Posts

അവശേഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ശീതളപാനീയ ബോട്ടിലുകളും സ്ഥാപനം തന്നെ തിരിച്ചെടുക്കണം; കാസർക്കോട് ജില്ലാ കളക്ടര്‍. News

Image
 കാസർക്കോട്: ശീതളപാനീയങ്ങളും പ്ലാസ്റ്റിക് കുപ്പിവെള്ളവും നിര്‍മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്ന ബോട്ടിലുകള്‍ ഉപയോഗിച്ചശേഷം അവശേഷിക്കുന്നവ സ്ഥാപനം തന്നെ തിരിച്ചെടുക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ശീതള പാനീയ നിര്‍മാതാക്കളുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ആഘോഷ വേളകളിലും മറ്റും പൊതു ഇടങ്ങളില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ വ്യാപകമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നത് ശ്രദ്ധയില്‍ വന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കാലവര്‍ഷം : സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത : കേന്ദ്രകാലാവസ്ഥാവകുപ്പ്. News

Image
കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള സീസണില്‍, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മെയ് 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മെയ് 29 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.   ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പ...

അധ്യാപക ഒഴിവുകൾ. Job News

Image
അധ്യാപക ഒഴിവ് പെരിയയിലുളള കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുള്ള ലക്ച്ചറര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. ജൂണ്‍ 2ന് കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കും, 5ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനും, 6ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിനും, 8ന് സിവില്‍ എഞ്ചിനീയറിംഗിനും കൂടിക്കാഴ്ച്ച നടക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദം. യോഗ്യരായവര്‍ അതാത് ദിവസങ്ങളില്‍ രാവിലെ 10നകം ബയോഡാറ്റ, എല്ലാ അക്കാദമിക / പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പുകളും സഹിതം പോളിടെക്നിക്ക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0467 2234020, 9995681711. അധ്യാപക ഒഴിവ് ആലംപാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് (സീനിയര്‍), കൊമേഴ്‌സ് (ജൂനിയര്‍), മലയാളം (ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30ന് ചൊവ...

സ്കൂളുകൾ തുറക്കാറായി: രക്ഷിതാക്കൾക്കായി എംവിഡി അവതരിപ്പിക്കുന്നു "വിദ്യാ വാഹൻ" ആപ്. News mvd

Image
GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്. 1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു. 2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം. 3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്. 4. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും. 5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം. 6. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം. 7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം 8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം. 9. വാഹനം ഓടിക്കൊ...

പാലക്കാട് ട്രെയിൻ പരിശോധനയിൽ ഹാഷിഷും ചരസും എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി. News

Image
പാലക്കാട് ട്രെയിൻ പരിശോധനയിൽ ഹാഷിഷും ചരസും എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി.ആലപ്പുഴ ചേർത്തല സ്വദേശികളായ ജിസ്മാൻ (21), അഖിൽ (25) എന്നിവരെ 50.85 ഗ്രാം ഹാഷിഷും, 8.65 ഗ്രാം ചരസ്സും, 0.50 ഗ്രാം എൽഎസ്ഡി സ്റ്റാമ്പുമായിട്ടാണ് പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ ആർ അജിത്തും സംഘവും പാലക്കാട്‌ ആർ പി എഫ് ടീമും ചേർന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.    ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടിയുണ്ടാകും : മന്ത്രി സജി ചെറിയാന്‍; ലൈഫ് ജാക്കറ്റുകളുടെ ഉപയോഗം കര്‍ശനമാക്കും, കടലില്‍ അപകടം സംഭവിച്ചാല്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തിലുള്ള സാങ്കേതികത്വങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി. News

