Posts

Showing posts from June, 2025

മായൻമുക്ക് ടിപ്ടോപ് റോഡിൽ ഫാത്തിമ മൻസിലിൽ താമസിക്കുന്ന പള്ളിക്കൽ ചാൽ ബാച്ചിക്കന്റെവിട അബ്ദുള്ള പി സി നിര്യാതനായി.

Image
കാഞ്ഞിരോട്: മായൻമുക്ക് ടിപ്ടോപ് റോഡിൽ ഫാത്തിമ മൻസിലിൽ താമസിക്കുന്ന പള്ളിക്കൽ ചാൽ ബാച്ചിക്കന്റെവിട അബ്ദുള്ള പി സി (70) നിര്യാതനായി. പരേതരായ എഴുത്താണി കമാലിന്റെയും ബാച്ചിക്കാന്റെവിട ഫാത്തിമയുടെയും മകനാണ്.ഭാര്യ ഫാത്തിമ (കുന്നുംപുറത്ത് മുണ്ടേരി) മക്കൾ. അബ്ദുൽ അനീസ്, സാദിക്ക്, സിദ്ദീഖ്, സൈനുദ്ദീൻ, സീനത്ത്, ജാമാതാക്കൾ, ഇല്യാസ് (വാരം), നജ്മ (ചെക്കിക്കുളം), സമീറ (കൂടാളി), മിസിരിയ (നെല്ലിക്ക പാലം), സഹോദരങ്ങൾ, കദീജ, പരേതനായ മുഹമ്മദലി. കബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ദേശീയപാത നിർമ്മാണം: ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും അടിയന്തരപരിഹാരം വേണം: ആലപ്പുഴ ജില്ലാ വികസനസമിതി

Image
ആലപ്പുഴ: ദേശീയപാത നിർമ്മാണം മൂലം ജില്ലയിലെ വിവിധ മേഖലകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും അടിയന്തര പരിഹാരം വേണമെന്ന് ജില്ലാ വികസനസമിതി. ഡെപ്യൂട്ടി കളക്ടർ(എൽഎ) ആർ സുധീഷിന്റെ അധ്യക്ഷതയിൽ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം എന്നിവർ പങ്കെടുത്തു.  ദേശീയപാത അതോറിറ്റി ജീവനക്കാർ ജില്ലാ വികസനസമിതിയോഗത്തിൽ പങ്കെടുക്കാൻ കർശന നിർദേശം നൽകണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിനായി ആര്യാട് പഞ്ചായത്തിന് കിഴക്ക് വേമ്പനാട് കായലിൽ നിന്ന് മണലെടുക്കുന്നത് നിശ്ചയിച്ച ഭാഗത്ത് നിന്ന് പടിഞ്ഞാറോട്ട് മാറിയാണെന്നും മണലുമായി വാഹനങ്ങൾ അമിത വേഗത്തിൽ ചീറിപ്പായുന്നതിനാൽ റോഡുകൾ തകരുന്നതായും അപകടങ്ങൾ ഉണ്ടാകുന്നതായും എംഎൽഎ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ദേശീയ പാത അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണം.  ആലപ്പുഴ കൈതവന ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്‌നൽ പകൽ സമയത്ത് ഓഫ് ചെയ്തിട്ടിരിക്കുകയാണെന്നും ഇത് അടിയന്തരമായി പ്രവർത്തിപ്പിക്കണമെന്നും എച്ച് സലാം എം എൽ എ ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണം മൂലം അരൂർ മേഖലയിൽ കടുത്ത ഗതാഗതക്കുരുക്ക് നേ...

നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. 27062025

Image
തിരുവനന്തപുരം : നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനുമുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിന് യുഡിഎഫ്, എൽ‌ഡിഎഫ് നേതാക്കൾ ആശംസകൾ നേർന്നു. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഇരിട്ടി താലൂക്കിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരിട്ടി താലൂക്കിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (27/06/2025, വെള്ളിയാഴ്ച ) അവധി.

Image
ഇരിട്ടി താലൂക്കിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരിട്ടി താലൂക്കിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (27/06/2025, വെള്ളിയാഴ്ച ) അവധി പ്രഖ്യാപിച്ചതായി അറിയിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ലോക ലഹരി വിരുദ്ധ ദിനത്തിൽ വേറിട്ട പരിപാടികൾ നടത്തി എളയാവൂർ സി.എച്ച്.എം ശ്രദ്ധേയമായി മാറി.

Image
കണ്ണൂർ: ലോക ലഹരി വിരുദ്ധ ദിനത്തിൽ വേറിട്ട പരിപാടികൾ നടത്തി എളയാവൂർ സി.എച്ച്.എം ശ്രദ്ധേയമായി മാറി.ലോക ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളാണ് എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചത്. പ്രത്യേകം വിളിച്ച സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. 'ലഹരിയെല്ല ജീവിതം ജീവിതമാണ് ലഹരി' എന്ന മുദ്രവാക്യവുമായി നടന്ന ലഹരി വിരുദ്ധ സന്ദേശയാത്ര കണ്ണൂർ ടൗൺ  എസ്.എച്ച്.ഒ ശ്രീജിത്ത് കോടേരി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ വർണ്ണങ്ങളിലുള്ള മഴക്കോട്ടുകൾ ധരിച്ച് കുട്ടികൾ ലഹരി വിരുദ്ധ മുദ്രവാകൃങ്ങൾ മുഴക്കി നടത്തിയ മഴ നടത്തവും സന്ദേശ യാത്രയും വാരം അങ്ങാടിയിൽ ഓട്ടോ ഡ്രൈവർമാരും, വ്യാപാരികളും, നാട്ടുക്കാരും ചേർന്ന് സ്വീകരണം നല്കി. വാരം ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ലഹരി വിരുദ്ധ സന്ദേശം നല്കി. സ്കൂൾ ടീൻസ് ക്ലബ് സംഘടിപ്പിച്ച ഫ്ലാഷ് മോബ് മുണ്ടയാട്,വാരം ടൗൺ,വലിയന്നൂർ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചു. സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.പി വത്സലൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.പി സുബൈർ സ്വാഗതവും പി.ടി.എ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ അധ്യക്ഷതയും വഹിച്ചു...

ബിനോയിയുടെ സത്യസന്ധതക്ക് പാമ്പാടി പോലീസിന്റെ അനുമോദനം.

