ്ണൂർ : അവലോകനയോഗം നടത്തി. വെയ് (Wake) ക്കിന്റെ അഭിമുഖ്യത്തിൽ ഏപ്രിൽ 19നും 20നും ദുബായിൽ നടക്കുന്ന വെയ്ക്ക് കണ്ണൂർ എക്സ്പോ 2025 ന്റെ കണ്ണൂർ വെയ്ക്ക് ഓഫീസിൽ ചേർന്ന ഗവണിംഗ് ബോഡി മെംബേർസിന്റെ അവലോകനയോഗം നടന്നു. യോഗത്തിൽ ശശീന്ദ്രൻ കെ പി, വിനോദ് ചന്ദ്രൻ, ദാമോദരൻ പി പി, ടി സി നാസർ, വിജയൻ എ, ടി ഹംസ, അബ്ദുൾ ഖാദർ പന്നക്കാട്ട്, രാജഗോപാൽ സി.കെ തുടങ്ങിയവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

Image
തിരുവനന്തപുരം / കണ്ണൂർ : കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷനുകൾക്ക് പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബർ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ജില്ലയിലെ ഓഫീസ് മന്ദിരവും ഉദ്ഘാടനം ചെയ്തു. ആകെ 62.61 കോടി രൂപ ചെലവഴിച്ചു വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ 30 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറ് മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. അടുത്തകാലത്തായി സമൂഹത്തിൽ പ്രത്യേകിച്ചും യുവതലമുറയിൽ കുറ്റകൃത്യ പ്രവണത വർധിച്ചുവരുന്നുണ്ടെന്നും ഇതിന് കാരണമാകുന്ന സാഹചര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് പോലീസ് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ 2023 ലെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കരസ്ഥമാക്കിയ വിവിധ പോലീസ് സ്റ്റേഷനുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ ആൻറണി രാജ...

രക്ഷിതാക്കൾ അധ്യാപകരോടൊപ്പം ചേർന്നു നില്ക്കണം: ഋഷിരാജ് സിംഗ്.

Image
കണ്ണൂർ: വിദ്യാർത്ഥികളിലെ അച്ചടക്കരാഹിത്യവും മൂല്യശോഷണവും വളർത്തുന്ന തരത്തിൽ അവകാശങ്ങളും നിയമങ്ങളും വ്യഖ്യാനിക്കപ്പെടുന്നത് പുനപരിശോധിക്കണമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ പഠനോത്സവവും യാത്രാമംഗളം വാർഷികാഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജർ ആഷിഖ് ഡിവി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി സുഹൈൽ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ സുബൈർ പി.പി. ആമുഖ ഭാഷണം നിർവ്വഹിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് (ടാക്സസ്) ചെയർ പേർസൺ ഷാഹിന മൊയ്തീൻ കൗൺസിലർമാരായ ശ്രീജ ആരംഭൻ, കെ. പി അബ്ദുൽ റസാഖ്, പി.ടി.എ പ്രസിഡണ്ട് അബ്ദുറഹ്മാൻ കെ., എം.പി.എം അശ്രഫ്, മദർ പി.ടി.എ പ്രസിഡണ്ട് സഹീറ ടി, വി.പി. മൊയ്തു, മുഫ്സിർ മടത്തിൽ, ഡോ. ടി.പി അബ്ദുൾ ഖാദർ, പുഷ്പജൻ കെ, ആരിഫ് പി.പി, കെ എം കൃഷ്ണകുമാർ, കെ..പി വിനോദ് കുമാർ, പി , സി, മഹമൂദ് തുടങ്ങിയവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ...

കഞ്ചാവു കടത്തിയ കേസിലെ ബുള്ളറ്റ് ലേഡിയായ യുവതി എംഡിഎംഎയുമായി വീണ്ടും എക്സൈസ് പിടിയിൽ.

