Posts

Showing posts from October, 2025

കെ.കെ രാഗേഷിന്റേത് വില കുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രം - കണ്ണൂർ മേയർ മുസ്‌ലിഹ്‌ മഠത്തിൽ. Newsofkeralam

Image
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക് കണ്ണൂർ: കരാറിൽ പോലും ഏർപ്പെടാത്ത കമ്പനിയിൽ നിന്നും കൈക്കൂലി വാങ്ങി എന്ന സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ വില കുറഞ്ഞ ആരോപണം സ്വബോധമുള്ള ആരും വിശ്വസിക്കുകയില്ലെന്നും വ്യക്തിപരമായി അധിക്ഷേപിക്കും വിധം അഴിമതി ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രെട്ടറി കെ കെ രാഗേഷിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും, പണി തിരിച്ച് തരാൻ അറിയാമെന്നും മേയർ മുസലിഹ് മഠത്തിൽ വ്യക്തമാക്കി.അമൃത് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മലിന ജല ശുദ്ധീകരണ പ്ലാന്റ് തികച്ചും സുതാര്യമായി ടെണ്ടർ വിളിച്ചു നടപ്പാക്കിയ പദ്ധതിയാണെന്നും അത്തരത്തിൽ ടെണ്ടർ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട്‌ തിരഞ്ഞെടുത്ത കമ്പനിക്ക് അംഗീകാരം നൽകുന്നതിനായി വിഷയം സ്റ്റേറ്റ് ലെവൽ ടെക്നിക്കൽ കമ്മിറ്റി മുൻപാകെ സമർപ്പിച്ചിരിക്കെ പദ്ധതിയിൽ അഴിമതി ഉന്നയിക്കുന്നത് കണ്ണൂർ കോർപറേഷന്റെ വികസന പ്രവർത്തനങ്ങളെ തുരങ്കം വെക്കാനും അട്ടിമറിക്കാനുമാണെന്നും വളരെ വ്യക്തമാണ്. ടെണ്ടർ അന്തിമമായി അംഗീകരിക്കുന്നതിന് മുന്നേ കോടികൾ കീശയിലാക്കി എന്ന് പറയുന്നത് തന്നെ പോഴത്തമാണ്. പല ഉന്നതരും ഇരുന്ന ഈ പദവിയിൽ പൊട്ടത്തരം പറയുന്ന ഇദ്ദേഹം എങ്ങനെ ...

പന്നേൻ പാറയിലെ പ്രമോദ് പള്ളിക്കുന്ന് നിര്യാതനായി. Newsofkeralam

Image
കണ്ണൂർ : കണ്ണൂരിലെ പ്രശസ്ത ഗായകൻ പന്നേൻ പാറയിലെ പ്രമോദ് പള്ളിക്കുന്ന് (51)കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാത്രി പന്നേൻ പാറയിലെ വീട്ടിൽ കുഴഞ്ഞു വീണ പ്രമോദിനെ ബന്ധുക്കൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു .പരേതനായ ഗോപാലൻ - ലീല ദമ്പതികളുടെ മകനാണ് പ്രമോദ്. സഹോദരങ്ങൾ: പ്രശാന്ത്, പരേതരായ രാധാകൃഷ്ണൻ പ്രീത'പന്നേൻ പാറയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ പയ്യാമ്പലത്ത് ഭൗതി ശരീരം സംസ്കരിച്ചു. വടക്കൻ കേരളത്തിലെ തന്നെ ഗാനമേളകളിലെ മാധുര്യമൂറുന്ന ശബ്ദത്തിൻ്റെ ഉടമയാണ് പ്രമോദ് പള്ളിക്കുന്ന് 

സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. Newsofkeralam

Image
കണ്ണൂർ: സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി. അഫ്‌നാസ് (30) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്‌നാസ് സുഹൃത്ത് ഫാരിസിനൊപ്പം തെക്കീ ബസാർ മക്കാനിയിലെ ആനക്കുളത്തിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിതാഴുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയിടുക്കിലെ അഹമ്മദ് -ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജ്‌മൽ, അഫ്‌സൽ, ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

പിലാട്ട് പുതിയപുരയിൽ ഹുസൈൻ കുഞ്ഞി നിര്യാതനായി. Newsofkeralam

Image
കണ്ണൂർ സിറ്റി: പിലാട്ട് പുതിയപുരയിൽ ഹുസൈൻ കുഞ്ഞി (ഉച്ചൂക്ക - 70) നിര്യാതനായി. പരേതനായ സിപി മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. മാതാവ് പരേതയായ സുഹറാബി. ഭാര്യ: പള്ളിച്ചുമ്മാൻറകത്ത് സറീന. മക്കൾ: ജംഷീർ, ഹുസ്ന, റുഫീദ. ജാമാതാക്കൾ: ഷംശാദ, സഹീർ. സഹോദരങ്ങൾ: ആയിഷബി, സിദ്ദീഖ്, ഫസീല, ഷൗക്കത്ത്. ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10:00 മണി സിറ്റി ജുമാമസ്ജിദിൽ.

കണ്ണൂർ കോർപ്പറേഷൻ കേരളോത്സവത്തിന് തുടക്കമായി.