Image
വാകത്താനം നാലുന്നാക്കൽ, കുരിക്കാട്ടുപറമ്പ് വീട്ടിൽ ജോൺ ചാക്കോ മകൻ ബിനോയ് ജോൺ (40) ആണ് പാമ്പാടി പോലീസിന്റെ അനുമോദനത്തിന് പാത്രമായത്. മീനടം ഭാഗത്ത് നിന്നും ഏതോ വാഹനത്തിൽ നിന്നും നഷ്ടപ്പെട്ട 6 ലക്ഷം രൂപ റോഡിൽ നിന്നും ലഭിച്ച ടൈൽ പണി തൊഴിലാളിയായ ബിനോയ് ജോൺ 21.06.2025 തിയതി ഈ തുക പാമ്പാടി സ്റ്റേഷനിൽ ഏൽപ്പിച്ചു. തുകയുടെ അവകാശിയായ റെജിമോൻ (വാകത്താനം) സ്റ്റേഷനിൽ എത്തി നഷ്ടപ്പെട്ട തുകയുടെ വിശദാംശങ്ങൾ പറയുകയും പോലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജാരാക്കുകയും ചെയ്തതിൻ പ്രകാരം ,പാമ്പാടി പോലീസ്സ്റ്റേഷൻ  എസ്.എച്ച്.ഒ റിച്ചാർഡ് വർഗ്ഗീസ്സ്,എസ്.ഐ ഉദയകുമാർ, സാമൂഹിക പ്രവർത്തകർ, തുക ലഭിച്ച ബിനോയ് ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ പണം അവകാശിയായ റെജിമോന് കൈമാറുകയും ചെയ്തു. തനിക്ക് കടബാധ്യത ഉണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനിൽ കൈമാറി സത്യസന്ധത കാണിച്ച ബിനോയ് ജോണിന് പ്രശംസ പത്രം നല്‍കി പാമ്പാടി പോലീസ് ആദരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... ...

ഇരിട്ടി താലൂക്കിൽ ജൂൺ 26ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Image
കണ്ണൂർ: ഇരിട്ടി താലൂക്കിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരിട്ടി താലൂക്കിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 26 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മന്ത്രിസഭായോഗ തീരുമാനങ്ങൾ (25/06/2025): ആഗസ്റ്റ് 31 വരെ ഫയല്‍ അദാലത്തുകള്‍.

Image
മന്ത്രിസഭായോഗ തീരുമാനങ്ങൾ (25/06/2025) ----- ▶️ ആഗസ്റ്റ് 31 വരെ ഫയല്‍ അദാലത്തുകള്‍ സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.  ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി/ഡയറക്‌ടർ/ സ്ഥാപനമേധാവികൾ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അദാലത്തിൻ്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും ജീവനക്കാരോട് വിശദീകരിക്കേണ്ടതാണ്. അധിക നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും, വകുപ്പുതലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കേണ്ടതാണ്. ▶️ പ്രത്യേക പാക്കേജ് ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ തീരുമാനിച്ചു. ▶️ കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭര...

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലട്ടുകൾ പ്രഖ്യാപിച്ചു

Image
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 27, 28 തീയതികളിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വയനാട്ടിലെ കബനി (കാക്കവയൽ സ്റ്റേഷൻ) നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് അറിയിച്ചു.   ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർ...

കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട; 184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം MDMA യും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റിൽ.

Image
കണ്ണൂർ: എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ജലീഷ് പി ക്കും ഗണേഷ് ബാബു പി വിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കുറുവക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട്‌ ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച ന്യൂ ജൻ സിന്തറ്റിക്ക് ഡ്രഗ്സ് ഉൾപ്പടെ പിടികൂടി. എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. പയ്യന്നൂർ താലൂക്കിൽ വെള്ളോറ കരിപ്പാൽ പണ്ടിക ശാലയിൽ പി. മുഹമ്മദ്‌ മഷൂദ് ( 29), കണ്ണൂർ അഴീക്കോട്‌ നോർത്ത് ചെല്ലട്ടൻ വീട്ടിൽ ഇ. സ്നേഹ ( 25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടുകയും തുടർന്ന് ഇവരുടെ വാഹനമായ KL 13 എ.ആർ 6657 ടീവിഎസ് ജൂപിറ്റർ സ്‌കൂട്ടർ പരിശോധിച്ചതിൽ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഴീക്കോട് ഭാഗത്തുള്ള യുവതിയുടെ വീട്ടിൽ വെച്ച് 184.43 ഗ്രാം മെത്താഫിറ്റാമിനും 89.423 ഗ്രാം ...

വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ റിപ്പോർട്ടർ മട്ടന്നൂർ ചാവശേരി ശ്രീനിലയത്തിൽ രാഗേഷ്‌ കായലൂർ (51) അന്തരിച്ചു.

Image
  പ്രിയപ്പെട്ട സഹപ്രവർത്തകന്  ന്യൂസ് ഓഫ് കേരളം വാർത്തയുടെ ആദരാഞ്ജലികൾ. കണ്ണൂർ : വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ റിപ്പോർട്ടർ മട്ടന്നൂർ ചാവശേരി ശ്രീനിലയത്തിൽ രാഗേഷ്‌ കായലൂർ (51) അന്തരിച്ചു. ബുധനാഴ്‌ച രാവിലെ 11 മണിക്ക്‌ കണ്ണൂർ ദേശാഭിമാനിയിലും 12 മണിക്ക്‌ മട്ടന്നൂരിലും പൊതുദർശനം. ഒരു മണിക്ക്‌ വീട്ടിലെത്തിച്ചശേഷം നാലിന്‌ മട്ടന്നൂർ നഗരസഭയുടെ പൊറോറയിലെ നിദ്രാലയത്തിൽ സംസ്‌കാരം. ഞായറാഴ്‌ച രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ –- ഇരിട്ടി റോഡിൽ കോടതിക്കുസമീപത്ത്‌ ഉണ്ടായ അപകടത്തിലാണ്‌ പരിക്കേറ്റത്‌. റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ ടോറസ്‌ ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന്‌ ചാല മിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച പുലർച്ചെ അടിയന്തര ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു. ചൊവ്വാഴ്‌ച വൈകീട്ട്‌ ഏഴരയോടെയാണ്‌ അന്ത്യം. ദീർഘകാലം ദേശാഭിമാനി മട്ടന്നൂർ ഏരിയാ റിപ്പോർട്ടറായിരുന്നു. 2008 ൽ കണ്ണൂർ ദേശാഭിമാനിയിൽ പ്രൂഫ്‌ റീഡറായി. കാസർകോട്‌ ബ്യൂറോയിലും റിപ്പോർട്ടറായി പ്രവർത...

