Posts

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

Image
വാരം : പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി (81) നിര്യാതയായി. മക്കൾ : മുഹമ്മദ്‌ അലി (ഗൾഫ്), അയ്യൂബ്. ജാമാതാക്കൾ : നസീമ, ഫിറോസ. സഹോദരങ്ങൾ : പരേതരായ കുഞ്ഞാമിന, നഫീസ, ഫാത്തിമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപതിന് പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു.

Image
കണ്ണൂർ : രാമചന്ദ്രൻ കടന്നപ്പള്ളി നാമനിർദേശ പത്രിക സമർപ്പിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി തെക്കി ബസാറിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്നും കാൽ നടയായി പ്രവർത്തകരോടൊപ്പം ജില്ലാ കലക്ടറേറ്റിൽ എത്തി ഡെപ്യൂട്ടി കലക്ടർ ബിജു സിയുടെ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. മുൻ മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ പി ആർ വേശാല, ബാബു ഗോപിനാഥ്, എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ്  കടന്നപ്പള്ളി രാമചന്ദ്രൻ ഡെപ്യൂട്ടി കലക്ടർ ബിജു സിയുടെ മുൻപാകെ നാമനിർദേശ പത്രിക നൽകി. ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.   ​കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു . പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.   കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥ...

ധര്‍മ്മടത്ത് വീണ്ടും ജനവിധി തേടി പിണറായി.

Image
ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.   ​കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു . പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.   കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ. ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.   പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകും: മന്ത്രി പി പ്രസാദ്; മുഹമ്മ പൊലീസ് ക്വാർട്ടേഴ്സ് ശിലസ്ഥാപനകർമ്മം മന്ത്രി പി പ്രസാദ് നിർവഹിച്ചു.  വളയം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.   

നിയമസഭാ തിരഞ്ഞെടുപ്പ് - 2026തിരഞ്ഞെടുപ്പ് കൃത്യതയോടെ നടത്തുന്നതിന് നടപടികളായി - കൊല്ലം ജില്ലാ കലക്ടര്‍.

Image
കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റനിലയില്‍ നടത്തുന്നതിനുള്ള ആദ്യഘട്ട ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസര്‍മാരുടെ ആദ്യയോഗത്തില്‍ അധ്യക്ഷതവഹിക്കവെ നിശ്ചിതദിവസങ്ങള്‍ക്കുള്ളില്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം നല്‍കി. ചുരുങ്ങിയസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ സമയബന്ധിതമായി നിര്‍വഹിക്കണം. സുതാര്യവും സുസജ്ജവുമായ നടപടിക്രമങ്ങളാണ് കൈക്കൊള്ളേണ്ടത്. പരമാവധിപേരെ വോട്ടുചെയ്യിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടികള്‍ക്ക് പ്രത്യേകശ്രദ്ധ പതിപ്പിക്കണം. രാജ്യാന്തര നിലവാരത്തിലുള്ള ബൂത്ത് സജ്ജീകരിക്കുന്നത് മുതല്‍ ഭിന്നശേഷിക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ക്കെല്ലാം സുഗമമായി വോട്ടുരേഖപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. തെറ്റിദ്ധാരണാജനകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മാതൃകാപെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കും. മാധ്യമനിരീക്ഷണത്തില്‍ സാമൂഹികമാധ്യമങ്ങളുടെ ഇടപെടലുകളും നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള പ്രചാരണവും കര്‍ശനനിരീക്ഷണത്തിന്...

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

Image
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9നാണ് തെരഞ്ഞെടുപ്പു നടക്കുക. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. കേരളത്തിനൊപ്പം അസമിലും തെരഞ്ഞെടുപ്പു ഏപ്രില്‍ 9നാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. സുതാര്യവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു മുന്നൊരുക്കങ്ങള്‍ ഉറപ്പു വരുത്തി. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ നൂറ് വയസിന് മുകളില്‍ പ്രായമുള്ള 1571 വോട്ടര്‍മാരുമുണ്ട്. കേരളത്തില്‍ 30,471 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 4.24 ലക്ഷം പേരാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആകെ 17.4 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലായി വിധിയെഴുതുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. കേരളത്തിനു പുറമെ, പശ്ചിമ ബംഗാള്‍, അസ്സം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ...

കാഞ്ഞിരോട് പുതിയ പള്ളിക്ക് സമിപം സുമയ്യ മൻസിലിൽ താമസിക്കുന്ന സി പി കദീജ നിര്യാതയായി. Newsofkeralam

Image
കാഞ്ഞിരോട് : കാഞ്ഞിരോട് പുതിയ പള്ളിക്ക് സമിപം സുമയ്യ മൻസിലിൽ താമസിക്കുന്ന സി പി കദീജ (76) നിര്യാതയായി. പരേതരായ അടിച്ചിലാണ്ടി മഹമ്മുദ് ഹാജിയുടെയും ചാലടിച്ചിന്റവിട നബീസയുടെയും മകളാണ്. ഭർത്താവ് : കാഞ്ഞിരോടിലെ പൗരപ്രമുഖനും ജമാഅത്ത് ഇസ്ലാമി പ്രവർത്തകനുമായിരുന്ന പരേതനായ എ എം മുഹമ്മദ്‌. മക്കൾ : നിബ്രാസ് (ദുബായ്), മുഹമ്മദ്‌ നിയാസ് (കാഞ്ഞിരോട്), സിയാദ് (ദമാം), നജീബ് (മെട്രോ മെഡിക്കൽ സെന്റർ കുടുക്കിമൊട്ട), സുമയ്യ (കൊട്ടനിചേരി). മരുമക്കൾ: അഫ്ത്താബ് (അഴിക്കോട്), മുബീന (കാടാച്ചിറ), സമീറ കണ്ണൂർ (കാഞ്ഞിരോട്), ഷമീന (പടന്നോട്). സഹോദങ്ങൾ: അബുബക്കർ (കാഞ്ഞിരോട്), നാസർ (പാലയോട്),  ഇസ്മായിൽ (ദുബായ്), മറിയം (കമാൽ പിടിക (ഏച്ചൂർ), അലീമ (കൊട്ടാണിചേരി) കുഞ്ഞാമിന, ഫാത്തിമ (ഇരുവരും കാഞ്ഞിരോട്), പരേതനായ അബ്ദുള്ള ( കാഞ്ഞിരോട്).

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്; പത്തു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍.

Image
         - അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ൾ 10 വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ സി​ദ്ദി​ഖ് ന​ഗ​റി​ലെ പ​രേ​ത​നാ​യ നി​ട്ടൂ​ര്‍ മൊ​യ്തീ​ന്‍റെ ഭാ​ര്യ സ​ബീ​ന മ​ന്‍​സി​ലി​ല്‍ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഉ​ജ്ജ​യി​ൻ സ്വ​ദേ​ശി​നി​ക​ളാ​യ പ​ർ​വീ​ൺ ബാ​നു (55), മ​ക​ൾ സ​ക്കീ​ന ഫാ​ത്തി​മ (32) എ​ന്നി​വ​രെ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ർ​വീ​ൺ ബാ​നു​വി​ന്‍റെ മ​ക​ൻ അ​ബാ​സ് അ​ലി​യാ​ണ് ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്. ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ചി​ലെ സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​എ​സ്പി എ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഡി​വൈ​എ​സ്പി സു​ധീ​ർ ക​ല്ല​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൾ റൗ​ഫ്, ഗി​രീ​ഷ്, സു​ധീ​ഷ് എ​എ​സ്ഐ മ​ഞ്ജു​ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ധ്യ​പ്ര​ദേ​ശ് ഉ​ജ്ജ​യി​നി​ൽ വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​...

കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ; ജനങ്ങള്‍ പാഠം പഠിപ്പിച്ചിട്ടും ഇടതുമുന്നണി പഠിക്കുന്നില്ല: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. Newsofkeralam

Image
  കണ്ണൂര്‍: തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജനങ്ങളില്‍ നിന്നു തിരിച്ചടി നേരിട്ടിട്ടും ഇടതുമുന്നണി പാഠം പഠിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്.കോര്‍പറേഷന്‍ മേയര്‍ പി ഇന്ദിരയെ അക്രമിച്ച എല്‍ഡിഎഫ് ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം കോര്‍പറേഷനു മുന്നില്‍ മുന്നറിയിപ്പില്ലാതെ സിപിഎമ്മിന്റെയും ഡി വൈഎഫ്ഐയുടെയും ഗുണ്ടകളെ ഉപയോഗിച്ച് മേയറെയും കൗണ്‍സിലര്‍മാരെയും തടയുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ ഭരണ സമിതിക്കെതിരെ ആരോപണം ഉന്നയിച്ച് ജനങ്ങള്‍ക്ക് മുന്നിലെത്തിയ ഇടത് മുന്നണിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടി അവര്‍ക്ക് മറക്കാനാകാത്തതാണ്. എന്നിട്ടും അവര്‍ പഠിക്കുന്നില്ല മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. മന്ത്രിയും കണ്ണൂര്‍ എംഎല്‍എയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടു നീളെ തറക്കല്ലിട്ടും പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തും വികസനനായകനാവാന്‍ ശ്രമി...

നൊസ്റ്റാൾജിക് യാത്രാനുഭവവുമായി കെഎസ്ആർടിസി വിന്റേജ് ബസ്: വിന്റേജ് ബസ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു

Image
  കെഎസ്ആർടിസി - യുടെ 1965 മോഡൽ വിന്റേജ് ബസ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് മുന്നിൽ നിന്നായിരുന്നു വിന്റേജ് ബസിന്റെ ഫ്ലാഗ് ഓഫ്. ആദ്യ യാത്ര വെള്ളയമ്പലം ജംഗ്ഷൻ ചുറ്റി ലോക്ഭവന് സമീപം അവസാനിച്ചു. മന്ത്രിയോടൊപ്പം, കെഎസ്ആർടിസി സിഎംഡി പി എസ് പ്രമോജ് ശങ്കർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ആദ്യയാത്രയിൽ പങ്കെടുത്തു. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ വിന്റേജ് ബസ് സർവീസ് നടത്തുമെന്നും, ലഭിക്കുന്ന പ്രതികരണമനുസരിച്ച് മറ്റിടങ്ങളിലേയ്ക്കും സർവീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഓപ്പൺ ഡബിൾ ഡക്കർ ബസ് പോലെ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാനും പദ്ധതിയുണ്ട്. കെഎസ്ആർടിസി-യുടെ 'നൊസ്റ്റാൾജിക് ഫീലിംഗ്' യാത്രാനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കല്യാണ ഫോട്ടോഷൂട്ടുകൾക്ക് ഉൾപ്പടെ വിന്റേജ് ബസ് ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി തുടർന്നുപോയാൽ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന സ്ഥാപനമായി കെഎസ്ആർടിസി മാറുമെന്നും മന്ത്രി കൂട്...

'വിളിപ്പുറത്ത് പരാതി പരിഹാരം' - കണ്ണൂർ കോർപ്പറേഷനിൽ 14 ഇലക്ട്രിക് സ്കൂട്ടറുകൾ കൈമാറി.

Image
ഇലക്ട്രിക് സ്കൂട്ടറുകളുടെ ഫ്ളാഗ് ഓഫ് കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.പി ഇന്ദിര നിർവഹിക്കുന്നു          - അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ ഫ്ളാഗ് ഓഫ് കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.പി ഇന്ദിര നിര്‍വ്വഹിച്ചു. കണ്ണൂര്‍ നഗരവാസികളുടെ പരാതികളില്‍ അതിവേഗം ഇടപെടാനും പ്രസ്തുത പരാതികള്‍ക്ക് താമസം വിന പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ടാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിളിപ്പുറത്ത് പരാതി പരിഹാരം എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ക്കും റവന്യു വിഭാഗം ജീവനക്കാര്‍ക്കും ഉള്ള 14 ഇലക്ട്രിക് സ്കൂട്ടറുകളുടെ കൈമാറല്‍ ആണ് ഡെപ്യൂട്ടി മേയര്‍ കെ പി താഹിറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മേയര്‍ നിര്‍വ്വഹിച്ചത്. കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അഡ്വ.ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്...

ധർമ്മടം തീരത്ത് കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചു; നേതൃത്വം നൽകി തലശ്ശേരി കോസ്റ്റൽ പോലീസ്.

Image
കണ്ണൂർ : ധർമ്മടം തീരത്ത് കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചു; നേതൃത്വം നൽകി തലശ്ശേരി കോസ്റ്റൽ പോലീസ്.    തീരസുരക്ഷയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും നിർദേശനുസരണം ഡിജിപി / ഐജിപി കോൺഫറൻസ് തീരുമാനത്തിൽ തീരദേശത്തും തീരദേശ വില്ലേജിനോട് ചേർന്നും കണ്ടൽക്കാടുകളുടെ പുനരുജ്ജീവനത്തിനായി 'ഒരു മരം അമ്മയുടെ പേരിൽ ' ( ek ped maa ke naam ) എന്ന ക്യാമ്പയിനിന്റെ ഭാഗമായി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ധർമ്മടം തീരത്തോട് ചേർന്ന് ഇൻസ്പെക്ടർ ഓഫ് പോലീസ് തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻപി.  ശ്രീകുമാറിന്റെ നേതൃത്വത്തിൽ സുരേന്ദ്രൻ ധർമ്മടം (പരിസ്ഥിതി പ്രവർത്തകൻ) എന്നവരുടെ സാന്നിധ്യത്തിൽ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ചിട്ടുള്ളതാണ്. പ്രസ്തുത ചടങ്ങിൽ കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരും മത്സ്യ തൊഴിലാളികളും മറ്റ് പ്രദേശവാസികളും പങ്കുചേർന്നു. ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.   ​കരാട്ടെ ബ്...

ന്യൂസിലാൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ 2026 ട്വന്റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു.

Image
ന്യൂസിലാൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ 2026 ട്വന്റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ കിവികളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇതോടെ ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും മൂന്ന് തവണ കിരീടം നേടുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യം കൂടിയായി ഇന്ത്യ മാറി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൂര്യകുമാർ യാദവിന്റെ പട നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജു സാംസണാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്. ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി (18 പന്തിൽ) നേടിയ അഭിഷേക് ശർമയും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഇഷാൻ കിഷൻ (25 പന്തിൽ 54), ശിവം ദുബെ (8 പന്തിൽ 26) എന്നിവരും ബാറ്റിംഗിൽ കരുത്ത് കാട്ടി.

മൂന്നാം തവണ പിണറായിക്ക് അധികാരത്തിൽ വരുന്നതിന് കേരളത്തിൽ പരവതാനി വിരിച്ച് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നതിന് ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് അബ്ദുറഹിമാൻ കല്ലായി.

Image
        -  അബൂബക്കർ പുറത്തീൽ,         കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരേണ്ടത് അടിസ്ഥാന വിഭാഗത്തിൻ്റെ കൂടി ആവശ്യമാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് അബ്ദുറഹിമാൻ കല്ലായി പ്രസ്താവിച്ചു. മൂന്നാം തവണ പിണറായിക്ക് അധികാരത്തിൽ വരുന്നതിന് കേരളത്തിൽ പരവതാനി വിരിച്ച് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നതിന് ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കാൻ സി.പി.എം ശ്രമിക്കുകയാണ്.സി.പി.എം പാർട്ടിയിലെ അണികളും നേതാക്കളും പാർട്ടിയിൽ നിന്നും പുറത്ത് പോയി ഫാസിസ കൂടാരത്തിൽ ചേക്കേറുന്നത് ഒരു പ്രതിഭാസമായി കേരളത്തിൽ മാറുകയാണ്.കോൺഗ്രസ് തകർച്ച ആഗ്രഹിക്കുന്ന രണ്ട് രാഷ്ട്രീയ ശക്തിതകളാണ് ബി.ജെ.പി യും, സി.പി.എമ്മും. ഈ രണ്ട് ശക്തികളുടെയും ലക്ഷ്യം കോൺഗ്രസ് തകർച്ചയാണ്. ഈ തിരഞ്ഞെടുപ്പിൽ ഫാസിസത്തെ ചെറുക്കുവാനും സി.പി.എം ഭരണ തകർച്ചക്കും കരുത്ത് നൽകി യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുന്നതിന് ജാഗ്രത കാണിക്കാൻ പ്രവർത്തകർ സജ്ജമാകണമെന്ന് കണ്ണൂർ മണ്ഡലം ഇലക്ഷൻ ഡ്രൈവ് ഉൽഘാടനം ചെയ്ത് കല്ലായി വ്യക്തമാക്കി. പ്രസിഡ...

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നാ​ല് യു​എ​സ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം.

Image
ടെ​ഹ്‌​റാ​ൻ: ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ഇ​റാ​നി​യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ​ശ്ചി​മേ​ഷ്യ​യി​ലെ നാ​ല് പ്ര​ധാ​ന അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.   ഇ​റാ​ന്‍റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​നെ ഉ​ദ്ധ​രി​ച്ച് ഇ​റാ​നി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഫാ​ർ​സ് ആ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഖ​ത്ത​റി​ലെ അ​ൽ ഉ​ദൈ​ദ് എ​യ​ർ ബേ​സ്, കു​വൈ​റ്റി​ലെ അ​ൽ സേ​ലം എ​യ​ർ ബേ​സ്, യു​എ​ഇ​യി​ലെ അ​ൽ ദാ​ഫ്ര എ​യ​ർ ബേ​സ്, ബ​ഹ്‌​റൈ​നി​ലെ യു​എ​സ് ഫി​ഫ്ത്ത് ഫ്ലീ​റ്റ് ആ​സ്ഥാ​നം എ​ന്നി​വി‌‌‌‌‌​ട​ങ്ങ​ളി​ലാ​ണ് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ബു​ദാ​ബി, മ​നാ​മ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​സൈ​ൽ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി പ്രാ​ദേ​ശി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

കണ്ണൂർ നഗരത്തിന് പുതിയ മുഖം; കണ്ണൂർ കോർപറേഷൻ ബജറ്റ് 2026-2027.

Image
കണ്ണൂർ കോർപറേഷൻ ബജറ്റ് 2026-2027 പത്രക്കുറിപ്പ് 1) കണ്ണൂർ നഗരത്തിന് പുതിയ മുഖം, വരും സ്പോർട്സ് വ്യാപാര സമുച്ചയം(ഡി.പി.ആർ) 1.5 കോടി രൂപ 2) ഉറങ്ങാത്ത കണ്ണൂർ നഗരം- നൈറ്റ് ഓഫീസ് പദ്ധതി -10 കോടി രൂപ  3) കണ്ണൂർ ടോയ് ടൗൺ പദ്ധതി- 1 കോടി രൂപ  4) കണ്ണൂരിലെത്തുന്ന പൊതുജനങ്ങളുൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കടകളിലെ, ഹോട്ടലുകളിലെ, ബേക്കറികളിലെ പലഹാരങ്ങൾ തയ്യാറാക്കുന്ന എണ്ണയുടെ പഴക്കം കണ്ടെത്തുന്നതിനായി ഹെൽത്ത് സ്ക്വാഡിന് 10 ഫ്രൈയിംഗ് ഓയിൽ മോണിറ്റർ വാങ്ങിക്കാൻ 10 ലക്ഷം രൂപ വകയിരുത്തി.   5) നെയ്ത്ത്-കളരി-തെയ്യം അനുഭവ കേന്ദ്രം-10 ലക്ഷം രൂപ  6) കണ്ണൂർ കോർപ്പറേഷൻ പുതിയ ആസ്ഥാന മന്ദിരം അടിസ്ഥാന സൗകര്യ വികസനം- 5 കോടി രൂപ  7) പയ്യാമ്പലം-കണ്ണൂരിന്റെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം- 2.5 കോടി രൂപ  8) തീരദേശ ടൂറിസം- 2 കോടി രൂപ  9) തെരുവുനായകളെയും വഴിയാത്രി മൃഗങ്ങളെയും നിയന്ത്രിക്കുന്ന സമഗ്ര പദ്ധതി - 1 കോടി രൂപ  10) ബോട്ടാണിക്കൽ ഗാർഡനും നഗരവനവും - 1.23 ലക്ഷം രൂപ  11) അന്താരാഷ്ട്ര നഗര രൂപകൽപ്പന, AI അടിസ്ഥാന ആസൂത്രണം,...

ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ സ്വർണ്ണം വാഗ്ദാനം ചെയ്ത് യൂത്ത്കോൺഗ്രസ്‌.

Image
കണ്ണൂർ: കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് പ്രചരണം നടത്തുന്ന ആരോഗ്യമന്ത്രിക്കും സിപിഎംനുമെതിരെ ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മറ്റി മുന്നോട്ട് വന്നു.  കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പ്രതിഷേധത്തിൽ കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് വ്യപക പ്രചരണം നടത്തുന്നത് അടിസ്ഥാന രഹിതമാണെന്നും ആക്രമിക്കുന്ന വീഡിയോ ദൃശ്യമുണ്ടെങ്കിൽ അയച്ചു നൽകിയാൽ അവർക്ക് സമ്മാനമായി ഒരു പവൻ സ്വർണ്ണം നൽകുമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി. കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു. വയറ്റിൽ കത്രിക: കർശന നടപടി സ്വീകരിക്കണം; ഉചിതമായ നഷ്ടപരിഹാരം നല്കണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.   ഇനി യാത്രകൾ കൂ...

കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ അക്രമം.

Image
കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ അക്രമം. കല്ലിൽ താഴെയിലെ പാറാൽ മണ്ഡലം കമ്മിറ്റി ഓഫിസിന് തീയിട്ടു. അർദ്ധരാത്രി യോടെയാണ് സംഭവം.

മന്ത്രിയെ ആക്രമിച്ചുവെന്ന പ്രചാരണത്തിനു പിന്നിൽ കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചന: അഡ്വ. മാർട്ടിൻ ജോർജ്; മന്ത്രിയെ അക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഡിസിസി പ്രസിഡൻ്റ്.

Image
-  അബൂബക്കർ പുറത്തീൽ,     കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായി ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് കെഎസ്‌യു,  യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയിട്ടുള്ളതെന്നും മന്ത്രിയെ അക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചകൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി നിൽക്കുന്ന നിരവധി വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടന്നിട്ടുള്ളത്. പോലീസ് വലയത്തിൽ ആയിരുന്നു മന്ത്രി വീണാ ജോർജ്. പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർ മന്ത്രിക്ക രികിൽ എത്തുന്നതിനുമുമ്പ് തന്നെ അവരെ പോലീസ് പിടിച്ചു മാറ്റിയിരുന്നു. അതിനുശേഷം പരസ്യമായി കെ.എസ്.യു പ്രവർത്തകരെ വെല്ലുവിളിക്കുന്ന രീതിയിൽ മന്ത്രി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. സംഭവത്തിനുശേഷം യാതൊരു കുഴപ്പവും ഇല്ലാതെ നടന്നുനീങ്ങിയ മന്ത്രിയെ പിന്നീട് സിപിഎം ഉന്നതങ്ങളിൽ രൂപപ്പെടുത്തിയ തിരക്കഥയനുസരിച്ചാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്...

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി.

Image
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവ്വതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു . തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. ഇത് സ്ത്രീകൾക്കെതിരായ ആക്രമണം ആണ്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാനും റീത്ത് വെക്കാനും യൂത്ത് കോൺഗ്രസുകാരെ ഇറക്കിവ...

കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു.

Image
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജന്‍.  മുഖ്യമന്ത്രിയുടെ പ്രസ്താവനയിലേക്ക്  :  ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല -ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവ്വതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്.  ഇത് സ്ത്രീകൾക്കെതിരായ ആക്രമണം ആണ്. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച...

താഴെ ചൊവ്വ റസിയാസിൽ മുസ്തഫ വി.വി നിര്യാതനായി.

Image
കണ്ണൂർ : താഴെ ചൊവ്വ റസിയാസിൽ മുസ്തഫ വി. വി (74) നിര്യാതനായി. ഭാര്യ : റസിയ. മക്കൾ : ഡോക്ടർ. ഷമീൽ മുസ്തഫ (ഖത്തർ), റജിൽ മുസ്തഫ (ബിസിനസ്‌). മരുമക്കൾ : റെയ്ഹാൻ, മീൻഹ, ഹനിയ. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം അസർ നമസ്കാരനന്തരം 4 മണിക്ക് ചൊവ്വ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസിൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു.   ​കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ്ദാന ചടങ്ങും സംഘടിപ്പിച്ചു . പുറത്തീൽ ശൈഖ് കുടുംബാംഗം ഖദീജ പി.ടി നിര്യാതയായി.   കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സംസ്ഥാനത്തിൻറെ അഭിമാനമായി ഇരിട്ടി പോലീസ് സ്റ്റേഷൻ. ഒന്നര വയസ്സുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: മാതാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.   പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകും: മന്ത്രി പി പ്രസാദ്; മുഹമ്മ പൊലീസ് ക്വാർട്ടേഴ്സ് ശിലസ്ഥാപനകർമ്മം മന്...

വയറ്റിൽ കത്രിക: കർശന നടപടി സ്വീകരിക്കണം; ഉചിതമായ നഷ്ടപരിഹാരം നല്കണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.

Image
കണ്ണൂർ :  ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയത് അതീവ ഗുരുതരമായ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നു കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.   ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണം. ഉഷ ജോസഫിന് ഉചിതമായ നഷ്ടപരിഹാരം നല്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ അഞ്ചു വർഷം നരകതുല്യമായ ജീവിതത്തിലൂടെയാണ് കടന്നുപോയത്. അവർ സഹിച്ച വേദനയും യാതനയും അവർണനീയമാണ്. അമേരിക്കൻ നിലവാരത്തിലെത്തിയെന്ന് അവകാശപ്പെടുന്ന കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ഇനി കാലുകുത്തില്ലെന്നാണ് ഉഷ പറയുന്നത്.   കേരളത്തിന്റെ ആരോഗ്യ രംഗം ഇടതു സർക്കാർ തകർത്തുകളഞ്ഞെന്ന് സണ്ണി ജോസഫ് പറഞ്ഞു.   കോഴിക്കോട് മെഡിക്കൽ കോളജിൽ സമാനമായ ദുരവസ്ഥ നേരിട്ട ഹർഷിനയെ സർക്കാർ വഞ്ചിച്ചു. അവർ മൂന്നു വർഷമായി സമരമുഖത്താണ്. അവരുടെ ജീവിത യാതനകൾ കേട്ട് കേരളം തരിച്ചു പോയി.   കണ്ണൂരിലെ ബോംബ് നിർമാണത്തിന്റെ പിന്നിലുള്ള പ്രതികളെ ഉടൻ പിടികൂടണം. ഭരണകക്ഷിയുടെ സ്വാധീനം മൂലം അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നു സണ്ണി ജോസഫ് ചൂണ്ടിക്കാട്...

ഇനി യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു.

Image
-  അബൂബക്കർ പുറത്തീൽ,       കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ :  സോഷ്യൽ പോലീസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ 'സേഫ് ഓട്ടോ' എന്ന പേരിൽ 19-02-2026 തീയതി പോലീസ് സഭ ഹാളിൽ വെച്ച് ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം നടത്തി. സ്ത്രീ സുരക്ഷ, അവരോടുള്ള മാന്യമായ പെരുമാറ്റം, നിയമപരമായ ബാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം നൽകി ഡ്രൈവർമാരെ സജ്ജരാക്കുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നിവയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്. രാവിലെ 10:30-ന് ആരംഭിച്ച പരിപാടിയിൽ എസ്പിസി എഡിഎൻഒ സബ് ഇൻസ്പെക്ടർ  രാജേഷ് കെ. സ്വാഗതം ആശംസിച്ചു. വനിതാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധന്യ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി. ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സർവീസ് പ്രൊവൈഡർ ശ്രീമതി ബേബി രഹന ക്ലാസെടുത്തു.   ഓട്ടോറിക്ഷ തൊഴിലാളികൾ തങ്ങളുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും അനുഭവങ്ങളും കമ്മീഷണറുമായി സംവദിച്ചു. ഡ്രൈവർമാരെ സ്ത്രീസുരക്ഷാ അംബാസഡർമാരായി കാണുന്ന ഈ പരിപാടിയിൽ കുടുംബശ്ര...

ഇന്ന് വൈദ്യുതി മുടങ്ങും - കണ്ണൂർ 18/02/2026

മയ്യിൽ: രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഗോപാലൻ പീടിക, മദീന, ഫൈവ് സ്റ്റാർ ക്രഷർ, മേച്ചേരി, പൊയ്യൂർ റോഡ്, പാറത്തോട്. 11 മുതൽ വൈകീട്ട് നാല് വരെ ആറാം മൈൽ, കവിളിയോട്ട് ചാൽ, ചെക്യാട്ട് കാവ്, പപ്പാസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ചാലോട്: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ചിത്രാരി, തുളച്ച കിണർ. ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ചാലോട് ബസ് സ്റ്റാൻഡ്, ഹരിലത, ചാലോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഏച്ചൂർ: രാവിലെ എട്ട് മുതൽ പത്ത് വരെ മുണ്ടേരി എക്സ്ചേഞ്ച്. 9.30 മുതൽ വൈകീട്ട് അഞ്ച് വരെ ചട്ടുകപ്പാറ ടവർ. പത്ത് മുതൽ 12 വരെ മുണ്ടേരി കടവ്. പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ തണ്ടപ്പുറം, കാവുംചാൽ. 12 മുതൽ വൈകീട്ട് മൂന്ന് വരെ മുണ്ടേരി എൽപി സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഇരിക്കൂർ: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1:30 വരെ കാഞ്ഞിലേരി, ബാലങ്കരി, കണിയാർ വയൽ, ആലത്തുടി. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ തലക്കോട്, അടുവാപ്പുറം, ചാരത്തോട്ടം, നവോദയ, പതിനാറാം പറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ജനകീയ വിഷയങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള മോഡൽ ഇന്ത്യക്ക് എന്നും മികച്ച മാതൃകയെന്ന് മന്ത്രി എം. ബി. രാജേഷ്.

Image
രാജ്യം കടുത്ത വർഗീയ ധ്രുവീകരണത്തിലൂടെ കടന്നുപോകുമ്പോൾ ജനകീയ വിഷയങ്ങളെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച കേരള മോഡൽ ഇന്ത്യക്ക് എന്നും മികച്ച മാതൃകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിൽ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെന്റ്’ എന്ന സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക വികസനം എന്നത് മതേതരത്വത്തിൽ നിന്നും ജനാധിപത്യത്തിൽ നിന്നും വേർപെടുത്താൻ കഴിയാത്ത ഒന്നാണെന്നും കേരളം അത് തെളിയിച്ചതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭയത്തിന്റെയും അനീതിയുടെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷം നിലനിൽക്കുമ്പോൾ കേരളം ഐക്യത്തിന്റെയും നീതിയുടെയും പക്ഷത്താണ് നിലകൊള്ളുന്നത്. ചടങ്ങിൽ പങ്കെടുത്ത ഡോ. ഫാറൂഖ് അബ്ദുള്ള ഉയർത്തിയ ആശങ്കകൾക്ക് മന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്ത് മതം, ക്ഷേത്രം, പള്ളി തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ ധ്രുവീകരണം നടക്കുമ്പോൾ കേരളത്തിന്റെ മുൻഗണനകൾ മറ്റൊന്നായിരുന്നു. അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുക, പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക തുടങ്ങിയ ല...