Posts

Showing posts from December, 2024

പുതുവത്സരാഘോഷം കർശന നിരീക്ഷണത്തിൽ; പരിശോധനകൾ കടുപ്പിക്കും, നിയന്ത്രണങ്ങളുമായി പോലീസ്; പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും.

Image
പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ് , വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പ...

ഡോ. മൻമോഹൻ സിംഗ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു; വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു: മൻമോഹൻ സിം​ഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി;

Image
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ മൻമോഹൻ സിം​ഗിന്റെ വേർപാടിൽ വളരെയധികം ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു.

Image
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ.മൻമോഹൻ സിംഗ് (92) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഇന്ന് രാത്രി എട്ടുമണിയോടെ ഡൽഹി എയിംസിലെ തീവ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, ആധുനിക ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് അടിത്തറപാകിയ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഡോ. മൻമോഹൻ സിംഗ് രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌. സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. ഒടുവിൽ 2004 മേയ്‌ 22ന് ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ് • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക...

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്: അനുശോചിച്ചു മുഖ്യമന്ത്രി.

Image
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.  ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ - അന്തർദ...

ആ രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട മഹാപ്രതിഭ ഓർമയായി. മലയാളം എന്ന വികാരത്താൽ കോർത്തിണക്കപ്പെട്ട എല്ലാ കേരളീയർക്കും ഏറ്റവും ദുഃഖകരമായ വാർത്തയാണിത്; അനുശോചിച്ചു മന്ത്രി എം ബി രാജഷ്.

Image
മന്ത്രി എം ബി രാജേഷിന്റെ അനുശോചന സന്ദേശം  ആ രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട മഹാപ്രതിഭ ഓർമയായി. മലയാളം എന്ന വികാരത്താൽ കോർത്തിണക്കപ്പെട്ട എല്ലാ കേരളീയർക്കും ഏറ്റവും ദുഃഖകരമായ വാർത്തയാണിത്. ഒരു വഴിവിളക്കാണ് അണഞ്ഞുപോയത്. എപ്പോഴും മുന്നോട്ടുള്ള വഴികാട്ടിയിട്ടുള്ള ഒരാൾ. ഈ ശൂന്യത ഏറെക്കാലം നിലനിൽക്കും.  ഇക്കഴിഞ്ഞ ദിവസം വിക്ടോറിയ കോളേജിലെ ഒരു പരിപാടിയിലും അവിടത്തെ പൂർവ വിദ്യാർത്ഥിയായിരുന്ന എം ടി യെക്കുറിച്ച് പരാമർശിച്ചിരുന്നു. എം ടി കാലദേശങ്ങൾക്കപ്പുറം വളർന്ന പ്രതിഭയാണ്. നിയമസഭയിൽ ഞാൻ പ്രതിനിധീകരിക്കുന്ന തൃത്താലയിലെ കൂടല്ലൂരാണ് അദ്ദേഹം ജനിച്ചതെങ്കിലും, കൂടല്ലൂരിന്റെയും ഭാരതപ്പുഴയുടെയും ഭൂമിശാസ്ത്ര, സാമൂഹ്യ, സാംസ്കാരിക സവിശേഷതകൾ ഒട്ടും ഒഴിവാക്കാതെ തന്റെ കൃതികളിൽ ആവാഹിച്ചെങ്കിലും ഒരു വിശ്വമലയാളി എന്ന നിലയിലാണ് ഓരോ മലയാളിയുടെയും മനസ്സിൽ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടത്.  കേരളത്തിലെ ജന്മി-നാടുവാഴിത്ത സാമൂഹ്യഘടനയുടെ തകർച്ചയുടെ കാലത്ത്, ആ അന്തരാളഘട്ടത്തിൽ, പഴയ മാമൂലുകൾക്കെതിരെ ഉറച്ച നിലപാടെടുത്ത എഴുത്തുകാരനാണ് അദ്ദേഹം. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ സഞ്ചാരത്ത...

എംടി വാസുദേവന്‍ നായർ അന്തരിച്ചു: വിടപറഞ്ഞത് മലയാളത്തിന്റെ സുകൃതം.

Image
എംടി വാസുദേവന്‍ നായർ അന്തരിച്ചു: വിടപറഞ്ഞത് മലയാളത്തിന്റെ സുകൃതം മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായിരുന്ന എംടി വാസുദേവൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഈ മാസം 15നാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു ശേഷം അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനവും താളം തെറ്റിയതായി മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ വെന്റിലേറ്റർ സഹായവും വേണ്ടിവന്നു. മൂന്ന് ദിവസങ്ങളായി മരുന്നുകളോട് അദ്ദേഹം പ്രതികരിച്ചിരുന്നു. എംടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ നിലനിൽക്കെയായിരുന്നു വൈകിട്ടോടെ നില വീണ്ടും വഷളാകുകയും മരണം സംഭവിക്കുകയും ചെയ്തത്. ടി. നാരായണന്‍ നായർ തെക്കേപ്പാട്ട് അമ്മാളു അമ്മ എന്നിവരുടെ മൂത്ത മകനായി 1933 ജൂലൈ 15ന് ജനിച്ച അദ്ദേഹത്തിന്റെ മുഴുവൻ പേര് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നായിരുന്നു. പാലക്കാട് വിക്ടോറിയ കോളജില്‍ ഉപരിപഠനത്തിനു ശേഷം സ്‌കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ ‘സിതാര’യിലാണ് താമസം. സിതാരയും അശ്വതിയുമാണ് മക്കൾ. രക്തം പുരണ്ട മണ്‍ത...

സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ അറസ്റ്റിൽ.

Image
സൈബർ തട്ടിപ്പുകളുടെ തലവൻ കൊൽക്കത്ത സ്വദേശി ലിങ്കൺ ബിശ്വാസാണ്  കൊച്ചി സിറ്റി സൈബർ പോലീസിന്റെ പിടിയിലായത് ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി കൊച്ചി കാക്കനാട് സ്വദേശിനിയിൽ നിന്നും നാലു കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഡൽഹിയിലെ ഐ സി ഐ സി ഐ ബാങ്കിൽ പരാതിക്കാരിയുടെ പേരിൽ മറ്റൊരാൾ ഒരു അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും ഈ അക്കൗണ്ടിലൂടെ ഇയാൾ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്ക്‌ പുറമെ ലഹരിക്കടത്തും മനുഷ്യക്കടത്തും നടത്തുന്നുണ്ടെന്നും വീട്ടമ്മയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അക്കൗണ്ടിലുള്ളത് നിയമപ്രകാരമുള്ള പണമാണോന്ന് പരിശോധിക്കേണ്ടതുണ്ടെന്നും നിയമപ്രകാരമുള്ളതാണെന്നു കണ്ടെത്തിയാൽ പണം തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അക്കൗണ്ടിലുള്ള മുഴുവൻ പണവും തങ്ങൾ നൽകുന്ന അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്യണമെന്നും അല്ലെങ്കിൽ പരാതിക്കാരിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. നേരത്തെ ഈ കേസിൽ അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശികളിൽ നിന്നാണ് മുഖ്യ പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. കൊൽക്കത്ത പോലീസിന്റെ സഹായത്തോടെ ബംഗ്ളാദേശ് അതിർത്തിയായ കൃഷ്ണഗഞ്ചിൽ നിന്നാണ് കൊച്ച...

റെയിന്‍ബോ ഹമീദ് ഹാജി നിര്യാതനായി.

Image
കണ്ണൂര്‍: സുന്നി നേതാവും വ്യാപാര പ്രമുഖനുമായ  റെയിന്‍ബോ  ടി.പി ഹമീദ് ഹാജി (70) നിര്യതനായി. കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ  ഫിനാന്‍സ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റെയിന്‍ബോ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാനാണ്. അബുദാബി, ദുബൈ, മസ്‌കത്ത് എന്നിവിടങ്ങളില്‍ ഹോട്ടല്‍ ഗ്രൂപ്പിന് ബ്രാഞ്ചുകളുണ്ട്. തളിപ്പറമ്പ് അല്‍ മഖര്‍ ഉപദേശ സമിതിയംഗവും മര്‍കസ്, മാട്ടൂല്‍ മന്‍ശഅ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകാരിയുമായിരുന്നു. കണ്ണൂരിലെ റെയിന്‍ബോ സ്യൂട്ട് ഉടമയാണ്.  പഴയങ്ങാടി ക്രസന്റ് എഡുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, റിംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍,  പയ്യന്നൂര്‍ സബാ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കണ്ണൂരിലെ  ജിംകെയര്‍ ആശുപത്രി   ചെയര്‍മാനായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നിര്യാതനായത്. ബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പഴയങ്ങാടി ചൂട്ടാട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. പുതിയങ്ങാടി ചൂ...

ഒരു ദുരന്തമുണ്ടായാല്‍ ഏതുതരത്തില്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതിന്റെ നേര്‍ക്കാഴ്ചയുമായി സുനാമി പ്രതിരോധ മോക്ഡ്രില്‍ നടത്തി.

Image
ഒരു ദുരന്തമുണ്ടായാല്‍ ഏതുതരത്തില്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതിന്റെ നേര്‍ക്കാഴ്ചയുമായി സുനാമി പ്രതിരോധ മോക്ഡ്രില്‍ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ താലൂക്കിലെ എറിയാട് പഞ്ചായത്തിലെ അഴീക്കോട് വില്ലേജ് പരിധിയില്‍പ്പെടുന്ന അഴീക്കോട് മുനക്കല്‍ ബീച്ച് പരിസരത്ത് ദുരന്ത പ്രതിരോധ പരിശീലന പരിപാടി സുനാമി റെഡി പ്രോഗ്രാമാണ് ആദ്യം ആശങ്കയും പിന്നീട് കൗതുകവുമായത്. ഇന്‍കോയിസ്, കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച സുനാമി മോക് ഡ്രില്‍ പ്രോഗ്രാം ജില്ലാ ദുരന്തനിവാരണ വിഭാഗവും താലൂക്ക് ദുരന്ത നിവാരണ വിഭാഗവും ചേര്‍ന്ന് നടത്തി. രാവിലെ 9.30 ന് ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററില്‍ നിന്ന് സുനാമി മുന്നറിയിപ്പ് മെസ്സേജ് ലഭിച്ചതോടുകൂടി മോക്ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാവിലെ 10 ന് രണ്ടാമത്തെ സുനാമി വാണിംഗ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് താലൂക്ക് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ നിന്ന് പഞ്ചായത്തിലേക്ക് സുനാമി മുന്നറിയിപ്പ് മെസ്സേജ് നല്‍കി പ്രദേശത്ത് അനൗണ്‍സ് ചെയ്യാന്‍...

പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് സംയുക്തമായി അപകട പാതയിൽ സംയുക്ത പരിശോധന

Image
തൃശ്ശൂർ റൂറൽ പോലീസും തൃശൂർ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് സംയുക്തമായി തൃശ്ശൂർ റൂറൽ പോലീസ് സ്റ്റേഷൻ പരിധികളിൽ വിവിധ സ്ഥലങ്ങളിലായി നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിൽ 12 കേസും, അമിതവേഗതയിൽ വാഹനമോടിച്ചതിൽ 8 പെറ്റി കേസും, അശ്രദ്ധമായ വാഹനമോടിച്ചതിന് 12 പെറ്റി കേസും, ഹെൽമെറ്റ് ഉപയോഗിക്കാതെ വാഹനം ഉപയോഗിച്ചത് 221 പേർക്കെതിരെയും, അശ്രദ്ധമായ പാർക്കിംഗ് 78 പേർക്കെതിരെയും, ബൈക്കിൽ ട്രിപ്പിൾ റൈഡ് നടത്തിയ 8 പേർക്കെതിരെയും, അപകടകരമായ ഓവർടേക്കിങ് നടത്തിയ 10 പേർക്കെതിരെയും, മൊത്തം 550 പേർക്കെതിരെ നടപടി എടുക്കുകയും, 300500 രൂപ പിഴ ഈടാക്കുകയും ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

എംപോക്‌സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരം; കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു.

Image
കണ്ണൂർ : യുഎഇയിൽ നിന്നും വന്ന എം പോക്‌സ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് കണ്ണൂർ ജില്ലാ ആരോഗ്യവകുപ്പ് പുറത്തു വിട്ടു. കണ്ണൂർ സ്വദേശിയടക്കം എം പോക്‌സ് സ്ഥിരീകരിച്ച രണ്ടു പേർ നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച മറ്റൊരാൾ വയനാട് സ്വദേശിയാണ്. ഐസൊലേഷനിൽ കഴിയുന്ന രണ്ടു പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.  എന്താണ് എംപോക്‌സ് ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.  രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് രോഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വ...

കണ്ണൂർ ലിറ്റററി ഫെസ്റ്റ് സുവനീർ പ്രകാശനം ചെയ്തു.

Image
കണ്ണൂർ : കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻറർ ആഭിമുഖ്യത്തിൽ നടന്ന കണ്ണൂർ ലിറ്റററി ഫെസ്റ്റ് ഒന്നാം എഡിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനം ചെയ്തു. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ലിറ്റററി ഫെസ്റ്റ് ഡയറക്ടർ സി വി ബാലകൃഷ്ണൻ പ്രസ് ക്ലബ് പ്രസിഡണ്ട് സി സുനിൽകുമാറിന് നൽകി സുവനീർ പ്രകാശനം ചെയ്തു.  സംഘാടക സമിതി വർക്കിങ് ചെയർമാൻ അഡ്വ ടി.ഒ.മോഹനൻ  ലിറ്റററി ഫെസ്റ്റ് കോ-ഓർഡിനേറ്റർ ബാലകൃഷ്ണൻ കൊയ്യാൽ ലൈബ്രറി സെക്രട്ടറി എം രത്നകുമാർ സംഘാടക സമിതി ട്രഷറർ കെ പി ജയബാലൻ, സുവനീർ എഡിറ്റർ പി.കെ. ശ്യാംസുന്ദർ എന്നിവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പുറത്തീൽ ചെറുകുണ്ടിൽ താമസിക്കുന്ന എ.കെ ഇസ്മായിൽ നിര്യാതനായി.

Image
വാരം : പുറത്തീൽ ചെറുകുണ്ടിൽ താമസിക്കുന്ന എ.കെ ഇസ്മായിൽ (76) നിര്യാതനായി. ഭാര്യ : ബീപാത്തു. മക്കൾ : മുഹമ്മദ് അസ്‌ക്കർ, ഹഫ്സത്ത്, മുഹമ്മദ് അനീസ്. മരുമക്കൾ : ഷംഷീന, സാജർ, സജ്ന. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പുറത്തീൽ താഴെ കൂറ്റേരി കെ.പി മുഹമ്മദ് നിര്യാതനായി. 17 december

Image
കണ്ണൂർ : പുറത്തീൽ താഴെ കൂറ്റേരി കെ പി മുഹമ്മദ് നിര്യാതനായി. പരേതതരായ എം വി ഖാലിദ് മൗലവിയുടെയും, കെ പി ഖദീജയുടെയും മകനാണ്. ഭാര്യ താഹിറ. കണ്ണൂർ മണ്ഡലം എംഎസ്എഫ് പ്രസിഡന്റും, സർ സയ്യിദ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ എം കെ ശുഹൈൽ ഏക മകനാണ്. കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ പി താഹിർ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കെ പി അബ്ദുൽ റസാഖ്, കേരള മുസ്ലിം ജമാഅത്ത് പുറത്തീൽ യൂണിറ്റ് സെക്രട്ടറി എം വി കെ നാസർ, കെപി ബഷീർ അഹ്സനി, ആമിന, നബീസ, റാബിയ, ഹഫ്സത്ത്, സുലൈഖ, പരേതനായ കെ പി ഹമീദ് എന്നിവർ സഹോദരങ്ങളാണ് പുറത്തീൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വയോധികയ്ക്ക് മകൻ്റെ ഉപദ്രവത്തിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി.

Image
തൃശൂർ : മകൻ്റെ ഉപദ്രവത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കരുതലും കൈത്താങ്ങും അദാലത്തിൽ വന്ന 76 ക്കാരിയായ വയോധികയ്ക്ക് ആശ്വാസം. തൃശ്ശൂർ ജില്ലയിലെ പാറളം ഗ്രാമപഞ്ചായത്തിലെ റോസ്സിയായിരുന്നു പരാതിക്കാരി.  പരാതി അനുഭാവപൂർവ്വം കേട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പരാതിയിൽ ഉടനടി പരിഹാരം ഉണ്ടാക്കി വയോധികരായ മാതാപിക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ തൃശ്ശൂർ ആർ. ഡി.ഒ.ക്ക് നിർദ്ദേശം നൽകി. കരുതലും കൈത്താങ്ങും തൃശ്ശൂർ താലൂക്ക് അദാലത്തിൽ 20 പട്ടയങ്ങൾ വിതരണം ചെയ്തു. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിൻ്റെ ഭാഗമായി തൃശ്ശൂർ ടൗൺ ഹാളിൽ നടത്തിയ താലൂക്ക്തല അദാലത്തിൽ 20 പട്ടയങ്ങൾ കൈമാറി. തൃശ്ശൂർ താലൂക്കിലെ ഒല്ലൂർ വില്ലേജിലെ നവജ്യോതി നഗറിൽ 13 ഉം ശാന്തിനഗറിൽ 7 ഉം പട്ടയങ്ങളാണ് വിതരണം ചെയ്തത്.  കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകാത്തതുകാരണം കാലങ്ങളായി പട്ടയം കൊടുക്കാൻ കഴിയാതിരുന്ന ഭൂമിക്കാണ് ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് റവന്യൂ വകുപ്പ് എൽഎ പട്ടയങ്ങൾ നൽകിയത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പി...

കണ്ണൂർ സിറ്റി നാലുവയലിൽ സംസമിൽ പുതിയാണ്ടി സുബൈർ നിര്യാതനായി.

Image
കണ്ണൂർ സിറ്റി: നാലുവയലിൽ സംസമിൽ പുതിയാണ്ടി സുബൈർ (72) നിര്യാതനായി. റംല എൻറർപ്രൈസസ് ആയിക്കര ആർ.എം.എസ്) ഉടമയാണ്. മാതാവ് : അസ്മാബി. ഭാര്യ: വി സി റംലത്ത്. മക്കൾ : റഫ്ന, റംസി. ജാമാതാക്കൾ: അറഫാത്ത്, റയീസ്.  സഹോദരങ്ങൾ : അബ്ദുൾമജീദ്,  ഫാറൂഖ്, സുബൈദ, ഖൈറുന്നിസ  പരേതരായ സലാം, നജീബ്.    • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി.

Image
കണ്ണൂർ : പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കാറിൽ നിന്നും 1.88 ഗ്രാമോളം എംഡിഎംഎയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വളപട്ടണം എസ്.എച്ച്.ഒ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.    - ന്യൂസ് ഓഫ് കേരളം, കണ്ണൂർ • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. 15 December

Image
പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് മരണം. പുനലൂർ-മൂവാറ്റുപുഴ പാതയിൽ പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലാണ് അപകടം. കാർ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളായ അനു, അനുവിന്റെ പിതാവ് ബിജു പി ജോർജ്, ഭർത്താവ് നിഖിൽ, നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. നവദമ്പതികളായ അനുവും നിഖിലും മധുവിധു ആഘോഷത്തിനായി മലേഷ്യയിലേക്ക് പോയിരുന്നു. ഇവരെ വിമാനത്താവളത്തിലെത്തി കൂട്ടി കൊണ്ട് വരുന്നതിനിടയിലാണ് കാർ അപകടത്തിൽ പെട്ടത്. അ​ഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു കുടുംബത്തിലെ അം​ഗങ്ങൾ തന്നെയാണ് മരിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബാങ്കിൽ പണയം വച്ച സ്വർണത്തിന് പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ അസി. മാനേജർ പിടിയിൽ.

Image
കണ്ണൂർ: ബാങ്കിൽ പണയം വച്ച സ്വർണത്തിന് പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കേരള ഗ്രാമീൺ ബാങ്ക് താഴെ ചൊവ്വാ ബ്രാഞ്ച് അസി. മാനേജർ കണ്ണാടിപറമ്പിലെ വി സുജേഷ് ആണ് പിടിയിലായത്.  34 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് ബാങ്കിലെ ലോക്കറിൽ നിന്നും കൈവശപ്പെടുത്തിയത്. ഇതിന് പകരമായി മുക്ക് പണ്ടം ലോക്കറിൽ വെക്കുകയായിരുന്നു. 2024 ജൂൺ മാസം 24 നും ഡിസംബർ 13 വരെയുള്ള കാലയളവിലാണ് അസി. മാനേജറായ പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്ക് സീനിയർ മാനേജർ ഇ ആർ വൽസല ടൗൺ പോലീസിൽ നൽകിയ പരാതിയെ തുടർന്ന്കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ക്ഷേത്രദർശനത്തിനിടെ മാല മോഷണം; നഷ്ടപെട്ടത് പതിനാറര പവനോളം, പ്രതികളെ പിടികൂടി.

Image
തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ നിന്നും പൂങ്കുന്നം സ്വദേശിയുടെ 8 പവനോളം തൂക്കം വരുന്നതും ചൂണ്ടൽ സ്വദേശിയുടെ എട്ടര പവനോളം തൂക്കം വരുന്നതുമായ മാലകൾ മോഷണം പോയ കേസിലെ പ്രതികളായ ചെന്നൈ പാളയം സ്വദേശി ശെൽവി (35), മധുരൈ എം എസ് കോളനി സ്വദേശി പാർവ്വതി (41), മധുരൈ മടക്കുളം സ്വദേശി സരസ്വതി (69), ചെന്നൈ സ്വദേശി അമ്മു (70) എന്നിവരെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. 14.09.2024 15.09.2024 എന്നീ ദിവസങ്ങളിലായാണ് ആഭരണങ്ങൾ മോഷണം പോയത്. പിന്നീട് പരാതിക്കാർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഈസ്റ്റ് പോലീസ് ഇൻസ്പെ്കടർ ജിജോ എം ജെ പരാതിയിൽ കേസ് റെജിസ്റ്റർ ചെ്യത് അന്വേഷണം ആരംഭിക്കുകയും ചെ്യതു.  ഗുരുവായൂർ ഏകാദശിക്ക് നടന്ന മാല സ്നാച്ചിങ്ങ് ദൃശ്യങ്ങൾ എ െഎ സാങ്കേതിക വിദ്യഉപയോഗിച്ച്ക്രിമിനൽ ഗ്യാലറിയിൽ  ലഭിച്ച ഫോട്ടോകൾ കാണിച്ചു കൊടുത്തതിൽ സ്ഥിരമായി അമ്പലങ്ങളിലും ബസ്സുകളിലും മോഷണം ചെയ്തു നടക്കുന്ന ശെൽവി എന്ന സ്ത്രീയുടെ ഫോട്ടോ കണ്ട് പരാതിക്കാരികൾ തിരിച്ചറിയുകയായിരുന്നു.  തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ|ഐപിഎസിൻെറ നിർദ്ദേശ പ്രകാരം അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തി...

കേരള പോലീസിൽ ഡ്രൈവർ ആകാൻ അവസരം.

Image
കേരള പോലീസിൽ ഡ്രൈവർ ആകാൻ അവസരം. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു. PSC യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025 വിശദവിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.keralapsc.gov.in/sites/default/files/2024-11/noti-427-24.pdf • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കഠിനപരിശീലനം വിജയകരമായി പൂർത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ നടന്നു.

Image
കഠിനപരിശീലനം വിജയകരമായി പൂർത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ നടന്നു. പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നിധിൻ രാജ് ആർ എസ്സ് ആയിരുന്നു പരേഡ് കമാൻഡർ. ആലപ്പുഴ മാവേലിക്കര സ്വദേശിനി സബിത ശിവദാസ് സെക്കൻഡ് ഇൻ കമാൻഡ് ആയി. പരിശീലനകാലയളവിൽ മികവു തെളിയിച്ച സേനാംഗങ്ങൾക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച ഓൾറൗണ്ടർ ആയി അതുൽ പ്രേം ഉണ്ണിയും മികച്ച ഇൻഡോർ ആയി സബിത ശിവദാസും മികച്ച ഔട്ട്ഡോർ ആയി നിതിൻ രാജ് ആർ എസ്സും മികച്ച ഷൂട്ടർ ആയി നവീൻ ജോർജ് ഡേവിഡും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായ 141 സബ് ഇൻസ്പെക്ടർമാരിൽ 24 പേർ ബിരുദാനന്തരബിരുദധാരികളും 41 പേർ B.tech ബിരുദധാരികളും നാലുപേർ M.tech ബിരുദധാരികളുമാണ്. ഏഴുവീതം MBA, M.Com ബിരുദധാരികളും ഒരു MCA ബിരുദധാരിയും ഒരു M.Tech & MBA ബിരുദധാരിയും 60 ബിരുദധാരികളുമുണ്ട്. ഒരാൾക്ക് ഡോക്ടറേറ്റുമുണ്ട്. ഇതിൽ 127 പേർ പുരുഷന്മാരും 14 പേർ വനിതകളുമാണ്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മറ്റു മ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; വലിയ ചാക്കിൽ അകത്തു പ്ലാസ്റ്റിക് കവറിനുള്ളിൽ പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടി വെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

Image
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ധനൻ പി.പിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കണ്ണൂർ ആർ. പി. എഫ് പാർട്ടിയുമായി ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ വടക്ക് വശത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 19.615 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. റെയിൽവേ സ്റ്റേഷനിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി പരിശോധിച്ചതിൽ പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പ്രതിയെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത ശ്രമത്തിലാണ് എക്സൈസും ആർ പി എഫും. വലിയ ചാക്കിൽ അകത്തു പ്ലാസ്റ്റിക് കവറിനുള്ളിൽ പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടി വെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധന സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ നിസാർ കൂലോത്ത്, എക്സൈസ് ഇൻലിജൻസ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷജിത്ത് കണ്ണിച്ചി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ജിതേഷ് സി , സിവിൽ എക്സൈസ് ഓഫീസർ നിഖിൽ പി, എ ഇ ഐ (ഗ്രേഡ്) ഡ്രൈവർ ഇസ്മായിൽ.കെ , ആർ പി എഫ് സബ് ഇൻസ്‌പെക്ടർമാരായ സജി അഗസ്റ്റിൻ , വി.വി സഞ്ജയ് കുമാർ , ആർ പി എഫ് വനിത ഹെഡ് കോൺസ...

വ്യാജ സ്വർണം പണയം വെച്ച് പണം തട്ടാൻ ശ്രമം പ്രതി പിടിയിൽ.

Image
കുമ്പള : വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച മണ്ടേകാപ്പ് സ്വദേശി മുഹമ്മദ് അൻസാർ (23) ആണ് കുമ്പള പോലീസിന്റെ പിടിയിലായത് . 100 കിലോ കഞ്ചാവ് , 5 കിലോ ഹാഷിഷ് ഓയിൽ കടത്തിയതിന് ഹൈദ്രബാദ് പോലീസ് കേസ് , തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷണത്തിനും , ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചക്കരക്കൽ പോലീസ് സ്റ്റേഷനിലും , മദ്യപിച്ച പ്രശ്നമുണ്ടാക്കിയതിന് കാസർകോട് പോലീസ് സ്റ്റേഷനലുമായി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അൻസാർ .കുമ്പള ഇൻസ്‌പെക്ടർ വിനോദ് കുമാർ കെ പി , സബ് ഇൻസ്‌പെക്ടർ വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .പിടിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണമിടപാട് നടത്തിയ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ.

Image
കൈപ്പമംഗലം: യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണമിടപാട് നടത്തിയ സംഘത്തിലെ മൂന്നു പേരെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. താജുദ്ദീൻ (52) ആനക്കോട്ട് വീട്, കാക്കത്തുരുത്തി, റെമീസ് (26),കാക്കശ്ശേരി വീട്ടിൽ, കൈപ്പമംഗലം, അബ്ദുൽ മാലിക്ക് (54) ചമ്മണ്ണിയിൽ വീട്ടിൽ, ചളിങ്ങാട് എന്നിവരാണ് അറസ്റ്റിലായത്   ഈ സംഘം യുവാക്കളെ ആകർഷിച്ച് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ പ്രേരിപ്പിക്കുകയും അക്കൗണ്ടുകൾ വഴി വലിയ തോതിൽ പണം ഇടപാടുകൾ നടത്തുകയും ചെയ്തു. ട്രേഡിംഗിനായും നികുതി ഒഴിവാക്കുന്നതിനായും അക്കൗണ്ട് ഉപയോഗിക്കുന്നുവെന്ന് യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു. അക്കൗണ്ടുകളിലേക്ക് വന്ന പണം ചെക്കുകൾ വഴി പിൻവലിപ്പിച്ച് ചെറുകമ്മീഷൻ നൽകി തങ്ങൾ കൈക്കലാക്കുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ പണം കൈമാറിയ യുവാക്കളുടെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടുകയും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഇവർക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അക്കൗണ്ടുകളിലെ പണം തട്ടിപ്പ് പ്രവർത്തനങ്ങളിലൂടെ നേടിയതാണെന്ന് മനസ്സിലായ യുവാക്കൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് ഈ സംഘം പിട...

ഇന്ത്യയുടെ അഭിമാനം; ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിശ്വകിരീടമണിഞ്ഞ് ചരിത്ര നേട്ടം സ്വന്തമാക്കി ​ഗുകേഷ്.

Image
ഇന്ത്യയുടെ അഭിമാനം; ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിശ്വകിരീടമണിഞ്ഞ് ചരിത്ര നേട്ടം സ്വന്തമാക്കി ​ഗുകേഷ്. ഡി.ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി പതിനെട്ടുകാരനായ ഗുകേഷ് ഇന്ന് ചരിത്രം കുറിച്ചു. ഏഴര പോയിന്റുമായാണ് ഗുകേഷ് കിരീടം നേടിയത്. പതിനാലാം മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ചാണ് ഗുകേഷ് കിരീട സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം മറ്റൊരു ഇന്ത്യക്കാരന്‍ ഇതാദ്യമായാണ് ചെസില്‍ വിശ്വകിരീടം സ്വന്തമാക്കുന്നത്. 14ാം ഗെയിമിം പൂര്‍ത്തിയായതോടെ ഡി ഗുകേഷിന് ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞു. 7.5-6.5 എന്ന സ്‌കോറിനാണ് താരം ജയിച്ചത്.വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. 14ാം റൗണ്ട് പോരാട്ടത്തിലാണ് ഏഴര പോയിന്റെന്ന വിജയ സംഖ്യ ഗുകേഷ് തൊട്ടത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യന്‍ താരമാണ് ഗുകേഷ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന...

ഐ ടി ഐ ക്യാമ്പസിലെ അക്രമത്തിനെതിരെ പ്രതിഷേധമിരമ്പി; കണ്ണൂർ ജില്ലയിലെ ക്യാമ്പസുകളിൽ വിദ്യാഭ്യാസ ബന്ദ് പൂർണ്ണം.

Image
ഐ ടി ഐ ക്യാമ്പസിലെ അക്രമത്തിൽ പരിക്കേറ്റ കെ എസ് യു യൂണിറ്റ് പ്രസിഡന്റ്‌ റിബിൻ സി എച്ചിനെ കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ സന്ദർശിക്കുന്നു. കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ സമീപം. കണ്ണൂർ : ഐ ടി ഐ ക്യാമ്പസ്സിൽ ജനാധിപത്യം ഉറപ്പാക്കാൻ പ്രിൻസിപ്പലടക്കം ഇടപെടണമെന്ന് ആവശ്യപ്പെടാൻ ചെന്ന കെ എസ് യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പൂർണ്ണമെന്ന് കെ എസ് യു. പ്രിൻസിപ്പലിന്റെയടക്കം അധികാരികളുടെ നിരുത്തരവാദ സമീപനമാണ് ഇത്തരം അക്രമങ്ങളിലേക്ക് ഐ ടി ഐ ക്യാമ്പസിനെ കൊണ്ട് പോകുന്നതെന്നും അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എസ് എഫ് ഐ പ്രവർത്തകരെ കോളേജിൽ നിന്നും സസ്പന്റ് ചെയ്ത് കോളേജിലെ സമാധാനന്തരീക്ഷം പുനസ്ഥാപിക്കണമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ ആവശ്യപ്പെട്ടു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയ...

പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവും: മുഖ്യമന്ത്രി :

Image
പാലക്കാട് കല്ലടിക്കോട്ട് സിമന്റ് ലോറി പാഞ്ഞുകയറി നാല് വിദ്യാര്‍ത്ഥിനികള്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് അദ്ദേഹം പറഞ്ഞു.പരുക്കേറ്റ എല്ലാ കുട്ടികള്‍ക്കും അടിയന്തിര ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണ്. പരിക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https:/...

പാലക്കാട് മണ്ണാര്‍ക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി;

Image
പാലക്കാട് മണ്ണാര്‍ക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തിനെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനായി പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. സംഭവസ്ഥലത്തേക്ക് പോകാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി. കല്ലടിക്കോട് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ മന്ത്രി അനുശോചിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍ • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

റേഷൻകാർഡ് തരം മാറ്റുന്നതിന് അപേക്ഷിക്കാം.

Image
പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം. കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ( ecitizen.civilsupplieskerala.gov.in ) വഴിയോ അപേക്ഷ സമർപ്പിക്കാം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഇരുപത്തിമൂന്ന് കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ

Image
ചാലക്കുടി : വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലയിലെ പ്രധാന സഞ്ചാര പാതകൾ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകപരിശോധനകൾക്കിടയിൽ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിൽ കൊടകരയിൽ ദേശീയപാതയോട് ചേർന്ന ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ടയാളിൽ നിന്നും ഇരുപത്തിമൂന്ന് കിലോയോളം കഞ്ചാവ് പിടികൂടി. അൻപതിലേറെ ലഹരി മരുന്ന് കേസുകളിൽ പ്രതിയായ മാള പൂപ്പത്തി സ്വദേശി നെടുംപറമ്പിൽ വീട്ടിൽ ഷാജി എന്ന പൂപ്പത്തി ഷാജി (66 വയസ് ) യാണ് പിടിയിലായത്. ഇയാൾക്ക് പട്ടിക്കുട്ടി ഷാജിയെന്നും വിളിപ്പേരുണ്ട്. ഒറീസയിൽ നിന്നും ട്രെയിൻമാർഗ്ഗവും ബസ് മാർഗ്ഗവും വൻതോതിൽ നിയമം മൂലം നിരോധിക്കപ്പെട്ട മയക്കുമരുന്നായ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചാലക്കുടിയിലും പരിസരങ്ങളിലും വിതരണം ചെയ്യാൻ എത്തിച്ച കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. കൊടകരയിൽ വന്നിറങ്ങി ഓട്ടോറിക്ഷ കാത്ത് നിൽക്കവേയാണ് ഷാജിയെ പോലീസ് സംഘം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഷോൾഡർ ബാഗും മറ്റൊരു വലിയ ബാഗുമായി നിൽക്കുകയായിരുന്നു ഇയാ...