ഇസ്രായേലിൽ നിന്ന് ഇന്ന് എത്തിയത് 31 മലയാളികൾ; കൊച്ചി , കണ്ണൂർ, തിരുവന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലൂടെയാണ് ഇവരെ നാട്ടിലെത്തിക്കുക.

Image
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യൻ വ്യോമസേന 18 മലയാളികളെ ക്കൂടി ഡൽഹിയിൽ എത്തിച്ചു. പാലം എയർപോർട്ടിൽ ഇന്ന് ( ജൂൺ 24) ഉച്ചയ്ക്ക് 12 ന് എത്തിയ രണ്ടാമത്തെ സി17 വിമാനത്തിൽ ആകെ 266 ഇന്ത്യാക്കാരുണ്ടായിരുന്നു. ഇന്ന് ഇസ്രായേലിൽ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം ഇതോടെ 31 ആയി. ഇന്ന് രാവിലെ 8 മണിക്കയ്ക്ക് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ ഇസ്രായേലിൽ നിന്നുള്ള ഒരാളും രാവിലെ 8:45 നു പാലം വിമാനത്താവളത്തിൽ 12 പേരും എത്തിയിരുന്നു. തൃശൂർ സ്വദേശികളായ ജോയൽ ജയ്സൺ, ഡെന്നീസ് ജോസ് , മനു മന്നാട്ടിൽ, ഫ്ലാവിയ പഴയാറ്റിൽ , മലപ്പുറം സ്വദേശികളായ ശരത് ശങ്കർ, ഐശ്വര്യ പദ്മ ദാസ്, ശിശിര മാമ്പ്രംകുന്നത്ത്, എറണാകുളം സ്വദേശികളായ ലക്മിപ്രിയ, അശ്വതി അനിൽ കുമാർ, ജസ്റ്റിൻ ജോർജ്, രാഘവേന്ദ്ര ചൗധരി ,ഏലിയാമ്മ മലയപ്പള്ളിൽ തോമസ് (മാനന്തവാടി) സുജിത് രാജൻ (കൊല്ലം), നിള നന്ദ (പാലക്കാട്), തിരുവനന്തപുരം സ്വദേശിയായ അർജുൻ ചന്ദ്രമോഹനൻ ഭാര്യ കൃഷ്ണപ്രിയ, പി.ആർ.രാജേഷ് (പത്തനംതിട്ട) അക്ഷയ് പുറവങ്കര (കണ്ണൂർ) എന്നിവർ മലയാളി സംഘത്തിൽ ഉൾപ്പെടുന്നു. കൊച്ചി , കണ്ണൂർ, തിരുവന്തപു...

തലശ്ശേരിയില്‍ എത്തുന്നവര്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനും അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കാനും മുഖം മിനുക്കി തലശ്ശേരി സെന്റിനറി പാര്‍ക്ക് സജ്ജമാവുന്നു.

Image
തലശ്ശേരിയില്‍ എത്തുന്നവര്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനും അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കാനും മുഖം മിനുക്കി തലശ്ശേരി സെന്റിനറി പാര്‍ക്ക് സജ്ജമാവുന്നു. 2.2 കോടി രൂപ ചെലവഴിച്ച് തലശ്ശേരി കോപ്പറേറ്റീവ് റൂറല്‍ ബാങ്കാണ് പാര്‍ക്ക് നവീകരിക്കുന്നത്. കാടുപിടിച്ച് അകത്തുകയറാന്‍ സാധിക്കാത്ത രീതിയിലായിരുന്നു നേരത്തെ പാര്‍ക്കിന്റെ അവസ്ഥ. പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പാര്‍ക്കിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചത്. തലശ്ശേരി നഗരസഭ പാര്‍ക്ക് നടത്തിപ്പ് 10 വര്‍ഷത്തേക്ക് ബാങ്കിന് കൈമാറിയിരിക്കുകയാണ്. കുട്ടികളുടെ പാര്‍ക്ക്, സാംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള സൗകര്യം, സ്‌കേറ്റിങ് യാര്‍ഡ്, ഓപ്പണ്‍ ജിം, ജിമ്മിന് ചുറ്റും നടക്കാനുള്ള സൗകര്യം എന്നിവയും പാര്‍ക്കില്‍ ഒരുങ്ങുന്നുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണി പറഞ്ഞു. തലശ്ശേരിയുടെ പൈതൃകവും ചരിത്രവുമെല്ലാം ആലേഖനം ചെയ്യുന്ന വലിയ ചുമര്‍ചിത്രങ്ങളും പാര്‍ക്കില്‍ ഒരുങ്ങുന്നുണ്ട്. ഓണത്തിന് മുമ്പായി പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിലവില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ...

സാമൂഹ്യ സുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ - വാർഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ വഴി.

Image
2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25/06/2025 മുതൽ 24/08/2025 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ വഴി പൂർത്തീകരിക്കേണ്ടതാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബഷീര്‍ ചെറുകഥാ പുരസ്‌ക്കാരം; അപേക്ഷ ക്ഷണിച്ചു.

Image
വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി യുവാക്കള്‍ക്ക് നല്‍കി വരുന്ന ബഷീര്‍ ചെറുകഥാ പുരസ്‌ക്കാരത്തിന് ജില്ലയിലെ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ് വരെ. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സൃഷ്ടികള്‍ കാസര്‍കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ തപാല്‍ മാര്‍ഗ്ഗമോ, ഇമെയില്‍ വഴിയോ ജൂണ്‍ 25 നകം നല്‍കാവുന്നതാണ്. വിലാസം- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, 671 123. ഇ sabnÂþprdcontest@gmail.com . ഫോണ്‍- 04994 255145. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അമേരിക്കൻ ഇസ്രായിൽ അധിനിവേഷത്തിനെതിരേ ഐക്യദാർഢ്യം.

Image
കണ്ണൂർ : അമേരിക്കയും ഇസ്രായേലും ഫലസ്തീനിലും ഇറാനിലും നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെ ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി കണ്ണൂർ കോർപറേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലിയും സംഗമവും സംഘടിപ്പിച്ചു. ജില്ലാ സിക്രട്ടറി ഇംതിയാസ് താണ പരിപാടി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കമ്മറ്റി പ്രസിഡണ്ട് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എം സി അബ്ദുൽ ഖല്ലാക്ക് മുഖ്യ പ്രഭാഷണം നടത്തി. ബി ഖാലിദ് സ്വാഗതവും കെ വി അശ്രഫ് നന്ദിയും പറഞ്ഞു. കെ അബ്ദുൽ അസീസ്, അൻസാരി കസാനക്കോട്ട, ഇ വി നിസാമുദ്ദീൻ, നാസിർ കണ്ണോത്തും ചാൽ, സാദിഖ് വാഴയിൽ, എ അബ്ദുൽ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു.

