Posts

പുലിക്കളി; തൃശൂർ താലൂക്ക് പരിധിയിൽ ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് ശേഷം അവധി.

Image
Newsofkeralam | a online news portal  പുലിക്കളി മഹോത്സവവുമായി ബന്ധപ്പെട്ട് നാളെ (ഓഗസ്റ്റ് 29, ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി അനുശോചിച്ചു; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ.

Image
Newsofkeralam | a online news portal  എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ ടൂറിസം, സംസ്കാരിക, സിനിമ വകുപ്പ് മന്ത്രി  പി. സി. വിഷ്ണുനാഥ് അനുശോചിച്ചു. നാൽപ്പതോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും രചിച്ച അദ്ദേഹം മലയാള നാടകത്തിന്റെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. എഴുത്തുകാരൻ എന്ന നിലയിലും നാടകപ്രവർത്തകൻ എന്ന നിലയിലും പ്രഭാഷകനായും കലാസംഘാടകനായും അദ്ദേഹം നൽകിയ സംഭാവനകൾ സാംസ്കാരിക കേരളം എന്നും ഓർമിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ➖➖➖➖  സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ സംസ്കാരച്ചടങ്ങുകൾ ആഗസ്റ്റ് 28ന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ നടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും പേരിൽ ജില്ലാ കലക്ടർ പുഷ്പചക്രം സമർപ്പിക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ബ്യൂഗിൾ സല്യൂട്ട് ഉൾപ്പെടെയുള്ള പോലീസ് ബഹുമതികളും ഒരുക്കും. ഇതു സംബന്ധിച്ച് പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് ജില്ലാ കളക്ടർക്കും പോലീസ് മേധാവി...

കണ്ണൂരിൽ റോബോട്ട് ടോയിക്കുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; യുവാവ് അറസ്റ്റിൽ.

Image
Newsofkeralam | a online news portal  കണ്ണൂർ:കണ്ണൂരിൽ റോബോട്ട് ടോയിൽ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്ത്. അതിവിദഗ്‌ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്‌തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 20.5 ഗ്രാം എം.ഡി.എം.എ.യുമായി പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസൽ (33) ആണ് അറസ്റ്റിലായത്. ഇത് ബംഗളൂരുവിൽ നിന്ന് പാഴ്സൽ വഴി അയച്ചതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭാരത് റെഡ്ഡി ഐ.പി.എസിന്റെ നിർദേശപ്രകാരം എസ്.ഐ. ഉണ്ണികൃഷ്ണൻ പി.യുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ. ബിജു, സി.പി.ഒ.മാരായ ജിഷാന്ത്, റാസിം, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചരമം ടി.വി.അബ്ദുൽജബ്ബാർ, വളപട്ടണം.

Image
Newsofkeralam | a online news portal  കണ്ണൂർ : വളപട്ടണം ശാദുലി പള്ളിക്ക് സമീപം പ്രശസ്ത കോൽക്കളി ഉസ്താദും, മുട്ടിപ്പാട്ട് സ്ഥാപകനും, ഗായകനുമായ ടി.വി അബ്ദുൽജബ്ബാർ (72) നിര്യാതനായി ഭാര്യ: സായിന്റ കത്ത് സൈനബ. മക്കൾ: ജസീല, ഫർനാസ്,പരേതനായ സജാസ്. മരുമക്കൾ: സലീം,ഫൗസിയ.

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

Image
Newsofkeralam | a online news portal  മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെ. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം.  സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന...

ദേശീയപാത നിർമ്മാണം നടക്കുന്ന എളയാവൂരിൽ മണ്ണിടിഞ്ഞ പ്രദേശങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ടി ഒ മോഹനൻ എം എൽ എ സ്ഥലം സന്ദർശിച്ചു.

