തദ്ദേശ പൂക്കള മത്സരം: പ്രമോഷന് തീം ബാനര്‍ പ്രകാശനം ചെയ്തു. News
Newsofkeralam | a online news portal സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി കോഴിക്കോട്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന തദ്ദേശ പൂക്കള മത്സരത്തിന്റെ പ്രമോഷന് തീം ബാനര്‍ ജില്ലാതല ടീം ലീഡര്‍മാരുടെ യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി. നായര്‍ പ്രകാശനം ചെയ്തു. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അസിസ്റ്റന്റ് കലക്ടര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍.കെ ഹരീഷ് അധ്യക്ഷനായി. പൂക്കള മത്സരം സംഘാടക സമിതി ചെയര്മാന് യു.വി ദിനേശ് മണി മത്സരത്തിന്റെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ നൊച്ചിയില്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് വനിത എംപവര്‍മന്റ് ഓഫീസര്‍ കെ രജിത, ഡി.ടി.പി.സി പ്രതിനിധി നിഖില്‍ എന്നിവര്‍ സംസാരിച്ചു.