Image
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരം  വിമാനത്താവളത്തിൽ എത്തിച്ചു. നിരവധി പേര് ആദരാഞ്ജലികൾ അർപ്പിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കുറുവ അവേര ഭഗവതി ക്ഷേത്രത്തിന് സമീപം അമ്മിണി നിവാസ് മനോഹരൻ ടി (74) നിര്യാതനായി.

Image
കണ്ണൂർ സിറ്റി: കുറുവ അവേര ഭഗവതി ക്ഷേത്രത്തിന് സമീപം അമ്മിണി നിവാസ് മനോഹരൻ ടി (74) നിര്യാതനായി. സിപിഎം ആയിക്കര ബ്രാഞ്ച് മെമ്പർ മുൻ ചൊവ്വ സ്പിന്നിംഗ് മിൽ തൊഴിലാളിയായിരുന്നു. ഭാര്യ : തങ്കം എസ്. മക്കൾ : വിമൽ (ഗൾഫ്) , വിദ്യ, വിനേഷ് (സിപിഎം ആയിക്കര ബ്രാഞ്ച് സെക്രട്ടറി, കണ്ണൂർ ടൗൺ ബേങ്ക്).  മരുമക്കൾ : പ്രവീണ, ഐശ്വര്യ.  സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് പയ്യാമ്പലത്ത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു (73) അന്തരിച്ചു.

Image
മലപ്പുറം: പരേതനായ ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു (73) അന്തരിച്ചു. വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെതുടർന്നാണ് അന്ത്യം.  ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന.മമ്മുവിന്റെ സഹോദരൻ ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു.

Image
കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി വിതരണോദ്ഘാടനം നിര്‍വഹിച്ചു. തടസ്സരഹിത സഞ്ചാരത്തിനും വരുമാനം കണ്ടെത്തുന്നതിനും ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്ന ഈ പദ്ധതിയിലൂടെ ജില്ലാപഞ്ചായത്ത് അവര്‍ക്കൊപ്പമുണ്ടെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് എന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രാമന്തളി, എരമം, കുറ്റൂര്‍, പാപ്പിനിശ്ശേരി, പെരിങ്ങോം, വയക്കര, മാലൂര്‍, കുറ്റിയാട്ടൂര്‍, അഴീക്കോട്, ചൊക്ലി, തൃപ്രങ്ങോട്ടൂര്‍, മുണ്ടേരി, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ 21 ഗുണഭോക്താക്കള്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. 23,00,000 രൂപയാണ് ഇതിനായി വകയിരുത്തിയത്. സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ ഒന്നിന് എല്ലാ ചെലവുകളും ഉള്‍പ്പെടെ 1,05,000 രൂപയാണ് വിലവരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഈ പദ്ധതിക്ക് വേണ്ടി 15,00,000 രൂപ വകയിരുത്തിയിരുത്തിയിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് അറിയിച്ചു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, തൊഴില്‍ പ...

അ​ച്ഛാ ന​മ്മ​ള്‍ ജ​യി​ച്ചൂ​ട്ടോ,; നി​ലമ്പൂരി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വി​ജ​യ​മു​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി വി.​വി.​പ്ര​കാ​ശി​ന്‍റെ മ​ക​ള്‍ ന​ന്ദ​ന പ്ര​കാ​ശ്.

Image
മ​ല​പ്പു​റം: നി​ലമ്പൂരി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വി​ജ​യ​മു​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി വി.​വി.​പ്ര​കാ​ശി​ന്‍റെ മ​ക​ള്‍ ന​ന്ദ​ന പ്ര​കാ​ശ്. അ​ച്ഛാ ന​മ്മ​ള്‍ ജ​യി​ച്ചൂ​ട്ടോ, അ​ന്നും ഇ​ന്നും എ​ന്നും പാ​ർ​ട്ടി​ക്കൊ​പ്പം എ​ന്നാ​ണ് പോ​സ്റ്റ്. 2021-ലെ നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ നി​ല​മ്പൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന വി.​വി.​പ്ര​കാ​ശ് ഫ​ലം വ​രു​ന്ന​തി​നു മൂ​ന്നു ദി​വ​സം മുമ്പാ​ണ് നിര്യാതനായത്. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം അ​ച്ഛ​നെ ഓ​ർ​ക്കു​ന്ന​താ​യി ന​ന്ദ​ന സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​പ്പി​ട്ടി​രു​ന്നു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി യുഡിഎഫിന്റെ മുന്നേറ്റം. 23062025

Image
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി യുഡിഎഫിന്റെ മുന്നേറ്റം. എട്ടു തവണ പിതാവ് ആര്യാടന്‍ മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തില്‍ പി.വി. അന്‍വര്‍ രാജിവെച്ച ഒഴിവില്‍ വന്ന ഉപതെരഞ്ഞെടുപ്പില്‍ 11,077 വോട്ടുകള്‍ക്ക് ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് വിജയം നേടി. ഇരു മുന്നണികളെയും വെല്ലുവിളിച്ച് മത്സരത്തിന് ഇറങ്ങിയ പി.വി. അന്‍വര്‍ 19,000 വോട്ടുകള്‍ നേടി തെരഞ്ഞെടുപ്പില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യമായി സിറ്റിംഗ് സീറ്റ് ഇടതുപക്ഷത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നു. എന്‍ഡിഎ അവരുടെ പതിവ് വോട്ട് നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പില്‍ 76,666 വോട്ടുകളാണ് ഷൗക്കത്ത് നേടിയത്. 65661 വോട്ടുകളാണ് സ്വരാജിന് നേടാനായത്. 19593 വോട്ടുകള്‍ പി.വി. അന്‍വര്‍ നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് അവരുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തു. 8536 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍കുമാറിന് നേടാനായത്് • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്ര...

മാണിയൂർ അഹമ്മദ് മുസ്ലിയാർ അന്തരിച്ചു.

Image
കണ്ണൂർ: സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയും പ്രമുഖ സൂഫി വര്യനുമായ മാണിയൂർ അഹമ്മദ് മുസ്ലിയാർ അന്തരിച്ചു. പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19നാണ് മാണിയൂര്‍ ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വര്യനുമായ മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പര്‍, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു പക്ഷാഘാതത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിൽ ആയിരുന്നു. ആലക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം.  മാണിയൂർ അഹമ്മദ് മുസ് ലിയാരുടെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മാണിയൂർ ചെറുവത്തലയിലെ വീടിനോട് ചേർന്ന് നടക്കും. ഭൗതിക ശരീരം രാവിലെ 9 മണിക്ക് വസതിയിൽ എത്തിക്കും. - അബൂബക്കർ പുറത്തീൽ, കണ്ണൂർ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാ...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി.

Image
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. കൗണ്ടിങ്ങ് സെന്ററില്‍ നിന്നുള്ള വിവരങ്ങള്‍: ഷൗക്കത്ത് ലീഡ് ഉയര്‍ത്തി; ലീഡ് 166 ആര്യാടന്‍ ഷൗക്കത്ത് 39 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു ആദ്യലീഡ് ഉടന്‍ ബാലറ്റുകള്‍ സോര്‍ട്ട് ചെയ്യുന്നു • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വനിതാ കമീഷന്‍ അദാലത്ത്: 11 പരാതികള്‍ തീര്‍പ്പാക്കി.

Image
വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 98 പരാതികള്‍ പരിഗണിച്ചതില്‍ ഏഴെണ്ണം റിപ്പോര്‍ട്ടിനയച്ചു. രണ്ട് കേസ് കൗണ്‍സിലിങ്ങിന് വിട്ടു. 78 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി. അദാലത്തില്‍ വനിതാ കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ അഭിജ, സീനത്ത്, റീന, കൗണ്‍സിലര്‍മാരായ അവിന, സുനിഷ തുടങ്ങിയവര്‍ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട ബാഗ് അന്വേഷണത്തിലൂടെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രം.

Image
കൊച്ചി: വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട ബാഗ് അന്വേഷണത്തിലൂടെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രം. മികച്ച സേവനത്തിന് എയർപോർട്ട് പോലീസ് എയ്ഡ് പോസ്റ്റ് ലെയ്സൺ ഓഫീസർ സാബു വർഗീസിനാണ് ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ. പി. എസ് അനുമോദന പത്രം നൽകിയത്. കോട്ടയം സ്വദേശിനിയുടെ ബാഗ് എയർപോർട്ടിലെവിടെയോ വച്ച് നഷ്ടപ്പെട്ടിരുന്നു. പല സ്ഥലങ്ങളിലും ബന്ധപ്പെട്ടിട്ടും ബാഗ് കിട്ടിയില്ല. ഒടുവിൽ സാബു വർഗീസാണ് അന്വേഷിച്ച് കണ്ടെത്തിയത്. ഒരേ തരത്തിലുള്ള രണ്ട് ലാപ്ടോപ്പുകൾ എയർപ്പോർട്ടിൽ വച്ച് യാത്രക്കാർ പരസ്പരം മാറിയെടുത്തു കൊണ്ടുപോയെന്ന പരാതി അന്വേഷിച്ച് ലാപ്‌ടോപ്പുകൾ തിരികെ ലഭിക്കുന്നതിന് നടപടിയുണ്ടാക്കിയതും സാബു വർഗീസിൻ്റെ നേതൃത്വത്തിലാണ്. മാറിയെടുത്ത ലാപ് ടോപ്പുമായി ഒരു യാത്രക്കാരൻ കാനഡയിലെത്തിയിരുന്നു.  1998 ബാച്ച് പോലീസ് ഉദ്യോഗസ്ഥനായ സാബു രണ്ടര വർഷമായി ലെയ്സൻ ഓഫീസറായി എയ്ഡ് പോസ്റ്റിൽ സേവനമനുഷ്ടിക്കുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേര...

കുഞ്ഞോമനകൾക്ക് ഇനി കുഞ്ഞി മെത്തയിൽ വിശ്രമിക്കാം; കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികൾക്കും സ്‌നേഹ കിടക്കൾ.

Image
കണ്ണൂർ: കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികൾക്കും എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്‌നേഹ കിടക്കകളുടെ വിതരണോദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു. എരിപുരം, അടുത്തില വെസ്റ്റ് അംഗൻവാടി കുട്ടികൾക്ക് കിടക്കകൾ നൽകിയാണ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചത് എരിപുരം മാടായി ബാങ്ക് പി സി സി ഹാളിൽ നടന്ന ചടങ്ങിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അധ്യക്ഷത വഹിച്ചു.  മണ്ഡലത്തിലെ 229 അംഗൻവാടികൾക്ക് എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ചെറിയ 656 മെത്തകൾ വാങ്ങിയത്. കയർഫെഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം ശ്രീധരൻ (ചെറുതാഴം), ടി ടി ബാലകൃഷ്ണൻ ( കല്ല്യാശ്ശേരി), ടി നിഷ (ചെറുകുന്ന്), എ പ്രാർഥന (കുഞ്ഞിമംഗലം), വൈസ് പ്രസിണ്ടന്റ് ഗഫൂർ മാട്ടൂൽ, കണ്ണപുരം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൻ വിനീത വി, ഏഴോം ഗ്രാമ പഞ്ചായത്ത് അംഗം ജസീർ അഹമ്മദ്, ഐസിഡിഎസ് ജില്ലാ പോഗ്രാം ഓഫീസർ ബിന്ദു സി എ, കയർഫെഡ് അംഗം കെ ഭാർഗവൻ, അംഗൻവാടി വർക്കേസ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയൻ സെക്...

തിളക്കം 2025' പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Image
കണ്ണൂർ : 'തിളക്കം 2025' പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കണ്ണൂർ കോർപ്പറേഷൻ IAM ഇൻസ്റ്റിറ്റ്യുട്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷനെ സംബന്ധിച്ച് ഈ അനുമോദന ചടങ്ങ് എന്നത് ഒരു അനിവാര്യ ചുമതല അല്ല, എന്നാൽ വിദ്യാഭ്യാസ മേഖലയിൽ പുരോഗതി ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്കുള്ള പ്രചോദനം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാർത്ഥികളുടെ ഈ നേട്ടം ചെറുതല്ല. വിദ്യാർത്ഥികൾക്ക് ഈ വിജയം ടേണിംഗ് പോയിൻ്റാണ്. വിവിധ മേഖലകൾ നമ്മുക്ക് മുന്നിലുണ്ട് കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും മേയർ പറഞ്ഞു. കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. മാർട്ടിൻ ജോർജ്, അബ്ദുൽ കരീം ചേലേരി, വെള്ളോറ രാജൻ, ടി.സി മനോജ്, സ്ഥിരം സമിതി  അധ്യക്ഷൻമാരായ പി.ഷമീമ , വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു...