Image
പൊതു സമൂഹത്തിനൊപ്പം തീരദേശ മേഖലയിലെ ജനതയും ഉയര്‍ന്ന് വരണമെന്ന് മത്സ്യബന്ധനം സാംസ്‌കാരികം യുവജനകാര്യം വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. കെട്ടിയിട്ട വിഭാഗമാണ് ഈ മത്സ്യമേഖല. പൊതു സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപാടുകള്‍ ഉണ്ടാകണം. ആരുടെ മുന്നിലും തല കുനിക്കേണ്ട കാര്യമില്ല. കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്കെന്നും അദ്ദേഹം പറഞ്ഞു. മത്സ്യ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും അവര്‍ അറിയുന്നില്ല. അതിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം. ഏത് വരെ പഠിക്കണമോ അവിടെ വരെ പഠിക്കാനുള്ള സൗജന്യ വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പാക്കും. കെഡിസ്‌ക്കുമായി സഹകരിച്ച് തീരദേശ മേഖയില്‍ ജോബ് ഫയറുകള്‍ നടത്തും. മത്സ്യബന്ധനമല്ലാതെ മറ്റൊരു തൊഴില്‍ കൂടി ഉറപ്പാക്കും. തീരദേശ മേഖലയില്‍ കഴിഞ്ഞ 7 വര്‍ഷം കോടിക്കണക്കിന് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത്തരം പ്രവര്‍ത്തികളുടെ പരിശോധനയാണ് ഈ തീരദേശ സദസ്സുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. തീരദേശ സദസുകളിലൂടെ ലഭിച്ച പരാതി...

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. News kannur

Image
കണ്ണൂർ :  പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൂളുകളിലെ കുടിവെള്ള വിതരണ സംവിധാനം പരിശോധിക്കുന്നതിനായി  കണ്ണൂര്‍ കോര്‍പ്പറേഷന്‍ കംപ്ലീറ്റ് അക്വാ സൊല്യൂഷന്‍ കണ്ണൂര്‍, വാട്ടര്‍ലാബ് കോഴിക്കോട് എന്നിവയുടെ  സഹകരണത്തോടെ ജലപരിശോധന ക്യാമ്പ് നടത്തി. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ വെച്ച് നടന്ന പരിപാടി മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ്  സംസാരിച്ചു.കോര്‍പ്പറേഷന്‍ പരിധിയിലെ എൺപതോളം സ്കൂളുകൾ ജലപരിശോധ ക്യാമ്പിൽ പങ്കെടുത്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

തലശ്ശേരി - കണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ നിന്ന് യാത്രക്കാരന്റെ പണവും എ ടി എം കാർഡും കവർന്നയാൾ പിടിയിൽ. News crime

Image
കണ്ണൂർ: ബസിൽ വച്ച് യാത്രക്കാരന്റെ പണവും എടിഎം കാർഡും കവർന്ന യുവാവ് പിടിയിലായി. ഇരിക്കൂർ പെരുവളത്തുപറമ്പ് കോട്ടക്കുന്നുമ്മൽ കെ.ജാഫർ (35) ആണ് പിടിയിലായത്. തലശ്ശേരി- കണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ വച്ച് യാത്രക്കാരൻ മേലെ ചൊവ്വയിൽ ഇറങ്ങുന്നതിനിടെയാണ് കവർച്ച നടത്തിയത്. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പണവും കാർഡും തട്ടിയെടുക്കു കയായിരുന്നു. തുടർന്ന് ബസിൽ നിന്നും ഇറങ്ങി രക്ഷപ്പെടുന്നതിനിടെ യാത്രക്കാർ പിറകെ ഓടി പിടികൂടുകയായിരുന്നു. ടൗൺ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ആകാശക്കണ്ണുമായി വയനാട് പോലീസ്; അത്യാധുനിക നിരീക്ഷണ ഡ്രോൺ വയനാട് പോലീസിനും സ്വന്തം. News wayanad police

Image
കൽപ്പറ്റ: അത്യാധുനിക നിരീക്ഷണ ഡ്രോൺ വയനാട് പോലീസിനും സ്വന്തം. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം വ്യാപകമാക്കുന്നതിനായി സംസ്ഥാനത്ത് 20 പോലീസ് ജില്ലകളിൽ വിതരണം ചെയ്ത ഡ്രോണുകളിൽ ഒന്ന് വയനാടിനും ലഭ്യമായി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് ഡ്രോണിന്റെ ജില്ലയിലെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. പ്രത്യേകം പരിശീലനം സിദ്ധിച്ച പൊലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ദുരന്ത നിവാരണത്തിനും, നിയമ പരിപാലനത്തിനും, പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത മേഖലകളിലെ നിരീക്ഷണത്തിനും ജില്ലയിൽ ഡ്രോൺ ഉപയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ്  അറിയിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പ്ലസ് ടു വിജയം 82.95 ശതമാനം. News

Image
ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.95 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. 432436 പേരെഴുതിയ പരീക്ഷയില്‍ 3,12,005 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ്‌ വിജയ ശതമാനം. 33815 പേർ ഫുൾ എ പ്ലസ്‌ നേടി. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലും (87.55)കുറവ്‌ പത്തനംതിട്ട ജില്ല (76.59)യിലുമാണ്‌. ജൂൺ 21 മുതൽ സേ പരീക്ഷ നടത്തും.വിഎച്ച്എസ്സിയിൽ 78.39 ശതമാനമാണ് വിജയം .  77 സ്കുളുകൾ 100 ശതമാനം വിജയം നേടി. അതിൽ സർക്കാർ സ്കൂൾ 8, എയ്ഡഡ് 25. അൺ എയിഡഡ് 32, സ്പെഷ്യൽ സ്കുർ 12 എന്നിങ്ങനെയാണ് വിജയം. സയൻസ്‌ ഗ്രൂപ്പിൽ 87.31 ശതമാനവും ഹുമാനിറ്റീസിൽ 7I.93 ശതമാനവും കൊമേഴ്‌സിൽ 82.75 ശതമാനവുമാണ്‌ വിജയം. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയതും എ പ്ലസ് കൂടുതൽ ലഭിച്ചതും മലപ്പുറം ജില്ലയിലാണ്. എറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് വയനാട് ജില്ലയിലാണ്. സർക്കാർ സ്കൂളില്‍ 79.19 % വും എയ്ഡഡ് സ്കൂളില്‍ 86.31 % വും അൺ എയ്ഡ്‌ഡ് സ്കൂളില്‍ 82.70 % വും സ്പെഷ്യൽ സ്കൂളുകൾ 99.32% വും വിജയം നേടി. പ്...

കണ്ണൂർ സ്വദേശിയായ വ്യവസായി ദുബൈ വിമാനത്താവളത്തിൽ നിര്യാതനായി. News obit

Image
കണ്ണൂർ : കണ്ണൂർ സ്വദേശിയായ വ്യവസായി ദുബൈ വിമാനത്താവളത്തിൽ നിര്യാതനായി. കണ്ണൂർ തളാപ്പ് കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ മസ്ഹറിൽ കെ ടി പി മഹമൂദ് ഹാജി (67) ആണ് മരിച്ചത്. ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. നാട്ടിലും വിദേശത്തും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ : ജമീല. മക്കൾ : റിഫാസ്, റിയാദ, റിസ്‌വാൻ, റമീസ്. മരുമക്കൾ : ഡോ, അഫ്സൽ (ഇ. എൻ. ടി), അസീഫ, മിർസാന, സഹോദരങ്ങൾ : കെ പി മുസ്തഫ ഹാജി ( ചെറുകുന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ്), സഹീദ്, കദീജ, സൗദ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വ്യാഴാഴ്ച അർദ്ധരാത്രിയോടു കൂടി നാട്ടിലെത്തിച്ച് ചെറുകുന്ന് ജുമാ മസ്ജിദ്ബസ്ഥാനിൽ കബറടക്കും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ആഡംബര ഫ്ലാറ്റിൽ എംഡിഎംഎയുമായി യുവതികളടക്കം മൂന്ന് പേർ പിടിയിൽ. News

Image
കൊച്ചി : കാക്കനാട്, മാവേലിപുരം ഭാഗത്തുള്ള ഫ്ലാറ്റിൽ നിന്നും യുവതികളടക്കം മൂന്ന് പേരെ എംഡിഎംഎ യുമായി പിടികൂടി. തമിഴ്നാട് കോയമ്പത്തൂർ കുരുടംപാളയം സ്വദേശിനി ക്ലാര ജോയ്സ് ,എറണാകുളം, കുട്ടമ്പുഴ (32), കോറോട്ടുകുടി വീട്ടിൽ അഞ്ചുമോൾ (28), പത്തനംതിട്ട മല്ലപ്പുഴശ്ശേരി,ഇളന്തൂർ ചെട്ടുകടവിൽ ദീപു ദേവരാജൻ (22)എന്നിവരെയാണ് തൃക്കാക്കര പോലിസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 3 ഗ്രാം എംഡിഎംഎ പോലിസ് കണ്ടെടുത്തു. പ്രതികൾ ആഡംബര ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു ലഹരി മരുന്നിന്റെ ഉപയോഗവും വില്പനയും, നടത്തിവരുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർ സേതുരാമൻ ഐ.പി.എസ്ന്റെ നിർദ്ദേശപ്രകാരം മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊച്ചി സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ ലിമിറ്റിലെ പൊലീസും ചേർന്ന് നിരന്തമായി പരിശോധനകൾ നടത്തിവരവേ, തൃക്കാക്കര പോലിസ് ഇൻസ്പെക്ടർ, ആർ. ഷാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പി...

അധ്യാപക ഒഴിവ്. News

Image
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് അധ്യയന വര്‍ഷത്തേക്ക് ഫിസിക്സ്, ഇംഗ്ലീഷ്, ജേര്‍ണലിസം വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തരബിരുദം ഉള്ളവരെ പരിഗണിക്കും. ഫിസിക്സ് മെയ് 26ന് രാവിലെ 11ന്, ഇംഗ്ലീഷ് മെയ് 30ന് രാവിലെ 10.30ന്, ജേര്‍ണലിസം മെയ് 31ന് രാവിലെ 10.30ന് നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസറ്റര്‍ ചെയ്തവര്‍  രജിസ്ട്രേഷന്‍ നമ്പര്‍, ജനനതീയതി, വിദ്യാഭ്യാസയോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2241345, 9847434858. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മെയ് 25 വ്യാഴാഴ്ച കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. News

Image
•  തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ സെൻട്രൽ സ്‌കൂൾ, ആശുപത്രി മോർച്ചറി, സി ടി സ്‌കാൻ, ഗവ. ഹോസ്പിറ്റൽ എന്നീ ഭാഗങ്ങളിൽ മെയ് 25 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 2.30 വരെയും സിപ്‌കോസ്, എം കെ, സംസം, സെഡ് പ്ലസ് അപാർട്മെന്റ്, വെസ്റ്റേൺ ഐസ് പ്ലാന്റ്, സൗത്തേൺ ഐസ് പ്ലാന്റ്, കണ്ണൂർ ഫോർട്ട്, ഐഡിയ ആയിക്കര എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 2.30 വരെയും മോഡേൺ ഐസ് പ്ലാന്റ്, ഹാർബർ, മൊയ്ദീൻ പള്ളി, അറക്കൽ, ഖിദ്മ എന്നിവിടങ്ങളിൽ രാവിലെ 10.30 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും. •  ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ മെയ് 25ന് രാവിലെ ഏഴ് മണി മുതൽ 10 വരെയും സബ്സ്റ്റേഷൻ ക്വാട്ടേഴ്സ്, കാഞ്ഞിരോട്, മുണ്ടേരി ഹയർസെക്കണ്ടറി, മുണ്ടേരി സ്‌കൂൾ, കാഞ്ഞിരോട് ബസാർ, ഹിറ സ്റ്റോപ്പ്, പാറോത്തുംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയും വൈദ്യുതി മുടങ്ങും. കാനച്ചേരി പള്ളി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ എട്ട് മുതൽ 12 മണി വരെയും സിദ്ദിഖ് പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ മൂന്ന് വരെയും ഭാഗികമായും വൈദ്യുതി മുട...

സ്ഥിരം കുറ്റവാളിക്കെതിരെ വീണ്ടും കാപ്പ ചുമത്തി. News

Image
വയനാട് : വയനാട് ജില്ലയിൽ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വധശ്രമം, ദേഹോപദ്രവും, പിടിച്ചുപറി, അതിക്രമിച്ച് കടക്കല്‍, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട കാവുമന്ദം തരിയോട് എട്ടാം മൈല്‍ സ്വദേശി കാരനിരപ്പേല്‍ വീട്ടില്‍ കുരിശ് ഷിജു എന്ന ഷിജു (43) നെതിരെയാണ് വീണ്ടും കാപ്പ ചുമത്തിയത്. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കളക്ടറാണ് ഉത്തരവ് ഇറക്കിയത്.മുൻപ് ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ട് കേസില്‍ പ്രതിയായതിനാലാണ് കാപ്പ ആക്ട് പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആയതിന്റെ അടിസ്ഥാനത്തിൽ 24.05.2023 തിയ്യതി പ്രതിയെ അറസ്റ്റു രേഖപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ ക...

പ്ലസ് വൺ പ്രവേശനം: 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരും; 30 ശതമാനം വരെ മാർജിനൽ സീറ്റ് വർദ്ധന; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍. News

Image
………………………………………………………. *പ്ലസ് വൺ പ്രവേശനം: 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരും; 30 ശതമാനം വരെ  മാർജിനൽ സീറ്റ് വർദ്ധന* സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും  മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി.  2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും. താല്ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമ...

ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലം 25ന്. News

Image
2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 25ന് ഉച്ചകഴിഞ്ഞു മൂന്നിനു സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in , www.results.kerala.gov.in , www.examresults.kerala.gov.in , www.keralaresults.nic.in , www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മെയ് 24 ബുധൻ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. News

Image
• ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ എച്ച് ടി ലൈനിൽ അറ്റകുറ്റ പണികൾ ഉള്ളതിനാൽ മെയ് 24 ബുധൻ രാവിലെ 9.30 മുതൽ പകൽ 12.30 വരെ തോട്ടട ടൗൺ, ശ്രീനിവാസ്, ഫാഷൻ ടെക്ക്, ഇ എസ് ഐ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. • ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ മെയ് 24 ബുധൻ രാവിലെ 8 മുതൽ പകൽ 12 വരെ കാനച്ചേരി ട്രാൻസ്ഫോമർ പരിധിയിലും പകൽ 12 മുതൽ വൈകീട്ട് 3വരെ കാനച്ചേരി പള്ളി ട്രാൻസ്ഫോമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും.   • എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ മെയ് 24 ബുധൻ രാവിലെ 7 മുതൽ ഉച്ച 2 വരെ മറിയം ടവർ , ചതുര കിണർ, ഐ എം ടി , വാരം, സി എച്ച് എം , എ ആർ കെ -3, കെ എസ്‌ ഡിസ്റ്റിലറി ,കണ്ണൻചാൽ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.   • വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിൽ മെയ് 24 ബുധൻ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കാളീശ്വരം ട്രാൻസ്ഫോമറിലും പകൽ 12 മുതൽ വൈകീട്ട് 5 മണി വരെ ഹെൽത്ത് സെന്റർ കുണ്ടയ്യംകൊവ്വൽ ട്രാൻസ്‌ഫോർമറിലും വൈദ്യൂതി മുടങ്ങും • മാതമംഗലം ഇലക്ട്ര...