Image
കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ ഈ വർഷത്തെ കേരളോത്സവം മരക്കാർകണ്ടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരത്തോടെ ആരംഭിച്ചു. കേരളോത്സവം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ കലാ കായിക ഉന്നമനത്തിന് കേരളോത്സവം പോലുള്ള പരിപാടികൾ ഏറെ സഹായകരമാണെന്ന് മേയർ പറഞ്ഞു. ഇത്തരം പരിപാടികൾ വഴിപാട് ആകാതെ കൂടുതൽ പ്രായോഗികവും ഉപകാരപ്രദവുമായി നടത്താനുള്ള സഹായസഹകരണങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാവണമെന്നും മേയർ പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, വി കെ ശ്രീലത, സുരേഷ് ബാബു എളയാവൂർ, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ കൗൺസിലർമാരായ കെ എം സാബിറ, പ്രകാശൻ പയ്യനാടൻ, ആസിമ സി എച്ച് തുടങ്ങിയവർ സംസാരിച്ചു.  കലാ കായിക മത്സരങ്ങൾ കോർപ്പറേഷൻ വിവിധ സ്ഥലങ്ങളിൽ അരങ്ങേറും. കേരളോത്സവം ഈ മാസം 25ന് സമാപിക്കും.

കെ.സി അബ്ദുൽ ഖാദർ ഹാജി നിര്യാതനായി. Newsofkeralam

Image
വാരം:  കാഞ്ഞിരോട് കൊട്ടാനചേരി പള്ളിക്ക് സമീപം വ്യാപാരിയായിരുന്നു കെ.സി അബ്ദുൽ ഖാദർ ഹാജി(70) നിര്യാതനായി. മക്കൾ : ശിഹാബ്, ഷാഫി, റാസിഖ്. ഖബറടക്കം രാത്രിയോടെ എളയാവൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം ‌കമ്മിറ്റിയുടെ കീഴിൽ വെൽഫയർ സ്കീം ക്യാമ്പയിനും പ്രവർത്തക കൺവെൻഷനും നടത്തി.

Image
ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം ‌കമ്മിറ്റിയുടെ കീഴിൽ വെൽഫയർ സ്കീം ക്യാമ്പയിന്റെയും പ്രവർത്തക കൺവെൻഷന്റെയും ഉദ്ഘാടനം ദുബൈ കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ധീൻ ചേലേരി ‌നിർവഹിക്കുന്നു ദുബൈ : ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം ‌കമ്മിറ്റിയുടെ കീഴിൽ വെൽഫയർ സ്കീം ക്യാമ്പയിനും പ്രവർത്തക കൺവെൻഷനും നടത്തി. ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രസിഡണ്ട് മൊയ്തു മഠത്തിലിന്റെ അധ്യക്ഷതയിൽ ദുബൈ കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ധീൻ ചേലേരി  ‌ഉദ്ഘാടനം ചെയ്തു.സംസ്ഥാന വെൽഫയർ കമ്മിറ്റി വൈസ് ചെയർമാൻ ഒ.മൊയ്തു മുഖ്യപ്രഭാഷണം നടത്തി. വെൽഫയർ സ്കീം പദ്ധതിയുടെ ഗുണ വിവരങ്ങൾ മുഖ്യപ്രഭാഷകൻ വിശദീകരിച്ചു. കണ്ണൂർ ജില്ലാ വെൽഫയർ ചെയർമാനും മണ്ഡലം നിരീക്ഷകനുമായ റഫീഖ് പി.കെ, ജില്ലാ വെൽഫയർ ജനറൽ കൺവീനർ അലി ഉളിയിൽ എന്നിവർ മുഖ്യാഥിതികളായിരുന്നു. ദുബായ് കെ.എം.സി.സി സംസ്ഥാന ജോയിന്റ് സിക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാബ്ര ‌ഉൽബോധന പ്രസംഗത്തിലൂടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സംഘടയുടെ പ്രാധാന്യവും സാമൂഹത്തിൽ നമ്മുടെ സ്വീകാര്യതയും സദസ്സിനെ ഓർമ്മിപ്പിച്ചു. ദുബൈ കെഎം.സി.സി ജില്ലാ ജന. സെക്രട്ടറി, റഹ്‌ദാദ് മൂഴിക്കര‌, സെക്രട്ടറി മുന...

തട്ടുകടകളില്‍ രാത്രികാല ശുചിത്വ പരിശോധന നടത്തി; നഗരത്തിലെ തട്ടുകടകളെ ക്കുറിച്ച് നിരവധി പരാതികളാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ്. Newsofkeralam