കെ.സുരേന്ദ്രൻ ചരമ ദിനം ആചരിച്ചു. 21062025

Image
കണ്ണൂർ: മുൻ ഡി സി സി പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ അഞ്ചാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ , മുൻ എം എൽ എ പ്രൊഫ എ ഡി മുസ്തഫ , വി എ നാരായണൻ , പി ടി മാത്യു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ടി ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, അഡ്വ.ടി ഒ മോഹനൻ ,എം പി ഉണ്ണികൃഷ്ണൻ ,മുഹമ്മദ് ബ്ലാത്തൂർ, ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം,കെ പ്രമോദ്,വി വി പുരുഷോത്തമൻ, അഡ്വ. വി പി അബ്ദുൾ റഷീദ്,അമൃത രാമകൃഷ്ണൻ ,സുരേഷ് ബാബു എളയാവൂർ, അഡ്വ.റഷീദ് കവ്വായി ,പി മുഹമ്മദ് ഷമ്മാസ് , കാട്ടാമ്പള്ളി രാമചന്ദ്രൻ, നൗഷാദ് ബ്ലാത്തൂർ ,സി ടി ഗിരിജ , ശ്രീജ മഠത്തിൽ ,ബിജു ഉമ്മർ , കെ ബാലകൃഷ്ണൻ മാസ്റ്റർ,എം സി അതുൽ, കായക്കുൽ രാഹുൽ ,കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കോത്ത് ,അഡ്വ. പി ഇന്ദിര,മുരളി കൃഷ്ണ , എ ടി നിഷാത്ത് ,കല്ലിക്കോടൻ രാഗേഷ് ,കെ സുരേന്ദ്രന്റെ മകൾ ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23ന്.

Image
നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണൽ ജൂൺ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 14 ടേബിളുകളിലായി 19 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും. പോസ്റ്റൽ ബാലറ്റുകൾ, ഇ.ടി.ബി.എസ് ഉൾപ്പെടെ, എണ്ണുന്നതിനായി 5 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളും എണ്ണും. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികൾ/ഏജന്റുമാരുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ പൂർണമായും സുതാര്യമായി നടക്കും. മൈക്രോ ഒബ്‌സർവർമാരെയും എ.ആർ.ഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബൂത്തുകളിലെ VVPAT സ്ലിപ്പുകൾ, EVM-കളിലെ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്യത ഉറപ്പാക്കും. നിലവിൽ EVM-കൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിന്റെയും സംസ്ഥാന ആംഡ് പോലീസിന്റെയും 24x7 ദ്വിതല സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്നു. •...

നിരവധി വ്യാപാര സ്ഥാപനങ്ങളിലും മറ്റും സാധനങ്ങൾ വാങ്ങി സ്ക്രീൻ ഷോട്ട് കാണിച്ച് പണമടച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് സാധനങ്ങൾ കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ.

Image
കോഴിക്കോട്: നിരവധി വ്യാപാര സ്ഥാപനങ്ങളിലും മറ്റും സാധനങ്ങൾ വാങ്ങി സ്ക്രീൻ ഷോട്ട് കാണിച്ച് പണമടച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് സാധനങ്ങൾ കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന ഓട്ടോ ഡ്രൈവറായ തിരുനാവായ സ്വദേശിയും ഇപ്പോൾ കടലുണ്ടി ആനങ്ങാടിയിൽ വാടകക്ക് താമസിക്കുന്ന കുന്നുമ്മൽ വിഷ്ണു(30) എന്ന ഓസി വിഷ്ണുവിനെയാണ് ഡി സി പി അരുൺ കെ പവിത്രൻ ഐ.പി.എസ് ൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് അസിസ്റ്റൻ്റ് കമ്മീഷണർ ഉമേഷിൻ്റെ നേതൃത്വത്തിലുള്ള മാവൂർ ഇൻസ്പെക്ടർ ആർ.ശിവകുമാറും സംഘവും അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂർ, ഷഹീർ പെരുമണ്ണ, രകേഷ് ചൈതന്യം, മാവൂർ സ്റ്റേഷനിലെ അജീഷ് താമരശ്ശേരി, വിപിൻലാൽ, ഷറഫലി, വനിതാ സിപിഒ ബനിഷ എന്നിവരുമുണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും പല ഭാഗങ്ങളിലും ഇവയുടെ ആക്രമണത്തിൽ പലർക്കും പരിക്കേറ്റ സാഹചര്യത്തിൽ തെരുവ് നായകളെ നിയന്ത്രണ വിധേയമാക്കുന്നതിന് ഉചിതമായ സ്ഥലം കണ്ടെത്തി ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുന്നതിന്ന് കോർപ്പറേഷൻ നടപടി സ്വീകരിക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ. Kannur news

Image
തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ മേയറും സംഘവും സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോ കണ്ണൂർ: ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും പല ഭാഗങ്ങളിലും ഇവയുടെ ആക്രമണത്തിൽ പലർക്കും പരിക്കേറ്റ സാഹചര്യത്തിൽ തെരുവ് നായകളെ നിയന്ത്രണ വിധേയമാക്കുന്നതിന് ഉചിതമായ സ്ഥലം കണ്ടെത്തി ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുന്നതിന്ന് കോർപ്പറേഷൻ നടപടി സ്വീകരിക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. ആയതിന് പദ്ധതി രൂപീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടേണം. പദ്ധതി സമർപ്പിക്കുന്നതിന് റിവിഷൻ അനുവദിക്കുന്നതിന് സർക്കാരിന് കത്ത് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മേയർ അറിയിച്ചു.തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിന് വകുപ്പുകളുടെയും മൃഗസ്നേഹികളുടെയും സഹകരണം ആവശ്യമാണ്. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, മൃഗസംരക്ഷണക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾ എന്നിവരുടെ കൂട്ടായ ശ്രമത്തിലുടെ മാത്രമേ തെരുവ് നായ ശല്യം നിയന്ത്രണ വിധേയമാക്കുന്നതിന് സാധിക്കുകയുള്ളൂ. തെരുവ് നായകൾക്കുള്ള എ ബി സി പദ്ധതികൾക്ക് വേണ്ടി കോർപ്പറേഷൻ 25 ലക്ഷം രൂപ കഴിഞ്ഞ വർഷങ്ങളിൽ ജില്ല...

കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ (ജൂൺ 20) അവധി.

Image
കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ (ജൂൺ 20) അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി കല ഭാസ്‌കര്‍ ചുമതലയേറ്റു. 19062025

Image
കണ്ണൂർ: കണ്ണൂർ ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി കല ഭാസ്‌കര്‍ ചുമതലയേറ്റു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനിയാണ്. നിലവില്‍ തൃശ്ശൂര്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1996 ല്‍ റവന്യൂ വിഭാഗത്തില്‍ സര്‍വീസില്‍ പ്രവേശിച്ച കല ഭാസ്‌കര്‍, നെടുമങ്ങാട്, വടകര, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ തഹസില്‍ദാരായും ഡെപ്യൂട്ടി ലാന്‍ഡ് റവന്യൂ സീനിയര്‍ സൂപ്രണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ ഡി എം സി. പത്മചന്ദ്രക്കുറുപ്പ് വിരമിച്ചതിനെത്തുടര്‍ന്നാണ് കല ഭാസ്‌കര്‍ ചുമതലയേറ്റത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തൃശ്ശൂര്‍ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 20) അവധി.

Image
തൃശ്ശൂർ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 20) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പുതിയ പോലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

Image
പോലീസിനു വേണ്ടി പുതുതായി വാങ്ങിയ 241 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നാളെ (ജൂണ്‍ 20) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തു എസ്.എ.പി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവയുടെ ആവശ്യത്തിനായി വാങ്ങിയ വാഹനങ്ങളാണ് ഫ്ളാഗ് ഓഫ് ചെയ്യപ്പെടുന്നത്.  ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പിമാര്‍, മറ്റു ഉന്നത പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നല്ല മനുഷ്യനാവുക എന്നത് വായനയുടെ ആത്യന്തിക ലക്ഷ്യം: എം. വിജിൻ എം.എൽ.എ.

Image
കണ്ണൂർ : വായനയുടെയും പഠനത്തിന്റെയും ആത്യന്തിക ലക്ഷ്യം നല്ല മനുഷ്യനാവുക എന്നതാണെന്ന് വിദ്യാർഥി സമൂഹം തിരിച്ചറിയണമെന്ന് എം.വിജിൻ എം.എൽ.എ. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പട്ടുവം മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല വായനാ മാസാചരണവും പി.എൻ.പണിക്കർ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികതയുടെ പല തലങ്ങളും ഉയർന്ന മൂല്യങ്ങളും പകർന്നു തരുന്നവയാണ് സാഹിത്യ കൃതികൾ. നവോത്ഥാന പോരാട്ടങ്ങളിൽ വിദ്യാഭ്യാസത്തിനും എഴുത്തിനുമുള്ള പങ്ക് ചരിത്രം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ആധുനിക കാലഘട്ടത്തിലും എഴുത്തിനും വായനയ്ക്കും അതേ ശക്തി തന്നെയുണ്ടെന്ന തിരിച്ചറിവ്, വരും തലമുറക്ക് ജീവിത സ്വപ്നങ്ങളിലേക്കുള്ള ലക്ഷ്യം നൽകുമെന്നും എം.എൽ.എ പറഞ്ഞു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി അധ്യക്ഷയായി. വായനയും എഴുത്തും അറിവും നൽകുന്ന കരുത്ത് മറ്റൊന്നിനും നൽകാനാവില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചലച്ചിത്ര സംവിധായകൻ മനോജ് കാന പറഞ്ഞു. വായന നൽകുന്ന അറിവ് കൊണ്ട് പുതിയ ലോക ക്രമം തന്നെ സൃഷ്ടിക്കാൻ കഴിയും. സമൂഹത്തിനു നേരെ നിവർന്നുനിന്ന് അനീതികളെ ചോദ്യം ചെയ്യാനുള്ള കരുത്ത് വാ...

പ്രവാസി മാർച്ച് വിജയിപ്പിക്കും: കണ്ണൂർ മണ്ഡലം പ്രവാസി ലീഗ് കൺവെൻഷൻ.

Image
കണ്ണൂർ : ജൂൺ 26 ന് നടക്കുന്ന പ്രവാസി ലീഗ് നോർക്ക ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ കണ്ണൂർ മണ്ഡലം പ്രവാസി ലീഗ് കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന മുസ്ലിം ലിഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി അഡ്വ. എം.പി മുഹമ്മദലി മുഖ്യ പ്രഭാഷണം  നടത്തി. മണ്ഡലം സെക്രട്ടറി സി. സമീർ, ട്രഷറർ പി.സി അഹമ്മദ് കുട്ടി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് എം.കെ നൂറുദ്ദിൻ താണ അധ്യക്ഷത വഹിച്ചു. ഖാദർ മുണ്ടേരി, കെ.പി ഇസ്മായിൽ ഹാജി, ടി.പി അബ്ദുൽ ഖാദർ, പി.കെ.സി ഇബ്രാഹിം സംസാരിച്ചു. ബി കെ അബ്ദുൽ ഖാദർ, പി എം മുസ്തഫ. പി കെ ഫാറൂഖ്, എം അബ്ദുറഹിമാൻ, ഫൈസൽ സിറ്റി, മുഹമ്മദ് ഹാഷിം പി. എന്നിവർ പങ്കെടുത്തു. സെക്രട്ടറി അഹമ്മദ് തളയക്കണ്ടി സ്വാഗതം പറഞ്ഞു. ട്രഷറർ പി.ടി കമാൽ നന്ദിയും പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കക്കാട് കുനിയിൽ പീടികയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. 18062025

Image
കണ്ണൂർ: കക്കാട് പുഴയ്ക്ക് സമീപത്തായുളള കുനിയിൽ പീടികയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കക്കാട് പുഴയ്ക്ക് സമീപത്തായുളള കുനിയിൽ പീടിക അമൃതാനന്ദമയീ സ്‌കൂളിന് സമീപം നാശിദ് (9) പുഴയിൽ മുങ്ങിമരിച്ചു. വി.പി. മഹമൂദ് ഹാജി മെമ്മോറിയൽ സ്ക്കുൾ വിദ്യാർത്ഥിയാണ്. പിതാവ് : നസീർ, മാതാവ് :  സാഹിദ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ നഗരത്തിൽ തെരുവ് നായ കൂട്ടത്തോടെ ജനങ്ങളെ കടിച്ചു പരിക്കേൽപ്പിക്കാനിടയായ സംഭവം: ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനും കോർപ്പറേഷനും : എസ്.ഡി.പി.ഐ. Kannur news

Image
കണ്ണൂർ ജില്ലാ പഞ്ചായത്തും, കോർപറേഷനും ഇനി എന്ന് കണ്ണ് തുറക്കും ?: എസ്.ഡി.പി.ഐ. കണ്ണൂർ : കണ്ണൂർ നഗരത്തിൽ തെരുവ് നായ കൂട്ടത്തോടെ ജനങ്ങളെ കടിച്ചു പരിക്കേൽപ്പിക്കാനിടയായ സംഭവത്തിൽ ജില്ലാ പഞ്ചായത്തും കോർപ്പറേഷനുമാണ് ഉത്തരവാദികൾ എന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് കുറ്റപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം കണ്ണൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ചുരുങ്ങിയ സമയം കൊണ്ട് നഗരത്തിലെ തിരക്കേറിയ താവക്കര ബസ്റ്റാൻ്റ്, പ്രഭാത് ജങ്ഷൻ മേഖലയിൽ നിന്ന് വിദ്യാർഥികളും സ്ത്രീകളും വയോധികരും ഉൾപ്പെടെ അമ്പതോളം പേരെയാണ് നായ ആക്രമിച്ചത്. നഗരത്തിൽ തെരുവ് നായ്ക്കളെ കൊണ്ട് വഴിനടക്കാൻ സാധിക്കാതായിരിക്കുന്നു. നിരവധി തവണയാണ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആളുകൾക്ക് ചികിൽസ തേടേണ്ടി വരുന്നത്. ഒരോ തവണയും കോർപറേഷനും ജില്ലാ പഞ്ചായത്തും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. എല്ലാം കോടതിയുടെ കൈയ്യിലാണെന്ന് പറഞ്ഞ് ജനങ്ങളെ കൊലക്ക് കൊടുക്കുകയാണ് അധികാരികൾ. ഇന്ന് നടന്ന സംഭവത്തിൽ ഒന്...

അക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണം : മേയർ; കണ്ണൂർ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ മേയറും സംഘവും സന്ദർശിച്ചു.

Image
കണ്ണൂർ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ മേയറും സംഘവും സന്ദർശിച്ചു. ജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത സർക്കാരിൻ്റെ നയമാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്നതെന്നുംഅക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്നും മേയർ പറഞ്ഞു. കോർപ്പറേഷന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എബിസി പദ്ധതിക്കായി തുക കൈമാറുകയും ആയത് പ്രകാരം വന്ധ്യംകരണവും വാക്സിനേഷൻ പ്രവർത്തികളും തുടർന്ന് വരികയും ചെയ്യുന്നുണ്ട്. ആക്രമകാരിയായ നായയെ പിടികൂടി നിരീക്ഷണത്തിൽ വെക്കുന്നതിനുള്ള സജ്ജീകരണവും കോർപ്പറേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. കൃഷി നാശം വരുത്തുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതി നൽകിയവർ ഇങ്ങനെയുള്ള ആക്രമകാരികളായ നായകളെ കൊല്ലുന്നതിന് അനുമതി നൽകുന്നതിന് നടപടി വേണം.ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ കൗൺസിലർമാരായ കെ.പി അബ്ദുൽ റസാഖ്, പി.വി ജയസൂര്യൻ, കെ.പി. സാബിറ ,എന്നിവർ മേയർക്കൊപ്പം ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും...

പി.ബാലകൃഷ്ണൻ നായർ കണ്ണൂർ - കാസർക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ആയി ചുമതലയേറ്റു. Kannur police news

Image
പി.ബാലകൃഷ്ണൻ നായർ കണ്ണൂർ - കാസർക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് ആയി ചുമതലയേറ്റു. 2003 ൽ സർവീസിൽ പ്രവേശിച്ച്  കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് 2005 മുതൽ എസ്.ഐ ആയി ജോലി ചെയ്തു വരവേ പ്രമോഷനെ തുടർന്ന് 2008 ൽ കാസർക്കോട് ജില്ലയിലെ വെള്ളരിക്കുണ്ട് സി.ഐയായി. തുടർന്ന് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ സി ഐ ആയി ജോലി ചെയ്തു.2017 ൽ ഡി വൈ എസ് പി യായി കാസർക്കോട് എസ്.എസ്.ബി യിലും തുടർന്ന് കണ്ണൂർ സിറ്റി എ.സി.പി, തളിപ്പറമ്പ് ഡിവൈഎസ്പി, കാസർക്കോട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി, സ്ഥാനത്തും അതിനു ശേഷം 2024 ജൂലൈ മുതൽ കാസർക്കോട് അഡീഷണൽ എസ്പി ആയി ജോലി ചെയ്തു വരവേ 2025ൽഎസ്.പി ആയി. കണ്ണൂർ എ. സി. പി ആയിരിക്കെ ഒരു ദിവസം തന്നെ പാപ്പിനിശേരിയിലും കണ്ണപുരത്തുമായി നടന്ന മൂന്നു എടിഎം കവർച്ച കേസിലെ പ്രതികളെ മികവുറ്റ അന്വേഷണത്തിലൂടെ കണ്ടെത്തിയ അന്വേഷണ സംഘ തലവനായിരിന്നു. ഈ കേസിൽ കുപ്രസിദ്ധരായ ഹരിയാന മേവാത് ഗാങ്ങിൽ പെട്ട പ്രതികളെ കൊള്ള മുതലുമായി ഡൽഹിയിൽ വെച്ചാണ് പിടികൂടിയത്. 2021ൽ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് അതി രാവിലെ നടക്കാനിറങ്ങിയ റിട്ട.അദ്ധ്യാപകനെ വാഹനമിടിച്ചു കൊന്നു നിർത്താതെ പോയ കേസിലെ പ്രതിയെ ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷനുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17, 18, 19 അവധി.

Image
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2025 ജൂൺ 17,18,19 തീയതികളിൽ അവധിയായിരിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണ - സ്വീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിന് 17 മുതൽ 23 വരെയും അവധിയായിരിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി.

Image
കോഴിക്കോട് : നാളെ (ജൂൺ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂൺ 16) അവധി.

Image
എറണാകുളം : ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച ( ജൂൺ 16) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW