Posts

ഓപ്പറേഷൻ തൂഫാൻ: 25 ഗ്രാം ഓളം എംഡിഎംഎയുമായി യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി. News

Image
തിരുവനന്തപുരം : കേരളാ പോലീസിന്റെ ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം, രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വലിയതുറ സ്റ്റേഷൻ പരിധിയിലുള്ള വള്ളക്കടവ് ഭാഗത്തു സിറ്റി ഡാൻസാഫ് സംഘവും ലോക്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 25 ഗ്രാം ഓളം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. വള്ളക്കടവ് ജുമാ മസ്ജിദ് റോഡിൽ, TC 35/ 1043 JMRRA 39 വീട്ടിൽ സുഹൈൽ (29) ആണ് പ്രതി.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും, പട്രോളിങ്ങും ശക്തമാക്കുന്നതിനോടൊപ്പം, ലഹരി പരിശോധനകളും കൂടുതൽ കർശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു.

സ്കോളർഷിപ്പും വിവിധ അവാർഡുകളും വിതരണം ചെയ്തു.

Image
            • അബൂബക്കർ പുറത്തീൽ,             കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ: കണ്ണൂർ എസ്‌ എൻ കോളേജ് ഇക്കണോമിക്ക്സ് അലുംനി അസോസിയേഷനും ഇക്കണോമിക്ക്സ് ഡിപ്പാർട്മെന്റും സംയുക്തമായി കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പിജി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും യൂണിവേഴ്സിറ്റി തലത്തിൽ 2025-26 വർഷം മികച്ച എൻ എസ്‌ എസ്‌ ക്യാമ്പ്, ഉത്സവ് അവാർഡ് എന്നിവ കരസ്ഥമാക്കിയ എൻ എസ്‌ എസ്‌ കോർഡിനേറ്റർമാർക്കും ലോകകപ്പ് ഫുട്ബോൾ പ്രവചനമത്സരങ്ങളിൽ വിജയിച്ചവർക്കും എസ്‌ എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ എം രാജീവന് പ്രത്യേക ഉപഹാരവും കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എം ആസാദ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം എസ്‌ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സുമേഷ് പി സി, അലുംനി മുൻ പ്രസിഡന്റ് എം വാസുദേവൻ, കെ പ്രദീപൻ, എ പി രാഗേഷ്, സി ഒ കെ അലവി, നീന ബാബു, ബിന്ദു ഹരി, കോളേജ് യൂണിയൻ ചെയർമാൻ ദിൻരാജ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി ഒ ജയശ്രീ സ്വാഗതവും ശ്രീകാന്ത് ചേനോളി നന്ദിയും പറഞ്ഞു.

കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി 22 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.

Image
22 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ബംഗളൂരുവിൽ അറസ്റ്റിൽ. കണ്ണൂർ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി 22 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത് താമസിച്ചിരുന്ന രാഗേഷ് (49) ആണ് പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് രാഗേഷ് പ്രതിയായിരുന്നത്. 2001-ൽ കണ്ണൂരിനെ നടുക്കിയ കൊമ്പ്ര പ്രദീപൻ വധക്കേസ്, 2004-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന രവീന്ദ്രന്റെ കൊലപാതകം, യോഗാനന്ദനെ വധിക്കാൻ ശ്രമിച്ച കേസ് എന്നിവയിലെ പിടികിട്ടാപ്പുള്ളിയാണ് അറസ്റ്റിലായ രാഗേഷ്. ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ബഹുമാനപ്പെട്ട കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എ.സി.പി വി.വി. മനോജിന്റെയും കണ്ണൂർ എ.സി.പി അസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയ...

കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്.

Image
റെഡ് അലർട്ട്: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് ഇന്ന് (18/08/2026) അർധരാത്രി മുതൽ 20/08/2026 വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ തമിഴ്‌നാട്ടിലെ കന്യ...

യാത്രകള്‍ മുന്നോട്ടുള്ള ജീവിതത്തിന് ഊര്‍ജം പകരുന്നതാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

Image
Newsofkeralam | a online news portal               • അബൂബക്കർ പുറത്തീൽ,             കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ : യാത്രകള്‍ മുന്നോട്ടുള്ള ജീവിതത്തിന് ഊര്‍ജം പകരുന്നതാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഡോ.ടി.പി അബ്ദുള്‍ ഖാദറിന്റെ 'ലോകം: എന്റെ കണ്ണിലൂടെ' എന്ന പുസതകത്തിന്റെ പ്രകാശനം ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് പ്രബന്ധം വായിക്കുന്നതിനേക്കാളും പ്രസംഗം കേള്‍ക്കുന്നതിനേക്കാളും യാത്രകള്‍ അറിവുതരും. ആവേശം പകരും. യാത്രകള്‍ കൂടുതല്‍ കേന്ദ്രീകൃതമായിരിക്കുമെന്നും പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ കല്ലായി പുസ്തകം ഏറ്റുവാങ്ങി. ഉസ്താദ് അന്‍വര്‍ ഹുദവി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ ഖാസിമി പുസ്തകം പരിചയപ്പെടുത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുള്‍ കരീം ചേലേരി, ജ.സെക്രട്ടറി കെ ടി സഹദുല്ല, അഡ്വ.ടി.ഒ മോഹനന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ കെ.പി താഹിര്‍, സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, റോഷ്‌നി ഖാലിദ്, യു.പി അബ്ദുല്‍ റഹ്മാന്‍, ഉനൈസ...

കർഷകദിന പരിപാടി സംഘടിപ്പിച്ചു.

Image
Newsofkeralam | a online news portal            • അബൂബക്കർ പുറത്തീൽ,             കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ തല കർഷകദിന പരിപാടി എളയാവൂർ കൃഷിഭവനിൽ മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഉള്ള കാർഷിക പ്രശ്നോത്തരി, വിത്തുകൾ തിരിച്ചറിയൽ, വിവിധ കാർഷിക മത്സരങ്ങൾ, വിളംബര ഘോഷയാത്ര, മാതൃക കർഷകരെ ആദരിക്കൽ, കർഷക സംഗമം എന്നീ പരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബിസ്മില്ലാ ബീവി, വിജന കെ കെ, പ്രദീപ് ടി, മുർഷിദ് കെ ടി, നിജേഷ് ഒ വി, ഡോ. വത്സല കെ സി സുനില ഇ, സീന കെ പി, എളയവൂർ കൃഷി ഓഫീസർ വിനോദ് കുമാർ ടി ഒ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി മനോഹരൻ, ചൊവ്വ കോപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ് എൻ ടി സുധീന്ദ്രൻ മാസ്റ്റർ, എളയാവൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് പ്രേമജ പി, സതീശൻ ബാവുക്കൻ, രാജീവൻ കെ, എം പി അരവിന്ദൻ, അരീക്കര അബൂഞ്ഞി, സുജീഷ് എളയവൂർ, എളയാവൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് വിധുൻ പ്രകാശ് തുടങ്ങ...

കുറുവ നസീമ മൻസിലിൽ വി പി പാത്തുഞ്ഞി നിര്യാതയായി.

Image
Newsofkeralam | a online news portal  കണ്ണൂർ സിറ്റി : കുറുവ നസീമ മൻസിലിൽ വി പി പാത്തുഞ്ഞി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സിയാൽ വീട്ടിൽ മൊയ്തു. മക്കൾ: അബ്ദുൽ ശുക്കൂർ, നബീസ (നെയ്ച്ച),   പരേതനായ മുഹമ്മദ് കുഞ്ഞി. ജാമാതാക്കൾ: സി പി ഖദീജ, ബി പി സാഹിദ, കെ അബൂബക്കർ (പോക്കു). സഹോദരൻ: പരേതനായ കാഉ മാസ്റ്റർ കാഞ്ഞിരോട്.

യുവതിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ട പ്രതി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

Image
Newsofkeralam | a online news portal ​മട്ടന്നൂർ: യുവതിക്കെതിരെ വധഭീഷണി മുഴക്കുകയും ബലാത്സംഗത്തിനിരയാക്കുകയും മർദ്ദിക്കുകയും ശേഷം വിദേശത്തേക്ക് കടന്ന കേസിലെ പ്രതി പോലീസിന്റെ വലയിലായി. കേളകം സ്വദേശിയായ സെബിൻ എബ്രഹാം (31) ആണ് പിടിയിലായത്. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് മട്ടന്നൂർ പോലീസും കണ്ണൂർ സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുവതിയുമായി പരിചയത്തിലായ പ്രതി, പിന്നീട് ഇവരെ ക്രൂരമായി മർദ്ദിച്ചു ബലാത്സംഗത്തിന് ഇരയാക്കി തുടങ്ങി യുവതിയുടെ പരാതിയിൽ മട്ടന്നൂർ പോലീസിൽ കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ പ്രതി ഉടൻ തന്നെ വിദേശത്തേക്ക് കടക്കുകയായിരുന്നു. കേസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ എൽ.പി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലറും ഇറക്കിയിരുന്നു. തുടർന്ന് വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാളെ ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു വെക്കുകയും, വിവരം ലഭിച്ചതനുസരിച്ച് കണ്ണൂർ സിറ്റി ഡാൻസാഫ് സംഘവും മട്ടന്നൂർ പോലീസും ചേർന്ന് പ്രതിയുടെ അറസ്റ്റ് ചെയ്യുകയാ...

ചതുരക്കിണർ റജുല മഹൽ സി കെ അബ്ദുൾ അസീസ് (58) നിര്യാതനായി.

Image
Newsofkeralam | a online news portal  വാരം : ചതുരക്കിണർ റജുല മഹൽ സി കെ അബ്ദുൾ അസീസ് (58) നിര്യാതനായി. പാറേൽ സ്വദേശിയാണ്. ഭാര്യ: പി സി റജൂല മക്കൾ : അഫ്രറ, അഫ്റീദി, അർവ്വ. ജാമാതാക്കൾ : ഷക്കീർ (ഒമാൻ). സഹോദരങ്ങൾ മുഹമ്മദ് സി.കെ ഖാദർ സി കെ , കരിം സി കെ , ഹനീഫ, പരേതനായ മുസ്തഫ, റാബിയ, ഖദീജ ഖബറടക്കം വാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ളുഹർ നമസ്ക്കാനന്തരം.

വിദ്യാർത്ഥികളെ അനുമോദിച്ചു.

Image
Newsofkeralam | a online news portal കണ്ണൂർ : കക്കാട് - യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് പുഴാതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ്‌ രാഗേഷ് ബാലൻ അധ്യക്ഷത വഹിച്ചു കണ്ണൂർ എം എൽ എ ടി ഓ മോഹനൻ ഉദ്ഘടനം ചെയ്തു സംസാരിച്ചു രാജീവൻ എളയാവൂർ, രാഹുൽ വെച്ചിയോട്ട്, സുധീഷ് വെള്ളച്ചാൽ, അജിത് വി പി, കാവ്യാ ദിവാകരൻ,അക്ഷയ് മോഹനൻ, നിതിൻ ഇടച്ചേരി, ശ്രീരാഗ് ഹേമന്ത് എന്നിവർ സംസാരിച്ചു. കണ്ണൂർ സ്വദേശി ഡോ. ടി.പി അബ്ദുൽ ഖാദറിന്റെ ലോകം : എന്റെ കണ്ണിലൂടെ പ്രകാശനം 17ന്. ക്ഷേമ പെൻഷൻ, മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണം: മുസ്ലീം ലീഗ്. ടി.പി സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി. കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി. എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ...

കണ്ണൂർ സ്വദേശി ഡോ. ടി.പി അബ്ദുൽ ഖാദറിന്റെ ലോകം : എന്റെ കണ്ണിലൂടെ പ്രകാശനം 17ന്.

Image
Newsofkeralam | a online news portal                  • അബൂബക്കർ പുറത്തീൽ,             കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം. കണ്ണൂർ : ലോകത്തിലെ വിവിധ ഭൂകണ്ഠങ്ങളിലായി 81 രാജ്യങ്ങളിലായി സന്ദർശനം നടത്തിയ കണ്ണൂർ സ്വദേശി ഡോ. ടി.പി അബ്ദുൽ ഖാദർ തന്റെ അനുഭവങ്ങൾ വിവരിക്കുന്ന ഒരു യാത്ര പുസ്തകം പ്രകാശനം ആഗസ്റ്റ്‌ 17ന് നടക്കും. ചരിത്രാന്വേഷകർക്കും വിദ്യാർത്ഥികൾക്കും വഴികാട്ടിയാകുന്ന ഒരു അപൂർവ യാത്ര വിവരണമാണ് തിങ്കളാഴ്ച പ്രകാശനം ചെയ്യുന്നത്. ചരിത്ര സ്മരണകളും സാംസ്കാരിക വൈവിധ്യങ്ങളും ഒത്തിണങ്ങിയ ഒരു സമഗ്ര യാത്ര പുസ്തകം ലോകം നിങ്ങളുടെ കണ്ണിലൂടെ കണ്ടിരിക്കാം. ക്ഷേമ പെൻഷൻ, മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണം: മുസ്ലീം ലീഗ്. ടി.പി സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി. കണ്ണൂർ എൻഎസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവർത്തി ആരംഭിച്ചു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യ...

ക്ഷേമ പെൻഷൻ, മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണം: മുസ്ലീം ലീഗ്.

Image
കണ്ണൂർ: സർക്കാർ ക്ഷേമ പെൻഷനുകളിൽ ഗുണഭോക്താവ് താമസിക്കുന്ന വീടിന്റെ അളവ് തുടങ്ങിയ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് കണ്ണൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. സ്വന്തമായി ഒരു ആസ്തി പോലും ഇല്ലാതിരുന്നിട്ടും താമസിക്കുന്നത് വീടിന്റെ തറ വിസ്തീർണം 2000 ച മീ ഉള്ളതാണെങ്കിൽ അപേക്ഷ തള്ളപ്പെടും. കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ ആനുകൂല്യങ്ങളിൽ നൽകുന്ന അപേക്ഷലിന്മേൽ ഉണ്ടാകണം. കണ്ണൂർ മണ്ഡലത്തിന്റെ സമഗ്ര വികസനം യഥാർത്ഥ്യമാക്കുന്നതിന് വേണ്ടി സ്ഥലം എം എൽ എ, മേയർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തി സമഗ്ര വികസന ചർച്ചകളും, വികസനം നടപ്പിലാക്കുന്നതിവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും തീരുമാനിച്ചു. മുസ്ലിം ലീഗ് സംഘടന ശക്തീകരണവുമായി ബന്ധപ്പെട്ട് സപ്തംബർ മാസത്തിൽ വിപുലമായ കാമ്പയിൻ നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ ഉൽഘാടനം ചെയ്തു. മുസ്ലിഹ് മഠത്തിൽ, പി സി അഹമ്മദ് കുട്ടി, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് റസീന, സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ റിഷാം താണ, ഷമീമ ടീച്ചർ കൗൺസിലർമാരായ അർഷാദ്, സഹദ് മങ്കടവൻ, മുർഷിദ് കെ ടി,...

കാസർക്കോട് ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാർക്കുള്ള അഞ്ചു ദിവസത്തെ പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമായി.

Image
കാസർക്കോട്: സംസ്ഥാന സർക്കാരിൻ്റെ പോലീസ് സ്റ്റേഷൻ പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം  സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ചുമതല എസ്ഐ മാർക്കും ഇൻസ്പെക്ടർമാർക്കും  ഏൽപ്പിക്കുന്നതിൻ്റെ  മുന്നോടിയായി കാസർക്കോട് ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാർക്കുള്ള അഞ്ചു ദിവസത്തെ പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലാ പോലീസ് ഓഫീസ് പരിസരത്തെ ജില്ല പരിശീലന  കേന്ദ്രത്തിൽ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം  കാസർക്കോട് ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐപിഎസ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. അഡീഷണൽ എസ്പിയുടെ അധിക ചുമതല വഹിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്ക്വാഡ്  ഡിവൈഎസ്പി ടി ഉത്തംദാസ് സ്വാഗതം പറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽ ആധുനിക കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്ക് അനുസരിച്ച് കേസുകൾ കൈകാര്യം ചെയ്യുന്നതിന്  എഫ്ഐആർ  രജിസ്റ്റർ ചെയ്യുന്നതു മുതൽ കേസ് അന്വേഷണം   പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ച് കോടതി വിചാരണ  വരെയുള്ള നടപടിക്രമങ്ങൾ,  ഭാരതീയ ന്യായ് സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) ഭാരതീയ സാക്ഷ്യ അധിനയം (BSA) എന്നിവയിലെ പ്രധാന വ്...

വെത്തിലപ്പള്ളി വയലിൽ മഠത്തിൽ അബ്ദുൾ സത്താർ നിര്യാതനായി.

Image
കണ്ണൂർ സിറ്റി : വെത്തിലപ്പള്ളി വയലിൽ മഠത്തിൽ അബ്ദുൾ സത്താർ (85) നിര്യാതനായി. ഭാര്യ : എടയക്കണ്ടി സൈബുന്നിസ. മക്കൾ: സാഹിദ ഇ.കെ, മുഹമ്മദ് ഷമീം (സിപിഐ എം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), നൗഫൽ ഗുരിക്കൾ. കബറടക്കം രാത്രി എട്ടിന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് കബർസ്ഥാനിൽ.

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (08/08/2026), ശനിയാഴ്ച അവധി (സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ).

Image
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും, കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും, ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026), ശനിയാഴ്ച അവധി പ്രഖ്യാപിക്കുന്നു (സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ). പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ,  കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. 2005 ലെ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നൽകുന്ന അവധി കാരണം വിദ്യാർഥികൾക്ക് നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങൾ പിന്നീട് ശനിയാഴ്ചകളിലോ മറ്റ് അവധി ദിവസങ്ങളിലോ ക്ലാസുകൾ നടത്തി നികത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം ചട്ടങ്ങൾ/നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (07/08/2026), വെള്ളിയാഴ്‌ച അവധി.

Image
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും, തുടർച്ചയായി ഓറഞ്ച് അലർട്ട് ഉള്ളതുകൊണ്ടും,  കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും, കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (07/08/2026), വെള്ളിയാഴ്‌ച അവധി പ്രഖ്യാപിക്കുന്നു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ,  കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. 2005 ലെ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നൽകുന്ന അവധി കാരണം വിദ്യാർഥികൾക്ക് നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങൾ പിന്നീട് ശനിയാഴ്ചകളിലോ മറ്റ് അവധി ദിവസങ്ങളിലോ ക്ലാസുകൾ നടത്തി നികത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം ചട്ടങ്ങൾ/നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. #EducationalInstitutions  #PrecautionaryMeasures #Alert #Colle...

മകന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തി വേണുഗോപാലന്‍. Newsofkeralam

Image
ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ടിന് ശേഷം പരേഡ് ഗ്രൗണ്ട് വികാരപരമായ പല രംഗങ്ങള്‍ക്കും സാക്ഷിയായി. അതിലൊന്ന് ഗുരുവായൂര്‍ ഇരിങ്ങപ്പുറം സ്വദേശി വേണുഗോപാലന്‍ മകന്‍ വിഷ്ണുവിന്റെ പാസിംഗ് ഔട്ട് പരേഡ് കാണാന്‍ വീല്‍ ചെയറിലെത്തിയതാണ്. 15 വര്‍ഷം മുമ്പ് ജോലിക്കിടെ ടെറസില്‍ നിന്ന് വീണ് സ്‌പൈനല്‍ കോഡിന് ക്ഷതം സംഭവിച്ചു അരക്ക് താഴെ തളര്‍ന്നു കിടക്കുന്ന അച്ഛന് സ്വന്തം മകന്‍ പരിശീലനം പൂര്‍ത്തിയാക്കി നാടിനും ജനങ്ങള്‍ക്കും വേണ്ടി സേവനത്തിന് ഇറങ്ങുന്ന മുഹൂര്‍ത്തം കാണാതിരിക്കാനാവില്ലല്ലോ. പരിമിതികളും പ്രയാസങ്ങളും മറികടന്ന് കുടുംബ സമേതമാണ് പരേഡ് വീക്ഷിക്കാന്‍ പാണ്ടിക്കാട് ഐ.ആര്‍.ബി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിഷ്ണു അച്ഛന് ഒരു താങ്ങാവണം അതിനൊരു സര്‍ക്കാര്‍ ജോലി വേണമെന്ന ആ ഗ്രഹത്തോടെയാണ് പി.എസ്.സി പരീക്ഷയെഴുതി കേരള പോലീസില്‍ ചേരുന്നത്. അച്ചന്റെയും അമ്മയുടെയും ആഗ്രഹപൂര്‍ത്തീകരണത്തിന് സാധിച്ചതില്‍ വിഷ്ണുവും ഏറെ സന്തോഷവാനാണ്. പരേഡ് പൂര്‍ത്തിയായ ശേഷം വിഷ്ണു അച്ചന്റെയരികിലേക്ക് ഓടിയെത്തി തന്റെ തൊപ്പി സ്‌നേഹപൂര്‍വ്വം അച്ചന...

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി

Image
കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും മഴ തുടരുന്നതിനാലും, ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (05/08/2026 ബുധൻ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്.നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (05-08-2026) അവധി.

Image
 *-പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല*  പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (05-08-2026) അവധി പ്രഖ്യാപിക്കുന്നു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ, പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

കണ്ണൂരിൽ വൻ എം ഡി എം എ വേട്ട; 101 ഗ്രാം മെത്താഫിറ്റനുമായി യുവാവ് അറസ്റ്റിൽ.

Image
കണ്ണൂർ: ഓപ്പറേഷൻ തണ്ടrന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണാടിപ്പറമ്പ, പള്ളിപ്രം ഭാഗത്തു നടത്തിയ പരിശോധനയിൽ 101ഗ്രാം മെത്തഫിറ്റാനുമായി കാട്ടാമ്പള്ളി സ്വദേശി മുസമ്മിൽ എൻ പി (31) നെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതി വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കാട്ടാമ്പള്ളി, കണ്ണാടിപറമ്പ , കമ്പിൽ ഭാഗങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രതി. പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്.   പ്രതികളെ കണ്ടു പിടിക്കുന്നതിൽ   അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൾ നാസർ ആർ പി, രാജേഷ് ശങ്കർ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി,സിവിൽ എക്സൈസ് ഓഫീസർമാരായ രതിക എ വി, ഗണേഷ് ബാബു പി വി, ഫസൽ കെ ടി എന്നിവരാണ്...

പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (04-08-2026) അവധി.

Image
 • - പ്രൊഫഷണൽ കോളജുകൾക്ക് ബാധകമല്ല.  പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (04-08-2026) അവധി പ്രഖ്യാപിക്കുന്നു.  ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ, പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ കോളജുകൾക്ക് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.  ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. #PrecautionaryMeasures #Alert #CollectorKNR #WeAreKannur

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 03/08/2026 (തിങ്കൾ) അവധി.(ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (03-08-2026) അവധി.

Image
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (03-08-2026) അവധി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03-08-2026) അവധി പ്രഖ്യാപിക്കുന്നു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

ബോയ്സ് ടൗൺ -പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം. Newsofkeralam

Image
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് ( 2026 ആഗസ്റ്റ്‌ 1) വൈകീട്ട് 6 മണി മുതൽ നാളെ (2026 ആഗസ്റ്റ്‌ 2) രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി.

മാവേലി സ്റ്റോറുകളുടെ നവീകരണവും ഓണവിപണി ഇടപെടലും ഊർജ്ജിതമാക്കും: മന്ത്രി അനൂപ് ജേക്കബ്; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺവീനിയൻസ് സ്റ്റോറുകൾ തുറക്കും

Image
Newsofkeralam | a online news portal  സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി മാവേലി സ്റ്റോറുകളെ സൂപ്പർ സ്റ്റോറുകളാക്കി അപ്‌ഗ്രേഡ് ചെയ്യുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.  വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോറുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായും 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയുടെ ആദ്യ സ്റ്റോർ സെപ്റ്റംബർ മാസത്തിൽ എറണാകുളം വൈറ്റില ഹബ്ബിൽ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. തുടർന്ന് മറ്റ് പ്രധാന നഗരകേന്ദ്രങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കും. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) മാത്തോട്ടം മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോറാക്കിയതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിപണിയിലെ വിലവ്യതിയാനങ്ങൾ നിയന്ത്രിക്കുന്നതിനും പൊതുജനങ്ങൾക്ക് ആശ്വാസമേകുന്നതിനും പൊതുവിതരണ ശൃംഖലയുടെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണ്. വരാനിരിക്കുന്ന ഓണക്കാലത്ത് വിപണിയിൽ കാര്യക്ഷമമായി ഇടപെ...