Image
  തട്ടുകടകളില്‍ ആരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റിയും നഗരസഭയും രാത്രികാല ശുചിത്വ പരിശോധന നടത്തി. കഴിഞ്ഞ രാത്രിയിലാണ് പതിനൊന്നങ്ക ഉദ്യോഗസ്ഥരുടെ സംഘം കാസര്‍കോട് നഗര സഭയിലെ തട്ടുകടകളിലെ ശുചിത്വ പരിശോധന നടത്തിയത്. പരിശോധിച്ച പന്ത്രണ്ട് കടകളില്‍ എഴെണ്ണത്തിനും ശുചിത്വനിലവാരമുയര്‍ത്താന്‍ വേണ്ട നോട്ടീസ് നല്‍കി. പുകയില നിയന്ത്രണ നിയമം ലംഖിച്ച നാല് കടകളില്‍ പിഴ ചുമത്തി. നഗരത്തിലെ തട്ടുകടകളെ ക്കുറിച്ച് നിരവധി പരാതികളാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് അറിയിച്ചു. ജില്ലയിലെ പലഭാഗത്തു നിന്നും ഇടയ്ക്കിടെ ഭക്ഷ്യ വിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തട്ടുകടകളിലെ രാത്രികാല പരിശോധനയ്ക്ക് തുടക്കമായത്. ജില്ലയിലെ നഗരസഭകളും മറ്റു പ്രധാന നഗരങ്ങളിലെ തട്ടുകടകളിലും ഹോട്ടലുകളിലും തുടര്‍ ദിവസങ്ങളിലും പരിശോധനകളും നടപടികളും ഉണ്ടാവുമെന്ന് ജില്ലമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആര്‍. ബിമല്‍ഭൂഷന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ പി. ബി. ആദിത്യന്‍, ഹെല്‍ത്ത് സൂപ്പര്‍...

‘ജനനി' കുടുംബ സംഗമം: ‘ജനനി' വന്ധ്യത ചികിത്സാരംഗത്ത് ഹോമിയോപ്പതിയുടെ മികച്ച ഇടപെടല്‍: മന്ത്രി ജെ. ചിഞ്ചുറാണി. newsofkeralam

Image
   ജനനി പദ്ധതിയിലൂടെ വന്ധ്യതചികിത്സാരംഗത്ത് മികച്ച ഇടപെടലാണ് ഹോമിയോപ്പതി വകുപ്പ് നടത്തിയതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ആയുഷ്-ഹോമിയോപതി വകുപ്പ് നടപ്പാക്കിയ വന്ധ്യതചികിത്സ പദ്ധതി ‘ജനനി'യിലൂടെ ജനിച്ച കുഞ്ഞുങ്ങളെയും മാതാപിതാക്കളേയും ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സ്വകാര്യമേഖലയെക്കാള്‍ ചിലവ് കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത സൗജന്യ ചികിത്സയാണ് ഇവിടെ. 2014ല്‍ തുടങ്ങിയ പദ്ധതിയില്‍ സംസ്ഥാനത്ത് 3614 കുഞ്ഞുങ്ങള്‍ ജനിച്ചു. 302 കുഞ്ഞുങ്ങളാണ് ജില്ലാ ഹോമിയോപതി ആശുപത്രിയിലെ ചികിത്സയിലൂടെ ജനിച്ചത്. ചികിത്സയില്‍ മികവിന്റെകേന്ദ്രങ്ങളായി ഹോമിയോ ആശുപത്രികള്‍ മാറി. പദ്ധതി വിപുലീകരിച്ച് കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്തണമെന്നും മന്ത്രി പറഞ്ഞു.2014ല്‍ ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് വന്ധ്യതാ പദ്ധതി ആരംഭിച്ചത്. 2019 മുതല്‍ ആഴ്ചയില്‍ എല്ലാദിവസവും പ്രവര്‍ത്തിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ...

കേരളത്തിലെ ആദ്യത്തെ സോളാർ, ഹൈബ്രിഡ്‌ (ഗ്രീൻ എനർജി) എ സി ബസ്സ്‌ കാത്തിരിപ്പു കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്ന് നൽകി. Newsofkeralam

Image
കണ്ണൂർ കോർപ്പറേഷൻ്റെ കീഴിൽ കേരളത്തിലെ ആദ്യത്തെ സോളാർ, ഹൈബ്രിഡ്‌ (ഗ്രീൻ എനർജി) എ സി ബസ്സ്‌ കാത്തിരിപ്പു കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്ന് നൽകി. ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസ്സ് സ്റ്റേഷന് മുൻവശം കൂൾവെൽ ടെക്നിക്കൽ സർവീസസ്‌ & ഫെസലിറ്റി മാനേജ്‌മന്റ് സ്പോർസർ ഷിപ്പിലാണ് നിർമ്മാണം. 45 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് ഷെൽട്ടർ നിർമ്മിച്ചിട്ടുള്ളത്. ഷെൽട്ടറിൽ പൊതു ജനങ്ങൾക്ക് മൊബൈൽ ചാർജിംഗ് ,കുടിവെള്ളം, മ്യുസിക് , എന്നിവയും കാമറ , ടി വി എന്നിവയും സജീകരിച്ചിട്ടുണ്ട്. 12 പേർക്കുള്ള ഇരിപ്പിടമാണ് ഷെൽട്ടറിനകത്ത് ഒരുക്കിയിട്ടുള്ളത്. അഗ്നി സുരക്ഷ സംവിധാനം, ബസ് സമയ വിവരങ്ങൾ, എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ 8മണി മുതൽ രാത്രി 8 മണി വരെ എ സി പ്രവർത്തിക്കുക. വികസനത്തിൻ്റെ പാതയിൽ മുന്നേറുന്ന കണ്ണൂർ കോർപറേഷന് ഏറെ അഭിമാനിക്കാൻ പറ്റുന്ന ഒരു സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് മേയർ പറഞ്ഞു. നിരവധി പ്രവർത്തികൾ പൂർത്തീകരണ ഘട്ടത്തിലാണ്. നഗരസൗന്ദര്യവൽകരണത്തിൻ്റെ ഭാഗമായുള്ള നടപ്പാത നിർമ്മാണവും കൈവരി സ്ഥാപിക്കലും നടന്ന് കൊണ്ടിരിക്കുന്നു. ഒരു പാട് വികസന പ്രവർത്തന...

