Posts

Showing posts from September, 2025

അവശനിലയിൽ കണ്ട യുവതിക്ക് രക്ഷകരായി ചക്കരക്കൽ പോലീസ്.

Image
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. ചക്കരക്കൽ: വയറുവേദനയെ തുടർന്ന് ചക്കരക്കൽ ജംഗ്ഷനിൽ അവശനിലയിൽ കാണപ്പെട്ട തമിഴ്നാട് സ്വദേശിയായ യുവതിക്ക് ചക്കരക്കൽ പോലീസ് രക്ഷകനായി.യുവതിയെ സമീപത്തുണ്ടായിരുന്ന രമേശൻ, പ്രകാശൻ എന്നിവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വാഹനം ലഭിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇതേസമയം എത്തിയ പോലീസിനോട് വിവരമറിയിക്കുകയും. തുടർന്ന് ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ എസ്‌.ഐ. സനൽകുമാർ, സിപിഒ രജീഷ് എന്നിവർ ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾക്ക് വിവരം അറിയിക്കുകയും ചെയ്തു. ചക്കരക്കല്ലിലെ ജില്ലാ ബിൽഡിങ് മെറ്റീരിയൽ കോ-ഓപ്പ് സോസൈറ്റിയിൽ കോടിക്കണക്കിനു രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ സെക്രട്ടറി അറസ്റ്റിൽ.   കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണിവരെ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . ചക്കരക്കൽ പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ 130.4 ഗ്രാം എംഡിഎംഎ സഹിതം മൂന്നു പേർ പിടിയിൽ. ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇനി സി.സി.ടി.വി. ക്...

ഖിദ്മ ഇന്‍സ്പയര്‍ നാലാം ബാച്ച് ഉദ്ഘാടനം ഒക്ടോബർ രണ്ടിന്. Newsofkeralam

Image
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. കണ്ണൂര്‍ : ആതുരസേവന രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ വിഭാഗമായ ഇന്‍സ്പയര്‍ നാലാം ബാച്ചിന് തുടക്കമിടുന്നു. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ ഒക്ടോബർ രണ്ട് വ്യാഴാഴ്ച രാവിലെ 10:30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഫിഷറീസ് ആന്റ് പോര്‍ട് വകുപ്പ് സപെഷ്യല്‍ സെക്രട്ടറി ബി. അബ്ദുല്‍ നാസര്‍ ഐ.എ.എസ് നാലാം ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കണ്‍വീനര്‍ കെ.എം സാബിറ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെയും പരിസരങ്ങളിലെയും എട്ടാം ക്ലാസിലെ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവരുടെ വ്യക്തിത്വ വികസനത്തിനുള്ള ട്രയ്‌നിംഗ് നല്‍കുന്ന പദ്ധതിയാണ് ഖിദ്മ ഇന്‍സ്പയര്‍. മൂന്നു ബാച്ചുകളിലായി നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. നാലാം ബാച്ചിലേക്ക് എഴുത്തുപരീക്ഷയിലൂടെ 50 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി. സലീം അധ്യക്ഷത വഹിക്കും. മുന്‍ ബാച്ചിലെ കുട്ടികളും രക്ഷിതാക്കളും അനുഭവം പങ്കിടും. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂമെന്റ് പദ്ധതി എത്രയും വേഗം നടപ്പിലാകി ...

കാഞ്ഞിരോട് തയ്യിൽ കുഞ്ഞാമിന നിര്യാതയായി.

Image
  കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം സ്കൂളിന് സമീപം തയ്യിൽ ഷഫീനാസിൽ താമസിക്കുന്ന തയ്യിൽ കുഞ്ഞാമിന (85) നിര്യാതയായി. പരേതരായ കുട്ട്യാലിയുടെയും തയ്യിൽ ആയിഷയുടെയും മകളാണ്. ഭർത്താവ് : പരേതനായ വണ്ണാന്റെവളപ്പിൽ അബ്ദുൽ ഖാദർ,( മുണ്ടേരി). മക്കൾ : ഹാരിസ് തയ്യിൽ( കാഞ്ഞിരോട്) ഖദീജ, ജമീല, (ഇരുവരും കാഞ്ഞിരോട്), പരേതയായ ആയിഷ. ജമാതാക്കൾ: ഹസൻകുട്ടി (മാനന്തവാടി), കുഞ്ഞാലി (ജ്യോതി നഗർ സിദ്ധാപുരം), ഹാഷിം കെ.ടി (പടന്നോട്ട് മൊട്ട), അസൂറാസ്( കൂടാളി). സഹോദരങ്ങൾ : ഹമീദ് (കൂടാളി), ആസിയ (പള്ളിപ്പറമ്പ്), അലീമ, സൈനബ (ഇരുവരും കാഞ്ഞിരോട്), പരേതയായ ഖദീജ (തലമുണ്ട).

കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബം നവീകരിച്ച പുതിയ വീട്ടിൽ താമസം ആരംഭിച്ചു. Newsofkeralam

Image
കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബം നവീകരിച്ച പുതിയ വീട്ടിൽ താമസം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നു. മകള്‍ക്കുള്ള ചികിത്സ ഉറപ്പാക്കുകയും മകന് ദേവസ്വം ബോര്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ജോലിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വരും ദിവസങ്ങളില്‍ ഉണ്ടാകും. 

ഐ.എൻ.എൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

Image
കണ്ണൂർ: ഐ.എൻ.എൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പിറന്ന നാട്ടിൽ ജീവിക്കാനായി സ്വതന്ത്ര ഫലസ്തീൻ പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി പോരാടുന്ന ഗസ്സയിലെ പോരാളികളെയും പിഞ്ചു കുഞ്ഞുങ്ങളെയും വെള്ളവും ഭക്ഷണവും നിഷേധിച്ചും. ബോംബുകൾ വർഷിച്ചു കൊണ്ട് കൊന്നൊടുക്കുന്ന ഇസ്രായിലിന്റെ നടപടി മനുഷ്യത്വമില്ലാത്ത ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഗസ്സയിലെ പോരാളികൾക്കു ഐക്യദാർഢ്യം പ്രകടിച്ചു കൊണ്ട് ഐ.എൻ.എൽ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂരിൽ റാലി നടത്തി. സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ട്രഷറർ ബി ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി അഷ്റഫലി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. താജുദ്ദീൻ മട്ടന്നൂർ, സിറാജ് വയക്കര സംസാരിച്ചു. ഡി.മുനീർ സ്വാഗതവും അസ്ലം പിലാക്കിയിൽ നന്ദിയും പറഞ്ഞു. അഷ്റഫ് കയ്യങ്കോട്, യു മുഹമ്മദ് ഹാജി, സുബൈർ കെഎം, ഖാദർ മാങ്ങാടൻ, ഇബ്രാഹിം കല്ലിങ്കൽ, മുസ്തഫ തൈക്കാണ്ടി, ബിപി മുസ്തഫ,  മൂസ കണ്ണൂർ സിറ്റി എന്നിവർ റാലിക്ക് നേതൃത്വം നൽകി. കണ്ണൂർ സിറ്റി റോഡ് ഇംപ്രൂമെന്റ് പദ്ധതി എത്രയും വേഗം നടപ്പിലാകി സിറ്റി പ്രദേശത്തെ മണിക്കൂർ നേരം വീർപ്പ് മുട്ടിക്കുന്ന ഗതാഗത തടസത്തിന് പരിഹാരം കാണമ...

നവരാത്രി: സെപ്റ്റംബർ 30 ന് പൊതുഅവധി പ്രഖ്യാപിച്ചു

Image
  2025 -ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്) സംസ്ഥാനത്തെ  സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത്  നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. ഈ ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ചുമതല കൃത്യമായി നിർവ്വഹിക്കേണ്ടതും,ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണ്.

കാഞ്ഞിരോട് പുറവൂർ കൊമ്പൻ അഹമ്മദ്‌ നിര്യാതനായി.

Image
കണ്ണൂർ: കാഞ്ഞിരോട് ചക്കരക്കല്ല് റോഡിൽ തലമുണ്ട പാറോത്തുംചാൽ അംഗൻവാടിക്ക് സമീപം ദാറുൽ അമാനിൽ താമസിക്കുന്ന പുറവൂർ കൊമ്പൻ അഹമ്മദ്‌ (59) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിലെ റിയാദിൽ പ്രവാസിയായിരുന്നു. പരേതരായ മുണ്ടേരി പൈത്തിൻടെ വളപ്പിൽ കലന്തന്റെയും കൊമ്പന്റെ വിട കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ സാജിദ കേളോത്ത് (കാഞ്ഞിരോട്).  സഹോദരങ്ങൾ: അബ്ദുള്ളക്കുട്ടി (മാണിയൂർ), മുസ്തഫ (അബുദാബി), ആസിയ (മുഴപ്പാല),  ഖദീജ (മുണ്ടേരി കച്ചേരിപ്പറമ്പ്), പരേതരായ മൂസ (കച്ചേരിപ്പറമ്പ്), ഫാത്തിമ (പുറവൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. Newsofkeralam

Image
 തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല

സ്നേഹത്തിന്റെയും ഐക്യപ്പെടലിൻറെയും സന്ദേശമാണ് കണ്ണൂർ ദസറ : കെ വി സുമേഷ് എം.എൽ.എ. Newsofkeralam

Image
  👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. കണ്ണൂർ: നിറങ്ങളുടെയും സംഗീതത്തിൻ്റെയും വിരുന്നൊരുക്കി കണ്ണൂർ ദസറയുടെ രണ്ടാം ദിനം കെ വി സുമേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. വിയോജിപ്പുകളെ ഒഴിവാക്കി ഒന്നാകാനുള്ള സന്ദേശമാണ് എല്ലാ ആഘോഷങ്ങളും നൽകുന്നത്. എല്ലാ മതങ്ങൾക്കും അവരുടേതായ ആചാരവും ആഘോഷങ്ങളും ഉണ്ട്. ഇതര മതങ്ങളെ മാനിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്നതിനുമുള്ള ഒരു പാരമ്പര്യമാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. അത് നിലനിൽക്കുമ്പോൾ മാത്രമാണ് ഇന്ത്യ ഒരു ജനാധിപത്യ മതേതരത്വ രാജ്യമായി നിലനിൽക്കുകയുള്ളു. വിയോജിപ്പുകളെ ഒഴിവാക്കി പരസ്പര സ്നേഹത്തോടെ ആഘോഷങ്ങളെ ആസ്വദിക്കാൻ കഴിയുമെന്നതിൻ്റെ ഉദാഹരണമാണ് കണ്ണൂർ ദസറ എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ എം.എൽ.എ. പറഞ്ഞു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു . പ്രശസ്ത മാധ്യമ പ്രവർത്തക മാതു സജി മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ കെ പി അബ്ദുൽ റസാഖ്, പി കൗലത്ത് , ഇ ടി സാവിത്രി, ബിജോയ് തയ്യിൽ , കെ.പ്രദീപൻ, എം പി വേലായുധൻ (ഐ.എൻ.സി), ബി കെ അഹമ്മദ് (ഐ.യു.എം.എൽ), സി എ അജീർ (സി.എം.പി), സി സുനിൽ കുമാർ (പ്രസിഡണ്ട്, പ്രസ് ക്ലബ്ബ് ), പുനത്തിൽ ബാഷിത് (വ്യ...

സംസ്ഥാനത്ത് ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനം: മന്ത്രി വീണാ ജോര്‍ജ്. Newsofkeralam

Image
  • സംസ്ഥാനതല ആയുര്‍വേദ ദിനാചരണം മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കോടി രൂപ ചെലവഴിച്ച് ജില്ലയിലെ നിലവിലുള്ള നേത്ര ചികിത്സാ യൂണിറ്റുകളെ നവീകരിച്ചതിന് പുറമേ 6 ദൃഷ്ടി യൂണിറ്റുകള്‍ കൂടി ആരംഭിച്ചതോടെയാണ് എല്ലാ ജില്ലകളിലും ആയുര്‍വേദ നേത്രരോഗ ചികിത്സ സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ചികിത്സാ മേഖലയെ വിപുലപ്പെടുത്തുന്ന 14.39 കോടി രൂപയുടെ 12 പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടം ആയുര്‍വേദത്തിന് നല്‍കുന്ന മികച്ച സംഭാവനയാണ് കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം. സംസ്ഥാനത്തെ ആയുര്‍വേദ മേഖലയ്ക്ക് കരുത്തേകുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആശുപത്രിയും മാനുസ്‌ക്രിപ്റ്റ് സെന്ററും ഉള്‍പ്പെടെയുള്ള ബ്ലോക്കുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തിയാകും. നാഷണല്‍ ആയുഷ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വൈകാതെ ഉണ്ടാകും. ആയുര്‍വേദ മേ...

രാജ്യത്തെ ആദ്യത്തെ കോർപ്പറേഷൻ ജല ബജറ്റ് തയാറാക്കി കണ്ണൂർ കോർപ്പറേഷൻ.