Image
Newsofkeralam | a online news portal  കണ്ണൂർ : ദേശീയപാത നിർമ്മാണം നടക്കുന്ന  എളയാവൂരിൽ മണ്ണിടിഞ്ഞ പ്രദേശങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്,  ടി ഒ മോഹനൻ എം എൽ എ, കണ്ണൂർ ജില്ലാ കളക്ടർ വിഷ്ണുരാജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.ചൊവ്വാഴ്ച രാവിലെ 6:00 മണിയോടെയാണ് കനത്ത മഴയെ തുടർന്ന് പ്രദേശത്ത് മണ്ണിടിഞ്ഞത്. ദേശീയപാത നിർമ്മാണ സമയത്ത് തന്നെ നിർമ്മാണത്തിലെ അശാസ്ത്രീയത കുറിച്ച് പല കോണുകളിൽ നിന്നും പരാതി ഉയർന്നിരുന്നു.  മണ്ണിടിച്ചൽ മൂലം സമീപത്ത് വീടുകളിലുള്ള താമസക്കാർ ആശങ്കയിലാണ്. ദേശീയപാത നിർമ്മാണം ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിനും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ടി ഒ മോഹനൻ എം എൽ എ അറിയിച്ചു.

നാട്ടുകാർക്ക് അവേശമായി കണ്ണൂർ മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു.

Image
Newsofkeralam | a online news portal  കണ്ണൂർ : നാട്ടുകാർക്ക് ആവേശമായി കണ്ണൂർ മണ്ഡലത്തിലെ കണ്ണൂർ എളയാവൂർ കെഎസ്ആർടിസി ബസ്സിന് തുടക്കമായി. കെഎസ്ആർടിസി ബസിന്റെ ആദ്യ സർവീസിന്റെ ഉദ്ഘാടനം അഡ്വ. ടി ഒ മോഹനൻ എംഎൽഎ ബാലകൃഷ്ണൻ എന്ന യാത്രക്കാരന് ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടനശേഷം എംഎൽഎയും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും നാട്ടുകാരും ബസ്സിൽ യാത്ര ചെയ്തു.  ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, കൗൺസിലർമാരായ സുനില സി, വിജിന കെ കെ, കെഎസ്ആർടിസി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എ എൻ രാജേഷ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, എം.പി മുഹമ്മദലി, സി ടി ഗിരിജ, മുസ്‌ലിഹ് മഠത്തിൽ, രാഹുൽ കായക്കൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കോളേക്കര മുസ്തഫ സതീശൻ ബാവുക്കൻ, അമീനുള്ള പി.സി, രാധാകൃഷ്ണൻ, ഷാജി ചാലിലോത്ത്, ഷാഹിന മൊയ്തീൻ, സോമ സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു. എല്ലാദിവസവും രാവിലെ 6:45ന് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ജില്ലാ ആശുപത്രി,മുണ്ടയാട് പള്ളിപ്രം, മേലെ ചൊവ്വ,താഴെ ചൊവ്വ കാപ്പാട്, കാഞ്ഞിരോട...

ഓണത്തിരക്ക്; നിയമലംഘനങ്ങൾ തടയുവാൻ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 53 ഷാഡോ പോലീസുകാർ രംഗത്ത്.

Image
Newsofkeralam | a online news portal  ​കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് നഗരങ്ങളിൽ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 53 ഷാഡോ പോലീസുകാരെ വിന്യസിച്ചു. സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരമാണ് നഗരസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഷാഡോ പോലീസിനെ രംഗത്തിറക്കിയിരിക്കുന്നത്. ​കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വാണിജ്യ കേന്ദ്രങ്ങൾ, പ്രധാന കവലകൾ, ഷോപ്പിംഗ് മാളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങി ജനങ്ങൾ വൻതോതിൽ ഒത്തുചേരുന്ന സ്ഥലങ്ങളിലാണ് ഷാഡോ പോലീസ് പ്രധാനമായും കർശന നിരീക്ഷണം നടത്തുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, ഈവ്ടീസിംഗ്, പോക്കറ്റടി, മാലപൊട്ടിക്കൽ, മോഷണങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും, ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങൾ, അനാവശ്യ സംഘർഷങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവ തടയുകയാണ് ഈ പ്രത്യേക നിരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് നിർഭയമായും...