തളിപ്പറമ്പ് തീപിടുത്തം വ്യാപാരികൾക്കും തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം : ടി ഒ മോഹനൻ. Newsofkeralam

Image
കണ്ണൂർ : തളിപ്പറമ്പ് നാഷണൽ ഹൈവേയിൽ ബസ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടങ്ങളിൽ ഇന്നുണ്ടായ തീപ്പിടുത്തത്തിൽ വലിയ നഷ്ടം സംഭവിച്ച വ്യാപാരികൾക്കും വ്യാപാരസ്ഥാപനങ്ങളിൽ തൊഴിലെടുത്ത് ഉപജീവനം നയിക്കുന്ന മുന്നൂറിൽ അധികം വരുന്ന ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കും സർക്കാർ അർഹമായ നഷ്ടപരിഹാരവും ഉപജീവന പാക്കേജും പ്രഖ്യാപിക്കണമെന്ന് കെപിസിസി മെമ്പർ അഡ്വ ടി.ഒ മോഹനൻ ആവശ്യപ്പെട്ടു. കെട്ടിടമുടമകൾക്ക് കെട്ടിടം അതേ സ്ഥലത്ത് പുനർ നിർമ്മിക്കുന്നതിന് നിയമങ്ങളിലും ചട്ടങ്ങളും ഇളവു നൽകുന്നതിനും മിഠായിത്തെരുവ് മോഡൽ നഷ്ടപരിഹാരം നൽകുന്നതിനും ആവശ്യമായ നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫയർഫോഴ്‌സിനോടും പോലീസിനോടും റവന്യൂ അധികാരികളോടും ഒപ്പം നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഏറെ അഭിനന്ദനാർഹമാണെന്നും എന്നാൽ ദുരന്തമുഖത്ത് പോലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകേണ്ട ജില്ലാ ഭരണകൂടവും മറ്റ് സംവിധാനങ്ങളും തമ്മിൽ വേണ്ടത്ര ഏകോപനം ഇല്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായി എന്നും അദ്ദേഹം പറഞ്ഞു.പ്രാദേശിക കോൺഗ്രസ് നേതാക്ക...

റെയില്‍വേ ഗേറ്റ് അടച്ചിടും. Newsofkeralam

Image
  ആലപ്പുഴ: കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്), 14 (ചന്തിരൂര്‍ ഗേറ്റ്) എന്നിവ ഒക്ടോബര്‍ 10 ന് രാവിലെ എട്ട് മണിക്കും വൈകിട്ട് ആറ് മണിക്കും ഇടയിൽ മൂന്ന് മണിക്കൂര്‍ സമയത്തേക്ക് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസുകള്‍ വഴി പോകണം.

കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി.

Image
  കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ കേരളത്തിൻ്റെ ആഭ്യന്തര സുരക്ഷയും വികസനവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന നിർദേശങ്ങൾ വിവരിക്കുന്ന ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവയുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നതായിരുന്നു മെമ്മോറാണ്ടം.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. Newsofkeralam

Image
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ത്വരിതപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചയും ഈ പ്രവൃത്തികൾ സുഗമമാക്കുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ഈ വിഷയങ്ങൾ സംബന്ധിച്ച് വിശദമായ ഒരു മെമ്മോറാണ്ടവും സമർപ്പിച്ചു. കേരളത്തിൻ്റെ വികസനത്തിന് അത്യന്താപേക്ഷിതമായ സുപ്രധാന ഇടനാഴികൾ അനുവദിക്കുന്നതിനൊപ്പം കാലതാമസം നേരിടുന്ന ദേശീയപാത-66 വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

തളിപ്പറമ്പ് ടൗണില്‍ കടകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും തീയണയ്ക്കാന്‍ ശ്രമിക്കുന്നു. Newsofkeralam

Image
  തളിപ്പറമ്പ് നഗര മധ്യത്തിൽ വൻതീപ്പിടുത്തം ബസ്റ്റാൻഡിന് സമീപത്തെ കെവി കോംപ്ലക്സിലാണ് തീപ്പിടിച്ചത്. അഗ്നിശമന എത്തി തീ അണക്കാൻ ശ്രമിക്കുന്നു.

പ്രശസ്ത ചമയ കലാകാരന്മാരായ പട്ടണം റഷീദ് - പട്ടണം ഷാ എന്നിവരുടെ മാതാവ് ജമീല ഹുസൈൻ അന്തരിച്ചു. Newsofkeralam

Image
  എറണാകുളം : പ്രശസ്ത ചമയ കലാകാരന്മാരായ പട്ടണം റഷീദ് - പട്ടണം ഷാ എന്നിവരുടെ മാതാവ് ജമീല ഹുസൈൻ അന്തരിച്ചു. ഭർത്താവ് : ഗായകനും നാടക പ്രവർത്തകനുമായ ഹുസൈൻ.കബറടക്കം വ്യാഴാഴ്ച 11 മണിക്ക് പട മുഗൾ പള്ളിയിൽ.  