Image
പയ്യന്നൂർ (കണ്ണൂർ) : കഞ്ചാവു കടത്തിയ കേസിലെ ബുള്ളറ്റ് ലേഡിയായ യുവതി എംഡിഎംഎയുമായി വീണ്ടും എക്സൈസ് പിടിയിൽ. പയ്യന്നൂർ കണ്ടങ്കാളി മുല്ലക്കോട് സ്വദേശിനി സി. നിഖില (30) യെയാണ് കണ്ണൂർ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് വി. മനോജിൻ്റെ രഹസ്യ വിവരത്തെ തുടർന്ന് പയ്യന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയിൽ നിന്നും 4 ഗ്രാം എംഡി എം എ പിടിച്ചെടുത്തു.  രണ്ടുവർഷം മുമ്പ് തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറും സംഘവും രണ്ടേകാൽ കിലോ കഞ്ചാവുമായി യുവതിയെ പിടികൂടിയിരുന്നു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് വി കെ , കമലക്ഷൻ ടി വി , സുരേഷ്ബാബു, സിവിൽ എക്സൈസ് ഓഫീസർ ശരത് കെ, വിനേഷ് ടി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജൂന ടി വി, ശ്രേയമുരളി ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I...

കണ്ണൂരിൽ നിന്നും സ്ത്രീയുടെ മാല മോഷ്ടിച്ചു കടന്നു കളന്നയാളെ ഏതാനും മണിക്കൂറുകൾകൊണ്ട് പിടികൂടി കണ്ണൂർ ടൗൺ പോലീസ്.

Image
കണ്ണൂർ : കണ്ണൂരിൽ നിന്നും സ്ത്രീയുടെ മാല മോഷ്ടിച്ചു കടന്നു കളന്നയാളെ ഏതാനും മണിക്കൂറുകൾകൊണ്ട് പിടികൂടി.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ പന്നേൻപാറയിൽ വെച്ച് പ്രതി സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പിടിച്ചുപറിച്ച് സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു. പ്രതി മുക്കുപണ്ടമാണ് കവർന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പോലീസ് കണ്ണൂർ നാറാത്ത് സ്വദേശിയായ ഇബ്രാഹിംനെ കണ്ണൂർ സിറ്റി കുറുവയിൽ വെച്ച് അറസ്ററ് ചെയ്തു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കെടേരിയുടെ നിർദേശപ്രകാരം എസ് ഐ അനുരൂപ് കെ, എ.എസ്.ഐ ഷൈജു എം, സിപിഒമാരയ നാസർ സി പി, ബൈജു, മിഥുൻ കെ, ഷിനോജ് വി സി, മുഹമ്മദ് റമീസ് ഒ, സുദീഷ് കെ പി, വിജി എന്നിവർ ആണ് പ്രതിയെ അറസ്ററ് ചെയ്തത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടെ പിടികൂടി കണ്ണൂർ സിറ്റിയിലെ കണ്ണവം പോലീസ്.

Image
ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടെ പിടികൂടി കണ്ണൂർ സിറ്റിയിലെ കണ്ണവം പോലീസ്. കോളയാട് ചോലയിൽ യുവതിയുടെ നാലുപവൻ്റെ സ്വർണ മാലയാണ് മോഷ്ട്ടാക്കൾ കവർന്നത്. മലപ്പുറം വാഴയൂർ പുതുക്കോട് കുഴിക്കോട്ടിൽ എ.ടി.ജാഫർ (38), കതിരൂർ കായലോട് റോഡിൽ പോക്കായിമുക്കിലെ ടി. മുദസ്സിർ (35), മോഷണമുതൽ വിൽക്കാൻ സഹായിച്ച പത്തനംതിട്ട മല്ലപ്പള്ളി വിളക്കുഴി താനിക്കലെ മിഥുൻ മനോജ് (27) എന്നി വരെയാണ് കണ്ണവം എസ്. എച്ച്.ഒ പി.ഉമേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ശനിയാഴ്ച പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണിക്കൂറുകൾക്കകം സൈബർ പോലീസിന്റെ സഹായത്തോടെ പ്രതികളെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമിപത്തെ സ്വകാര്യ ലോഡ്ഡിൽ നിന്ന് പോലീസ് പിടികൂടി.  വാഹനമോഷണം, കളവ് തുടങ്ങി 36 കേസുകളിലെ പ്രതിയാണ് ജാഫർ. ബൈക്ക് മോഷണം, ജൂവലറി കവർച്ച തുടങ്ങി ഒൻപത് കേസുകളിലെ പ്രതിയാണ് മുദസ്സീർ എൻ.ഡി.പി.എസ്. അടക്കം രണ്ട് കേസിലെ പ്രതിയാണ് മിഥുൻ മനോജ് പ്രതികൾക്ക് ചക്കരക്കല്ല്, ഇരിട്ടി പോലീസ് സ്റ്റേഷനുകളിലും സമാനമായ നിരവധി കേസുകളുണ്ട്. സംഭവ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം മട്ടന്നൂർ കോടതി...

മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പിടികൂടി. Kannur news

Image
കണ്ണൂർ : മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പിടികൂടി . ഇന്ന് (15.2.25) രാത്രി 8 മണിയാടെ കണ്ണൂർ രാജീവ് ഗാന്ധി റോഡിൽ ഗോപാൽ സ്ട്രീറ്റിൽ മാലിന്യം തള്ളിയവരെയാണ് കണ്ണൂർ കോർപ്പറേഷൻ നൈറ്റ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പി. പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി. ആർ. സന്തോഷ് കുമാർ, ഇ.എസ്. ഷഫീർ അലി, തുടങ്ങിയവരുടെ നേതൃത്വ ത്തിലായിരുന്നു പരിശോധന.ഇവരെ ചോദ്യം ചെയ്തപ്പോൾ കണ്ണൂർ വൈഡൂര്യ ടൂറിസ്റ്റ് ഹോമിലെ പാമ്പേഴ്സ് ഉൾപ്പെടെ ഉള്ള മാലിന്യമാണ് പ്ലാസ്റ്റിക് കവറിൽ കെട്ടി റോഡിൽ കൊണ്ട് തള്ളിയതെന്ന് സമ്മതിച്ചു. ഇതേ തുടർന്ന് മാലിന്യം ടൂറിസ്റ്റ് ഹോമിലേക്ക് തിരി തിരിച്ചെടുപ്പിക്കുകയും ടൂറിസ്റ്റ് ജീവനക്കാരനായ എകെ ജലീൽ (54),എ. കെ ഹൗസ് ഉമ്മൻചിറ തലശ്ശേരി, പ്രസാദ് (50) ചേറൂർ വീട്, അഞ്ചേരി വളക്കാവ്തൃ ശ്ശൂർ എന്നിവർക്കെതിരെ കേസെടുത്തു. കെ എൽ 13 എൽ 7991 സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു. ഇവിടെ തന്നെ രാത്രി 9 ന്പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി ഹോട്ടൽ ഭക്ഷണം തള്ളിയതിന് ഇക്രൂസ് ബിരിയാണി ഹോട്ടലിലെ ജീവനക്കാരൻ സ...

ചക്കരക്കൽ പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ 130.4 ഗ്രാം എംഡിഎംഎ സഹിതം മൂന്നു പേർ പിടിയിൽ.

Image
കണ്ണൂർ : 130.4 ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് 3 പേർ പിടിയിൽ. ചെമ്പിലോട് പഞ്ചായത്തിലെ മണിയലംചിറയിൽ വച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചക്കരക്കൽ പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ 130.4 ഗ്രാം എംഡിഎംഎ സഹിതം മൂന്നു പേരെ അറസ്റ്റ് ചെയ്തു. കോയ്യോട് സ്വദേശി മഹേഷ്, ആറ്റടപ്പ സ്വദേശി അർജുൻ, ആറ്റടപ്പ സ്വദേശി റനീസ് എന്നിവരെ ചക്കരക്കൽ എസ്.എച്ച്.ഒ സി. ഐ ആസാദ് എം.പിയുടെ നേതൃത്വത്തിൽ എസ്ഐ സുഷീൽ കുമാർ എൻ, എസ്ഐ (പ്രൊബേഷൻ) വിശാഖ് കെ, സിപിഒമാരായ അജയ കുമാർ, വിനീത കെ, ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടിയത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പ്രകാശപൂരിതമായി അണ്ടർപാസ്, തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നടത്തി. Kannur news

Image
കണ്ണൂർ കോർപ്പറേഷൻ നഗര സൗന്ദര്യ വത്കരണത്തിൻ്റെ ഭാഗമായി കണ്ണൂർ പഴയ ബസ്റ്റാന്റ് മുതൽ പാറക്കണ്ടി റോഡ് വരെ അണ്ടർ പാസിൽ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഈ ഭാഗത്ത് കൂടി കാൽ നടയായി പോകുന്നവരുടെയും കച്ചവടക്കാരുടെയും ഏറെക്കാലത്തെ ആഗ്രഹമാണ് സഫലീകരിച്ചിട്ടുള്ളതെന്ന് മേയർ പറഞ്ഞു. കോർപ്പറേഷൻ്റെ എല്ലാ ഭാഗത്തും വെളിച്ചം എത്തിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. തെരുവ് വിളക്ക് ഇല്ലാത്ത ഇടങ്ങളിലേക്ക് ലൈൻ വലിച്ച് ലൈറ്റ് സ്ഥാപിക്കുന്നതിന് വാർഷിക പദ്ധതിയിൽ ഒരു കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു..സ്ഥാപിച്ച 27 ലൈറ്റുകൾ പ്രകാശിച്ച് തുടങ്ങിയതോടെ ഈ ഭാഗം പ്രകാശ പൂരിതമായി. പരമ്പരാഗത ലൈറ്റുകൾക്ക് പകരം പ്രത്യേകം രൂപ കൽപന ചെയ്ത 50 വോൾട്ടി ലുള്ള എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബി മീഡിയയുടെ സഹായത്തോടെ റെയിൽവേ അതോറിറ്റിയുടെ അനുമതി വാങ്ങിയാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി, ഷമീമ ടീച്ചർ, എം.പി. രാജേഷ് സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മാർട്ടിൻ ജോർജ് ,...

അമേരിക്കയിലെ അനധികൃത ഇന്ത്യൻ താമസക്കാരെ നാടുകടത്തിയ അമേരിക്കൻ നടപടി പ്രാകൃതവും രാജ്യത്തെ നിന്ദിക്കുന്നതും.

Image
കണ്ണൂർ: അമേരിക്കയിലെ അനധികൃത ഇന്ത്യൻ താമസക്കാരെ നാടുകടത്തിയ അമേരിക്കൻ നടപടി പ്രാകൃതവും രാജ്യത്തെ നിന്ദിക്കുന്നതുമാണെന്ന് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ടമെന്റ്. ഈ വിഷയത്തിൽ അമേരിക്കയുടെ ഒരു ന്യായാവും അംഗീകരിക്കാനാവാത്തവും അപലപനീയവുമാണെന്ന് ഇംതിയാസ്‌ പുറത്തീലിന്റെ അധ്യക്ഷതയിൽ ചേർന്ന കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ടമെന്റ് കണ്ണൂർ നിയോജക  മണ്ഡലം യോഗം പ്രതിഷേധിച്ചു. യോഗത്തിൽ അബ്ദുൽ ലത്തീഫ്, ആൻഡ്രോസ്, നസ്രിയ, അബ്ദുൽ മന്നാൻ, ഷീബ അക്തർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഹനീഫ് വി പി സ്വാഗതവും സയ്യിദ് നിസാർ തങ്ങൾ നന്ദിയും പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ന്യൂസ്‌ ഓഫ് കേരളം ന്യൂസ്‌ മാനേജിങ് എഡിറ്റർ അബൂബക്കർ പുറത്തീലിന്റെ പിതാവ് പി. പി ഹമീദ് നിര്യാതനായി.