ദീനുൽ ഇസ്ലാം സഭയുടെ നബിദിനാഘോഷം മന്ത്രി അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

Image
Newsofkeralam | a online news portal  കണ്ണൂർ സിറ്റി: ദീനുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള നബിദിനാഘോഷം പരിപാടി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കേരള വൈദ്യുതി പരിസ്ഥിതി പാർലമെൻററി കാര്യ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും . കണ്ണൂർ സിറ്റി റേഞ്ചിലെ വിവിധ മദ്രസ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന സ്കൗട്ട് മത്സരങ്ങളും ദഫ് മത്സരവും പൊതുസമ്മേളനവും ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വെച്ച് അരങ്ങേറുമെന്ന് സംഘാടകസമിതി അറിയിച്ചു.

ഓണം : ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്.

Image
Newsofkeralam | a online news portal  കണ്ണൂർ: ഓണം പ്രമാണിച്ചു കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ കണ്ണൂർ സിറ്റി പോലീസ് ട്രാഫിക്ക് പരിഷ്കരണം ഏർപ്പെടുത്തി. കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിലുമാണ് പാർകിംഗ് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടപ്പിലാക്കിയതായി കണ്ണൂർ എ.സി.പി എം. പി ആസാദ് അറിയിച്ചു.  ഓണത്തിന് മുന്നോടിയായി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഓഗസ്ത് 31 വരെ കണ്ണൂർ കോർപറേഷൻ സൗജന്യമായി പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സ്റ്റേഡിയത്തിന് സമീപത്തെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍റ്, കെ വി ആര്‍ ടവറിന് സമീപത്തെ ദയ മെഡിക്കല്‍സിന്‍റെ ഗ്രൗണ്ട്, കാള്‍ടെക്സ് ഗാന്ധി സര്‍ക്കിളിന് സമീപം പഴയ എസ് ബി ഐ ബില്‍ഡിംഗ് ഗ്രൗണ്ട്, താണ ബസ് സ്റ്റോപ്പിന് പിറകുവശത്തെ ഗ്രൗണ്ട്, മുനിസിപ്പല്‍ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സൗജന്യ പാര്‍ക്കിംഗ് ഏർപ്പെടുത്തിയത്. നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കണ്ണൂരിലേക്കുള്ള ഭാരവാഹനങ്ങള്‍ വൈകുന്നേരം 4 മണി മുതല്‍...

പാലത്തായി കേസ്: പ്രോസിക്യൂഷൻ സമീപനം സംശയകരം: എസ്‌ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ്.

Image
Newsofkeralam | a online news portal  കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി–ആർഎസ്എസ് നേതാവും അധ്യാപകനുമായ പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി മരവിപ്പിക്കുകയും ചെയ്ത സാഹചര്യം ഗൗരവമായി പരിശോധിക്കണമെന്ന് എസ്‌ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും പ്രതിക്ക് ശിക്ഷ ലഭിക്കുകയും ചെയ്തതാണ്. അതിന് പിന്നിൽ നീതിക്കായി നടന്ന ശക്തമായ ജനകീയ സമരപോരാട്ടങ്ങളും നിരന്തരമായ ഇടപെടലുകളും ഉണ്ടായിരുന്നു. എസ്‌ഡിപിഐയും ഈ വിഷയത്തിൽ തുടക്കം മുതൽ ശക്തമായ ഇടപെടലാണ് നടത്തിയത്. എന്നാൽ ഭരണ മാറ്റത്തിന് പിന്നാലെ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിക്കുകയും ശിക്ഷാവിധി മരവിപ്പിക്കുകയും ചെയ്ത സാഹചര്യം പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചയും വിട്ടുവീഴ്ചയും സംബന്ധിച്ച് ഗൗരവമായ സംശയങ്ങൾ ഉയർത്തുന്നതാണ്. ഇത്രയും പ്രമാദമായ ഒരു കേസിൽ പ്രോസിക്യൂഷൻ ഇത്തരത്തിൽ ലാഘവത്തോടെ സമീപിക്കാൻ ഇടയായ സാഹചര്യം അന്വേഷിക്കണം. സർക്കാർ ഇടപെടലില്ലാതെ പ്രോസിക്യൂഷന്റെ ഭാഗത്ത് ഇത്രയും ഗുരുതരമായ വീഴ്ച സംഭവി...

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് ഓണം ക്യാമ്പ് സംഘടിപ്പിച്ചു.

Image
Newsofkeralam | a online news portal               • അബൂബക്കർ പുറത്തീൽ,             കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം കണ്ണൂർ : സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി) കുട്ടികളുടെ 2026 വര്‍ഷത്തെ ഓണം ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി  ഉമേഷ് ഗോയല്‍ ഐ.പി.എസ് നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി. കെ സുബൈര്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. തളിപ്പറമ്പ ഡി.വൈ.എസ്.പി സുമേഷ് ടി.പി, ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ശ്രീഹരി, എ.ഡി.എന്‍.ഒ പ്രസാദ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. 3 ദിവസത്തെ ക്യാമ്പ് തളിപ്പറമ്പ സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഘടിപ്പിച്ചത്.

പിടികൂടി.

Image
Newsofkeralam | a online news portal വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കാവുംപുറത്ത്, തച്ചങ്കുന്ന് എന്ന സ്ഥലത്ത് വെച്ച് 3.855 കിലോഗ്രാം തിമിംഗല ഛർദിയും, വില്പനക്കായി കൈവശം വച്ച നിരോധിത ലഹരി വസ്തുക്കളായ 4.175 കിലോഗ്രാം കഞ്ചാവും, 43 ഗ്രാം എംഡി എം എ  യുമായി ലക്ഷദ്വീപ് അമിനി തെക്കുംഭാഗം സ്വദേശി കഥയപ്പള്ളി വീട്ടിൽ മുഹമ്മദ് റാഷിദ്, രണ്ടത്താണി സ്വദേശി കല്ലൻ വീട്ടിൽ അബ്ദുൽ നാസർ, ലക്ഷദ്വീപ് അമ്മിനി ദ്വീപ് സ്വദേശി മുബാറക്ക് എന്നിവരെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും, വളാഞ്ചേരി പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനക്കിടെ പിടികൂടി.

മംഗളൂരു - ഉള്ളാൾ മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡ് തീരുമാനം പിൻവലിക്കണം കാസർകോട് ജില്ലാ വികസന സമിതി.

Image
Newsofkeralam | a online news portal  കാസർക്കോട് : ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു - ഉള്ളാൾ മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കാസർകോട് ജില്ലാ വികസന സമിതി ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ഈ മേഖലയെ പാലക്കാട് ഡിവിഷനിൽത്തന്നെ നിലനിർത്തണമെന്ന് കളക്ടറേറ്റു കോൺഫറൻസ് ഹാളിൽ ചേർന്ന കാസർകോട് ജില്ലാ വികസന സമിതി യോഗത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് അവതരിപ്പിച്ച പ്രമേയം കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടു. എം എൽ എ മാരായ കല്ലട്ര മാഹിൻ കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം എന്നിവർ പ്രമേയത്തെ പിന്തുണച്ചു.  2026 ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ വിഭജനം ഉത്തര മലബാറിലെ, പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ റെയിൽവേ വികസനത്തെയും യാത്രാ സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കും:  നിലവിൽ ഒരൊറ്റ സോണിന് കീഴിലുള്ള യാത്രാ ഇടനാഴി രണ്ട് വ്യത്യസ്ത സോണുകളായി വിഭജിക്കപ്പെടുന്നത് കാസർകോട്ടേക്കും മലബാറിലേക്കുമുള...

ഓപ്പറേഷൻ തൂഫാൻ: തലശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; ഓണം പട്രോളിംഗിന്റെ ഭാഗമായി പോലീസ് ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പരിശോധന നടത്തവെയാണ് ഇയാൾ ധരിച്ചിരുന്ന കൈവാച്ചിന്റെ വാച്ച് സ്ട്രാപ്പിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെടുത്തത്.. News

Image
Newsofkeralam | a online news portal  തലശ്ശേരി: ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപം വച്ച് പോലീസിന്റെ നൈറ്റ് പട്രോളിംഗിനിടെ നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. തിരുവങ്ങാട് സ്വദേശി സജീർ.എസ് (32) ആണ് പിടിയിലായത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അശ്വിൻ റോയിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീഷ്, ജയശീലൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഓണം പട്രോളിംഗിന്റെ ഭാഗമായി പോലീസ് ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പരിശോധന നടത്തവെയാണ് ഇയാൾ ധരിച്ചിരുന്ന കൈവാച്ചിന്റെ വാച്ച് സ്ട്രാപ്പിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 1.45 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. തലശ്ശേരി പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു.

ലോക മാനവികതാ ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ മാതൃസദനത്തിലെ അമ്മമാരെ ഉൾപ്പെടുത്തി സ്റ്റേഷനിൽ വച്ച് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. News

Image
Newsofkeralam | a online news portal  ഒറ്റപ്പാലം: ലോക മാനവികതാ ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ മാതൃസദനത്തിലെ അമ്മമാരെ ഉൾപ്പെടുത്തി സ്റ്റേഷനിൽ വച്ച് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 19 ലോക മാനവികതാ ദിനത്തിൽ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഹാളിൽ വച്ചായിരുന്നു ആഘോഷങ്ങൾ നടന്നത്. സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്ക് സ്നേഹത്തിൻെറയും സന്തോഷത്തിൻെറയും പൊന്നോണക്കാഴ്ചകൾ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് സേന ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. അമ്മമാരും പോലീസ് ഉദ്യോഗസ്ഥരും ഒത്തുചേർന്ന് പൂക്കളമിട്ടും ഓണപ്പാട്ടുകൾ പാടിയും ഓണസദ്യ പങ്കുവെച്ചും ദിനം അവിസ്മരണീയമാക്കി. സമൂഹത്തോട് ചേർന്നുനിൽക്കുന്ന ഇത്തരം മാനവിക ഇടപെടലുകൾ പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജനമൈത്രി പോലീസിന്റെ ഈ സ്നേഹാദരം മാതൃസദനത്തിലെ അമ്മമാർക്ക് പുതിയൊരു അനുഭൂതിയായി.

കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന: മന്ത്രി മന്ത്രി ബിന്ദു കൃഷ്ണ. News

Image
Newsofkeralam | a online news portal  കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന: മന്ത്രി മന്ത്രി ബിന്ദു കൃഷ്ണ. കുട്ടികള്‍ നേരിടുന്ന പ്രശനങ്ങള്‍ പരിഹഹിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് മന്ത്രി ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി അഞ്ചാലുംമൂട്ടില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിതത്തിലെ പ്രതിസന്ധികളില്‍ ആത്മവിശ്വാസവും ധൈര്യവും കൈവിടരുതെന്നും കുട്ടികളുടെ ഏത് പ്രശ്‌നവും തന്നോട് നേരിട്ട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. പഠനത്തോടൊപ്പം വായന, എഴുത്ത്, ചിത്രരചന, സംഗീതം, നൃത്തം തുടങ്ങിയ കലാ-കായിക മേഖലകളിലും കുട്ടികള്‍ മുന്‍പന്തിയിലെത്തണം. കുട്ടികള്‍ താമസിക്കുന്ന വിവിധ ഹോമുകളിലെ പോരായ്മകളും അസൗകര്യങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഉടന്‍ പരിഹരിക്കും. നേരിട്ട് കത്തെഴുതിയും അറിയിക്കാം. എല്ലാവര്‍ക്കും സന്തോഷവും സ്‌നേഹവും നിറഞ്ഞ ഓണം ആശംസിച്ചാണ് മന്ത്രി മടങ്ങിയത്.  ജില്ലാ ...

കാഞ്ഞിരോട് ടി. പി റഹൂഫ് ഹാജി നിര്യാതനായി.

Image
Newsofkeralam | a online news portal  കാഞ്ഞിരോട്: കാഞ്ഞിരോട് - മയ്യിൽ റോഡിൽ മായൻമുക്ക് ടിപ്ടോപ്പ് ബസ് സ്റ്റോപ്പിന് സമീപം ചാളകണ്ടി ജഫർനാസിൽ താമസിക്കുന്ന ടി. പി റഹൂഫ് ഹാജി (70) നിര്യാതനായി. മാഹി സ്വദേശിയാണ്. കർണാടകയിലെ കൂർഗിലെ സിദ്ധപുരം ബസ് സ്റ്റാൻഡിലെ ആയിഷ സ്റ്റോർ ഉടമയും കാപ്പി തോട്ടം ഉടമയുമാണ്. സിദ്ധാപുരം മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയും മുസ്ലിം യത്തീംഖാനയുടെ കാര്യദർശിയുമാണ്. സിദ്ധാപുരം ഇഖ്റ ഹയർസെക്കൻഡറി സ്കൂൾട്രസ്റ്റ്‌ അംഗവുമാണ്. സിദ്ധാപുരത്തെ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിയാണ്. പരേതരായ മാഹിയിലെ കണ്ടോത്ത് അബൂബക്കർ ഹാജിയുടെയും സാറയുടെയും മകനാണ്. ഭാര്യ : പരേതയായ ചാളക്കണ്ടി കദീജ സി.പി (കാഞ്ഞിരോട്).   മക്കൾ: ജഫ്രീന, റാഷീദ. ജാമാതാക്കൾ: റഫീഖ് (ഇരിക്കൂർ), സുഹൈൽ (അഞ്ചരക്കണ്ടി). സഹോദരങ്ങൾ: മഹമൂദ്, മൊയ്തു, ഖലീൽ, വാഹിദ്, മറിയം, ഹസീന. ജനാസ നിസ്കാരം ശനിയാഴ്ച രാവിലെ 9ന് കാഞ്ഞിരോട് പുതിയപ്പള്ളി ജുമാമസ്ജിദിൽ. കബറടക്കം രാവിലെ 11ന് സിദ്ധാപുരം നെൽഹുദിക്കേരി കബർസ്ഥാനിൽ.

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു യുവാക്കൾ രാജാക്കാട് പോലീസിന്റെ പിടിയിൽ. News

Image
Newsofkeralam | a online news portal   രാജകുമാരി സ്വദേശികളായ ആവണക്കംചാൽ ശൗര്യമാക്കൽ ജോയൽ ജോർജ് (28), മാണിക്കൽ ആനന്ദ് എം എസ് (30), പന്നിയാർ ജംഗ്ഷൻ പച്ചേലിൽ വീട്ടിൽ ജോയൽ ജോസ് (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജാക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ എം എസ് -ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജകുമാരി ആവണക്കംചാൽ ഭാഗത്ത് പരിശോധിച്ചതിൽ പ്രതികൾ 18.170 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനായി കൈവശം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിനായും, കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയിൽ വീഴ്ത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്. ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ...

കണ്ണൂർ കലക്ടറേറ്റില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

Image
Newsofkeralam | a online news portal  കണ്ണൂര്‍ : കണ്ണൂർ കലക്ടറേറ്റില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന റവന്യൂ വകുപ്പിന്റെ ആഘോഷ പരിപാടികള്‍ ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു. തിരക്കുപിടിച്ച ഡിജിറ്റല്‍ കാലത്ത് ഓണം പോലെയുള്ള ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് ഒന്നിച്ചിരിക്കാനും ഭക്ഷണവും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍. ഓണം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ നിത്യജീവിതത്തിലേക്ക് വ്യാപിപ്പിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, എഡി.എം പി.എന്‍ പുരുഷോത്തമന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ കെ രാജേഷ് ഖന്ന, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാപരിപാടികളും കമ്പവലി, ഉറിയടി, കസേരക്കളി തുടങ്ങിയ ഓണക്കളികളും അരങ്ങേറി. ജീവനക്കാര്‍ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. ഡിടിപിസി ഓണം വാരാഘോഷ...