ഇന്ന് വൈദ്യുതി മുടങ്ങും : 09-10-2025

Image
  കണ്ണൂർ: രാവിലെ 8.30 മുതൽ 11:30 വരെ താഴെ ചൊവ്വ, കിഴുത്തള്ളി, ഓവുപാലം, കെവിആർ ജീപ്പ്, 10 മുതൽ ഒന്ന് വരെ എംജി ഹെക്ടർ, സെന്റ് ഫ്രാൻസിസ്, രാജൻ പീടിക, ജെടിഎസ്, സ്വരാജ്, ദിനേശ് കറി പൗഡർ, ഒൻപത് മുതൽ ആറ്‌ വരെ എച്ച്ടി ഹ്യുണ്ടായ്, എയർടെൽ തൊട്ടട, ഐടിഐ, വനിതാ ഐടിഐ, കാഞ്ഞിര, ഗോൾഡൻ എൻക്ലേവ്, ഒൻപത് മുതൽ ആറു വരെ അതിരകം, അതിരകം ഹോമിയോ, അതിരകം യുപി സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.  കൊളച്ചേരി: രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട് പള്ളി, മാലോട്ട്, എട്ട് മുതൽ വൈകിട്ട് 3.30 വരെ മിനി, ഐഒസി, കൊളച്ചേരി പഞ്ചായത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ശ്രീകണ്‌ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കാവിന്മൂല, ചുഴലി, വളക്കൈ, ചോലക്കുണ്ടം, മണക്കാട്ട്, പെരുമ്പാറ കടവ്, പെരുന്തലേരി, പാറക്കാടി, കീയ്യച്ചാൽ, കൊയ്യം, തവറൂൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഇരിക്കൂർ: രാവിലെ 9.30 മുതൽ 11 വരെ ബ്ലാത്തൂർ, ബ്ലാത്തൂർ വയൽ, ബ്ലാത്തൂർ ഐഡിയ, ചോലക്കരി, പൂക്കാട്, 9.30 മുതൽ വൈകിട്ട് അഞ്ച് വരെ കാനറാ ബാങ്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ...

വയോധികനെ മർദ്ദിച്ച നാലുപേരെ വളപട്ടണം പോലീസ് പിടികൂടി. Newsofkeralam

Image
കണ്ണൂർ: വയോധികനെ മർദ്ദിച്ച നാലുപേരെ വളപട്ടണം പോലീസ് പിടികൂടി.അഴീക്കലിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അഴീക്കൽ സ്വദേശിയായ വയോധികനെ മർദ്ദിച്ച നാലുപേരെ വളപട്ടണം പോലീസ് പിടികൂടി.അഴീക്കോട് സ്വദേശിയായ ജിഷ്ണു സി. കെ. (18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി. കെ. (18), അഴീക്കോട് മൂന്നുനിലത്ത് സ്വദേശി ആദിത് കെ. (18), അഴീക്കൽ സ്വദേശി റിജിൻ രാജ് (20) എന്നിവരാണ് പിടിയിലായത്.2025 ഒക്ടോബർ 5-ന് പരാതിക്കാരന്റെ വീടിനടുത്ത് കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിൽ, അഴീക്കൽ സ്വദേശിയായ വയോധികനെ നാലുപേർ ചേർന്ന് മർദ്ദിക്കുകയും അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് നാല് പേരെയും പിടികൂടി. ഇവർ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കണ്ണൂർ) പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരം വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി വിജേഷിന്റ...

ആരോഗ്യം നിലനിർത്താം - കണ്ണൂർ കോർപ്പറേഷൻ ഓപൺ ജിം ആരംഭിച്ചു.

Image
  👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്. കണ്ണൂർ: ജനങ്ങളുടെ ആരോഗ്യവും കായികക്ഷമതയും നിലനിർത്തുന്നതിനായി എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ കോർപ്പറേഷൻ നിർമ്മിച്ച ഓപൺ ജിം ൻ്റെ ഉദ്ഘാടനം ധ്യാൻചന്ദ് പുരസ്കാര ജേതാവും ബോക്സിംഗ് ചാമ്പ്യനുമായ കെ.സി ലേഖ നിർവഹിച്ചു. കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പത് ലക്ഷം രൂപ വകയിരുത്തി കോർപ്പറേഷൻ പരിധിയിലെ നാലിടങ്ങളിലാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്. ചെലോറ നെഹ്റു പാർക്ക്, എസ് എൻ പാർക്ക്, മരക്കാർ കണ്ടി, ഐ.എം.എ ഹാളിന് സമീപം എന്നിവിടങ്ങളിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. ഓപൺ ജിമ്മിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ രാവിലെയും വൈകുന്നേരങ്ങളിലുമായി സവാരിക്കിറങ്ങുന്നവർക്ക് വ്യായാമവും കഴിഞ്ഞ് മടങ്ങാം. ജനക്ഷേമകരമായ പലപദ്ധതികളും പൂർത്തീകരണ ഘട്ടത്തിലാണ്. ബാക്കിയുള്ള സ്ഥലങ്ങളിലെ ഓപൺ ജിമ്മും അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം നടത്തി ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് മേയർ പറഞ്ഞു. സിൽക് തൃശൂരാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കിയത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി...

അമിതവേഗത്തിൽ കാർ പോലീസുകാരനെ ഇടിച്ച് പരിക്കേൽപ്പിച്ചു : രണ്ടുപേരെ അറസ്റ്റ് ചെയ്തു.