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാന്‍ പരാതികളിന്‍മേല്‍ ഹിയറിംഗ് നടത്തി. News

Image
കണ്ണൂർ : കണ്ണൂര്‍ കോര്‍പ്പറേഷന് വേണ്ടി ജില്ലാ ടൗണ്‍ പ്ലാനര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച കരട് മാസ്റ്റര്‍ പ്ലാനിന്‍മേല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫസില്‍ ഹിയറിംഗ് നടന്നു. ഏപ്രില്‍ 9 വരെയായി വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമായി ആകെ ലഭിച്ച 21 പരാതികളിന്‍മേലാണ് ഇന്ന് കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രത്യേക കമ്മിറ്റി മുമ്പാകെ ഹിയറിംഗ് നടത്തിയത്. പരാതി നല്‍കിയ 2 പേരൊഴികെ ബാക്കിയുള്ളവര്‍ ഹിയറിംഗില്‍ പങ്കെടുത്തു. ഹിയറിംഗിന് മേയര്‍ അഡ്വ.ടി ഒ മോഹനന്‍, സ്പെഷ്യല്‍ കമ്മിറ്റി അംഗങ്ങളും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുമായ പി കെ രാഗേഷ്,സിയാദ് തങ്ങൾ, അഡ്വ.പി ഇന്ദിര, എം പി രാജേഷ്, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ സുകന്യ, വി കെ ഷൈജു, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ പി രവികുമാര്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ടി സി സൂരജ്, രഞ്ജിത്ത് കെ വി, സി സമീര്‍, വെള്ളോറ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 28 വരെ സെക്രട്ടറിക്ക്‌ പരാതി സമർപ്പിക്കാൻ സമയമുണ്ട്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

അപകടസ്ഥലത്തെ സമയോചിത ഇടപെടൽ: വാഹനാപകടത്തിൽ പെട്ട് വലതു കാൽ മുട്ടിനു താഴെ അറ്റുപോയി ഗുരുതരാവസ്ഥയിൽ ആയ ആളെ കൃത്വസമയത്ത് ആശുപത്രിയിൽ എത്തിച്ച് കർത്തവ്യ നിർവഹണത്തിന്റെ ഉദാത്തമാതൃകയായ മട്ടാഞ്ചേരി എസ്ഐ സന്തോഷ് മോൻ അഭിനന്ദന പ്രവാഹം. News

Image
കൊച്ചി : അപകടസ്ഥലത്തെ സമയോചിത ഇടപെടൽ മൂലം വാഹനാപകടത്തിൽ പെട്ട് വലതു കാൽ മുട്ടിനു താഴെ അറ്റുപോയി ഗുരുതരാവസ്ഥയിൽ ആയ ആളെ കൃത്വസമയത്ത് ആശുപത്രിയിൽ എത്തിച്ച് കർത്തവ്യ നിർവഹണത്തിന്റെ ഉദാത്തമാതൃകയായ മട്ടാഞ്ചേരി എസ്ഐ സന്തോഷ് മോൻ അഭിനന്ദന പ്രവാഹം. മുളവ്കാട് സ്റ്റേഷൻ പരിധിയിൽ ചാത്യാത്ത് ഭാഗത്ത് നിന്നും വന്ന പെട്ടി ഓട്ടോറിക്ഷയും, കാളമുക്ക് ഭാഗത്ത് നിന്ന് രഘു എന്നയാൾ ഓടിച്ചു വന്ന ടൂവീലറും രണ്ടാം ഗോശ്രീ പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് രാവിലെ അപകടത്തിൽ പെട്ടു. അപകടത്തിൽ രഘുവിന്റെ വലതു കാൽ മുട്ടിന് താഴെ അസ്ഥിഭാഗം ഒടിഞ്ഞു റോഡിൽ കിടന്നു പിടയുമ്പോൾ നിർത്താതെ പോയ വാഹനങ്ങൾ നിരവധി ആയിരുന്നു. ഈ സമയം ആ വഴി വന്ന മട്ടാഞ്ചേരി എസ്ഐ സന്തോഷ് മോൻ ട്രാഫിക് ബ്ലോക്ക് കണ്ട് എന്താണെന്നു അറിയാൻ കാറിൽ നിന്നും ഇറങ്ങി മുന്നോട്ട് വന്ന എസ്ഐ കണ്ടത് പാലത്തിൽ കിടന്നു പുളയുന്ന ഒരു യുവാവിനെ ആയിരുന്നു. പല വാഹനങ്ങളും നിർത്താൻ ശ്രമിച്ചെങ്കിലും ആരും നിർത്തിയില്ല, ഇത് കണ്ടു അദ്ദേഹം തിരികെ പോയി തന്റെ പുതിയ കാർ മുന്നിലേക്ക് കൊണ്ട് വന്നു തന്റെ വാഹനത്തിൽ അപകടത്തിൽ പെട്ട ആളെയും അറ്റു പോയ കാലും ഭദ്രമായി കയറ്റി വളരെ വേഗത്തിൽ ജനറൽ ആശുപത്രിയി...