സംസ്ഥാനത്ത് കനത്ത മഴ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു..

Image
സംസ്ഥാനത്ത് കനത്ത മഴ സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. (Update at 1 PM; 12.12.2024) #keralarains #kerala #rainalert • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ശബരിമലയിൽ തിരക്കുവർധിച്ചതോടെ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സിസിടിവി നിരീക്ഷണം പോലീസ് ശക്തമാക്കി; ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഉടൻ തന്നെ പരിശോധിച്ച് അപ്പപ്പോൾ നിയമനടപടികൾ സ്വീകരിക്കാൻ കഴിയുന്നുണ്ടെന്ന് പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌.

Image
ശബരിമലയിൽ തിരക്കുവർധിച്ചതോടെ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സിസിടിവി നിരീക്ഷണം പോലീസ് ശക്തമാക്കി. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പോലീസ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌ക്കാണ്‌. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഉടൻ തന്നെ പരിശോധിച്ച് അപ്പപ്പോൾ നിയമനടപടികൾ സ്വീകരിക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ ഇതുവഴി സാധിക്കുന്നുണ്ട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.what...

മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എന്നിവിടങ്ങളിൽ പത്തിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Image
കണ്ണൂർ : മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന 2024 ഡിസംബർ പത്തിന് ഈ വാർഡ് പരിധിയിലെ കേരള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം അവധി പ്രഖ്യാപിച്ചു. ഈ വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവർ പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നൽകണമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം നിർദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ, ഐ ടി മേഖല, പ്ലാന്റേഷൻ മേഖല ഉൾപ്പെടെ എല്ലാ സ്വകാര്യ വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ പ്രസ്തുത വാർഡിൽ വോട്ടർ ആണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം സ്ഥാപന ഉടമകൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ...

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് തുടക്കമായി; ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. അത് അവസാനിപ്പിക്കാൻ സർക്കാരിൻ്റെ വലിയ ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി.

Image
കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങൾ തീർപ്പാക്കണം. വഴിവിട്ട നടപടികൾക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫീസുകളിലും മേഖലകളിലുമുണ്ട്. സർക്കാർ അത് അംഗീകരിക്കുകയുമില്ല. ഇത്തരം രീതികളിൽ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങൾ നിർവഹിക്കണം. ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. അത് അവസാനിപ്പിക്കാൻ സർക്കാരിൻ്റെ വലിയ ഇടപെടലുണ്ടാകും. ജനങ്ങളെ സഹായിക്കുന്നതിന് ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തും. 800 ലധികം സേവനങ്ങൾ നേരത്തെ ഓൺലൈൻ ആക്കിയിരുന്നു. ഏറ്റവും അധികം ജനങ്ങൾ സഹായം തേടിയെത്തുന്ന പഞ്ചായത്ത്, റവന്യു തലത്തിലാണ് കൂടുതൽ ഓൺലൈൻ സേവനങ്ങൾ നടപ്പാക്കിയത്. കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകൾ കഴിഞ്ഞ ...

കോടതികളിൽ സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെടുന്നു: സി പി എ ലത്വീഫ്.

Image
കണ്ണൂർ: ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം പണിയാൻ അനുമതി കൊടുത്ത കോടതി വിധി തികച്ചും അന്യായവും ഭരണഘടന മൂല്യങ്ങൾക്കെതിരുമായിരുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്വീഫ് പറഞ്ഞു. ഡിസംബർ -06 ഫാഷിസ്റ്റ് വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ഫാഷിസ്‌റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ശാഹി സംഭാൽ മസ്ജിദിലും അജ്മീർ ദർഗയിലും ഹിന്ദുത്വർ അവകാശവാദമുന്നയിച്ചിരുക്കുയാണ്. സർവ്വേ ആവശ്യപ്പെട്ട് സമർപ്പിക്കുന്ന ഹരജിയിൽ മസ്ജിദ് കമ്മിറ്റിയുടെ വാദം കേൾക്കുക പോലും ചെയ്യാതെയാണ് ഹിന്ദുത്വരുടെ വാദം  കോടതി അംഗീകരിക്കുന്നത്. സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെടുകയാണ്. സംഘ്പരിവാറിൻ്റെ ന്യായങ്ങൾ കോടതികളെ പോലും സ്വാധീനിച്ചിരിക്കുകയാണെന്നും സി.പി.എ ലത്വീഫ് പറഞ്ഞു. പഴയ ബസ്റ്റാൻ്റിൽ നടന്ന സംഗമത്തിൽ ജില്ലാ പ്രസിഡൻ്റ് എ.സി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് എ ഫൈസൽ, ഓർഗനൈസിങ്ങ് സെക്രട്ടറി എൻ പി ഷക്കീൽ , സെക്രട്ടറിമാരായ ഷ...

കണ്ണൂർ സിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആക്രമണം നിത്യ സംഭവമാണെന്ന് ഡി.വൈ.എഫ്.ഐ സിറ്റി മേഖല കമ്മിറ്റി; ഇത്തരത്തിലുള്ള തെരുവ് നായ ആക്രമണങ്ങൾ നടന്നുവരുന്നത് കണ്ണൂർ കോർപ്പറേഷൻ തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് കാട്ടുന്ന അലംഭാവമെന്നും ഡി.വൈ.എഫ്.ഐ സിറ്റി മേഖല.

Image
കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആക്രമണം നിത്യ സംഭവമാണെന്ന് ഡി.വൈ.എഫ്.ഐ സിറ്റി മേഖല കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചി പള്ളി മൈതാനപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. രക്ഷിതാക്കൾ കുട്ടികളെ സ്കൂൾ, മദ്രസ തുടങ്ങിയ സ്ഥലങ്ങളിൽ അയക്കുന്നതും തെരുവ് നായകൾ അക്രമിക്കുമോ എന്ന് ഭയന്നാണെന്നും ഡി.വൈ.എഫ്.ഐ സിറ്റി മേഖല കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. കണ്ണൂർ കോർപ്പറേഷൻ തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് കാട്ടുന്ന അലംഭാവമാണ് ഇത്തരത്തിലുള്ള തെരുവ് നായ ആക്രമണങ്ങൾ നടന്നുവരുന്നത് ഡോഗ് ഷെൽട്ടറും നായകളെ വന്ദീകരണം ചെയ്യുന്നതു ഉൾപ്പെടെയുള്ളവ നടക്കാത്ത ഏക കോർപ്പറേഷൻ കണ്ണൂർ കോർപ്പറേഷനാണെന്നും . കണ്ണൂർ ജില്ലാ പഞ്ചായത്ത് കോർപ്പറേഷനോട് ജില്ലാ പഞ്ചായത്തിന്റെ ഡോഗ് ഷെൽട്ടറിലേക്ക് നായകളെ വന്ദീകരണം നടത്തുന്നതിനും മറ്റും കൊണ്ടുവരാൻ പറഞ്ഞിട്ട് പോലും ഇതുവരെയും യാതൊരു നടപടിയും എടുക്കാതെ ജനങ്ങളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുകയാണ് എന്നും ഡി.വൈ.എഫ്.ഐ സിറ്റി മേഖല കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. തെ...

കണ്ണൂര്‍ സിറ്റിയില്‍ 7 പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു; കടിയേറ്റവരെ കണ്ണൂർ മേയർ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു, ഈ പരിസരങ്ങളിൽ പരിശോധന നടത്തി നായയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മേയർ.

Image
കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ 7 പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. അഞ്ചുകണ്ടി, കോട്ടക്ക് താഴെ, വലിയകുളം എന്നീ സ്ഥലങ്ങളിലാണ് തെരുവ് നായകളുടെ അക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. 2 കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. ഹാരിസ് (62), അനസ് (12), വഹീദ് (34), നിസാര്‍ (62), ഹവ്വ (12), സുരേഷ്(50), അഷിര്‍ (38) എന്നിവര്‍ക്കാണ് കടിയേറ്റത്. വിവരം അറിഞ്ഞ് തെരുവ് നായയുടെ അക്രമത്തിൽ കടിയേറ്റവരെ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ അഷറഫ് ചിറ്റുളി, ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് അബ്ദുള്‍ കരീം ചേലേരി, മുസ്ലിംലീഗ് മേഖല പ്രസിസണ്ട് അൽതാഫ് മാങ്ങാടൻ എന്നിവര്‍ ജില്ലാ ആശുപത്രിയിലെത്തി. അക്രമം കാണിച്ച നായയെ പിടി കൂടുന്നതിന് സജ്ജീകരണങ്ങളുമായി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ പരിസരങ്ങളിൽ തുടർ ദിവസങ്ങളിൽ പരിശോധന നടത്തി നായയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു. ന്യൂസ...

കണ്ണൂര്‍ സിറ്റിയില്‍ 7 പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു;

Image
കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ 7 പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. അഞ്ചുകണ്ടി, കോട്ടക്ക് താഴെ, വലിയകുളം എന്നീ സ്ഥലങ്ങളിലാണ് തെരുവ് നായകളുടെ അക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. 2 കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. ഹാരിസ് (62), അനസ് (12), വഹീദ് (34), നിസാര്‍ (62), ഹവ്വ (12), സുരേഷ്(50), അഷിര്‍ (38) എന്നിവര്‍ക്കാണ് കടിയേറ്റത്. വിവരം അറിഞ്ഞ് തെരുവ് നായയുടെ അക്രമത്തിൽ കടിയേറ്റവരെ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ അഷറഫ് ചിറ്റുളി, ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് അബ്ദുള്‍ കരീം ചേലേരി, മുസ്ലിംലീഗ് മേഖല പ്രസിസണ്ട് അൽതാഫ് മാങ്ങാടൻ എന്നിവര്‍ ജില്ലാ ആശുപത്രിയിലെത്തി. അക്രമം കാണിച്ച നായയെ പിടി കൂടുന്നതിന് സജ്ജീകരണങ്ങളുമായി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ പരിസരങ്ങളിൽ തുടർ ദിവസങ്ങളിൽ പരിശോധന നടത്തി നായയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു. ന്യൂസ...

വീണ്ടും ഇടത്ഷോക്ക് : വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമെന്ന് പ്രതിപക്ഷനേതാവ്; ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും വി ഡി സതീശൻ.

Image
വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഭാരമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.    പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാക്കുകളിലേക്ക് :  വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ...

സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു.

Image
പെരിന്തൽമണ്ണ ജൂബിലി ജംങ്ങ്ഷനിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് -  പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംങ്ങ്ഷനിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ പാണമ്പി ഇ.എം.എസ് നഴ്സിംഗ് കോളേജിന് സമീപം നേഹയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. പരിക്കേറ്റ നേഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. അൽഷിഫ നഴ്സിംഗ് കോളേജിലെ ബി. എസ്. സി നേഴ്സിങ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട നേഹ. കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു നേഹയുടെ നിക്കാഹ് നടന്നത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തൽമണ്ണ ജൂബിലി ജം‌ക്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു. ഇടിയുടം ആഘാതത്തിൽ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീഴുകയും ക്രെയിനിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്...