Image
കണ്ണൂർ: ഇന്ത്യയിൽ തന്നെ ആദ്യമായി ജല ബജറ്റ് തയാറാക്കുന്ന കോർപ്പറേഷൻ എന്ന നേട്ടം ഇനി കണ്ണൂർ കോർപ്പറേഷന്. ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ തയാറാക്കിയ ജല ബജറ്റ് കണ്ണൂർ ദസറ വേദിയിൽ മേയർ മുസ്ലീഹ് മഠത്തിൽ പ്രകാശനം ചെയ്തു. ഒരു പ്രദേശത്തിന്റെ ജലലഭ്യതയും ജലവിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആധികാരിക രേഖയാണ് ജല ബഡ്‌ജറ്റ്. ശാസ്ത്രീയമായ രീതിശാസ്ത്രം ഉപയോഗിച്ച് ഓരോ പ്രദേശത്തിന്റെയും ജലലഭ്യ തയും, ആവശ്യകതയും കണ്ടെത്തി അതിലൂടെ ജലമിച്ചമാണോ, കമ്മിയാണോ എന്ന് മനസ്സിലാക്കി ജലകമ്മിയുള്ള കാലത്തേക്ക് ജലമിച്ചമുള്ള സമയത്ത് ജലം സംഭരിച്ച് സംരക്ഷിച്ച് പ്രയോജനപ്പെടുത്താനും ജലമലനീകരണം, ജല ദുരൂപയോഗം തടയാനും ജലഗുണത ഉറപ്പു വരുത്താനുമുള്ള കർമ്മ പരിപാടി തയ്യാറാക്കലാണ് ജലബഡ്ജറ്റ് കൊണ്ട് ഉദ്ദേ ശിക്കുന്നത്. സംസ്ഥാനസർക്കാരിൻ്റെ 100 ദിന കർമ്മപ രിപാടി ഉൾപ്പെടുത്തി ഹരിത കേരള മിഷൻ തദ്ദേശസ്ഥാപനതലത്തിൽ തയ്യാറാക്കുന്ന ജനകീയ ജലബഡ്‌ജറ്റ് ഭാവി കേരളത്തിൻ്റേയും വരും തലമുറയുടേയും ജലസുരക്ഷ ഉറപ്പാക്കുന്ന നിർണ്ണായക രേഖയാണ്.ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ 6 സോണുകളെ ആയി വരുന്ന 55 വാർഡുകളിലെയും വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ...

കണ്ണൂർ നഗരത്തിൽ അലങ്കാര ദീപങ്ങളുടെയും കലയുടെയും ഒമ്പത് രാവുകളുമായി രണ്ടാം ദസറയെന്ന് അറിയപ്പെടുന്ന കണ്ണൂർ ദസറക്ക് തുടക്കമായി.

Image
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. കണ്ണൂർ : കണ്ണൂർ നഗരത്തിൽ അലങ്കാര ദീപങ്ങളുടെയും കലയുടെയും ഒമ്പത് രാവുകളുമായി രണ്ടാം ദസറയെന്ന് അറിയപ്പെടുന്ന കണ്ണൂർ ദസറക്ക് തുടക്കമായി.കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ ഒത്തു ചേർന്ന ജന സഞ്ചയത്തെ സാക്ഷി നിർത്തി മേയർ മുസ്ലിഹ് മഠത്തിൽ ഉദ്‌ഘാടനം കർമ്മം നിർവഹിച്ചു. കണ്ണൂർ ദസറ നടത്തിപ്പ് മുഖേന മേയറുടെ ദുരിതാശ്വാസ നിധിയിലൂടെ നൂറു കണക്കിന് പാവപ്പെട്ടവർക്ക് സമാശ്വാസം നൽകുന്നതിന് സാധിച്ചിട്ടുണ്ടെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മേയർ പറഞ്ഞു . ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ താരം ഉണ്ണിരാജ ചെറുവത്തൂർ, ജില്ല കളക്ടർ അരുൺ കെ വിജയൻ ഐ എ എസ് , എസ് ബി ഐ ജനറൽ മാനേജർ അനൂപ് പ്രസന്നൻ , കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീകാന്ത് വി കെ, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. , മുൻ മേയർ അഡ്വ ടി ഒ മോഹനൻ , ഡി സി സി സെക്രട്ടറി വി വി പുരുഷോത്തമൻ , മുസ്ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി ,ബി ജെ പി കണ്ണൂർ നോർത്ത് പ്രസിഡണ്ട് കെ കെ വിനോദ് കുമാർ , സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ പി അജയകുമാർ ,ഡി...

കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമർപ്പിച്ചു.

Image
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. കണ്ണൂർ : കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂരിലെ പ്രശസ്ത ജ്വല്ലറിയായ കൃഷ്ണ ജ്വല്ലറി കേസ് അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം സമർപ്പിച്ചു. കേസിൽ സ്ഥാപനത്തിലെ മുൻ ചീഫ് അക്കൗണ്ടന്റായിരുന്ന ചിറക്കലിലെ കെ സിന്ധുവിനെ ചോദ്യംചെയ്ത് കണ്ണൂർ ടൗൺ പോലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2023ൽ ഡിജിപിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയിരുന്നു. തുടർന്ന് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസ് സൂപ്രണ്ടുമാരായ എം.പി വിനോദ് കുമാർ, എം. പ്രദീപ്‌ കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ യൂണിറ്റ് ഇൻസ്പെക്ടർ അനീഷ് ബി, ആണ് കേസ് അന്വേഷിച്ചത് അന്വേഷണ സംഘത്തിൽ എസ്.ഐ കെ. ശ്രീജിത്ത്, എ.എസ്.ഐമാരായ ശശിപ്രസാദ്, കാർത്തിക, രൂപേഷ്, സിപിഒ ശ്രീരാജ് എന്നിവരാണ് ഉണ്ടായിരുന്നത് കുറ്റപത്രത്തിൽ സിന്ധുവും ഭർത്താവ് ബാബുവുമാണ് പ്രതി...

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐഎസ്ഒ അംഗീകാരം സ്വന്തമാക്കി കുത്തിയതോട് പൊലീസ് സ്റ്റേഷൻ. Newsofkeralam

Image
തിരുവനന്തപുരം: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐഎസ്ഒ അംഗീകാരം സ്വന്തമാക്കി കുത്തിയതോട് പൊലീസ് സ്റ്റേഷൻ. അംഗീകാരം കരസ്ഥമാക്കിയ രാജ്യത്തെ രണ്ടാമത്തെ സ്റ്റേഷനാണ് കുത്തിയതോട്. സേവനവും സൗകര്യവും മികച്ചതാക്കിയാണ് നേട്ടം കൈവരിച്ചത്. അർത്തുങ്കൽ പൊലീസ് സ്റ്റേഷനാണ് ആദ്യം അംഗീകാരം ലഭിച്ചത്. കുത്തിയതോട് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങ് ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിഐഎസ് ഡയറക്ടർ വെങ്കട നാരായണനിൽ നിന്ന് എംഎൽഎയും കുത്തിയതോട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. അജയമോഹനും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.ആറു മാസത്തെ പരിശ്രമമാണ് നേട്ടത്തിന് പിന്നിൽ. ബിഐഎസ് ദക്ഷിണമേഖല ഓഫീസിലെ സംഘം സ്റ്റേഷൻ സന്ദർശിച്ച് നൽകിയ മാർഗ നിർദ്ദേശമനുസരിച്ചാണ് മികച്ച സേവനവും സൗകര്യവും ഉറപ്പാക്കിയത്. ക്രമസമാധാനപരിപാലനം, കുറ്റാന്വേഷണം, പരാതി തീർപ്പാക്കുന്നതിലെ വേഗത, രേഖകളുടെ പരിപാലനം, ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ശുചിത്വ-ഹരിതചട്ട പരിപാലനം, ദൈനംദിന പ്രവർത്തനത്തിൽ ആധുനിക സാങ്കതികവിദ്യ പ്രയോജനപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങളിൽ ബിഐഎസ് നിഷ്കർഷിക്കുന്ന മികവ് കൈവരിച്ചാണ് നേട്ടം സ്വന്തമാക്കിയത്.

കണ്ണൂർ ദസറയുടെ വരവറിയിച്ച് വിളംബര ജാഥ നടത്തി; മുത്തുകുടകളുടെയും ചെണ്ട വാദ്യമേളങ്ങളുടെയും കോൽകളികളുടെയും അകമ്പടിയോടു നടത്തപ്പെട്ട ഘോഷയാത്ര അക്ഷരാത്ഥത്തിൽ ദസറയുടെ വരവറിയിക്കുന്നതായിരുന്നു. ✍️ ✍️ ✍️ Newsofkeralam

Image
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. കണ്ണൂർ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സെപ്തംബർ 23 മുതൽ ഒക്ടോബർ 1 വരെ കലക്ട്രേറ്റ് മൈതാനിയിൽ വെച്ച് നടക്കുന്ന ദസറ ആഘോഷ പരിപാടിയുടെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. ചരിത്രമുറങ്ങുന്ന വിളക്കുംതറ മൈതാനിയിൽ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികളായ സി അനിൽകുമാർ, കെ നാരായണൻ കുട്ടി, എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയിൽ മേയർ ഡെപ്യൂട്ടി മേയർ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, പൗരപ്രമുഖർ,വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ, യുവജന സംഘടനകൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ , കുടംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു. മുത്തുകുടകളുടെയും ചെണ്ട വാദ്യമേളങ്ങളുടെയും കോൽകളികളുടെയും അകമ്പടിയോടു നടത്തപ്പെട്ട ഘോഷയാത്ര അക്ഷരാത്ഥത്തിൽ ദസറയുടെ വരവറിയിക്കുന്നതായിരുന്നു. ഞായറാഴ്ച രാവിലെ കലക്ട്രേറ്റ് മൈതാനത്ത് നടക്കുന്ന മെഗാ ശുചീകരണ പ്രവൃത്തി ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും . വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത് വെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവസേഴ്സിൻ്റെയും വാട്സ്ആപ് ഗ്രൂപ്...

നവീകരിച്ച കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്സ് സ്റ്റാൻഡ് തുറന്നു. ✍️ ✍️ ✍️ #Newsofkeralam

Image
  കാസർഗോഡ്: നവീകരിച്ച കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്സ് സ്റ്റാൻഡ് കോൺക്രീറ്റ് യാർഡ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത നിർവഹിച്ചു.നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 63 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കോൺക്രീറ്റ് യാഡ് യാഥാർത്ഥ്യമാകുന്നതോടെ ഏറെനാളുകളായി ജനങ്ങളെ വലച്ചിരുന്ന കാഞ്ഞങ്ങാട് ടൗണിലെ ഗതാഗതക്കുരുക്കിന് വിരാമമാകും.യാർഡിന്റെ വശങ്ങളിലൂടെ ഡ്രെയിനേജുകളും നിർമ്മിച്ചിട്ടുണ്ട്.ഇതിനു മുകളിലൂടെ ഫൂട്‌ പാത് നിർമ്മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് നഗരസഭ. .ബസ് സ്റ്റാന്റിനകത്ത് മിനി മാസ് ലൈറ്റിനുള്ള തുക നീക്കി വെച്ച് ടെണ്ടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.ചടങ്ങിൽ യാർഡിന്റെ പണികൾ പൂർത്തീകരിച്ച കോൺട്രക്‌ടർ അബ്ദുള്ള കുഞ്ഞിയെ ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല അധ്യക്ഷനായി.നഗരസഭാ എൻജിനീയർ പി. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. ലത, കെ.അനീശൻ,കെ.വി, സരസ്വതി, കെ.പ്രഭാവതി,വാർഡ് കൗൺസിർ എം. ശോഭന,നഗരസഭാ സെക്രട്ടറി പി. ഷിബു എന്നിവർ പങ്കെടുത്തു.

കക്കാട് പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ✍️ ✍️ ✍️ #Newsofkeralam

കണ്ണൂർ: കക്കാട് പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ബദർപളളി - ശാദുലിപള്ളി റോഡിൽ അരൂംഭാഗം തഖ്വ പള്ളിക്ക് സമീപം കെ.പി ഹൗ സിൽ റഷീദ കെ.പി ( 65) യാണ് മരണപ്പെട്ടത്. ബദർപളളി പരിപാലന കമ്മിറ്റി മുൻ പ്രസിഡൻറ് പരേതനായ വി അബൂബക്കർ ഹാജിയുടെയും പരേതയായ കെ പി ഖദീജയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഇസ്മായിൽ വി.സി.  മക്കൾ : ഇജാസ് കെ പി, ഇനാസ് (ദുബൈ) റിഷാന. മരുമക്കൾ: ജിഷിൻ ഹാഷിർ (തായത്തെരു), സൈബ (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ : കെ പി സലീം, കെ പി റയീസ്, ജമീല, സാബിറ, മറിയം, സാജിദ, അമീന.

വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ റീജിയണല്‍ ഫയര്‍ ഓഫീസറുടെ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു.,✍️ ✍️ ✍️ #Newsofkeralam

Image
  വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ റീജിയണല്‍ ഫയര്‍ ഓഫീസറുടെ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു.പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളുടെ ചുമതലയുള്ള പാലക്കാട് റീജിയണല്‍ ഫയര്‍ ഓഫീസിലെ റീജിയണല്‍ ഫയര്‍ ഓഫീസര്‍, ഫയര്‍ എന്‍.ഒ.സി നല്‍കുന്നതിന് ഏജന്‍സികള്‍ മുഖേന വ്യാപകമായി വന്‍ തുകകള്‍ കൈക്കൂലി കൈപ്പറ്റുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇന്ന് (19.09.2025) പാലക്കാടുള്ള റീജിയണല്‍ ഫയര്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഒരു മിന്നല്‍ പരിശോധന നടത്തി. ഉച്ചക്ക് 12.00 മണിക്ക് ആരംഭിച്ച മിന്നല്‍ പരിശോധന 02.30 മണിക്ക് അവസാനിച്ചു. പരിശോധനയില്‍ റീജിയണല്‍ ഫയര്‍ ഓഫീസറുടെ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത 13,590/-രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. 

കണ്ണൂർ സിറ്റി റോഡ് ഇംപ്രൂമെന്റ് പദ്ധതി എത്രയും വേഗം നടപ്പിലാകി സിറ്റി പ്രദേശത്തെ മണിക്കൂർ നേരം വീർപ്പ് മുട്ടിക്കുന്ന ഗതാഗത തടസത്തിന് പരിഹാരം കാണമെന്ന് ഐ.എൻ.എൽ.

Image
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക് കണ്ണൂർ സിറ്റി: വഹനങ്ങളുടെ ബാഹുല്യവും കണ്ണുർ സിറ്റിയിലെ റോഡുകളുടെ വികസന മുരടിപ്പും കാരണം കണ്ണുർ എം.എൽ.എയുടെ വികസന കാഴചപ്പാടുകളുടെയും ഇടത് സർക്കാറിന്റെ പ്രവർത്തന ഫലമായി കൊണ്ട് വന്ന സിറ്റി റോഡ് ഇംപ്രൂമെന്റ് പദ്ധതി എത്രയും വേഗം നടപ്പിലാകി സിറ്റി പ്രദേശത്തെ മണിക്കൂർ നേരം വീർപ്പ് മുട്ടിക്കുന്ന ഗതാഗത തടസത്തിന് പരിഹാരം കാണമെന്ന് ഐ.എൻ എൽ കണ്ണൂർ കോർപ്പറേഷൻ കമ്മിറ്റി പ്രസിഡന്റ് പി.കെ മുസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ഹൈവേയിൽ കൂടിയാത്ര ചെയേണ്ട പല വാഹനങ്ങൾ എളുപ്പ വഴി എന്ന നിലയിൽ തോട്ടട . ജെ ഡി എസ്സ് വഴി കറുവ - സിറ്റി - ആസ്പത്രി റോഡ് വഴിയാണ് കടന്ന് പോവുന്നത്. സിറ്റി വികസനത്തിന് അഭിഭാജ്യ ഘടകമായ പദ്ധതി ഇനിയും കാല താമസം വരുതിയാൽ, വികസനം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളെയും സംഘടനകളെയും കുട്ടി ചേർത്ത് ഐ. എൻ എൽ ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്നും യോഗം മുന്നറിപ്പ് നൽകി. വരുന്ന കോർപ്പറേഷൻ തിരഞ്ഞടുപ്പിൽ ഐ എൻ എൽ സ്ഥാനത്ഥികളെ വിജയിപ്പികുന്നതിന് ആവശ്യമായ പരിപാടിയുമായ മുന്നോടിറങ്ങണമെന്ന് ജില്ല പ്രസിഡന്റ് സിറാജ് തയ്യിൽ യോഗം ഉദ്ഘ...

മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി: മന്ത്രിസഭായോഗ തീരുമാനങ്ങള്‍. Newsofkeralam

Image
  *മന്ത്രിസഭായോഗ തീരുമാനങ്ങള്‍*  *മുഖ്യമന്ത്രിയുടെ ഓഫീസ്*  *17/09/2025* *—-------------------* *'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി*  ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.  സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക. ലക്ഷ്യങ്ങൾ പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുക. പദ്ധതികളുടെ ഗുണനിലവാരം മെ...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം മരിച്ചു. Newsofkeralam

Image
  കോഴിക്കോട്/കണ്ണൂർ : വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം മരിച്ചു.സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരിമൊട്ട കോളിൽമൂല സ്വദേശിയാണ്.കോഴിക്കോട് - വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50നായിരുന്നു അപകടം. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. അവിടെ നിന്ന് ഞായറാഴ്ച പുലർച്ചെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിറാജ് മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി സേവനമനുഷ്ടിച്ച ജാഫർ അടുത്തിടെയാണ...

മഠത്തിൽ ഖലീൽ നിര്യാതനായി.

Image
കണ്ണൂർ: കാഞ്ഞിരോട് - ചക്കരക്കൽ റോഡിൽ ഹിറ ബസ് സ്റ്റോപ്പിന് സമീപം റിമാസ് ഹൗസിൽ താമസിക്കുന്ന മഠത്തിൽ ഖലീൽ (56) നിര്യാതനായി. വാരം ചതുരകിണർ സ്വദേശിയാണ്. ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്നു. പിതാവ് പരേതനായ കെ വി അബൂബക്കർ, മാതാവ് : മഠത്തിൽ സുഹറ. ഭാര്യ : പാറക്കൽ വണ്ണത്താൻക്കണ്ടി റാസിമ (കാഞ്ഞിരോട്). മക്കൾ : വാസിൽ ഖലീൽ (ദുബായ്), ആയിഷ റിമ( വിദ്യാർഥിനി പയ്യന്നൂർ എൻജിനീയറിങ് കോളേജ്). സഹോദരങ്ങൾ: നജീബ് (വാരം), നജ്മ (കണ്ണാടിപ്പറമ്പ്), നസ്രിയ (കക്കാട് കുഞ്ഞിപ്പള്ളി).  ഖബറടക്കം ബുധനാഴ്ച രാവിലെ 10. 30 ന് കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ.

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ. Newsofkeralam

Image
  വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പുരസ്‌കാരങ്ങൾ പ്രചോദനമായി മാറട്ടെയെന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃകയായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇന്ന് ലോക ഓസോൺ ദിനമാണ്. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് ഹരിതാവരണ വർദ്ധനവ്. അതിനുതകുന്ന ഒരു പദ്ധതിയാണ് 'പച്ചത്തുരുത്ത്'. ഈ പച്ചത്തുരുത്ത് പുരസ്‌കാരങ്ങൾ ലോക ഓസോൺ ദിനത്തിൽ തന്നെ വിതരണം ചെയ്യുന്നതിൽ തികഞ്ഞ ഔചിത്യ ഭംഗിയുണ്ട്. സവിശേഷമായ ഭൂപ്രകൃതിയുള്ള നാടാണ് കേരളം. ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് വിശാലമായ തീരദേശം, അതാണ് നമ്മുടെ ഭൂ പ്രകൃതി. അത് നമ്മുടെ സാമൂഹിക സാമ്പത്തിക മുന്നേറ്റങ്ങളി...

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന മുഖ്യ പ്രതി പിടിയിൽ. Newsofkeralam

Image
  കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന മുഖ്യ പ്രതി പിടിയിൽ.കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നിരോധിത ബീഡി, പുകയില ഉൽപ്പന്നങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ കടത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ കൊറ്റാളീ സ്വദേശി മജീഫ് കെ.പി.യെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.2025 ആഗസ്റ്റ് 24-ന് മൂന്നുപേർ ചേർന്ന് ജയിലിലേക്ക് സാധനങ്ങൾ കടത്താൻ ശ്രമിക്കുകയായിരുന്നു. ഒന്നാം പ്രതിയായ പനങ്കാവ് സ്വദേശി അക്ഷയ് യെ ജയിൽ ജീവനക്കാർ പിടികൂടി, മുതലുകൾ സഹിതം പോലീസിന് ഏൽപ്പിച്ചിരുന്നു. എന്നാൽ മറ്റ് രണ്ട് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. പ്രതികൾ 22 ബണ്ടിൽ ബീഡിയും, 5 പുകയില പാക്കറ്റുകളും, ഒരു ഓപ്പോ സ്മാർട്ട്ഫോണും കടത്താൻ ശ്രമിച്ചുവെന്ന് കണ്ടെത്തി.പിന്നീട് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതിയായ മജീഫിനെ പിടികൂടുകയായിരുന്നു. കരിപ്പൂർ, എടവണ്ണ, മയിൽ സ്റ്റേഷനുകളിൽ അഞ്ചോളം കേസുകളിൽ ഇയാൾ പ്രതിയാണ്.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദ്ദേശ പ്രകാരം എസ്ഐ പി വിനോദ് കുമാർ, എസ്.സി.പി.ഒ ബൈജു, എസ്.സി.പി.ഒ ലിതേഷ്, സിപിഒ വിനിൽ മോൻ എന്നിവർ ചേർന്നാണ് ആണ് പ്രതിയെ പിടിക...

കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ മികച്ച പരിപാലിക്കപ്പെട്ട പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകൾക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഉപഹാരങ്ങൾ നൽകി.

Image
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ മികച്ച പരിപാലിക്കപ്പെട്ട പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകൾക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് ഐപിഎസ് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സജേഷ് വാഴളാപ്പിൽ, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (തലശ്ശേരി സബ് ഡിവിഷൻ) കിരൺ പി ബി ഐപിഎസ്, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (സ്പെഷ്യൽ ബ്രാഞ്ച്) ജോൺ എ വി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കണ്ണൂർ സബ് ഡിവിഷൻ) പ്രദീപൻ കണ്ണിപൊയിൽ, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കൂത്ത്പറമ്പ സബ് ഡിവിഷൻ) പ്രമോദൻ കെ വി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ക്രൈം ബ്രാ‍‍ഞ്ച്) ജേക്കബ് എം ടി, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (നാർക്കോട്ടിക് സെൽ) രാജേഷ് പി തുടങ്ങിയവർ പങ്കെടുത്തു. - അബൂബക്കർ പുറത്തീൽ,  ന്യൂസ്ഓഫ്കേരളം, കണ്ണൂർ ഡെസ്ക്.

ചരമം / പുതുക്കുടി കുഞ്ഞിപ്പുരയിൽ പി.കെ പക്കർ. Newsofkeralam

Image
കാഞ്ഞിരോട്. : കാഞ്ഞിരോട് - ചക്കരക്കൽ റോഡിൽ ഹിറാ ബസ് സ്റ്റോപ്പിന്  സമീപം ബദരിയ മഹലിൽ താമസിക്കുന്ന പുതുക്കുടി കുഞ്ഞിപ്പുരയിൽ പി കെ പക്കർ (93) നിര്യാതനായി. പുറത്തീൽ സ്വദേശിയാണ്. ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കുർഗിലെ കക്കബോയിലെ ആദ്യകാല വ്യാപാരിയുമായിരുന്നു. ഭാര്യ : ഫാത്തിമ പള്ളിക്കൽ കുഞ്ഞിപുനത്തിൽ (കാഞ്ഞിരോട്). മക്കൾ: നൗഷാദ് (ഖത്തർ), ഷാജഹാൻ (ദമാം), സിയാദ് (കാഞ്ഞിരോട്), ഹൈയറുനിസ (പുറത്തീൽ). ജാമാതാക്കൾ : മൂസാൻകുട്ടി (പുറത്തീൽ), ഫൗസിയ (ചേലോറ), ഷഫ്‌ന (ചാല), ഹൈയറുനിസ (കുറ്റ്യാട്ടൂർ). സഹോദരി : പരേതയായ കുഞ്ഞാമിന (കൂടാളി). കബറടക്കം തിങ്കളാഴ്ച രാവിലെ 9. 30ന് കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ.

കൊച്ചിപ്പള്ളിക്ക് സമീപം മൂവക്കാട്ട് ഹൗസിൽ താജുദ്ധീൻ സി കെ നിര്യാതനായി. Newsofkeralam

Image
  കണ്ണൂർ സിറ്റി : കൊച്ചിപ്പള്ളിക്ക് സമീപം മൂവക്കാട്ട് ഹൗസിൽ താജുദ്ധീൻ സി കെ (58) നിര്യാതനായി. ഭാര്യ : ശരീഫ, മക്കൾ : ശബാബ്, ഷഫീർ, ഷംലി, ഷമ്ര റാസ്വിൻ, മരുമകൻ : ജിഷാർ, സഹോദരങ്ങൾ : മുസമ്മിൽ, നൂർജഹാൻ, സഫിയ, പരേതനായ മുസ്തഫ. കബറടക്കം ഞായറാഴ്ച രാവിലെ 9ന് കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ...   https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I

ലേണേഴ്സ് ലൈസൻസ് പരീക്ഷാ മാതൃകയിൽ മാറ്റം – ഒക്ടോബർ 1, 2025 മുതൽ

Image
 🚦  🚦 ഇനി മുതൽ ലേണേഴ്സ് ലൈസൻസ് ഓൺലൈൻ ടെസ്റ്റിൽ 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും. കുറഞ്ഞത് 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ (60%) പാസ്സാകും. ഓരോ ചോദ്യത്തിനും 30 സെക്കൻഡ് സമയം ലഭിക്കും. പരീക്ഷാ സിലബസ് MVD LEADS ആപ്പിൽ ലഭ്യമാണ്. ആപ്പിൽ പ്രാക്ടീസ് ടെസ്റ്റുകളും മോക്ക് ടെസ്റ്റുകളും ചെയ്യാം. 🎓 LEADS ആപ്പിൽ റോഡ് സുരക്ഷാ പരീക്ഷ എന്ന ടാബിലെ test 80% മാർക്കോടെ പാസ്സാകുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് നേടിയവർക്ക് ലേണേഴ്സ് ലൈസൻസ് കഴിഞ്ഞുള്ള നിർബന്ധിത ക്ലാസ് ഒഴിവാകാം. 🚌 വിദ്യാർത്ഥികൾക്ക് LEADS ആപ്പ് വഴി KSRTC/സ്വകാര്യ ബസുകളിൽ ടിക്കറ്റ് കൺസെഷൻ ലഭിക്കും. QR കോഡ് കണ്ടക്ടർ സ്കാൻ ചെയ്ത് യാത്ര ചെയ്യാം 👨‍🏫 ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്കും 🚔 MVD സ്റ്റാഫിനും റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധം. 📲 ഇപ്പോൾ തന്നെ MVD LEADS ആപ്പ് ഡൗൺലോഡ് ചെയ്ത് പരീക്ഷക്ക് തയ്യാറാവൂ! – മോട്ടോർ വാഹന വകുപ്പ് App Download ചെയ്യൂ 👇👇👇👇👇👇👇 https://play.google.com/store/apps/details?id=co.infotura.leads #mvdkerala #mvdleadsapp #learnerstest

വ്യാജ ഓൺലൈൻ ട്രേഡിംഗ്: മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ 4 കോടി 43 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. Newsofkeralam

Image
  കണ്ണൂർ: വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓൺലൈൻ ഷെയർട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 4,43,20,000/- രൂപ തട്ടിയ കേസിൽ എറണാകുളം അറക്കപ്പടി സ്വദേശിയായ സൈനുൽ ആബിദിൻ (41) എന്നയാളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അന്വേഷണസംഘം എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തു. ഷെയർ ട്രെഡിങ് നടത്തുന്നതിനായി പ്രതികൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനെക്കൊണ്ട് upstox എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ലാൻ സ്‌കീമിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വാട്സ്ആപ്പ് വഴി യുള്ള നിർദേശങ്ങൾക്കനുസരിച് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഓരോ തവണ ഇൻവെസ്റ്റ് നടത്തുമ്പോളും വ്യാജ ട്രേഡിങ്ങ് ആപ്പ്ളിക്കേഷനിൽ വലിയ ലാഭം കാണിക്കുകയും പരാതിക്കാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിൻവലിക്കാൻ സാധിക്കാതെ വരികയും വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.ചെന്നൈ സ്വദേശിയായ സെന്തിൽ കുമാർ എന്നയാളുടെ അക്കൗണ്ടിൽ വന്ന 44 ലക്ഷം രൂപ എടിഎം വഴിയും ഓൺലൈൻ ട്രാൻസാക്ഷൻ വ...

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: അധ്യാപക നിയമനം. Newsofkeralam

Image
  അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍, ജനറല്‍ മെഡിസിന്‍ വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ / സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും. എം.ബി.ബി.എസിനൊപ്പം അതാത് വിഷയത്തില്‍ മെഡിക്കല്‍ പി.ജിയും ടി.സി.എം.സി / കെ.എസ്.എം.സി രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. വെബ്സൈറ്റ്: gmckannur.edu.in അധ്യാപക നിയമനം. നെരുവമ്പ്രം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഓട്ടോ മൊബൈല്‍ (ഫോര്‍ വീലര്‍ സര്‍വീസ് ടെക്നീഷ്യന്‍) വിഷയത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓട്ടോ മൊബൈല്‍ /മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9496474906 അധ്യാപക നിയമനം കതിരൂര്‍ ജി വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് സി വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്...

വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി; കേരള അർബൻ കോൺക്ലേവ് ഉദ്ഘാടനം നിർവഹിച്ചു. Newsofkeralam

Image
  വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയിൽ ചെറുതാണെങ്കിലും ജനസാന്ദ്രതയിൽ കേരളം വളരെ മുന്നിലാണ്. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  സാധാരണയായി നഗരവൽക്കരണം വ്യവസായവൽക്കരണത്തിന്റെ ഒരു ഉപ- ഉൽപ്പന്നമാണ്. വൻകിട വ്യവസായ നഗരങ്ങൾക്ക് ചുറ്റും ജനങ്ങൾ തിങ്ങിപ്പാർക്കാൻ തുടങ്ങുകയും നഗരങ്ങൾക്ക് ഉപഗ്രഹനഗരങ്ങൾ ഉണ്ടാവുകയും, അവ പിന്നീട് നഗരങ്ങളായി മാറുകയും ചെയ്യുന്നു. എന്നാൽ കേരളത്തിൽ നഗരവൽക്കരണം സംഭവിക്കുന്നത് വ്യവസായവൽക്കരണത്തോടനുബന്ധിച്ച് മാത്രമല്ല. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ അതിലുണ്ട്. കാലാകാലങ്ങളായി വിദേശരാജ്യങ്ങളുമായി നിലനിന്ന വാണിജ്യ ബന്ധം, സമാധാനാന്തര...

എം കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. Newsofkeralam

Image
  കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എംകെ മുനീറിനെ ചികിത്സിക്കുന്ന ഡോക്ടര്‍ വേണുവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും നിലവില്‍ മുനീറിന്‍റെ ആരോഗ്യനില സ്റ്റേബിള്‍ ആണെന്നും വീണാ ജോര്‍ജ് പറഞ്ഞു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാര്‍ജ് ആകട്ടെ എന്ന് ആശംസിക്കുകയാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കിൽ പങ്കുവെച്ചു.എം കെ മുനീറിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളും അഭ്യര്‍ത്ഥിച്ചിരുന്നു. എംകെ മുനീര്‍ എംഎല്‍എയുടെ രോഗശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്താനാണ് സാദിഖലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചത്. നിലവിൽ കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ഐസിയുവില്‍ കഴിയുകയാണ് മുനീര്‍.

നവീകരിച്ച ആയിക്കര ഫിഷ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു; കണ്ണൂർ ജില്ലയിലെ തന്നെ പ്രമുഖ മത്സ്യവിപണന കേന്ദ്രമാണ് ആയിക്കര. Newsofkeralam

Image
  കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ പെടുത്തി നവീകരിച്ച ആയിക്കര ഫിഷ് മാർക്കറ്റിൻ്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ജില്ലയിലെ തന്നെ പ്രമുഖ മത്സ്യവിപണന കേന്ദ്രമാണ് ആയിക്കര . ഈ കേന്ദ്രത്തിൻ്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്കായി 50 ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയത്. മത്സ്യം സൂക്ഷിക്കുന്നതിനുള്ള സൗകര്യം, മാലിന്യ സംസ്കരണ സംവിധാനം, വിൽപന കേന്ദ്രം എന്നിവയാണ് നിർമ്മിച്ചത് ഇതോടൊപ്പം ഫിഷ് മാർക്കറ്റിന് ചുറ്റുമതിൽ , ഷീറ്റിടൽ തുടങ്ങി പദ്ധതിയുടെ പ്രഖ്യാപനവും തദവസരത്തിൽ നടത്തി.ഡെപ്യൂട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഷമീമ , വി.കെ ശരീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ ടി.രവീന്ദ്രൻ, സി.സുനിഷ , ശ്രീജ ആരംഭൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി സി സമീർ, രാജേഷ് ആയിക്കര ഫിഷ് മർച്ചൻ്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമദ് ആർ എം എ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ വാർഡ് കൗൺസിലർ കെ.എം സാബിറ ടീച്ചർ സ്വാഗതം പറഞ്ഞു.

ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: മുഖ്യമന്ത്രി; ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി. Newsofkeralam v

Image
സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്ക്കുടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത നിര്‍മ്മിക്കേണ്ടതുണ്ട്. അവിടെ ബസ് ഉടമകള്‍ മാത്രമല്ല നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയാണ്. ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണം. നിര്‍മ്മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുന്‍കൈയെ...

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. Newsofkeralam

Image
  മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 86 വയസ്സാ യിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ ആയിരുന്നു. എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എകെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ പൗലോസിന്റെ മകനായി 1939 ജൂലൈ 29നായിരുന്നു തങ്കച്ചന്റെ ജനനം. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു.1968-ല്‍ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി. 1968-ല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡും തങ്കച്ചന്റെ പേരിലാണ്.1968 മുതല്‍ 1980 വരെ പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1977 മുതല്‍ 1989 വരെ എറണാകുളം ഡിസിസി പ്രസിഡന്റായും 1980-1982 കാലത്ത് പെരുമ്പാവൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 1982-ല്‍ പെരുമ്പാവൂരില്‍ നിന്ന് ആദ്യമായി നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1987,1991, 1996ലും പെര...

സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ ജോർജ്ജ്. Newsofkeralam

Image
കണ്ണൂർ : ഒൻപതു വർഷം കൊണ്ട് കേരള പോലീസിനെ സിപിഎമ്മിന്റെ ക്രിമിനൽ കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ് പിണറായി വിജയനും കൂട്ടരുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിസരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും മനുഷ്യത്വരഹിതമായാണ് പോലീസ് പെരുമാറുന്നത്. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ തുടങ്ങിയതിൽ പിന്നെ 17 ഓളം കസ്റ്റഡി മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കാക്കിയിട്ട് എന്ത് തെമ്മാടിത്തവും ചെയ്യാമെന്ന തരത്തിൽ ക്രിമിനലുകളായ പോലീസുകാർക്ക് പ്രമോഷനും സൗകര്യപ്രദമായ സ്ഥലം മാറ്റങ്ങളും നൽകി പരിപോഷിപ്പിക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നത്. പൊതുജനങ്ങൾക്ക് നിർഭയം എപ്പോഴും കടന്നു ചെല്ലാവുന്ന ജനമൈത്രി പോലീസ് സ്റ്റേഷനുകളെ വരെ മൃഗീയ മർദ്ദനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. പോലീസിന്റെ നയ സമീപനങ്ങൾ പൊതുജന സൗഹാർദ്ദപരമാകണമെന്...

മമ്മാക്കുന്ന് കുഞ്ഞിക്കണ്ടി ഹൗസിൽ സീനത്ത് നിര്യാതയായി. Newsofkeralam

Image
കടമ്പൂർ : മമ്മാക്കുന്ന് കുഞ്ഞിക്കണ്ടി ഹൗസിൽ സീനത്ത് (64) നിര്യാതയായി. ഭർത്താവ് : മമ്മൂട്ടി. മക്കൾ : ആയിഷ, താഹിർ, ഹാരിസ്. ജാമാതാക്കൾ: പൂക്കോയ തങ്ങൾ, നസ്രിയ. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് അസർ നമസ്കാരനന്തരം മമ്മാക്കുന്ന് പള്ളിയിൽ.

ദിവസങ്ങളായി പ്രവർത്തനം മുടങ്ങി കിടക്കുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ടി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി. Newsofkeralam

Image
  കണ്ണൂർ: ദിവസങ്ങളായി പ്രവർത്തനം മുടങ്ങി കിടക്കുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ടി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കണ്ണൂർ കോർപ്പറേഷൻ കമ്മറ്റി ആവശ്യപ്പെട്ടു. ലിഫ്റ്റ് പ്രവർത്തനം മുടങ്ങിയത് മൂലം യാത്രക്കാർക്ക് പ്രത്യേകിച്ച് പ്രായമായവർക്കും സ്ത്രീകൾക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ടി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് പ്രസിഡണ്ട് സി.പി മുസ്തഫ, സിക്രട്ടറി ബി ഖാലിദ് എന്നിവർ സ്റ്റേഷൻ മാനേജർക്ക് നിവേദനം നൽകി.

കൂടാളി പിരങ്കി ബസാറിൽ ഹസീനാസിൽ താമസിക്കുന്ന കാഞ്ഞിരോട് പള്ളിക്കൽ ചാലിൽ പി. സി ഹസീന നിര്യാതയായി. Newsofkeralam

Image
കാഞ്ഞിരോട്: കൂടാളി പിരങ്കി ബസാറിൽ ഹസീനാസിൽ താമസിക്കുന്ന കാഞ്ഞിരോട് പള്ളിക്കൽ ചാലിൽ പി. സി ഹസീന (52) നിര്യാതയായി. പരേതനായ ചീത്തയിൽ സി.പി മൊയ്തീന്റെയും (വിറ്റ്ക്കോ മദ്രാസ്) പള്ളിക്കൽ ചാൽ മറിയത്തിന്റെയും മകളാണ്. ഭർത്താവ് : ഷംസുദ്ദീൻ (കൂടാളിയിൽ ഗവൺമെന്റ് ഡിസ്പറിക്ക് സമീപം ജ്യൂസ് ഷോപ്പ്). മക്കൾ: ശംഷീർ (ബാംഗ്ലൂർ), മുഹമ്മദ്‌, ഷമീല, ഷംഷീന. ജമാതാക്കൾ : സജീർ (മാമ്മകുന്ന്), ആഷിഖ് (മുതുകുറ്റി ചക്കരക്കൽ), അമീന (വാരം). സഹോദരങ്ങൾ: പള്ളിക്കൽചാൽ അബ്ദുൽ നസീർ (കൂടാളി), മുഹമ്മദ്‌ നാസിം. നസീമ (ഇരുവരും കാഞ്ഞിരോട്). കബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൂടാളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.