താനൂർ ബോട്ടപകടം: മരണപ്പെട്ടവരുടെ ആശ്രിതർക്ക് 1.5 കോടിയുടെ നഷ്ടപരിഹാര തുക വിതരണം ചെയ്തു സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി. അബ്ദുറഹിമാൻ തുക കൈമാറി. News

Image
താനൂരിൽ മെയ് ഏഴിനുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കൈമാറി. തിരൂർ താലൂക്ക്തല 'കരുതലും കൈത്താങ്ങും' അദാലത്തിലാണ് തുക വിതരണം ചെയ്തത്. ബോട്ടപകടത്തിൽ മരണപ്പെട്ട 15 പേരുടെ ആശ്രിതർക്കാണ് ആദ്യഘട്ടത്തിൽ നഷ്ടപരിഹാര തുക കൈമാറിയത്. ബോട്ടപകടത്തിൽ ഭാര്യ സീനത്ത്, മക്കളായ ഫിദ ദിൽന, ഷഫ്‌ല, ഷംന, അസ്‌ന എന്നിവരെ നഷ്ടമായ പരപ്പനങ്ങാടി സ്വദേശി കുന്നുമ്മൽ സൈതലവിക്ക് 50 ലക്ഷം രൂപയും സൈതലവിയുടെ സഹോദരനായ കുന്നുമ്മൽ സിറാജിന് 40 ലക്ഷം രൂപയും കൈമാറി. അപകടത്തിൽ സിറാജിന്റെ ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്‌ന ഫാത്തിമ, സഹറ എന്നിവരാണ് മരണപ്പെട്ടത്. ഭാര്യ ജൽസിയ മകൻ ജരീർ എന്നിവരെ നഷ്ടമായ കുന്നുമ്മൽ മുഹമ്മദ് ജാബിറും മന്ത്രിയിൽ നിന്ന് തുക ഏറ്റുവാങ്ങി. അപകടത്തിൽ മരണപ്പെട്ട താനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി സബറുദ്ധീന്റെ സഹോദരൻ ഷിബുലുദ്ധീനാണ് തുക ഏറ്റുവാങ്ങിയത്. ആശ്രിതയായ ഭാര്യ മുനീറയുടെ അഭാവത്തിലാണ് ഭർത്താവിന്റെ സഹോദരന് തുക കൈമാറിയത്. അപകടത്തിൽ മരണപ്പെട്ട പരിയാപുരം കാട്ടിൽ പീടിയേ...

അയൽ ക്വാട്ടേഴ്സുകാർ തമ്മിൽ തർക്കം; യുവാവിന് ബിയർ കുപ്പികൊണ്ട് കുത്തേറ്റ് ഗുരുതര പരിക്ക്; ഒരാൾ പിടിയിൽ. News crime