Image
  വളപട്ടണം: അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനം ഓടിച്ച് ട്രാഫിക് ഡ്യൂട്ടിയിൽ പ്രവർത്തിച്ചിരുന്ന സബ് ഇൻസ്പെക്ടറെ ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.വളപട്ടണം പാലത്തിനടുത്ത് ഡ്യൂട്ടിയിൽ പ്രവർത്തിച്ചിരുന്ന സബ് ഇൻസ്പെക്ടർ വിപിൻ പി.എംനെ ഇടിച്ച വാഹനമാണ് അപകടത്തിന് കാരണം. അപകടകരമായി ഓടിച്ചു വന്ന വാഹനത്തെ നിർത്തുവാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേ സമയം അമിതവേഗത്തിലും അപകടകരമായ രീതിയിലുമായാണ് വാഹനം എത്തിയതെന്ന് പുറകിൽ വന്ന വാഹന യാത്രക്കാരും പോലീസിനോട് പരാതിപ്പെടുകയും ചെയ്തു. പോലീസ് വാഹനം റോഡരികിലേക്ക് നിർത്തുവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കാർ അതിവേഗം മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ എസ്‌ഐ വിപിൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.വാഹനം തടഞ്ഞുനിർത്തിയ പോലീസുകാർ മാടായി സ്വദേശി ഫായിസ് അബ്ദുൽ ഗഫൂർ. കെ (23)യും സഹയാത്രികൻ മാട്ടൂർ സ്വദേശി നിയാസ് പി.പി. (22)യെയും അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു. ഫായിസിന് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്ന് പോലീസിനോട് പറഞ്ഞു.

കളഞ്ഞു കിട്ടിയ പണം തിരികെ നൽകി മാതൃകയായി. Newsofkeralam

Image
  കണ്ണൂർ : കളഞ്ഞു കിട്ടിയ പണം തിരികെ നൽകി മാതൃകയായി. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറാം മൈലിൽ നിന്നും കളഞ്ഞു പോയ 2,43,500 രൂപ ഉടമസ്ഥന് തിരികെ നൽകി മാതൃകയായ പ്രവൃത്തി കാഴ്ചവെച്ചു.ഓട്ടോറിക്ഷ ഡ്രൈവറായ സുബിത്ത് നാമത്തിന് വഴിയിൽ ലഭിച്ച പണമാണ് കതിരൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പണത്തിന്റെ ഉടമസ്ഥൻ ഷുജായ് മുഗ്ദാദ് ആണെന്ന് മനസിലായി.കതിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജീവാനന്ദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജീഷ് എന്നിവരുടെ സാന്നിധ്യത്തിൽ സുബിത്ത് പണം ഷുജായിക്ക് കൈമാറി.സത്യസന്ധതയും ഉത്തരവാദിത്വവും പ്രകടിപ്പിച്ച സുബിത്തിനെ പോലീസ് അഭിനന്ദിച്ചു.

എന്നാലും എന്റെ പൊന്നേ: ചരിത്രത്തിൽ ആദ്യം, 90,000 കടന്ന് സ്വർണവില. Newsofkeralam

Image
  ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. കഴിഞ്ഞ ദിവസം 89,480 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 840 രൂപ വർദ്ധിച്ച് 90,230 രൂപയായി.സ്വര്‍ണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.  

അമ്മക്കൂടണഞ്ഞ് "അച്യുത്".

Image
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്ക് മൂന്ന് ദിവസം പ്രായവും 2.5കി.ഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞിനെ ലഭിച്ചു. കഴിഞ്ഞ ഒക്ടോബർ 1 ന് വീണ എന്ന പെൺകുഞ്ഞിനെയും ആലപ്പുഴയിൽ ലഭിച്ചിരുന്നു. അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ ഡബ്ല്യു ആൻഡ് സി ആശുപത്രിയിൽ എത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് കണ്ടെത്തി.നിലവിൽ ആശുപത്രി നിരീക്ഷണത്തിലാണ് കുട്ടി.പുതിയ അതിഥിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ട തിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായി ബന്ധപ്പെടെണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ. അരുൺ ഗോപി അറിയിച്ചു.ആലപ്പുഴയിൽ ജനിച്ച് കേരളത്തിൻ്റെ സമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സ്മരണാർത്ഥം കുരുന്നിന് "അച്യുത്" എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.

കണ്ണൂർ നോർത്ത് ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. Newsofkeralam

Image
സംഘടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ നോർത്ത് ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു,ടൗൺ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന നോർത്ത് ഉപ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള സഘടക ഓഫീസ്  കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. കെ കെ രത്ന കുമാരി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു,ചടങ്ങിൽ മദർ പി ടി എ പ്രസി. റസീന അധ്യക്ഷത വഹിച്ചു,സ്കൂൾ പ്രിൻസിപ്പാൾ വി ശ്രീജ, പ്രധാനധ്യാപിക ഹെലൻ മിനി, മുൻ പ്രിൻസിപ്പൽ ജില്ലാ കോർഡിനേറ്റർ അനൂപ്, ഡോ. അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു, സംഘാടക സമിതിയംഗങ്ങളും വിവിധ ഉപസമിതി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കി അണ്ടർ പാസ്; കണ്ണൂരിൻ്റെ ചരിത്രം, കല, സാംസ്കാരികം , ശുചിത്വം തുടങ്ങി വിഷയങ്ങളിൽ 14 ചിത്രങ്ങളാണ് ചുമരുകളിൽ തയാറാക്കിയിട്ടുള്ളത്.

Image
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക് കണ്ണൂർ: കണ്ണുർ - നഗര സൗന്ദര്യവൽകരണ പദ്ധതിയുടെ ഭാഗമായി പഴയ ബസ്റ്റാൻ്റ് റെയിൽവെ അണ്ടർപാസ് റോഡിലുള്ള ചുമരുകളിൽ തയ്യാറാക്കിയ ചുമർ ചിത്രങ്ങളുടെ അനാഛാദനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കണ്ണൂരിൻ്റെ ചരിത്രം, കല, സാംസ്കാരികം , ശുചിത്വം തുടങ്ങി വിഷയങ്ങളിൽ 14 ചിത്രങ്ങളാണ് ചുമരുകളിൽ തയാറാക്കിയിട്ടുള്ളത്. കണ്ണൂരിൻ്റെ കലാരൂപങ്ങളായ ഒപ്പന, മാർഗം കളി , കളരി, കഥകളി, സർക്കസ് പയ്യാമ്പലം ബീച്ച്, കോട്ട, ഞാറ് നടൻ, നെയ്ത് , മുത്തപ്പൻ തുടങ്ങി ആശയങ്ങളാണ് ചുമർ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നത്. വാർഷിക പദ്ധതിയിൽ പെടുത്തി 8 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കോഴിക്കോട് കാരനായ പ്രശസ്ത ചിത്രകാരനായ കെ.ആർ ബാബുവാണ് പ്രവൃത്തി ഏറ്റെടുത്ത് മനോഹരമായി പൂർത്തിയാക്കിയത്. ഈ ഭാഗങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നത് ഒഴിവാകും..ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.കെ രാഗേഷ്, പി.ഷമീമ ടീച്ചർ, എം.പി. രാജേഷ്, വി.കെ ശ്രീലത,സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, കുക്കിരി രാജേഷ്,ഷബീന ടീച്ചർ, എൻ ഉഷ,കെ.പി. റാഷിദ് കെ, ബീബി , പി.വി....

'ദി റോൾമോഡൽ' : രണ്ടാം പതിപ്പിലേക്ക്.

Image
കണ്ണൂർ: മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് നോവലിസ്റ്റ് ഒ.എം അബൂബക്കർ തയ്യാറാക്കിയ 'ദി റോൾ മോഡൽ' രണ്ടാം പതിപ്പിൻ്റെ കവർ പ്രകാശനം മുസ്ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് സൈനുൽ ആബിദ്, കെ.എം.സി.സി ഖത്തർ സംസ്ഥാന വൈസ് പ്രെസിഡന്റ് റഹിം പാക്കഞ്ഞിക്ക് നൽകി പ്രകാശനം ചെയ്തു. ഒ.എം അബൂബക്കർ, അക്ബർ കുന്നോത്ത്, സാദിഖ് പി.എം, ഫൈസൽ കുണ്ടത്തിൽ, സഹീർ ഓ.പി തുടങ്ങിയവർ പങ്കെടുത്തു. •  പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് പുസ്തകം വരുന്നു; The Role Model. •  The Role Model' ദ റോൾ മോഡൽ ജി.സി.സി തല പ്രകാശനം മക്കയിൽ പ്രൗഢ ഗംഭീരമായി. •  കാലോചിത വിദ്യാഭ്യാസം സമൂഹത്തിന് ആവശ്യമായ പുതിയ ദിശകളിലേക്ക് : മുനവ്വറലി ശിഹാബ് തങ്ങൾ.   •  ഒരു പുസ്തകം നാലാള്‍ പങ്കുവെച്ച കാലം, ബാല്യമോര്‍മിച്ച് ഐ.എ.എസ് ഓഫീസര്‍; കണ്ണൂര്‍ - ഖിദ്മ ഇന്‍സ്പയര്‍ നാലാം ബാച്ചിന് തുടക്കമായി .

മാണിയൂർ തണ്ടപ്പുറം ജുമാമസ്ജിദിന് സമീപം കിളച്ചപറമ്പിൽ അഷ്റഫ് നിര്യാതനായി.

Image
കാഞ്ഞിരോട് : മാണിയൂർ തണ്ടപ്പുറം ജുമാമസ്ജിദിന് സമീപം കിളച്ചപറമ്പിൽ അഷ്റഫ് (49) നിര്യാതനായി. ബഹറൈനിൽ പ്രവാസിയായിരുന്നു. സജീവ കെഎംസിസി പ്രവർത്തകനുമാണ്. പരേതരായ മായിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സാജിദ എടക്കയിൽ, കൂടാളി കോയസൻകുന്ന്). സഹോദരങ്ങൾ: ഹംസ മാണിയൂർ, മൊയ്തു മാണിയൂർ (ബാംഗ്ലൂർ എ.കെ.എം.സി.സി നേതാവ്), മുഹമ്മദലി, സിദ്ദീഖ് (ഇരുവരും ബഹ്റൈൻ), സാദിക്ക്, റഷീദ, ജമീല (എല്ലാവരും മാണിയൂർ). ഖബറടക്കം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് മാണിയൂർ പാറൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.

ഒരു പുസ്തകം നാലാള്‍ പങ്കുവെച്ച കാലം, ബാല്യമോര്‍മിച്ച് ഐ.എ.എസ് ഓഫീസര്‍; കണ്ണൂര്‍ - ഖിദ്മ ഇന്‍സ്പയര്‍ നാലാം ബാച്ചിന് തുടക്കമായി.

Image
കണ്ണൂർ സിറ്റി: കണ്ണൂര്‍ - ഖിദ്മ ഇന്‍സ്പയര്‍ നാലാം ബാച്ചിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ തന്റെ ബാല്യകാലം തുറന്നിട്ട് കൊല്ലം ജില്ലാ മുന്‍ കലക്ടറും ഇപ്പോള്‍ ഫിഷറീസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുമായ ബി. അബ്ദുല്‍നാസര്‍ ഐ.എ.എസ്. ഒരു പാഠപുസ്തകം നാലു പേര്‍ പങ്കിട്ടതും ഒരു പത്രം പല കുട്ടികള്‍ പകുത്തെടുത്തതുമായ അബ്ദുല്‍ നാസറിന്റെ കുട്ടിക്കാല സ്മരണകള്‍ നിറഞ്ഞ സദസ്സിന് പ്രചോദനം പകരുന്ന വാക്കുകളായി. ചേംബര്‍ ഹാളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിന് ഖിദ്മ ഇന്‍സ്പയര്‍ കണ്‍വീനര്‍ കെ.എം സാബിറ ടീച്ചര്‍ നേതൃത്വം നല്‍കി. അനാഥാലയത്തില്‍ വളര്‍ന്നത് തനിക്ക് പ്രയാസമായിരുന്നില്ല. ഭക്ഷണവും വസ്ത്രവുമൊക്കെ ലഭിച്ചിരുന്നു. മാതാവിനായിരുന്നു അത് വലിയ ദുഃഖം സൃഷ്ടിച്ചിരുന്നത്. അതായിരുന്നു എന്റെ പ്രയാസം. അന്നത്തെ അധ്യാപകര്‍ വീട്ടില്‍ അടുപ്പ് പുകഞ്ഞിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ വരുമായിരുന്നു. വീട്ടിലെ എല്ലാ അവസ്ഥയും അധ്യാപകര്‍ മനസ്സിലാക്കിയിരുന്നു. ഞങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ അവരൊക്കെ ശ്രമിച്ചിരുന്നു. മുന്‍ കലക്ടര്‍ അമിതാഭ് കാന്തിനെ കണ്ടപ്പോഴാണ് അദ്ദേഹത്തെപ്പോലൊരു ഓഫീസറാവണമെന്ന ആഗ്രഹം ജനിച്ചത്. അന്ന് ഐ....

കാഞ്ഞിരോട് പൗര പ്രമുഖനും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും കൂടാളി ഹൈസ്കൂൾ റിട്ട അധ്യാപകനുമായ ടി. അബ്ദുൽ ഖാദർ മാസ്റ്റർ (86) നിര്യാതനായി.

Image
കാഞ്ഞിരോട് : ചക്കരക്കൽ റോഡിൽ ഹിറ ബസ്റ്റോപ്പിന് സമീപം കുഞ്ഞിമുക്കണ്ണിയിൽ താമസിക്കുന്ന കാഞ്ഞിരോട് പൗര പ്രമുഖനും ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും കൂടാളി ഹൈസ്കൂൾ റിട്ട അധ്യാപകനുമായ ടി. അബ്ദുൽ ഖാദർ മാസ്റ്റർ (86) നിര്യാതനായി. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി കാഞ്ഞിരോട് യൂണിറ്റ് പ്രസിഡന്റ്, കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് സ്ഥാപക അംഗം, അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ പ്രഥമ പ്രിൻസിപ്പൽ തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിരുന്നു. സാമൂഹിക സേവന രംഗങ്ങളിലും സജീവമായിരിന്നു. ഭാര്യ: പള്ളിക്കച്ചാലിൽ കുഞ്ഞി ഫാത്തിമ. മക്കൾ : മഹ്ബൂബ് (ചെന്നൈ), മുഹമ്മദ്‌ ഷമീം (സീക്രറ്റ്സ് കണ്ണൂർ), ഹബീബ (മായൻമുക്ക്), സെറീന (റിയാദ്), റസിയ, ജുനൈസ, ജസീല. ജമാതാക്കൾ: മൊയ്‌ദീൻ പാറക്കൽ (സ്പോർട്സ് ക്യാമ്പസ് കണ്ണൂർ), അബ്ദുൽ മജീദ് (റിയാദ്), സിദ്ധീഖ് (വലിയന്നൂർ), നജീബ് (കടങ്കോട്), ദാവൂദ് (റിയാദ് ), ജയ്യിദ (കാഞ്ഞിരോട് ), നസ്രി (കതിരൂർ). സഹോദരങ്ങൾ: ഹുസൈൻ, അബ്ദുള്ള കുട്ടി, ഫാത്തിമ, പരേതരായ അബ്ദുൽ അസിസ്, ആയിസുമ്മ, നഫീസ, കുഞ്ഞാമിന മയ്യത്ത് നമസ്കാരം ഇന്ന് (02-10-2025) വൈകുന്നേരം 5 മണിക്ക് കാഞ്ഞിരോട് പഴയ പള്ളിയിൽ.