Image
കണ്ണൂർ : ന്യൂസ്‌ ഓഫ് കേരളം ന്യൂസ്‌ മാനേജിങ് എഡിറ്റർ അബൂബക്കർ പുറത്തീലിന്റെ പിതാവ്  പുറത്തീൽ ആമിന മൻസിലിൽ പുതിയ വളപ്പിൽ അബ്ദുൽ ഹമീദ് (84) നിര്യാതനായി. ഭാര്യ : നള്ള പുറത്തീൽ കുഞ്ഞാമിന. മക്കൾ : ആയിഷ, ഖദീജ, അബൂബക്കർ പുറത്തീൽ (മാധ്യമപ്രവർത്തകൻ), റിയാസ് (അബുദാബി), മറീന, ഷഫീന. മരുമക്കൾ : അബ്ദുള്ള (ട്രെൻഡ് സോഫ), മുബീന അബൂബക്കർ, ഫഹീമ റിയാസ്, ഫൈസൽ, സമീർ (അബുദാബി). സഹോദരങ്ങൾ :ഖദീജ, അബ്ദുൽ സത്താർ, ഇസ്മായിൽ, മൈമൂന, പരേതനായ അബൂബക്കർ. ദീർഘകാലം അബുദാബി കരാമയിലെ ഫാത്തിമ മസ്ജിദിൽ പ്രവാസി ആയിരുന്നു. ന്യൂസ്‌ ഓഫ് കേരളം ന്യൂസിന്റെ ആദരാഞ്ജലികൾ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുണ്ടേരിയിലെ തിയർകണ്ടി അബ്ദുൽ ഖാദർ നിര്യാതനായി.

Image
കാഞ്ഞിരോട്: കാഞ്ഞിരോട് മയ്യിൽ റോഡിൽ മായിൻമുക്ക് അഫ്സാസിൽ താമസിക്കുന്ന മുണ്ടേരി കൈപ്പക്കൽ മൊട്ട തിയർകണ്ടി അബ്ദുൽ ഖാദർ(67) നിര്യാതനായി. സജീവ മുസ്ലിംലീഗ് പ്രവർത്തകനും അബുദാബിയിലെ ആദ്യകാല പ്രവാസിയും ചന്ദ്രിക റീഡേഴ്സ് മുൻനിര പ്രവർത്തകനും ആയിരുന്നു   ഭാര്യ. പള്ളിക്കചാൽ പുതിയപുരയൽ അഫ്സത്ത്. മക്കൾ. അഫ്നാസ്, ആസിഫ് (ഇരുവരും അബുദാബി) അഫ്താബ്, ആയിഷ ഹിബ (സി എം എ വിദ്യാർത്ഥി കണ്ണൂർ). ജമാതാക്കൾ: നസ്മ (മൗവഞ്ചേരി), നസ്‌ലി (പലയോട് ). സഹോദരങ്ങൾ: മുസ്തഫ (പുറത്തിൽ) അബ്ദുസ്സലാം, അബ്ദുള്ള, അബ്ദുറഹ്മാൻ, കദീജ, നഫീസ, പരേതനായ അഹമ്മദ്, കബറടക്കം പഴയ പള്ളി കബർസ്ഥാനിൽ പിന്നീട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വലിയങ്ങാടിയിൽ നിന്ന് 2500 കിലോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി ; നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി.

Image
കോഴിക്കോട്: മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മാലിന്യം വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല എൻഫോസ്മെന്റ് സ്ക്വാഡിന്റേയും തദ്ദേശ സ്ഥാപനതല സ്ക്വാഡുകളുടേയും പരിശോധന കർശനമാക്കി.  കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയലിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ട്രേറ്റും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും തിങ്കളാഴ്ച്ച വലിയങ്ങാടിയിൽ നടത്തിയ പരിശോധനയിൽ 2500 കിലോയിലധികം വസ്തുക്കൾ പിടികൂടി. വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തുടർ ദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധനകൾ തുടരുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ അറിയിച്ചു. പരിശോധന സംഘത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ പൂജ ലാൽ, ജില്ലാ എൻഫോഴ്സ്മെന്റ് ലീഡർ ഷീബ, കോർപ്പറേഷൻ ആരോഗ്യ സൂപ്പർവൈസർ ജീവരാജ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സുബൈർ, ബിജു തുടങ്ങിയവരും ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ടീം അംഗങ്ങളും പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർ...

തളിപ്പറമ്പ്-ധർമശാല-ചെറുകുന്ന് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു.

Image
കണ്ണൂർ : തളിപ്പറമ്പ്-ധർമശാല-ചെറുകുന്ന് റൂട്ടിലെ സ്വകാര്യ ബസുടമകൾ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ബസുടമകളുടെ സംഘടനാപ്രതിനിധികളുമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ദേശീയപാതയിൽ ധർമശാലയിലെ അടിപ്പാത നിർമാണത്തിലെ അപാകതകൾ സംസ്ഥാന സർക്കാർ മുഖേന ദേശീയപാത അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. ഇതനുസരിച്ചാണ് സമരം പിൻവലിച്ചത്. അടിപ്പാത സംബന്ധിച്ച വിശദമായ സാങ്കേതിക കുറിപ്പ് ബുധനാഴ്ച തന്നെ സമർപ്പിക്കാൻ ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി. ധർമശാല കെൽട്രോൺ നഗർ-അഞ്ചാംപീടിക-ചെറുകുന്ന് തറ റൂട്ടിലേക്ക് നിലവിൽ നിർമിച്ച അടിപ്പാതയിലൂടെ ബസുകളുൾപ്പെടയുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാകില്ലെന്ന് യോഗത്തിൽ ബസുടമകൾ ചൂണ്ടിക്കാട്ടി. ഇത് പൊളിച്ചുമാറ്റി ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകുന്ന തരത്തിൽ പുനർനിർമിക്കണമെന്നാണ് ആവശ്യം. ദേശീയപാത പൂർത്തിയായാൽ ബസുകൾ ഉൾപ്പെടെ കല്ല്യാശ്ശേരി വരെ പോയി തിരികെ വരുമ്പോൾ ഇരുവശത്തേക്കുമായി അഞ്ച് കിലോമീറ്ററോളം അധികദ...

റോഡ് പ്രവൃത്തി; ശവപറമ്പ-കൊട്രച്ചാല്‍ റോഡ് 18 വരെ അച്ചിടും

Image
കാസർകോട് : പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട് സെക്ഷന് കീഴിലുള്ള ശവപറമ്പ-കൊട്രച്ചാല്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി എട്ട് മുതല്‍ 18 വരെ റോഡ് പൂര്‍ണ്ണമായും അടച്ചിടും. ഇത് വഴി പോകേണ്ട വാഹനങ്ങളും യാത്രക്കാരും ബാവനഗറിലൂടെ ബദരിയനഗര്‍ വഴി കുശാല്‍നഗറിലേക്കുള്ള റോഡ് മാര്‍ഗ്ഗം ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണക്ഷൻ ഇല്ലാതെ വാട്ടർ ബിൽ; വാട്ടർ കണക്ഷന് അപേക്ഷ നൽകി എഗ്രിമെന്റ് മാത്രം വച്ച അപേക്ഷകന് ഉപയോഗിക്കാത്ത വെള്ളത്തിനു 10,308 രൂപ ബിൽ നൽകിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി.

Image
  വാട്ടർ കണക്ഷന് അപേക്ഷ നൽകി എഗ്രിമെന്റ് മാത്രം വച്ച അപേക്ഷകന് ഉപയോഗിക്കാത്ത വെള്ളത്തിനു 10,308 രൂപ ബിൽ നൽകിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി സജി ചെറിയാൻ.  ഉപയോഗത്തിൽ ഇല്ലാത്ത വാട്ടർ കണക്ഷന് ബിൽ ലഭിച്ച തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോൻ കാർത്തികപള്ളി കരുതലും കൈത്താങ്ങും അദാലത്തിൽ നൽകിയ പരാതിയിന്മേൽ ആണ് നടപടി. നിലവിൽ വാട്ടർ കണക്ഷന് നൽകിയ അപേക്ഷയിന്മേൽ എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കി. എന്നാൽ കണക്ഷൻ എത്തുന്നതിനു മുൻപ് തന്നെ എത്തിയ ഭീമമായ ബിൽ അപേക്ഷകനെ കുഴക്കിയെന്ന് പരാതിയിൽ പറയുന്നു.  വിഷയം പരിഗണിച്ച മന്ത്രി സജി ചെറിയാൻ ഗുരുതരമായ വീഴ്ചയാണ്ഉണ്ടായതു എന്ന് കണ്ടെത്തി. ഈ നടപടിയിന്മേൽ അന്വേഷണം നടത്തി തെറ്റായ ബിൽ നൽകിയ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കാനും വാട്ടർ അതോറിറ്റി ബിൽ അടയ്ക്കാൻ ആവശ്യപെട്ടു പരാതിക്കാരന് നൽകിയ നോട്ടിസിലെ മുഴുവൻ തുകയും ഒഴിവാക്കി നൽകുവാനും ഉത്തരവായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ....

നാട്ടിലെത്തിയ കാപ്പാ കേസ് പ്രതി അറസ്റ്റിൽ.

Image
തൃശൂർ : നിരവധി ക്രിമനൽ കേസ്സുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉള്ളയാളുമായ ചേർപ്പ് വെങ്ങിണിശ്ശേരി സ്വദേശി തയ്യിൽ വീട്ടിൽ ശ്രീരാഗിനെയാണ് (29) തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെജി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചേർപ്പ് സ്റ്റേഷനിൽ ആറോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ശ്രീരാഗിന് നെടുപുഴ, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിലും കേസ്സുകളുണ്ട് കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതികൾ ഈ കാലയളവിൽ നാട്ടിലെത്തുന്നത് പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതിനിടെ നാട്ടിലെത്തിയ ശ്രീരാഗിനെ രഹസ്യമായി നിരീക്ഷിച്ചാണ് ഇന്നലെ പുലർച്ചെ പിടികൂടിയത്. പിടികൂടുന്നതിനിടെ കുതറി ഓടാൻ ശ്രമിച്ച ഇയാളെ ഏറെ ശ്രമകരമായി കസ്റ്റഡിയിൽ എടുത്താണ് പോലീസ് വാഹനത്തിൽ കയറ്റിയത്. ഇയാൾക്ക് സഹായം ചെയ്തു കൊടുത്ത പീച്ചി മയിലാട്ടുംപാറ സ്വദേശി അനൂപ് കുണ്ടുപാറ വീട്, എന്നയാളെയും പിടികൂടിയിട്ടുണ്ട്. ചേർപ്പ് എസ്.ഐ. ടി.എൻ.പ്രദീപൻ, ഡാൻസാഫ് എസ്.ഐ. പി.ജയകൃഷ്ണൻ, ടി.എ.ഷൈൻ, എ.എസ്.ഐ. സൂരജ്.വി.ദേവ്, സീനിയർ സിപി.ഒ മാരായ ഇ.എസ്.ജീവൻ,സോണി സേവ്യർ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, കെ.ജെ.ഷിൻ്റോ എന്നിവരടങ്ങിയ സംഘമാണ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി നിധിൻ രാജ് ഐ.പി.എസ് ചുമതലയേറ്റു.

Image
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി നിധിൻ രാജ് ഐ പി എസ് ചുതലയേറ്റു. കാസർക്കോട് രാവണേശ്വരം സ്വദേശിയാണ്. കോഴിക്കോട് റൂറൽ എസ് പി ആയിരിക്കെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറ്റം. തലശ്ശേരി എ എസ് പി ആയും പ്രവർത്തിച്ചിട്ടുണ്ട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കലോത്സവം: സ്കൂളുകൾക്ക് അവധി; കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്. 05 January 2025

Image
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കലോത്സവം കേരളത്തിന്റെ അതിജീവനത്തിന്റെ ആഘോഷവേദി: മുഖ്യമന്ത്രി; ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണെന്ന് മുഖ്യമന്ത്രി; 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 04 January 2025

Image
കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല ജിഎച്ച്എസിലെ വിദ്യാർത്ഥികൾ ഉദ്ഘാടന വേദിയിൽ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തലമുറയുടെ മുഴുവൻ സർഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദർശലോകവുമാണ് ഇവിടങ്ങളിൽ മാറ്റുരയ്ക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാക്തന കലകളുടെയും ക്ലാസിക് കലകളുടെയും സംഗമവേദിയാവുകയാണ് ഈ കലോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം ടി വാസുദേവാൻ നായരുടെ കലാ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന് യാത്രയപ്പ് നൽകി.

Image
കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്ന സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസിന് കണ്ണൂർ സിറ്റി സൈബർ സെല്ലിന്റെ ഉപഹാരം കൈമാറുന്നു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

റെയിൽവെ ഗേറ്റ് അടച്ചിടും.

Image
കണ്ണൂർ : തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി-എൻഎച്ച്-മമ്പറം (കൊടുവള്ളി) ലെവൽ ക്രോസ് ജനുവരി ആറ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ജനുവരി ഏഴ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വരും വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ തന്നെ പോലീസ് എക്സൈസ് ഫയർഫോഴ്സ് സേനകൾക്കൊപ്പം ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി; വയനാട് ഉരുൾപൊട്ടലിൽപെട്ടുപോയ ആദിവാസി കുടുംബത്തെ നെഞ്ചോട് ചേർത്ത വനപാലകരുടെ ചിത്രം മനസ്സാക്ഷിയുള്ള ആർക്കും മറക്കാനാവില്ലെന്നും മുഖ്യമന്ത്രി. 04 January 2025

Image
വരും വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ തന്നെ പോലീസ് എക്സൈസ് ഫയർഫോഴ്സ് സേനകൾക്കൊപ്പം ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനം ആസ്ഥാനത്ത് നടന്ന 2023 - 2024 വർഷത്തെ ഫോറസ്റ്റ് മെഡൽ വിതരണ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വനസംരക്ഷണം അതീവ പ്രാധാന്യമർഹിക്കുമ്പോൾ തന്നെ മുൻപ് കാടായിരുന്നു എന്ന കാരണത്താൽ മനുഷ്യർ വസിക്കുന്ന ഇടങ്ങൾ അവർക്ക് അന്യമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ കേരളത്തിലെ വന സംരക്ഷണം ഫലപ്രദമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. വയനാട് ഉരുൾപൊട്ടലിൽപെട്ടുപോയ ആദിവാസി കുടുംബത്തെ നെഞ്ചോട് ചേർത്ത വനപാലകരുടെ ചിത്രം മനസ്സാക്ഷിയുള്ള ആർക്കും മറക്കാനാവില്ല. വളരെ പ്രതികൂലമായ കാലാവസ്ഥയും വന്യ മൃഗങ്ങളുടെ ഭീഷണിയും അതിജീവിച്ച് ജോലിയെടുക്കുന്ന വനപാലകർക്ക് സർക്കാർ നൽകുന്ന അംഗീകാരമാണ് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ. ലോകത്ത് 160 കോടിയോളം മനുഷ്യർ കാടിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് അതുകൊണ്ടുതന്നെ വന സംരക്ഷണം അതീവ പ്രാധാന്യം അർഹിക്കുന്നു. 18 ശതമാനം വരുന്ന സംരക്ഷിത വനങ്ങൾക്ക് ഉപരിയായി എല്ലാ വനങ്ങളും സംരക്ഷിക്കപ്പെടേണ...