Image
കാസർക്കോട് : പരവനടുക്കം ക്വാർട്ടേഴ്സിലെ തൊട്ടടുത്ത മുറിയിലേക്ക് സ്ത്രീകൾ വന്നതിനെ കുറിച്ച് അന്വേഷിച്ച യുവാവിനെ ബീയർ കുപ്പി പൊട്ടിച്ച് വയറ്റത്ത് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചതായി പരാതിയിൽ മേല്പറമ്പ പോലീസ് കേസെടുത്തു. പരവനടുക്കം മാച്ചിനടുക്കത്തെ ഗംഗാധരന്റെ മകൻ കെ. അഭിലാഷി (29) നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മംഗലാപുരം സ്വദേശിയും ശിവപുരത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ഹരീഷിനെ (42) മേൽപറമ്പ് സിഐ ടി ഉത്തംദാസ്, എസ്ഐമാരായ അനുരൂപ് , പ്രദീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം രാത്രി ശിവപുരത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് കോടതിയുടെ ചുമതലുള്ള കാസർക്കോട് ജെഫ്സിഎം മുമ്പാകെ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ശിവപുരം അമ്പലത്തിന് സമീപത്തെ സുലോചന ക്വാട്ടേഴ്സിൽ വെച്ചാണ് സംഭവം.  ഇരുവരും തൊട്ടടുത് താമസക്കാരാണ്. ഹരീഷിന്റെ മുറിയിലേക്ക് സ്ത്രീകൾ വന്നതിന...

തിരുവനന്തപുരത്ത് വൻ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനിടെ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം: അഗ്നിരക്ഷാസേനാംഗം മരിക്കാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകം : ആരോഗ്യവകുപ്പ് മന്ത്രി. News

Image
തിരുവനന്തപുരം : തിരുവനന്തപുരം: തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻതീപിടിത്തം. മെഡിക്കൽ സർവീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീ അണയ്ക്കുന്നതിനിടെ അഗ്നിരക്ഷാസേനാംഗം മരിക്കാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ്. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്താണ് അപകടത്തില്‍ മരിച്ചത്. തീയണക്കുന്നതിനിടെയായിരുന്നു അഗ്നിശമന സേനാംഗമായ രഞ്ജിത്തിന്റെ മരണം. താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50 ന് മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം ചാക്ക യൂണ...

സംസ്ഥാന വ്യാപകമായി പി - ഹണ്ട് റെയ്ഡ് : കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ എട്ടു പേർ അറസ്റ്റിലായി, 133 കേസുകൾ രജിസ്റ്റർ ചെയ്തു. News

Image
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ എട്ടു പേർ അറസ്റ്റിലായി. 133 കേസുകൾ രജിസ്റ്റർ ചെയ്തു. സൈബർ ഡോമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിമാരുടെ മേൽനോട്ടത്തിലാണ് വിവിധ ജില്ലകളിൽ റെയ്ഡ് നടത്തിയത്. സംസ്ഥാനത്ത് 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിനായി ജില്ലാ പോലീസ് മേധാവിമാരുടെ മേൽ നോട്ടത്തിൽ 449 പോലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. മൊബൈൽ ഫോണുകൾ, മോഡം, മെമ്മറി കാർഡുകൾ , ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ 212 ഉപകരണങ്ങളിലാണ്  കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിച്ചിരുന്നത്. അഞ്ചു മുതൽ 16 വരെ വയസ് പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് കണ്ടെടുത്തത്. 2020 ജനുവരിയിൽ സൈബർ ഡോമിന്റെ കീഴിൽ പ്രവർത്തനം തുടങ്ങിയ കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റാണ് ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തിരയുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടെ 1120 ൽ പരം കേസുകൾ രജിസ്റ്റർ ചെയ്യാനും 494 പേരെ അറസ്റ്റ് ചെയ്യാനും ഈ അന്വേഷണം വഴിയൊരുക്കി. ന്യൂസ്‌ ഓഫ്...

97 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന്നിർവഹിക്കും. News

Image
97 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് നടക്കുന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിൽ മൂന്ന് ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനവും 12 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും നടക്കും. 182 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭൗതീക സൗകര്യവികസനത്തിനായി 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകരണം മിഷന്റെയും ഭാഗമായി 3800 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി പദ്ധതി, പ്ലാൻ ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ വഴി ഇതിനകം നടത്തി. കിഫ്ബി ഫണ്ടിൽ നിന്ന് അഞ്ചു കോടി രൂപ നിരക്കിൽ 126 സ്‌കൂൾ കെട്ടിടങ്ങളും മൂന്നു കോടി രൂപ നിരക്കിൽ 153 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി രൂപ നിരക്കിൽ 98 സ്‌കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കി. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq